യാമി, Part 24

Valappottukal
യാമി💝2️⃣4️⃣
ഭാഗം❤️ 24

"നിങ്ങള് രണ്ടാളും ഇത് എന്ത് ഭാവിച്ചാണെന്ന് എനിക്ക് മനസിലാകുന്നില്ല...
അവനോ ബോധമില്ല... മോൾ എന്തിനാ ഇവൻ പറയുന്നതിന് ഒക്കെ കൂട്ട് നിൽക്കാൻ പോയത്?"
ജീന കാര്യങ്ങള് ഒക്കെ അറിഞ്ഞു കഴിഞ്ഞപ്പോൾ യാമിയോടായി തിരക്കി..

"ആന്റി അത്..."

"മമ്മ അവളെ പറഞ്ഞു മനസ്സ് മാറ്റാൻ നോക്കുവാണെൽ വേണ്ട...
ഇൗ അവസ്ഥയിൽ ഇത് തന്നെ ആണ് ശരി.."
യാമിയെ പറയാൻ അനുവദിക്കാതെ ആദി ഇടയിൽ പറഞ്ഞു..

"കിച്ചു.. ഇനി നീ വാ തുറന്നാൽ എന്റെ കയ്യിൽ നിന്നും വാങ്ങും... യശോദറിനെ കുറിച്ച് നിനക്ക് എന്ത് അറിയാം..
എന്തൊക്കെ പറഞ്ഞാലും യാമി എന്ന് പറയുന്നത് അയാൾക്ക് അയാളുടെ ജീവനാണ്...
അവളുടെ ലൈഫ് സെക്യൂർ ആക്കാൻ വേണ്ടി ആണ് അയാള് നവിയെ കൊണ്ട് ഇവളെ കെട്ടിക്കാൻ പോലും ശ്രമിക്കുന്നത്..
നവീന്‌ ഒരിക്കൽ ഒരു തെറ്റ് പറ്റി...
അവനായി അത് തിരുത്തുകയും ചെയ്തു.. വാണി പറഞ്ഞത് വച്ച് നോക്കിയാൽ അവൻ നല്ല പയ്യൻ തന്നെ ആണ്..
അവരുടെ കുടുംബകാര്യങ്ങളിൽ ഇടപെടാൻ നമുക്ക് എന്താണ് അവകാശം"

"മമ്മ എന്താണ് ഇങ്ങനെ സംസാരിക്കുന്നത്..
മറ്റാരെക്കാളും നന്നായി യാമിയെ കുറിച്ച് എല്ലാം അറിയുന്നത് മമ്മയ്ക്കല്ലെ... ഒരു നല്ല പയ്യൻ എന്നെ കൊണ്ട് വെറുതെ സംസാരിക്കരുത്...
ഇവളുടെ യാത്ര തടയണം അതുമാത്രമേ ഉള്ളൂ അയാൾക്ക് ഇപ്പോൾ ആവശ്യം,അതെന്താ മമ്മയ്ക്ക്‌ ഇനിയും മനസ്സിലാവാത്തത്.."
ആദി ദേഷ്യപ്പെട്ടു...

"കിച്ചു... സംസാരിക്കുന്ന സൂക്ഷിച്ചുവേണം.. അച്ഛൻറെ പ്രായമുള്ള മനുഷ്യനാണ് അത്..."

അതുകൂടി കേട്ടപ്പോൾ നിയന്ത്രണംവിട്ട് അടുത്തിരുന്ന ഗ്ലാസ് ശക്തിയിൽ തട്ടിത്തെറിപ്പിച്ച് ശേഷം ഒന്നും മിണ്ടാതെ ആദി ഉള്ളിലേക്ക് കടന്നു ഡോർ വലിച്ചടച്ചു...

കുനിഞ്ഞിരുന്ന് കരയുകയായിരുന്നു യാമിക്ക് അരികിലെത്തി അവളെ നെഞ്ചോട് ചേർത്തു പിടിച്ചു ജീന പറഞ്ഞു..
"യാമി മോൾക്ക് ആന്റി പറയുന്നത് മനസ്സിലാകുന്നുണ്ടോ? വാണിക്ക് നല്ല വിഷമം ഉണ്ട്... നിങ്ങളെ രണ്ടാളെയും ചേർത്ത് കേൾക്കുന്നത് ജീന ആന്റിക്കും ബുദ്ധിമുട്ടാണ്.."

"അറിയാം ആൻറി... പെട്ടെന്നുണ്ടായ എന്തോ പൊട്ട് ബുദ്ധിക്ക് ആദി ഒരു ഐഡിയ പറഞ്ഞപ്പോൾ ഞാനും കൂടുതലൊന്നും ആലോചിക്കാതെ അങ്ങ് സമ്മതിച്ചു..
ആന്റി പറഞ്ഞതുതന്നെയാണ് ശരി..
ഡാഡി ഈ ചെയ്യുന്നതൊക്കെ എൻറെ നല്ല ഭാവിക്ക് വേണ്ടി തന്നെ ആകും..
പുറത്തു പോയി പഠിച്ച് ജോലി വാങ്ങി ജീവിക്കേണ്ട എന്ത് ഗതികേട് ആണ് യശോദറിന്റെ മകൾക്ക് ഉള്ളത്..
വാര്യത്തെ നവീന്റെ ഭാര്യക്കും ഉണ്ടാകില്ല...
പക്ഷേ ആത്മാഭിമാനം എന്നൊന്നില്ലേ..
അയാളെ ഇനി എനിക്ക് ആ സ്ഥാനത്ത് കാണാൻ കഴിയില്ല..
പിന്നെ എന്റെ ഡാഡിയുടെ ആഗ്രഹം അതാണെങ്കിൽ നടക്കട്ടെ...
ഞാൻ അവർക്കൊപ്പം തിരികെ പോകാം.. പറഞ്ഞതൊക്കെ കള്ളമായിരുന്നുവെന്നും.. അവരെ പറ്റിക്കുകയായിരുന്നുവെന്നും പറയാം...
അതിലൊക്കെ ഉപരി ആന്റി പേടിക്കും പോലെ ആദിക്ക് ഒരു പ്രശ്നവും ഉണ്ടാകാതെ ഞാൻ നോക്കിക്കോളാം...."
പുഞ്ചിരിക്കുവാൻ ഒരു പാഴ്‌ ശ്രമം നടത്തി യാമി പറഞ്ഞു....

"എന്ത് ചെയ്യും എന്നറിയാൻ കഴിയാത്ത മാനസികാവസ്ഥയിലാണ് മോളെ ഞാനും..
നീ പറയുന്നത് ഒക്കെ എനിക്ക് മനസ്സിലാകും..
നിന്നെ സഹായിക്കണമെന്നും ആന്റിക്ക് ആഗ്രഹം ഉണ്ട്
പക്ഷേ അറിയാലോ എന്ത് ചെയ്യാനും മടിയില്ലാത്ത ആളാണ് നിൻറെ ഡാഡി..
അത് നിനക്ക് വേണ്ടി കൂടി ആകുമ്പോൾ...
ആന്റിക്ക് അറിയില്ല യാമി..
ഒരമ്മയുടെ സ്വാർത്ഥത ആയി മോളിതിനെ കണ്ടാൽ മതി..."

"എനിക്ക് മനസ്സിലായി ആൻറി...
ഇത്രയൊക്കെ ഉപകാരങ്ങൾ എനിക്കുവേണ്ടി ചെയ്തു തന്നില്ല നിങ്ങളെല്ലാവരും..
ഇനി ഞാൻ കാരണം ഒരു ബുദ്ധിമുട്ട് ആദിക്ക് ഉണ്ടാകില്ല.."
പോകാനായി എഴുന്നേറ്റ് കൊണ്ട് യാമി പറഞ്ഞു...

ജീനയുടെ കണ്ണുകൾ നിറഞ്ഞുവന്നു..
ഒരു പുഞ്ചിരിയോടെ അവരോട് യാത്ര പറഞ്ഞ് യാമി ഫ്ലാറ്റിലേക്ക് അപ്പോൾ തന്നെ മടങ്ങി

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

മുറിയിലെത്തിയ ആദി ആകെ അസ്വസ്ഥനായിരുന്നു...
ദേഷ്യം കൊണ്ട് കണ്ണിൽ കണ്ടതെല്ലാം അവൻ തട്ടിത്തെറിപ്പിച്ചു..
ജീനയിൽ പെട്ടെന്നുണ്ടായ മാറ്റം അവനെ ദേഷ്യത്തേക്കാൾ ഏറെ സങ്കടത്തിലാഴ്ത്തി..

മാധവ് മുറിയിൽ എത്തുമ്പോൾ ആദി കണ്ണുകളടച്ച് ബെഡ്ഡിൽ ചാരി ഇരിക്കുകയായിരുന്നു..

"കിച്ചു.."
വിളി കേട്ട്  നോക്കിയെങ്കിലും പെട്ടെന്നു തന്നെ വീണ്ടും കണ്ണുകൾ അടച്ചവൻ കിടന്നു..

"എന്താ മമ്മയും മോനും തമ്മിൽ ഒരുടക്ക്‌...
നിനക്ക് അറിയില്ലേ നിന്റെ മമ്മയെ കിച്ചു...
വാ... എഴുനേൽക്ക്...
നീ മിണ്ടുന്നില്ല എന്ന് പറഞ്ഞു ആകെ കരച്ചിലും ബഹളവും ആണ് അവിടെ..."
മാധവ് അവനരികിലിരുന്ന ശേഷം തിരക്കി

"മമ്മക്ക് മാത്രമേ ഉള്ളോ പപ്പാ സങ്കടം...
എന്റെ വിഷമം എന്താണ് നിങ്ങളാരും മനസ്സിലാക്കാത്തത്?"

"ഇത് മമ്മ നൽകിയ വിഷമം അല്ല മോനെ..
ഈ സങ്കടത്തിന്റെ പേരാണ് പ്രണയം....
അതിനു പറ്റിയ മരുന്ന് തൽക്കാലം മമ്മയുടെ അടുത്തും പപ്പയുടെ അടുത്തും ഇല്ല..."

ആദി ഞെട്ടി മാധവിനെ നോക്കി..

"യാമി എന്ന മരുന്ന് തന്നെ അതിനിവിടെ വേണം.."
മാധവ് അവന്റെ നെഞ്ചിൽ കൈ ചേർത്തു കൊണ്ട് ചിരിയോടെ പറഞ്ഞു...

"പപ്പാ.."
അവൻ അതിശയത്തോടെ വിളിച്ചു

"അതെ നിൻറെ പപ്പ തന്നെയാണ്..
നിന്നെ ഞങ്ങൾക്ക് രണ്ടുപേർക്കും അല്ലാതെ വേറെ ആർക്ക് മനസ്സിലാകുമെടാ.."

"ഒരു പ്രണയം പറയാനും.. കൂടെ വിളിച്ചു കൂട്ടാനുമുള്ള മാനസികാവസ്ഥയിൽ അല്ല ഞാനിപ്പോൾ പപ്പാ...
അവളും..
മറ്റൊന്നും ഇപ്പോൾ എൻറെ മനസ്സിൽ ഇല്ല...
യദു അങ്കിളിന്റെ വാശിക്ക് മുന്നിൽ യാമി തോറ്റു കൊടുക്കാൻ പാടില്ല..അവള് ജയിക്കണം..
അത് ആര് എതിർത്താലും ഞാൻ അവൾക്കൊപ്പം കാണും...
പകുതിയിൽ അവളെ തനിച്ചാക്കി പോരാൻ വേണ്ടി ആയിരുന്നോ മമ്മ എന്നോട് അവൾക്കൊപ്പം എന്നും കാണണം എന്ന് പറഞ്ഞു ഇവിടേക്ക് അയച്ചത്..."
ആദിക്ക് വീണ്ടും ദേഷ്യം വന്നു...

"അവിടെയാണ് നിൻറെ മമ്മയ്ക്ക് തെറ്റുപറ്റിയത്...
യാമി മോളെ ഒരുപക്ഷേ നിന്നെക്കാളും ഇഷ്ടമാണ്.. അവൾക്ക്.."

"എന്നിട്ട് എന്തിനാണ് പപ്പാ മമ്മ ഇങ്ങനെയൊക്കെ സംസാരിച്ചത്.."

"യദു ഇവിടെ വന്നിരുന്നു...നിങ്ങൾ തമ്മിൽ അരുതാത്ത ബന്ധം ആണെന്നും... നീ അവളുടെ ലൈഫിൽ നിന്നും പോയില്ലെങ്കിൽ തല്ലും കൊല്ലും എന്നൊക്കെ പറഞ്ഞു ഭീഷണി പെടുത്തിയിട്ട് പോയത്രെ...
അതു കേട്ടതും അവൾ വെറുമൊരു അമ്മ മാത്രമായി മാറി..
നിനക്ക്‌ വല്ലതും പറ്റും എന്നുള്ള ഭയം കാരണം ആണ്  യാമിയെ തള്ളിപ്പറഞ്ഞത്...

നീ ഇപ്പോൾ കാട്ടുന്ന ഈ പിണക്കം അവളെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്.. പോയി അവളോട് സംസാരിച്ചിട്ട് വാ... എല്ലാം ശരിയാകും..."

"ഡോക്ടർ യാശോദർ വാര്യത്ത് വന്നു നാല് ചീപ്പ് ഡയലോഗ് അടിച്ച് വെല്ലുവിളിച്ചിട്ട്‌ പോയാൽ മാറുന്നത് ആണോ പപ്പ എന്റെ മനസ്സ്.. അയാൾക്ക് നേർക്ക് നേരെ നിന്ന് പൊരുതാൻ ഉള്ള ചങ്കുറപ്പ് എനിക്കുണ്ടെന്ന് മമ്മയോട് പറ....
യാമിയെ സഹായിക്കും എന്ന് ഞാൻ അവൾക്ക് വാക്ക് കൊടുത്തിട്ട് ഉണ്ടെങ്കിൽ എന്ത് വില കൊടുത്തും  ഞാൻ അത് നടത്തിയിരിക്‌കും.."

വാതിലിനരികിൽ ഒക്കെ കേട്ടുനിന്ന ജീനേ കണ്ടതും ആദി അവർക്ക് അരികിലെത്തി...

"മമ്മ ഇത്ര പാവമായി പോയല്ലോ..അയാൾ വന്ന് അത്രയും പറഞ്ഞപ്പോൾ തിരിച്ചു പറയാണ്ടായിരുന്നോ യാമി ഇനി മമ്മയുടെ മകളാണെന്ന്...
അവളുടെ കാര്യം ഞങൾ നോക്കിക്കോളാം എന്നും... ഒന്നും പറയാതെ നിന്നു മോങ്ങി എനിക്കും ഡാഡിക്കും ചീത്തപ്പേരുണ്ടാക്കി.. ശ്ശേ.. മോശം.."
ജീന ഒരു ഏങ്ങലടിയോടെ ആദിയുടെ നെഞ്ചിലേക്കു വീണു..

"ഒന്നുമില്ല മമ്മ... എനിക്ക് പിണക്കം ഒന്നുമില്ല എൻറെ ജീനാമ്മേ..."
പറയുമ്പോൾ അവൻറെ കണ്ണുകളും നിറഞ്ഞു വന്നു

"കിച്ചു... യാമി മോൾ ഇവിടുന്ന് സങ്കടത്തിലാണ് പോയത്..
നീ പോയി കൂട്ടി കൊണ്ടുവാ...
അന്നേരത്തെ വിഷമത്തിൽ ഞാനെന്തൊക്കെയോ പറഞ്ഞും പോയി"

"അമ്മ വിഷമിക്കേണ്ട യശോദർ വാരൃത്ത് ഇന്ന് എൻറെ അമ്മയെ കരയിച്ഛിട്ട്‌ ഉണ്ടേൽ പകരം ഒരു മറു മരുന്ന് അവിടെയും കൊടുത്തിട്ടെ മമ്മയുടെ കിച്ചു ഇങ്ങോട്ടേക്കു തിരികെ വരൂ..."
അവൻ എന്തോ കണക്കുകൂട്ടി ചിരിയോടെ പറഞ്ഞു..

ജീനയുടെ കണ്ണിലെ പരിഭ്രമം ശ്രദ്ധിച്ചതും മാധവ് അരികിലെത്തി അവളെ ചേർത്ത് പിടിച്ചു...

"എടോ ഭാര്യയെ... അവൻ അവൻറെ പെണ്ണിനു വേണ്ടി യാണ് പോരാടാൻ പോകുന്നത്... നീ അവനെ മനസ്സറിഞ്ഞ് ഒന്ന് അനുഗ്രഹിച്ചു വിട്ടേക്ക്..."

മാധവ് പറയുന്നത് കേട്ട് ആദി ചിരിയോടെ തലകുമ്പിട്ട് ജീനയ്‌ക്ക്‌ മുന്നിൽ അനുഗ്രഹം വാങ്ങാനായി നിന്നു..

"രാജമാതേ.. അനുഗ്രഹിച്ചാലും.."
ചെവിക്ക് പിടിച്ചു കിഴുക്കി ആണ് ജീന ആദിയെ അനുഗ്രഹിച്ചത്.... ഒപ്പം പറഞ്ഞു

"കുരുത്തക്കേട് ഒരുപാട് കാട്ടാതെ പെട്ടെന്ന് തിരികെ വന്നോണം... എന്നെ അങ്ങോട്ടേക്ക് വരുത്തരുത്..."

"ഏയ് ഇല്ലേ.. ഇല്ല...ചില സമയത്ത് തനി ടീച്ചർ തന്നെ...."
പിടി വിടുവിച്ച് ചെവി അമർത്തി തിരുമ്മിയതിനൊപ്പം ആദി പറഞ്ഞു

ജീന ഉള്ളിലേക്ക് പോയതും മാധവ് വീണ്ടും അവനരികിൽ എത്തി...
"അവള് പറഞ്ഞത് മുഴുവനും നീ തള്ളി കളയണ്ട.. യാശോദർ നീ കരുതും പോലെ നിസാരകാരനും അല്ല..."

അയാളെ തല്ലാനായാലും, തള്ളാനായാലും, ഇനി തളർത്താനായാലും പറ്റിയ തുറുപ്പ് ചീട്ട് അല്ലേ പപ്പ എന്റെ കയ്യിൽ ഉള്ളത്..
" യാമി.."
എന്റെ മമ്മയെ കരയിച്ചതിന് ഉള്ളത് ഞാൻ അയാൾക്ക് കൊടുത്തിരിക്‌കും...

"ആവേശം ഒക്കെ നല്ലത് ആണ്...സാഹചര്യങ്ങൾ ഒക്കെ നിനക്ക് അനുകൂലവും.. എന്നും കരുതി എന്റെ പൊന്നു മോൻ അത് മുതലാക്കരുത്..."
അവന്റെ പുറത്ത് തട്ടി ചിരിയോടെ പറഞ്ഞ ശേഷം  മാധവ് മുറി വിട്ടിറങ്ങി...

"യാമി മോളെ നിന്റെ ചേട്ടൻ ഇതാ വരുന്നടീ..."
ആദി ഒച്ച താഴ്ത്തി പറഞ്ഞ ശേഷം പുറത്തേക്ക് നടന്നു....

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ആദി ചെല്ലുമ്പോൾ യാമി സെറ്റിയിൽ ചാഞ്ഞു കണ്ണുകളടച്ച് കിടക്കുകയായിരുന്നു...
അവിടുന്നു വന്നുള്ള ഇരുപ്പ് ആണെന്ന് അവനു കണ്ടമാത്രയിൽ തന്നെ മനസ്സിലായി...

റേഡിയോ സിറ്റിയിൽ ദിൽ സേ തകർത്ത് ഓടുന്നുണ്ട്.. ഗുഡിയയുടെ ചിലപ്പ് കേട്ട് അവൻ തന്നെ തല ഒന്നു കുടഞ്ഞു...

ഇത്രയൊക്കെ വെറുപ്പീരു ഇവള് നടത്തിയിട്ടും ഇതൊന്നും ശ്രദ്ധിക്കാതെ കിടക്കുന്ന യാമിയെ നോക്കി ആദി നെടുവീർപ്പിട്ടു..
ആദ്യം വിളിക്കാമെന്ന് ആദിൽ എന്ന സുഹൃത്ത് കരുതിയെങ്കിലും.. ഉള്ളിലെ ആദി എന്ന കാമുകൻ പതിയെ ഉണർന്നു....
അത് കൊണ്ട് ഒച്ച ഉണ്ടാക്കാതെ അവൻ ചുറ്റും ഒന്ന് നോക്കി...
ആരും ഇല്ലെന്ന് ഉറപ്പായതോടെ പതിയെ അവൾക്ക് അരികിലേക്ക് നടന്നു...
ഒരു കൈ സെറ്റിയുടെ മുകൾ ഭാഗത്തും മറ്റൊന്ന് ആം പാനലിലും വച്ചു കൊണ്ട് മുഖം അവൾക്ക് നേരെ അടുപ്പിച്ചു...

കരഞ്ഞു തീർന്നതിന്റെ അവശേഷിപ്പ് എന്നോണം അവളുടെ ഇരു കവിളുകളിലും മൂക്കിൻ തുമ്പും നന്നേ ചുവന്നിരുന്നു..
കുഞ്ഞൊരു കൗതുകത്തിന് അവന്റെ കണ്ണുകൾ അവളുടെ മുഖം മുഴുവൻ ഉഴിഞ്ഞു..
മുഖം അവൾക്ക് നേരെ അടുപ്പിച്ച് ആദി കൈ വീശി നോക്കി ആള് ഒന്നും അറിയുന്നില്ലെന്ന് ഉറപ്പ് വരുത്തി...
അവളിൽ തന്നെ തറച്ചു നിന്ന മിഴികൾ പതിയെ
ചുണ്ടുകൾക്ക് മുകളിൽ തെളിഞ്ഞു നിന്ന കാപ്പി കറുപ്പ് മറുകിൽ ഉടക്കി....

ഇരു മുഖങ്ങൾ തമ്മിലുള്ള ദൂരം കുറഞ്ഞു വന്നതും ശ്വാസം പോലും തമ്മിൽ ഇട കലർന്നു...
ശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നിയിട്ടു പോലും അവളിലേക്ക് അടുക്കാൻ മാത്രം ആയിരുന്നു അവന്റെ ഉള്ളം വെമ്പിയത്...

ഒരു നിമിഷം തന്നേ തന്നെ മറന്നു നിന്ന ആദിയുടെ ചുണ്ടുകൾ അവളിലേ കാക്ക പുള്ളിയിലേക്ക്‌ എത്തും മുൻപേ യാമി കണ്ണുകൾ വലിച്ചു തുറന്നു..
തൊട്ട് മുന്നിൽ ആദിയെ പെട്ടെന്ന്  കണ്ടതും പേടിച്ച് എഴുനേൽക്കാൻ ശ്രമിച്ചു കൊണ്ട് അവള് അലറി വിളിച്ചു..

"മമ്മാ...."
യാമി യുടെ അലർച്ച കേട്ടതും..
അവൾക്കൊപ്പം ആദിയും ഞെട്ടി...
ബാലൻസ് തെറ്റി അവളുടെ മേലേക്ക് തന്നെ അവൻ മറിഞ്ഞു....

യാമിയുടെ ശബ്ദം കേട്ട് പുറത്തേക്ക് ഓടി വന്ന വാണി കാണുന്നത് സെറ്റിയിൽ കെട്ടി പുണരുന്ന ആദിയേയും യാമിയെയും ആണ്...

പകച്ചു നിൽക്കുന്ന വാണിയെ കണ്ടതും ആദി യെ പിറകിലേക്ക് തള്ളി മാറ്റികൊണ്ട് യാമി എഴുനേറ്റു...

"മമ്മ.. ഞങൾ ..."

പറയാൻ തുടങ്ങിയതും ആദി ഇടയിൽ കയറി വീണു...
"നിന്നോട് ഞാൻ ഫ്ലാറ്റിലേക്ക് വരാൻ പറഞ്ഞത് അല്ലേ.. വെറുതെ മനുഷ്യനെ നാണം കെടുത്താൻ...
നിനക്ക് തന്നെ അറിയാലോ മോളെ നേരെ ചൊവിന് നിന്നെ ഞാൻ ഒന്ന് കണ്ടിട്ട് രണ്ട് ദിവസമായെന്ന്..."
അവളുടെ മുടിയിഴകൾ മെല്ലെ തലോടി അവളെ ചേർത്തു പിടിച്ചു ആദി പറഞ്ഞു...
വാണിയുടെ സാമീപ്യം മനസ്സിലാക്കിയെങ്കിലും അവനത് കണ്ടില്ലെന്ന് നടിച്ചു തന്നെ നിന്നു

ഒന്നും മനസ്സിലാകാതെ അന്തം വിട്ടു നിൽക്കുന്ന യാമി യുടെ മുഖഭാവം വാണി കാണാതെ ഇരിക്കുവാനായി അവർക്ക് എതിരായി ആദി അവളെ തിരിച്ചു നിർത്തി മുഖം അവളിലേക്ക് കുസൃതിയോടെ അടുപ്പിച്ചു...

വരുണി ദേഷ്യത്തിൽ പല്ലുകൾ ഞെരിച്ചു കൊണ്ട് ഉള്ളിൽ കയറി വാതിൽ വലിച്ചടച്ചു....

വാണി പോയെന്ന് മനസ്സിലായിട്ടും ആദി മനപ്പൂർവ്വം യാമി യില് ഉള്ള പിടി അയക്കാതെ നിന്നു...
കൂർപ്പിച്ച് അവളൊന്നു നോക്കിയതും ഒരു ചിരിയോടെ അവൻ വീണ്ടും പിടി മുറുകി...
കൈ തണ്ട നോക്കി ഏൽപ്പിച്ച് ഒരു കിഴുക്ക് കിട്ടിയതും വേദനയോടെ കയ്യവൻ പിൻവലിച്ചു ..
പിച്ച് കിട്ടിയ ഭാഗം തൂക്കുമ്പോൾ ദേഷ്യത്തിൽ ആദി യാമി യെ നോക്കി...
വീണ്ടും പിടിക്കാനായി നീട്ടിയ കൈ തട്ടി മാറ്റി അവള് ഓടി സെറ്റിക്ക് പിന്നിലായി ചെന്നു നിന്നു...

"നിനക്ക് കുറച്ച് കൂടുന്നുണ്ട്.. നീ എന്തൊക്കെ ആണ് മമ്മ നിൽക്കുമ്പോൾ വിളിച്ച് പറഞ്ഞതെന്ന ഓർമ്മ ഉണ്ടോ ആദി?
ഞാനിത് എങ്ങനെ എങ്കിലും കരയ്ക്ക് അടുപ്പിച്ച് പ്രശ്നം പരിഹരിക്കാൻ ആലോചിക്കുകയായിരുന്നു..
അതിന്റെ ഇടയ്ക്ക് കയറി കോപ്രായം കാണിച്ച് ഒക്കെ നശിപ്പിച്ചു..."
യാമി അവനു പിടി കൊടുക്കാതെ മാറി നിന്നു ദേഷ്യത്തിൽ പറഞ്ഞു...

"നീ ഇവിടെ വാ.."
ആദി കയ്യാട്ടി അവളെ വിളിച്ചത് നിരസിച്ച് അവള് തലയാട്ടി...

"വാടി ഇവിടെ.."
ഒച്ച അൽപം ഉയർത്തി ആദി വിളിച്ചു..

"കാലൻ പിടിച്ചു നോവിച്ചു...നിൻറെ ഉദ്ദേശം ഇതായിരുന്നു അല്ലേ.."
ഇടുപ്പിൽ അവൻ പിടിച്ചയിടം തൂത്ത് കൊണ്ട് യാമി പറഞ്ഞു...

"അയ്യ.. ആശ മൂത്ത് പിടിക്കാൻ പറ്റിയ ഒരു ചളുക്ക്‌..
അഭിനയം ഇച്ചിരി കൊഴുക്കട്ട എന്ന് വച്ച് അല്ലേ.. അല്ലേ നിന്നെ ഒക്കെ ആരു തിരിഞ്ഞു നോക്കാൻ ആണ്.."

ആദിയുടെ പറച്ചിൽ കേട്ട് ദേഷ്യത്തിൽ അവള് സോഫയിലേക്ക് വന്നിരുന്നു..
അവൾക്ക് അരികിലായി ഇരുന്നു കൈകൾ തന്റെ കൈക്ക് ഉള്ളിലാക്കി ആദി അവളെ നോക്കി..

"മമ്മ പറഞ്ഞത് സങ്കടം ആയോ തനിക്ക്?"

ഇല്ലെന്ന് അവള് തലയാട്ടി യത്‌ അല്ലാതെ മറുപടി കൊടുത്തില്ല..

തന്റെ കയ്യിലിരുന്ന അവളുടെ കയ്യിൽ പിടി മുറുക്കി ആദി പറഞ്ഞു..
"മമ്മയ്ക്ക്‌ പേടി ആണ് നിൻറെ ഡാഡിയെ..
അത് കാരണമാണ് നിന്നോട് അങ്ങനെ ഒക്കെ പറഞ്ഞത്.. ഒന്നും മനസ്സിൽ വയ്ക്കണ്ട..
നമ്മൾ ഫ്രണ്ട്സ് അല്ലേ... നിൻറെ എന്ത് ആവശ്യത്തിനും ഞാൻ ഉണ്ടാകും കൂടെ.. അതിനി നീ വേണ്ടാ എന്ന് പറയുന്ന നാൾ വരെ..."

"ഡാഡി അവിടെ വന്നു എന്തേലും പ്രശ്നം ഉണ്ടാക്കിയൊ ആദി?"
ചോദിക്കുമ്പോൾ യാമിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

"എവിടേലും ഒക്കെ നടന്നു പ്രശ്നം ഉണ്ടാക്കുന്നത് ആണല്ലോ നിൻറെ ഡാഡി യുടെ പ്രധാന ജോലി..."

"വേണ്ട ആദി... അവിടുന്ന് വരുമ്പോൾ തന്നെ ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു.. ഒക്കെ തുറന്നു പറഞ്ഞു ഇവരുടെ കൂടെ തിരികെ പോകാം എന്ന്.. ഞാൻ കാരണം നിങ്ങള് കൂടെ ബുദ്ധിമുട്ടുണ്ട..."

"ആ ബുദ്ധിമുട്ട് തൽക്കാലം ഞങൾ സഹിച്ചു...
നീ അത് കള...മമ്മയെ ഞാൻ പറഞ്ഞു മനസിലാക്കിയിട്ട്‌ ഉണ്ട്..
ഇപ്പൊൾ ഒരു പ്രശ്നവും ഇല്ല.. നിന്നെ അങ്ങോട്ടേക്ക് കൂട്ടി കൊണ്ട് ചെല്ലാൻ പറഞ്ഞാണ് എന്നെ ഇങ്ങോട്ട് അയച്ചത് തന്നെ...
അല്ല നിൻറെ ഡ്യാഡി ഇല്ലെ ഇവിടെ?
പുള്ളിയെ കണ്ടിട്ട് ഒരു കാര്യം ഉണ്ടായിരുന്നു..."

ആദിയുടെ പറച്ചിൽ കേട്ടപ്പോൾ യാമിയുടെ നെറ്റി ഒന്ന് ചുളിഞ്ഞു.."
"എന്ത് കാര്യം ?
അവള് തിരക്കി...കൂടെ കൈ അവന്റെ പിടിയിൽ നിന്നും വിടുവിച്ചു

"നിന്നെ എനിക്ക് കെട്ടിച്ച് തരുമോ എന്ന് ചോദിക്കാൻ?"
അവൻ ചിരിച്ചു ..

"തൽക്കാലം നീ ഇൗ ചളുക്കിനെ വിട്ടേക്ക്.. പറ്റിയ വേറെ ചളുക്കുകളെ നോക്ക് പോയി..."
യാമി എഴുന്നേറ്റതിനൊപ്പം പറഞ്ഞു..

അല്ല വേണേൽ വല്ല അഡ്ജസ്റ്റ്മെന്റും നടത്താം.. എന്തായാലും എനിക്ക് പേരുദോഷം ആയി...
ഇനി ആര് പെണ്ൺ തരാൻ..."
ആദി പറഞ്ഞ ശേഷം മുകളിലേക്ക് കൈകൾ ഉയർത്തി...

"കണ്ണിൽ എണ്ണ കമഴ്ത്തി ഒരുത്തി കാത്തിരിക്കുന്നുണ്ടല്ലോ എഫ്.എമ്മിൽ നമുക്ക് അവളെ വിളിക്കാം എന്തെ?"
ചിരിയോടെ യാമി ചോദിച്ചു ..

"നിൻറെ അച്ഛന് കൊണ്ട് കെട്ടിച്ച് കൊടുക്കടി പുല്ലേ..."
അടുത്ത് ഇരുന്ന പില്ലോ അവൾക്ക് നേരെ എറിഞ്ഞു കൊണ്ടവൻ പറഞ്ഞു...

"ദേ.. നൂറാവർത്തി പറഞ്ഞിട്ട് ഉണ്ട് എന്റെ ഡാഡിയെ ഒന്നും പറയരുത് എന്ന്.."
അവനു നേരെ വിരൽ ചൂണ്ടി അൽപം കലിപ്പിൽ തന്നെ അവള് പറഞ്ഞു..

"ഓ പിന്നെ പരട്ട തന്ത.."
ആത്മഗതം പറഞ്ഞിട്ട് ആദി സംശയത്തോടെ നോക്കുന്ന യാമിയെ നോക്കി പറഞ്ഞു..
"ഒച്ച വച്ച് ഇനി ഇനി ഇവിടെ എല്ലാരേയും അറിയിക്കും നമ്മൾ തമ്മിലുള്ള സ്നേഹം..."

"ഡാഡി ഇവിടെ ഇല്ല പുറത്ത് ആണ്..."
യാമി ചിരിച്ചു..

"സമാധാനം.. എങ്കിൽ എന്റെ മോൾ ചേട്ടന് കഴിക്കാൻ വല്ലതും എടുക്ക്‌.. രാവിലെ തൊട്ട് പട്ടിണി ആണ്..."
ആദി വയറുഴിഞ്ഞ് പറഞ്ഞത് കേട്ട് യാമി ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി..

കഴിക്കാനുള്ള ഭക്ഷണം പാത്രത്തിലേക്ക് വിളമ്പി തിരിയുമ്പോൾ ആദി ഉള്ളിലേക്ക് കയറി വന്നിരുന്നു..

"നീ ടേബിളിൽ ഇരിക്ക് ഞാൻ അങ്ങോട്ടേക്ക് എടുക്കാം.."

"എന്ന് വെച്ചാൽ ഞാൻ ഇവിടെ ഇരുന്നു കഴിക്കാത്തത് കൂട്ടല്ലെ നിൻറെ പറച്ചിൽ..."
സ്ലാബിലേക്ക്‌ ചാടി കയറുന്ന കൂട്ടത്തിൽ ആദി പറഞ്ഞു...

ചിരിയോടെ പാത്രം അവനെ ഏൽപ്പിച്ച് തിരിഞ്ഞു നടന്ന യാമിയെ കൈക്ക് പിടിച്ച് വലിച്ച് അവൻ അടുപ്പിച്ചു ചോദിച്ചു..

"നീ വല്ലതും കഴിച്ചോ?"

മറുപടി കിട്ടാതെ ആയപ്പോൾ അവൻ വീണ്ടും പറഞ്ഞു..
"ഇന്നത്തെ കലാപരിപാടികൾ ഒക്കെ കഴിഞ്ഞു കഴിക്കാൻ ഉള്ള സമയം കിട്ടി കാണില്ലല്ലോ അല്ലേ... ആ പോട്ടെ വാ നമുക്ക് രണ്ടാൾക്കും കൂടി ഒന്നിച്ച് കഴിക്കാം..."

"വേണ്ട ആദി.. എനിക്ക് വിശപ്പില്ല..."
യാമി മുഖം ഉയർത്തി അവനെ നോക്കാതെ കൈ വിടുവിച്ചു പറഞ്ഞു...

"നിനക്ക് വേണ്ടെങ്കിൽ ഞാനും കഴിക്കുന്നില്ല...
ഇരുന്നിടത്ത് നിന്നും താഴേക്ക് ഇറങ്ങി പാത്രം സ്ലാബിലേക്ക് തിരികെ വച്ചു കൊണ്ട് ആദി പറഞ്ഞു...

അവനെ കൂർപ്പിച്ച് ഒന്ന് നോക്കിയ ശേഷം ആ പാത്രത്തിൽ നിന്നും അവള് കഴിക്കാൻ തുടങ്ങി...
ഇത് കണ്ട് ചിരിയോടെ എതിർത്തിട്ടും അവളെ എടുത്ത് ഉയർത്തി സ്‌ലാബിലേക്ക്‌ കയറ്റി ഇരുത്തി ആദി പറഞ്ഞു...
"എന്തായാലും നിൻറെ കയ്യിൽ ആക്കി.. എങ്കിൽ എനിക്ക് കൂടി വാരി തന്നേക്ക്‌..."

"അയ്യോ.. വല്ലാത്ത പൂതി ഒക്കെ ആണല്ലോ..വേണേൽ വാരി കഴിച്ചിട്ട് പോ.."

"എങ്കിൽ വേണ്ട.. ഞങ്ങടെ വീട്ടിലും ഉണ്ട് കഴിക്കാൻ ഉള്ളത് ഒക്കെ.."
തിരിഞ്ഞു നടന്ന അവനെ വീണ്ടും അവള് വിളിച്ചു...

"ഡാഡിയുടെം മമ്മയുടെം മുന്നിൽ അഭിനയിക്കുന്ന കാര്യമാണ് പറഞ്ഞത്..  കൂടുതൽ നമ്പറും കൊണ്ട് എന്‍റെടുത് വരല്ലേ മോനെ..."
കയ്യിലിരുന്നത് അവനു നേരെ നീട്ടി യാമി ചിരിച്ചു...

ചിരിയോടെ വാങ്ങി കഴിക്കുമ്പോൾ അവളുടെ കണ്ണുകൾ മാത്രം ആയിരുന്നു അവനിൽ നിറഞ്ഞിരുന്നത്....

"മതി..നിറഞ്ഞു.."
ആദി കഴിപ്പ് നിർത്തി പറഞ്ഞതും യാമി സംശയത്തിൽ അവനെ നോക്കി...

"ചിലത് അങ്ങനെ ആടോ.. ആ തന്ന രണ്ടുരുളയിൽ ഉണ്ടായിരുന്നു എനിക്ക് വേണ്ടുന്ന സ്നേഹം...
മതി നിറഞ്ഞു.. വയറും മനസ്സും...."
അവളുടെ കവിളിൽ ഒന്ന് തട്ടിയിട്ട് ആദി പുറത്തേക്ക് നടന്നു...

അടുക്കള വാതിലിനടുത്ത് എത്തിയതും കണ്ടു മെയിൻ ഡോറ് തുറന്നു ഉള്ളിലേക്ക് വരുന്ന യശോദറിനെ...
ഉള്ളിൽ തോന്നിയ കുരുട്ടു ബുദ്ധിയാൽ ഒന്ന് ആലോചിച്ച ശേഷം ആദി തിരികെ യാമിക്ക് അടുത്തേക്ക് ഓടി...

തിരികെ ഇറങ്ങാൻ തുടങ്ങുക ആയിരുന്ന യാമിയെ ആദി പൂണ്ടടക്കം കെട്ടിപിടിച്ചു..

(തുടരും..)
ശ്രുതി❤️

ചില പാർട്ടുകൾക്ക് നീളക്കുറവ് ഉള്ളത് കൊണ്ട് 2 ഭാഗം ചേർത്ത് ഒരു പാർട്ട് ആയാണ് ഇടുന്നത്, ഇന്നുമുതൽ ദിവസവും ഈ സമയതായിരിക്കും ഈ നോവൽ പോസ്റ്റ് ചെയ്യുക... ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ...

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top