നിങ്ങൾ രണ്ടാളും ചെറുപ്പമാണ്. ജീവിതം ഇനിയും എത്രയോ മുന്നോട്ടു കിടക്കുന്നു...

Valappottukal


രചന: അഞ്ജു തങ്കച്ചൻ

ഇവൾ ഒറ്റയൊരാൾ കാരണം എനിക്കെന്റെ ജീവിതം മടുത്തു. കൗൺസിലറുടെ  മുന്നിൽ ഇരുന്ന് അയാൾ പൊട്ടിത്തെറിച്ചു. 

ഇത്രേം കാമഭ്രാന്തിയായ ഒരുവളെ എന്റെ തലയിൽ കെട്ടി വച്ചു. എനിക്ക് വയ്യ, ജീവിതത്തോട് വെറുപ്പ് തോന്നുന്നു . അയാൾ ഇരു കൈകളും  മുഖത്തമർത്തി കുനിഞ്ഞിരുന്നു. 

കൗൺസിലർ, അയാൾകരികിൽ ഇരിക്കുന്ന പെൺകുട്ടിയെ നോക്കി. 

അപമാനഭാരത്താൽ തന്റെ നേർക്ക് നോക്കാൻ ത്രാണിയില്ലാതെ ആ പെൺകുട്ടി മിഴികൾ താഴ്ത്തിയിരുന്നു. മുഖത്തു നിന്നു ചോര തൊട്ടെടുക്കാൻ പാകത്തിന് ചുവന്നിരിക്കുന്നു. 

ഇങ്ങോട്ട് നോക്ക് കുട്ടി. 

അവൾ പതിയെ മിഴികൾ ഉയർത്തി 
ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി  നില്ക്കുകയാണ്. 

കൗൺസിലിർക്ക് വല്ലാത്ത അനുകമ്പ അവളോട്‌ തോന്നി. 

ചെറിയ പെൺകുട്ടിയാണ്,കണ്ണട വച്ചിട്ടുണ്ട്. ഒരു ചെറിയ പൊട്ട് നെറ്റിയിൽ ഉണ്ട്‌ എന്നതൊഴിച്ചാൽ അലങ്കാരങ്ങൾ ഒന്നും മുഖത്തില്ല. ഇരുപത്തി അഞ്ചോ ഇരുപത്തി ആറോ വയസ് പ്രായം ഉണ്ടെങ്കിലും മുഖത്തു ഒമാനത്തം ഇനിയും അവശേഷിക്കുന്നുണ്ട്. 
അവളുടെ കൈകൾ വിറക്കുന്നതും മുഖത്തു വിയർപ്പു തുള്ളികൾ കിനിയുന്നതും അവർ ശ്രെദ്ധിച്ചു. 
മറ്റൊരാളോട്  തന്റെ ഭാര്യ കാമഭ്രാന്തിയാണെന്ന് മുദ്രകുത്തിയിരിക്കുകയാണ് പങ്കാളി. 

താങ്കൾ ഒന്ന് പുറത്തേക്കു ഇരിക്കു ഈ കുട്ടിക്ക് പറയാൻ ഉള്ളത് കൂടെ ഞാൻ കേൾക്കട്ടെ. 

അയാൾ പുറത്തേക്ക് ഇറങ്ങി. 

എന്താ കുട്ടി തനിക്ക് പറയാൻ ഉള്ളത്? ഇയാളുടെ ഭർത്താവ് പറഞ്ഞത് ശരിയാണോ.? 
മറുപടി ഒരു പൊട്ടിക്കരച്ചിൽ ആയിരിന്നു. 
അല്പ്നേരം കൗൺസിലർ കാത്തിരുന്നു 

അവളുടെ കരച്ചിൽ അടങ്ങിയതും  
അവൾ പറഞ്ഞു തുടങ്ങി. 
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം ആയി. ഞങ്ങൾക്ക് രണ്ടാൾക്കും ജോലിയുണ്ട് രാഹുൽ  ബാങ്കിലാണ് . ഞാൻ ഒരു അദ്ധ്യാപികയാണ്. 

രാഹുലിന് എപ്പോഴും ജോലിയെക്കുറിച്ച് മാത്രമേ ചിന്തയുള്ളൂ. 
വീട്ടിൽ വന്നാലും ലാപ്ടോപിന് മുന്നിൽ ഇരിക്കും. 
സത്യത്തിൽ ഈ രണ്ട് വർഷത്തിനിടയിൽ മനസ് തുറന്ന് ഒന്ന് സംസാരിക്കാൻ പോലും കഴിഞ്ഞിട്ടില്ല. ജോലിയുടെ ടെൻഷൻ എനിക്കും ഉണ്ട്‌ അതൊന്നും ഞാൻ വീട്ടിൽ കാണിക്കാറില്ല

രാഹുലിന് എപ്പോഴും തിരക്കാണ്. ജോലി ജോലി എന്നൊരു ചിന്ത മാത്രം. 
ഞാൻ ഒരു സാദാരണ പെണ്ണാണ്.കരുതലും സ്നേഹവും ഒക്കെ അനുഭവിക്കാൻ ആഗ്രഹം ഉള്ള പെണ്ണ് . 
എന്റെ അടുത്ത് ഒന്നിരിക്കാറ്‌ കൂടെ ഇല്ല. എന്റെ മുഖത്തു ഒന്ന് നോക്കാൻ പോലും നേരമില്ലെങ്കിൽ പിന്നെ എന്തിനാ എന്നെ വിവാഹം കഴിച്ചത്. 

കഴിഞ്ഞ ദിവസം മറ്റൊന്നിനും വേണ്ടിയല്ല. ആ നെഞ്ചിൽ  ഒന്ന് ചേർന്ന് കിടക്കാൻ എനിക്ക് തോന്നി. മറ്റെവിടെയാണ് എനിക്ക് ഏറ്റം സമാദാനത്തോടെ ഒന്ന് തല ചായ്ക്കാൻ കഴിയുക? 

അന്ന് രാഹുൽ എന്നോട്, നിനക്ക് എപ്പോളും ഈ ചിന്ത മാത്രമേ ഉള്ളോ എന്ന് ചോദിച്ചു. 

ഞാൻ ഒരു ഭാര്യ അല്ലേ അത് ഇത്രേം വലിയ തെറ്റ് ആണോ? 
മുന്നിൽ ഇരിക്കുന്ന പെൺകുട്ടിയോട് അവർക്ക് അനുകമ്പ തോന്നി. 
നിങ്ങൾക്കിടയിൽ ശാരീരികമായ ഒന്നും നടക്കുന്നില്ല  എന്നാണോ കുട്ടി പറയുന്നത്? 

നാല് മാസം മുൻപ് നടന്നിട്ടുണ്ട്. 

അവൾ വീണ്ടും തല കുനിച്ചു. 
രാഹുൽ മുൻകൈ എടുത്തതാണോ? 

അല്ല ഞാനാണ്. 

കൗൺസിലർ അവളെ ഒന്ന് കൂടെ നോക്കി 
വളരെ സുന്ദരിയാണ്. ഏത് പുരുഷനും മോഹിച്ചു പോകുന്ന മുഖസൗന്ദര്യവും, അഴകളവുകൾ ഒത്ത ഉടൽ ഭംഗിയും. 

രാഹുൽ എന്നോട് കുറച്ച് നേരം ഒന്ന് മിണ്ടിയാൽ മാത്രം  മതിയാരുന്നു. മിണ്ടാൻ പോലും നേരമില്ല. 
രാഹുലിന് സുഹൃത്തുക്കൾ ആരുമായിട്ടും ഒരടുപ്പവും ഇല്ല.
രാഹുലിന് ആരോടും സ്നേഹമില്ല, എന്നോട് പോലും. 
ഇങ്ങനെ ജീവിക്കുന്നതിൽ ഒരർത്ഥവും ഇല്ല. നമുക്ക് പിരിയാം എന്ന് ഞാൻ ഇന്നലെ പറഞ്ഞു പോയി. അതും പെട്ടന്നുള്ള ദേഷ്യത്തിൽ പറഞ്ഞതാ. 

അതിന് എന്റെ വീട്ടിൽ വിളിച്ച് , ഞങ്ങൾ പിരിയുകയാണ് എന്ന് പറഞ്ഞു. അങ്ങനെ രണ്ട് വീട്ടുകാരും കൂടെ ആണ് പറഞ്ഞത് ഒരു കൗൺസിലിംഗ് നല്ലതാണ് എന്ന്. 

രാഹുലിന് വരാൻ മടിയായിരുന്നു. വീട്ടുകാരുടെ നിർബന്ധത്തിൽ വന്നതാണ്. 

കുട്ടിക്ക് എങ്ങനെയാണ് രാഹുലിനെ ഇഷ്ട്ടമാണോ? 
എനിക്ക് എന്റെ ജീവനാണ് രാഹുൽ . അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞ് ഒഴുകി. 

കൗൺസിലർ അല്പ്നേരം എന്തോ ആലോചിച്ചു.  
ഓക്കേ, കുട്ടി പുറത്തേക്കു ഇരുന്നോളൂ. 
ഞാൻ രാഹുലിനോടും ഒറ്റയ്ക്ക് ഒന്ന് സംസാരിക്കട്ടെ. 

രാഹുൽ അകത്തേക്ക് വന്നു. 

രാഹുൽ എന്നോട് എല്ലാം തുറന്ന് പറയണം. 
രാഹുൽ  വിവാഹത്തിന് മുൻപ് ആരെയെങ്കിലും പ്രണയിച്ചിരുന്നോ
ഇല്ല. 
ആരെയും? 
ഇല്ല. എനിക്ക് ആരോടും പ്രണയം തോന്നിയിട്ടില്ല. 

ഭാര്യയോട് പ്രണയം തോന്നിയിട്ടില്ലേ? 
ഉവ്വ്. വിവാഹം കഴിഞ്ഞപ്പോൾ മുതൽ എനിക്കവൾ എന്റെ ജീവനാണ് 

പിന്നെന്താ ആ കുട്ടിയെ ഇപ്പോൾ ഇഷ്ട്ടം അല്ലാത്തത്? 
ഞാൻ പറഞ്ഞില്ലേ മേഡം അവൾ കൂടുതൽ സെക്സ് ആവശ്യപ്പെടുന്നു.അവൾക്ക് എപ്പോഴും ആ ഒരു ചിന്തയാണ്. 
 
എന്റെ  ജോലി എനിക്ക് വലുതാണ്. അതിന്റെ ടെൻഷൻ അവൾക്കു മനസിലാവില്ല. 
ആ കുട്ടിക്കും ജോലി ഉള്ളതല്ലേ. ടെൻഷൻ  എല്ലാവർക്കും ഉണ്ട്‌ രാഹുൽ. 

നിങ്ങൾ രണ്ടാളും ചെറുപ്പമാണ്. ജീവിതം ഇനിയും എത്രയോ മുന്നോട്ടു കിടക്കുന്നു. 

ഞാൻ ആ കുട്ടിയോട് സംസാരിച്ചപ്പോൾ മനസിലായത്. നിങ്ങൾക്ക്  ആ പെൺകുട്ടിയെ ഭാര്യ ആയി കാണാൻ സാധിക്കുന്നില്ല എന്നാണ്. 

പറയൂ. നിങ്ങൾ ആഗ്രഹിക്കുന്നത് ഒരു പുരുഷ പങ്കാളിയെ ആണോ?  ഇപ്പോൾ ഇങ്ങനെ ധരാളം പേര് എന്റെ അടുത്ത് വന്ന് വിഷമതകൾ പറയുന്നുണ്ട്. 

രാഹുൽ അങ്ങനെയാണോ? 

ഇല്ല ഇല്ല മേഡം. 
എന്റെ പ്രണയവും ജീവിതവും ഒക്കെ എന്റെ ഭാര്യയാണ്. 
പിന്നെ എന്താ രാഹുലിന്റെ ശരിക്കുള്ള പ്രശ്നം. എന്നോട് പറഞ്ഞോളൂ നമുക്ക് ഒക്കെ ശരിയാക്കാമെടോ. 
അവർ അയാളുടെ തോളിൽ കൈകൾ അമർത്തി. ഒരു നല്ല സുഹൃത്തിനെ പോലെ എന്നെ കണ്ടാൽ മതി. 

രാഹുൽ കുറേ നേരം ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു. 
അവർ ക്ഷമയോടെ കാത്തിരുന്നു.

മേഡം. ഞാൻ കുട്ടിക്കാലത്ത് പഠനത്തിനൊപ്പം സ്വന്തമായി പോക്കറ്റ്  മണി ഉണ്ടാക്കാം എന്ന് കരുതി ന്യൂസ്‌ പേപ്പർ ഇടാൻ പോകുന്നുണ്ടായിരുന്നു. 
അതിരാവിലെ സൈക്കിളും കൊണ്ട്  ഞാൻ പോകും. 
ജോലി ചെയ്യാൻ അന്നും എനിക്ക് നല്ല ഇഷ്ട്ടമാണ്. 
ഒരു ദിവസം പത്രക്കെട്ടും എടുത്ത് വന്നപ്പോഴാണ് ഒരുത്തൻ  മുന്നിൽ വന്ന് നിന്നത്. സത്യത്തിൽ ഞാൻ വല്ലാതെ ഭയന്ന് പോയി. ഒന്നാമത് നേരം പുലർന്നിട്ടില്ല. 
 അയാൾ എന്നെ വലിച്ചിഴച്ച് അടുത്തുള്ള പുഴക്കരയിൽ എത്തിച്ചു. 

ഒരു പതിനാല് വയസുകാരന് അയാളുടെ മുന്നിൽ പിടിച്ച് നിൽക്കാൻ ഉള്ള ആരോഗ്യം ഉണ്ടായിരുന്നില്ല. ആ മനുഷ്യൻ എന്നെ ദുരുപയോഗം ചെയ്തു. 

അന്ന് നടന്നത്  ഓർക്കുമ്പോൾ എനിക്ക് ഇപ്പോളും അറപ്പു തോന്നും. എത്ര ശ്രെമിച്ചു നോക്കിയിട്ടും എനിക്കത് മറക്കാൻ കഴിഞ്ഞില്ല 

സത്യത്തിൽ ഇന്നും മറ്റൊരാൾ അടുത്ത് വരുമ്പോൾ എനിക്ക് ഛർദിക്കാൻ തോന്നും. 
ഗീതിക എന്റെ ജീവനാണ് പക്ഷെ അവൾ അടുത്ത് കിടക്കുമ്പോൾ, എനിക്ക് അയാളെ ഓർമ്മ വരും എനിക്ക് എന്നോട് തന്നെ  അറപ്പ് തോന്നും. 
കൗൺസിലറുടെ മുന്നിൽ ഇരുന്ന് അയാൾ വിമ്മിക്കരഞ്ഞു. 
             
                 ************

ഞാൻ ഗീതികയോട് പറഞ്ഞല്ലോ, അന്നത്തെ  ആ പതിനാല് വയസുകാരന്   ഏറ്റ മാനസിക ആഘാതംഅയാൾക്ക്‌ താങ്ങാൻ കഴിഞ്ഞില്ല. 

എനിക്ക് മനസിലാകുന്നുണ്ട് മേഡം.എനിക്ക് രാഹുലിനെ വേണം അതിന് വേണ്ടി എത്ര  നാൾ വേണമെങ്കിലും ഞാൻ കാത്തിരിക്കും 

 അന്നത്  രാഹുൽ ആരോടും പറയാതെ,  അത് മനസ്സിൽ ഇട്ട് സ്വയം നീറി നീറി.... അതാണ് രാഹുൽ സ്വയം തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടിയത് 

കാലം മാറി ആൺകുട്ടിയെ പോലും ഇന്നത്തെ കാലത്ത് വിശ്വസിച്ചു പുറത്ത് വിടാൻ പറ്റില്ല.

ഇവിടെ  രാഹുലിന്റെ വീട്ടുകാർരാഹുലിന്റെ മാറ്റങ്ങൾ ശ്രെദ്ധിച്ചില്ല എന്നത് വല്യ പ്രശ്നമാണ്. 
നമ്മൾ പെൺകുട്ടികളെ നന്നായി ശ്രെദ്ദിക്കാറുണ്ട് കാരണം ലോകം ഇപ്പോൾ അത്രയ്ക്കും മോശമാണെന്ന് നമുക്ക് അറിയാം. 
അതുപോലെ നമ്മൾ ആൺകുട്ടികളെയും ശ്രെദ്ധിക്കണം . അത്രനാൾ ചിരിച്ചു തിമിർത്തു നടന്ന ഒരാൾ പെട്ടന്ന് മൌനത്തിൽ ആയപ്പോൾ രാഹുലിന്റെ അച്ഛനോ അമ്മയോ വേണ്ടത്ര അവനെ ശ്രെദ്ധിച്ചില്ല.അന്ന് ശ്രെദ്ധിച്ചിരുന്നെങ്കിൽ അവന്റെ മനസിനേറ്റ മുറിവ് നമുക്ക് പണ്ടേ മാറ്റാൻ കഴിയുമായിരുന്നു .

                  ***********
മാസങ്ങൾ  വളരെ വേഗത്തിൽ കടന്നുപോയി.  

ഇപ്പോൾ എന്ത് തോന്നുന്നു രാഹുൽ? 

ഇപ്പോൾ എനിക്ക് ആ  പഴയ രാഹുൽ ആകാൻ കഴിയുന്നുണ്ട് മേഡം. 
അവൻ നിറഞ്ഞ സന്തോഷത്തോടെ പറഞ്ഞു. 

ഇപ്പോൾ രാഹുൽ എങ്ങനെയാണ് ഗീതിക?

നല്ല മാറ്റമുണ്ട് മേഡം. ഇപ്പോൾ ധാരാളം സൗഹൃദങ്ങൾ, സന്തോഷങ്ങൾ  ഒക്കെയുണ്ട്. 
അവൾ നിറഞ്ഞ മനസോടെ പുഞ്ചിരിച്ചു.

അവർ ഗീതികയുടെ മുഖത്തേക്ക്  നോക്കി. 
ആ കണ്ണുകളിൽ രണ്ട് മിന്നാമിന്നികൾ തിളങ്ങുന്നുണ്ടെന്നു അവർക്ക് തോന്നി. 
 പാലൊളിചന്ദ്രന്റെ ഭംഗിയുണ്ട് ഇപ്പോൾ ആ മുഖത്തിന്. 
രണ്ടിണക്കുരുവികളെപ്പോലെ അവർ പരസ്പരം ചേർന്ന്, ഇറങ്ങി പോകുന്നത് കണ്ടപ്പോൾ അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. Please Like
                   
                        💗💗💗💗
   
രചന: അഞ്ജു തങ്കച്ചൻ

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top