രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...
ഇതിലും വേദന ണ്ടാവും കഴുതേ കഴുത്തിൽ കുരുക്ക് മുറുകിയാൽ
അവനവിടെ താഴുകിക്കൊണ്ട് പറഞ്ഞു
ഒരുപാട് സമയം അവരങ്ങനെ കണ്ണിൽ കണ്ണിൽ മുഴുകി ഇരുന്നുപോയി ക്ലോക്കിൽ പന്ത്രണ്ടുമണിയുടെ ബെല്ലടിഞ്ഞപ്പോൾ ആണ് പരിസരബോധം വന്നത്
പരസപരം തട്ടിപിടഞ്ഞു ഒതുങ്ങി ഇരിക്കുമ്പോഴാണ് ശെരിക്കും സ്ഥലകാല ബോധം ദേവികയ്ക്ക് വന്നത്....
വരുൺ വന്നു തന്നെ ജീവിതത്തിലേക്ക് കൊണ്ടുവന്നു അവന്റെ കൈ കൊണ്ടൊരു അടികിട്ടി മുറിവിന് മരുന്നായി ഒരു ചുംബനവും കിട്ടി അവന്റെ കൈക്കുള്ളിൽ ഒതുങ്ങിയിരിക്കുകയായിരിന്നു ഇത്രെയും നേരം
പക്ഷെ.....
ഇപ്പോഴായാണ് വരുൺ എങ്ങനെ ഇവിടെത്തി എന്നവൾ ചിന്തിച്ചത് അതിനെപ്പറ്റി ബോധവതി ആയതു,
എങ്ങനെ തിരിച്ചുപോകും എന്നോർത്ത് ടെൻഷൻ ആയതു, ആരേലും കണ്ടാലോ എന്നോർത്ത് വെപ്രാളപ്പെട്ടത്..
എങ്ങന... വന്നത്
ആരെങ്കിലും കണ്ടാലോ....
വെപ്രാളത്തോടെ തന്നെ ചോദിച്ചു
മതിലുചാടി.....
കണ്ടാൽ..... ഇവിടെത്തന്നെ കുഴ്കുത്തി മൂടാൻ മതി നിന്റെ തമ്പ്രാൻമാർ
ആയോ എന്നും പറഞ്ഞു ദേവിക അവന്റെ വായ പൊത്തി
ചുമ്മാ പറഞ്ഞതാ.... നേരം വെളുക്കും മുൻപ് വന്നപോലെ ഞാൻ പോയ്കോളാം
പറഞ്ഞുകൊണ്ട് അവളുടെ കൈപിടിച്ച് പൊതിഞ്ഞു പിടിച്ചു
എന്തിനാ വന്നത്
നിന്നെ കാണാൻ.... ജീവൻ രക്ഷിക്കാൻ..
വന്നില്ലായിരുന്നെങ്കിൽ അതിനു പറ്റുമായിരുന്നോ....
അവനൊരു കുറുമ്പോടെ പറഞ്ഞു
അവൾ അവന്റെ കയ്യിൽ നിന്നും കൈ കുടഞ്ഞെടുത്തു
എങ്കിൽ പോവാൻ നോക്കിക്കേ... കണ്ടല്ലോ... ജീവനും രക്ഷിച്ചു
പോവുന്നില്ല.... ഞാൻ പോയിട്ട് നീ എന്നെ ഇനിയും പറ്റിച്ചാലോ
പറഞ്ഞുകൊണ്ട് അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചിരുന്നു
ഇല്ല.... ഇനി ചെയ്യില്ല
ഉറപ്പാണോ....
മ്മ്
എങ്കിൽ നമുക്ക് കല്യാണം കഴിക്കാം
അവൾ ഞെട്ടി അകന്നുമാറി ഇരുന്നു
വരുൺ പുഞ്ചിരിയോടെ എഴുന്നേറ്റുനിന്നു ഇട്ടിരുന്ന ഫുൾ സ്ലീവ് ഷർട്ട് തലവഴി ഊരാൻ തുടങ്ങി
ദേവിക പെട്ടന്നൊന്നു ഞെട്ടി മുഖം തിരിച്ചുകളഞ്ഞു..
ഇവിടെ നോക്കെടി....
പറയുന്നതോടൊപ്പം കയ്യിലായ് വെച്ചുകൊടുത്ത പേപ്പറുകൾ കണ്ടു ദേവികയ്ക്ക് ഒരേ സമയം സന്തോഷവും സങ്കടവും വന്നു
സിവിൽ സർവീസ് എക്സമിനുള്ള ഹാൾ ടിക്കറ്റ്
അധികമൊന്നുമില്ല ഒരാഴ്ച കൂടിയേ ഉള്ളു
നിന്റെ ഫോൾഡർ തപ്പിയപ്പോ കണ്ടതാ പിന്നെ date നോക്കി ഡൌൺലോഡ് ചെയ്തുവെച്ചു.
ഒരുപാട് കഷ്ടപ്പെട്ടതല്ലേ നീ ഇതിനു വേണ്ടി
എഴുതണ്ടെ....
അതിലേക്കും നോക്കി കണ്ണീർ വീഴ്ത്തിയതല്ലാതെ ദേവിക ഒന്നും പറഞ്ഞില്ല
ദേവു.... വരുൺ വീണ്ടും വിളിച്ചു
പറ്റില്ല.... ഒരുപാട് വിട്ടുപോയി ഒന്നുമിപ്പോൾ ഓർമ ഇല്ല
മാത്രവുമല്ല... ഇവിടുന്ന് വിടില്ല
അതെന്താ..... നീ പറയണം നിനക്കിതു എഴുതണം എന്ന്
പിന്നെ ഒരു മാസത്തെ ഗ്യാപ് ഒന്നും കുഴപ്പമില്ല ഒരാഴ്ച നല്ലപോലെ അധ്വാനിച്ചാൽ സെറ്റ് ആക്കി എടുക്കാം
അതൊന്നും നടക്കില്ല...
ഇവിടെ അടുക്കളകാരിയെ പറഞ്ഞുവിട്ടു
ഞനിപ്പോ ഇവിടെത്തെ അടുക്കളകാരിയും അജയ് ന്റെ ഓഫീസിലെ വേലക്കാരിയും ആണ്
കണ്ണീരോടെ അവളോരോന്ന് വരുന്നിനോട് പറയാൻ തുടങ്ങി ഇന്നത്തെ കാര്യങ്ങളും വിവാഹത്തിന്റെ കാര്യവുമെല്ലാം കരച്ചിലോടെ ആണവൾ പറഞ്ഞു തീർത്തത് എല്ലാം കൂടി ആയപ്പോൾ സഹിക്കാൻ ആയില്ല മുൻപോട്ടുള്ള ജീവിതത്തിലും നല്ലത് എല്ലാം ഇവിടെ വെച്ചു അവസാനിപ്പിക്കുന്നത് ആണെന്ന് തോന്നിപ്പോയെനിക്ക്
വരുണും അവളെ കേട്ടിരുന്നു അവസാനം ഞെഞ്ചോടു ചേർത്ത് ആശ്വസിപ്പിച്ചു ഇനി ആർക്കും വിട്ടു കൊടുക്കില്ലെന്നപോലെ
നീ എന്താ ദേവു ഇത്ര മണ്ടി ആയിപോയത്
അതെന്താ....
നിനക്ക് നിലവിലിപ്പോ ചോദിക്കാനും പറയാനും ആരുമില്ല എന്നിട്ടും നിന്നെ ഇവരെന്താ ഒന്നും ചെയ്യാത്തത് എന്നു ചിന്തിച്ചിട്ടുണ്ടോ നീ
ഒരു കാറോ ബൈക്ക് ആക്സിഡന്റോ എന്തായി വേണമെങ്കിലും അവസാനിപ്പിക്കാം എന്നിട്ടുമെന്തെ.....
വരുൺ ഒന്നു നിർത്തിക്കൊണ്ട് അവളെ നോക്കി താനെനി പറയാൻ പോകുന്ന കാര്യം അവളെങ്ങനെ എടുക്കും എന്നുകൂടി അറിയാൻ ആണ് അവനതു ചോദിച്ചത്
അവളില്ലെന്ന് തലയാട്ടി
സത്യത്തിൽ അവൾ ഒരിക്കൽ പോലും അങ്ങനൊന്നും ചിന്തിച്ചില്ലായിരുന്നു
അച്ഛനും അമ്മയും എങ്ങന മരിച്ചത് എന്നു നീ അന്നെഷിച്ചോ
ആ ഓർമയിൽ പോലും കണ്ണീരോടെ പെണ്ണ് ഇല്ലെന്ന് തലയാട്ടി
അതെന്താ......
ആക്‌സിഡന്റ് ആണെന്ന് പറഞ്ഞത്
ആര്..? ആരോ പറഞ്ഞു നീ അത് വിശ്വസിച്ചു
ഞാനതു കരുതിക്കൂട്ടി ചെയ്തത് ആണെന്ന് പറഞ്ഞാലോ
അത് നീ വിശ്വസിക്കുമോ
ദേവിക ഒരു ഞെട്ടലോടെ അവനെ നോക്കി
നിനക്കിവരോട് ഒരു ദേഷ്യവും തോന്നുന്നില്ലേ... ദേവു
ഇല്ല... എനിക്കൊരു അഭയം തന്നതല്ലേ.... ഞാനെന്തിന് വെറുക്കണം പിന്നെ ആക്‌സിഡന്റ് ന് പിന്നിൽ ഇവരാണ് എങ്കിൽ എന്തിന് വേണ്ടിട്ട് ചെയ്തു അതും സ്വന്തം കൂടപ്പിറപ്പിനെ
ബസ്റ്റ്..... സ്വത്തിനു വേണ്ടിട്ടാണ് പൊട്ടിക്കാളി
ഞാൻ പറയാൻ പോകുന്നത് ശ്രെധിച്ചു കേൾക്കണം
അവൾ തലയാട്ടി
നിന്നെ അന്ന് വീട്ടിൽ കൊണ്ടു വിട്ടില്ലേ അന്ന് ഞാനും അച്ഛനും കൂടി ഒരുപാട് സംസാരിച്ചിരുന്നു നിന്റെ വീടിന്റെ അടുത്തുള്ള ചായക്കടയിൽ നിന്നും
നമ്മൾ തമ്മിൽ ഇഷ്ടത്തിലാണ് അത് തുറന്നു പറഞ്ഞിട്ടില്ല എന്നൊക്കെ നിന്റെ അച്ഛന് അറിയാം
നിന്റെ അച്ഛന് ഇവിടെ വരാനും ഇവർ നിങ്ങളെ എന്തോ ചെയ്യുമോ എന്നൊക്കെ പേടി ഉണ്ടായിരുന്നു ആദ്യം അച്ഛനുണ്ടായ ആക്‌സിഡന്റ് പോലും ഇവിടെന്ന് ആരോ ആണോ എന്ന് നിന്റെ അച്ഛന് സംശയം ഉണ്ട്
അന്ന് നിന്റെ അച്ഛൻ എന്നോട് പറഞ്ഞിട്ടുണ്ട് നിന്നെ തനിച്ചാക്കരുത് എന്ന്
ദേവിക അവനെ കേൾക്കുകയായിരുന്നു, അവൾക്കും തോന്നിയിട്ടുണ്ട് വരുന്നിനോട് തനിക്കുള്ള ഇഷ്ടം അച്ഛൻ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് അന്ന് സ്വപ്നം കണ്ടതും അതിനെ സതൂകരിക്കുന്ന ഒന്നാണെന്നത് അവളോർത്തു
വരുൺ തുടർന്നു
നീ ഒന്നാലോചിച്ചു നോക്കിക്കേ ഇവിടെ വന്നതിനു പിറ്റേന്ന് അച്ഛനും അമ്മയും മരണപെടുന്നു വല്യച്ഛൻ കിടപ്പിലാകുന്നു നീ എന്നെന്നേക്കുമായി ഇവിടേക്ക് പറിച്ചുനട്ടു എന്തോ ആസ്വഭാവികത ഇല്ലേ...?????
അത് മാത്രമല്ല എത്ര ദേഷ്യം ഉണ്ടെന്ന് പറഞ്ഞാലും അച്ഛനൊരു വിഹിതം കൊടുക്കാതെ നിൽക്കുമോ സ്വത്തിൽ നിന്നും.... ഇല്ല.
ഞങ്ങളന്നു ഇവിടെ വന്നപ്പോയെ നിന്നെ ആരെയും കാണിക്കാൻ സമ്മതിക്കില്ല എന്നൊക്കെ ആയിരുന്നു പറച്ചിൽ പക്ഷെ അത് കൂടപ്പിറപ്പിനെ നഷ്ടപ്പെട്ട വേദന ആണെന്ന് കരുതാം പക്ഷെ അന്ന് കമ്പനിയിൽ വന്നില്ലേ അന്നിവർക്ക് നിന്നെക്കുറിച്ചു ഒരു ആവലാതിയും ഞാൻ കണ്ടിട്ടില്ല എന്തേലും കാശുണ്ടെങ്കിൽ വാങ്ങിക്കണം നിന്നെയും കൊണ്ടു സ്ഥലം വിടണം എന്നെ ഉള്ളായിരുന്നു അത് മനാഫ് സാറും പറഞ്ഞു പക്ഷെ അയാൾ നിന്റെ അക്കൗണ്ടിൽ പൈസ ഇട്ടതോടെ ഇവർ വെട്ടിലായി
കാശുണ്ടെങ്കിൽ നീ ഇവിടുന്ന് മാറി നിന്നാലോ എന്നോർത്തിട്ട് ആകും
അങ്ങനെ ആയാൽ നിന്നെ ഇവിടെ ഇട്ടു ചവിട്ടി തെയ്ക്കാൻ ആവില്ലലോ
പക്ഷെ അതിലും വലുത് എന്തോ ഉണ്ടെന്ന് എന്റെ മനസ് പറയുന്നു
നിന്നെ ഇവിടെ നിർത്തി അവർക്കെന്തോ നേടാനുണ്ട്
ഞനിവിടുത്തെ രജിസ്റ്റർ അഫീസിൽ പോയ് ഒന്നനേഷിച്ചിരുന്നു പീയൂണിനു കുറച്ചു പൈസ കൊടുത്തപ്പോൾ അച്ഛൻ മരിക്കുന്ന അന്ന് എന്തോ രെജിസ്ട്രേഷൻ നടന്നിട്ടുണ്ട് എന്നു പറഞ്ഞു
അയാൾക്കും പേടി ആണ് ഇവിടെ ഉള്ളവരെ
വരുൺ പറഞ്ഞു നിർത്തിക്കൊണ്ട് അവളെ നോക്കി
കണ്ണീർ പൊഴിച്ചിരിക്കുകയാണ്.... ഇത്രെയും കാര്യങ്ങൾ അറിയാതെ അല്ലെങ്കിൽ ശ്രെദ്ധിക്കാതെ പോയല്ലോ എന്നൊരു കുറ്റബോധവും
ഇനി പറയുന്നത് ശ്രെധിച്ചു കേൾക്കണം എനിക്ക് നിന്റെ തീരുമാനവും വേണം എന്നിട്ടേ പോകുന്നത് ഞാൻ തീരുമാനിക്കുള്ളു
വരുൺ പറഞ്ഞു
അവൾ വിങ്ങിയ മനസോടെ ഇനിയെന്താ എന്ന ഭാവത്തിൽ അവനെ കേൾക്കാൻ ഇരുന്നു...
ഇന്ന് ഞനിങ്ങോട്ട് വന്നത് നിനക്ക് ഈ ഹാൾ ടിക്കറ്റ് താരനും ഇതൊക്കെ പറയാനും ആണ് പക്ഷെ നീ ജീവനവസാനിപ്പിക്കൻ നോക്കുക എന്നൊക്കെ പറഞ്ഞാൽ ഇനീപ്പോ സമാധാനത്തോടെ എനിക്ക് തിരിച്ചു പോകാൻ ആവില്ല
ഒന്നെങ്കിൽ ഇവിടെ നിന്നു ഇതിനെല്ലാം നീ ഉത്തരം തേടണം നിന്റേതായതെല്ലാം സ്വന്തമാക്കണം ഇവർ ചെയ്തതിനെല്ലാം പകരം കൊടുക്കണം... അച്ഛന്റെയും അമ്മയുടെയും മരണം അതിൽ ഇവരുടെ കൈ ഉണ്ടോ എന്നറിയണം.....അത് കുറച്ചു റിസ്ക് ആണ്
നിന്റെ ഈ ആറ്റിട്യൂട് കൊണ്ടു അത് നടക്കില്ല കുറച്ചധികം ബോൾഡ് ആവണം.... എങ്കിലേ ഇവിടെ പിടിച്ചു നിൽക്കാൻ ആവു
അല്ലെങ്കിൽ....
തുടരും