കലിപ്പൻ& കലിപ്പത്തി, ഭാഗം: 6

Valappottukal
കലിപ്പൻ& കലിപ്പത്തി, ഭാഗം: 6


"ഛെ! എന്നാലും എനിക്കിതു മിസ് ആയല്ലോ! കഷ്ടായി പോയി" ചച്ചു താടിക്കു കൈ കൊടുത്തു.

പാവത്തിന് ഇന്നലെ നടന്ന സ്റ്റണ്ട് ഒന്നും നേരിൽ കാണാൻ പറ്റാത്തതിന്റെ വിഷമം ആണ്.

അവൾക്കു ട്യൂഷന് പോവാൻ പറ്റിയില്ല ഇന്നലെ. കുടുംബത്തിലെ ആരുടെയോ കല്യാണ റിസപ്ഷൻ. ആരുടെ ആണെന്ന് ചോദിക്കണ്ട. അവൾക്കു അറിയില്ല. അവിടെ സെർവ് ചെയ്ത ഫുഡിനെ കുറിച്ച് വല്ലതും വേണമെങ്കിൽ ചോദിച്ചോ. പറഞ്ഞു തരും. ഇല്ല, ചെക്കന്മാരുടെയും കണക്കെടുപ്പും നടത്തിയില്ല. നല്ല ഏതോ ഒരു ഹോട്ടലിൽ ആയിരുന്ന റിസപ്ഷൻ. ചെന്നു കയറിയ പാടെ ഫുഡ് അടി തുടങ്ങിയതാണ് ചച്ചു. അവസാനം, ആറാമത്തെ ഐസ് ക്രീം കഴിക്കാൻ വേണ്ടി, ക്യൂവിൽ പോയി നിന്നപ്പോ, പിടിച്ചു വലിച്ചു, തിരിച്ചു വീട്ടിൽ കൊണ്ട് പോവേണ്ടി വന്നു അവളുടെ അപ്പനും അമ്മയ്ക്കും.

"നേരിട്ട് കണ്ടില്ലെങ്കിൽ എന്താ...വീഡിയോ ഉണ്ടല്ലോ... ഇൻസ്റ്റയും ഫേസ്ബുക്കും ഓക്കെ ഇപ്പൊ മിക്കിമയം അല്ലെ, ജൂനിയർ ആർട്ടിസ്റ്റുകളെ പോലെ ഞങ്ങളും. " വെങ്കി ഫോണിലെ വീഡിയോ നോക്കി കൊണ്ട് നെടുവീർപ്പെട്ടു.

ഇന്നലത്തെ കലാപരിപാടി, ഏതോ ഒരു നല്ലവനായ ഉണ്ണി എടുത്തു യൂട്യൂബിൽ ഇട്ടു. പിന്നെ ആ വീഡിയോക്ക് നിലത്തു നില്ക്കാൻ ടൈം കിട്ടിയിട്ടില്ല എന്നാ കേട്ടേ. ഇന്റർനാഷണൽ ലെവലിൽ എത്തിയില്ലെങ്കിലും, സംഭവം ഇപ്പൊ ഒരു ലോക്കൽ ബോക്സ് ഓഫീസിൽ ഹിറ്റ് ആണ്. സ്കൂൾ യൂണിഫോമിൽ ആണല്ലോ പിള്ളേരിന്നലെ അങ്കത്തട്ടിൽ ഇറങ്ങിയത്. സൊ, എക്സ്ട്രാ ബൂസ്റ്റ് ഒന്നും കൊടുക്കേണ്ടി വന്നില്ല. നാട് മൊത്തം അറിഞ്ഞിട്ടുണ്ട്.

***ശല്യം ചെയ്ത പൂവാലനെ സ്കൂൾ വിദ്യാർത്ഥിനി ചെയ്തതെന്തെന്നു കേട്ടാൽ നിങ്ങൾ ഞെട്ടും.

***സ്കൂൾ വിദ്യാർത്ഥിനി പൂർവ്വകാമുകനോടു പ്രതികാരം ചെയ്തതെങ്ങനെ എന്ന് കേട്ടാൽ നിങ്ങൾ ഞെട്ടും.

***നാട്ടിൽ സ്കൂൾ വിദ്യാർത്ഥിനികളുടെ ഗുണ്ടാ വിളയാട്ടം.

അതിന്റെ ടിക് ടോക് വേർഷൻസ് വേറെ. അങ്ങനെ ഒരേ വീഡിയോ പല പല രീതികളിൽ പല പല പേരുകളിൽ, നാട്ടിലെങ്ങും പാട്ടായി.

ഇതൊക്കെ സംഭവിച്ചിട്ടും മിക്കിക്കു ഒരു കൂസലും ഇല്ല. ചില വീഡിയോസ് കണ്ടു അവൾ ചിരിക്കുന്നു. .. ചിലതു കണ്ടു അതിട്ടവന്റെ പൂർവികരെ സ്മരിക്കുന്നു. .. അങ്ങനെ മൊത്തത്തിൽ ജോളി ആയി ഇരിക്കുന്നു.

"നിന്റെ അച്ഛൻ ആൻഡ് അമ്മ എന്ത് പറഞ്ഞു, ഈ വീഡിയോ കണ്ടിട്ട്?" ചച്ചു ചോദിച്ചു.

"അവരൊന്നും കണ്ടിട്ടില്ല. അറ്റ് ലീസ്റ് ഇന്ന് രാവിലെ ഞാൻ പോരുന്നത് വരെ കണ്ടിട്ടില്ല. ഇനി എങ്ങാനും കണ്ടാലേ ഉള്ളു. അറിഞ്ഞാലും വെല്യ scene ഒന്നും ഇല്ല. അവന്മാരുടെ ഭാഗത്തല്ലേ തെറ്റ്."

"അതവർക്കറിയില്ലല്ലോ... ഇത് കണ്ടാൽ നീ അവന്റെ തല വലിച്ചു പറിക്കുന്നതല്ലേ കാണുള്ളൂ."

"ഇനി ഇവിടെ എന്ത് പുകിൽ ആണോ ഉണ്ടാവാൻ പോവുന്നേ!"

നിക്കി പറഞ്ഞു തീർന്നതും പുറകിന്നു ഒരു അശരീരി," യു ഗയ്‌സ് are wanted അറ്റ് ദി പ്രിൻസിപ്പൽസ് ഓഫീസ്, except യൂ ജിയാ..."

കേട്ടതും, എല്ലാവരും നിക്കിയെ ഒരു നോട്ടം.

"കരിനാക്കെടുത്തു വളച്ചില്ല, അതിനു മുന്നേ!" മിക്കി അവളുടെ തലയ്ക്കിട്ടു കിഴുക്കിയിട്ടു പറഞ്ഞു.

"ഓ പിന്നെ! എന്റെ നാക്കു കറുത്തതിന്റെയാ... അല്ലാതെ നീ ഇന്നലെ ആ ചെക്കന്റെ തലയിൽ കയറിയതല്ല പ്രശ്നം."

"പോടീ പട്ടി." മിക്കി വക.

"ടി, കാലുവാരി! അവിടെ പോയി എങ്ങാനും 'അയ്യോ മാം എനിക്കൊന്നും അറിയത്തില്ല' എന്നെങ്ങാൻ നീ പറഞ്ഞാ, നിന്റെ കാലു വാരി ഞാൻ നിലത്തടിക്കും. മനസ്സിലായല്ലോ?" വെങ്കി തങ്കുവിനെ മതിലിൽ ചേർത്ത് നിർത്തി, കഴുത്തിൽ പിടിച്ചു പറഞ്ഞു.

"ഇല്ല, പറയൂല്ല... പിടി വിട്"

വെങ്കി പതിയെ കൈ എടുത്തു.

"എന്നാലും എന്തിനായിരിക്കും?" തനു സീറ്റിൽ നിന്ന് എഴുന്നേറ്റു.

"കുറച്ചു നാളായില്ലേ കണ്ടിട്ട്. ഇവിടെയൊക്കെ ഉണ്ടോന്നു അറിയാൻ വിളിക്കുന്നതാവും. പോയി നോക്കാം. അല്ല മോളെ, മിക്കി, വരുന്നില്ലിയോ?"

ഇതൊക്കെ തന്നെ ആലോചിച്ചോണ്ടിരുന്ന മിക്കിയോട് നിക്കി ചോദിച്ചു.

"ആ വാ!" മിക്കിയും എഴുന്നേറ്റു. കൂടെ ചച്ചുവും.

"എങ്ങോട്ടാ?" നിക്കി ചാച്ചുവിനോട് ചോദിച്ചു.

"ഞാനും വരാ!" ചച്ചു ചാടി എഴുന്നേറ്റു.

"ഞങ്ങളു ടൂറിനു പോകുവല്ല... പ്രിൻസിടെ തെറി കേക്കാൻ പോകുവാ. നീ ഇവിടിരുന്നാ മതി." മിക്കി അവളെ പിടിച്ചിരുത്തി.

ചച്ചുവിനെ അവിടെ ഉപേക്ഷിച്ചിട്ട് അവർ അഞ്ചു പേരും കൂടെ സ്ലോ മോഷനിൽ പ്രിൻസിയുടെ റൂമിലേക്ക് തിരിച്ചു.

** പോവുന്നത് തെറി കേൾക്കാൻ ആണെങ്കിലും സ്റ്റൈലിന് ഒരു കുറവും പാടില്ല. hence, ദി സ്ലോ മോഷൻ.***

"എനിക്ക് ചെറിയ പേടി ഒക്കെ ഉണ്ട് കേട്ടോ?" പോവുന്ന വഴിക്കു നിക്കി പറഞ്ഞു.

"എനിക്കും ഇല്ലാണ്ടില്ല." തനുവിനും തുറന്നു പറയാൻ മടി ഇല്ല.

പക്ഷെ പറയാൻ മടി ഉള്ള ഒരുത്തി ഇവിടെ ഉണ്ട്. .. പോവുന്നത് കണ്ടാൽ ciaടെ ക്ലൈമാക്സിൽ dq മുണ്ടും മടക്കി വരുന്ന ആ വരവില്ലേ. അത് പോലെ ആണ് പോവുന്നെ.

മ്യൂസിക്കും മുണ്ടും ഇല്ലെന്നേ ഉള്ളു. പകരം യൂണിഫോം സ്കർട്ടും, ബാക്ക്ഗ്രൗണ്ടിൽ സ്കൂൾലെ ബെല്ലിന്റെ ഒച്ചയും. ഇന്റെര്വല് കഴിഞ്ഞു ക്ലാസ് സ്റ്റാർട്ട് ചെയ്തതിന്റെ ബെൽ ആണ്.

[ 'വല്ലാണ്ടങ്ങു എയർ പിടിക്കേണ്ട... ചുറ്റും ഉള്ളവർക്കും ശ്വാസം എടുക്കേണ്ടേ... കുറച്ചു വിട്ടേക്ക്...'

'expression ഓവർ ആയി പോയാ, മുന്മുൻ?'

'ലവലേശം.'

'ഇപ്പോഴോ?'

'ആ കുഴപ്പം ഇല്ല. നീ എന്തിനാ ഇത്ര ടെൻഷൻ അടിക്കുന്നത്? കൊക്കെത്ര കുളം കണ്ടതാ?'

'ഇതും കുഴപ്പം കാണത്തിലല്ലേ?'

'ഹേയ്... ഒരു പ്രെഷനോം ഇല്ല,,, കൂടി പോയാൽ ഒരു വാണിംഗ്. അത്രേ ഉണ്ടാവൂ... ഇങ്ങള് ബരീന്നു!']

വീണ്ടും അങ്ങനെ സ്ലോ മോഷനിൽ നല്ല ആറ്റിട്യൂട് ഒക്കെ ഇട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് നിക്കി അത് വിളിച്ചു പറഞ്ഞത് ,"ഹായ്, ദേ പപ്പേടെ കാർ!"

അടുത്ത സെക്കന്റ് തന്നെ, ആ ഡയലോഗിന്റെ വേർഷൻ 2 ഉം റിലീസ് ആയി ,"അയ്യോ. .. ദേ പപ്പേടെ കാർ."

സുല്ലിട്ടത് പോലെ അവൾ നിന്നു . അവളുടെ കൂടെ ബാക്കി 4 പേരും.

"ഒന്ന്, രണ്ടു, മൂന്നു, നാല്, അഞ്ച്... അടിപൊളി! എല്ലാ പരെന്റ്സും എത്തിയിട്ടുണ്ട്. ഇത് ഡാർക്ക് scene ആണ് മച്ചാനെ!" കാർ പാർക്കിങ്ങിൽ നോക്കി തനുവിന്റെ അനാലിസിസ് അവൾ പ്രെസന്റ്റ് ചെയ്തു.

അവർ അഞ്ചു പേരും തമ്മിൽ നോക്കി... ആർക്കും മുന്നോട്ടു പോവാൻ ഒരു ധൈര്യം ഇല്ലാത്തതു പോലെ.

['ഇയാളല്ലേടോ പറഞ്ഞത് പ്രെശ്നം ഒന്നും ഉണ്ടാവില്ലെന്ന്... പിന്നെ എന്തിനാടോ പരെന്റ്സ് വന്നിരിക്കുന്നത്?'

'അതിനു എനിക്കറിയ്യോ! ഞാൻ നിന്നെ ഒന്ന് സമാധാനിപ്പിക്കാൻ പറഞ്ഞതല്ലേ.'

'ഇയാളൊക്കെ എന്തിനാടോ എഴുത്തുകാരിന്നു പറഞ്ഞിരിക്കുന്നത്. വെറുതെ എഴുത്തുകാർക്ക് നാണക്കേടുണ്ടാക്കാൻ. തന്റെ കഥ അല്ലേ, തനിക്കറിഞ്ഞൂടെ എന്താ ഉണ്ടാവാൻ പോവുന്നെ എന്ന്? ഒരു വാണിംഗ് തന്നൂടെ... പോട്ടെ... ഒരു ബിജിഎം എങ്കിലും ഇടാല്ലോ... അങ്ങനെ എങ്കിലും scene ട്രാജഡി ആണോ ഹോറർ ആണോ എന്ന് മനസ്സിലാകുവാല്ലോ!'

' പിന്നേ... ഞാൻ സ്ക്രിപ്റ്റ് എഴുതി തന്നിട്ടാണല്ലോ ഇന്നലെ ആ ചെക്കന്റെ മുടി പിടിച്ചു വലിച്ചത്? ഓരോന്ന് ചെയ്തു വയ്ക്കുമ്പോ ഓർക്കണം. ഒക്കെ ചെയ്തു വച്ചിട്ട് എന്റെ നെഞ്ചത്തൊട്ടു കയറിയാൽ പോരാ!'

'ഇപ്പൊ ഞാൻ ഇനി എന്താ ചെയ്യാ?'

'എന്തിനാ എന്നോട് ചോദിക്കണേ! തോന്നിയത് പോലെ ചെയ്യ്.'

'മുന്മുൻ, എന്തേലും പറഞ്ഞു താ...'

'അകത്തേക്ക് ചെല്ല്... എന്നിട്ടെന്താ എന്ന് വച്ചാ, വാങ്ങിച്ചിട്ടു ഇങ്ങു പോരേ. അല്ലാതെ ഇപ്പൊ ഇവിടെ ഒന്നും വേറെ ചെയ്യാൻ ഇല്ല.'

'അയ്യോ'

'ഒരു അയ്യോയും ഇല്ല! നടക്കു... ഇച്ചിരി സങ്കടം മുഖത്തു വാരി പൊത്തിക്കോ...']

"ഇവിടെ ഇങ്ങനെ നിന്നിട്ടു ഒരു കാര്യം ഇല്ലാട്ടോ... വാ എന്തായാലും പോയി നോക്കാം. ഭാവം സങ്കടം. ഒക്കെ?" അവസാനം നിക്കി അവരോടായി പറഞ്ഞു.

അറിയാവുന്ന ദൈവങ്ങളെ മുഴുവൻ വിളിച്ചു, expressionഉം ചേഞ്ച് ചെയ്തു, അവർ പ്രിൻസിപ്പലിന്റെ റൂമിലേക്ക് കയറി.

അവരുടെ ആ ബല്യക്കാട്ട റൂമിൽ ആണെങ്കിൽ ഒരു ഉത്സവത്തിനുള്ള ആളുണ്ട്.

പ്രിൻസിപ്പൽ, സ്റ്റെല്ല നൈനാൻ, പുലിവാല് കല്യാണത്തിലെ സലിം കുമാർ ന്റെ ഇൻട്രോ scene il ഇരിക്കുന്നത് പോലെ, അവരുടെ റിവോള്വിങ് ചെയറിൽ ഇരിപ്പുണ്ട്. മൈനസ്, വായിലെ ആ പൈപ്പ്....

ഇജ്‌ജാതി നോട്ടം.

aടേബിളിന്റെ സൈഡിൽ ഇട്ടിരിക്കുന്ന കസേരകളിൽ പല തരത്തിലുള്ള 3 ടീച്ചേർസ്...

ഒന്ന് അവരുടെ പാവം ക്ലാസ് ട്യൂട്ടർ, നീലിമ, ഇംഗ്ലീഷ് മിസ് ആണ്.

അടുത്തതു, പണ്ട് ചാടി പോയി കല്യാണം കഴിച്ച, എന്നാൽ ഇന്ന് സ്കൂളിലെ സദാചാര പോലീസ് എന്ന് അറിയപ്പെടുന്ന, ഹിന്ദി മാം, നിഷ.

ലാസ്‌റ്, ബട്ട് നോട്ട് ദി ലീസ്റ്, ഇവർക്കിട്ടു കൊടുക്കാനുള്ള പണിയും കണക്കു കൂട്ടി നടക്കുന്ന അവരുടെ സ്വന്തം കണക്കു സർ, കുര്യൻ.

ഇനി പ്രിൻസിപ്പലിന്റെ മുന്നിൽ 5 പേരുടെയും പരെന്റ്സ്, 2 എണ്ണം വീതം, അതായതുത്തമാ... 5 പേരുടെയും അച്ഛനും അമ്മയും.

പിന്നെ പ്രിൻസിയുടെ സൈഡിൽ, പ്യൂൺ ഉണ്ട്.

ഇവര് അകത്തേക്ക് കയറിയതും, 15 തലകളും തിരിഞ്ഞു നോക്കി... കാണാൻ വ്യത്യാസം ഉള്ള മുഖങ്ങൾ ആണെങ്കിലും, ഭാവം ഒന്നേ ഒന്ന് - കലിപ്പ്... ആഹാ യെന്നാ ഒരു ഒത്തെരുമൈ!

പ്രിൻസിയുടെ അടുത്തൊന്നും നിക്കാൻ സ്ഥലമില്ലാത്ത കൊണ്ട്, അവർ പുറകിലായി തന്നെ നിന്നു.

"എത്തിയല്ലോ... ലോക്കൽ സൂപ്പർ സ്റ്റാർസ്!" ചെന്ന് കയറിയ പാടെ പ്രിൻസിത്തള്ള പുച്ഛം വാരി വിതറുവാ.

"ഇത്ര നാളു സ്കൂളിന് അകത്തുള്ള പ്രശ്നങ്ങളെ ഉണ്ടായിരുന്നുള്ളു. ഇപ്പൊ നാട്ടുകാരുടെ മെക്കിട്ടു കയറാനും തുടങ്ങി." കുര്യച്ചൻ ആണ്.

"ഏതോ കുറെ ചെറുക്കൻമാരും ആയി റോഡിൽ കിടന്നു വഴക്കുണ്ടാക്കുക എന്ന് വച്ചാ... ഛെ! വാട്ട് ആൻ അബാഷ്മെന്റ്!" നിഷയും എന്തെങ്കിലും പറയാൻ വേണ്ടി പറഞ്ഞത് പോലെ പറഞ്ഞു.

അതെന്തു പണ്ടാരം എന്നുള്ള രീതിയിൽ 4 പേരും വെങ്കിയെ നോക്കി.

"നാണക്കേട്... അയിനാണ്" വെങ്കി തല താഴ്ത്തി, അവർക്കു മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു.

"സീ everyone, ദിസ് ഈസ് എ പ്രെസ്റ്റീജിയസ്‌ ഇന്സ്ടിട്യൂഷൻ. we ഹാവ് എ reputation. ഇത് വരെ ഇങ്ങനത്തെ ഒരു സംഭവം ഇവിടെ ഉണ്ടായിട്ടില്ല. usually, സ്കൂളിന്റെ പുറത്തുണ്ടാവുന്ന പ്രശ്നങ്ങളിൽ ഞങ്ങൾ ഇടപെടാറില്ല. പക്ഷെ ഈ സംഭവം. സ്കൂൾ യൂണിഫോമിൽ ആണ് ഇവർ ഈ തോന്ന്യവാസം എല്ലാം ഇന്നലെ കാണിച്ചത്. we cannot ടേക്ക് ഇറ്റ് ലൈറ്റ്. ഇന്ന് രാവിലെ തൊട്ടു എനിക്ക് നിർത്താതെ calls ആണ്, ഈ വീഡിയോയെ കുറിച്ച് ചോദിച്ചു. ഇതാണോ ഇവിടെ പിള്ളേരെ പഠിപ്പിക്കുന്നെ എന്ന്. ഈ സ്കൂളിന് ഒരു സ്റ്റാൻഡേർഡ് ഉണ്ട്. ഇങ്ങനെ കുറച്ചു പേരെ കൊണ്ട് അത് കളഞ്ഞു കുളിക്കാൻ ഞാൻ പ്രിൻസിപ്പൽ ആയിരിക്കുമ്പോ സമ്മതിക്കില്ല. ഇവരെ കുറിച്ച് ആദ്യം ആയിട്ടല്ലല്ലോ കംപ്ലൈന്റ്സ് കിട്ടുന്നത്. ഒന്നില്ലെങ്കിലും ഇവിടെ..."

[മീനവിയൽ, മിക്കി ആൻഡ് മുന്മുൻ....

'വിൽ യു സ്റ്റോപ്പ് ഇറ്റ്, സ്റ്റെല്ലാ'

'ഐ വിൽ നോ....'

'ഡോണ്ട് ടോക്ക്'

'ടിക് ടോക് നൗ... യൂ'

'സ്റ്റെല്ല... ശാട്ട് ആപ്!'

'ആസ്പിതികൃഷ് പ്രീത്വിഷ് പ്രിന്റെ... നൗ യൂ ഗെറ്റ് ദി വോക്.'

'കൂൾ സ്റ്റെല്ല...കൂൾ'

'നമ്മൾ ഒരു ഫുൾ ടിക് ടോക് ചെയ്തു കഴിഞ്ഞിട്ടും, ഈ തള്ള നിർത്തുന്നില്ലല്ലോ മുന്മുൻ'

'അവര് നിർത്തി കഴിയുമ്പോ, പറയാൻ വേണ്ടി റെഡി ആയി കുര്യച്ചൻ ഇരിക്കുന്നത് കണ്ടോ. കുറെ നേരം ആയി അങ്ങേരു ഏതാണ്ട് മനസ്സിൽ കണ്ടു വച്ചിട്ട്. പ്രിൻസി വാ അടക്കാൻ വെയിറ്റ് ചെയ്തിരിക്കുവാ. ഇവരൊന്നും വാ അടച്ചിട്ടു വേണം, അങ്ങേർക്കു തുടങ്ങാൻ.'

അപ്പോഴാണ് മിക്കിയും ശ്രദ്ധിച്ചത് ഓരോ തവണ പ്രിൻസി ഓരോ pause എടുക്കുമ്പോഴും, കുര്യച്ചൻ വായ തുറക്കും. പക്ഷെ അപ്പോഴേക്ക് പ്രിൻസിടെ അടുത്ത ഡയലോഗ് തുടങ്ങിയിട്ടുണ്ടാവും.

'ഡി പോത്തേ, ചിരിക്കല്ലേ... തല താഴ്ത്തി പിടി. എന്തോ ഭാഗ്യം... ആരും കണ്ടില്ല. ഇല്ല ഇല്ല... കണ്ടു... നിന്റെ അമ്മ കണ്ടു... ധങ്ങോട്ടു നോക്കൂ'

മിക്കി തല ചരിച്ചു മീരയെ നോക്കി. അവളെ നോക്കി പേടിപ്പിക്കുവാ അവിടെ ഇരുന്നു.

കണ്ണ് ചുവക്കണ്, പല്ലു കടിക്കണ്

മുഷ്ടി ചുരുട്ടണ്, ആകെ വിയർക്കണ്

നാടി ഞരമ്പ് വലിഞ്ഞു മുറുകണ്...

അവൾ പൊക്കിയ അതെ സ്പീഡിൽ തന്നെ തല താഴ്ത്തി.

'ഇത്ര നാളിനിടയ്ക്കു ഞാൻ ഒരു ബിജിഎം ചോദിച്ചിട്ടു തന്നിട്ടില്ല. ഇവിടെ നിനക്ക് കറക്റ്റ് ആയി ഇടാൻ പറ്റിയല്ലേ ടി, മുൻ...മുന്നേ!'

'ഈ സിറ്റുവേഷൻ നു apt ആയ ഒരു പാട്ടു കിട്ടിയപ്പോ, അറിയാതെ ഇട്ടു പോയതാ... ക്ഷമി... എന്നാലും എന്റെ മിക്കി, ഇത്രേം പരെന്റ്സ് ഇവിടെ ഉണ്ടായിട്ടും, മരുന്നിനു പോലും രഞ്ജി പണിക്കർ മോഡൽ ഒരെണ്ണം ഇക്കൂട്ടത്തിൽ ഇല്ലാതെ പോയല്ലോ. ഒരു മരണ മാസ്സ് ഡയലോഗ് ആരെങ്കിലും അടിച്ചിരുന്നേൽ, നല്ല സ്റ്റൈൽ ആയി, സ്ലോ മോഷനിൽ ഇവിടുന്നു ഇറങായിരുന്നു.'

"ഓൾ ഫൈവ് ഓഫ് യൂ ആർ സസ്‌പെൻഡഡ്‌, ഫോർ ടെൻ ഡേയ്സ്, that's two വീക്സ്." പറഞ്ഞു തീർന്നില്ല...ധാ വന്നു ആ മരണ മാസ്സ് ഡയലോഗ്.

['ബ്ളാടി മുന്മുൻ! ഇനി ഇവിടെ നിന്ന് ഒരക്ഷരം മിണ്ടിപ്പോവരുത്.'

'ഞാൻ ഉദ്ദേശിച്ചത്...'

'നോ... മിണ്ടരുത് ഇനി! ചുപ്... നിന്റെ ഇന്നത്തെ കോട്ട കഴിഞ്ഞു.']

"പിന്നെ... നിങ്ങൾ എല്ലാവരും, ഇനി ഇതിന്റെ പുറകെ ഒരു പ്രശ്നം ഉണ്ടാവില്ലെന്ന്, ഇപ്പൊ എനിക്ക് എഴുതി ഒപ്പിട്ടു തരണം. ഇത് കഴിഞ്ഞും ഒരു പ്രശ്നം ഉണ്ടാവുകയാണെങ്കിൽ, അടുത്തത് ഇത് പോലെ സസ്പെന്ഷനില് ഒന്നും തീരും എന്ന് വിചാരിക്കണ്ട. സ്ട്രൈറ്റ് ഡിസ്മിസ്സൽ. ഒരു സംസാരവും ഉണ്ടാവില്ല."

എല്ലാവരും എഴുന്നേറ്റു. അഞ്ചു പേരും പുറത്തേക്കിറങ്ങി. പരെന്റ്സ് ഇപ്പോഴും സോറി പറയുന്ന തിരക്കിൽ ആണ്.

"ഇവിടെത്തെ പ്രഹസനം കഴിഞ്ഞെന്നു തോന്നുന്നു, ബാക്കി ഇനി വീട്ടിൽ ചെന്നിട്ടാവും." വെങ്കി പറഞ്ഞു.

"ഒരു ചെറിയ കറക്ഷൻ. അത്ര ക്ഷമ അവർക്കു കാണില്ല. കാറിൽന്നെ തുടങ്ങും." നിക്കി പറഞ്ഞു.

"എന്തായാലും കിട്ടും, ഇച്ചിരി നേരെത്തെ തുടങ്ങിയാൽ, നേരെത്തെ തീരുമല്ലോ." മിക്കി രംഗം പോസിറ്റീവ് ആക്കാൻ നോക്കി. ബാക്കി ഉള്ളവരുടെ expression il നിന്ന് മനസ്സിലായി അത് ചീറ്റി ന്നു.

"ദോ വരുന്നുണ്ട്, എല്ലാം കൂടെ! എന്നാ പിന്നെ നമുക്ക് പോയി ബാഗ് ഒക്കെ എടുത്തിട്ട് വരാം."

പരെന്റ്സ് അടുത്തെത്തുന്നതിനു മുന്നേ അഞ്ചും കൂടെ ക്ലാസ്സിലേക്ക് ഓടി. അവിടെ ചെന്ന്, ചച്ചുവിനോട് കാര്യവും പറഞ്ഞു, അവർ ഇറങ്ങി.

പാവം ചച്ചു മാത്രം പോസ്റ്റ്.

**********************************************************************************************************************************

കുറെ നേരം ചീത്ത ഒക്കെ കേട്ടെങ്കിലും, പ്രേശ്നങ്ങൾ മുഴുവനും നമ്പർ ത്രീ ആൻഡ് ഗാങ്ങിന്റെ തലയിൽ ഇട്ടു കൊടുത്തു കൊണ്ട്, മിക്കിയും, നിക്കിയും തലയൂരി. ആ ഗാങിനെ വെറും രണ്ടാംകിട കോഴിക്കൂട്ടം ആയിട്ടങ്ങു പ്രെസെന്റ് ചെയ്തു. ഇവരോ? കോഴികൾക്കെതിരെ പ്രതികരിച്ച ധീരയോദ്ധാക്കളും.

പറഞ്ഞതിൽ അല്പം എരിവും പുളിയും കൂടിയത് കൊണ്ടോ, അതോ മക്കളുടെ സ്വഭാവം നല്ലോണം അറിയുന്നത് കൊണ്ട്, അവരുടെ പാരെന്റ്സ്, അത് അത്രയ്ക്കങ്ങു വിശ്വസിച്ചില്ല. എന്നാലും, വേറെ ഒന്നും ചെയ്യാനില്ലാത്ത കൊണ്ട്, അവരെ വെറുതെ വിട്ടു.

മക്കൾ ആയി പോയില്ലേ. കൊല്ലാൻ പറ്റില്ലല്ലോ. വളർത്തുക തന്നെ. - ഇതാണ് ഇപ്പൊ ഇവരുടെ പാരന്റ്സിന്റെ ആപ്തവാക്യം .

ഒരു ഗുണം ഉണ്ടായതു എന്താണെന്നു വച്ചാൽ, ഇവരുടെ ട്യൂഷൻ നിർത്തലാക്കി. ഇനി അവിടെ പോയി, ഇതിന്റെ ബാക്കി എന്തേലും ഒപ്പിക്കുവോ എന്ന പേടി കൊണ്ടാണ് അത് നിർത്തിയത്.

പിള്ളേർക്ക് അതിൽ എന്ത് കൊണ്ടും പെരുത്ത് സന്തോഷം. വൈകുന്നേരം അവിടെ പോയി തൂങ്ങിപ്പിടിച്ചിരിക്കേണ്ട, കറങ്ങി നടക്കാം, നമ്പർ ത്രീയിന്റെ തിരുമോന്ത കാണണ്ട. .. ഗുണം മെച്ചം... പണം മിച്ചം...

ഉണ്ടാക്കിയ പ്രേശ്നത്തിന്റെ ആഫ്റ്റർ effect എന്നോണം, വീട്ടുകാര്, രണ്ടു ദിവസം അവരെക്കൊണ്ടു വീട്ടിലെ പണി ഒക്കെ ചെയ്യിപ്പിച്ചും മറ്റും, ചെറിയ തോതിൽ പണിഷ്മെന്റ്സ് ഒക്കെ കൊടുത്തു. പിന്നെ അത് അവരും വിട്ടു.

***************************************

അങ്ങനെ നാല് ദിവസത്തെ സസ്പെന്ഷന് കഴിഞ്ഞിട്ടുള്ള, ഒരു ശനിയാഴ്ച. നിക്കി രാവിലെ തന്നെ എത്തിയിട്ടുണ്ട്.

***രാവിലെ എന്ന് പറയുമ്പോ 11 am. നമുക്ക് ഈ 12 pm നു മുന്നേ ഉള്ള ഏതു സമയവും രാവിലെ ആണല്ലോ. ***

"എന്താടി, അലവലാതി, രാവിലെ തന്നെ" മിക്കി ഉറക്കച്ചടവിൽ ബെഡിൽ, പുതച്ചു മൂടി, നിക്കി എഴുന്നേൽപ്പിച്ചു ഇരുത്തിയ അതെ പരുവത്തിൽ ഇരിക്കുകയാണ്. കണ്ണ് പോലും തുറന്നിട്ടില്ല.

"എനിക്ക് വീട്ടിൽ ഇരുന്നു ബോർ അടിച്ചു. നമുക്ക് എവിടെ എങ്കിലും കറങ്ങാൻ പോവാം.ലവ് ആക്ഷൻ ഡ്രാമ റിലീസ് ആയില്ലേ. അച്ചായനെ പോയി കണ്ടിട്ട് വരാം."

അത് കേട്ടതും, മിക്കിയുടെ കണ്ണുകൾ തുറക്കപ്പെട്ടു. "ഞാൻ ഇപ്പൊ റെഡി ആയി വരാം." അവൾ ബാത്റൂമിലേക്കു ഓടി.

"ഡി ഞാൻ വീട്ടിൽ കാണും. റെഡി ആയിട്ട് നീ അങ്ങോട്ടേക്ക് വന്നാൽ മതി."

"അവളുമാര് വരുന്നുണ്ടോ?" മിക്കി വായിൽ ടൂത് brushum വച്ച് പുറത്തേക്കു തലയിട്ടു ചോദിച്ചു.

"ഞാൻ ഗ്രൂപ്പിൽ മെസ്സേജ് ഇടുവാ... വരുന്നുണ്ടേൽ ഒരു one അവറിൽ മാളിൽ മീറ്റ് ചെയ്യാമെന്ന് പറയാം."

"ഒക്കേ" ബ്രുഷും ആയി പുറത്തേക്കു വന്ന ആ തല, വീണ്ടും അകത്തേക്ക് പോയി.

കുറച്ചു നേരത്തെ പാട്ടും ബഹളവും ഒക്കെ കഴിഞ്ഞു, അവൾ കുളിച്ചു, നല്ല ഐശ്വര്യത്തോടെ ഇറങ്ങി വന്നു.

*** അതെ, കറക്റ്റ് ആയി തന്നാ വായിച്ചെ... "കുളിച്ചിട്ടു" ഇറങ്ങി. ഇടയ്ക്കങ്ങനെ ഒക്കെ സംഭവിക്കാറുണ്ട്. ***

പക്ഷെ വലിച്ചു കയറ്റിയത് ഒരു ankle ലെങ്ത് ബ്ലൂ ripped ജീൻസും, സിമ്പിൾ പ്ലെയിൻ വൈറ്റ് ബ്രോഡ് നെക്ക് ടീഷർട്ടും. മുടി അഴിച്ചിട്ടു. usual സ്റ്റൈലിൽ കണ്ണും എഴുതി, ഒരു ഓറഞ്ച് കമ്മലും, വൈറ്റിൽ ഓറഞ്ച് ഹിന്റസ് ഉള്ള sneakersഉം, ഒരു ക്രോസ്സ്‌ബോഡി ബാഗും എടുത്തിട്ടു. കുളിച്ചെങ്കിലും, ശീലം ആയി പോയത് കൊണ്ട്, കുറെ പെർഫ്യൂമും അടിച്ചു. ഇപ്പൊ നേരെത്തെ ഉണ്ടായിരുന്ന ഐശ്വര്യം അങ്ങ് പോയി കിട്ടിയിട്ടുണ്ട്.

*** പക്ഷെ എന്തൊക്കെ പറഞ്ഞാലും, ഇങ്ങനെയും നമ്മുടെ കൊച്ചു നല്ല ലുക്ക് ആണ് കേട്ടോ... പറയണ്ട... അല്ലെങ്കിലേ അഹങ്കാരം ആണ്... ഇത് കൂടെ കേട്ടാൽ പിന്നെ പറയേ വേണ്ട.***

അങ്ങനെ അവൾ താഴെ പോയി, ചന്ദ്രശേഖറിന്റെ കയ്യിൽനിന്നു ക്രെഡിറ്റ് കാർഡും, മീരയുടെ കയ്യിൽ നിന്ന് കുറച്ചു കാശും വാങ്ങി, നേരെ നിക്കിയുടെ വീട്ടിലേക്കു വിട്ടു.

നിക്കിയും ഏകദേശം ഈ ഒരു കോലത്തിൽ തന്നെ ആയിരുന്നു. ripped ബ്ലാക്ക് ജീൻസ്‌ ജീൻസും, പ്രിന്റഡ് ലൂസ് ടോപ്പും. ബ്ലൂ സ്റ്റ്ഡ്സ് കാതിൽ, കയ്യിൽ ഒരു സിൽവർ cuff ബ്രേസ്‌ലെറ്. കാലിൽ ബ്ലാക്ക് sneakers. അവളുടെ കയ്യിൽ ഫോണും, പഴ്സും മാത്രേ ഉള്ളു.

മിക്കി ചെന്ന് കയറിയ പാടെ, നിക്കി അവളുടെ പേഴ്സ് എടുത്തു, മിക്കിയുടെ ബാഗിലേക്കു വച്ചു.

"ഊബർ വിളിച്ചോ?" മിക്കി ചോദിച്ചു.

"ആ...ഇപ്പെത്തും."

ഒരു 20 മിനുറ്റിൽ അവർ മാളിൽ എത്തി. അവിടെ അവരെ കാത്തു വെങ്കിയും ചച്ചുവും ഉണ്ടായിരുന്നു.

തനുവിന് വീട്ടിൽ തന്നെ ട്യൂഷൻ ഏർപ്പാടാക്കിയത് കാരണം, അവൾക്കു വരാൻ പറ്റിയില്ല. തങ്കുവിന് റിലേറ്റീവിന്റെ കല്യാണം ഉണ്ട്. സൊ അവളും ഇല്ല.

അങ്ങനെ അവർ അവിടെ ഒക്കെ കറങ്ങി നടന്നു, കുറച്ചു ഷോപ്പിങ്ങും, ഒത്തിരി ഫുഡിങ്ങും ഒക്കെ കഴിഞ്ഞു, മൂവി കാണാൻ കയറി.

മൂവി തുടങ്ങി ഒരു 10 മിനുട്ടിൽ, മിക്കി അവളുടെ പെപ്സി ഫുൾ കുടിച്ചു തീർത്തിരുന്നു. അതിന്റെ ആവണം, അവൾക്കു restroomil പോണം. എങ്ങനെ ഒക്കെയോ കടിച്ചു പിടിച്ചു ഇന്റർവെൽ വരെ ഇരുന്നു.

ഇന്റർവെൽ ആയതും, ഇവളുടെ അതെ അവസ്ഥയിൽ ഉണ്ടായിരുന്ന കുറെ ആളുകളോടൊപ്പം, മിക്കിയും ഇറങ്ങി. നിക്കിയും, വെങ്കിയും, ചച്ചുവും അവിടെ തന്നെ ഇരുന്നു.

റെസ്റ്ററൂമിൽ ആണെങ്കിൽ എന്നും ഇല്ലാത്ത തിരക്ക്. കുറെ നേരം വെയിറ്റ് ചെയ്തു കഴിഞ്ഞാണ് ഒരു സ്റ്റാൾ അവൈലബിൾ ആയതു.

അവളിറങ്ങുമ്പോഴേക്ക് എല്ലാവരും തന്നെ പോയിരുന്നു. മൂവി ഇപ്പൊ തുടങ്ങി കാണും എന്ന് അവൾക്കു മനസ്സിലായി. വേഗം എത്താൻ ദ്രിതിയിൽ നടക്കുമ്പോഴാണ്, അത് സംഭവിച്ചത്.

എന്തോ ഒരു സാധനം, പുറകിൽ നിന്ന് അവളുടെ അരയിൽ പിടിച്ചു പൊക്കി, ഒരു കൈ കൊണ്ട് അവളുടെ വായും പൊത്തിപ്പിടിച്ചു, ഒരു സ്റ്റോർറൂമിലേക്ക് തള്ളി.

'തള്ളിയതോന്നും, അല്ല. .. എറിയുവായിരുന്നു. .. എന്റെ നടു പോയി. ..'

ഒരു കണക്കിന് നടുവും താങ്ങിപ്പിടിച്ചു എഴുന്നേറ്റു വന്നപ്പോഴേക്ക് ഡോറും അടഞ്ഞു.

'കോപ്പു... ഇരുട്ടാണല്ലോ...' ഏതോ ഒരു രൂപം ഡോറിന്റെ അടുത്ത് ഉണ്ടെന്നു അവൾക്കു മനസ്സിലായി.

'എന്റെ കൃഷ്ണാ. .. ആരാ അത്. .. ഞാനും ഒരു prime ടൈം ന്യൂസ് സബ്ജെക്ട് ആയി മാറാൻ പോകുവാണോ? ഏതു നേരത്താണാവോ പെപ്സി വാങ്ങാൻ തോന്നിയെ! ഒറ്റയിരുപ്പിൽ ഇരുന്നു കുടിക്കേണ്ടായിരുന്നു.... യ്യോ അമ്മെ. ..' പേടിക്കേണ്ട. .. അവൾ ഇരുട്ടത്ത് തപ്പി തടഞ്ഞു ഒന്ന് വീഴാൻ പോയതാ.

"ആരാ അത്? എന്താ നിങ്ങള്ക്ക് വേണ്ടേ?" ഡോറിനടുത്തുള്ള നിഴൽ രൂപത്തിനെ നോക്കി ചോദിച്ചതാ.

'അതെ. .. ഇത് കേൾക്കേണ്ടതും, അയാള് ഇപ്പൊ പേരും അഡ്രസ്സും പിൻകോഡ് ഉൾപ്പടെ പറഞ്ഞു തരും. ഞാൻ വെറും ദുരന്തം ആണല്ലോ! കൊല്ലാൻ പോവുന്നവന്റെ അടുത്താണോ ഇതൊക്കെ ചോദിക്കുന്നെ... എന്നെ ഇങ്ങനെ ഒരു സിറ്റുവേഷനിൽ കൊണ്ടിട്ടു ആ പന്ന മുൻമുനിനെയും കാണാൻ ഇല്ലല്ലോ!... അയ്യോ.... എന്താത്. .. കർത്താവേ. . മതില്... ഇനി ഇതിന്റപ്പുറത്തേക്കു പോവാൻ എന്തോ ചെയ്യും! ദേണ്ടെ ആ നിഴൽ അനങ്ങുന്നു. കൃഷ്ണാ... അതെന്റെ അടുത്തേക്കാണല്ലോ വരുന്നേ. കോപ്പു... ഏതു തെണ്ടിയാ ഈ മതില് ഇവിടെ കൊണ്ട് വന്നു വച്ചെ. .. അമ്മെ. . ദേ ആ നിഴല് അടുത്തെത്തി.... ഏഹ്... ഇത്... ഇതയാളല്ലേ... നമ്പർ ത്രീ...!!! നീ തീർന്നു മിക്കി. .. നീ തീർന്നു!"
****************** തുടരും
ബാക്കി പിന്നെ... :)

ലൈക്ക് ചെയ്തു അഭിപ്രായങ്ങൾ കുറിക്കണേ....

രചന: സെഹ്‌നസീബ്

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top