ദേവ നന്ദനം , Part 20

Valappottukal
ദേവ നന്ദനം 🌹
➖➖➖➖➖
Part -20
_________

     " എന്താടീ എന്താ ഇതിന്റെ അർത്ഥം? ഞാൻ എന്താ ഇതിൽ നിന്നും മനസിലാക്കേണ്ടത് ? "



" നന്ദൂ...ഞാൻ , നീ വിചാരിക്കുന്ന പോലെയല്ല, ഈ ഫോട്ടോ.."



" നിർത്തൂ നിധീ...ഇനി നീ കൂടുതൽ ന്യായീകരിക്കാൻ നോക്കേണ്ട, എനിക്ക് ഒന്നും കേൾക്കണം എന്നില്ല. " നന്ദു നിധിയുടെ മുഖത്ത് പോലും നോക്കാതെ പറഞ്ഞു.



അവരുടെ ഇടയിൽ എന്താ നടക്കുന്നത്  എന്ന് മനസ്സിലാവാതെ  നോക്കി നിൽക്കുകയായിരുന്നു ബാക്കി എല്ലാവരും.



" എന്താ നന്ദന, എന്താ കാര്യം.?  നിങ്ങൾക്കിടയിൽ പ്രശനം ഉണ്ടാക്കുന്ന തരത്തിലുള്ള എന്ത് ഫോട്ടോ ആണ് ഇതിനകത്ത്. അത് ഞങ്ങൾക്കും കാണണം . " 



വൈശാഖിന്റെ ചോദ്യത്തിന് മറുപടി നൽകാതെ തന്റെ ഫോൺ  നന്ദു അവന് കൈ മാറി. ഫോൺ കിട്ടിയതും അതിലെ ഫോട്ടോ കണ്ടതും അവന്റെ മുഖമാകെ മാറുന്നത് എല്ലാവരും ശ്രദ്ധിച്ചു.



" വിച്ചൂ എന്താടാ കാര്യം ? "


വൈശാഖ് അവന്റെ കയ്യിലുള്ള ഫോൺ ദേവനെ ഏൽപ്പിച്ചു  .അത് കണ്ടതും ദേവന്റെ മുഖമാകെ ദേഷ്യം കൊണ്ട് ചുവന്നു. ബീച്ചിൽ വെച്ച് ദേവന്റെ രണ്ട് കൈകളും  സ്വന്തം കൈകളാൽ കൂട്ടിപ്പിടിച്‌   നിൽക്കുന്ന നിധിയുടെയും ദേവന്റെയും ഫോട്ടോ ആയിരുന്നു അത്..



" നന്ദന .താൻ വിചാരിക്കുന്ന പോലെയല്ല കാര്യങ്ങൾ? ഇതിൽ എന്തോ ചതി നടന്നിട്ടുണ്ട് ."



" അപ്പോൾ ഇങ്ങനൊരു സംഭവമേ നടന്നിട്ടില്ല എന്നാണോ സാർ പറയുന്നത്? പിന്നെ ചതി നടന്നിട്ടുണ്ട് എന്നുള്ളത് സത്യമാണ്. ചതിച്ചത് ദാ ഇവളും ഇയാളും കൂടിയാണെന്ന് മാത്രം. " നന്ദു നിധിയുടെയും ദേവന്റെയും നേർക്ക് വിരൽ ചൂണ്ടികൊണ്ട് പറഞ്ഞു.


" നന്ദന അത് അങ്ങനെയല്ല..."


" വേണ്ട സാർ.." വൈശാഖ് എന്തോ പറയാൻ വരുന്നതിന് മുമ്പ് നിധി അവനെ തടഞ്ഞു.



"  ഇവൾ എന്നെ ഇങ്ങനെയാണ് മനസിലാക്കിയതെങ്കിൽ അങ്ങനെ തന്നെ ആവട്ടെ സാർ . ആരും പറഞ്ഞ് അവളെ തിരുത്താൻ നോക്കേണ്ട.  തോൽപ്പിച്ചു കളഞ്ഞു ഇവൾ എന്നെ." കണ്ണിൽ നിന്ന് വന്ന കണ്ണ് നീർ തുടച്ചു കൊണ്ട് ഇടറിയ ശബ്ദത്തോടെ പറഞ്ഞ് നിധി മുകളിലേക്ക് സ്റ്റെപ് കയറിപ്പോയി.



       കുറെ നേരത്തെ മൗനത്തിന് ശേഷം നന്ദു ഒഴികെ  ഓരോരുത്തരായി അവിടെ നിന്നും  പോയി. എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ നന്ദു മാത്രം കുറെ സമയം ആ നിൽപ്പ് തുടർന്നു.



" ദേവ്...നന്ദന അവൾ തെറ്റിദ്ധരിച്ചതല്ലേ? ആ ഫോട്ടോ അവൾക്കെങ്ങനെ കിട്ടി?  അവളുടെ തെറ്റിധാരണ മാറ്റണ്ടേ നമുക്ക്? "



" വേണ്ട വിച്ചൂ..  ഇപ്പോൾ ഒന്നും പറയാൻ പോകേണ്ട. ഇപ്പോൾ നടന്നതും പറഞ്ഞതൊന്നും നന്ദുവിന്റെ മനസിലെ കാര്യങ്ങളല്ല , അവൾ ഇപ്പോൾ കാട്ടി കൂട്ടിയതൊക്കെ വെറും അഭിനയമാണെന്ന് ആ കണ്ണുകളിൽ ഞാൻ കണ്ടത് ആണ്. "



" നീ പറയുന്നതൊന്നും ഞങ്ങൾക്ക് മനസിലാവുന്നില്ല ദേവ് ? "



" നിനക്കറിയാവുന്നതല്ലേ സുധീ..,എന്റെ നന്ദുവിന്റെ കണ്ണുകൾ നോക്കിയാൽ എനിക്ക് അവളുടെ മനസ് വായിച്ചെടുക്കാൻ പറ്റുമെന്ന്. എന്നാൽ കുറച്ചു മുമ്പ് ആ കണ്ണുകളിൽ ഞാൻ കണ്ടത് നിധിയോടും എന്നോടും ഉള്ള ദേഷ്യമല്ല, അങ്ങനെ ആണെന്ന് അഭിനയിക്കുന്ന എന്റെ നന്ദുവിന്റെ മനസാണ്.ആർക്കോ, അല്ലെങ്കിൽ എന്തിനോ വേണ്ടി എല്ലാം കണ്ടില്ലെന്ന് നടിച്ച് അഭിനയിക്കുകയാണ് എന്റെ നന്ദു..



  ദേവൻ പറയുന്നത് ശരിക്കും മനസിലാക്കാൻ പറ്റിയില്ലെങ്കിലും  എന്തോ പന്തികേട് ഉണ്ടെന്ന് വൈശാഖിനും സുധിക്കും മനസിലായി.



 നന്ദുവിന്റെ ഭാഗത്ത്‌ നിന്ന് അനുകൂല മറുപടി കിട്ടാത്തത് കൊണ്ട് ദേവൻ തന്നെ അംഗീകരിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് ഹരി അപ്പോൾ  തന്നെ പോകാൻ തീരുമാനിച്ചു.  സുധിയും വൈശാഖും അവനെ അവിടെ താമസിക്കാൻ ഒരുപാട് നിർബന്ധിച്ചെങ്കിലും നന്ദന ദേവനെ മനസിലാക്കി ദേവൻ ക്ഷമിക്കുന്നവരെ  അവന്റെ കൂടെ താമസിക്കാൻ ആവില്ല എന്നായിരുന്നു ഹരിയുടെ മറുപടി. എല്ലാം ശരിയാകുന്ന വരെ തിരിച്ചു ദുബായിൽ പോകില്ല എന്നു പറഞ്ഞ് ഹരി അവിടെ നിന്നിറങ്ങി. സ്വന്തം നിലപാടിൽ ഉറച്ച് നിൽക്കുന്നത് കൊണ്ട് തന്നെ ചെറു വേദനയോട് കൂടി  ഹരി പോകുന്നതും നോക്കി ദേവൻ നിന്നു.



     അന്ന് രാത്രി എല്ലാവർക്കും വൈശാഖിന്റെ പുതിയ വീട്ടിൽ കിടക്കാൻ  ആയിരുന്നു തീരുമാനം. നന്ദുവിന്റെ നിർബന്ധ പ്രകാരം അവൾക്ക്‌  വേറെ തന്നെ റൂം വൈശാഖ് കൊടുത്തു. മൗനത്തോടെ എല്ലാം നോക്കി നിൽക്കാനേ നിധിക്ക് കഴിഞ്ഞുള്ളൂ.



        പിറ്റേ ദിവസം രാവിലെ എല്ലാവരും ഒന്നിച്ച് ബ്രേക്ഫാസ്റ്റ്   കഴിക്കുമ്പോഴും  നിധിയോടും ദേവനോടും ഉള്ള ദേഷ്യം നന്ദു കാണിച്ചു. ഫുഡ് കഴിക്കുമ്പോൾ പതിവ് പൊലെ, നിധി നന്ദുവിന്റെ അടുത്ത് പോയിരുന്നതും  നന്ദു  ദേഷ്യത്തിൽ അവിടെ നിന്ന് എഴുന്നേറ്റ് പോയി. നന്ദുവിന്റെ ആ പ്രവർത്തി എല്ലാവരും അതിശയത്തോടെ നോക്കി. ഒന്നും മിണ്ടാതെ നന്ദുവിന് പിന്നാലെ നിധിയും ഫുഡ്‌ കഴിക്കാതെ എഴുന്നേറ്റ് പോയി.
ആരും  അതിശയിക്കുന്ന തരത്തിലുള്ള കൂട്ടുകാരികളായിരുന്നവരുടെ മാറ്റം എല്ലാവരിലും വേദനയുണ്ടാക്കി. കളിച്ചും ചിരിച്ചും ഒരുമിച്ച് നടന്നവർ, കാണുമ്പോൾ തന്നെ വഴി മാറി നടന്നു.



    അന്ന് വൈകുന്നേരം ബാൽകണിയിലിരുന്ന് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു  ദേവനും സുധിയും വൈശാഖും.  അവരുടെ അടുത്തേക്ക് ചായയും സ്നാക്സും ആയി നിധിയും ആൻവിയും  വന്നു .



" വൗ. ...എന്താ ഒരു കോ ഇൻസിഡൻസ്, ഇപ്പോൾ ഒരു ടീ കിട്ടിയെങ്കിൽ എന്ന് ഓർത്തതെ ഉള്ളൂ ഞാൻ..അപ്പോഴേക്കും ഇതാ കൺ മുമ്പിൽ ടീ വിത്ത് സ്നാക്ക്‌സ്.. "  വൈശാഖ്, ട്രേയിൽ സ്നാക്‌സും ചായയും ആയി നിൽക്കുന്ന നിധിയോടും ആൻവിയോടും കുസൃതിയോടെ പറഞ്ഞു.



" സാറിന് ചായ കുടിക്കാൻ ആഗ്രഹം ഉണ്ടെന്ന് ഉൾവിളി കിട്ടിയത് കൊണ്ട് തന്നെയാ ഞങ്ങൾ ഇപ്പോൾ ഇതും കൊണ്ട് ഇങ്ങോട്ട് വന്നത്‌. അല്ലെ നിധീ..."



" ഉം..." നിധി ഒന്ന് ചെറുതായി പുഞ്ചിരിക്കുക മാത്രം ചെയ്ത് അവർക്ക് മുന്നിലേക്ക് കയ്യിലുള്ള സ്നാക്ക്‌സ് ട്രേ നീക്കി വച്ചു.



എല്ലാവരും ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് അവരുടെ ഇടയിലേക്ക്  നന്ദുവും ശരണും വന്നത്.



" ഹേയ്...എവിടെയായിരുന്നു നിങ്ങൾ രണ്ട് പേരും? ഞങ്ങൾ എത്ര അന്വേഷിച്ചെന്നോ..കം കം....ടീ  യും  സ്നാക്‌സും ഇവിടെ  റെഡി  ആണ്. "  ആൻവി അവരെ രണ്ട് പേരെയും അടുത്തേക്ക് വിളിച്ചു.



" ഞങ്ങൾക്ക് നിങ്ങളോട് എല്ലാവരോടും ആയി ഒരു കാര്യം പറയാനുണ്ട്‌ . "


    നന്ദു പറയുന്നത് കേട്ട് സംശയ ഭാവത്തിൽ എല്ലാവരും അവളെ തന്നെ നോക്കി.



" നാളെ ഈവനിംഗ്  ഞാനും ശരണും  തിരിച്ചു ബാംഗ്ലൂരേക്ക് പോകും. അതിനു മുമ്പ്.... അതിന് മുമ്പ് നാളെ രാവിലെ  ഞങ്ങൾ രജിസ്റ്റർ മാരേജ് ചെയ്യാൻ തീരുമാനിച്ചു."



" വാട്ട്.." നന്ദനയുടെ സംസാരം കേട്ട് എല്ലാവരും ഒരു പോലെ ഞെട്ടി .




" എസ്... ഞങ്ങൾ അത്‌ തീരുമാനിച്ചു കഴിഞ്ഞു."



" നന്ദന ആർ യൂ മാഡ് ?.. താൻ എന്താ പറയുന്നത് എന്ന്  തനിക്ക് വല്ല ബോധവും ഉണ്ടോ ? "



" നല്ല ബോധം ഉണ്ട് സാർ....ഞാൻ എന്താണോ ചെയ്യുന്നത് അത് നൂറ് ശതമാനവും ശരിയാണെന്ന ബോധവും എനിക്ക് ഉണ്ട്. "



" നന്ദന ആരോടോ ഒക്കെയുള്ള വാശിയോടെ പുറത്താ ഇതൊക്കെ പറയുന്നതും ചെയ്യുന്നതും എന്ന് മനസ്സിലാക്കാം. താൻ, താൻ എങ്ങനെ ശരൺ  ഇതിന്..? "



" സോറി സാർ...മനപ്പൂർവമല്ല ഇങ്ങനൊരു തീരുമാനം എടുത്തത്, ആരെയും വേദനിപ്പിക്കാനും അല്ല, സാറിന് അറിയാലോ കണ്ട നാൾ തൊട്ടേ എനിക്ക് നന്ദനയോട് തോന്നിയ അടുപ്പം. സാറിന് മാത്രമല്ല നമ്മുടെ ഓഫീസിൽ എല്ലാർക്കും അറിയാമല്ലോ അത്. ഇപ്പോൾ നന്ദന ആയിട്ട് എന്നോട് ഇങ്ങോട്ട് വന്ന് ആവശ്യപ്പെട്ടതാ ഇത്..അത് ഞാനായിട്ട് ഒരിക്കലും തള്ളിക്കളയില്ല. അങ്ങനെ ചെയ്താൽ അത് എന്റെ മനസാക്ഷിയെ വഞ്ചിക്കുന്നതിന് തുല്യമായിരിക്കും. "



ശരണിന്റെ സംസാരം കേട്ടതും ദേവന്റെ മുഖം ദേഷ്യത്താൽ ചുവക്കുന്നത് എല്ലാവരും കണ്ടു. അത് മനസിലാക്കിയത് കൊണ്ട് തന്നെ സുധി ദേവന്റെ ഷോള്ഡറിൽ തന്റെ കൈ അമർത്തിപ്പിടിച്ചു .



" അപ്പോൾ എല്ലാവരും നാളെ രാവിലെ രജിസ്ട്രർ ഓഫീസിൽ ഞങ്ങളുടെ കൂടെ വരണം . " നന്ദു ശരണിനെയും വിളിച്ച് അവിടെ നിന്ന് പോയി.



നന്ദു പറഞ്ഞു പോയതൊക്കെ കേട്ട് ഒരുതരം മരവിച്ച മാനസികാവസ്ഥയിൽ ആയിരുന്നു എല്ലാവരും.



" ദേവ്.... ഇനി എന്താടാ ചെയ്യുക , നന്ദനയുടെ തെറ്റിദ്ധാരണ മാറ്റണ്ടേ? അല്ലെങ്കിൽ ദേഷ്യത്തിന്റെ പുറത്ത് അവളെടുക്കുന്ന തീരുമാനം  ഓർത്ത് ഒരിക്കൽ അവൾ തന്നെ ദുഃഖിക്കേണ്ടി വരില്ലേ..? "



"വേണ്ട സുധീ, അവൾ അവളുടെ ധാരണയിൽ തന്നെ ഉറച്ചു നിൽക്കട്ടെ. ഇത്രയൊക്കെ പറഞ്ഞിട്ടും അവൾക്ക് എന്നെയും അതുപോലെ അവൾക്ക് വേണ്ടി ജീവിക്കുന്ന ഈ കൂട്ടുകാരിയെയും മനസിലാക്കാൻ പറ്റുന്നില്ലെങ്കിൽ അവൾ ഇപ്പോൾ തീരുമാനിച്ച പോലെ തന്നെ കാര്യങ്ങളൊക്കെ നടക്കട്ടെ. അത് കാണാൻ നമുക്ക് എല്ലാർക്കും പോകാം അവരുടെ കൂടെ. "




"അപ്പോൾ  അവൾ വേറൊരുത്തന് സ്വന്തം ആകുന്നത് നിനക്ക് കാണാൻ പറ്റുമോ ദേവ്? അതിന് വേണ്ടിയാണോ നീ ഇത്രയും കാലം കാത്തിരുന്നത് ? "  സുധിയുടെ മുഖത്ത് ദേഷ്യവും സങ്കടവും ഒരുപോലെ കടന്നു വന്നു.



അതിന് എനിക്ക് കഴിയണം. എന്റെ കണ്ണുകൾ തന്നെ എന്നെ പറഞ്ഞ് വിശ്വസിപ്പിക്കണം അവൾ വേറൊരാളുടെ സ്വന്തം ആയെന്നുള്ള സത്യം. അതിന് നാളെ രജിസ്റ്റർ ഓഫീസിൽ അവരുടെ കൂടെ നമുക്കും പോകണം. പോയേ പറ്റൂ.. "

*************

        പിറ്റേ ദിവസം രാവിലെ സെറ്റ് സാരിയും ഉടുത്ത് തലയിൽ കുറച്ച് മുല്ലപ്പൂവും വെച്ച് നന്ദു  വളരെ ലളിതമായി     ഒരുങ്ങി കണ്ണാടിക്ക് മുൻപിൽ പോയി നിന്നു.ഒരു നിമിഷം കണ്ണാടിക്കു മുമ്പിലുള്ള തന്റെ പ്രതിബിംബത്തെ തന്നെ നോക്കി ഉറച്ച മനസോടെ അവൾ താഴേക്ക് ഇറങ്ങിപ്പോയി. നന്ദു നേരെ പോയത് വൈശാഖിന്റെ പപ്പയുടെയും അമ്മയുടെയും അടുത്തേക്കായിരുന്നു. അവരുടെ മുമ്പിലെത്തിയ അവൾ അവരുടെ രണ്ട് പേരുടെയും കാൽക്കൽ വീണ് അനുഗ്രഹം വാങ്ങിച്ചു. അവർ രണ്ടുപേരും അവളുടെ തലയിൽ കൈ വച്ച്  പതുക്കെ  പിടിച്ചെഴുന്നേല്പിച്ചപ്പോൾ എന്തെന്നില്ലാത്ത കണ്ണുനീർ കൊണ്ട് അവളുടെ കണ്ണുകൾ മൂടിയിരുന്നു.



" വൈശാഖ് കാര്യങ്ങളൊക്കെ ഞങ്ങളോട് പറഞ്ഞിരുന്നു മോളെ...എല്ലാം നല്ലത് പോലെ നടക്കട്ടെ. " വൈശാഖിന്റെ പപ്പ  നന്ദുവിന്റെ തലയിൽ വാത്സല്യത്തോടെ  തലോടി.



" എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നാണ് ഇന്ന് നടക്കാൻ പോകുന്നത്. സാഹചര്യങ്ങൾ എന്നെ ഇവിടെ  വരെ കൊണ്ടെത്തിച്ചു. എന്റെ അച്ഛയോ അമ്മയോ ഏട്ടനോ ഇന്ന് ഇവിടെ എന്നെ അനുഗ്രഹിച്ചു പറഞ്ഞയകാൻ ഇല്ല. ആ സ്ഥാനത്ത് ഇപ്പോൾ ഞാൻ കാണുന്നത് നിങ്ങൾ രണ്ടുപേരെയുമാണ്. എന്നെ..എന്നെ അനുഗ്രഹിക്കണം. "  നന്ദുവിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ അനുസരണയില്ലാതെ ഒഴുകിയിറങ്ങി.



" എന്താ മോളെ ഇത്, ഞങ്ങൾക്ക് നിങ്ങളെല്ലാവരും  മക്കൾ തന്നെയാണ്. ഞങ്ങളുടെ എല്ലാ വിധ അനുഗ്രഹവും മോൾക്കുണ്ടാകും. കരയാതെ പോയിട്ട് വാ..." വൈശാഖിന്റെ അമ്മ  നന്ദുവിന്റെ കണ്ണുനീർ തുടച്ച് അവളുടെ നെറ്റിയിൽ വാത്സല്യത്തോടെ ചുംബിച്ചു.



       നന്ദുവിനെയും കാത്ത് വൈശാഖും ശരണും പുറത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു. വൈശാഖിന്റെ കാറിൽ അവർ മൂന്ന് പേരും രജിസ്ട്രർ ഓഫീസിലേക്ക് പുറപ്പെട്ടു.  നിധിയും ആൻവിയും സുധിയും ദേവനോടൊപ്പം അവന്റെ കാറിൽ വൈശാഖിന്റെ കാറിന് പുറകേ  പോയി.



     രജിസ്ട്രർ ഓഫീസിന്റെ പുറത്ത്  കാത്തു നിൽക്കുമ്പോൾ എല്ലാവരുടെയും കണ്ണുകളുടെ സ്ഥാനം  നന്ദുവിന്റെ   മുഖത്തക്ക് തന്നെയായിരുന്നു കണ്ണുകൾ രണ്ടും ഇറുക്കിയടച്ച് ബെഞ്ചിൽ  ചാരിയിരിക്കുന്ന അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ദേവന്റെ  കണ്ണുകളും നിറഞ്ഞു.



" നിങ്ങളെ സാർ അകത്തേക്ക് വിളിക്കുന്നു. " അകത്തു നിന്നും ഒരാൾ വന്ന് പറഞ്ഞതും എല്ലാവരുടെയും നെഞ്ചിടിപ്പ് അതി വേഗത്തിലായി.എല്ലാവരെയും മറി കടന്ന് നന്ദു തന്നെ ആദ്യം അകത്തേക്ക് കടന്നു. അവൾക്ക് പുറകേ ബാക്കിയുള്ളവരും.




" വധൂ വരന്മാരും സാക്ഷികളും റെഡി ആണല്ലോ  അല്ലെ..? "

 

     " അതേ സാർ..എല്ലാവരും റെഡി ആണ്." ശരൺ മുന്നോട്ട് വന്നു.



" എന്നാൽ പെണ്ണിനും ചെക്കനും ഇതിൽ ഒപ്പിടാം.." അയാൾ അവർക്ക് നേരെ റജിസ്ട്രർ ബുക്ക് നീട്ടി."



തുടരും...

രചന: അഞ്ജു വിപിൻ.


അതേ...ലെങ്ത് കുറവാണെന്ന് മാത്രം പറയരുത്.... വേറൊന്നും കൊണ്ടല്ല..പറ്റിപ്പോയി😪🙏രണ്ട് ദിവസം കൂടിയേ ഉള്ളൂ..അതോണ്ട് ഒന്ന് ക്ഷമിക്കെന്നെ...

         അപ്പോൾ താരാനുള്ളതൊക്കെ തന്നോളൂ...വാങ്ങിക്കാൻ റെഡി ആണേ..(കൂട്ടത്തിൽ ലൈക്കും മറക്കണ്ട..😜)
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top