അനുവിന് അവൾക്കെല്ലാം തമാശയായിരുന്നു. അതാണല്ലോ ഈ അവസ്ഥയിലും അവൾ സന്തോഷത്തോടെ ഇരിക്കുന്നത്.
ഒരു പനിയായിരുന്നു തുടക്കം.
ചികിൽസിച്ചിട്ടും പനി മാറാതായതോടെ കുറെ ടെസ്റ്റും സ്കാനും ഒക്കെ ചെയ്തു. ഒടുവിൽ ലക്ഷക്കണക്കിനാളുകൾ നരക തുല്യമായ ജീവിതം അനുഭവിച്ചു ഒടുവിൽ മരണത്തിനു കീഴടങ്ങിയ അതെ രോഗം ആണെന്ന് സ്ഥിരീകരിച്ചു.
അവളോട് അത് പറഞ്ഞപ്പോ ഒരിറ്റു കണ്ണീര് പോലും അവൾ പൊഴിച്ചില്ല. അവളുടേതുംകൂടി കരഞ്ഞു തീർത്തത് ഞാനായിരുന്നു.
ഒന്ന് സ്നേഹിച്ചു തുടങ്ങിയിട്ടേ ഉളളൂ അപ്പോഴേക്കും.കല്യാണം കഴിഞ്ഞു മൂന്നു വര്ഷം തികയുന്നു.ഇതിനിടയിൽ വെറും ആറ് മാസമേ അവളോടൊത് ചിലവഴിച്ചിട്ടുള്ളൂ.
പ്രവാസം എന്ന കുരുക്കിൽ ഒരിക്കൽ പെട്ടാൽ അതിൽ നിന്നു രക്ഷനേടാൻ അത്ര പെട്ടെന്നൊന്നും കഴിയില്ലല്ലോ.
ഫസ്റ്റ് സ്റ്റേജ് ആയത്കൊണ്ട് ട്രീറ്റ്മെന്റിലൂടെ സുഖപ്പെടുമെന്നു പ്രതീക്ഷിക്കാമെന്നുള്ള ഡോക്ടറുടെ വാക്കുകൾ എന്നിലും പ്രതീക്ഷ വിരിച്ചു.
പക്ഷെ അവളുടെ മുഖത്തു നോക്കുമ്പോൾ ഇങ്ങനൊരു രോഗം അവൾക്കുണ്ടെന്നു ആരും പറയില്ല.
സംസാരിച്ചു കൊല്ലുന്ന അവളുടെ സ്വഭാവം ഹോസ്പിറ്റലിൽ കുറെ ഫ്രണ്ട്സിനെ അവൾക് സമ്മാനിച്ചു .
അതിൽ സിസ്റ്റർമാരും ഡോക്ടർമാരും ന്തിന് ക്‌ളീനിംഗ് ചെയ്യുന്ന ചേച്ചിവരെ ഉണ്ടായിരുന്നു.
അവരോടൊന്നും രോഗത്തെ പറ്റി അവൾ പറഞ്ഞിട്ടില്ല.അവരൊക്കെ എങ്ങേനെയോ അറിഞ്ഞതാണ്.
സഹതാപത്തോടെയുള്ള അവരുടെ നോട്ടങ്ങൾ അവൾക്കു വെറുപ്പായിരുന്നു.അതുകൊണ്ട് തന്നെ അവരാരും ഒരു രോഗിയായി അവളെ കണ്ടിട്ടില്ല.
എല്ലാവർക്കും അവൾ ഒരുപോലെ പ്രിയപ്പെട്ടവളായിരുന്നു.അമ്പലത്തിലെ പ്രസാദവും അവളുടെ അയൽവാസിയായ അബ്ദുക്ക ഹജ്ജിനുപോയി വന്നപ്പോൾ കൊണ്ട് വന്ന സംസം വെള്ളവും പള്ളിയിലെ നേര്ച്ച പായസവും ഒക്കെ അവരിൽ പലരും അവൾക് സമ്മാനിക്കുന്നത് നിറകണ്ണുകളോടെ നോക്കി ഞാൻ ഇരുന്നു.
എന്റെ മുഖം കണ്ടാൽ മതി അവളുടെ മുഖം വാടും.എത്ര പിടിച് നിർത്തിയാലും അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ ഒരിറ്റു കണ്ണീര് പൊഴിയും.
"എന്താ ഏട്ടാ ഇത്. ഏട്ടന്റെ കരയുന്നത് കണ്ട എനിക്ക് സഹിക്കില്ല.വെറുതെ എന്നെ കൂടി വിഷമിപ്പിക്കല്ലേ പ്ളീസ് "
കണ്ണ് തുടച്ചു ഒരു കൃത്രിമ ചിരി വരുത്താനെ എനിക്ക് കഴിയാറുള്ളൂ.
ഒരു മാസം കഴിഞ്ഞു ഇന്നും ചെക്കപ്പ് ചെയ്തു റിസൾട്ട് വന്നു.പക്ഷെ രോഗം അതുപോലെ തന്നെ.
മാറ്റമൊന്നും കാണാതായപ്പോൾ മരുന്നിന്റെ കൂടെ നല്ല വ്യയാമവും ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചു.
അവളെ കാണുമ്പോൾ എന്റെ കണ്ണ് നിറയുന്നത് കണ്ടിട്ടാവാം സിസ്റ്റർമാർക്കൊക്കെ എന്നെ സമാധാനിപ്പിക്കാനെ സമയമുണ്ടായിരുന്നുള്ളൂ.
ശരീരം ഒന്നുകൂടി മെലിഞ്ഞിരിക്കുന്നു. ഇപ്പോഴും അവൾ ഇങ്ങനെ ചിരിച്ചു കാണുമ്പോൾ അത്ഭുതം തോന്നിയിട്ടിട്ടുണ്ടെങ്കിലും അതിനേക്കാളേറെ അവളെയോർത് അഭിമാനം തോന്നി.
എപ്പോഴും അവളുടെ കൂടെ ചിലവഴിക്കാൻ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.
അവളുടെ 'അമ്മ വന്നു നിന്നോളം എന്ന് പറഞ്ഞപ്പോഴും നിരസിച്ചതിന് കാരണം അത് തന്നെയാണ്.
ഇപ്പൊ എനിക്കും കരയാൻ തോന്നാറില്ല. ചിലപ്പോ കണ്ണീര് വറ്റിയത് കൊണ്ടാവാം.
ഞങ്ങളുടെ സന്തോഷവും ചിരിയും ബഹളവും ഹോസ്പിറ്റലിൽ അലയടിക്കാൻ തുടങ്ങി. സിസ്റ്റർമാരൊക്കെ സമയം കിട്ടുമ്പോ മുറിയിൽ വന്നു അവളോട് സംസാരിക്കും.
എന്റെയും അവളുടെയും സന്തോഷം കണ്ടിട്ടാവാംഡോക്ടർ എന്നോട് പറഞ്ഞത്...
"മരുന്നിനേക്കാളേറെ ഈ രോഗത്തിന് വേണ്ടത് ആത്മവിശ്വാസവും സ്നേഹവുമാണ്. അതിന് നിങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അറിയാം. ദൈവം അതൊന്നും കണ്ടില്ലെന്നു നടിക്കില്ല. പ്രാർത്ഥിക്കുക. ബാക്കിയൊക്കെ ദൈവത്തിന്റെ കയ്യിലാണ് ".
അവൾക്കുള്ള മരുന്ന് എടുത്തു കൊടുക്കുമ്പോൾ എന്റെ കൈ അവൾ തടഞ്ഞു. കണ്ണിലേക്കു നോക്കി. ഒന്ന് പുഞ്ചിരിച്ചു. രണ്ടു തുള്ളി കണ്ണീര് അവളുടെ കണ്ണിൽ നിന്നു ഇറ്റി വീണു.
"എന്താ ഡീ. എന്തെങ്കിലും വല്ലായ്മ തോന്നുന്നുണ്ടോ "
"ഏട്ടാ... രോഗമെന്താണെന്നറിഞ്ഞപ്പോഴെ മരിക്കാൻ ഞാൻ തയ്യാറായതാ. അതുവരെയെങ്കിലും ചിരിച്ചു സന്തോഷത്തോടെ ജീവിക്കണമെന്നായിയുന്നു ആഗ്രഹം. എന്റെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങൾ ഈ മരുന്നിന്റെ ഗന്ധമുള്ള ഹോസ്പിറ്റലിലാണ്. ഏട്ടന്റെ സ്നേഹവും ശകാരങ്ങളും ഇവിടെ നിന്നു ഞാൻ ആവോളം ആസ്വദിച്ചു. ആദ്യമൊക്കെ ഏട്ടന്റെ കണ്ണീര് കാണുമ്പോ ഒന്ന് പെട്ടെന്ന് മരിച്ച മതിയെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ ഇപ്പൊ....
ഇപ്പൊ എനിക്ക് മരിക്കണ്ട.. ഏട്ടന്റെ കൂടെ ഇനിയും ജീവിക്കണം , ഈ സ്നേഹം അനുഭവിച്ച എനിക്ക് മതിയായില്ല. എനിക്ക് ഇനിയും ജീവിക്കണം... "
തേങ്ങലോടെയാണെങ്കിലും അവളത് പറഞ്ഞു തീർത്തു എന്റെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു. എന്ത് പറഞ്ഞു ആശ്വസിപ്പിക്കുമെന്നറിയാതെ ഞാനും തരിച്ചു നിന്നതേ ഉളളൂ.
ഒന്ന് കൂടി എന്നെ ചേർത്ത് പിടിച്ചു.
പെട്ടെന്നവൾ കണ്ണ് തുടച്ചു എന്റെ രണ്ടു കൈകളും നെഞ്ചോടു ചേർത്തു...
"ഏട്ടാ. ഇനി എത്രകാലമാണെന്നറിയില്ല, ഞാൻ പോകുന്നത് വരെ ഏട്ടൻ എന്റെ ഒപ്പം വേണം, ഏട്ടന്റെ ഈ സന്തോഷം നിറഞ്ഞ മുഖം എനിക്ക് കണ്ടുകൊണ്ടിരിക്കണം.
മരുന്ന് കഴിക്കാൻ മടികാണിക്കുമ്പോൾ എന്നെ വഴക്കു പറയണം, വേദന സഹിക്കാതെയാവുമ്പോൾ എന്റെ കൈ കോർത്ത പിടിച് സമാധാനിപ്പിക്കണം,ഇണക്കങ്ങളും പിണക്കങ്ങളുമായി കുറച് നല്ല നിമിഷങ്ങൾ എനിക്ക് സമ്മാനിക്കണം, ഒടുവിൽ മരണത്തിനു കീഴടങ്ങുമ്പോൾ അവസാനമായി ഏട്ടന്റെ മുഖം കണ്ടുകൊണ്ടു എനിക്ക് കണ്ണടക്കണം ".
പുഞ്ചിരിച്ചു അവൾ അത് പറയുമ്പോഴും കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
വീണ്ടും എന്തെങ്കിലും പറയുന്നതിന് മുൻപ് അവളെ ഞാൻ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു. കണ്ണിൽ തുളുമ്പി നിന്നിരുന്ന കണ്ണീര് കവിലൂടെ ഒലിച്ചിറങ്ങി. കരയണമെന്നുണ്ടായിരുന്നെങ്കിലും അവളെ വിഷമിക്കേണ്ടെന്നു കരുതി തേങ്ങലുകളാൽ ഒതുക്കി.
"ഏട്ടാ, എന്താ ഇത് കരയെ, "
കണ്ണീര് തുടച്ചു അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു.
"ഇല്ല മോളെ. നിനക്കൊന്നും പറ്റില്ല,അങ്ങനെയൊന്നും ഒരു മരണത്തിനും നിന്നെ ഞാൻ വിട്ടു കൊടുക്കില്ല, എനിക്കും ജീവിക്കണം നിന്റെയൊപ്പം. കൊതി തീരും വരെ. ദൈവം അങ്ങനെയൊന്നും നമ്മളെ കൈവിടില്ലെടി, അതിനു മാത്രമുള്ള തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല. "
അവളുടെ കണ്ണീര് എന്റെ നെഞ്ചിൽ നനവ് പടർത്തി.
ആഴ്ചകളും മാസങ്ങളും കടന്നുപോയി.ഇതിനിടയിൽ രണ്ടു തവണ ടെസ്റ്റ് നടത്തി.അവസാനം നടത്തിയ ടെസ്റ്റിൽ ശരീരം പ്രതിരോധിക്കാൻ തുടങ്ങി അത് പ്രതീക്ഷക്കു വക നല്കുന്നതാണെന്നാണ് ഡോക്ടർ പറഞ്ഞത്.
മൂന്ന് മാസങ്ങൾക്കു ശേഷം ഇന്നും ടെസ്റ്റ് നടത്തി.
റിസൾട്ട് വന്നയുടൻ ഡോക്ടർ എന്നെ ക്യാബിനിൽ വിളിപ്പിച്ചു.
"ആദി.വാ ഇരിക്കൂ "
"വേണ്ട ഡോക്ടർ, എന്തായി അനിവിനു അസുഖം കുറവുണ്ടോ "
എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഡോക്ടർ തുടർന്നു
"congrats she is perfectly alright.കുറയാൻ മാത്രമൊന്നുമില്ലെടോ.ഇപ്പൊ അനുവിന് ഒരു കുഴപ്പവുമില്ല റിസൾട്ടൊക്കെ പോസിറ്റീവാണ്.Dontworry "
എന്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി.
ടേബിളിൽ പിടിച് ഞാൻ നിന്നു.
"എന്താടോ ഇത് സന്തോഷിക്കികയല്ലേ വേണ്ടത് "
"സന്തോഷം കൊണ്ട്തന്നാ ഡോക്ടർ,"
കൈകൂപ്പി ഞാൻ തുടർന്നു
"എങ്ങനെയാ നന്ദി.... "
മുഴുമിപ്പിക്കുമ്പോഴേക്കും ഡോക്ടർ പറഞ്ഞു
"എനിക്കല്ല.നിങ്ങടെ പ്രാർത്ഥനയുടെ ഫലമാണ്.നന്ദി ദൈവത്തോട് പറ "
ശെരിയാ ദൈവം ഞങ്ങളെ കൈവിട്ടിട്ടില്ല.
ചില്ലു വാതിലിലൂടെ അവളെ നോക്കുമ്പോൾ അവൾ അടുത്തിരിക്കുന്ന സ്ത്രീയോട് സംസാരിക്കുന്നു.ഇടയ്ക്കിടയ്ക്ക് ക്യാബിനുള്ളിലേക്കും നോക്കുന്നുണ്ട്.
റിസൾട്ട് എടുത്ത് ഞാൻ അവൾടെ അടുക്കലെത്തി.
എന്റെ മുഖം കണ്ടപാടെ അവളുടെ മുഖം വാടി.കുറച്ചു നേരം എന്നെ തന്നെ നോക്കിയിരുന്നു.
"ഏട്ടാ സാരമില്ല, എനിക്ക് വിഷമൊന്നുല്ല,
അല്ലെങ്കിലും എനിക്ക് പ്രതീക്ഷയൊന്നുമില്ലായിരുന്നു."
അവൾടെ മുഖത്തേക്ക് നോക്കുമ്പോ രണ്ടുതുള്ളി കണ്ണീര്പൊഴിഞ്ഞു നിലത്തിറ്റി.
"എന്താ ഏട്ടാ,.... "
കുറച്ചു മൗനം പാലിച്ചു അവൾ തുടർന്നു.
"ഇനി അധിക കാലമൊന്നുമില്ല അല്ലെ "
റിസൾട്ട് അവളുടെ കയ്യിൽ വെച്ചു കൊണ്ട് ഞാൻ മറുപടി പറഞ്ഞു.
"ഒന്നോ രണ്ടോ വര്ഷമല്ലെടി.ജീവിതം മുഴുവനുമുണ്ട്."
പിടിച്ചുനിർത്താനാവാതെ കണ്ണീര് കവിളിൽ ചാലുകൾ തീർക്കുമ്പോൾ അത് തുടച്ചുകൊണ്ട് അവൾ ചോദിച്ചു
"എന്താ ഏട്ടൻ പറയുന്നേ എനിക്കൊന്നും മനസ്സിലായില്ല "
" ദൈവം കൈവിട്ടില്ലെടീ, നിനക്കൊരു കുഴപ്പോമില്ല, "
"എന്നെ സമാധിനിപ്പിക്കാൻ വെറുതെ കളവു പറയണ്ട.ഏട്ടന്റെ മുഖം കണ്ടാലറിയാം....."
അവളുട തലയിൽ കൈവെച്ചു ഞാൻ തുടർന്നു...
"സന്തോഷം കൊണ്ട മോളെ കണ്ണ് നിറയുന്നെ.ഞാൻ പറഞ്ഞത് സത്യാണ്, നിനക്കൊരു കുഴപ്പോമില്ല, ഇതാറിസൾട്ട് "
അവളുടെ കണ്ണ് നിറയാൻ തുടങ്ങി. കരച്ചിലിന്റെ വക്കോളമെത്തിയപ്പോൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കരയാൻ തുടങ്ങി.
"അയ്യേ എന്താ അനു ഇത്. ദേ എല്ലാരും നോക്കുന്നു എഴുന്നേറ്റെ "
ആരുടെയോ കൈ വന്നു തോളിൽ തട്ടിയപ്പോഴാണ് അവൾ എഴുന്നേറ്റത്. സിസ്റ്ററാണ്.
"ഇനിയങ്ങോട്ട് രണ്ടാൾക്കും സന്തോഷമുള്ളൊരു ജീവിതം നേരുന്നു, "
ഒരാളല്ല അവളെ പരിചയമുള്ള മാലാഖമാരെല്ലാവരും അവളെ കാണാൻ വന്നു. ചിലരൊക്കെ അവളെ വാരിപ്പുണർന്നു. അവർക്കൊക്കെ അവൾ എത്ര പ്രിയപ്പെട്ടവളെന്ന് അതിൽ നിന്നൊക്കെ എനിക്ക് മനസ്സിലായി. എന്തിനാണെന്നറിയില്ല എന്റെ കണ്ണും നിറയുന്നുണ്ടായിരുന്നു.
രണ്ടു ദിവസത്തിന് ശേഷം എല്ലാരോടും യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങുമ്പോൾ എന്റെ കൈ അവൾ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.ദൈവം അനുവദിച്ചാൽ മരിക്കുന്നത് വരെ അവളുടെ ഈ കൈ ഇതുപോലെ കോർത് പിടിക്കണം.
ജീവിതം.....
ചിലതൊക്കെ നഷ്ടപ്പെടുന്നത് വരെ കോർത്തുപിടിക്കാൻ ശ്രമിക്കണം. ചിലപ്പോ പലതും തിരിച്ചു കിട്ടിയേക്കും.
ഇതുപോലുള്ള നല്ല കഥകൾ ദിവസവും വായിക്കുവാൻ വളപ്പൊട്ടുകൾ എന്ന ഈ പേജ് ഹലോയിൽ ഫോളോ ചെയ്യൂ....
.........................
രചന: Ramshad Kasim