അശ്വതി, തുടർക്കഥ വായിക്കൂ...

Valappottukal Page




ഭാഗം 10 മുതൽ 13 വരെ ഒന്നിച്ച് വായിക്കുക...

രചന: മാനസ ഹൃദയ
ഒന്നു ചരിഞ്ഞു  കിടന്നു ഒരു കൈകൊണ്ട് ദേവൻ അച്ചുവിനെ തിരഞ്ഞു... പിന്നെ മെല്ലെയൊന്നു കണ്ണ് തുറന്നു നോക്കിയതും ആള് നല്ല കുളിയൊക്കെ കഴിഞ്ഞ് നിപ്പുണ്ട്... അവൻ ഒരു കൈ തലയ്ക്കു താങ്ങി കൊണ്ട് അച്ചുവിനെ നോക്കി കിടന്നു ....അതവളും ശ്രദ്ധിച്ചിരുന്നു. 

""എന്താ ദേവൻ മോനെ ഇങ്ങനെ നോക്കുന്നെ.... "

"ഒന്നുല്ല..... ന്റെ പെണ്ണിനെ കണ്ടോണ്ടിരിയ്ക്കാൻ ഒരു രസം "

ഷോൾഡർ ഒന്നു കുലിക്കി കൊണ്ടവൻ പറഞ്ഞു.  

""" അപ്പൊ ഇന്നലെ കണ്ടതൊന്നും പോരെ .....? "

 നാവു ചെറുതായൊന്നു കടിച്  ചെറു ചിരിയോടെ അവളത് പറഞ്ഞതും ദേവൻ  അത്ഭുതത്തോടെ നോക്കി..... 

""ഏഹ്... നീ ഇങ്ങനൊക്കെ സംസാരിക്കുവോ...? ദേവേട്ടന്റെ അടുത്തേക്ക് വന്നേ..... ഒന്നൂടി ഒന്ന് കാണാം.... """

""അയ്യേ.... ഒരു നാണോം ഇല്ല.... ദേവേട്ടന്... ഞാൻ വരില്ല  മോനെ..... """

""എങ്കിൽ പിന്നെ ഞാൻ അങ്ങോട്ട്‌ വരാം... ഇത്ര രാവിലെ എഴുന്നേറ്റ് പോകാൻ ഇത് ന്റെ വീടല്ലല്ലോ... കുറച്ചു കഴിഞ്ഞ് പോയാൽ മതി....ഞാൻ കുറച്ചു നേരം കൂടി നിന്നെ കെട്ടിപിടിച്ചു കിടക്കട്ടെ  """

ഒരു കള്ള ചിരിയോടെ ദേവൻ പറഞ്ഞു.  അച്ചു മുഖത്തു ദേഷ്യം വരുത്തി ഒന്നവനെ നോക്കി...

""പറ്റില്ല..... ഇപ്പോ തന്നെ മണി 6കഴിഞ്ഞു.... ഞാൻ എപ്പോഴും ഈ സമയത്താണ് എഴുന്നേൽക്കാറ്.... "

""ഓഹ്... ഒരു ദിവസല്ലേ..... സാരില്ല...ന്റെ പൊന്നു മോൾ വാ ""

""ഇല്ല """

 അവളുടെ മുഖത്തു ചെറിയൊരു പുച്ഛ ഭാവം കലർന്നു. അവനോട് ദേഷ്യം നടിച്ചു കൊണ്ട്  വാതിൽ തുറന്നു പോകാൻ ശ്രമിച്ചു. പെട്ടെന്ന് തന്നെ ദേവൻ എഴുന്നേറ്റ്  പിന്നിൽ നിന്നും  കൈകളാൽ അവളെ ചുറ്റി  വരിഞ്ഞു.....പിന്നെയാ വാതിൽ അതേപടിയങ്ങു് അടച്ചു. 

"""എങ്ങോട്ടാ ഇത്ര തിരക്കിട്ടു ഓടുന്നെ.... ""

അവന്റെ ശബ്‌ദം കാതോരം പതിഞ്ഞതും അച്ചുവിന് ശ്വാസം നിലച്ച പോലെ തോന്നി... തൊണ്ടയിൽ ഒരു വരൾച്ച അനുഭവപ്പെട്ട പോലെ..... അവളുടെ വാക്കുകളുടെ ശബ്‌ദം പോലും കുറഞ്ഞു വന്നു... 

""വിട്.... എനിക്കു പോണം..... 

അവൾ ചെറുതായി പറഞ്ഞു....

""പറ്റില്ല മോളെ.... ഞാൻ വിടില്ല...വെറുതെ ചിണുങ്ങണ്ട.... """

ദേവൻ അടഞ്ഞ വാതിലിനു ചാരെ അച്ചുനെ നിർത്തി..കുറച്ചൊന്നു നോക്കിയ ശേഷം അച്ചുവിനെ അവന്റെ കൈകളിൽ കോരി എടുത്തു.... ചെറിയൊരു നാണം അപ്പോൾ അവളുടെ മുഖത്തു പൂക്കുന്നുണ്ടായിരുന്നു.... നേരെ അവളെ എടുത്ത് കിടക്കയിലിട്ടു... മുഖത്തോട് മുഖം നോക്കിയതും എങ്ങോട്ട് നോക്കണമെന്നറിയാതെ അച്ചു കുഴഞ്ഞു.... കഴുത്തിൽ ദേവന്റെ മുഖം അമർന്നതും ഒരു പിടച്ചിലോടെ അവളുടെ കൈകൾ ആ ദേഹത്തേക്ക് പതിപ്പിച്ചു.... ദേവൻ അവളുടെ ചുണ്ടുകളെ നുണഞ്ഞെടുത്തു.... സാരി മാറ്റി വയറിൽ മെല്ലെ തഴുകി.... മുത്തങ്ങൾ വാരി വിതറി...

""ദേവേട്ടാ... "

മുറിഞ്ഞ വാക്കുകളാൽ അവൾ വിളിച്ചതും അച്ചുവിലേക്ക് അടുക്കാനുള്ള ആവേശം ഒന്നു  കൂടി... നാണത്തിന്റെ   പൂത്തിരികൾ കത്തി എരിഞ്ഞു.. വീണ്ടും ഒരു ചെറു കിതപ്പോടെ അവളിൽ നിന്നുമവൻ  അടർന്നു മാറി... 
🌺
ദേവന്റെ വിരിമാറിൽ ചേർന്ന് കിടന്നു അച്ചു മെല്ലെ ആ രോമരാച്ചികളിൽ കൊളുത്തി വലിച്ചു കൊണ്ടിരിന്നു.... ഇടയ്ക്കിടെ തല ചെറുതായൊന്നുയർത്തിക്കൊണ്ട് ദേവനെ നോക്കി.... 

""ദേവേട്ടാ..... """

""മ്മ്ഹ്ഹ്.. "

""ഒന്നുല്ല... ""

അവൾ നിരാശ പൂർവ്വം തല താഴ്ത്തി..പിന്നെ ഒന്നുകൂടി വിളിച്ചു. 

""ദേവേട്ടോ..... ""

""""മ്മ്മ്മ്........ എന്താടി പെണ്ണേ...... 

അവൻ ഒന്നുകൂടി അവളെ ചേർത്ത് പുണർന്നു.... 

""""എനിക്ക് വാക്ക് താ.... എന്നെയൊരിക്കലും വിട്ട് പോവില്ലന്ന്.... """

""അതെന്താ ഇപ്പോ അങ്ങനെ ഉറപ്പ് തരേണ്ട ആവശ്യം....ഞാൻ അങ്ങനെ വിട്ട് പോകുവോ നിന്നെ..... നീ  ഇപ്പൊ എന്റെ പ്രാണൻ അല്ലേ....... """

"""ഞാൻ എന്ത് തെറ്റ് ചെയ്താലും എന്നോട് ക്ഷമിക്കില്ലേ ദേവേട്ടൻ.... ആര് എന്നെ കുറിച്ച് എന്ത് പറഞ്ഞാലും ..... ന്റെ കൂടെ തന്നെ കാണില്ലേ..... ""

അവളുടെ കണ്ണുകൾ ചെറുതായി ഈറനണിഞ്ഞു....ആ കണ്ണുനീർ അവന്റെ നെഞ്ചിൽ പടർന്നു.   

""അയ്യേ... ഏട്ടന്റെ ഹിമ കുട്ടി എന്തിനാ കരയുന്നെ...ഞാൻ ഇനി ഒരിക്കലും വിഷമിപ്പിക്കില്ല... ദേവന്റെ പെണ്ണായി പൊന്നു പോലെ നോക്കും...... """

""ദേവേട്ടാ.... രേവതിയോടും പിണ്ണാക്കോന്നും വേണ്ടാട്ടോ..... അവൾ പാവല്ലേ..... """

""ദേ.... ഹിമേ .. നിനക്കെന്നെ ദേഷ്യം പിടിപ്പിക്കണം എന്നുണ്ടോ.... എനിക്കറിയാം ഒരു ഡോക്ടറേ കണ്ട ശേഷം എന്നെ ഇട്ടു പോയവളാ രേവതി.ന്റെ കൂടെ നിന്നു എന്നെ പൊട്ടൻ ആക്കി.... 
അവളോട് ഉള്ള ദേഷ്യം ആണ് നിന്നെ ഇത്രേം സ്നേഹിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്. അവളുടെ മുന്നിൽ തോൽക്കില്ല....... അതിനു വേണ്ടി  നിന്നെ പ്രണയം കൊണ്ട് മൂടണമെനിക്ക്.സ്നേഹിക്കണമെനിക്ക്. നിന്നെ അത്രയ്ക്കിഷ്ടാ ഇപ്പോ എനിക്ക്. "

വീണ്ടും പെണ്ണ് കരയാൻ തുടങ്ങി.... 

""ദേ... അച്ചു... അധികം കരഞ്ഞാൽ ഞാൻ മിണ്ടൂലെ.... """

അവൻ ഒന്നു ചരിഞ്ഞു കിടന്നു... അത് അച്ചുവിനു സഹിക്കാൻ ആയില്ല... അവൾ കണ്ണീർ തുടച്ചു കൊണ്ട് അവനെ  വിളിച്ചു ചിണുങ്ങാൻ തുടങ്ങി...... ഇടയ്ക്കിടെ തൊട്ട് തൊട്ട് വിളിച്ചു... 

"ദേവേട്ടാ.... ദേവേ..."

"""പോയി... ഏട്ടന് ഒരു ഗ്ലാസ് ചായ എടുത്തിട്ട് വാ.. ന്നിട്ട് ആലോയ്ക്കാം പിണക്കം മാറണോ.. ന്ന്.... """

""എനിക്കെങ്ങും വയ്യാ.... വേണേൽ പോയി എടുത്തു കുടിക്ക്..... "

അവളും വിട്ട് കൊടുത്തില്ല. ചെറിയ തേങ്ങലും ദേഷ്യവും ഉള്ളിലടക്കികൊണ്ട് പറഞ്ഞു.  

""ആാാഹാ.... വേഗം... വിട്ടോ... അല്ലേൽ ഈ ദേവനെ മോൾ ഒന്നൂടി കാണും... "

അവളെ നോക്കി മീശ പിരിച്ചു അവൻ അങ്ങനെ പറഞ്ഞതും... പുറത്ത് നിന്നും ഭവാനി അമ്മ വന്നു വാതിലിൽ തട്ടി... ഒരു തവണ അച്ചു മോ..ളെ..ന്നു വിളിച്ചവർ അവിടെ നിന്നും പോയി..... 

ദേവൻ ക്ലോക്കിലേക്ക് കണ്ണുകൾ പായിച്ചു ... ന്നിട്ട് മെല്ലെ ഒന്ന് അച്ചുനെ നോക്കി..... 

""അയ്യോ...... 9:30 കഴിഞ്ഞോ....നീ വേഗം ചെല്ല്.. അല്ലേൽ അവരൊക്കെ ന്തേലും കരുതും..  ""

അച്ചു ദേവനെ തറപ്പിച്ചൊന്ന് നോക്കി....

""അല്ലേലും ഇനി എന്ത് കരുതാൻ... സമാധാനായല്ലോ... മര്യാദയ്ക് ഞാൻ എണീറ്റതാ... അപ്പോഴേക്കും ഒരു റൊമാൻസ് കാമുകൻ...... വച്ചിട്ടുണ്ട് ഞാൻ....  "

മുഖത്തു ഗൗരവം കാട്ടിയവൾ 
എഴുന്നേറ്റു പോകാൻ തുനിഞ്ഞതും അവളുടെ  ആ സാരിതുമ്പവൻ പിടിച്ചു വച്ചു.... 

""'ദേഷ്യം ഇല്ലാന്ന് പറയടി.... ലവ് യൂ ഡീ.... "

""മ്മ്മ്..... ലവ് യൂ... വിട്.... പോട്ടെ "

അവന്റെ കയ്യിൽ നിന്നും  സാരി വിടുവിച്ചു കൊണ്ട് അച്ചു വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി.  ഇടയ്ക് പിന്തിരിഞ്ഞു ഒരു നോട്ടം അവനു കൊടുക്കാനും  മറന്നില്ല. അടുക്കളയിൽ ചെന്ന് നോക്കുമ്പോഴേക്കും അമ്മയും അമ്മുമ്മയുമെല്ലാം ഉണ്ടായിരുന്നു... അവരുടെ മുഖത്തേക്ക് നോക്കാതെ അച്ചു എന്തൊക്കെയോ ചെയ്യുന്ന പോലെ കാട്ടി... അപ്പോഴും മനസിൽ ദേവന്റെ കൂടെയുള്ള നല്ല നല്ല മുഹൂർത്തങ്ങളായിരുന്നു ....നാണം കലർന്ന  ഓര്മകളാൽ വെറുതെ ഒരു ചിരി ആ മുഖത്തു വിടരുവാൻ തുടങ്ങി.. അച്ചു ഒരു ഗ്ലാസ്‌ എടുത്തു  ചൂട് വെള്ളം അതിലേക്ക്   പകർന്നു .. 

"""ഇതാർക്ക മോളെ... "

ഭവാനി അമ്മ ആയിരുന്നു ചോദിച്ചത്.... 

""അഹ്... ദേവേട്ടന്.... ചായ വേണംന്നു പറഞ്ഞിരുന്നു.... "

""അതിനു നീ എന്താ ചൂട് വെള്ളാണോ കൊണ്ട് കൊടുക്കുന്നെ.. "

ഭവാനിയമ്മ നെറ്റിയിൽ കൈ വച്ചു പറഞ്ഞു.... അപ്പോഴാണ് കയ്യിലുള്ളത് ചൂട് വെള്ളമാണെന്ന് അവൾക്കും ബൾബ് കത്തിയത്....

""ഓഹ്... ഓ.... ഇത് ചൂട് വെള്ളം ആയിരുന്നല്ലേ ...... 
"
വീണ്ടും അവരുടെ മുന്നിൽ നിന്നും പരുങ്ങി കൊണ്ട്..... അത് മാറ്റി... ന്നിട്ട് മെല്ലെ ഭവാനിയമ്മയെ ഇടം കണ്ണിട്ട് നോക്കികൊണ്ട്.. ചായ എടുത്തുകൊണ്ടവൾ നടന്നു. 
 
🌺🌺🌺
അടുക്കളയിൽ ഉച്ച ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു അച്ചുവും അമ്മയും.... ദേവൻ മെല്ലെ അടുക്കള വാതിൽ വരെ ചെന്നു അച്ചുവിനെ എത്തി നോക്കി... 

"""ശൂ........ ശൂ.... ""

അവന്റെ വിളിയിൽ മെല്ലെ ഒന്ന് പുറം തിരിഞ്ഞു കൊണ്ടച്ചു മടങ്ങി പോകാൻ ആംഗ്യം കാണിച്ചു.... 

"അമ്മ "എന്ന് പതുക്കെ പറഞ്ഞു..... പക്ഷെ അവൻ അതൊന്നും കാര്യമാക്കാതെ അവിടെ തന്നെ സ്ഥാനം ഉറപ്പിച്ചു...  വൈകാതെ ഭവാനിയമ്മ മാറിയ തക്കം പാർത്തു അടുക്കളയിൽ  കയറി... അച്ചുനെ ചുറ്റി പിടിച്ചു...... 

""ഓഹ്... വിട്... അമ്മ ഇപ്പോ വരും.... ദേ എന്നെ നാണം കെടുത്തല്ലേ.... ഒന്നു പോയേ...... ""

"'ഇല്ലല്ലോ.... കാണട്ടെ.... ""

""അയ്യോ....ഈ ദേവേട്ടൻ.......... പ്ലീസ് ഒന്നു പോ.... ന്നെ... "
 
"" ഒരു ഉമ്മ തന്നാൽ ഞാൻ പോകാം.. "

""" ശ്ശോ.....പിന്നെ തരാം... ഇപ്പോ പോ... "

അവൾ കെഞ്ചി.... പുറത്തു നിന്നും ഒരു നിഴലനക്കം കണ്ടതും ദേവൻ അവളെ വിട്ടു കൊണ്ട് ഒരു ഗ്ലാസ്‌ വെള്ളം എടുക്കുന്ന പോലാക്കി....ഒളിക്കണ്ണാൽ അച്ചുനെ നോക്കി ചിരിച്ചു.... പിന്നെ ആരും വന്നില്ലെന്ന് ഉറപ്പാക്കിയതും അവളുടെ കവിളിൽ ഉമ്മ വച്ചു കൊണ്ടോടി.... വീണ്ടും തിരികെ വന്നു അവളോട് ചോദിച്ചെങ്കിലും പെണ്ണ് കത്തി കാട്ടി ഭീഷണിപെടുത്തി...

കുറെ നാളുകൾക്ക് ശേഷം കിട്ടുന്ന ആ  സ്നേഹവും കരുതലും അച്ചു അത്രമേൽ ആസ്വദിച്ചു .. അതോടൊപ്പം ചെറിയൊരു പേടിയും അവളെ അലട്ടിയിരുന്നു.  ഈ സന്തോഷങ്ങളൊന്നും  കെട്ടടങ്ങല്ലേയെന്നു ഉള്ളുരുകി  ആഗ്രഹിച്ചു.... പക്ഷെ ഒരു നാൾ ഹിമ അല്ലെന്ന് അറിയുമ്പോൾ എങ്ങനെ ദേവൻ പ്രതികരിക്കുമെന്ന് മാത്രം അവൾക്കു പിടികിട്ടിയില്ല... ഉച്ചയൂണും കഴിഞ്ഞു എല്ലാവരുമൊന്നു മയങ്ങാൻ കിടന്നു..... അച്ചുവിനോട് എത്ര സല്ലപിച്ചിട്ടും മതിയായില്ലെന്നോണം അവളുടെ മടിയിൽ തല ചായ്ച്ചു കൊണ്ട് ദേവൻ അങ്ങനേ കിടന്നു .... ഇടയ്ക്കിടെ കൊഞ്ചിയും ചിണുങ്ങിയും ഒരോന്നു സംസാരിക്കുന്ന അവന്റെ കുട്ടികളികളിൽ അച്ചു മുഴുകി. അവളുടെ മടിയിലുള്ള അവന്റെ  മുടിയിഴകളിൽ മെല്ലെ വിരലോടിച്ചു.... നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകി....... പതിയെ അവൻ ഉറങ്ങിയതും വീണ്ടും നല്ലൊരു മുത്തം തന്നെ നൽകി.....

""ഓർമ്മകൾ തിരിച്ചു കിട്ടിയാലും എന്നെ സ്നേഹിച്ചേക്കണേ ദേവേട്ടാ... അമ്മായി പറഞ്ഞത് കേട്ട് വെറുക്കല്ലേ..... അത്രയ്ക്ക് ഇഷ്ടായോണ്ടാ ഞാൻ അവിടെ അങ്ങനൊരു പേരിൽ വന്നത്...... എന്നോട് ക്ഷമിക്കണേ ദേവേട്ടാ.... ഇനിയും ഈ സ്നേഹം നഷ്ടപ്പെട്ടാൽ എനിക്ക് സഹിക്കാനാവില്ല...... എന്റെ ജീവൻ ഇല്ലാതായി പോവും.....പിന്നെ രേവതി കുട്ടി പാവാട്ടോ...... എല്ലാം എനിക്ക് വേണ്ടിയാ..."

മെല്ലെ അവന്റെ തല മടിയിൽ നിന്നും മാറ്റി അച്ചു എഴുന്നേറ്റു..... കമ്പ്യൂട്ടറിൽ എന്തോ തിരഞ്ഞു കൊണ്ട് നിൽക്കുന്ന വിച്ചന്റെ അടുത്തേക്ക് ചെന്നു.... അവളുടെ കാൽ പെരുമാറ്റം കേട്ടതും വിച്ചൻ ഒന്ന് തിരിഞ്ഞു  നോക്കി...

""അഹ്... അച്ചു.... ഞാൻ നിന്നോട് സംസാരിക്കുവാൻ ഇരിക്കയായിരുന്നു... ""

""എന്താ വിചേട്ടാ.... ""

അവൾ തെല്ല് ആകാംഷയോട് കൂടി ചോദിച്ചു. 

""നമുക്ക് ദേവനെ എല്ലാം അറിയിച്ചാലോ... ആ അമ്മായി പറഞ്ഞു അറിയുന്നതിലും നല്ലതല്ലേ.... നീ തന്നെ അവനെ എല്ലാം ഓർമപെടുത്തുന്നത്.... അവന്റെ പാസ്ററ് എന്താണെന്ന് അറിയിക്കുന്നത്...... "

രേവതി ഇഷ്ടമായില്ലെന്നോണം തലയാട്ടി... 

""വേണ്ട.... എന്നെ വെറുക്കും... ഇപ്പോ എന്നോടുള്ള പൂർവകാല പ്രണയം ഒന്നും ആ മനസ്സിലില്ല... അപ്പോ ഞാൻ അശ്വതി ആണെന്ന് അറിഞ്ഞാൽ അമ്മായി പറഞ്ഞു കൊടുത്ത കാര്യങ്ങൾ ദേവേട്ടൻ ഓർക്കും.... എന്നെ വെറുക്കും.... ഉറപ്പാ.. ""

അവൾ കരച്ചിലിന്റെ വക്കത്തോളമെത്തി. 

""ന്റെ അച്ചു... അമ്മായി പറഞ്ഞു അറിയുന്നതിനെക്കാൾ നല്ലതല്ലേ.... നമ്മൾ  അവനോട് എല്ലാം പറഞ്ഞു കൊടുക്കുന്നത്  അവനെ പഴേ പോലാക്കണ്ടേ....ഇതാണ് പറ്റിയ സാഹചര്യം  ""

""വിചേട്ടാ.... എനിക്കിപ്പോ പഴേ പോലെ ആ  സ്നേഹം കിട്ടുന്നുണ്ട്.... ഒരുപാട് എന്നെ വിശ്വസിക്കുന്നുണ്ട്.... ഞാൻ കുറച്ചു കാലം കൂടി അത് അനുഭവിക്കട്ടെ...... ചിലപ്പോ എന്നെ വെറുത്താലും ഇതൊക്കെ ഓർത്തു സന്തോഷിക്കാലോ...... ""

""എങ്കിൽ നിങ്ങളൊരു കാര്യം ചെയ്.... നിങ്ങളുടെ ആ പഴയ ഇടവഴികളിലൂടെയും.... അവന്റെ വീടിനടുത്തു കൂടിയും എല്ലാമൊന്നു പോയിട്ട് വാ..... """

""വേണോ വിചേട്ടാ... "

"വേണം..... പിന്നെ എത്ര കാലാ ഇതിങ്ങനെ... ഇവിടുന്ന് പോകുന്നതിനു മുന്നേ അവനെ ഭേതമാക്കണം... ആ സുഭദ്രയുടെ മനസ്സിൽ എന്താണെന്ന് ആർക്കറിയാം...... അവൻ പഴേ പോലാവട്ടെ..... നിന്നെ സ്നേഹിക്കും... ഉറപ്പാണ് അച്ചു.... "

വിച്ചന്റെ വാക്കുകളെ ഒന്നാലോചിച്ച ശേഷം  എതിര്പ്പോടെയായാലും അവൾ സ്വീകരിച്ചു.... ഒപ്പം മനസിലെ ഭയം ഒരായിരമിരട്ടിയായി കൂടുകയും ചെയ്തു. 

രചന:മാനസ ഹൃദയ

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top