രചന: Sony Abhilash
" ഏയ്..ആരവ്..നിക്കവിടെ..നീ..ഇത് എവിടേക്ക് ആണ്.പോകുന്നത്.."
ആരവിന്റെ പിറകേ ഓടി വരുകയാണ് അവന്റെ കൂട്ടുകാരാൻ ജോമോൻ..അവന്റെ വിളി.കേട്ടെങ്കിലും ഓട്ടം.നിർത്താൻ ആരവ് തയ്യറല്ലയിരുന്നു..
ആരവ് വേണുഗോപാൽ. തമിഴ് നാട്ടിലെ ഒരു പ്രശക്തമായ ഒരു ഹോസ്പിറ്റലിലെ കാർഡിയോളോജിസ്റ്റ് ആണ് അവന്റെ അടുത്ത കൂട്ടുകാരനും അതുപോലെ തന്നെ കാർഡിയോളോജിസ്റ്റും ആണ് ജോമോൻ അലക്സ്.ഒന്നിച്ചു പഠിച്ചു വളർന്നവർ പോരാതെ ഇരുവരുടെയും.മാതാപിതാക്കളും ഉറ്റ സുഹൃത്തുക്കളും ആണ്.
നീലകുറിഞ്ഞി പൂത്തത് അറിഞ്ഞു കാണാൻ വന്നതാണ് രണ്ടുപേരും ജോമോന്റെ ഒക്കെ തന്നെ ഇവിടെ ഉള്ള വീട്ടിലാണ് താമസം.രാവിലെ നല്ല തണുപ്പും ഉണ്ട്...ജോമോൻറെ ഒച്ചയെടുക്കൽ കേട്ട് ആരവ് അവിടേ നിന്നു.
" എന്താടാ ആരവേ ഇത്..നീ എന്താ കൊച്ചു കുഞ്ഞാണോ ഇങ്ങനെ ഓടിനടക്കാൻ.കെട്ടിച്ചു വിട്ടിരുന്നേൽ ചെക്കനിപ്പോൾ ഒരു കുഞ്ഞുവാവ കണ്ടേനെ.." ജോമോൻ കളിയാക്കി.
അതുകേട്ടു ചിരിച്ചു കൊണ്ട് ആരവ് വീണ്ടും നീല കമ്പിളി പുതച്ചു കിടക്കുന്ന ആ മനോഹരമായ കാഴ്ച്ച നോക്കി കണ്ടു..വർത്തമാനവും പറഞ്ഞു അവർ മുന്നോട്ട് നടന്നു..വണ്ടികളെയും ആൾക്കാരെയും മുട്ടിയിട്ട് നടക്കാൻ വയ്യാ..ഫോട്ടോ എടുക്കലും വിഡിയോയും സെൽഫി എടുക്കലുമൊക്കെ ആയി മൊത്തം ബഹളമയം..ആരവ് പോക്കറ്റിൽ നിന്നും ഫോൺ എടുത്തു..ക്യാമറ ഓൺ ആക്കി കുറച്ചു ഫോട്ടോസ് എടുത്തു..ജോമോന് അവൻ പറയുന്ന പോസിലെല്ലാം ഫോട്ടോയും എടുത്തു അവർ മുന്നോട്ട് തന്നെ പോയി..
" എടാ..നമുക്കൊരു ചായ കുടിച്ചാലോ.." ഒരു ചെറിയ ചായ കടയുടെ മുന്നിൽ എത്തിയപ്പോൾ ജോമോൻ ചോദിച്ചു..
"ചായ മാത്രം പോരെടാ..എന്തെങ്കിലും കഴിക്കാനും വേണം." അതും പറഞ്ഞു അവൻ കടയിലേക്ക് കയറി പിറകേ ജോയും.ചായക്കടക്കാരൻ കൊണ്ടുവന്ന ചൂടുചായയുംപഴംപൊരിയുംകഴിച്ചുകൊണ്ടിരുന്നപ്പോൾ ആണ് റോഡ് സൈഡിൽ ഒരു.ടൂറിസ്റ്റ് ബസ് വന്ന് നിന്നത്..രണ്ടുപേരുടെയും നോട്ടം അതിലേക്കായി..
" ഏതോ കോളേജ് സ്റ്റുഡന്റ്സ് ആണെന്നു തോന്നുന്നു.." ആരവ് പറഞ്ഞു..
" ദൈവമേ..നല്ല പെൺകുട്ടികൾ ഉണ്ടാവണേ..ഈ തണുപ്പത്തു എന്തെങ്കിലും ഒരു രസം വേണ്ടേ..." ജോ തിരിച്ചു പറഞ്ഞു..
" എടാ..കോഴി..ഇത് തമിഴ് നാട്ടിലെ കോളജ് ആണെന്ന് തോന്നുന്നു.." ആരവ് പറഞ്ഞു.
രണ്ടുപേരും ചായയും കുടിച്ചു പൈസയു. കൊടുത്തിറങ്ങി...ബസിൽ നിന്നും ആദ്യം കടീച്ചേർസ് ഇറങ്ങി പിന്നേ ബോയ്സ് ഇറങ്ങി അവസാനംആണ്.പെൺകുട്ടികൾ.ഇറങ്ങിയത്..അതിൽ വെള്ള ചുരിദാറിട്ട് മഞ്ഞുപോലെ വെളുത്തു സുന്ദരിയായി ഒരു പെൺകുട്ടി ഇറങ്ങി..അത് നോക്കി നിന്ന ജോ വേഗം ആരാവിനെ തോണ്ടി അവിടേ ഉള്ള കാഴ്ചകൾ.ഫോട്ടോ എടുത്തിരുന്ന ആരവ് തിരിഞ്ഞതും അവന്റെ ക്യാമറയിൽ ആ മുഖം പതിഞ്ഞു..അവൻ അറിയാതെ..
" എന്തിനാടാ നീ എന്നെ തോണ്ടിയത്..? " ആരവ് ജോയോട്.ചോദിച്ചു..
" എടാ മോനേ ധാ നോക്കെടാ ആ വെള്ളച്ചുരിധാറിനെ.." ജോ പറഞ്ഞു..
അതുകേട്ടു നോക്കിയ ആരവ് ആദ്യം.കണ്ടത് ഇടതൂർന്നു കിടക്കുന്ന മുടിയിലേക്ക് ആണ്..അപ്പോൾ അവന് ആ മുഖം ഒന്ന്
കാണാൻ തോന്നി..പെട്ടന്ന് ആണ് പുറകിൽ നിന്നും ഒരു വിളികേട്ടത്..
" ഇന്ദുലേഖ.." അതുകേട്ടു അവൾ തിരിഞ്ഞു നോക്കി..അപ്പോൾ ടീച്ചേർസ് അവരെ അടുത്തേക്ക് വിളിച്ചു..അവർ പോകുന്നതും നോക്കി നിന്ന ആരവിന്റെ മനസിലും.ലഡ്ഡു പൊട്ടി..ജോമോൻ തട്ടി വിളിച്ചപ്പോൾ ആരവ് ബോധത്തിലേക്ക്.വന്നത്..
" എന്തോന്നെടെ ഇത്..ഞാൻ കൊഴിയാണെന്ന് പറഞ്ഞിട്ട് നീ ആണെല്ലോ ഇപ്പോൾ പെൺപിള്ളേരേം നോക്കി വായും പൊളിച്ചു നിക്കണത്.." ജോ കളിയാക്കി പറഞ്ഞു..
ആരവ് ഒരു ചമ്മിയ ചിരി ചിരിച്ചു..അതുകണ്ട ജോ പൊട്ടി ചിരിച്ചു കൊണ്ട് അവനെയും കൂട്ടി നടന്നു..അവരങ്ങനെ കാഴ്ചകളൂം കണ്ടു നടക്കുമ്പോൾ ആണ് കുറച്ചു ദൂരത്തു കുറച്ചു മുൻപ് കണ്ട ആ കോളേജിലെ ടീമിനെ കാണുന്നത്..
" എടാ നമുക്ക് ഒന്നു പോയി പരിചയപെട്ടാലോ..? " ജോ ചോദിച്ചു
"ഏയ് വേണ്ടാ അതൊന്നും ശരിയാവില്ല.." ആരവ് അവനെ തടഞ്ഞു.
അങ്ങിനെ അവരെ തന്നെ നോക്കി നിൽകുമ്പോൾ ആണ്.അതിലൊരു പെൺകുട്ടി തലകറങ്ങി വീണത്..ആ കൂട്ടത്തിൽ എല്ലാവരും പേടിച്ചു കരച്ചിലായി..അതുകണ്ടുകൊണ്ട് ആരവും ജോയും അങ്ങോട്ട് ഓടിച്ചെന്നു..
" എന്താ എന്തുപറ്റി.." അവരുടെ അടുത്തെത്തിയ ഉടനെ ആരവ് ചോദിച്ചു..
" അത് രാവിലെ മുതൽ ആ കുട്ടിക്ക് പനി ഉണ്ടായിരുന്നു..ഇപ്പോൾ പെട്ടന്നു തലകറങ്ങി വീണു.." ഒരു ടീച്ചർ കരഞ്ഞുകൊണ്ട് പറഞ്ഞു..
" വിഷമിക്കേണ്ട ഞങ്ങൾ ഡോക്ടർസ് ആണ്..ഞങ്ങൾ ഒന്ന് നോക്കട്ടെ.." ജോ പറഞ്ഞു..
അത് കേട്ട് അവരെല്ലാം ദീർഘശ്വാസം എടുത്തു..അവർ ആ കുട്ടിയേ നോക്കി..എന്നിട്ട് ടീച്ചേഴ്സിനോട് പറഞ്ഞു
" പേടിക്കേണ്ട..പനി കൂടിയതാണ്..നിങ്ങൾ എവിടെ ആണ് റൂം.എടുത്തിരിക്കുന്നെ.." ജോ ചോദിച്ചു..
" അത് അരമണിക്കൂർ.പോണം.." ടീച്ചർ പറഞ്ഞു..
" ആണോ..എന്നാൽ ഒരു കാര്യം ചെയ്യൂ തൽകാലം ഇവിടെ.ഞങ്ങളുടെ വീട് ഉണ്ട് അവിടേ വിശ്രമിച്ചിട്ട് കുറച്ചു കഴിഞ്ഞു പോകാം..അവിടേ ആകുമ്പോൾ മെഡിസിനും അത്യാവശ്യം ഡ്രിപ് ഇടാനുള്ള സൗകര്യവും ഉണ്ട്.." ആരവ് പറഞ്ഞു.
ടീച്ചർ മറ്റുള്ളവരോട് ആലോചിച്ചു വന്ന് സമ്മതം പറഞ്ഞു..എല്ലാവരും വീണ്ടും ബസിൽ കയറി..ബസ് അവരുടെ വണ്ടിയുടെ പിന്നാലെ പോയി..ഒരു പത്തുമിനിറ്റ്.കഴിഞ്ഞപ്പോൾ വലിയ കോമ്പൗണ്ട് ഉള്ള ഒരു വീട്ടിലേക്ക് അവരെത്തി..ജോമോനും ആരവും വണ്ടിയിൽ നിന്നും ഇറങ്ങി ബസിന്റെ അടുത്തേക്ക് ചെന്നു..
പിന്നേ ബസിൽ ഉള്ളവരും ഇറങ്ങി അവസാനം ആണ്.വയ്യാത്ത കുട്ടിയേയും താങ്ങി കുറച്ചു പെൺകുട്ടികൾ ഇറങ്ങിയത്..ആ കൂട്ടത്തിൽ ആയിരുന്നു ഇന്ദുവും..അവളെ കണ്ടു ആരവിന്റെ മുഖം തെളിഞ്ഞു ഒരു നിമിഷം അവളും അവന്റെ മുഖത്തേക്ക് നോക്കി..കണ്ണുകൾ പരസ്പരം ഇടഞ്ഞു..പെട്ടന്നു തന്നെ അവൾ കണ്ണുകൾ പിൻവലിച്ചു ഒരു ചിരിയോടെ മുഖം തിരിച്ചു..
ആരവും ജോയും ചേർന്ന് എല്ലാവരെയും പരിചയപെട്ടു..വയ്യാത്ത കുട്ടിയുടെ പേര് മെർലിൻ എന്നാണെന്നു അറിഞ്ഞപ്പോൾ ജോക്ക് സന്തോഷമായി...അവസാനം അവർ ഇന്ദുവിനോട് ആയി ചോദ്യം..
" കുട്ടിയുടെ പേരെന്താ..? " ആരവ് ചോദിച്ചു
" ഇന്ദുലേഖ..എല്ലാവരും ഇന്ദു എന്ന് വിളിക്കും.." അവൾ പറഞ്ഞു..
" വീട് എവിടെയാ..? "
"പാലക്കാട്..അച്ഛനും.അമ്മയും.ഞാനും.മാത്രമേ ഉള്ളു..അച്ഛന് ഗവണ്മെന്റ് സെർവിസിൽ ആണ് ജോലി.." അവൾ പറഞ്ഞു.. പിനീട് ഉള്ള ചോദ്യങ്ങൾ ഉണ്ടാകാതിരിക്കാനാണ് ബാക്കി ഡീറ്റെയിൽസ്.കൂടി അവൾ പറഞ്ഞു കൊടുത്തത്..
അവരെല്ലാം തമിഴ് നാട്ടിലെ ഒരു കോളേജിലെ എംബിഎ സ്റ്റുഡന്റസ് ആണെന്ന് മനസിലായി..ജോ വേഗം മെർലിന് ഒരു ഇൻജെക്ഷൻ കൊടുത്തു ഡ്രിപ്പും ഇട്ടു..അവിടേ ജോലിക്കു നിന്നിരുന്ന കുട്ടാപ്പി ചേട്ടൻ എല്ലാവർക്കും ചായ കൊടുത്തു..എല്ലാവരും വിശദമായി തന്നെ പരിചയപെട്ടു അവർക്കിടയിൽ നല്ലൊരു ബന്ധം വളർന്നു വന്നു..
കുറച്ചു കഴിഞ്ഞപ്പോൾ കുട്ടികൾ വന്ന് ടീച്ചറിനോട് എന്തോ ചോദിക്കുന്നത് ആരവ് കണ്ടു..
" എന്താ ടീച്ചറെ പ്രശനം..? " അവൻ ചോദിച്ചു..
" അത് ഒന്നുമില്ല ആരവ്..അവർക്ക് ഇവിടെ എല്ലാം.ഒന്ന്.നടന്നു കാണണം.എന്ന്..അതിനുള്ള പെർമിഷൻ ചോദിച്ചത് ആണ്.." ടീച്ചർ പറഞ്ഞു..
" അതിനെന്താ നമുക്ക് പോകാലോ..ഒരു ഒരു മണിക്കൂർ കഴിയട്ടെ..അപ്പോഴേക്കും മെർലിനും ഓക്കേ ആകും.." ആരവ് പറഞ്ഞു..
അപ്പോഴെല്ലാം ഇന്ദുവിന്റെ കണ്ണുകൾ അവനെ തേടി ചെല്ലുന്നത് അവൻ അറിഞ്ഞു..പക്ഷേ ഉള്ളിൽ വിരിഞ്ഞ ചിരിയാലെ അവനത് കണ്ടില്ല എന്ന് നടിച്ചു..കുറച്ചു കഴിഞ്ഞപ്പോൾ മെർലിൻ ഓക്കേ ആയി..അവരെല്ലാം കൂടി പുറത്തേക്ക് നടന്നു..
കുട്ടികൾ എല്ലാം.ഭയങ്കര ത്രില്ലിൽ ആയിരുന്നു..എല്ലാവരും കൂടി സംസാരിച്ചു നടന്നു.ജോമോൻ ആണെങ്കിൽ മെർലിന്റെ കൂടെ തന്നെ ആയിരുന്നു..എന്തോ അവന് അവളോട് ഒരു താല്പര്യം തോന്നി..പോരാത്തതിന് ക്രിസ്ത്യാനിയും..അതുകൊണ്ട് അവളെ അങ്ങിനെ കൈവിട്ട് കളയാൻ അവൻ റെഡി അല്ലായിരുന്നു..
കാഴ്ചകൾ എല്ലാം.കണ്ടു കഴിഞ്ഞു അവർ തിരിച്ചെത്തി..യാത്ര പറഞ്ഞു ഇറങ്ങാൻ നേരം.ടീച്ചേർസ് പറഞ്ഞു
" ആരവും ജോയും തിരിച്ചു എത്തിയാൽ ഞങ്ങളുടെ കോളേജിൽ വരണം..അവിടേ അടുത്തു തന്നെ ആണല്ലോ നിങ്ങൾ വർക്ക് ചെയുന്ന ഹോസ്പിറ്റൽ.."
വരാം എന്ന് അവർ സമ്മതിച്ചു..ആൺകുട്ടികൾ എല്ലാം അവരെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു..എല്ലാവരും യാത്ര പറഞ്ഞു അവസാനം ആണ് ഇന്ദുവും മെർലിനും ഇറങ്ങിയത്..മെർലിൻ ജോമോനോട് യാത്ര പറഞ്ഞു..എന്നാൽ ഇന്ദു ആരവിന്റെ കണ്ണുകളിലേക്ക് നോക്കുക മാത്രമാണ് ചെയ്തത്..ആ നോട്ടം തന്റെ ആത്മാവിലേക്ക് ആണ് ഇറങ്ങി ചെല്ലുന്നത് എന്ന് അവന് തോന്നി..
അവര് പോയി കഴിഞ്ഞു കുറച്ചു നേരം.കൂടി സംസാരിച്ചിരുന്നിട്ട് ജോ അവന്റെമുറിയിലേക്ക് പോയി..ഡോർ തുറന്ന ശേഷം ആരവിനോടായി പറഞ്ഞു..
" എടാ.. ഇന്നത്തെ ഫോട്ടോ എല്ലാം എനിക്ക് ഒന്ന് സെൻട് ചെയിതെക്ക്.." അതും പറഞ്ഞു അവൻ റൂമിലേക്ക് കയറി.
ആരവ് റൂമിലെത്തിയ ശേഷം ഫ്രഷ് ആയി വന്ന് ബെഡിലേക്ക് കിടന്നു..ഇന്ന് ഉണ്ടായ സംഭവങ്ങൾ ഓർത്തു...പെട്ടന്നാണ് ജോ പറഞ്ഞ കാര്യം ഓർത്താത്..വേഗം എണീറ്റ് ക്യാമറ എടുത്തു..ഇന്നത്തെ ഫോട്ടോസ് ഓരോന്നായി നോക്കി..അപ്പോൾ ആണ് അവന്റെ കണ്ണുകളിൽ ആ ഫോട്ടോ ഉടക്കിയത്.
" ദൈവമേ ഇത് ഞാൻ എപ്പോൾ എടുത്തു.." ഞെട്ടി കൊണ്ട് അവൻ ആത്മഗതം.പറഞ്ഞു..
അവൻ ആ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി..പതുക്കെ അത് സൂം ചെയിതു..ആ കണ്ണുകളും..മൂക്കും..ചുണ്ടുകളും എല്ലാം.മനസിലേക്ക് ആവാഹിച്ചെടുത്തു..അവൻ ആ ഫോട്ടോയും നോക്കി കിടന്നുറങ്ങി പോയി..
ഇന്ദുവും ടീമും എല്ലാം അവർ റൂം എടുത്തിരിക്കുന്ന ഹോട്ടലിൽ എത്തി..എന്തോ തിരിച്ചു വന്നിട്ടും രണ്ടുപേർക്കും ഒരു ഉത്സാഹവും തോന്നിയില്ല..മെർലിനും ഇന്ദുവും ഉറ്റ സുഹൃത്തുക്കളും..റൂംമേറ്റ്സ് ഉം ആണ്..പരസ്പരം പറയാത്തതായി അവർക്കിടയിൽ ഒന്നുമില്ല പക്ഷേ അവരുടെ മനസ്സിൽ ഉണ്ടായിരിക്കുന്ന പുതിയ ചിന്തകളെ അവർ മൂടിവച്ചു..
രാത്രി ഭക്ഷണവും കഴിച്ചു കിടക്കാൻ നേരം ഇന്ദു ഫോൺ എടുത്തു..ഓരോ ഫോട്ടോയും നോക്കുന്നിതിനിടയിൽ ഒരു ഫോട്ടോ കണ്ടു അവളുടെ ചുണ്ടിൽ ഒരു കള്ളച്ചിരി ഉണ്ടായി..
ആ ഫോട്ടോ എടുത്തത് അവൾ ഓർത്തു..
ആരവിന്റെ വീട്ടിലെത്തിയ ഇന്ദു വെറുതെ പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് ഒരു റൂമിന്റെ ജനൽ തുറന്നു കിടക്കുന്നത് കണ്ടത് ..ആ ജനലിൽ കൂടി അകത്തേക്ക് നോക്കിയപ്പോൾ ആണ് ബാത്‌റൂമിൽ നിന്നും ഇറങ്ങി വരുന്ന ആരവിനെ കണ്ടത്..മുടി ചീകിവച്ചു തിരിഞ്ഞ ആരവിനെ അവൾ തന്റെ ഫോൺ ക്യാമറയിലേക്ക് ഒപ്പി എടുത്തു..ആ കണ്ണുകളും താടിയും.എല്ലാം അവൾ നോക്കി.കിടന്നു.
രാവിലെ തന്നെ കുളിച്ചു റെഡി ആയി നിൽക്കുന്ന.ജോയെ കണ്ടു ആരവ് അമ്പരന്നു..
" നീ ഇത് എങ്ങോട്ട് ആണെടാ ഇത്ര രാവിലെ..? അതേ അമ്പരപ്പോടെ ആരവ് ചോദിച്ചു..
" എടാ നീ ഇങ്ങനെ സംസാരിച്ചു.നിൽക്കാതെ വേഗം റെഡിയായി വാ." ജോ അക്ഷമയോടെ പറഞ്ഞു.
"അല്ല നീ എങ്ങോട്ട് ആണന്നു പറഞ്ഞില്ലല്ലോ..?"
ആരവ് പിന്നെയും ചോദിച്ചു..
" എടാ..അത്..പിന്നേ..ഇന്നലെ കണ്ടില്ലേ.അവരെ ഒന്നും കൂടി കാണാൻ തോന്നുന്നു.. " അവൻ ഒരു ചമ്മലോടെ പറഞ്ഞു..
" എടാ..കോഴി അച്ചായാ..അതിൽ ആരാണ്..? "
കളിയാക്കികൊണ്ട് ആരവ് ചോദിച്ചു..
" വേറെ ആരും അല്ല..മെർലിൻ ആണ്..എനിക്ക് അവളെ ഒത്തിരി ഇഷ്ടമായെടാ...അവൾക്കും അത് അറിയാം എന്ന് തോന്നുന്നു.." ജോ പറഞ്ഞു..
" ശരി..നീ ഇവിടെ ഇരിക്ക്..ഞാൻ ഇപ്പോൾ വരാം..." അതും പറഞ്ഞു ഒരു ഗൂഡ സ്മിതത്തോടെ ആരവ് മുറിയിലേക്ക് കയറി..പത്തു മിനിറ്റിനുള്ളിൽ റെഡി ആയി വന്നു..ബ്ലാക്ക് ഷർട്ടും ബ്ലാക്ക് ജീൻസും..അവനെ വളരെ സുന്ദരനാക്കി...
" എന്നാ വാ.കോഴി അച്ചായാ..പോകാം.."
അവനെ ഒന്ന് ആക്കി പറഞ്ഞുകൊണ്ട് ആരവ് കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു..ജോമോനും വന്ന് കയറി..ആരവ് വണ്ടി മുന്നോട്ട് എടുത്തു..
" അല്ലടാ..അവരെ നമ്മൾ എവിടെയാണോ പോയി കണ്ടുപിടിക്കും..? " ആരവ് സംശയത്തോടെ ജോയോട് ചോദിച്ചു
" അത് തന്നെ ആണ് ഞാനും ആലോചിക്കുന്നത്.." ആശങ്കയോടെ ജോ പറഞ്ഞു..
" ആഹാ ബെസ്റ്റ്..എന്തായാലും ഇറങ്ങി പോയില്ലേ തപ്പി നോക്കാം.." ആരവ് പറഞ്ഞു..
ഒത്തിരി അന്വേഷണങ്ങൾക്ക് അവസാനം അവർ ആ ടീമിനെ കണ്ടുപിടിച്ചു..
" എടാ..അത് അവരല്ലേ..ജോ നമ്മള് അവരെ തിരക്കി വന്നതാണ് എന്ന് അവർക്ക് തോന്നരുത്..അതുകൊണ്ട് അവർ നമ്മളെ കാണുന്ന പോലെ ആകണം..ടീച്ചേർസ് ഒക്കെ ഉള്ളതാണ്..സംശയത്തിന് ഇട കൊടുക്കരുത് ..ഓക്കേ.." ആരവ് പറഞ്ഞു..
അവൻ പറഞ്ഞത് ശരിയാണ് എന്ന് ജോമോനും തോന്നി..കുറച്ചു സമയം അവർ കാറിൽ തന്നെ ഇരുന്നു അവരെ വീക്ഷിച്ചു..അതിന്ശേഷം പുറത്തേക്ക് ഇറങ്ങി അടുത്തുള്ള കടയിലേക്ക് കയറി..
ഓരോ കടയിലും കയറി ഇറങ്ങി വരുകയായിരുന്നു ഇന്ദുവും മെർലിനും ഫ്രണ്ട്സും..അതിലൊരാൾ പെട്ടന്ന് നിന്നിട്ട് മെർലിനെ തോണ്ടി കൊണ്ട് പറഞ്ഞു..
" എടി മെർലിൻ ഇത് അവരല്ലേ..ഇന്നലെ നമ്മൾ പോയ വീട്ടിലെ ഡോക്ടർ ചേട്ടന്മാർ."
അത് കേട്ട് ആകാംഷയോടെ ഇന്ദു തലപൊക്കി നോക്കി..ദൂരെ നിൽക്കുന്ന ആരവിനെയും ജോമോനെയും കണ്ടു.അപ്പോഴേക്കും ടീച്ചേർസും എത്തി അവരെല്ലാം കൂടി അവരുടെ അടുത്തേക്ക് നടന്നു.ഇന്ദുവിനും മെർലിനും അവരുടെ ഹൃദയം ഇപ്പോൾ പൊട്ടിത്തെറിക്കും എന്ന് തോന്നി അതുപോലെ ആണ് അവരുടെ ഹൃദയം ഇപ്പോ ഇടിച്ചുകൊണ്ടിരിക്കുന്നത്.
ആരുടെയൊക്കയോ സംസാരം കേട്ട് ആണ് ജോ.തിരിഞ്ഞു നോക്കിയത്..പിറകിൽ നിൽക്കുന്ന ഗാങ്ങിനെ അപ്പോൾ കാണുന്ന പോലെ അവൻ അതിശയം ഭാവിച്ചു..കടയിൽ സാധനങ്ങൾ നോക്കുന്ന പോലെ നിന്ന ആരവിനെ
അവൻ തോണ്ടി വിളിച്ചു.തിരിഞ്ഞു നോക്കിയ ആരവും അവരെ കണ്ടു അതിശയപ്പെടുന്നതായി ഭാവിച്ചു..എന്നാൽ ഈ രണ്ടു വിദ്വാൻമാരുടെയും മുഖത്തെ കള്ളത്തരം പക്ഷേ രണ്ടുപേർക്കു മാത്രമേ മനസിലായി.
അവന്മാർ വേഗം എല്ലാവരെയും വിഷ് ചെയിതു..മെർലിനോട് അസുഖം എങ്ങിനെ ഉണ്ട് എന്ന് ചോദിച്ചു...വിശേഷങ്ങൾ ചോദിച്ചു.അപ്പോൾ.ഒരു ടീച്ചർ.പറഞ്ഞു
" ഞങ്ങൾ ഇന്ന് വൈകിട്ട് പോവും..തിങ്കളാഴ്ച ക്ലാസ് ഉണ്ട്..നിങ്ങൾ എന്ന് മടങ്ങും.? "
" അത് ടീച്ചർ ഞങ്ങൾ നാളെ.രാവിലേ പോകും..തിങ്കളാഴ്ച ഡ്യൂട്ടി ഉള്ളതാണ്..." ആരവ് ചാടി കേറി പറഞ്ഞു..
" എന്തായാലും ഇത്രയും പരിചയം ആയതല്ലേ ആ സ്ഥിതിക്ക് നിങ്ങൾ ഒരു ദിവസം കോളേജിലേക്ക് വരണം.." ടീച്ചർ പറഞ്ഞു.
" എപ്പോൾ എത്തി എന്ന് ചോദിച്ചാൽ പോരേ.." രണ്ടുപേരും മനസ്സിൽ പറഞ്ഞുകൊണ്ട് തലയാട്ടി.
മെർലിനും ജോയും കണ്ണുകൾ കൊണ്ട് കഥ പറഞ്ഞു..എന്നാൽ ഇന്ദു ആരവിനെ ഒന്ന് നോക്കിയത് പോലുമില്ല അത് അവനിൽ ഒരു നിരാശ നിറച്ചു..പിന്നേ എല്ലാവരും കൂടി ആയിരുന്നു ഷോപ്പിങ്.ഉച്ചക്ക് ഫുഡും കഴിച്ചു വൈകിട്ട് ആയി പിരിഞ്ഞപ്പോൾ.അതിനിടയിൽ ജോ മെർലിനെ വളച്ചിരുന്നു.അവളുടെ മൊബൈൽ നമ്പർ അടക്കം അവൻ വാങ്ങി.ഇന്ദുവിന്റെ സമീപനം അങ്ങിനെ ആയത് കൊണ്ട് ആരവ് ഒന്നിനും മുതിർന്നില്ല.
അവരെല്ലാം വണ്ടിയിൽ കയറി ഇരുന്നു..എല്ലാവരും യാത്ര പറഞ്ഞു..വീണ്ടും കാണാം എന്ന് പറഞ്ഞു..മെർലിൻ സൈഡ് സീറ്റിൽ ആയിരുന്നു ഇരുന്നത്.അത് കൊണ്ട് ജോമോന് യാത്രപറച്ചിൽ എളുപ്പമായി അപ്പോൾ ആണ് വണ്ടിയുടെ ഡ്രൈവർ ആരവിന്റെ അടുതെത്തി ഒരു കവർ കൊടുത്തത് അത് വാങ്ങി ആരവ് നോക്കിയപ്പോഴേക്കും അയാൾ വണ്ടിയിൽ കയറി വണ്ടി മുന്നോട്ട് എടുത്തു.ഒന്നും ചെയ്യാനാകാതെ ആരവ് സ്തബ്ധനായി നിന്നു.
" എടാ എന്താടാ അത് തുറക്ക് ഇതിപ്പോ മറ്റേ സിനിമയിൽ ജയറാമിന് പൂച്ചയെ കിട്ടുന്നത് പോലെ വല്ല പണിയും ആയിരിക്കോ."
അതും.പറഞ്ഞു ജോ തിരക്ക് കൂട്ടി..ആരവ് പതുക്കെ ആ കവർ തുറന്നു..അതിൽ ഒരു ബോക്സ് ആയിരുന്നു അവനത് കൈയിൽ എടുത്തു സൂക്ഷിച്ചു തുറന്നു..അതിലെ കാഴ്ച കണ്ടു അവന്റെ കണ്ണ് ഒന്ന് തിളങ്ങി..
അത് കൊക്കുരുമ്മി.ഇരിക്കുന്ന രണ്ട് ഇണപ്രാവുകൾ ആയിരുന്നു..അവർ ഇരിക്കുന്നതു ഒരു ഒരു ലൗ ചിഹ്നത്തിന്റെ മോഡലിൽ ഉള്ള ഒരു സ്റ്റാൻഡിലും..പ്രാവുകളുടെ കഴുത്തിലൂടെ നൂലിൽ കെട്ടി തൂക്കിയിട്ടിരിക്കുന്ന ഒരു ചെറിയ പേപ്പർ ചുരുൾ..അവനത് പെട്ടിച്ചെടുത്തു നിവർത്തി.അതിൽ ഒരു ഫോൺ നമ്പറും താഴെ ' ഇന്ദു..' എന്നും എഴുതിയിരുന്നു..അത് കണ്ടു ആരവിന്റെയും ജോയുടെയും മുഖത്തു സന്തോഷത്തിന്റെ പൂത്തിരി കത്തി..
വീട്ടിൽ എത്തിയ ഉടനെ തന്നെ ആരവ് ആ നമ്പർ ഫോണിൽ സേവ് ചെയിതു..ആ ഗിഫ്റ്റ് ബാഗിൽ ഭദ്രമായി എടുത്തു വെച്ചു..എന്നിട്ട് വേഗം ഫോണിലെ വാട്സ്ആപ് തുറന്നു ഇന്ദുവിന്റെ നമ്പറ് എടുത്തു അതിന്റെ.പ്രൊഫൈൽ ഇന്നലെ ഇട്ടിരുന്ന വെള്ള ചുരിദാറിൽ ഉള്ള മനോഹരമായ ഒരു ഫോട്ടോ ആയിരുന്നു.അവനത് നോക്കി ഇരുന്നു.എന്നിട്ട് അതിലേക്ക് 'ഹായ് ' എന്നൊരു.മെസ്സേജ് ഇട്ടിട്ട് ഫോൺ എടുത്തു വച്ചു.
ഇടക്ക് ഇടക്ക് എടുത്തു ഫോൺ നോക്കിയിട്ടും റിപ്ലൈ ഒന്നും കണ്ടില്ല അവന് ദേക്ഷ്യം വന്നു പിന്നേ ഒന്നും നോക്കിയില്ല ആ നമ്പറിലേക്ക് വിളിച്ചു അപ്പോൾ നമ്പർ ബിസി ആക്കി..അവൻ ഫോൺ ബെഡിലേക്ക് എറിഞ്ഞു..കുറച്ചു നേരം ജോയുമായി സംസാരിച്ചിരുന്നു അപ്പോൾ അവന്റെ ഫോണിൽ മെർലിന്റെ മെസ്സേജ് വന്നു പോകുന്ന വഴിക്ക് ഫുഡ് കഴിക്കാൻ ഇറങ്ങിയപ്പോൾ ആണ് അവൾ.ജോക്ക്.മെസ്സേജ് ചെയ്തത്..രാവിലെ നേരത്തേ പോകാം.എന്നും പറഞ്ഞു അവർ പിരിഞ്ഞു.
റൂമിലെത്തി ഫോൺ നോക്കിയിട്ടും നിരാശ ആയിരുന്നു ഫലം.പിറ്റേദിവസം രാവിലെ അലാറം അടിക്കുന്നത് കേട്ടാണ് ആരവ് കണ്ണു തുറന്നത്.സമയം.അഞ്ചു മണി.നെറ്റ് ഓൺ ചെയിതെപ്പോൾ മെസ്സേജുകൾ ഒത്തിരി വന്നു.ഇന്ദുവിന്റെ നമ്പർ അവൻ പിന് ചെയ്തിരുന്നു അതിൽ ഒരു മെസ്സേജ് കണ്ടു അവൻ നോക്കി " ഹോസ്റ്റലിൽ എത്തി.." ഇതായിരുന്നു മെസ്സേജ്..അതും വായിച്ചു ഒരു മൂളിപ്പാട്ടോടെ അവൻ കുളിക്കുവാനായി ബാത്‌റൂമിൽ കയറി.
ആരവ് റെഡി ആയി വന്നിട്ടും ജോമോൻ ഉണർന്നിരുന്നില്ല..അവനെ.കുത്തിപ്പൊക്കി ബാത്റൂമിലേക്ക് വിട്ടിട്ട് കുട്ടാപ്പി ചേട്ടൻ കൊടുത്ത ചായ വാങ്ങി ഊതി കുടിക്കുമ്പോൾ അവന്റെ മനസ്സിൽ നിറയെ ഇന്ദുവിന്റെ മുഖം.ആയിരുന്നു..ജോയും റെഡി ആയി വന്ന് അവർ കുട്ടാപ്പി ചേട്ടനോട് യാത്രയും പറഞ്ഞു അവിടേ നിന്നിറങ്ങി..കുറച്ചു മുന്നോട്ട് പോയി കഴിഞ്ഞു അവർ ഇന്ദുവിനെ.ഒക്കെ ആദ്യമായ് കണ്ട ചായക്കടയുടെ മുൻപിൽ ആരവ് വണ്ടി നിർത്തി.
" എന്താടാ നീ ഇവിടെ നിര്ത്തിയത്.." ജോ ചോദിച്ചു.
" ഇവിടെ ഇരുന്നു ചായ കുടിച്ചപ്പോൾ അല്ലേടാ നമ്മുടെ ജീവിതത്തിൽ ഇതുവരെ ഉണ്ടാകാതിരുന്ന ഒരു കാര്യം സംഭവിച്ചത്..ഒരു പ്രണയത്തിന്റെ തുടക്കം ഈ ചായക്കടയിൽ നിന്നും ആണ്..അതാണ് ഞാൻ നിര്ത്തിയത്" ആരവ് പറഞ്ഞു.
വീണ്ടും അവർ യാത്ര തുടർന്നു...ആ നീലകുറിഞ്ഞികളോട് ഇനിയും കാണാം എന്ന വാഗ്ദാനവും നൽകി അവർ മൂന്നാറിനോട് വിടപറഞ്ഞു.
തിരിച്ചു നാട്ടിൽ ചെന്നിട്ട് ആരവ് ജോയെ വീട്ടിലിറക്കി അവിടന്ന് ചായയും കുടിച്ചു ജോയോട് നാളെ ഹോസ്പിറ്റലിൽ കാണാം എന്നും പറഞ്ഞു ഇറങ്ങി..അവൻ വീട്ടിൽ ചെല്ലുമ്പോൾ അച്ഛൻ വേണുഗോപാലും അമ്മ ഗീതയും അവനെ കാത്തിരിപ്പുണ്ടായിരുന്നു..അവരുമായി വിശേഷങ്ങൾ പറഞ്ഞിട്ട് അവൻ മുറിയിൽ കയറി വാതിലടച്ചു.
ഫോൺ എടുത്തു നോക്കി വേറെ മെസ്സേജ് ഒന്നുമില്ല..രണ്ടും കൽപിച്ചു അവൻ ഇന്ദുവിനെ വിളിച്ചു..കുറച്ചു റിങ്ങിനു ശേഷം ഫോൺ എടുത്തു.
" ഹലോ..ഇന്ദു അല്ലേ.." ആരവ് ചോദിച്ചു..
" മ്മ്.." അപ്പുറത്തു നിന്നും ഒരു മൂളൽ മാത്രമാണ് ഉണ്ടായത്.
" തന്റെ ഗിഫ്റ്റ് കിട്ടി..ഇയാൾ അത്കൊണ്ട് എന്താ ഉദ്ദേശിച്ചേ.." ആരവിന്റെ അടുത്ത ചോദ്യം ഇങ്ങനെ ആയിരുന്നു.
" അത് കണ്ടപ്പോള് ഒന്നും തോന്നിയില്ലേ..? "അവൾ ചോദിച്ചു..
" എന്ത് തോന്നാൻ..ഒരാൾ.ഒരു ഗിഫ്റ്റ് തന്നു അതിൽ അയാൾ ഉദ്ദേശിക്കുന്നത് എന്താണെന്ന് അയാൾക്കു മാത്രമേ അറിയൂ അയാൾ പറഞ്ഞാൽ മറ്റുള്ളവർക്കും.." ആരവ് പറഞ്ഞു..ഒരു നിമിഷത്തേക്ക് അപ്പുറത്തു നിശബ്ദത മാത്രമായി.
" ഹലോപോയോ..ഇന്ദുഇന്ദു."ആരവ് വീണ്ടും വിളിച്ചു.
" അതിന് ഒരു അർത്ഥം.മാത്രമേ ഉള്ളു....ഞാൻ എന്റെ ഇണപ്രാവിനെ കണ്ടിപിടിച്ചെന്നു..ഇതിൽ കൂടുതൽ വിശദീകരിക്കാൻ ആവില്ല.." ഇന്ദു പറഞ്ഞു..
അപ്പുറത്തു നിന്നും കേട്ട വാക്കുകൾ ഒരു തിരയായി കാതിൽ അലയടിച്ചപ്പോൾ ആരവ് ഒരു നിമിഷത്തേക്ക് എല്ലാം മറന്നു പോയി.സ്വപ്നത്തിൽ നിന്നും ഉണർന്നപ്പോഴേക്കും അപ്പുറത്തു ഫോൺ കട്ട് ചെയ്തിരുന്നു.
അവനോട് അങ്ങിനെ ഒക്കെ പറഞ്ഞെങ്കിലും.ഇന്ദുവിന്റെ മനസ്സിൽ അവന് തന്നോട് പ്രണയം ഉണ്ടോ എന്ന് ഒരു ഉറപ്പും ഉണ്ടായില്ല.അതൊരു ചോദ്യ ചിഹ്നം ആയി മുമ്പിൽ നിന്നു കുറച്ചു കഴിഞ്ഞു വാട്സാപ്പിൽ വന്നൊരു ഇമേജ് മെസ്സേജ് അവൾക്കുള്ള മറുപടി ആയിരുന്നു..ആരവും ഇന്ദുവും ഒന്നിച്ചുള്ള ഒരു ഒരു ചിത്രം ആയിരുന്നു അതിനടിയിൽ എന്റെ പ്രണയത്തിനു ശുഭരാത്രി എന്നും എഴുതിയിരുന്നു.അവൾ ആ ചിത്രത്തിലേക്ക് നോക്കി ഇരുന്നു.
ദിവസങ്ങൾ പോകുന്നത് അനുസരിച്ചു നാലുപേരുടെയും പ്രണയവും പൂത്തുലഞ്ഞു..അതിനെ പറ്റി പറഞ്ഞുകൊണ്ട് ഇരുന്നപ്പോൾ ആരവിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു.
" ഹലോ..ഇത്.ഡോക്ടർ ആരവ് അല്ലേ." അപുറത്തു നിന്നും ചോദ്യം വന്നു..
" അതേല്ലോ.ആരാണ്.? " അവൻ ചോദിച്ചു..
അവർ പറഞ്ഞത് കേട്ടപ്പോൾ മനസിലായി ഇന്ദുവിന്റെ ഒക്കെ കോളേജിൽ നിന്നും ആണെന്ന്.
" അത് ഡോക്ടർ..ഞങ്ങളുടെ കോളേജിൽ ഒരു സെമിനാർ നടത്താൻ പോകുന്നുണ്ട് അതിൽ ആരോഗ്യരംഗവുംഉള്പെടുത്തിയിട്ടുണ്ട്..ഡോക്ടർ ജോമോനെയും കൂട്ടി വരാമോ എന്നറിയാൻ വിളിച്ചത് ആണ്.അടുത്ത ശനിയാഴ്ച്ച ആണ്.." അവിടന്നു പറഞ്ഞു.
"ശനിയാഴ്ച്ച ഉച്ചക്ക് ശേഷം ആണെങ്കിൽ ഓക്കേ..രാവിലെ ഒപി ഉണ്ട് അവൻ പറഞ്ഞു.ഓക്കേ.ആണെങ്കിൽ ഡീറ്റെയിൽസ് മെസ്സേജ് ചെയ്താൽ.മതി."ആരവ് പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്‌തിട്ട് ജോയോട് കാര്യം പറഞ്ഞു അവനും സന്തോഷം ആയി.
ശനിയാഴ്ച്ച അവർക്കു കോളേജിൽ പോകേണ്ടിവന്നു..അവർ ജോയുടെ എൻഫീൽഡിൽ യാത്ര തിരിച്ചു..തികച്ചും സാധരണ വേഷത്തിൽ ആയിരുന്നു രണ്ടുപേരും.അവിടേ എത്തിയപ്പോൾ തന്നെ എല്ലാവരും വന്ന് സ്വീകരിച്ചു..അപ്പോഴും അവരുടെ കണ്ണുകൾ അതിന്റെ ഇണകളെ തിരഞ്ഞു.പ്രോഗ്രാം കഴിയുന്നത് വരെ ഇന്ദുവിനെയോമെർലിനെയോകാണാൻകഴിഞ്ഞില്ല..പരിപാടികൾ നല്ല രീതിയിൽ തീർന്നു..അവർക്ക്വേണ്ടിഒരുചായസൽക്കാരവുംഉണ്ടായിരുന്നു..അന്ന് കോളേജിന്റെ 25മത് വാർഷികവും കൂടി ആയിരുന്നു അതുകൊണ്ട് സ്റുഡന്റ്സും ഉണ്ടായിരുന്നു.
ചായ കുടിച്ചു കൊണ്ടിരുന്ന ആരവ് പകുതി കടിച്ച വട പ്ലേറ്റിൽ വച്ചിട്ട് ജോയോട് എന്തോ പറഞ്ഞു കൊണ്ടിരുന്നു പിന്നേനോക്കിയപ്പോൾ വട കണ്ടില്ല..തിരിഞ്ഞു നോക്കിയപ്പോൾ അതും കൈയിൽ പിടിച്ചു പ്രണയപൂർവം അവനെ നോക്കി നിൽക്കുന്ന ഇന്ദുവിനെ കാണുന്നത് പതുക്കെ അവളുടെ.കൈയിൽ.പിടിച്ചു.അവൻ ചേർത്തുപിടിച്ചു.
ഒരു വർഷം കഴിഞ്ഞപ്പോൾ ജോയുടെയും മെർലിന്റെയും കല്ല്യാണം കഴിഞ്ഞു..അവന്റെ ആഗ്രഹം പോലെ അമേരിക്കയിൽ ജോലിയും ശരിയായി.അങ്ങോട്ട് പോയി.പിന്നെയും ഒരു വർഷം കൂടി പ്രണയിച്ചിട്ട് ആണ് ആരവ് ഇന്ദുവിനെ സ്വന്തം ആക്കിയത്..കല്യാണത്തിന് ജോയും മെർലിനും വന്നു കല്ല്യാണം ആഘോഷമായി നടന്നു..ആദ്യരാത്രി ആരവിന്റെ വീട്ടിൽ ആയിരുന്നു..അത് ഓർത്തപ്പോൾ തന്നെ ഇന്ദുവിന് തലകറങ്ങി.അമ്മ കൊടുത്ത പാലുമായി അവൾ റൂമിലേത്തി..
ആഹാ.വാടോ..ആരവ് അവളെ കൈപിടിച്ച് അടുത്തിരുത്തി പാൽ ഗ്ലാസ് വാങ്ങി മേശപ്പുറത്തു വച്ചു.പതുക്കെ അവളുടെ കൈയിൽ ചുംബിച്ചു..ഇന്ദു ഒന്ന് ഞെട്ടി.പിടഞ്ഞു..അവളും അറിയാതെ അവനിലേക്ക് ചേർന്നു...രാത്രിയുടെ ഏതോ യാമത്തിൽ മനസും ശരീരവും ഒന്ന് ചേർന്നു അവർ അലിഞ്ഞു ഒന്നായി മാറി.
പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഒരു രാത്രി.ഫോണിന്റെ നിർത്താതെ ഉള്ള റിങ് കേട്ടാണ് ഇന്ദു കണ്ണു തുറന്നത്.
" ഏട്ടാ.ഏട്ടാ..ഫോൺ അടിക്കുന്നു."ഉറങ്ങുന്ന ആരവിനെ ഉണർത്തി ഫോൺ കൊടുത്തു ..
അപ്പുറത്തു നിന്നും
" എടാ.കള്ള കാമുകാ..നീ ഇത്ര വേഗം ഉറങ്ങിയോ.."
" എന്റെ ദൈവമേ...ഈ കോഴി അച്ചായനും ഒരു പണിയും ഇല്ലേ.എന്താടാ ഈ പാതിരാത്രിയിൽ" ആരവിന്റെ ശബ്ദത്തിൽ ദേഷ്യം നിറഞ്ഞു.
" എടാ.നീ ചൂട് ആകല്ലേ.ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ." ജോ പറഞ്ഞു..
" മ്മ് എന്താടാ.? "
" എടാ മെര്ലിന് ഒരു ആഗ്രഹം.."ജോ പറഞ്ഞു നിർത്തി..
" എന്താടാ അവൾക്ക് വീണ്ടും പച്ചമാങ്ങാ വേണോ." ആരവ് ഒന്ന് ആക്കി ചോദിച്ചു..
" ഡാ..ഡാ..എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ..അവൾ ഒരു പ്രാവശ്യം പച്ചമാങ്ങാ തിന്ന മുതൽ ഇവിടെ ഓടി കളിക്കുന്നുണ്ട്..ഇത് അത് അല്ലടാ..അവൾക്ക് നീലക്കുറിഞ്ഞി പൂത്തത് കാണണം എന്ന്..ഈ വർഷം പൂക്കുമല്ലോ അപ്പോൾ നമുക്ക് എല്ലാവർക്കും കൂടിഒന്ന് പോയാലോ നീ ആലോചിച്ചിട്ട് മെസ്സേജ് ചെയ്യ്.." ജോ പറഞ്ഞു നിർത്തി.
" എന്താ ഏട്ടാ ജോച്ചായൻ പറഞ്ഞത്.." ഇന്ദു ചോദിച്ചു.
ആരവ് അവളോട് കാര്യം പറഞ്ഞു..അവൾക്കും താല്പര്യം ആയി..അങ്ങിനെ ആ കാര്യത്തിന് തീരുമാനമായി..നീലക്കുറിഞ്ഞി പൂത്ത സമയം ആയപ്പോൾ ജോയും മെർലിനും മകൻ അലനും എത്തി..ആരവും ഇന്ദുവും അവരുടെ മകൻ ആദിയുമായി മൂന്നാറിലേക്ക് തിരിച്ചു...
അവിടേ എത്തി പിറ്റേദിവസം പിള്ളേരുടെ ബഹളം കാരണം ജോയും മെർലിനും പിള്ളേരുമായി ആദ്യമിറങ്ങി...അലനും ആദിയും.ഓട്ടം.തുടെങ്ങി..ജോ വിളിച്ചിട്ടും അവർ നിന്നില്ല.
" ഈ പിള്ളേര് എന്റെ അടി വാങ്ങും."ജോ ദേഷ്യപ്പെട്ടു..
"അവർ ഓടട്ടെ ഇച്ഛയാ." മെർലിൻ പറഞ്ഞു..
" മ്മ് കൊള്ളാം.മോളേ..അവന്റെ അച്ഛൻ അന്ന് ഓടിയതിന്റെ ഫലം ആണ് നീയൊക്കെ ഞങ്ങളുട കൂടെ ഇന്ന് നിക്കണതിന്റെ കാരണം."ജോ പറഞ്ഞുകൊണ്ട് ഫോൺ എടുത്തു ആരവിനെ വിളിച്ചു.
"എടാ..ഇത് വരെ ഇറങ്ങാറായില്ലേ.ദേ നിന്റെ മോൻ ഇവിടെ കിടന്ന് ഓടുന്നു.വേഗം വാ." അതും പറഞ്ഞു ജോ ഫോൺ കട്ട് ചെയിതു.
പത്തു മിനിറ്റു കഴിഞ്ഞപ്പോൾ ആരവും ഇന്ദുവും അവരുടെ കൂടെ കൂടി..ജോയും മെർലിനും പിള്ളേരുമായി മുന്നിൽ നടന്നു.
പിറകിൽ ആരവിന്റെ വിരലുകളിൽ പിടിച്ചു നടന്നു "ഏട്ടാ.."ഇന്ദു ആരവിനെ വിളിച്ചു.അതുകേട്ട് അവൻ അവളെ നോക്കി.
."ആദ്യമായ് കണ്ടപ്പോള് എന്താ തോന്നിയത്."
അവൻ അവളെ ഒന്നുനോക്കി എന്നിട്ട് ചേർത്തുപിടിച്ചു കൊണ്ട് അവളുടെ കാതിൽ പറഞ്ഞു
" ഒരു നീലക്കുറിഞ്ഞി പൂത്തത് പോലെ"
എന്നിട്ട് മൃദുവായി അവളുടെ നെറ്റിയിൽ ഉമ്മവെച്ചു അവളെ ചേർത്തുപിടിച്ചു.
ശുഭം
ഇഷ്ടം ആയാൽ ഒരു വരി എനിക്ക് ആയി
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
