കൂടപ്പിറപ്പ്, അവസാന ഭാഗം

Valappottukal Page




രചന: മഞ്ജു ജയകൃഷ്ണൻ

"ഭ്രാന്തമായി  സ്നേഹിച്ച ആള്  കൈ വിട്ടു  പോയാൽ  എല്ലാരും ഇങ്ങനെ  ആവും  അമ്മേ "

അവളുടെ  ജീവനും  ജീവിതവും  ഒക്കെ  അവൻ  ആയിരുന്നു..... കണ്ണൻ.... എന്റെ  ചെറിയമ്മേടെ  മോൻ.....ഒരു  അയ്യോ  പാവം...

അവനെ  ആരെങ്കിലും  നോക്കിയാൽ  നെഞ്ചു  പൊള്ളുന്ന  പെണ്ണ്  ആയിരുന്നു  അവൾ..

വളർത്തു  ദോഷം  ഒരുപാട്  ഉണ്ടായിരുന്നു  എങ്കിലും  കണ്ണന്റെ  മുന്നിൽ  വെറും  തൊട്ടാവാടി  ആയിരുന്നു...

അവൻ  "വേണ്ട " എന്നൊരു  കാര്യം  പറഞ്ഞാൽ  ഒരിക്കലും  അവൾ  ചെയ്യില്ലായിരുന്നു....

ഏറ്റവും  തീവ്ര  ബന്ധം  ആയിരുന്നത്  കൊണ്ട്  ആരും  അറിയാതെ  അവർ  മുന്നോട്ട്  പോയി...

അവളുടെ  വീട്ടുകാരെയും അവൾ  വല്ലാതെ  ഭയന്നിരുന്നു  ..... ആരോടും  പറയാൻ  എന്തിന്  നിന്റെ  അച്ഛനോട്  പോലും  പറയാൻ  എനിക്ക്  അനുവാദം  ഇല്ലായിരുന്നു 

ഞങ്ങളുടെ  പ്രണയത്തിനു  കൂട്ടു  നിന്നതും  അവൻ  പറഞ്ഞിട്ടായിരുന്നു....

നിന്റെ  അച്ഛനെക്കൊണ്ട്  അവളെ  കെട്ടിക്കാൻ  വീട്ടിൽ  ആലോചിച്ചപ്പോൾ  തന്നെ  അവളുടെ  സമനില  തെറ്റി...

കണ്ണന്   ഒരിക്കലും  അവളെ  വിളിച്ചിറക്കികൊണ്ടുവരാൻ  ഉള്ള  ധൈര്യവും ഇല്ലായിരുന്നു...

അവളുടെ  പൊട്ട ബുദ്ധി  ആയിരുന്നു  അന്നത്തെ  നാടകം ..

അന്നവൾ  അതു  പറയുമ്പോൾ  ഞാനും  കണ്ണനും  എതിർത്തിരുന്നു....വേറെ  ഒരു  മാർഗം പറഞ്ഞു  കൊടുക്കാൻ   ഞങ്ങളുടെ  പക്കൽ  ഇല്ലായിരുന്നു താനും  ....

 പേരുദോഷം  വന്ന പെണ്ണിനെ ആരും  കേട്ടില്ലല്ലോ.... സാമ്പത്തിക  ശേഷി  കുറഞ്ഞ കണ്ണനെ  അല്ലെങ്കിൽ  അവളുടെ  വീട്ടുകാർ  ഒരിക്കലും  അംഗീകരിക്കാൻ  പോകില്ലായിരുന്നു..

ഞങ്ങൾ  തമ്മിൽ  സ്നേഹം  ആയിരുന്ന കൊണ്ട്  അച്ഛൻ  ഒരിക്കലും  വിവാഹത്തിന്  സമ്മതിക്കില്ല  എന്ന്  കരുതി...

പക്ഷെ.....

അവളുടെ  അച്ഛൻ  അത്  ഉപയോഗപ്പെടുത്തി കല്യാണം  നടത്തി...

കല്യാണം  കഴിഞ്ഞു  എങ്കിലും  അവർ  തമ്മിൽ  ബന്ധം  തുടർന്നിരുന്നു.... നിന്റെ  അച്ഛനെ  അകറ്റി  നിർത്തിയതും  കണ്ണനുമായുള്ള  ജീവിതം  കൊതിച്ചായിരുന്നു....

കണ്ണൻ  പറഞ്ഞാണ്  ഞാൻ  ഇതെല്ലാം  അറിഞ്ഞത്....

പിന്നീട്  ഞാൻ  കേൾക്കുന്നത്  കണ്ണൻ  നാട്  വിട്ടു  എന്നാണ്..

താൻ  കാരണമാണ്  അതു  സംഭവിച്ചത്  എന്നോർത്തുള്ള  കുറ്റബോധത്തിൽ അവൾ  നീറിപ്പിടുങ്ങിയിരിക്കാം..

അവളെ  ഉപയോഗപ്പെടുത്തി  സ്വത്ത്‌  മുഴുവനും  കൈക്കലാക്കിയത്    വീട്ടുകാരുടെ  ബുദ്ധി  ആണ്....

  "സ്വന്തം  ജീവിതം  കൈവിട്ടു  പോയവരോട്  ഇനിയും  വാശി  വേണ്ട  മോനെ... ഇവിടെ  ഞാനും  മോളും  ഉണ്ടല്ലോ ..ഞങ്ങൾക്ക്  നോക്കാലോ...   "

"അവൾ  വരൂവെങ്കിൽ  കൊണ്ടുവാടാ "

 എന്ന്  അച്ഛമ്മ കൂടി  പറഞ്ഞപ്പോൾ   ഞാനായിട്ട്  എതിർക്കേണ്ട  എന്ന്  തോന്നി..

അമ്മ കിടക്കുന്ന  മുറിയിൽ  കേറിയപ്പോഴേ    രൂക്ഷ  ഗന്ധം  നിറഞ്ഞു. മുറിവ്  വൃത്തിയാകാതെ  പഴുപ്പ്  നിറഞ്ഞിരുന്നു

"പുഴുത്തു  ചാകുമെന്നൊക്കെ  " ആള്ക്കാര്  പ്രാകി  കേട്ടിട്ടുണ്ട്...

കുറച്ചു  കൂടി  കഴിഞ്ഞെങ്കിൽ  അമ്മയുടെ  അവസ്ഥയും  അതു  തന്നെ  ആയേനെ.

"നീ  ഒരുത്തിയെ  അവിടെ  കുടിയിരുത്തിയിട്ടുണ്ടല്ലോ.. അവളെ  പറഞ്ഞു  വിട് "....

എന്ന്  പറഞ്ഞു  വല്യമ്മാവൻ  വന്നെങ്കിലും  ഞാൻ  ഗൗനിച്ചില്ല

"വാ  അമ്മേ "....................................എന്ന്  വിളിച്ചപ്പോൾ  കണ്ണുകൾ  നിറഞ്ഞൊഴുകുന്നത്  കാണാമായിരുന്നു...

അല്ലെങ്കിലും  അടി  തെറ്റി  വീഴുമ്പോൾ  മാത്രം  പാഠം  പഠിക്കുന്ന  ജീവിയാണ്  മനുഷ്യൻ... അതു  കഴിഞ്ഞാൽ  മറക്കുകയും  ചെയ്യും

വീട്ടിൽ  അമ്മയെ  നന്നായിതന്നെ  നോക്കി.... കുഞ്ഞു  പെങ്ങൾ ആണ്  അമ്മയുമായി  കൂടുതൽ  അടുത്തത് ....

അവൾ  കോളേജിൽ  നിന്നു  വരുന്ന സമയം  ആയാൽ  ആരുടെ  കാലൊച്ച  കേട്ടാലും  അമ്മ  കഴുത്ത്  പൊന്തിച്ചു  നോക്കും.....

എന്റെ  കാര്യങ്ങൾ  എല്ലാം  നന്നായിട്ട് 'അമ്മ ' നോക്കി  ചെയ്യുന്നതു  കണ്ടിട്ട്  നിറഞ്ഞു  തൂവിയ  കണ്ണുകളിൽ  നഷ്ടബോധം  നിഴലിച്ചിരുന്നു... കുറച്ചൊന്നു  മനസ്സിലാക്കട്ടെ  എന്ന്  ഉറപ്പിച്ചു  അമ്മയെ  കാണിക്കാൻ  ഞാനും  ശ്രമിച്ചിരുന്നു...

ചികിത്സയുടെ  ഫലമായി  ഒരു  മുടന്തു  മാത്രം  അവശേഷിപ്പിച്ചു  അമ്മ  ഉഷാറായി...

"അമ്മ  ഇന്ത്യയും  ഏട്ടൻ  പാകിസ്താനുമായി  നിന്നാ  ശരിയാവില്ല  എന്ന്  പറഞ്ഞു  ഒരിക്കൽ  അനിയത്തി  ഞങ്ങളെ  കൂട്ടിമുട്ടിച്ചു...

എന്റെ  കാല്പാദങ്ങളിൽ  തൊടാനൊരുങ്ങിയ  അമ്മയെ  ഞാൻ  വിലക്കി..നെഞ്ചോടു  ചേർത്തു..

"എന്നെ  ഇത്രക്ക്  വെറുക്കാൻ  മാത്രം  എന്തായിരുന്നു  അമ്മേ?...."ഞാൻ  ചോദിച്ചു 

"ക്ഷമിക്കേടാ ..... ഒരിക്കലും  ഒരമ്മക്ക്  മോനോട്  പറയാൻ  പറ്റാത്ത  കാര്യം ആണത് "അമ്മ  പറഞ്ഞു  നിർത്തി 

വേണ്ട  അറിയേണ്ട ..... ഞാൻ  പറഞ്ഞു...

അമ്മയ്ക്കറിയില്ലല്ലോ  അച്ഛൻ  അവസാനമായി  എന്നോടത്  പറഞ്ഞിരുന്നു  എന്ന്....

"അമ്മ  അച്ഛനുമായുള്ള  വിവാഹത്തിന്  മുന്നേ  ഗർഭിണി  ആയിരുന്നു.... അച്ഛൻ  ചേർത്ത്  നിർത്താൻ  നോക്കിയപ്പോ  ഒഴിഞ്ഞു  മാറിയതും  അതായിരുന്നു...

പക്ഷെ.... അമ്മയുടെ  കാമുകൻ  അതൊരിക്കലും  അംഗീകരിച്ചില്ല....സ്വന്തം  ജീവിതം  വന്നപ്പോൾ  അയാൾ  അമ്മയെ  തള്ളിക്കളഞ്ഞു...

അമ്മ  ഗർഭിണി  ആയപ്പോൾ  മുതലാണ്  അച്ഛൻ  ആത്മാർത്ഥമായി സ്നേഹിച്ചു  തുടങ്ങിയത്..... പക്ഷെ  മറ്റൊരാളുടെ  കുഞ്ഞ്  എന്ന സത്യം  കേട്ടപ്പോൾ  അച്ഛനും  അംഗീകരിചില്ല..അവരുടെ  ജീവിതം  തകർന്നതും  അതു  കാരണം  ആയിരുന്നു ... അത്ര  ജീവനായി  സ്നേഹിച്ചിട്ടും  കളഞ്ഞിട്ടു  പോയ കാമുകനോടുള്ള  വൈരാഗ്യം  ആണ്  അമ്മ  എന്നിൽ  കാട്ടിയത്....  "

ഞാനൊരിക്കലും  ഇത്  ആരോടും  പറയില്ല.... 

കാരണം  ഇപ്പൊ  സ്വന്തമെന്നു  കരുതുന്ന എന്റെ  അച്ഛമ്മ, കുഞ്ഞു  പെങ്ങൾ  ഒക്കെ..... ചിലപ്പോൾ  എനിക്ക്  നഷ്ടപ്പെട്ടേക്കാം..

അതെന്നോടൊപ്പം  മണ്ണിൽ  അലിയട്ടെ...

"ഞങ്ങൾ  വീട്ടിലേക്ക്  പൊക്കോളാം " എന്ന് അമ്മയും  പെങ്ങളും  വേണ്ടെന്നു  പറഞ്ഞതും    മറ്റാരും  ആയിരുന്നില്ല...

"നീ  എന്റെ  അമ്മേ  എടുത്തോ.... ഈ  അമ്മേ  എനിക്ക്  വേണമെന്നു"  പെങ്ങൾ  പറഞ്ഞപ്പോൾ  പൊട്ടിച്ചിരിക്കുന്ന  അമ്മയുടെ  ചിരി  കണ്ട്  എന്റെ  മനസ്സും  നിറഞ്ഞു....

"ഇപ്പൊ  അച്ഛൻ  ജീവിച്ചിരുന്നെങ്കിൽ.. പണി  പാളിയേനെ " എന്ന്  ഞാൻ  മനസ്സിലോർത്തു....

"മോനെ  ഇവിടെ  ഒരുപാട്  ആവശ്യങ്ങൾ  ഇല്ലേ... അവൾക്കൊരാളെ  കണ്ട്  പിടിക്കേണ്ട ... എന്റെ  മൊതല്  മുഴുവൻ  അവര്  തട്ടിയെടുത്തു.... അത്  തിരിച്ചു  കിട്ടാൻ  കേസിനു  പോകാം " എന്ന്  അമ്മ  പറഞ്ഞപ്പോൾ 

ഞാൻ  കണ്ണിറുക്കിക്കൊണ്ട്  പറഞ്ഞു  നിർത്തി

"ഒരു  കേസിനും  പോകേണ്ട... പോയതെല്ലാം  ഇവിടെ  തന്നെ  തിരികെയെത്തും "

എന്റെ  കള്ളച്ചിരി മനസ്സിലാക്കിയ  പോലെ  അച്ഛമ്മ  ഒന്നു മൂളി.....

'ഇന്ദു '  വല്യമ്മാമ്മ യുടെ  ഒറ്റ  മോൾ...അപ്പോൾ  എന്റെ  മനസ്സിൽ  വേരുറപ്പിച്ചു  കഴിഞ്ഞിരുന്നു...

ഒന്നിനു പകരം  രണ്ടമ്മമാരുടെ  സ്നേഹം  ആണ്  ഇപ്പോൾ..... കൂടെ  ജീവന്റെ  ജീവനായ  കൂടപ്പിറപ്പും....

അലെങ്കിലും  ഒന്നും  കാണാതെയല്ല  മുകളിൽ  ഇരിക്കുന്നയാൾ  ഓരോന്നും  ഒപ്പിച്ചു  വയ്ക്കുന്നെ... അല്ലേ
അവസാനിച്ചു...

ഒരുമിച്ചു വായിച്ചു കഥ ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യൂ, സപ്പോർട്ട് ചെയ്യൂ...


രചന: മഞ്ജു ജയകൃഷ്ണൻ
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top