രചന: Shenka
പൂ പോലെ മൃദുലമായ അവളുടെ കരങ്ങളിൽ തന്റെ കരങ്ങൾ ചേർത്തുവെച്ച് അവളുടെ മുടി മെല്ലെ വകഞ്ഞുമാറ്റി ആ കാതുകളിൽ മെല്ലെ അവൻ ഒന്ന് കടിച്ചു.... തന്റെ ദേഹമാസകലം ഒരു കുളിര് കോരുന്നതറിഞ്ഞിട്ടും ഒരു നിർവികാരതയോടെ ഇരിക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളൂ...
കാരണം കോടമഞ്ഞു പുതച്ചു കിടക്കുന്ന ഈ താഴ്വരകളിൽ നീലക്കുറിഞ്ഞികൾ പൂത്തുലഞ്ഞു പ്രകൃതിയെ മനോഹരിയാക്കൂന്ന മൂന്നാറിലെ റിസോർട്ടിൽ ഒരു രാത്രിയിലെക്ക് വില പറഞ്ഞു കൊണ്ടുവന്ന തനിക്ക് പ്രണയത്തിന്റെ അനുഭൂതി എവിടെ!!!!
വിശക്കുന്ന മൂന്ന് വയറുകൾ മാത്രമായിരുന്നു മനസ്സിൽ... പഠിത്തം കഴിഞ്ഞു നിൽക്കുന്ന തനിക്ക് ഒരു ജോലി സ്വപ്നമായിരുന്നു... ഒരുപാട് ഇന്റർവ്യൂവിന് പോയി പക്ഷേ ഒന്നും ശരിയായില്ല... ഒരു വലിയ കമ്പനിയിലേക്ക് പ്രൈവറ്റ് സെക്രട്ടറിയെ ആവശ്യമുണ്ട് എന്നുള്ള പാത്രത്തിലെ പരസ്യം കണ്ടാണ് ഒരു ബയോഡാറ്റ അയച്ചത്.. ഇന്റർവ്യൂവിന് വിളിച്ചു.. വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെയാണ് പോയത്.. പക്ഷേ തന്റെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച്ചുകൊണ്ട് തനിക്ക് ആ ജോലി കിട്ടി.. നല്ല ശമ്പളം... എംഡി വളരെ ചെറുപ്പമാണ്....... എംഡിയുടെ പ്രൈവറ്റ് സെക്രട്ടിയായിട്ടാണ് ജോലി ... കമ്പനിയുടെ നിയമം അനുസരിച്ച് മൂന്ന് വർഷത്തെ ബോണ്ട് എഴുതി ജോലിക്ക് കയറുമ്പോൾ അറിഞ്ഞിരുന്നില്ല അദ്ദേഹത്തിന്റെ ഒപ്പം യാത്രകൾ ചെയ്യണമെന്ന്... യാത്രകൾ ചെയ്തു.... ഒരിക്കൽ പോലും തെറ്റായ നോട്ടം വന്നില്ല...എംഡി യെ.കുറിച്ചു ഒരാൾക്കും തെറ്റായ ഒരു അഭിപ്രായമില്ല... പക്ഷേ പിന്നെ എപ്പോഴൊക്കെയോ അദ്ദേഹത്തിന്റെ നോട്ടത്തിന്റെ ദിശ മാറി തുടങ്ങി...
ജോലി വലിച്ചെറിയാൻ തനിക്ക് കഴിയുമായിരുന്നില്ല.... കാരണം 3 വർഷത്തെ ബോണ്ട്.....കമ്പനിയുടെ അനുവാദമില്ലാതെ തന്റെ ഇഷ്ട്ടപ്രകാരം പോയാൽ അവർ പറയുന്ന തുക കെട്ടിവെക്കണം... പാവപെട്ട തനിക്ക് എവിടെ നിന്നാണ് പണം.... അതുകൊണ്ട്
തുടർന്നു...
ഒരു official ട്രിപ്പ് ഉണ്ടെന്ന് പറഞ്ഞപ്പോൾ അറിഞ്ഞില്ല അത് ഇങ്ങോട്ടാണെന്ന്.... യാത്രയിൽ തന്നിലേക്ക് എത്തുന്ന അവന്റെ നോട്ടത്തെ നേരിടാൻ ആവാതെ വന്നപ്പോൾ ആദ്യം വണ്ടിയിൽ നിന്നു ഇറങ്ങി ഓടാൻ ആണ് തോന്നിയത്... പിന്നെ അച്ഛനെയും അമ്മയെയും
അനിയത്തിയെയും ഓർത്തപ്പോൾ ആ ശ്രമം ഉപേക്ഷിച്ചു... അവർക്ക് താൻ അല്ലാതെ മറ്റാരുമില്ല ....
"എന്താ താൻ ആലോചിക്കുന്നത്.. ഇവിടെയെങ്ങും അല്ലല്ലോ.... " ബോസിന്റെ ചോദ്യം ആണ് അവളെ ചിന്തകളിൽ നിന്ന് ഉണർത്തിയത്....
അവൾ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ അവൻ മെല്ലെ ആ മുഖം പിടിച്ചുയർത്തി.... കണ്ണുകളിൽ അടർന്നു വീഴാൻ വെമ്പി നിൽക്കുന്ന നീർക്കണങ്ങൾ....
അവൻ പൊള്ളി പിടഞ്ഞപോലെ കൈകൾ പിൻവലിച്ചു...
അവൻ ബെഡ്ഡിൽ നിന്ന് എഴുനേറ്റു ജനലാരികിൽ പോയി ദൂരേക്ക് നോക്കി നിന്നു...
കുറച്ചു കഴിഞ്ഞു തിരികെ വന്നു അവൻ തന്റെ ബാഗ് തുറന്നു ഒരു ബോക്സ് കയ്യിൽ എടുത്തു... അതിൽ നിന്ന് സ്വർണത്തിൽ തീർത്ത ഒരു ചെയിൻ പുറത്തെടുത്തു... അവളുടെ മുന്നിൽ വന്നു മുട്ട് കുത്തിയിരുന്നിട്ട് അവളുടെ മുന്നിലേക്ക് അത് നീട്ടി.. മെല്ലെ മുഖം ഉയർത്തി അവൾ നോക്കുമ്പോൾ അതിന്റെ അറ്റത്ത് തിളങ്ങുന്ന ആലില ക്കണ്ണന്റെ താലി....
ഒന്നും മനസ്സിലാകാതെ ചോദ്യ ഭാവത്തിൽ അവൾ നോക്കുമ്പൊഴേക്കും അവൻ അത് അവളുടെ കഴുത്തിൽ കെട്ടിയിരുന്നു....
അമ്പരപ്പോടെ ചാടിയെണീറ്റു അവനെ.നോക്കുമ്പോൾ ഒരു ചെറു ചിരിയോടെ അവൻ പറഞ്ഞു തുടങ്ങി..
"മീരാ താൻ എന്താ കരുതിയത് എന്നെ കുറിച്ച്.. തന്നെ ഞാൻ കൊണ്ടുവന്നു എന്റെ ഇഷ്ട്ടങ്ങൾക്ക് ഉപയോഗിച്ച് ഞാൻ ഉപേക്ഷിച്ച് കളയുമെന്നോ.... തനിക്കറിയാമോ മീര താൻ ഇന്റർവ്യൂവിന് വന്ന ദിവസം ... പേടിച്ചു എന്റെ മുന്നിൽ ഇരുന്ന തന്റെ മുഖം എനിക്ക് മറക്കാൻ കഴിഞ്ഞില്ല..... തന്നെക്കാൾ qualified ആയിട്ടുള്ള എത്രയോ പെൺകുട്ടികൾ ഉണ്ടായിരുന്നു അന്നവിടെ ഇന്റർവ്യൂവിന്...എന്നിട്ടും ഞാൻ തന്നെ സെലക്ട് ചെയ്തു എന്റെ PA ആക്കി.. ഇല്ലാത്ത ബോണ്ട് ഞാൻ എഴുതിച്ചൂ...എന്തിനാണെന്ന് അറിയാമോ അത്.. എപ്പോഴും താൻ എന്റെ അടുത്ത് ഉണ്ടാകാൻ... എനിക്ക് തന്നെ വേണമായിരുന്നു .... എന്റെ ജീവിതകാലം മുഴുവൻ എന്റെ കൂട്ടായിട്ട്... എന്റെ കുഞ്ഞുങ്ങളുടെ അമ്മയായിട്ട്..... അനാഥനായ എനിക്ക് താങ്ങും തണലും ആയിട്ട്... ഇന്ന് ഇൗ കാണുന്നതെല്ലാം എന്റെ അധ്വാനത്തിന്റെ ഫലമായി ഉണ്ടായതാണ്.......
പിന്നെ ഞാൻ ചെയ്ത രീതി ശരിയായില്ല എന്ന് എനിക്കറിയാം... എന്നോട് താൻ ക്ഷമിക്കണം... പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവന്റെ തൊണ്ട ഇടറിയിരുന്നു.... കണ്ണുകൾ നനഞ്ഞിരുന്നു....
അവൻ അവളുടെ അടുത്ത് മുട്ട് കുത്തിയിരുന്ന് അവളുടെ നേരെ തന്റെ കൈകൾ നീട്ടി അപേക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി...
ഒരു നിമിഷം തറഞ്ഞു നിന്നിട്ട് അവൾ അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു ആ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു... അവൻ അവളെ അണച്ചു പിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു അവളുടെ മുതുകത്ത് തട്ടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു,..
കുറച്ചു കഴിഞ്ഞു അവളെ
ബഡ്ഡിലേക്ക് ചായ്ച്ചു കിടത്തിയിട്ട് അവൻ മെല്ലെ അവളുടെ കാതിൽ മന്ത്രിച്ചു...
"ഉറങ്ങിക്കോ.. ഞൻ ഉണ്ടാവും എന്നും കൂടെ... നാട്ടിൽ ചെന്നു നമുക്ക് അച്ന്റെയും അമ്മയുടെയും ഒക്കെ അനുഗ്രഹം വാങ്ങി ക്ഷേത്രത്തിൽ വെച്ച് മാലയിട്ട ശേഷം നമുക്ക് ഒന്നായാൽ മതി... ഇനിയെന്നും നമ്മൾ ഒന്നായിരിക്കും ഇൗ ജീവിതാവസാനം വരെ....
മീര അന്ന് ആദ്യമായി സമാധാനത്തോടെ സുരക്ഷിതമായി അവന്റെ കൈകളിൽ ഉറങ്ങി.....
കിരണിന്റെ സ്വന്തം മീര.... ❤️❤️
രചന: Shenka
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....