നീ ഇല്ലാ നേരം ചേരാതെ വാനിൽ Part 5

Valappottukal


കണ്ണനും അച്ഛനും അമ്മയും താമസിച്ചിരുന്ന  ഹോട്ടലിൽ എത്തി. അമ്മ ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്തു വെച്ചു. കണ്ണൻ ഒന്നും മിണ്ടാതെ റൂമിന്റെ പുറത്തെ ബാൽക്കണിയിൽ പോയി നിന്നു. തണുത്തതും എന്നാൽ ചൂട് ഉള്ളതും ആയ ഒരു കാറ്റ് അവനെ തഴുകി പോയി. കണ്ണിൽ ഉരുണ്ടു കൂടിയ കണ്ണീർ അവൻ പോലും അറിയാതെ ആ കണ്ണുകളിൽ നിന്ന് ഒലിച്ചു ഇറങ്ങി. അവൻ കുറച്ച് നേരം തനിയെ ഇരിക്കട്ടെ എന്ന് കരുതിയത് കൊണ്ട് ആവും ആരും അവനെ ശല്യം ചെയ്തില്ല.

കണ്ണന്റെ ഫോൺ നിർത്താതെ അടിച്ചു കൊണ്ടിരുന്നു. നാട്ടിൽ നിന്നും കാര്യങ്ങൾ എന്തായി എന്ന് അറിയാൻ ആന്റിമാരും പിള്ളേരും വിളിക്കുന്നത് ആണ്. കുറെ നേരം അത് അങ്ങനെ കിടന്നു അടിച്ചു. പിന്നെ സഹികെട്ടു അച്ചു അത് പോയി എടുത്തു അവരോടു ചെറുതായി കാര്യങ്ങൾ സൂചിപ്പിച്ചു. അവിടെയും വല്ലാത്ത ഒരു മൗനം തളം കെട്ടി നിന്നു.എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. ഹോട്ടലിൽ നിന്നാൽ ഏറ്റുമാനൂർ തേവരുടെ  വിശാലമായ  മുറ്റം കാണാം. കണ്ണൻ അങ്ങോട്ട്‌ നോക്കി നിന്നു.

''എന്തിനാ ഭഗവാനെ എന്നെ ഒറ്റക്ക് ആക്കിയേ ??അവളെ എനിക്ക് എന്താ തരാതെ ഇരുന്നത് ??അവൾ എന്റെ പ്രാണൻ ആണെന്ന് അറിഞ്ഞിട്ട് ആണോ ഈ പരീക്ഷണം ??വേണ്ട വേണ്ട എന്ന് ആയിരം വട്ടം തലച്ചോർ പറഞ്ഞിട്ടും മനസ്സ് സമ്മതിച്ചില്ല  എന്റെ ജീവൻ ആയി മാറിയില്ലേ അവൾ. അവളെ എന്നിൽ നിന്നും അകറ്റാതെ  ഇരുന്നൂടെ"??....ശബ്ദം പുറത്തേക്കു വന്നില്ല എങ്കിലും അവന്റെ കണ്ണീരിൽ ആ ചോദ്യങ്ങൾ എല്ലാം ഉണ്ടായിരുന്നു.ഒന്നും പറയാൻ പറ്റാതെ ശബ്ദം പുറത്ത് വരാതെ വാക്കുകൾ തൊണ്ട കുഴിയിൽ തന്നെ തറഞ്ഞു നിന്നു.  കുറച്ച് കഴിഞ്ഞു കണ്ണന്റെ അച്ഛൻ അവന്റെ അടുത്തേക്ക് വന്നു.

"കണ്ണാ"...അച്ഛൻ വാത്സല്യത്തോടെ അവനെ വിളിച്ചു. കണ്ണൻ കണ്ണ് തുടച്ചു അച്ഛനെ നോക്കി പുഞ്ചിരിക്കാൻ ശ്രെമിച്ചു.

"എന്താ അച്ഛാ"??

"നിന്റെ വിഷമം എനിക്ക് മനസ്സിലാകും. എല്ലാം ശരി ആകും.അയാളുടെ മനസ്സ് മാറും"...അച്ഛൻ അവനെ സമാധാനിപ്പിക്കാൻ ശ്രെമിച്ചു.

"മ്മ് മാറും വരെ ഞാൻ കാത്തിരുന്നോളാം അച്ഛാ....അവൾ ആഗ്രഹിച്ച പോലെ ഇവിടുത്തെ ഏറ്റുമാനൂർ തേവരെ സാക്ഷി നിർത്തി എല്ലാവരുടെയും അനുഗ്രഹത്തോടെ  ഞാൻ അവളുടെ കഴുത്തിൽ താലി ചാർത്തും "....

"മോനെ നമുക്ക് തിരികെ പോകാം ഇനി ഇവിടെ നിൽക്കേണ്ട ആവശ്യം ഇല്ലല്ലോ"....കണ്ണന്റെ അമ്മ പറഞ്ഞു.അവിടെ നിന്നിട്ട് ഇനി കാര്യം ഇല്ലന്ന് അവനും തോന്നി കാണും.  കണ്ണുകൾ തുടച്ചു കണ്ണൻ അതിന് സമ്മതം മൂളി.

"ടാ ഈ ഫോൺ എന്താ ചെയ്യണ്ടേ"??... അച്ചു കണ്ണനോട് ചോദിച്ചു.

"എന്താടാ"??

"ഇതിൽ കിടന്നു വിളിയോട് വിളിയാ അവളുമാര്"....

"അത് അങ്ങ് സ്വിച്ച് ഓഫ്‌ ചെയ്തു വെക്കൂ.വീട്ടിൽ ചെന്നിട്ട് എല്ലാം പറയാം"... കണ്ണൻ പറഞ്ഞത് പ്രകാരം അച്ചു അത് ഓഫ്‌ ചെയ്തു വെച്ചു. കുറച്ച് നേരം കഴിഞ്ഞു അവർ ഹോട്ടലിൽ നിന്ന് റൂം വെക്കേറ്റ് ചെയ്തു ഇറങ്ങി. അച്ചു ആയിരുന്നു ഡ്രൈവ് ചെയ്തത്. കണ്ണൻ അവന്റെ ഒപ്പം ഫ്രണ്ട് സീറ്റിൽ കണ്ണടച്ച് ഇരുന്നു.എന്തുകൊണ്ടോ അവനു വാവയെ ഓർക്കാതെ ഇരിക്കാൻ പറ്റിയില്ല. ഓർക്കുമ്പോൾ ഓർക്കുമ്പോൾ കണ്ണിൽ കൂടി ഓരോ തുള്ളി കണ്ണീർ പൊടിഞ്ഞു കൊണ്ട് ഇരുന്നു.

"അവൾ എനിക്ക് വേണ്ടി അത്രയും തല്ലും വഴക്കും കൊണ്ടിട്ടു എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ ഈശ്വര.... അവളെ അയാൾ ഇനിയും ഉപദ്രവിക്കും ഞാൻ എന്ത് ചെയ്യും ???....അവൻ ഒന്നും മനസിലാകാതെ കണ്ണുകൾ അടച്ചു ഇരുന്നു വാവയുടെ ഓർമകളിൽ മുഴുകി.

ഇതേ സമയം മേഘ അവനെ വിളിക്കുന്നുണ്ടാരുന്നു.  പക്ഷെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അവൾ കരഞ്ഞു കൊണ്ട് പിന്നെയും പിന്നെയും വിളിച്ചു. പക്ഷെ ഫലം ഉണ്ടായില്ല. കരഞ്ഞു കരഞ്ഞു അവളുടെ കൺപോളകൾ വീർത്തു. മുഖം ആകെ നീര് വെച്ചത് പോലെ ആയി അവൾ സകല ദൈവങ്ങളെയും വിളിച്ചു കണ്ണൻ ഒന്ന് ഫോൺ എടുക്കാൻ വേണ്ടി പ്രാർഥിച്ചു.ആ സമയം  ആരോ അവളുടെ ഫോണിലേക്ക് തിരിച്ചു വിളിച്ചു.കണ്ണൻ ആകും എന്നോർത്ത് അവൾ ആ കാൾ എടുക്കാൻ ഓടി അടുത്തു. പക്ഷെ , കണ്ണന്റെ പെങ്ങന്മാർ ആയിരുന്നു അത്. അവൾ കാൾ എടുക്കാൻ തുടങ്ങിയതും അവളുടെ അച്ഛൻ മുറിയിലേക്ക് കയറി വന്നു. അവൾ അയാളെ കണ്ടപ്പോൾ വിറച്ചു വിറച്ചു എഴുന്നേറ്റു നിന്നു.

"നിന്റെ ഫോൺ താടി"....

"ഇല്ല"...

"താടി"...അച്ഛൻ അത് തട്ടിപ്പറിച്ചു.

"അച്ഛാ അത് എനിക്ക് താ...തരാൻ"....അവളുടെ മുഖ ഭാവം മാറി.

''ഇതിൽ കൂടെ അല്ലേ ആ ചെറുക്കനെ നീ പരിചയപ്പെട്ടത് . ഇത് ഇനി വേണ്ട"....അച്ഛൻ ഫോൺ മൂന്ന് വട്ടം നിലത്തു എറിഞ്ഞു പൊട്ടിച്ചു.

"അച്ഛൻ എന്താ ഈ കാണിച്ചേ''??...അവൾ കണ്ണീരും ദേഷ്യവും ആയി അച്ഛന് നേരെ ചെന്നു.

"കാണിച്ചില്ല കാണിക്കാൻ പോകുന്നതേ ഉള്ളു ഇന്ന് വൈകുന്നേരം സ്വാമിയുടെ അടുത്ത് പോകാൻ തയ്യാർ ആയി ഇരുന്നോണം"...

"ഞാൻ വരില്ല"...

"നീ വരും"...

"വരില്ല''...

അച്ഛൻ മുറി പൂട്ടി പുറത്തു ഇറങ്ങി. മേഘ കട്ടിലിൽ മുഖം പൂഴ്ത്തി കിടന്നു.

"എന്ത് മഹാ പാപം ചെയ്തിട്ടാ എല്ലാവരും എന്നെ ഇങ്ങനെ ശിക്ഷിക്കണേ "....മേഘ വിങ്ങി പൊട്ടി കരഞ്ഞു. ഉച്ചക്ക് മേഘയുടെ അമ്മ അവൾക്കു ഭക്ഷണം  കൊടുക്കാൻ വേണ്ടി അച്ഛനോട് മുറി തുറക്കാൻ പറഞ്ഞു.അവർ ഭക്ഷണവും ആയി വന്നു. 

"ഇത് ആർക്കാ"??

"മോൾക്ക്‌"...

"അവൾക്കു ഇപ്പോ ഭക്ഷണം വേണ്ട"...

"അതെന്താ"??

"കൊടുക്കണ്ട എന്നാ സ്വാമി പറഞ്ഞത്"...

"സ്വാമി എന്താ അങ്ങനെ പറഞ്ഞെ ??നിങ്ങൾ എന്തിനാ അവരെ ഓടിച്ചു വിട്ടത്"??

''എടി.... നമ്മുടെ മോൾക്ക്‌ ജാതകത്തിൽ രാജയോഗം ഉള്ളതാ. അവൾക്കു നല്ല സർക്കാർ ജോലിക്കാരനെ കിട്ടും. ഇപ്പോൾ അവൾക്കു ഈ പ്രേമം കേറാൻ കാരണം പണ്ട് പ്രണയം സഫലം  ആകാതെ മരിച്ചു പോയ ഒരു പെണ്ണിന്റെ ബാധയാ.അത് ഒഴിപ്പിക്കാൻ വേണ്ടി ഇന്ന് അവളെയും കൂട്ടി ചെല്ലാൻ ആണ് സ്വാമി പറഞ്ഞത്"...

അമ്മ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.

"എല്ലാവരും കൂടെ അവളെ കൊലക്കു കൊടുക്കും"...അമ്മ മനസ്സിൽ തേങ്ങി.

"അന്ധ വിശ്വാസവും ഇത് പോലെ ഉള്ള ചിന്തകൾ കൊണ്ടും നിഗൂഡം ആണ് മേഘയുടെ അച്ഛന്റെ മനസ്സ്. ആർക്കും അത് മാറ്റാൻ കഴിയില്ല....ഭഗവാനെ ഏറ്റുമാനൂർ തേവരെ അവളെ ഞാൻ പെറ്റു ഇട്ടത് അങ്ങയുടെ കയ്യിലേക്കാ അവളെ കാത്തുകൊള്ളണമേ".....അമ്മ നിറഞ്ഞു വന്ന മിഴികൾ തുടച്ചു.

"അമ്മേ"....സൂര്യൻ അങ്ങോട്ടേക്ക് വന്നു.

"എന്താടാ"??

"ചേച്ചിയെ തുറന്നു വിടാൻ പറ അച്ഛനോട്"....

"ഞാൻ പറഞ്ഞു. അച്ഛൻ കേൾക്കുന്നില്ല"....

''നോക്കിക്കോ ചേച്ചി എന്തെങ്കിലും അവിവേകം കാണിച്ചാൽ എല്ലാവരും കിടന്നു തൂങ്ങേണ്ടി  വരും"....അവൻ പറഞ്ഞത് ഒരു ഭീഷണിയുടെ സ്വരത്തിൽ ആയിരുന്നു. അത് അമ്മയിലും ഭയം ഉണ്ടാക്കി.

കരഞ്ഞു കരഞ്ഞു തളർന്നു മേഘ ഉറങ്ങി പോയി. വൈകുന്നേരം 6മണി ആയപ്പോൾ അച്ഛൻ മുറി തുറന്നു അവളുടെ അടുത്തേക്ക് വന്നു. അയാൾ അവളുടെ അടുത്ത് വന്നു ഇരുന്നു ആ കയ്യിൽ പിടിച്ചു അവളെ ഉണർത്താൻ ശ്രെമിച്ചു. കൺപോള നീര് കൊണ്ട് വീർത്തു ഇരുന്നു  അവൾ ഒരു വിധം അത് വലിച്ചു തുറന്നു അച്ഛനെ നോക്കി. അയാൾ അവളുടെ തലയിൽ തലോടി. അവൾ പെട്ടെന്ന് ആ കൈ തട്ടി മാറ്റി.

''മോള് ചെല്ല് കുളിച്ചു ഈ വേഷം മാറി വാ നമുക്ക് സ്വാമിയുടെ വീട് വരെ പോകാം"...

"ഞാൻ എങ്ങോട്ടും ഇല്ല"...

"ഹ പിണങ്ങാതെ പോയി റെഡി ആവൂ. അച്ഛൻ മോളുടെ നല്ലതിന് വേണ്ടി അല്ലേ പറയുന്നത്"....

"ഇതാണോ നല്ലത് ??സ്വന്തം മക്കളുടെ സന്തോഷം നോക്കാതെ കണ്ടവർ പറയുന്നത് കേട്ടു തുള്ളുന്നത്  ആണോ നല്ലത് ??"...

"മോളെ നിനക്ക് അറിയില്ലാഞ്ഞിട്ട. നീ അല്ല ഇതൊക്കെ പറയുന്നത്. നിന്റെ ഉള്ളിലെ ബാധയാ"...

"എന്റെ ഉള്ളിൽ അല്ല അച്ഛാ അച്ഛന്റെ ചിന്തകൾക്ക് ആണ് ബാധ കയറിയിരിക്കുന്നത് "...

"നിന്നോട് മര്യാദക്ക് പറഞ്ഞാൽ നീ കേൾക്കില്ല. പോയി റെഡി ആയി വാ"....

"ഞാൻ വരുന്നില്ല എന്ന് പറഞ്ഞില്ലേ"??

"എന്ത് പറഞെടി ചൂലേ !!കണ്ട അവന്മാരുടെ കൂടെ അഴിഞ്ഞാടാൻ ഞാൻ വിടാം നിന്നെ"... അതും പറഞ്ഞ് അയാൾ ഒരുപാട് ഉപദ്രവിച്ചു അവളെ.പിടിച്ചു മാറ്റാൻ ചെന്ന അമ്മയെയും അനിയനെയും അയാൾ വഴക്ക് പറഞ്ഞു.

" 10മിനിറ്റ് അതിനുള്ളിൽ റെഡി ആയിക്കോണം  ഇല്ലെങ്കിൽ ഞാൻ ഒന്നുടെ വരും"...അത് പറഞ്ഞു അയാൾ പുറത്തേക്കു പോയി.

"മോളെ"....

"അമ്മേ"...എന്ന് വിളിച്ചു കൊണ്ട് അവൾ അമ്മയുടെ മാറിൽ കിടന്നു കരഞ്ഞു.

"ന്റെ ഈശ്വര നീ കാണുന്നില്ലേ എന്റെ കുട്ടിയുടെ സങ്കടം"....

"അമ്മേ എനിക്ക് അവിടെ പോകണ്ട അയാള് ചീത്തയാ അയാളുടെ ഉദ്ദേശം വേറെയാ"....

"ഏയ് മോള് പേടിക്കാതെ ഞങ്ങൾ എല്ലാവരും ഉണ്ടല്ലോ. മോളെ ഒറ്റക്ക് അയാളുടെ അടുത്തേക്ക് വിടില്ല. നീ പോയി റെഡി ആകൂ"...അമ്മ നൽകിയ ധൈര്യത്തിൽ അവൾ പോയി റെഡി ആയി. സകല ദൈവങ്ങളെയും വിളിച്ചു ആണ് വണ്ടിയിൽ കയറിയത്. സൂര്യൻ കൂടെ വന്നില്ല അവൻ കുറച്ച് assignment വർക്ക്‌ ചെയ്യാൻ ഉണ്ടായിരുന്നു.

ഏകദേശം ഒരു മണിക്കൂർ യാത്രക്ക് ശേഷം അവർ അവിടെ എത്തി. അതൊരു അമ്പലം ഒന്നുമല്ല ഒരു വീട് ആണ്. സ്വാമി സ്വാമിയുടെ ഭാര്യ 2കുട്ടികൾ ആണ് താമസം. മൂത്തത് ആണും ഇളയത് പെണ്ണും. വണ്ടി പോർച്ചിൽ കൊണ്ട് പോയി നിർത്തി അതിൽ നിന്നും മേഘയും അച്ഛനും അമ്മയും ഇറങ്ങി.

സ്വാമി സ്വാമി എന്ന് വിളിക്കുന്നത് അയാൾ സ്വാമി ആയിട്ട് അല്ല അയാളുടെ പേര് സ്വാമി നാഥൻ എന്നായത്  കൊണ്ട് ആണ്. അവരെ കണ്ടപ്പോൾ സ്വാമി നാഥൻ പുറത്തേക്കു വന്നു.

"നമസ്കാരം... അകത്തേക്ക് വരൂ"...

അച്ഛനും അമ്മയും അയാൾക്ക്‌ നമസ്കാരം പറഞ്ഞു അകത്തേക്ക് കയറി. അയാളുടെ നോട്ടം കണ്ടപ്പോൾ തന്നെ മേഘയിൽ ദേഷ്യം ഉരുണ്ടു കയറി. അവർ അകത്തേക്ക് കയറി അയാളുടെ consulting റൂമിലേക്ക്‌ കയറി. അയാൾ പ്രാർഥിച്ചു വരാൻ മേഘയോട് പറഞ്ഞു. മേഘ പുറത്ത് വെച്ചിരിക്കുന്ന ഗണപതിയുടെ മുൻപിൽ പോയി പ്രാർഥിച്ചു.

"ആ കല്യാണം മുടങ്ങി അല്ലേ"??.. സ്വാമി ചോദിച്ചു.

"സ്വാമി പറഞ്ഞില്ലേ ചേരില്ല എന്ന് അതുകൊണ്ട് അത് ഒഴിവാക്കി"... മേഘയുടെ അച്ഛൻ പറഞ്ഞു.

"മ്മ് കുട്ടിയുടെ മുഖത്ത് അതിന്റെ സങ്കടം നിറഞ്ഞു കാണുന്നുണ്ട്".... അയാൾ അവളെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു.

"അവളുടെ സങ്കടം മാറിക്കോളും എങ്ങനെ എങ്കിലും അവളുടെ മനസ്സ് മാറ്റി താ സ്വാമി"... അച്ഛൻ പറഞ്ഞു.

"ഞാൻ ഏറ്റു".... അത് പറഞ്ഞു അയാൾ കവടി നിരത്തി.

"ഹ്മ് നീച ശക്തി ആണ് കാണിക്കുന്നത്. അറ്റ കൈ പ്രയോഗം വേണ്ടി വരും. ഒരാളെ അഗാധമായി പ്രണയിച്ചിട്ട് അത് നടക്കാതെ പോയതിൽ മനം നൊന്തു മരിച്ച ഒരു പെൺകുട്ടിയുടെ ബാധ  കൂടിയിരിക്കുന്നു"...

"അപ്പോൾ ഇതിനു എന്താ പരിഹാരം"??

"പരിഹാരം പൂജയിൽ കൂടെ അത് മാറ്റി എടുക്കാം. അതിന് കുട്ടിയുടെ സാന്നിധ്യം വേണം എന്ന് മാത്രേ ഉള്ളു"....

"എങ്കിൽ ഇന്ന് തന്നെ തുടങ്ങിക്കോ സ്വാമി"..അച്ഛൻ പറഞ്ഞു.

"എങ്കിൽ അങ്ങനെ ആകട്ടെ നിങ്ങൾ ഇരുവരും പുറത്തേക്കു ഇറങ്ങിക്കോളൂ "...അയാൾ പറഞ്ഞത് അനുസരിച്ചു അച്ഛനും അമ്മയും പുറത്തേക്കു ഇറങ്ങി. അത്രയും നേരം രെക്ഷക ആയി ഇരുന്ന അമ്മ പോലും അയാളുടെ കള്ള കഥകൾ വിശ്വസിച്ചു. അവൾ അമ്മയെ ദയനീയമായി നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.

"അമ്മേ അമ്മേ"...എന്ന് വിളിച്ചു അവൾ കരഞ്ഞു ആ കതകിന്റെ  ഭാഗത്തേക്ക്‌ ഓടി. അപ്പോഴേക്കും അത് പുറത്തു നിന്നു അച്ഛൻ അടച്ചു. അവൾ അതിൽ ശക്തമായി കൊട്ടി വിളിച്ചിട്ടും ആരും വിളി കേട്ടില്ല. പുറത്തു നല്ല ശബ്ദത്തിൽ ഭക്തി ഗാനം ഇട്ടിരുന്നു.

അവൾ കരഞ്ഞു കൊണ്ട് ആ തറയിലേക്ക് ഇരുന്നു. മുട്ടുകൾക്ക് ഇടയിൽ തല വെച്ചു അവൾ കരഞ്ഞു ആരും ഒന്നും കേട്ടില്ല.

"മേഘേ "....വിളി കേട്ടു അവൾ മുഖം ഉയർത്തി നോക്കുമ്പോൾ സ്വാമി അവളുടെ മുൻപിൽ നിൽക്കുന്നു. ഒരു മുണ്ട് മാത്രം ആണ് അയാളുടെ വേഷം.

അവൾ വിറച്ചു കൊണ്ട് പുറകോട്ടു മാറി.

"നീ ഇനിയും  കയ്യിൽ നിന്ന് രക്ഷപ്പെട്ടു പോകില്ല മോളെ. ഒന്നും രണ്ടും അല്ല നാല് കൊല്ലം ആയി നീ എന്നെ കൊതിപ്പിക്കുന്നു. നിന്റെ സൗന്ദര്യം എന്നെ മത്തു പിടിപ്പിക്കുന്നു.ഈ ഗന്ധം എന്നെ ഹരം കൊള്ളിക്കുന്നു .  നീ ആണ് എന്റെ സ്വപ്നങ്ങളിൽ എന്നും നിറഞ്ഞു നിന്നത്. എന്നിട്ട് ഞാൻ സ്വന്തം ആക്കും മുൻപ് മറ്റൊരുത്തൻ  അതിന്റെ അവകാശി ആയി വന്നാൽ എനിക്ക് സഹിക്കുവോ"??അതുകൊണ്ട് ആണ് നക്ഷത്രം ചേരില്ല. അവനും ആയുള്ള ബന്ധം തുടർന്നാൽ നീ പിഴച്ചു പോകും എന്നൊക്കെ നിന്റെ മണ്ടനായ  അച്ഛനെ വിളിച്ചു പറഞ്ഞത്"..... അയാൾ ഒരു വിജയ ചിരി ചിരിച്ചു.

"എടൊ താൻ".... അവൾ അയാൾക്ക്‌ നേരെ വിരൽ ചൂണ്ടി. അയാൾ അത് തട്ടി മാറ്റി.... "എന്തോ ഉറപ്പിച്ച പോലെ അവളുടെ അടുത്തേക്ക് വെറിപിടിച്ച  ചെന്നായയെ പോലെ നടന്നു അടുത്തു.

****************

പിറ്റേന്ന് വെളുപ്പിനെ കണ്ണനും കുടുംബവും അവരുടെ നാട്ടിൽ എത്തി. അവർ വരുന്നതിനു മുൻപ് തന്നെ ആന്റിമാരും പിള്ളേരും കൂടെ അങ്ങോട്ട്‌ എത്തി.ആർക്കും ഒരു സ്വസ്ഥത ഇല്ലായിരുന്നു.  അവർ അവനോടു ചോദിച്ച ചോദ്യങ്ങൾക്ക് ഒന്നും മറുപടി പറയാതെ അവൻ മുറിയിൽ കയറി വാതിൽ അടച്ചു. അടക്കി വെച്ചിരുന്ന കടലോളം സങ്കടം അവൻ കരഞ്ഞു തീർത്തു.അവന്റെ കണ്ണീരിന്റെ ചൂട് അറിഞ്ഞത് ആ കിടക്ക വിരിപ്പ് മാത്രം ആയിരിക്കും.

എന്താ ഉണ്ടായത് എന്ന് അറിയാതെ ബന്ധുക്കൾ നിന്നു. എല്ലാം കണ്ണന്റെ അച്ഛനും അമ്മയും പറഞ്ഞപ്പോൾ അവിടെയും മൗനം ആയിരുന്നു എല്ലാവരുടെയും ഉത്തരം.

''ചേച്ചി ഉണ്ടായത് ഉണ്ടായി. ഇനി കണ്ണനെ അങ്ങോട്ട്‌ വിടേണ്ട പതുക്കെ പതുക്കെ അവനെ നമുക്ക് മാറ്റി എടുക്കാം. എന്നിട്ട് മറ്റൊരു വിവാഹം കഴിപ്പിക്കാം"....ഷൈല ആന്റി പറഞ്ഞു.

എല്ലാവരും അതിനെ ശരി വെച്ചു.

"അത്ര പെട്ടെന്ന് പറിച്ചു എറിയാൻ പറ്റുന്ന ഒന്നാണ് എന്ന് തോന്നുന്നുണ്ടോ എല്ലാവർക്കും?? ഏട്ടന്റെ ഉള്ളിൽ നിന്ന് മേഘയെ പറിച്ചു എറിയാൻ അവൻ മരിക്കണം"...അച്ചു പറഞ്ഞു.

"പിന്നെ എന്ത് വേണം എന്നാ അച്ചു നീ പറയുന്നേ"??...ബിന്ദു ആന്റി ചോദിച്ചു.

"ആ വീട്ടുകാരെ പറഞ്ഞു മനസിലാക്കാൻ ശ്രെമിക്കുക മാക്സിമം. ഇനി അവർ സമ്മതിച്ചില്ല എങ്കിൽ പോലും ആ വിവാഹം നടത്താൻ ഉള്ള വഴി കണ്ടെത്തുക"...

"പറഞ്ഞപ്പോൾ എല്ലാം നിസ്സാരം. എനിക്ക് എന്റെ കുഞ്ഞിനെ കൊലക്കു കൊടുക്കാൻ വയ്യാ"...കണ്ണന്റെ അമ്മ പറഞ്ഞു.

"ഹാ ഇത് തന്നെയാ ആ വീട്ടിലും നടന്നത് സ്വന്തം മക്കളുടെ കാര്യത്തിൽ എന്നും മാതാപിതാക്കന്മാർ സ്വാർത്ഥർ  ആണ്"...അച്ചു പറഞ്ഞതിന് ആർക്കും മറുപടി ഉണ്ടായിരുന്നില്ല.

"നിങ്ങൾ ഇനി ലോക സുന്ദരിയെ ഏട്ടന് കൊണ്ട് പോയി കൊടുത്താലും മേഘ ഏട്ടന്റെ മനസ്സിൽ പച്ച കുത്തിയ പോലെ തന്നെ ഉണ്ടാകും".....അച്ചു അത് പറഞ്ഞു മുകളിലേക്ക് പോയി.

"അച്ചു പറഞ്ഞതും ശരിയാ അത്ര പെട്ടെന്ന് അവൾ കണ്ണന്റെ മനസ്സിൽ നിന്നും മായില്ല"....അമ്മ പറഞ്ഞു.

മുകളിലേക്ക് പോയ അച്ചു കണ്ണന്റെ മുറി അടഞ്ഞു കിടക്കുന്നത് കണ്ടു. ഏട്ടന് ഒരു ആശ്വാസം ആകാൻ ഈ സമയത്ത് ജീവന് കഴിഞ്ഞാലോ  എന്നോർത്ത് അവൻ ജീവനെ വിളിച്ചു. കാര്യങ്ങൾ എല്ലാം പറഞ്ഞു ഡീറ്റൈൽ ആയി പറഞ്ഞു. ജീവൻ കാര്യം അരിഞ്ഞതും അവിടേക്ക് പാഞ്ഞെത്തി.  അത്രയും നേരം എല്ലാവരും വിളിച്ചിട്ടും വിളി കേൾക്കാതെ ഇരുന്ന കണ്ണൻ അവന്റെ വിളി കേട്ടപ്പോൾ കണ്ണ് തുടച്ചു എഴുന്നേറ്റു ചെന്നു വാതിൽ തുറന്നു.

കണ്ണന്റെ മുഖം കണ്ടപ്പോൾ തന്നെ അവനു മനസ്സിലായി സങ്കടം  സഹിക്കാൻ പറ്റാതെ അവൻ ഇരുന്നു കരയുക ആയിരുന്നു എന്ന്.

കുറച്ച് നേരം കണ്ണൻ ജീവനെ കെട്ടിപിടിച്ചു കരഞ്ഞു. അവനും സങ്കടം ആയി. ആദ്യമായിട്ട് ആണ് കണ്ണനെ അവൻ ഇങ്ങനെ കാണുന്നത്.

ജീവൻ ഓരോന്ന് പറഞ്ഞു കണ്ണനെ പഴയ പോലെ ആക്കാൻ ശ്രെമിച്ചു.കുറച്ചൊക്കെ അത് ഫലം കണ്ടു എങ്കിലും മേഘ അവന്റെ കണ്മുന്നിൽ തറഞ്ഞു നിന്നു.  കണ്ണൻ  പലവട്ടം മേഘയെ വിളിച്ചു എങ്കിലും നമ്പർ നിലവിൽ ഇല്ല എന്നായിരുന്നു ഉത്തരം. കോൺടാക്ട് ചെയ്യാൻ മറ്റു മാർഗം ഒന്നുമില്ലാതെ വന്നപ്പോൾ അവൻ ആകെ നിരാശനായി.

3ആഴ്ചക്ക് ശേഷം കണ്ണന്റെ മനസ്സ് ഒന്ന് ഫ്രീ ആക്കാൻ വേണ്ടി ജീവൻ  കൊച്ചി വരെ ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്തു.അവർ രണ്ടും മാത്രം അവരുടെ സ്വന്തം ബുള്ളറ്റിൽ. യാത്രക്ക് ഇടയിൽ  വിശന്നപ്പോൾ ഒരു ഹോട്ടലിൽ കയറി അവർ.   കഴിക്കാൻ ഉള്ള ഭക്ഷണത്തിന്റെ  ഓർഡർ കൊടുത്തു കാത്തിരുന്നപ്പോൾ ആണ് കണ്ണൻ ആ കാഴ്ച കണ്ടത്.  ഭക്ഷണം വിളമ്പുന്നത് മേഘയുടെ അനിയൻ  സൂര്യൻ.

"സൂര്യ നീ ഇവിടെ''??...കണ്ണനെ കണ്ടതും സൂര്യൻ ഞെട്ടി.

"ഏട്ടാ.... ഞാൻ...ഏട്ടൻ എന്താ ഇവിടെ"??...സൂര്യന്റെ കണ്ണുകൾ നിറഞ്ഞു.

"എന്താ സൂര്യ നീ ഇവിടെ"??...കണ്ണൻ ചോദിച്ചു.

"എന്റെ ചേച്ചിക്ക് വേണ്ടി"...

"എന്താ"??

"ചേച്ചിയെ എനിക്ക് രക്ഷിക്കണം കരുൺ ഏട്ടാ"....

"എന്തൊക്കെയാ നീ ഈ പറയുന്നേ ??വാവക്ക് എന്ത് പറ്റി"??

"ഏട്ടനൊക്കെ  വീട്ടിൽ വന്നു പോയി കഴിഞ്ഞു അച്ഛൻ ചേച്ചിയെയും കൊണ്ട് സ്വാമിയുടെ അടുത്ത് പോയി. എന്തോ ബാധയുടെ പേരിൽ അവളെ എല്ലാവരും കൂടെ ഗുരുതി കൊടുത്തു. അവിടെ പോയി വന്നതിൽ പിന്നെ ചേച്ചി മുറിക്ക് പുറത്തു ഇറങ്ങിയില്ല ഒന്നും മിണ്ടിയിട്ടില്ല ആകെ മരവിച്ച അവസ്ഥ".....

അവൻ എല്ലാം കണ്ണനോട് തുറന്നു പറഞ്ഞു.

"ചേച്ചിയെ അവിടുന്ന് മാറ്റി വേറെ ഹോസ്റ്റലിൽ വല്ലോം ആക്കാൻ ഉള്ള പൈസക്ക് വേണ്ടി വന്നതാ ഞാൻ.ഇപ്പോ ചേച്ചിക്ക് കാവൽ എന്റെ 3ഫ്രണ്ട്സ് ആ"....അവർ രണ്ടും സംസാരിച്ചു ഇരിക്കുമ്പോൾ ആണ് സൂര്യന് നാട്ടിൽ നിന്നു കൂട്ടുകാരന്റെ കാൾ വന്നത്.

"ഹലോ"...

"ഹലോ ടാ"....

"ഡാ അത് പിന്നെ"!!

"എന്താടാ"??

"മേഘ ചേച്ചി കൈ ഞരമ്പ് മുറിച്ചെട .... കുറച്ച് ക്രിട്ടിക്കൽ ആണ്"....സൂര്യന്റെ കയ്യിലെ ഫോൺ താഴേക്കു വീണു .

(തുടരും ...)

രചന :അനു അനാമിക

To Top