യാമി, Part 21

Valappottukal
യാമി 💝2️⃣1️⃣
ഭാഗം💝21

പോയവരെല്ലാം തിരികെ വന്നപ്പോൾ ആദിയും യാമിയും അവർക്ക് ഒപ്പം ചേർന്നു...
വീണ്ടും കുറച്ചു സമയം കൂടി അവിടെ ചിലവഴിച്ച ശേഷം എല്ലാവരും ഹോട്ടലിലേക്ക് തന്നെ തിരികെ മടങ്ങി...

ഗീതു അറേഞ്ച് ചെയ്ത ഒരു ചെറിയ പാർട്ടി കൂടി ഉണ്ടായിരുന്നു വൈകുന്നേരം..
ചെറിയ കള്ള പിണക്കം കാരണം പരസ്പരം മിണ്ടാൻ മാത്രം ആയിരുന്നില്ല.. ഇപ്പൊൾ പരസ്പരം നോക്കുന്നത് പോലും രണ്ടാളും കുറച്ചു...
എങ്കിലും ഭക്ഷണ സമയത്ത് കറക്റ്റ് ആയി ആദി യാമിക്ക് അരികിൽ എത്തി.. അവളോടൊപ്പം ഒരു പാത്രത്തിൽ കഴിക്കുകയും ചെയ്തു..
ചെറു ചിരിയോടെ ഒക്കെ കണ്ടു ആസ്വദിച്ചു അവളും ഇരുന്നു...

"അതെ എന്തിനാണ് ഇൗ ഒളിച്ചു കളി ഇനിയും ആദി.."
തിരികെ മുറിയിൽ എത്തിയപ്പോൾ മിലൻ അവനോട് തിരക്കി..

"എന്ത് ഒളിച്ചു കളി... നിങ്ങൾക്ക് ഒക്കെ വട്ടാണ്‌..."
ആദി അധികം ശ്രദ്ധ കൊടുക്കാതെ പറഞ്ഞു..

"യാമി യുടെ കാര്യം എനിക്ക് അറിയില്ല... അല്ലെങ്കിലും ഇൗ പെൺപിള്ളേരുടെ മനസ്സ് അറിയാൻ കുറച്ച് പാടാണ്..
പക്ഷേ നിൻറെ മനസ്സിൽ അവള് വല്ലാതങ്ങു കയറി കൂടിയിട്ട്‌ ഉണ്ടെന്ന് എനിക്ക് അറിയാം മോനെ...അത് നീ ഇനി സമ്മതിച്ചില്ലങ്കിലും..."
പറഞ്ഞ ശേഷം അവൻ ജനലരിലിൽ എത്തി കർട്ടൻ മാറ്റി ആരെയോ നോക്കി...

"മിലനെ.. അവളെ എനിക്ക് ഇഷ്ടാണ്.. പക്ഷേ അവളുടെ കണ്ണുകളിൽ എന്നോട് ഉള്ളത് പ്രണയം തന്നെ ആണോ എന്ന് ഞാൻ എങ്ങനെ ഉറപ്പിക്കും... എന്റെ മനസ്സ് പലപ്പോഴും കൈ വിട്ടു പോയിട്ട് ഉണ്ട്.. പക്ഷേ യാമി ഒരു വാക്ക് കൊണ്ട് പോലും അങ്ങനെ ഒരു ഇഷ്ടം സൂചിപ്പിച്ചിട്ടില്ല... ഞാൻ ആകെ കൺഫ്യൂഷനിൽ ആണ്..."

"നിനക്ക് ഒന്ന് സംസാരിക്കരുതൊ അവളോട്.."
മിലൻ ആദിക്ക് അരികിൽ ഇരുന്നു കൊണ്ട് തിരക്കി...

"സംസാരിക്കാൻ പല തവണ ചിന്തിച്ചത് ആണ്..
തുറന്നു പറയാൻ ഉള്ള പേടി കൊണ്ട് അല്ല... അവളുടെ മനസ്സിൽ എന്താന്ന് ആദ്യം എനിക്ക് അറിയണം..
അവൾക്ക് പോകാൻ ഇനി അധിക നാൾ ഇല്ല... ഞാൻ കാരണം മനസ്സ് എവിടെയും പതറരുത്..
അങ്ങനെ ആണെങ്കിൽ പോയി വരട്ടെ ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ..."

"ആദി എനിക്ക് നിന്നെ മനസ്സിലാകുന്നില്ല.."

"അങ്ങനെ ആണ് മിലൻ... ചില ഇഷ്ടങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്നതിനോളം സുഖം ഒരു തുറന്നു പറച്ചിലിൽ കിട്ടുമോ? പരസ്പരം ഒരു പ്രതീക്ഷകളോ, കരാറോ ഇല്ലാതെ ആണ് ഞാൻ ഇന്ന് അവളെ സ്നേഹിക്കുന്നത്...
അതൊക്കെ ഉള്ളപ്പോൾ ആണ് സങ്കടങ്ങളും,വിരഹവും ഒക്കെ വരുന്നത്...
ഞാൻ അവളെ ഇങ്ങനെ മൗനമായി,സ്വസ്ഥമായി പ്രണയിക്കും.. അതിന്റെ ഭംഗി ഒന്ന് വേറെ തന്നെ ആണ്..."

"ഒടുക്കം ആൺ പിള്ളേർ വന്നു കൊണ്ട് പോകരുത്"

"മ്.. എനിക്ക് വിധിച്ചത് ആണേൽ ഒരുത്തൻ വന്നിട്ടും കാര്യമില്ല... മറ്റൊരുവന്റെ ആണേൽ ഞാൻ ആഗ്രഹിച്ചിട്ടും... അവള് അവളുടെ ജീവിതത്തിൽ എനിക്ക് നൽകുന്ന ഒരു സ്ഥാനം ഉണ്ടല്ലോ അത് മാത്രം മതി എനിക്ക് ഇൗ ജന്മം മുഴുവൻ.. അത് സുഹൃത്ത് ആണേൽ അങ്ങനെ"
ആദി ചിരിച്ചു...

ദേഷ്യത്തിൽ നോക്കുന്ന മിലനെ നോക്കി വീണ്ടും തുടർന്നു...
"നിങ്ങള് ഇൗ ബ്രോക്കറു പണി കളഞ്ഞിട്ട് മുങ്ങി താഴാതെ നമ്മുടെ റേഡിയോ സിറ്റിക്ക് മുതൽ കൂട്ട് ആകുന്ന പുതിയ കാര്യം വല്ലതും ആലോചിക്ക് മനുഷ്യ.."

"അങ്ങനെ ആലോചിക്കാൻ പോയാൽ ഈ പ്രേമ രോഗം പിടിച്ച് നടക്കുന്ന നിന്നെ ഒക്കെ ആദ്യം ചവിട്ടി വെളിയിൽ കളഞ്ഞിട്ട്.. തലയ്ക്ക് വെട്ടോം വെളിച്ചോം ഉള്ള പുതിയ ആൾക്കാരെ കൊണ്ട് വരേണ്ടി വരും..കൂടെ ഉള്ളത് എല്ലാം ഇങ്ങനെ ആയി പോയല്ലോ ദൈവമേ"

"ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയരുതേ മുതലാളി...."
ആദി മിലന്റെ കൈകളിൽ പിടിച്ചു പറഞ്ഞു...

വാതിൽ തുറന്ന് ആരോമൽ ഉള്ളിലേക്ക് വന്നതും രണ്ടാളും സംസാരം പെട്ടെന്ന് നിർത്തി..

ടേബിളിന്റെ അരികിൽ ചാരി നിന്ന മിലനെ വന്നപാടെ കെട്ടിപ്പിടിച്ച് ആരോമൽ പറഞ്ഞു
"നന്ദിയുണ്ട് അളിയാ നന്ദി ഉണ്ട്... ഈ ഉപകാരം ഒരിക്കലും ഞാൻ മറക്കില്ല"

"നിൻറെ നന്ദിയും പന്നിയും ഒക്കേ കയ്യിൽ വച്ചോ.. നാട്ടിലെത്തിയിട്ട് കാര്യമായിട്ട് തന്നെ ചിലവുണ്ട്.."

"ഓക്കേ.." അവനു കൈ കൊടുത്തു നിന്നു ആരോമൽ ചിരിച്ചു...

"ഇതെന്താ കാര്യം.."
രണ്ടാളുടെയും സംസാരം ശ്രദ്ധിച്ചു നിന്ന് അന്തം വിട്ട് ആദി തിരക്കി..

"കണ്ട് പഠിക്കടാ കോഴി തരം കാണിച്ച് നടന്നാൽ എന്താ.. അവന്റെ കാര്യം അവൻ സെറ്റ് ആക്കിയത് കണ്ടോ?"
മിലൻ പറഞ്ഞു തീരും മുൻപേ ആരോമലിന്റെ ഷർട്ടിൽ ആദി യുടെ പിടി വീണു..

"ഡാ.. പുല്ലേ യാമി യുടെ അടുത്ത് വല്ല വിളച്ചിലും കൊണ്ട് ചെന്നാൽ ഉണ്ടല്ലോ?"

"ശേ.. പിടി വിട് ആദി... ഇത് അതൊന്നും അല്ല...
അപ്പൊൾ നേരത്തെ അടിച്ച വീരവാദം ഒക്കെ ഇത്രേ ഉള്ളോ..നിനക്ക് ഉള്ളത് എന്നോ വല്ലവനും ഉള്ളത് എന്നോ ഒക്കേ പറഞ്ഞു കേട്ടല്ലോ...
അതെന്താ ആ വല്ലവൻ അപ്പൊൾ കരടി ആയാൽ പറ്റില്ലേ..."
മിലൻ തിരക്കി

മറുപടി ആയി മിലനെ ആദി ദേഷ്യത്തിൽ ഒന്നു നോക്കി

"ഒക്കെ..അത് വിട്.. നീ ദേഷ്യപെടാതെ...ഇത് എന്തായാലും അത് ഒന്നും അല്ല..
കാര്യം വഴിയെ പറയാം..
തൽക്കാലം നീ ഞാൻ പറയുന്നത് ശ്രദ്ധിച്ച്‌ കേൾക്..."
മിലൻ ആദിയുടെ ചെവിയിൽ എന്തോ പറഞ്ഞു..

"ഏയ് അതൊന്നും വേണ്ട.. സമയമാകട്ടെ എന്തെങ്കിലും വഴി തെളിയും.."

"മ്.. സമയം നോക്കി ഇരുന്നു ലാസ്റ്റ് കരഞ്ഞു നടക്കരുത് മാങ്ങാണ്ടി മോറാ"
കരടിയുടെ പറച്ചിൽ കൂടി ആയപ്പോൾ ആദിയുടെ മനസ്സ് ഒന്ന് ഇളകി...

"ഈ നഷ്ടപ്പെടുത്തുന്ന സമയം ഇനി കിട്ടില്ല ആദി..
അവളുടെ മറുപടി എന്തുമായിക്കോട്ടെ.. അത് നിൻറെ സൗഹൃദത്തെ ബാധിക്കാതെ കൊണ്ടുപോകാൻ നിനക്ക് കഴിയും...
അപ്പോൾ ഞാൻ പറഞ്ഞത് ഒന്ന് ആലോചിക്..
വാടാ കരടി... വേറെ കുറച്ച് കാര്യങ്ങള് കൂടി ഉണ്ട്.."

മിലൻ ആരോമലുമായി ബാൽക്കണിയിലേക്ക് നടന്നു...
അവർ പോയതും കട്ടിലിലേക്ക് ആദി മലർന്നു കിടന്നു... ഒപ്പം മിലൻ പറഞ്ഞ കാര്യം ആലോചിച്ച് പതിയെ കണ്ണുകൾ അടച്ചു ..

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

നനുനനുത്ത ഒരു പ്രഭാതം കൂടി വിടർന്നു..
ഇന്നാണ് കല്യാണ ദിവസം..
രാവിലെ തന്നെ കുളിച്ചു റെഡി ആയി വന്ന ആദി യാമി യെ ഫോണിൽ ഒരുപാട് നേരമായി വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല..
അവൻറെ കാട്ടിക്കൂട്ടലുകൾ കണ്ട് ചിരി അടക്കി ഇരിക്കുകയാണ് മിലനും...

ഈ സമയം സാരിയുമായി മൽപ്പിടുത്തതിൽ ആയിരുന്നു ഗുഡിയയും, യാമിയും..
എത്രയൊക്കെ ശ്രമിച്ചിട്ടും ഉടുത്ത ശേഷം പിന്നെയും ഗുഡി യക്ക് പകുതിയോളം അധികം വരുന്നു...
ഇതു കണ്ട് ആദ്യം ചിരി വന്നെങ്കിലും യാമി അവളെ സഹായിച്ചു...
ഒടുവിൽ തൻറെയും ഒരുക്കം ഒരുവിധം തീർത്ത ശേഷം അവൾ പുറത്തിറങ്ങി...
വാതിലടച്ച് തിരിയുമ്പോഴാണ് ദൂരേ നിന്നും നടന്നു വരുന്ന ആരോമലിനെ കാണുന്നത്..
അവൻറെ കയ്യിൽ ഒരു കെട്ട് പിച്ചി പൂവും ഉണ്ടായിരുന്നു..
"ഇന്നാ... എന്തായാലും സാരിയാണ്
എങ്കിൽ ഇച്ചിരി എറിച്ച് നിൽക്കട്ടെ..
ഇത് കൂടി വെച്ചോളൂ..."
അവളുടെ കൈപിടിച്ച് അതിലേക്ക് പൂവ് വെച്ചു കൊടുത്തുകൊണ്ട് ആരോമൽ പറഞ്ഞു

ചിരിയോടെ അത് വാങ്ങി അവനെ നോക്കുമ്പോഴാണ് പിറകിൽ കയ്യിലിരുന്ന പൂവ് ദേഷ്യത്തിൽ തറയിലേക്ക് വലിച്ചെറിഞ്ഞ ശേഷം തിരികെ നടന്നു പോകുന്ന ആദിയെ കാണുന്നത്..

ആരോമൽ ഗുഡിയയ്ക്ക് ഉള്ള പൂവും കൊണ്ട് അകത്തേക്ക് കയറിയ സമയം നോക്കി യാമി ഓടിച്ചെന്ന് ആദി വലിച്ചെറിഞ്ഞ പൂ എടുത്തുനോക്കി..

മുല്ലപ്പൂ മാല ആയിരുന്നു അത്..
കയ്യിലിരുന്ന പിച്ചിപ്പൂവ് നോക്കി ചിരിച്ചുകൊണ്ട് അവള് പറഞ്ഞു..
"സോറി.. ആരു..."

ഒരുക്കമെല്ലാം പൂർത്തിയാക്കിയശേഷം പോകാനായി എല്ലാവരും വണ്ടിയിൽ കയറി..
യാമി ആദ്യമേ കയറി ഇരുന്ന ശേഷം ആദിക്‌കായി കാത്തിരുന്നു...
പിറകിലേക്ക് വരാതെ വണ്ടിയുടെ വാതിലിൽ തന്നെ നിൽക്കുന്ന ആദിയെ കണ്ടതും അവൾക്ക് നന്നേ ദേഷ്യം വന്നു...
ഒരു പത്ത് മിനിറ്റ് യാത്രയ്ക്ക് ശേഷം വിവാഹം നടക്കുന്ന കൺവെൻഷൻ സെൻററിൽ അവരെത്തി..
വണ്ടിയിൽ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും അവരെ കാത്ത് ഗീതു ഉണ്ടായിരുന്നു..

തിരിഞ്ഞൊന്ന് യാമിയെ നോക്കാതെയാണ് ആദി അവൾക്കൊപ്പം ഉള്ളിലേക്ക് കയറിയത്..

ഗീതു കാണിച്ചുകൊടുത്ത സീറ്റിൽ ഇരിക്കാൻ തുടങ്ങുമ്പോഴാണ് കുറിച്ച് മാറി ഫ്രണ്ടിലായി ഒറ്റയ്‌ക്ക്‌ ഇരിക്കുന്ന ആദിയെ യാമി ശ്രദ്ധിച്ചത്..

അവളോടി ചെന്ന് അനുവാദത്തിന് കാത്ത് നിൽക്കാതെ അവനോടൊപ്പം ഇരുന്നു...

ആദ്യം ദേഷ്യം തോന്നിയെങ്കിലും അവളെ ശ്രദ്ധിക്കാതെ കുനിഞ്ഞു ഫോണിൽ തോണ്ടി അവനും...

കുറച്ചുസമയം കൂടി ആദി യുടെ പ്രതികരണം അറിയാൻ കാത്തിരുന്നെങ്കിലും മറുപടി ഇല്ലാത്തത് കൊണ്ട് യാമി പതിയെ അവന്റെ കൈത്തണ്ടയിൽ മുറുകെ പിടിച്ചു പറഞ്ഞു..

"അതേ.. ആദി.. എനിക്ക് പിച്ചി പൂവിനേക്കാൾ ഇഷ്ടം മുല്ല പൂവ് തന്നെയാണ്..."

യാമി പറഞ്ഞതു കേട്ടിട്ട്‌ ആദി മുഖമുയർത്തി അവളെ നോക്കി..
മിടഞ്ഞിട്ട മുടി നിറയെ ചൂടിയിരിക്കുന്ന അവൻ വലിച്ചെറിഞ്ഞ് പോയ മുല്ലപ്പൂവാണ് ആദ്യം കണ്ണിൽ ഉടക്കിയത്...
കാതിൽ അണിഞ്ഞ വല്യ ജിമുക്കി അവളുടെ തലയുടെ താളത്തിനു അനുസരിച്ച് ഇളകി കളിക്കുന്ന കാഴ്ച ആദ്യമായി അവനിൽ കൗതുകം ഉണർത്തി...

കഴുത്ത് ശൂന്യമാണ്...
ഒറ്റ വശം വിടർത്തി ഇട്ടിരിക്കുന്ന സാരീ അവളുടെ ഭംഗി ഇരട്ടിപ്പിച്ചു...
സാരിയുടെ നിറത്തോട് ചേരുന്ന വട്ട പൊട്ട് ഉണ്ട് മുഖത്ത്..
കണ്ണുകളിൽ എഴുതിയ അഞ്ജനം അൽപം പടർന്നു കണ്ണുകൾക്ക് മാറ്റ് കൂട്ടി...

ചുണ്ടുകളിൽ അണിഞ്ഞിരുന്ന അധികം കടും നിറം അല്ലാത്ത ചായത്തിന് പോലും ഉണ്ടായിരുന്നു അഴക്..

"ആദ്യമായി ഒരു മനുഷ്യ കോലത്തിൽ കണ്ടു.."
ആദി ചിരിയോടെ അവളെ നോക്കി പറഞ്ഞു..

കണ്ണുകൾ കുറുകി കൊണ്ട് യാമി ആദ്യം പ്രതിഷേധം സൂചിപ്പിച്ചെങ്കിലും പതിയെ അത് ചിരിയായി മാറി...
"അപ്പൊൾ ഇനി നമ്മൾ പിണങ്ങില്ലന്ന് എനിക്ക് ഉറപ്പ് താ...
അല്ലേലും രണ്ട് ദിവസം ആയി നമ്മൾക്ക് രണ്ടാൾക്കും കുറച്ച് കൂടുതൽ ആണ്.. ഇങ്ങനെ വഴക്ക് വേണ്ട ഇനി കേട്ടോ...നിനക്ക് എന്നോട് ദേഷ്യം വന്നാൽ രണ്ട് ചീത്ത വേണേൽ പറഞ്ഞോ പിണങ്ങി ഇരിക്കണ്ട...
നല്ല ഫ്രണ്ട്സ്സ്‌  അങ്ങനെ ആണ്"
അവനു നേരെ കൈ നീട്ടി അവള് കുറുമ്പോടെ പറഞ്ഞതിന് കൈകുള്ളിൽ കൈ വച്ചവൻ സമ്മതവും അറിയിച്ചു..

ചിരിയോടെ ആദിയുടെ കൈക്ക് ഉള്ളിൽ തന്റെ കൈ ചേർത്തു പിടിച്ചു തോളിലേക്ക് യാമി ചാഞ്ഞു...

"ആദി എനിക്ക് ഇവിടെ ബോർ ആകുന്നു.. നമുക്ക് പുറത്ത് പോകാം"

"ടീ.. നമ്മൾ ഇവിടെ കല്യാണം കൂടാൻ വന്നത് ആണ് ഗീതു അറിഞ്ഞാൽ പ്രശ്നം ആകും.."

"ആരും അറിയണ്ട..."
അവളുടെ നിർബന്ധവും കൂടി...

"അറിയാതെ എങ്ങനെ ആണ്.. ഒരു മിനുട്ട്..."
അവൻ എന്തോ ആലോചിച്ച ശേഷം ഫോൺ എടുത്ത് മിലനെ വിളിച്ചു കാര്യം പറഞ്ഞു...

ഒരു പത്ത് മിനിറ്റിനു ശേഷം ആദി യാമി യുടെ കൈ പിടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി...

ഓഡിറ്റോറിയത്തിന്റെ വാതിലിൽ തന്നെ മിലൻ ഉണ്ടായിരുന്നു..
അവർ അടുത്ത് ചെന്നതും ബൈക്കിന്റെ കീ ആദിക്ക് നേരെ നീട്ടി അവൻ പറഞ്ഞു..

"അതെ ഇന്നലെ പറഞ്ഞത് ഓർമ ഉണ്ടല്ലോ... ഇതാണ് ബെസ്റ്റ് ടൈം... ഗീതുവിൻറെ കാര്യം ഞാൻ നോക്കിക്കോളാം....
അതെ തൽക്കാലം ലൈറ്റ് ആയിട്ട് പ്രോപ്പോസ് ചെയ്താൽ മതി... കയ്യിലിരുന്ന തണ്ട് ഒടിഞ്ഞ ഒരു റോസാ പൂവ് ആദിക്ക് നേരെ നീട്ടി മിലൻ പറഞ്ഞു..

"ഡാ.. ഇതൊന്നും ഇപ്പൊൾ വേണ്ട...അവള് ഉടക്ക് മാറിയത് തന്നെ ഇപ്പോഴാണ്.. വീണ്ടും പിണങ്ങിയാൽ?"

"വേണം.. പിന്നെ ഇത് പോലൊരു അവസരം കിട്ടില്ല.. കൊണ്ട് പോ ഇത്.. കയ്യിലേക്ക് പ്പൂ വച്ചു കൊടുത്തു കൊണ്ട് മിലൻ പറഞ്ഞു.."

"ഇതിന്റെ തണ്ട് എവിടെ?"

"ആ ഇനി നിനക്ക് ഞാൻ സൗന്ദര്യം ബോധിപ്പിച്ചു പൂവ്‌ പോയി വാങ്ങി തരാം.. ഇത് തന്നെ പെണ്ണിന് പോകാനുള്ള കാർ ഡെക്കറേറ്റ് ചെയ്തതിൽ നിന്നും അടിച്ചു മാറ്റിയത് ആണ്..."

"ഓ.. നാറി..."
തല ചൊറിഞ്ഞു കൊണ്ട് ആദി അത് വാങ്ങി പോക്കറ്റിൽ വച്ചു...

"ആദി..."
യാമി വിളിച്ചപ്പോൾ അവൻ തിരിഞ്ഞു നോക്കി..

"ബൈക്കിൽ ആണോ നമ്മൾ പോകുന്നത്..."

"അതെ.. "
കയ്യിലിരുന്ന ചാവി ഉയർത്തി കാട്ടി അവൻ പറഞ്ഞു..

"ഇത് എവിടുന്ന്?"
അവള് മിലനെ നോക്കി..

"നിങ്ങൾക്ക് കറങ്ങാൻ പോയാൽ പോരെ.. കാര്യം എന്തിനാ അറിയുന്നത്.. പോയിട്ട് വാ...
ഒരുപാട് ലേറ്റ് ആകണ്ട..."
പറഞ്ഞ ശേഷം അവൻ തിരികെ നടന്നു..

"പോകാം.."
ചിരിയോടെ ആദി യാമിയെ നോക്കി ചോദിച്ചു..

അവളുടെ തലയാട്ടലിൽ ഉണ്ടായിരുന്നു ഉള്ളിലെ സന്തോഷം അത്രയും....
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
"നമ്മൾ എവിടേക്ക് ആണ് ആദി പോകുന്നത്..?"
പിറകിൽ അവന്റെ തോളോട് തല ചേർത്ത് വച്ച് യാമി തിരക്കി ..കൈകൾ രണ്ടാലും അവനെ ചുറ്റി പിടിച്ചിട്ടും ഉണ്ട്...
സാരി ആയിരുന്നതിനാൽ ഒറ്റ സൈഡിൽ ഇരിക്കുന്ന ബുദ്ധിമുട്ടും അവൾക്ക് ഉണ്ടായിരുന്നു..

"നിനക്ക് എത്ര ദൂരം പോകണോ.. അത്രയും ദൂരം നമ്മൾ പോകും..."

"എനിക്ക് ഈ യാത്ര അവസാനിക്കണ്ടങ്കിലോ?"

"എങ്കിൽ എനിക്കും വേണ്ട..."
ആദി ചിരിച്ചു..

"നിനക്ക് അറിയുമോ ആദി.. ഒരുപാട് ആഗ്രഹിച്ചിട്ട്‌ ഉണ്ട് ഇങ്ങനെ ഉള്ള നിമിഷങ്ങൾ ഒക്കെ...
ഒറ്റയ്ക്ക് ഒരു യാത്ര പലപ്പോഴും സ്വപ്നം കണ്ടിട്ട് ഉണ്ട്...
എവിടുന്ന്...? വീടും കോളേജും വിട്ട് ഷോപ്പിംഗ്ന് പോലും പോകാൻ സമ്മതിച്ചിട്ട്‌ ഇല്ല ഡാഡി...
നമ്മൾ നേരത്തെ കണ്ടു മുട്ടണ്ടത് ആയിരുന്നു അല്ലേ ആദി..
നിന്നേം അന്ന മോളെയും വിട്ടിട്ട് ഇപ്പൊൾ പോകുന്ന കാര്യാമാണ് എനിക്ക് ഏറ്റവും സങ്കടം..."

"പോകാതെ പറ്റുമോ യാമി?
നിൻറെ ഏറ്റവും വല്യ സ്വപ്നം ആണ് അത്.. എന്ത് വില കൊടുത്തും നീ അത് നേടണം..
പിന്നെ ഞങൾ രണ്ടാളും.. യാമി തിരികെ വരുന്ന നാളും കാത്ത് ഞങൾ രണ്ടാളും ഉണ്ടാകും.. നീ മറന്നാൽ പോലും ഞങൾ മറക്കില്ല പെണ്ണെ.."

പറഞ്ഞതിനൊപ്പം ആദി തല അവളുടെ തലയിൽ മെല്ലെ മുട്ടിച്ചു...

"ഞാൻ തിരികെ വന്നിട്ട് നമുക്ക് ഇത് പോലെ ഒരു യാത്ര പോകണം ആദി.. ആരോടും ഒന്നും പറയാതെ കുറെ ദിവസം.. കുറെ കുറെ സ്ഥലങ്ങളിൽ..  അന്ന മോളെയും കൂട്ടാം.. എന്തെ?"

യാമിയുടെ ചോദ്യത്തിന് ആദിക്ക് മറുപടി ഉണ്ടായിരുന്നില്ല... അവളകലുന്ന നിമിഷം ഇപ്പോഴും ഒരിക്കൽ പോലും അവൻ ചിന്തിച്ചിരുന്നില്ല എന്നതായിരുന്നു സത്യം

"ആസ്വദിക്കണ്ട നിമിഷം ഇതാണ് അല്ലേ ആദി.. നാളത്തേത് പിന്നെ..."
യാമി അവന്റെ മൗനം കാൺകെ ചിരിച്ചു..

അവസാനിക്കാത്ത ഒരു യാത്രയിൽ ആയിരുന്നു ആദി യും യാമിയും...
അവനാകുന്ന സൗഹൃദ തണലിൽ ഇരുന്നു തന്നെ അവള് അറിഞ്ഞ പ്രണയം പുറത്ത് കാട്ടാതെ ഇരിക്കാൻ യാമി ഒരുപാട് പാട് പെട്ടു...
വിശപ്പും ദാഹവും പോലും രണ്ടാളും മറന്നിരുന്നു..

അവർക്ക് നൽകാൻ ഒരുപാട് കാഴ്ചകൾ പ്രകൃതി ഒരുക്കി വച്ചിരുന്നു സകലേഷ്പൂരിൽ....
കണ്ടും കേട്ടും അറിഞ്ഞും രണ്ടാളും ഒരുപാട്  സഞ്ചരിച്ചു...
രണ്ടാളൂടെയും ഉള്ളം ഒരുപോലെ സന്തോഷത്താൽ നിറഞ്ഞു...
ഓർക്കാനും മനസ്സിന്റെ ചെപ്പിൽ എന്നെന്നുമായി കാത്ത് വയ്ക്കാനും ഓരോ പ്രിയപ്പെട്ട നിമിഷവും രണ്ടാളും അവിടെ നിന്നും നേടി...

ഒടുക്കം സന്ധ്യയൊട് അടുത്ത്  കൈകൾ പരസ്പരം കോർത്ത് കടലോരത്തെ പൂഴി മണ്ണിൽ നടക്കുമ്പോൾ ഇൗ നിമിഷം ഒരിക്കലും അവസാനിച്ചിരുന്നെങ്കിൽ എന്ന് മാത്രമായിരുന്നു രണ്ടാളിലും..

പരസ്പരം മിണ്ടാതെ കുറച്ചു നിമിഷം..
അവളോട് പറയാൻ സ്വരുക്കൂട്ടി വച്ചതെല്ലാം ഒന്നുകൂടി ഓർത്തു കൊണ്ട്.. പലവട്ടം മനസ്സ് അരുതെന്ന് വിലക്കിയിട്ടും കേൾക്കാതെ ആദി സ്വയം ഒരു തീരുമാനം എടുത്തു...

പോക്കറ്റിൽ കയ്യിട്ട് പകുതി വാടി കൊഴിഞ്ഞ ആ പൂവ് അവൻ എടുത്ത് കൈക്ക് ഉള്ളിലാക്കി പിടിച്ചു...
കടലിന്റെ അലയാഴിയിലേക്ക് കണ്ണുകൾ നാട്ടി ഇരുന്ന യാമിക്ക് അരികിൽ എത്തി...

(തുടരും..)
ശ്രുതി❤️
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യണേ....

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top