മിക്കി എസ്കലേറ്റർ ഒക്കെ ഓടി ആണ് ഇറങ്ങിയത്. .. നിക്കി അവളുടെ അടുത്തേക്കെത്താൻ കുറച്ചു കഷ്ടപ്പെട്ടു.
"മിക്കി... നിക്ക്..."
നിക്കി പുറകെ വിളിക്കുന്നുണ്ട്. .. പക്ഷെ ദേഷ്യം കൊണ്ട് കണ്ണു കാണാത്ത ആൾക്ക്, ചെവിയും കേൾക്കുന്നില്ലെന്നു തോന്നുന്നു. .. പാഞ്ഞു വിട്ടു പോവുന്നുണ്ട്.
നിക്കിക്ക് പേടി രണ്ടു കാര്യങ്ങളിൽ ആയിരുന്നു, ഒന്ന്, അവന്മാര് എന്താ അവളെ ചെയ്തിട്ടുണ്ടാവുക എന്നുള്ളത്. .. രണ്ടു, കുറച്ചു കൂടെ സീരിയസ് കാര്യം ആണ്. അവളുടെ പേഴ്സും ഫോണും മിക്കിയുടെ ബാഗിലാണ്. ഈ സ്പീഡില് പോയി, അവളെങ്ങാൻ നിക്കിയെ കൂട്ടാതെ പോയി കഴിഞ്ഞാൽ, പിന്നെ എങ്ങനെ വീട്ടിൽ പോവും.
ഈ രണ്ടു കാരണം കൊണ്ടും, അവളും മിക്കിയുടെ ഒപ്പം എത്താൻ കഷ്ടപ്പെട്ടായാലും ഓടുന്നുണ്ട്.
അവസാനം മാള് എൻട്രൻസിൽ എത്തിയപ്പോഴാണ് നിക്കിക്ക് മിക്കിയെ പിടിക്കാൻ പറ്റിയത്.
"എന്റെ പൊന്നു മിക്കി... ഒന്ന് നിക്കു" നിക്കി കിതച്ചു പണ്ടാരം അടങ്ങി.
"എന്താടി?" മിക്കി ചൂടായി.
"അത് ഞാൻ നിന്നോട് ചോദിക്കേണ്ടതല്ലേ! എന്താണ്? എന്താ ഉണ്ടായേ ? നീ എവിടെ ആയിരുന്നു? അവന്മാര് എന്തേലും ചെയ്തോ? നിനക്കെന്തെങ്കിലും പറ്റിയോ ?"ഇത്രയും ചോദ്യം ഒറ്റശ്വാസത്തിൽ ചോദിക്കുമ്പോഴേക്ക് വെങ്കിയും ചച്ചുവും ഓടി എത്തി.
"നീ വന്നേ!" മിക്കി നിക്കിയെയും പിടിച്ചു വലിച്ചു,ആദ്യം കണ്ട ഓട്ടോയിൽ കയറി.
ഓടുന്ന ഓട്ടോയിൽ നിന്ന്, നിക്കി തലപുറത്തിട്ടു, വെങ്കിയോടും ചച്ചുവിനോടും വിളിക്കാം എന്ന് കൈ വച്ച് ആക്ഷൻ കാണിക്കുമ്പോ, അവൾ കണ്ടു, അവരുടെ പുറകിൽ, ദൂരെ നിന്ന് പുറത്തേക്കു ഓടി വരുന്ന നമ്പർ ത്രീയിനെയും ഫ്രണ്ട്സിനെയും.
നിക്കിയുടെ നോട്ടം ഫോളോ ചെയ്തു പോയ ചച്ചുവിന്റെ കണ്ണുകളും അത് കണ്ടു. അടുത്ത പണി നമുക്കിട്ടു തരാൻ ആണോ ആവോ!!?!
ചച്ചു പിന്നെ ഒന്നും ആലോചിച്ചില്ല. .. അവളു ചാടി, അടുത്തുള്ള ഓട്ടോയിൽ കയറി, വെങ്കിയെയും പിടിച്ചു വലിച്ചു കയറ്റി, സ്ഥലം വിട്ടു. തിരിഞ്ഞു പോലും നോക്കിയില്ല. ഹല്ലാ പിന്നെ! നമ്മളോടാ കളി!
*********************************************************************************************************************************
നല്ല ഫ്രീക്കൻ ഏതോ ചേട്ടന്റെ ഓട്ടോ ആണ് നിക്കിക്കും മിക്കിക്കും കിട്ടിയത്. നിറയെ ചെടികളും, പടങ്ങളും ഒക്കെ ആയി ഓട്ടോ നിറഞ്ഞിരിക്കുകയാണ്. ഫുൾ വോളിയത്തിൽ 'തില്ലേല്ലോ ലെലേലോ പുലേറാങ്കുമാ. ..' റീമിക്സ് വേർഷൻ തകർക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് ചേട്ടൻ കൂളിംഗ് ഗ്ലാസ് ഒക്കെ മൂക്കിലേക്ക് വച്ച്, മിററിലൂടെ പുറകോട്ടു നോക്കി ചിരിച്ചൊക്കെ കാണിക്കുന്നുണ്ട്. പശു ചവയ്ക്കുന്നത് പോലെ chewing ഗംഉം ചവക്കുന്നുണ്ട്.
നിക്കിക്ക് കാര്യം ചോദിക്കാൻ തോന്നുന്നുണ്ടെങ്കിലും മിക്കിയുടെ മുഖത്തെ കലിപ്പും, പിന്നെ ചേട്ടന്റെ കണ്ണും ചെവിയും പുറകിലോട്ടാ എന്നും കണ്ടു മിണ്ടാതെ ഇരിക്കുകയാണ്. സംസാരിക്കണം എങ്കിൽ അലറി പൊളിക്കണം. അല്ലെങ്കിൽ, ഇപ്പൊ വച്ചിരിക്കുന്ന പാട്ടിന്റെ വോളിയത്തിനു നമ്മൾ പറയുന്നത് നമുക്ക് പോലും കേൾക്കാൻ പറ്റില്ല.
മിക്കിയും അയാളുടെ നോട്ടം ഫുൾ ഇഗ്നോർ അടിച്ചിട്ടിരിക്കുകയാണ്. വേറെ എന്നായിരുന്നെങ്കിലും ഇപ്പോഴേക്ക് ആ ചേട്ടൻ അവരെ ഇറക്കി വിട്ടിട്ടുണ്ടായേന! അമ്മാതിരി അങ്ങേരെ ചൊറിഞ്ഞു കൊന്നേനെ.
പക്ഷെ അവളുടെ ഇന്നത്തെ കോട്ട കഴിഞ്ഞു. ഇനി ഒരു അങ്കത്തിനു അവൾക്കു എനർജി ഇല്ല. മുന്നത്തെ പ്രെശ്നം കൊണ്ട്, അവൾ കഴിച്ച ഫുഡ് വരെ ദഹിച്ചു.
ഓട്ടോയിലെ ഓഡിയോ പ്ലയെർ തില്ലെല്ലോ രണ്ടാമത്തെ തവണ പാടികഴിഞ്ഞപ്പോഴേക്കു അവർ വീട്ടിൽ എത്തി.
മിക്കി നേരെ വീട്ടിലേക്കു കയറി പോയി. നിക്കി ഓട്ടോ ചേട്ടന് ക്യാഷ് കൊടുത്തിട്ടു പുറകെയും.
മീര എന്തോ പാചകത്തിൽ ആണ്. ചന്ദ്രശേഖർ വീട്ടിൽ ഇല്ല.
ദേഷ്യത്തിൽ, മുറിയിലേക്ക് പോവാൻ സ്റ്റേർസ് കയറാൻ തുടങ്ങിയ മിക്കി, ഫുഡിന്റ മണം അടിച്ചപ്പോ, നാലാമത്തെ സ്റ്റെപ്പിൽ നിന്നു. താഴേക്കിറങ്ങി കിച്ചണിലേക്കു ചെന്നു.
നിക്കി നേരെ കിച്ചണിലേക്കു തന്നെ ആണ് പോയത്. ചെന്നപ്പോ ചിക്കൻ 65 ഉണ്ടാക്കി കൊണ്ടിരിക്കുകയാണ് മീര. ഒരു കാസറോളിൽ ഫ്രൈ ചെയ്ത ചിക്കൻ പീസുകൾ ഇട്ടുവച്ചിട്ടുണ്ട്. അടുത്ത ബാച്ച് ഫ്രൈ ചെയ്യാൻ ഇട്ടുകൊണ്ടിരിക്കുകയാണ്, മീര.
"എങ്ങനെ ഉണ്ടായിരുന്നു മൂവി?" അവരെ കണ്ട മീര ചോദിച്ചു.
"ആ നല്ലതാ..." മിക്കി ഉഴപ്പി ഒരു ഉത്തരം പറഞ്ഞിട്ട്, കേസെറോളും എടുത്തുകൊണ്ടു മുകളിലേക്ക് പോയി.
"എടി, പാത്രം ഇവിടെ വച്ചിട്ട് പോ!" മീര വിളിച്ചു പറഞ്ഞു. പക്ഷെ, അത് നടക്കാൻ പോവില്ലെന്നു മീരയ്ക്കും, അത് കേട്ട നിക്കിക്കും, മിക്കിക്കും നല്ലോണം അറിയാമായിരുന്നു.
മിക്കി പാത്രവും കൊണ്ട്, നേരെ പോയി ബെഡിൽ ഇരുന്നു. പുറകെ ചെന്ന നിക്കി, ഡോർ ചാരിയിട്ടു അവളുടെ കൂടെ പോയി ഇരുന്നു.
മിക്കി ചിക്കനോട് എന്തോ വൈരാഗ്യമുള്ളതു പോലെ ആണ് അത് കഴിക്കുന്നത്.
കൊതി വരുന്നുണെങ്കിലും, അവൾ പാത്രത്തിൽ കൈ ഇട്ടാൽ മിക്കി പിടിച്ചു കടിക്കുവോ എന്ന് പേടിച്ചു, നിക്കി വായിൽ കപ്പലോടിച്ചു ഇച്ചിരി നീങ്ങി ഇരുന്നു.
കുറച്ചു നേരം നിക്കി ഒന്നും മിണ്ടിയില്ല. പിന്നെ രണ്ടും കൽപ്പിച്ചു അവൾ ചോദിക്കാൻ തന്നെ തീരുമാനിച്ചു.
"മിക്കി..."
"നിക്കി ഇപ്പൊ എന്നോടു അതിനെ കുറിച്ച് ഒന്നും ചോദിക്കാതെ. ഐ ആം നോട്ട് ഇൻ a മൂഡ് ട്ടോ ടോക്ക് എബൌട്ട് ഇറ്റ്."
"പോടീ, അത് നീ സാവധാനം പറഞ്ഞാൽ മതി... വെല്യ അത്യാവശ്യം ഒന്നും ഇല്ല. . പക്ഷെ നീ ഇപ്പൊ, ചിക്കൻ എനിക്കും കുറച്ചു താ. കൊതിയാവുന്നു."
മിക്കി അവളെ തറപ്പിച്ചൊന്നു നോക്കിയിട്ടു പാത്രം അവളുടെ കയ്യിലേക്ക് തള്ളി വച്ചു.
'ഇന്നാ തിന്നു'
നിക്കി ഹാപ്പി ആയി! അവൾ പിന്നെ ഫുൾ ശ്രദ്ധ അത് തീർക്കുന്നതിലേക്കാക്കി. മിക്കിയെന്നൊരാൾ അവിടെ ഉണ്ടോ എന്ന് പോലും അറിയാത്ത അവസ്ഥ.
'ഞാനിപ്പോ ആരായി' എന്നും ആലോചിച്ചു, മിക്കി എഴുന്നേറ്റു കൈ കഴുകാൻ പോയി.
അവൾ തിരിച്ചു വരുന്ന ടൈം കൊണ്ട്, നിക്കി അവളുടെ മിഷൻ 'ചിക്കൻ 65' അതി ഗംഭീരം ആയി കമ്പ്ലീറ്റ് ആക്കിയിരുന്നു. പോരാത്തതിന് കഴുകി വച്ച പാത്രങ്ങൾക്കു നാണക്കേടുണ്ടാക്കുന്ന തരത്തിൽ, ആ കാസറോൾ നക്കി വടിച്ചു വയ്ക്കുകയും ചെയ്തു. കൈ കഴുകാൻ ഒന്നും നിന്നില്ല. കൈ എത്തിച്ചു നൈറ്റ് സ്റ്റാൻഡിൽ നിന്ന് ഫേഷ്യൽ വൈപ്സ് എടുത്തു അങ്ങ് തുടച്ചു. അവിടെ ഇരുന്നിരുന്ന ജഗ്ഗിൽ നിന്നും വെള്ളവും കുടിച്ചു, ബെഡിൽ മലർന്നടിച്ചങ്ങു കിടന്നു.
മിക്കിയും അവളുടെ അടുത്ത് വന്നു കിടന്നു.
"ഇനി പറ" നിക്കി പറഞ്ഞു.
ഒന്നാമത്തെ നിക്കിയുടെ വയറു നിറഞ്ഞതാ ഇപ്പൊ. ഇനിയും വൈകിച്ചാൽ ചിലപ്പോ അവള് അവളുടെ പാട്ടിനു പോവും. അത്കൊണ്ട് പിന്നെ മിക്കി വല്യ സസ്പെൻസ് ഒന്നും ഇടാൻ നിന്നില്ല. റസ്റ്റ് റൂമിൽ നിന്ന് ഇറങ്ങിയത് തൊട്ടു, ആ ചേട്ടൻ നിലത്തു വരച്ച ഷേപ്പും, പിന്നെ അവസാനത്തെ ആ വഷളൻ ചിരി ഉൾപ്പടെ നല്ലോണം വിവരിച്ചങ്ങു പറഞ്ഞു.
കേട്ട് നിക്കി ആകെ തറഞ്ഞിരുന്നു.
"അയ്യേ! ചെറ്റ! നാറ്റക്കേസാക്കിയോ?"
"ആന്നു! എന്നെ എന്തേലും ഒന്ന് പറയാൻ പോലും സമ്മതിച്ചില്ല. ഒക്കെ സഹിക്കായിരുന്നു. അവസാനം ആ സ്റ്റാഫിന്റെ ചിരി. അതാണ്. എന്റെ തൊലി ഉരിഞ്ഞു പോയി. ഞാൻ ഇനി എങ്ങനെ ആ മാളിൽ പോവും."
"സത്യം! ഇനി കുറച്ചു നാള് ആ മാളിലേക്കേ പോവണ്ട..."
അപ്പോഴാണ് അടുത്ത് ബാച്ച് ചിക്കൻ 65ഉം ആയി മീര വന്നത്. പിന്നെയും ചിക്കൻ കണ്ടതും, അന്നത്തെ സംഭവം റീവൈൻഡ് ചെയ്തു കണ്ടു, സെന്റി അടിച്ചിരുന്ന മിക്കി വീണ്ടും ഹാപ്പി ആയി എഴുന്നേറ്റിരുന്നു.
കടിഞ്ഞൂൽ കുഞ്ഞിനെ നഴ്സിന്റെ കയ്യിൽ നിന്ന് ഏറ്റു വാങ്ങുന്ന അപ്പനെ പോലെ, അവൾ ആ ചിക്കൻ പാത്രം കയ്യിലേക്ക് വാങ്ങി. ആ ചിക്കൻ കുഞ്ഞിന്റെ അപ്പൻ മിക്കി ആയിരുന്നെങ്കിൽ, മാമൻ നിക്കി ആയിരുന്നു. നിക്കിയുടെ പാത്രത്തിലേക്കുള്ള നോട്ടത്തിൽ, ആ മ്യാമന്റെ സ്നേഹം നിറഞ്ഞു തുളുമ്പി നിന്നു. രണ്ടു പേരും നന്ദിയോടെ മീരയെ നോക്കി.
"എടാ മിയ, അമ്മയും അച്ഛയും ഇന്ന് രാത്രി നിങ്ങൾ പോയ മൂവിക്ക് പോയാലോ എന്ന് ആലോചിക്കുവാ. നിങ്ങൾ എവിടെയാ പോയെ? ഇപ്പൊ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തു വക്കാനാ."
മിക്കി കഴുകൊണ്ടിരുന്ന ചിക്കൻ നെറുകയിൽ കയറി. അവൾ ചുമക്കാൻ തുടങ്ങി. മീര തലയിൽ തട്ടി കൊടുത്തു. നിക്കി വെള്ളവും എടുത്തു കൊടുത്തു.
നിക്കി അവളുടെ ചെവിയിൽ പറഞ്ഞു,"അങ്ങോട്ട് പോവേണ്ട എന്ന് പറഞ്ഞു നാക്കു വായിലേക്കിട്ടില്ല..."
"ഒന്ന് പതിയെ കഴിക്കു മിയ. നിങ്ങള്ക്ക് വേണ്ടി തന്നെ ഉണ്ടാക്കിയതാ. എന്തിനാ ആക്രാന്തം കാണിക്കുന്നേ?"
മിക്കി ചുമച്ചു കഴിഞ്ഞില്ല. ഒരു 3-4 ചുമയും കൂടെ കഴിഞ്ഞപ്പോഴേക്കും അവള് ഓക്കേ ആയി.
"എടാ... സെന്റര് square മാളിൽ അല്ലെ നിങ്ങൾ ഇന്ന് പോയേ? അവിടെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം." മീര ഫോൺ എടുത്തു.
"അമ്മാ, അവിടെ വേണ്ട... നമുക്ക് മറീന മാളിൽ പോവാം."
"അത് ഇവിടെ നിന്ന് പിന്നെയും ദൂരം അല്ലേ. സെന്റര് square il എന്താ പ്രശ്നം? അല്ല. .. ഏതാ ഈ നമ്മൾ? "
"ഇവിടെ ഭയങ്കര crowd ആണ്, മീരമ്മേ... പിന്നെ നമ്മൾ എന്ന് പറയുന്നത് അങ്കിലും, മീരമ്മേം, മിക്കിയും, ഞാനും. " നിക്കി ആണ്.
"നിങ്ങൾ എന്തിനാ വരുന്നേ! നിങ്ങൾ ഒരു തവണ കണ്ടതല്ലേ?"
"ഇന്ന് ഫുൾ ബഹളം ആയിരുന്നു തിയേറ്ററിൽ. അത് കൊണ്ട് ഒന്നും കേൾക്കാൻ പറ്റിയില്ല." നിക്കി, to the rescue!
"ഞാൻ ഒന്ന് മനസ്സമാധാനം ആയി എന്റെ ഭർത്താവിന്റെ കൂടെ കറങ്ങാം എന്ന് വച്ചപ്പോ!!! സമ്മതിക്കരുത് കേട്ടോ...! മറീന എങ്കിൽ മറീന." മീര ചുണ്ടു കോട്ടിക്കൊണ്ടു പുറത്തേക്കു പോയി.
മീര പോയതും നിക്കി മിക്കിയോട് ചോദിച്ചു, "അപ്പൊ എന്താ മകളെ നമ്മുടെ അടുത്ത പ്ലാൻ ?"
"എന്ത് പ്ലാൻ?"
"നമുക്ക് പ്രതികാരം ചെയ്യേണ്ടേ?"
"നീ ഒന്ന് പോയെ! മനുഷ്യനു ഇന്ന് നാണം കെട്ടതിന്റെ ഹാങ്ങ് ഓവർ ഇത് വരെ മാറിയിട്ടില്ല. അപ്പോഴാ അവൾടെ പ്രതികാരം."
"അപ്പൊ അവനെ വെറുതെ വീടാനോ?"
"തൽക്കാലത്തേക്ക്... ഇപ്പൊ അവന്റെ പുറകെ പോയാൽ, അവനു ഈസി ആയിട്ട് ഈ സംഭവം എങ്ങനേലും കുത്തിപ്പൊക്കാൻ പറ്റും. നാറ്റക്കേസാണ്. സോ, ഇപ്പൊ ഒരു മൂവ് ശെരി ആവില്ല. ഹൈലി റിസ്ക്കി. പക്ഷെ എന്നെങ്കിലും അവനെ എന്റെ കയ്യിൽ കിട്ടും. ഐ ആം ജസ്റ്റ് ഗോയിങ് to വെയിറ്റ് ഫോർ ദി റൈറ്റ് മൊമെന്റ്." ഏതോ ഓരു ഇന്റർനാഷണൽ ഡോൺനെ പോലെ പറഞ്ഞു, അവൾ കട്ടിലിലേക്ക് ചാരി ഇരുന്നു. രജനി സിഗററ്റ് വായിലേക്ക് ഇടുന്നതു പോലെ, ഒരു ചിക്കൻ പീസ് വായിലേക്കിട്ടു.
"ഹ്മ്മ്മ്... ശെരിക്കു പേടിച്ചല്ലേ?" നിക്കിയുടെ മുഖത്തു പരിഹാസം!
മിക്കി പൊട്ടിച്ചിരിച്ചു,"പേടിക്കാനോ? ഈ ഞാനോ?" വീണ്ടും പൊട്ടിച്ചിരി.
അടുത്ത സെക്കന്റ് അത് മാറി, മുഖത്തു ദയനീയത നിറഞ്ഞു, "നല്ല രീതിക്കു! പണ്ടാരം അടങ്ങിപ്പോയി."
"പ്രതികാരം postpone ചെയ്തപ്പോഴേ തോന്നി."
"എന്തോ ഭാഗ്യം ട്യൂഷൻ കാൻസൽ ആയതു. ഇല്ലായിരുന്നെങ്കിൽ ഞാൻ എങ്ങനെ പോയേനെ ആ ഭാഗത്തേക്ക്."
"സത്യം! ഏതായാലും നീ ഇന്നുണ്ടായതൊക്കെ മറന്നു കള. ഇനി ഇപ്പൊ അവന്മാരെ കാണാൻ ഒന്നും പോവുന്നില്ലല്ലോ. എന്തോ ഭാഗ്യത്തിന് അധികം ആരും അറിഞ്ഞും ഇല്ല."
"ഈശ്വരാ, ഭഗവാനേ! അവനു നല്ലതു മാത്രം വരുത്തണേ" അവള് മുട്ടിപ്പായി തന്നെ പ്രാർത്ഥിച്ചു.
***********************************************************************************************************************************
ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ, മാളിൽ വച്ചുണ്ടായ കാര്യങ്ങൾ ഓർത്തു മിക്കിക്കു ടെൻഷൻ ആയി എന്നുള്ളതൊഴിച്ചാൽ, പിന്നീടുള്ള ദിവസങ്ങൾ വലിയ തരക്കേടില്ലാതെ പോയി. സസ്പെന്ഷന് അവർ ഒരു വെക്കേഷന് പോലെ സെലിബ്രറ്റ് ചെയ്തു.
മീരയും ചന്ദ്രശേഖറും രണ്ടു ദിവസം ലീവ് എടുത്തു, ഷീലയെയും നിക്കിയെയും കൂട്ടി ട്രിപ്പ് ഒക്കെ പോയി. വൈശാഖൻ സ്ഥലത്തില്ലാതിരുന്നത് കാരണം, പുള്ളിക്ക് പോവാൻ പറ്റിയില്ല.
പിന്നെ 3-4 ദിവസം മിക്കി ചന്ദ്രശേഖരിന്റെ തറവാട്ടിൽ പോയി നിന്നു. കൊച്ചുമകളെ വല്ലപ്പോഴും കാണുന്നത് കാരണം,മുത്തശ്ശനും മുത്തശ്ശിയും, ലോക്കൽ കൊച്ചുമക്കളെ തഴഞ്ഞു, ഗസ്റ്റ് കൊച്ചു മകളെ നല്ലവണ്ണം സ്നേഹിച്ചു. അല്ലെങ്കിലും ഡിമാൻഡ് കൂടുതൽ ഇപ്പോഴും ഇമ്പോർട്ടഡ് ഐറ്റംസിനാണല്ലോ... ലോക്കലിനു പുല്ലു വില.
ചന്ദ്രശേഖരിന്റ അച്ഛൻ ഗംഗാധരനും, അമ്മ രാജേശ്വരിക്കും ഒപ്പം, ചന്ദ്രശേഖറിന്റെ ചേട്ടൻ ദേവപ്രസാദും കുടുംബവും ആണ് തറവാട്ടിൽ താമസിക്കുന്നത്. അതായത് പുള്ളിയുടെ ഭാര്യ അനുരാധ ദേവപ്രസാദ്, രണ്ടു മക്കൾ, താനിയ ദേവ് എന്ന നിയയും, നിലാന ദേവ് എന്ന നിളയും. നിയ മിക്കിയുടെ അതേ പ്രായം ആണ്. നിക്കിയെ പോലെ തന്നെ, മിക്കിയുടെ മറ്റൊരു മനസാക്ഷി സൂക്ഷിപ്പ്കാരി. നിലാന, ഒൻപതാം ക്ലാസ്സിൽ ആണ്. എന്നാലും സ്വഭാവം കൊണ്ട്, അമ്മൂമ്മയുടെ അമ്മൂമ്മ ആണ്. വല്ലാത്തൊരുതരം വൃത്തികെട്ട maturity! ഛെ!
നിയയും, തറവാടിന് അടുത്ത് തന്നെ പിന്നെയും റിലേറ്റീവ്സും കസിന്സും ഒക്കെ ഉള്ളത് കാരണം, ചന്ദ്രശേഖറിന്റെ തറവാട്ടിൽ പോവാൻ മിക്കിക്കു വലിയ ഇഷ്ടം ആണ്. അവിടെ ചെന്നാൽ പിന്നെ നിയയും മിക്കിയും കൂടെ ഫുൾ ഊരു തെണ്ടൽ ആണ്. അമ്പലത്തിലും, കുളക്കടവിലും, കാവിലും, പാടത്തും ഒക്കെ ആയി കറങ്ങി നടക്കും. ഈ കറക്കം കാരണം, കൊച്ചുമകളെ കാണാൻ പോലും കിട്ടിയില്ലെന്നു പറഞ്ഞു, മുത്തശ്ശിയുടെ വക ഒരു കരച്ചിൽ സെഷൻ ഉണ്ടാവും, മിക്കി തിരിച്ചു പോവുന്ന ടൈമിൽ.
അങ്ങനെ ഫുഡടിയും കറക്കവും ഒക്കെ ആയി ആ നല്ല കാലം അങ്ങ് കഴിഞ്ഞു പോയി.
***********************************************************************************************************************************
ഇന്ന് തൊട്ടു സ്കൂളിൽ പോണം.
കുറെ നാൾക്കു ശേഷം പോവുന്നത് കൊണ്ടാണോ എന്ന് അറിയില്ല, alarm അടിച്ചതും മിക്കി ചാടി എഴുന്നേറ്റു, ഓടി ചാടി ബാത്‌റൂമിൽ പോയി.
പല്ലു തേച്ചുകൊണ്ടിരിക്കുമ്പോഴാണ് അവൾക്കു ഒരു വ്യത്യസ്തമായ ആശയം തലയിൽ ഉദിക്കുന്നുന്നതു.
'ഇന്ന് ഒന്ന് കുളിച്ചിട്ടു സ്കൂളിൽ പോയി നോക്കിയാലോ? ജസ്റ്റ് ഫോർ എ ചേഞ്ച്!' അവൾ അവളോട് തന്നെ ചോദിച്ചു.
'വളരെ നല്ല കാര്യം ആണ്.'
'ടോ! താനാണ് എഴുത്തുകാരി. അതൊക്ക സമ്മതിച്ചു. എന്ന് കരുതി, ബാത്രൂമിന്റെ അകത്തു വരെ കയറി വരണോ... ഒന്നിറങ്ങി പോയേ!'
'സോറി! നീ കുളിക്കാൻ പോകുവാണെന്നു പറഞ്ഞു കേട്ടപ്പോ ഒരു ആവേശത്തിന്....അറിയാതെ കയറി പോയതാ... യു continue!'
ഒരു അര-മുക്കാൽ മണിക്കൂറെടുത്തു, മിക്കി ബാത്‌റൂമിൽ നിന്ന് ഒന്നിറങ്ങാൻ ആയിട്ട്. അല്ലെങ്കിൽ 5 മിനുറ്റിൽ റെഡി ആയി വരുന്നതാ. .. ഹും! നേരെത്തെ എഴുന്നേറ്റത്തിന്റെ ചീപ്പ് ഷോ!
പിന്നെ പതിയെ ready ആയി, താഴെ ചെന്നു, ഫുഡും കഴിച്ചു, നിക്കിയെയും വിളിച്ചു സ്കൂളിലേക്ക് വിട്ടു.
അവിടെ ചെന്നപ്പോൾ എല്ലാവരും ഹാപ്പി. വെൽ, എല്ലാവരും അല്ല... ഇവര് ആറു പേര് നല്ല ഹാപ്പി. ചച്ചു ആണ് ഏറ്റവും ഹാപ്പി ആയതു. കുറെ നാളു ഇവരൊന്നും ഇല്ലാതിരുന്നതു കൊണ്ട്, അവൾ ആകെ പോസ്റ്റ് ആയിരുന്നു.
പിന്നെ സന്തോഷം ഉണ്ടായത്, ഇവരുടെ അഭാവത്തിൽ ടീച്ചേഴ്സിന്റെ നോട്ടപ്പുള്ളികൾ ആവേണ്ടി വന്ന കുറച്ചു ഗാംഗ്സ്നും.
ടീച്ചേഴ്‌സിന് പിന്നെ പ്രത്യേകിച്ച് വികാരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ക്ലാസ്സിൽ ഇവരില്ല എന്ന് ആലോചിച്ചുകൊണ്ടാണ് പണ്ടും ഇപ്പോഴും അവർ ക്ലാസ് എടുക്കുന്നത്.
അങ്ങനെ അന്നത്തെ ദിവസം ഒരു റീയൂണിയൻ പോലെ പോയി. അന്ന് സ്കൂളിലെ അർമാധനങ്ങൾ ഒക്കെ കഴിഞ്ഞു, സൈക്കിളും എടുത്തു സിപ്പപ്പ് വാങ്ങാൻ ബേക്കറിയിൽ എത്തി. എല്ലാവരും ഫ്രിഡ്ജിൽ നിന്ന് ഇഷ്മുള്ള flavor എടുക്കുന്ന തിരക്കിൽ ആണ്. മിക്കി അവർക്കിഷ്ടമുള്ള ചോക്ലേറ്റ് ഫ്‌ളെവരും, പിസ്താ flavorum , ഗ്രേപ്പ് flavorum എടുത്തു കയ്യിൽ പിടിച്ചു.
കാശും കൊടുത്തു സൈക്കിളിൽ ചാരി ഇരുന്നു, പിസ്താ സിപ്പപ്പ് കടിച്ചു പൊട്ടിക്കാൻ നോക്കുകയാണ് മിക്കി.
അപ്പോഴാണ് അടുത്ത് നിന്നിരുന്ന നിക്കി അവളുടെ കയ്യിൽ പിടിച്ചു വലിക്കാൻ തുടങ്ങിയത്. അവള് കൈ വലിക്കുന്നത് കാരണം, മിക്കിക്കു സിപ്പപ്പ് പൊട്ടിക്കാൻ വയ്യ. വായിനടുത്തേക്കു കൊണ്ട് വരും, നിക്കി അപ്പൊ പിടിച്ചു വലിക്കും. വീണ്ടും കൊണ്ട് വരും, അപ്പോഴേക്ക് അടുത്ത വലി.
"എന്താടി, കോപ്പേ?" മിക്കി ശ്രദ്ധ സിപ്പപ്പിൽ നിന്ന് നിക്കിയിലേക്കു തിരിച്ചു.
"നീ ദേ അങ്ങോട്ട് നോക്കിയേ." തലവച്ചു റോഡിൻറെ എതിർ വശത്തേക്ക് കാണിച്ചു, നിക്കി പറഞ്ഞു.
റോഡിൻറെ അപ്പുറത്തെ സൈഡിൽ ഉള്ള മരത്തിന്റെ ചുവട്ടിൽ, ബൈക്കിൽ ചാരി നിൽക്കുന്ന നാല് പേരെ മിക്കി കണ്ടു.
നമ്പർ ത്രീ, എന്നും കൂടെ തന്നെ ഉണ്ടാവുന്ന നമ്പർ ഫൈവ്. .. പിന്നെ നമ്പർ ഏതോ-2, പിന്നെ അന്ന് മാളിൽ വച്ച് അവരുടെ കൂടെ ഉണ്ടായിരുന്ന ആളും.
മിക്കി ഒരു മിനിറ്റ് ഷോക്ക് അടിച്ചത് പോലെ അവരെ നോക്കി നിന്നു.
"ഇവരെന്താ ഇവിടെ?" ചോദിക്കുന്നത് കേട്ടാൽ അറിയാം, അവളുടെ പേടി.
"എടാ... ഞാൻ നിന്നെ പേടിപ്പിക്കേണ്ട എന്ന് കരുതി പറയാതിരുന്നതാ. കഴിഞ്ഞ ആഴ്ചയും ഒരു തവണ അവര് ഇവിടെ ഉണ്ടായിരുന്നു. " ചച്ചു പറഞ്ഞു.
"വീണ്ടും പ്രശ്നം ഉണ്ടാക്കാൻ ആയിരിക്കുവോ?" ചോദ്യം തനുവിന്റെ വക.
"അവന്മാര് എന്തേലും ചെയ്തോട്ടെ, നമ്മൾ മൈൻഡ് ചെയ്യേണ്ട! മിക്കി, കേട്ടല്ലോ... അവന്മാര് provoke ചെയ്യാൻ നോക്കിയാലും, നീ റെസ്പോണ്ട് ചെയ്യരുത്." വെങ്കി മിക്കിയോട് പറഞ്ഞു.
അവരെ തന്നെ നോക്കി നിൽക്കുകയാണ് മിക്കി. നമ്പർ ത്രീ അവിടെന്നു മിക്കിയെ കലിപ്പിക്കുന്നുണ്ട്. മിക്കിയുടെ മുഖത്തു പക്ഷെ ആകെ ഉള്ളത് ഒരു ഞെട്ടൽ ആണ്.
['എന്നാലും ഇങ്ങേരെന്തിനാ മുന്മുൻ ഇവിടെ വന്നിരിക്കുന്നെ?'
'എന്തിനായാലും നീ ആയിട്ട് അന്വേഷിക്കാൻ പോവാതിരിക്കുന്നതായിരിക്കും നിന്റെ ആരോഗ്യത്തിന് നല്ലതു'
'ആണല്ലേ?'
'എന്തെ സംശയം ഉണ്ടോ?'
'ഒട്ടും ഇല്ല. സംശയം ഒക്കെ അന്ന് മാളിൽ വച്ച് തീർത്തു കിട്ടിയായിരുന്നു.'
'അപ്പൊ പിന്നെ അവര് എവിടെയാണെന്ന് വച്ചാൽ ഇരുന്നോട്ടെ. നീ നിന്റെ പണി നോക്ക്.'
'ഹ്മ്മ്... എന്നാലും... ഇനി അവനെങ്ങാൻ സോറി പറയാൻ വന്നതാകുവോ?'
'ഒരു കാര്യം ചെയ്യ്... ചെന്ന് ചോദിക്കു... എന്നിട്ടു എന്താണെന്ന് വച്ചാ കിട്ടുന്നതും വാങ്ങിച്ചോണ്ട് വായോ. അവന്റെ മുഖം കണ്ടാലും പറയും സോറി പറയാനാ വന്നെന്നു. അല്ല, ഇപ്പൊ അവന്റെ കയ്യിന്നു സോറി കിട്ടിയിട്ട് എന്ത് കാണിക്കാനാ? '
'ഒന്നും കാണിക്കാൻ അല്ല, ഞാൻ ഒരു സംശയം പറഞ്ഞു എന്നേ ഉള്ളു.'
'വെറുതെ ഇടപെടാൻ നിക്കണ്ട, മിക്കി! അവന്മാര് അവിടെ എന്ത് വേണേൽ ചെയ്തോട്ടെ. നീ വീട്ടിൽ പോവാൻ നോക്ക്. ദേ വെങ്കി നിന്നെ വിളിക്കുന്നു. അവനേം നോക്കി നിൽക്കാതെ അവളോട് ഉത്തരം പറ.']
"മിക്കി! ഞാൻ പറയുന്നത് നീ കേൾക്കുന്നുണ്ടോ?" വെങ്കി അവളുടെ തോളിൽ പിടിച്ചു കുലുക്കി.
അപ്പോഴാണ് മിക്കിക്കു ബോധോദയം ഉണ്ടായതു.
"ഏഹ്? എന്താ?"
"നീ ഈ ലോകത്തൊന്നു അല്ലെ? നീ എന്താ ഈ ആലോചിച്ചു നിൽക്കുന്നെ?" തങ്കു ചോദിച്ചു.
"ഒന്നും ഇല്ല... വാ! നമുക്ക് പോവാം. അവന്മാര് എന്തുദ്ദേശിച്ചാ വന്നിരിക്കുന്നെ എന്ന് പറയാൻ പറ്റില്ല. അവരെന്തെങ്കിലും ചെയ്യുന്നതിന് മുന്നേ, നമുക്ക് സ്റ്റാൻഡ് വിടാം."
മിക്കി സൈക്കിളിൽ കയറി ഇരുന്നു, സിപ്പപ്പും കുടിച്ചു, അവന്മാരെ ഒന്ന് കൂടെ ഒന്ന് നോക്കി, സൈക്കിൾ എടുത്തു പോയി.
പിന്നീട് പലതവണ മിക്കിയും ഫ്രണ്ട്സും നമ്പർ ത്രീയിനെ അവരുടെ സ്കൂളിന്റെ മുന്നിൽ വച്ചു കണ്ടു. ഇവരങ്ങോട്ടും, അവരിങ്ങോട്ടും പ്രശ്‌നത്തിനോ സംസാരത്തിനോ വന്നില്ല. പിന്നെ പിന്നെ മിക്കിയും ഗാങ്ങും അവരെ മൈൻഡ് ചെയ്യാതെ ആയി.
*********************************************
ഇതിനൊക്കെ ശേഷം ഒരു ആറു മാസമേ അവരുടെ പ്ലസ് ടു ലൈഫിന് ആയുസ്സുണ്ടായിരുന്നുള്ളു.
അയ്യോ. .. തെറ്റിദ്ധരിക്കല്ലേ. .. അവരെ പറഞ്ഞു വിട്ടൊന്നും ഇല്ല. .. ക്ലാസ് കഴിഞ്ഞു. examsഉം.
ബാംഗ്ലൂരത്തെ bms എഞ്ചിനീയറിംഗ് കോളേജിൽ ചേരാൻ റെഡി ആയിരിക്കുകയാണ്, മിക്കിയും നിക്കിയും അവരുടെ ഫ്രണ്ട്സും. മിക്കിയുടെ കസിൻ നിയയെയും മിക്കിയുടെ കൂടെ ബാംഗ്ലൂർ വിടാൻ പ്ലാനുണ്ട്. അങ്ങനെ എല്ലാവരും(പരെന്റ്സ് അല്ല... പിള്ളേര് സെറ്റ്) വൻ excitementil ആണ്.
വെറുതെ ഒന്നും സമ്മതിച്ചതല്ല കേട്ടോ. .. മീരയുടെ ഒരു കണ്ടിഷൻ ഉണ്ട്, comedk എഴുതി, നല്ല മാർക്ക് വാങ്ങി കയറാം എങ്കിൽ മാത്രം ബാംഗ്ലൂർ വിടാം. അല്ല എങ്കിൽ അവർ പറയുന്ന ഏതെങ്കിലും കോളേജിൽ ജോയിൻ ചെയ്യണം.
മാർക്ക് വാങ്ങാം എന്നുള്ള ഒറ്റ കോണ്ഫിടെൻസിന്റെ പുറത്തു മിക്കി കയറി ഏറ്റു.
എന്നും തനുവിന്റെ വീട്ടിൽ പോയി, ജീവിതത്തിൽ ഇന്നേ വരെ പഠിച്ചിട്ടില്ലാത്ത ഡെഡിക്കേഷനോട് കൂടി അവർ പഠിച്ചു. എക്സാം ആവാറായപ്പോഴേക്കു അവർക്കു നല്ല കോൺഫിഡൻസ് ഉണ്ടായിരുന്നു, നല്ല മാർക്ക് വാങ്ങാം എന്ന്.
പക്ഷെ ഈ കഷ്ടകാലം, തലേവര, or വിധി എന്നൊക്കെ പേരുള്ള കുറെ ഐറ്റംസ് ഉണ്ടല്ലോ! അതിന്റെ ആവണം. എക്സാമിന്റെ ആ ആഴ്ച, മിക്കിക്കു ചിക്കൻ പോക്സ് പിടിച്ചു. അങ്ങനെ പോവാൻ പറ്റിയില്ല. മിക്കി പോവാത്തതു കൊണ്ട്, നിക്കിയും വെങ്കിയും സ്വമേധയാ ആ കോളജും ബാംഗ്ലൂരും വേണ്ട എന്ന് വച്ചപ്പോൾ, നിയക്ക് വീട്ടുകാര് സമ്മതിക്കാത്തത് കാരണം, ബാംഗ്ലൂരെന്ന സ്വപ്നം വേണ്ടാന്ന് വയ്‌ക്കേണ്ടി വന്നു.
അനുവും തങ്കുവും ചച്ചുവും എന്തായാലും ബാംഗ്ലൂർ തന്നെ അഡ്മിഷൻ എടുത്തു.
ബാംഗ്ലൂർ കയ്യിന്നു പോയിന്നു അറിഞ്ഞപ്പോ തൊട്ടു, പിന്നെ എവിടെ ആയാലും പ്രശ്നം ഇല്ല എന്ന ഒരു ഭാവം ആയിരുന്നു മിക്കിക്കു.
നിക്കിയുടെ അച്ഛൻ വൈശാഖന്റെ കണക്ഷൻസ് വഴി നാല് പേർക്കും, അവരുടെ വീട്ടിൽ നിന്ന് അധികം ദൂരെ അല്ലാത്ത ഒരു എഞ്ചിനീയറിംഗ് കോളേജിൽ, മാനേജ്മെന്റിൽ അഡ്മിഷൻ വാങ്ങി.
ബാംഗ്ലൂർ പോയി അടിച്ചു പൊളിക്കാം എന്നുള്ള ആഗ്രഹം കൈവിട്ടതും പോരാ, വീട്ടിൽ നിന്ന് പോയി വരാൻ പറ്റുന്ന ദൂരത്തിൽ ഒരു കോളേജ്. തകർന്നു പോയി അവർ നാലും. നിയക്ക് അറ്റ് ലീസ്റ്, വീട്ടിൽ നിന്ന് മാറി നിന്ന് പഠിക്കാം എന്നെങ്കിലും ഉണ്ട്. പക്ഷെ എവിടെയാ! ചെറിയച്ഛന്റെ വീട്ടിൽ.
എല്ലാരും കട്ട ഡെസ്പ്.
പിള്ളേരുടെ വിഷമം മാറ്റാൻ ആയി, അവർ നാല് ഫാമിലിയും കൂടെ ഒരു ബാലീ ട്രിപ്പ് ഒക്കെ പോയി വന്നു. 5 ഡേയ്സ് ട്രിപ്പ് പോയത്, അവർ തകർത്തു വാരി.
അതും പോരാത്തതിന് നികിക്കും മിക്കിക്കും സ്കൂട്ടിയും വാങ്ങി കൊടുത്തു. ഇപ്പൊ മൊത്തത്തിൽ അവർ ഒന്ന് തണുത്തിട്ടുണ്ട്.
നിക്കിക്കു 18 വയസ്സ് തികഞ്ഞതും, അവൾ പോയി ലൈസൻസ് എടുത്തു. മിക്കിക്കു 18 വയസാവാൻ ഇനിയും മാസങ്ങൾ ഉണ്ട്. അത് കൊണ്ട്, ലൈസൻസ് കിട്ടുന്നത് വരെ, നിയ ഓടിക്കും. അതാണ് എഗ്രിമെന്റ്.
***********************************************************************************************************************************
കോളേജ് റീഓപ്പൺ ചെയ്യാൻ ഇനി 4-5 ദിവസങ്ങൾ മാത്രേ ഉള്ളു ബാക്കി.
പതിവില്ലാതെ മിക്കി രാവിലെ എഴുന്നേറ്റു, മേപ്പോട്ടും നോക്കി കിടക്കുകയാണ്.
'എന്താ മകളെ, രാവിലെ തന്നെ എഴുന്നേൽക്കാൻ?'
'എന്തോ! രാവിലെ എഴുന്നേറ്റു, മുന്മുൻ... പിന്നെ ഉറക്കം വന്നില്ല.'
'ഇനി ഇപ്പൊ എന്താ ചെയ്യാ?'
'അറിയില്ല.'
'എന്നാ വാ... അമ്പലത്തിൽ ഒന്ന് പോയിട്ടു വരാം. നിക്കിനെ വിളി'
'അവളെ രാവിലെ അമ്പലത്തിൽ വിളിച്ചാൽ, ചെകുത്താൻ കുരിശു കണ്ടത് പോലെയാ. നമുക്ക് പോയിട്ടു വരാം.'
അവള് എഴുന്നേറ്റു പോയി കുളിച്ചു വന്നു. ഇപ്പൊ ഡ്രസ്സ് തപ്പലിങ്ങിൽ ആണ്. തപ്പി തപ്പി അലമാരയിൽ ഇരുന്ന ഡ്രസ്സ് ഒക്കെ നിലത്തു ബെഡിലും എത്തിയപ്പോഴാണ്, കഴിഞ്ഞ ഓണത്തിന് മീര വാങ്ങി കൊടുത്ത, ഇത് വരെ ഉടുക്കാതെ ഒരു ദാവണി കണ്ണിൽ പെട്ടത്. ഹാൻഡ്‌ലൂം സ്കിർട്ടിൽ ഗോൾഡൻ ത്രെഡ്സ് കൊണ്ട് ലൈറ്റ് stripe ഡിസൈൻ ഉള്ള സ്കർട്ട്. ബ്രോഡ് നെക്ക് വച്ച, elbow ലെങ്ത് സ്ലീവ് ഉള്ള, ബോട്ടിൽ ഗ്രീൻ സിൽക്ക് ബ്ലൗസ്. പ്ലെയിൻ ദാവണിയിൽ, zari ബോർഡർ.
'കൊള്ളാല്ലോ! ഇതെന്താ ഞാൻ എവിടെയും ഇടാഞ്ഞേ?'
'നല്ലതു അല്ലെങ്കിലും പിടിക്കില്ലല്ലോ...'
'എന്തേലും പറഞ്ഞോ മുന്മുൻ?'
'ഹേയ് ഇല്ല... നല്ലതാണെന്നു പറയുവായിരുന്നു.'
മിക്കി പിന്നെ ഒന്നും നോക്കിയില്ല. അത് തന്നെ എടുത്തിട്ടു.
രണ്ടു വശത്തും ലൂസ് സൈഡ് ബ്രൈഡ്സ് ചെയ്തു, നടുക്ക് ഒരു ചെറിയ ക്ലിപ്പ് ഇട്ടു വച്ചു. നല്ല ഭംഗിയിൽ കണ്ണെഴുതി, ഒരു പൊട്ടും വച്ചു. ഒരു ലൈറ്റ് റെഡ് ഷെഡ് ഉള്ള ലിപ് balm ഇട്ടു. കമ്മലും മാലയും മാറ്റാൻ നിന്നില്ല. സാധാരണ ഇപ്പോഴും ഇടുന്ന കൊച്ചു സ്റ്റഡ്ഉം ചെറിയ m ഷേപ്പിൽ ഉള്ള പെന്ഡന്റ് ഉള്ള ഗോൾഡ് മാലയും കാതിലും കഴുത്തിലും.
'ഞാൻ സൂപ്പർ ആയിട്ടുണ്ടല്ലേ, മുന്മുൻ?' മിക്കി കണ്ണാടിയിൽ ചരിഞ്ഞും തിരിഞ്ഞും ഒക്കെ നോക്കുന്നുണ്ട്.
'അത് വേറേ ആർക്കെങ്കിലും പറയാൻ ഒരു ചാൻസ് കൊടുക്ക്.'
'എന്നെ പൊക്കി പറയാൻ എനിക്ക് ഒരു തെണ്ടിയുടേം ആവശ്യം ഇല്ല. അതിനു ഞാൻ തന്നെ ധാരാളം.' അവൾ കണ്ണാടിയിൽ നോക്കി നല്ല സ്റ്റൈലിൽ പറഞ്ഞു.
നമ്മൾ ഇതിനൊന്നും റെസ്പോണ്ട് ചെയ്യരുത്. വെറും പുച്ഛം മാത്രം കയ്യഴിഞ്ഞു കൊടുക്കുകാ.
കണ്ണാടിയിൽ ഒന്ന് കൂടെ നോക്കി, എല്ലാം ഓക്കേ ആണെന്ന് ഉറപ്പു വരുത്തിയിട്ട്, മിക്കി തികഞ്ഞ ആത്മ സംതൃപ്‌തിയുടെയും, വല്ലാത്തൊരു ജാതി ഓവർ കോൺഫിഡൻസോടെയും താഴേക്കു ചെന്നു.
അതിനു വളം ഇടാൻ പറ്റിയ ഒരു അമ്മയും അച്ഛനും താഴെ ഉള്ളത് കാരണം, ആ ഓവർ കോൺഫിഡൻസ് പിന്നെയും ഓവർ ആയി.
എങ്ങനെ ഓവർ ആകാതിരിക്കും. അമ്മാതിരി ഓവർ അക്കലായിരുന്നു മീരയും, ചന്ദ്രശേഖറും.
അവരെയും പക്ഷെ കുറ്റം പറയാൻ പറ്റില്ല. വല്ലപ്പോഴുമേ, അവരുടെ ഫസ്റ്റ് ആൻഡ് ലാസ്‌റ് സന്തതിയെ ഇങ്ങനെ മനുഷ്യ കോലത്തിൽ കാണുള്ളൂ. അതിന്റെ ഒരു സന്തോഷം ആണ്. കണ്ണുകിട്ടാതിരിക്കാൻ കണ്ണിൽ തേച്ചിരുന്ന കണ്മഷി കാതിന്റെ പുറകിൽ കുത്തുന്നു, തിരിച്ചു വരുമ്പോ ഉഴിഞ്ഞിടാൻ മുളകും ഉപ്പും എടുത്തു വയ്ക്കുന്നു. .. ആകെ ബഹളം.
ഇപ്പൊ ലോക്കൽ ആലിയ ഭട്ട് ആണെന്ന മിക്കിയുടെ വിചാരം.
ഇതെല്ലാം ചെയ്തു കഴിഞ്ഞിട്ടാണ് അവർ അത് ചോദിച്ചത്,"അല്ല മോളെ... രാവിലെ തന്നെ എങ്ങോട്ടാ? ആരുടെ എങ്കിലും കല്യാണം ഉണ്ടോ?"
"ആ ഉണ്ടല്ലോ! എന്റെ! ചെക്കൻ ഇപ്പൊ അമ്പലത്തിൽ എത്തും. എന്നെ ഒന്ന് കൊണ്ട് ചെന്ന് ആക്കിത്താ, അച്ഛേ..."
"അതേതാണ് നിന്നെ കെട്ടാൻ മാത്രം ഒരു ദാരിദ്രവാസി?" ചന്ദ്രശേഖറിന് അത്ഭുതം.
മിക്കി മറുപടി ആയി, അയാള് വായിച്ചു കൊണ്ടിരുന്ന പത്രം തട്ടിപ്പറിച്ചു താഴെ ഇട്ടു ചവിട്ടികൂട്ടി കിച്ചണിലേക്കു പോയി.
"'അമ്മ... ഈ അച്ഛനോട് എന്നെ അമ്പലത്തിൽ ഒന്ന് കൊണ്ട് പോകാൻ പറ. ഇന്ന് എനിക്ക് പ്രാർത്ഥിക്കാൻ നല്ല മൂഡ് ഉണ്ട്."
"ചന്ദ്രേട്ടാ, മോളെ ഒന്ന് അമ്പലത്തിൽ കൊണ്ടുപോയിക്കേ... അവൾ എങ്ങനെയാ ഈ ഡ്രസ്സ് ഒക്കെ ഇട്ടു ഓട്ടോയിൽ പോവുന്നെ. ഒന്നെഴുന്നേൽക്കു, ചന്ദ്രേട്ടാ. .." മീര കിച്ചണിൽ നിന്ന് വന്നു, അങ്ങേരെ കുത്തിപ്പൊക്കി കുളിക്കാൻ പറഞ്ഞു വിട്ടു.
കസേരയിലേക്ക് ഇരുന്ന മീരയുടെ മടിയിൽ ഇരുന്നുകൊണ്ട്, ചന്ദ്രശേഖർ വരുന്നത് വരെ, അമ്മയും മോളും കൂടെ കത്തിയടിച്ചിരുന്നു. അല്ലെങ്കിലും, മീരക്ക് മിക്കി ഒരുങ്ങി നടക്കുന്നത് നല്ല ഇഷ്ടം ആണ്. അങ്ങനെ അവളെ കണ്ടാൽ, മീര പിന്നെ അന്ന് ഫുൾ ഹാപ്പി ആയിരിക്കും.
************************************************************************************************************************************
അമ്പലത്തിൽ മിക്കിയെ ഇറക്കിയിട്ടു, ചന്ദ്രശേഖർ പുറത്തു നിന്ന് തൊഴുതു, അമ്പലത്തിനു അടുത്തുള്ള ഏതോ ഫ്രണ്ടിനെ കാണാൻ പോയി. പ്രാർത്ഥിച്ചു കഴിയുമ്പോ വിളിച്ചാൽ മതി എന്ന് പറഞ്ഞിട്ടുണ്ട്.
അമ്പലത്തിൽ കയറി. വെല്യ തിരക്കൊന്നും ഇല്ല. ആകെ അവൾ മാത്രമേ ഇപ്പൊ അകത്തുള്ളൂ.
കണ്ണടച്ച്, എന്തൊക്കെയോ പ്രാർത്ഥിച്ചു നിന്നു.
കുറച്ചു കഴിഞ്ഞപ്പോൾ തൊട്ടു പുറകിൽ, ആരോ വന്നു നിന്നതു പോലെ അവൾക്കു തോന്നി. അവൾ മെല്ലെ തല ചരിച്ചു പുറകോട്ടു നോക്കി.
ആരുടെയോ നെഞ്ചാണ് അവൾ ആദ്യം കണ്ടത്. പിന്നെ തല മെല്ലെ മുകളിലേക്ക് ഉയർത്തി, മുഖത്തേക്ക് നോക്കി.
'കൃഷ്ണാ... നമ്പർ ത്രീ!'
#########################
(തുടരും...)
ലൈക്ക് ചെയ്തു അഭിപ്രായങ്ങൾ കുറിക്കണേ....
രചന: സെഹ്‌നസീബ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....