ദേവ നന്ദനം 🌹
➖➖➖➖➖➖
Part-12
_________
പതുക്കെ കണ്ണ് തുറക്കാൻ നോക്കുമ്പോൾ കണ്ണുകൾക്ക് എന്തെന്നില്ലാത്ത ഭാരം അനുഭവപ്പെട്ടു നന്ദുവിന്. കണ്ണ് തുറന്നപ്പോൾ കണ്ട നേർത്ത കാഴ്ചയിൽ ആദ്യം തെളിഞ്ഞത് ആകുലതയോടെ നോക്കുന്ന രണ്ട് കണ്ണുകളാണ്.
"ഹേയ്, ആർ യൂ ഓകെ.....????"
ചെവിയിൽ ആ ശബ്ദം പതിഞ്ഞപ്പോഴാണ് താൻ ദേവന്റെ കൈകളിലാണ് എന്നുള്ള ബോധം നന്ദുവിന് ഉണ്ടായത്.
അവൾ പതിയെ നേരെ നിന്നപ്പോൾ ദേവൻ അവന്റെ കൈകളിൽ നിന്ന് അവളെ സ്വതന്ത്രയാക്കി.
"എന്താ പറ്റിയത്? അല്ല താൻ ഇതെന്താ എന്റെ റൂമിൽ ചെയ്യുന്നേ?"
അപ്പോഴാണ് അത് ദേവന്റെ റൂം ആണെന്ന് നന്ദുവിന് മനസിലായത്.
"ഞാൻ വെറുതെ...എല്ലായിടവും നോക്കികാണുവായിരുന്നു. ഇവിടെ നിന്ന് നോക്കിയപ്പോൾ താഴെയുള്ള കുളം കണ്ടത് കൊണ്ട് ഇവിടെ തന്നെ കുറച്ച് സമയം നിന്നുപോയി. സോറി..."
"എന്തായാലും ഞാൻ കറകട് സമയത്തു വന്നത് കൊണ്ട് താൻ നിലത്തേക്ക് വീഴാതെ രക്ഷപ്പെട്ടു...എന്താ തല കറക്കം വന്നതാണോ?'
"ചെറിയ തല കറക്കം പോലെ തോന്നി എന്നെ ഉള്ളൂ...കുഴപ്പമില്ല.
അവിടെ...അവിടെ ആരെയോ കണ്ടല്ലോ....അത് ആരാ...ഇവിടെ ഉള്ളവരാണോ?"
"എവിടെ?"
"അവിടെ ആ കുളപ്പടവിൽ ..രണ്ട് പേർ ഇരിക്കുന്നത് പോലെ തോന്നി, ഒരാണും പെണ്ണും."
"താൻ എന്തൊക്കെയാ ഈ പറയുന്നേ...ആരും ഉപയോഗിക്കാതെ കിടക്കുന്ന ആ കുളപ്പടവിൽ രണ്ടു പേരെ കണ്ടെന്നോ? ആ ഭാഗത്തേക്കെ ആരും പോവാറില്ല.അവിടെയൊക്കെ വൃത്തിയാക്കണത്രേ..'
"അപ്പോൾ ഞാൻ കണ്ടത്, ...ഇനി തോന്നിയണോ.." നന്ദുവിന് മനസിൽ സംശയമായി.പിന്നെയും ദേവനോട് എന്തൊക്കെയോ ചോദിക്കണം എന്ന് മനസ്സ് പറഞ്ഞെങ്കിലും ഇന്നലെ അമ്പലത്തിൽ പോയപ്പോൾ ഉണ്ടായതും, നിധി പറഞ്ഞ കാര്യവും ഓർമയിൽ വന്നപ്പോൾ അത് വേണ്ടെന്ന് വച്ചു.
"താഴെ അച്ഛനും അമ്മയും അന്വേഷിക്കുന്നുണ്ടാകും.." അതും പറഞ്ഞ് നന്ദു വേഗം മുറിയുടെ പുറത്തേക്ക് നടക്കാൻ നോക്കിയപ്പോൾ ദേവന്റെ കൈ നന്ദുവിന്റെ കയ്യിൽ പിടുത്തമിട്ടു.
പെട്ടെന്ന് ദേവൻ കൈയിൽ പിടിച്ചപ്പോൾ നന്ദു ചെറിയ ഞെട്ടലോടെ തിരിഞ്ഞ് നോക്കി.
"നന്ദൂസെ.."
പ്രതീക്ഷിക്കാതെ ദേവൻ അങ്ങനെ വിളിച്ചപ്പോൾ ഓർമയിൽ എവിടെയോ അങ്ങനെ ആരോ തന്നെ വിളിച്ചിരുന്നതായി നന്ദുവിന് തോന്നി.
"വളർന്നത് മുഴുവൻ ദുബായിൽ ആയതു കൊണ്ട് തന്നെ നാട്ടിൽ എനിക്ക് അതികം ഓർമകൾ ഒന്നും അവശേഷിക്കുന്നില്ല.എന്നാലും ഓർമയിൽ എവിടെയോ 'നന്ദുസെ' എന്ന് വിളിക്കുമ്പോൾ ' ദേവേട്ടാ' എന്ന് വിളിച്ച് വിരലിൽ തൂങ്ങി നടന്ന ഒരു ഏഴു വയസുകാരിയുടെ മുഖം ചെറുതായി മനസിലുണ്ട്. ദേഷ്യമാണോ ഇപ്പോഴും എന്നോട്..'
ദേവന്റെ വാക്കുകൾ കേട്ടപ്പോൾ മനസിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു കുളിര് തോന്നി നന്ദുവിന്. ഒരു നിമിഷം അറിയാതെ ആ കണ്ണുകളിൽ തന്നെ അവൾ നോക്കി നിന്നു.…പക്ഷെ ഇത് വരെ നടന്നതും ഇന്നലെ തന്നെ അവഗണിച്ചതുമായ കാര്യങ്ങൾ മനസിൽ വന്നപ്പോൾ മനസിൽ വേണ്ടാത്ത ചിന്തകൾ കൂട്ടേണ്ട എന്ന് നന്ദു തീരുമാനിച്ചു.അവൾ പതുക്കെ ദേവന്റെ കൈകളുടെ പിടുത്തം അഴിച്ചു.
"എന്താ നന്ദൂസെ, ഇപ്പോഴും പരിഭവം ആണോ?"
"എനിക്ക് പരിഭവം ഒന്നുമില്ല. ഞാൻ ഇനി വഴക്കിനും ഒന്നിനുമില്ല.നിങ്ങളുടെ മനസ്സിൽ ഇപ്പോഴും എന്നോട് ദേഷ്യം ഉണ്ടെന്ന് ഇന്നലെ നിങ്ങളുടെ പെരുമാറ്റത്തിൽ നിന്ന് എനിക്ക് മനസിലായതാ.."
നന്ദുവിന്റെ സംസാരം കേട്ടപ്പോൾ ദേവൻ ഒരു കുസൃതിയോടെ ചിരിക്കാൻ തുടങ്ങി.
"വേറെ എന്തും സഹിക്കാം...ഇങ്ങേരുടെ ഈ ചിരി..ഹോ ഒരു രക്ഷയുമില്ല..അതിലാ ബാക്കിയുള്ളവർ വീണ് പോകുന്നത്." നന്ദു മനസിൽ പിറുപിറുത്തു.
"താൻ അതൊക്കെ കാര്യമായി എടുത്തോ?..അപ്പോൾ ഞാൻ മിണ്ടാതെയും നോക്കാതെയും നിന്നാൽ തനിക്ക് വിഷമമുണ്ട് അല്ലേ.."
"ആര് പറഞ്ഞു എനിക് വിഷമമുണ്ടെന്ന്? ഇയാൾ മിണ്ടാതെയും നോക്കാതെയും ഇരുന്നാൽ എനിക്കെന്താ? "
"ഒന്നുമില്ലേ?"
"ഇല്ല.."
"ഒന്നുമില്ലല്ലോ" ദേവൻ പതിയെ നന്ദുവിന്റെ അടുത്തേക്ക് നീങ്ങി.
"ഇ..ഇ.ല്ലാ" അല്പം പതർച്ചയോടെ നന്ദു പുറകിലോട്ട് നടന്നു കൊണ്ട് പറഞ്ഞു.
പുറകിലോട്ട് നടന്ന് വാതിലിനടുത്തുള്ള ചുമരിൽ തട്ടി നന്ദു നിന്ന് പോയി.ദേവൻ അവളുടെ മുന്നിലായി കൈ കെട്ടി അവളെ തന്നെ നോക്കി നിന്നു.നന്ദുവിന്റെ ശ്വാസമിടിപ്പ് വളരെ വേഗത്തിലായി.
"ഞാൻ അകൽച്ച കാണിച്ചപ്പോൾ ഈ മനസ് വേദനിച്ചില്ലെന്ന് എന്റെ മുഖത്ത് നോക്കി പറ."
കുറച്ചു കൂടി അവളിലേക്ക് ചേർന്ന് നിന്നിട്ട് ദേവൻ പറഞ്ഞു.
ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ താൻ ഇല്ലാതാവുന്നത് നന്ദു അറിഞ്ഞു.ദേവന്റെ ചോദ്യത്തിന് ഉത്തരം പറയാൻ നന്ദുവിന്റെ നാക്കിന് ശക്തിയില്ലാതെയായി. എത്രയൊളിപ്പിചാലും ആ മുഖത്തേക്ക് നോക്കുമ്പോൾ തനിക്കു ദേവേട്ടനോടുള്ള പ്രണയം പുറത്ത് വരുമെന്ന് അവൾക്കറിയാമായിരുന്നു.
"നന്ദുസെ എത്ര തന്നെ നീ ഇല്ല എന്ന് പറഞ്ഞാലും,നിന്റെ മനസ് ഒളിപ്പിച്ചു വെച്ചാലും ഈ കണ്ണുകൾ എന്നോട് പറയുന്നുണ്ട് എല്ലാം..."
ദേവൻ പറയുന്നതിനൊന്നും നന്ദുവിന് മറുപടി ഉണ്ടായിരുന്നില്ല.രണ്ട് പേരുടെയും കണ്ണുകളിൽ അവർ തന്നെ പരസ്പരം കണ്ടു പറയാതെ വെച്ചിരിക്കുന്ന അവരുടെയുള്ളിലെ തീവ്ര പ്രണയം. കണ്ണുകൾ തമ്മിൽ പ്രണയം പങ്കു വെച്ചപ്പോൾ ദേവന്റെ അധരങ്ങൾ അറിയാതെ തന്നെ നന്ദുവിന്റെ അധരങ്ങളിലേക്ക് ചലിച്ചു.
ഒരു നിമിഷം രണ്ടു പേരുടെയും ശ്വാസമിടിപ്പുകൾ ഒന്നായി തീർന്നു. നന്ദുവിന്റെ മിഴികൾ കൂമ്പിയടഞ്ഞു, അവളുടെ കൈകൾ ദേവന്റെ രണ്ട് കൈകളിലും ബലമായി അമർന്നു.
അവളുടെ അധരത്തിൽ നിന്ന് അടർന്നു മാറിയപ്പോൾ കിതച്ചു കൊണ്ട് ശ്വാസമെടുക്കുന്ന നന്ദുവിനെ നോക്കി ദേവൻ ഒരു കള്ള ചിരി ചിരിച്ചു. പതിയെ നന്ദുവിന്റെ നെറ്റിയിൽ മൃദുവായി ചുംബിച്ചു കൊണ്ട് പറഞ്ഞു "അത്രയ്ക്ക് ഇഷ്ടമാ ദേവേട്ടന് എന്റെ നന്ദൂസിനെ".
ആ വാക്കുകൾ നന്ദുവിന്റെ കണ്ണുകളെ ഈറനണിയിച്ചു.അവൾ പതുക്കെ ദേവന്റെ നെഞ്ചിൽ തന്റെ തല ചായ്ച്ചു.ഒരു ചെറു പുഞ്ചിരിയോടെ ദേവൻ അവളെ ചേർത്ത് പിടിച്ചപ്പോൾ ,നേരത്തെ തന്നെ സാന്നിദ്ധ്യം അറിയിച്ച ഇളം കാറ്റ് അവരെ രണ്ട് പേരെയും തഴുകികൊണ്ട് അവിടമാകെ ചെമ്പകത്തിന്റെ സുഗന്ധം വീശി.
കുറച്ചു സമയത്തെ ആ നിൽപ്പിന് ശേഷം നന്ദു മെല്ലെ ദേവനിൽ നിന്ന് അടർന്നു മാറി. ദേവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ നന്ദുവിന്റെ മുഖം നാണത്താൽ ചുവന്ന് തുടുത്തു.,
"അച്ഛനും അമ്മയും തിരക്കുന്നുണ്ടാകും, ഞാൻ ചെല്ലട്ടെ അങ്ങോട്ട് ." നന്ദു മുഖം താഴ്ത്തി ദേവനോട് പറഞ്ഞു.
"പൊയ്ക്കോളൂ"..അതും പറഞ്ഞ് ദേവൻ താഴോട്ട് നോക്കി നിൽക്കുന്ന നന്ദുവിന്റെ മുഖം തന്റെ മുഖത്തിന് നേരെ പിടിച് അവളുടെ നെറുകെയിൽ ചുംബിച്ചു.
പുഞ്ചിരിച്ചു കൊണ്ട് ദേവനെയും തിരിഞ്ഞ് നോക്കിക്കൊണ്ട് നന്ദു മുറിയിൽ നിന്ന് പുറത്തിറങ്ങി. താഴെക്കിറങ്ങാൻ ഗോവണിയുടെ അടുത്ത് എത്തിയപ്പോഴാണ് മുകളിലേക്ക് കയറി വരുന്ന സുധിയെ കണ്ടത്.
സുധിയെ കണ്ടപ്പോൾ പെട്ടെന്ന് നന്ദുവിന് എന്തോ ചമ്മൽ തോന്നി.അവൾ ഒന്ന് ഇളിച്ചു കാണിച് വേഗം താഴേക്ക് ഇറങ്ങി.
"ഇതെന്താ ഝാൻസി റാണിക്ക് മുഖത്ത് ഒരു കള്ള ലക്ഷണം എന്തോ മിസ്റ്റേക് ഉണ്ടല്ലോ..കണ്ട് പുടിക്കാം.." സുധി താഴെക്കിറങ്ങിപോകുന്ന നന്ദുവിനെ തിരിഞ്ഞ് നോക്കി ദേവന്റെ മുറിയിൽ പോയി.
"തമ്പുരാൻ ആട്ടുകട്ടിലിൽ മലർന്ന് കിടന്ന് സ്വപ്നം കാണുകയാണോ..?"
"ഓ...എത്തിയോ " ദേവൻ അവിടുന്ന് ചരിഞ്ഞ് കിടന്ന് സുധിയെ നോക്കി ചോദിച്ചു.
"എന്താ, ഞാൻ വന്ന സമയം തെറ്റായി എന്ന് തോന്നുണ്ടോ?" ദേവനെ ഒന്ന് അടിമുടി ഇരുത്തി നോക്കിയിട്ട് സുധി ചോദിച്ചു.
"അതെന്താ നീ അങ്ങനെ ചോദിച്ചത്? "
"സത്യം പറ ദേവ്, ഇവിടെ ഇപ്പോൾ എന്താ നടന്നത്? നന്ദന ഇവിടെയുണ്ടായിരുന്നില്ലേ ?"
സുധിയുടെ ചോദ്യം കേട്ട് ദേവൻ വേഗം എഴുന്നേറ്റിരുന്നു.
"എന്താടാ സുധീ...നിനക്ക് വട്ടായോ? എന്ത് നടന്നെന്നാ പറയുന്നേ? നന്ദന എന്തിന് എന്റെയടുത്ത് വരണം?"
"മോനെ ദേവ് ദത്ത് മേനോനെ...ഈ കക്കാൻ മാത്രം പഠിച്ചാൽ പോരാ, നിൽക്കാനും പഠിക്കണം."
" ഈ മാക്രി വല്ലതും കണ്ട് കാണുവോ " ദേവന് മനസിൽ ചെറിയ സംശയം തോന്നി.
"ടാ സുധീ, നീ ആര് കട്ട കാര്യമാ പറയുന്നേ? " ദേവൻ ഒന്നുമറിയാത്ത പോലെ സുധിയോട് ചോദിച്ചു.
സുധി പതുക്കെ ദേവന്റെ അടുത്തേക്ക് പോയി നിന്നു. പിന്നെ ദേവന്റെ മുഖം പിടിച്ച് രണ്ട് സൈഡിലും ആയി തിരിച്ചു കൊണ്ട് ചോദിച്ചു.." എന്താടാ ഇത് ?"
"ഏത്?"
"നിന്റെ മുഖത്തെങ്ങനെ ഈ കണ്മഷി പറ്റിയത്.?"
"ക.... കണ്മഷിയോ?'
"അതേ, കണ്മഷി എന്തേ ഇതുവരെ കേട്ടിട്ടില്ലേ ? അതു പോലെ തന്നെ നിന്റെ ഈ ഷർട്ടിന്റെ രണ്ട് കൈയും എന്തേ ഇങ്ങനെ ചുളിഞ്ഞിരിക്കുന്നെ? ആരോ നിന്നെ ബലമായി പിടിച്ചു വലിച്ച പോലെയുണ്ടല്ലോ ?"
സുധിയുടെ സംസാരം കേട്ട് ദേവൻ വാ പൊളിച്ചു നിന്നു പോയി.
" എന്റെ പൊന്നോ...നിനക്ക് വല്ല സി ഐ ഡി പണിക്കോ മറ്റോ പൊയ്ക്കൂടെ സുധീ...അത്രയ്ക്കും കുരുട്ട് ബുദ്ധിയല്ലേ.."
"അല്ലെങ്കിലും നീ ഈ സുധിയെ കുറിച്ച് എന്താ വിചാരിച്ചത് ദേവ്, കാണാൻ വലിയ ലുക്ക് ഇല്ല എന്നെ ഉള്ളൂ.. ഭയങ്കര ബുദ്ധിയാ.." ഷർട്ടിന്റെ രണ്ട് കോളറും പൊക്കി കൊണ്ട് സുധി പറഞ്ഞു.
"അതൊക്കെ പോട്ടെ, തെളിവ് സഹിതം പിടിച്ച സ്ഥിതിക്ക് നീ കാര്യം പറ.. എന്താ ഇവിടെ നടന്നത്.?"
"എന്ത് നടക്കാൻ., ഞാൻ എന്റെ പെണ്ണിനോട് എന്റെ ഇഷ്ടം അറിയിച്ചു. അത്ര തന്നെ."
"ങേ..എന്നിട്ടോ അവൾ എന്ത് പറഞ്ഞു."
"അവൾ ഒന്നും പറഞ്ഞില്ല, പക്ഷെ പറയാതെ തന്നെ എനിക് മനസിലായി അവൾക് എന്നെയും ഇഷ്ടമാ എന്ന്.'
"ഒരു ഇഷ്ടം പറഞ്ഞാൽ നിന്റെ മുഖത്തേങ്ങനെ കണ്മഷി വരും? നിന്റെ ഷർട്ടിന്റെ കൈ എങ്ങനെ ഇങ്ങനെ ചുക്കി ചുളിയും ? പറഞ്ഞോ മോനെ ദേവ ദത്താ..."
"അയ്യട അങ്ങനെ നീ എല്ലാം എന്നെ കൊണ്ട് പറയിപ്പിക്കാൻ നോക്കണ്ട ...നിനക്ക് എന്താ തോന്നുന്നത് എന്ന് വെച്ചാൽ അങ്ങനെ കരുതിക്കോ." ദേവൻ താടിയും തടവി സുധിയെ നോക്കി ഒന്ന് കണ്ണിറുക്കി അവിടെ നിന്നും പുറത്തേക്ക് പോയി.
"ഒരു ഇഷ്ടം പറഞ്ഞതിന് ഇവിടെ എന്തൊക്കെയോ നടന്നു...ഈ കണക്കിന് ഇനി എന്തൊക്കെ കാണേണ്ടി വരുമോ എന്തോ.. ഈ ഉള്ളവന് അതൊക്കെ കാണാനുള്ള ത്രാണി ഉണ്ടാവാണെ.." സുധി മുകളിലോട്ട് നോക്കി പറഞ്ഞു.
"നന്ദു മോൾക്ക് ഞങ്ങളുടെ തറവാട് ഇഷ്ടമായോ?"
"ഇഷ്ടായി അങ്കിൾ...വളരെ ഇഷ്ടമായി.."
"അല്ലെങ്കിലും പണ്ടേ അവൾക്ക് പഴയ തറവാട്, കുളം ,ഇതൊക്കെ കാണുന്നത് വളരെ ഇഷ്ടാ...അതല്ലേ ഞാൻ ഒരു സർപ്രൈസ് ആയിട്ട് ഇങ്ങോട്ട് കോണ്ട് വന്നത്."
"അതെന്തായാലും നന്നായി..അതു കൊണ്ട് ഒന്നു കൂടെ നമുക്ക് ഒത്തു കൂടാൻ പറ്റിയല്ലോ മാധവാ.. "
നന്ദുവിന് എന്തോ അവരുടെ സംസാരത്തിലൊന്നും ശ്രദ്ധ പോയില്ല.അച്ഛന്റെയും അമ്മയുടെയും മുഖത്തു നോക്കുമ്പോൾ എന്തോ ഒരു കുറ്റബോധം പോലെ അവൾക് തോന്നി, എന്തോ തെറ്റ് ചെയ്തത് പോലെ. ഇത് വരെ ഒരു കാര്യവും അവരോട് മറച്ചു വെച്ചിട്ടില്ല.
"എന്താ മോളെ ഭയങ്കര ആലോചനയിലാണല്ലോ...
ഇവിടെയൊന്നും ഇല്ല എന്ന് തോന്നുന്നു."
ഇന്ദിര പറയുന്നത് കേട്ട് നന്ദു ചിന്തയിൽ നിന്ന് ഉണർന്നു.പിന്നെ ഒരു ചെറിയ പുഞ്ചിരി മറുപടിയായി കൊടുത്തു.
"അല്ല വിശ്വാ...നിങ്ങളെ തറവാടിന്റെ പിറക് വശത്തുള്ള ആ കുളം ഇപ്പൊഴും ഉപയോഗിക്കാറില്ലല്ലോ..പണ്ട് നമ്മൾ അതിൽ കുളിക്കാനൊക്കെ എത്ര ആഗ്രഹിച്ചതാണല്ലേ..."
"അത്..ഇപ്പോഴും ഉപയോഗ ശൂന്യമായി അവിടെ തന്നെ ഉണ്ട്.പിന്നെ കൊല്ലത്തിൽ ആൾക്കാരെ ഏർപ്പാടാക്കി ഒന്ന് പരിസരമൊക്കെ വൃത്തിയാക്കും.ഇപ്പോൾ കുറെ ആയി വൃത്തിയാക്കാതെ ഇരിക്കുവാ..മഴ പെയ്തത് കൊണ്ട് നിറയെ വെള്ളം ഉണ്ട്."
"അതെന്താ അങ്കിൾ കുളം ആരും ഉപയോഗിക്കാതെ വച്ചിരിക്കുന്നെ?"
നന്ദുവിന്റെ ചോദ്യം കേട്ട് കൊണ്ട് ദേവനും സുധിയും താഴെ ഇറങ്ങി വന്ന് അവരുടെ കൂടെ ഇരുന്നു. ദേവൻ ഒരു കള്ളച്ചിരിയോടെ നന്ദുവിനെ നോക്കി. നന്ദുവിന് ദേവന്റെ മുഖത്ത് നോക്കുമ്പോഴേ നാണം വരാൻ തുടങ്ങി.
സുധി രണ്ട് പേരെയും ഒന്ന് നോക്കി ഇരുത്തി ചുമച്ചു.
അത് കേട്ടപ്പോൾ മനസിലായെന്ന പോലെ ദേവനും നന്ദുവും തങ്ങളുടെ നോട്ടം മാറ്റി നേരെ ഇരുന്നു.
"അതൊക്കെ ഈ തറവാടുമായി ബന്ധപ്പെട്ട പഴയ കഥയാണ് മോളെ.. ഞങ്ങൾക് അതിൽ വിശ്വാസം ഒന്നും ഇല്ല..എന്നാൽ എന്റെ അച്ഛനും ഏട്ടനും അതൊക്കെ വലിയ വിശ്വാസമാ.."
"അങ്ങനെ ഒരു കഥ ഈ തറവാടിനെ ചുറ്റിപ്പറ്റിയുണ്ടെങ്കിൽ അത് എനിക്കും അറിയണം.ഡാഡ് ഇതുവരെ ഞങ്ങളോടൊന്നും പറഞ്ഞിട്ടില്ലല്ലോ.."
"ദേവാ...ഞാൻ പറഞ്ഞില്ലേ ഡാഡിക്ക് അതിലൊന്നും വിശ്വാസമില്ല..അത് കൊണ്ടാ.."
"ഇവിടെ അടുത്തെങ്ങാനും ചെമ്പകം ഉണ്ടോ അങ്കിൾ..നേരത്തെ മുകളിൽ നിന്നപ്പോൾ ചെമ്പകം പൂത്ത പോലെയുള്ള ഗന്ധം വന്നു."
"നീ ഇത് എന്താ നന്ദു ഈ ചോദിക്കുന്നെ, ഈ സമയത്തു ചെമ്പകം പൂക്കുമോ, അതിനൊക്കെ ഒരു സമയവും കാലവും ഒക്കെ ഇല്ലേ.."
"അല്ല അമ്മേ...എനിക്ക് ചെമ്പകപ്പൂവിന്റെ മണം ശരിക്കും കിട്ടിയതാ..."
"നന്ദു പറയുന്നത് ശരിയാ ആന്റി മുകളിൽ പോയപ്പോൾ ചെമ്പകത്തിന്റെ സുഗന്ധം ശരിക്കും ഞാനും ആസ്വദിച്ചിരുന്നു." ദേവൻ അംബികയോട് പറഞ്ഞു.
"നീ ആസ്വദിച്ച ചെമ്പകം ഏതാണെന്ന് അവർ അറിഞ്ഞാൽ പിന്നെ ആസ്വദിക്കാൻ നിന്റെ മൂക്ക് ഇണ്ടാവൂല്ല.." സുധി മെല്ലെ ദേവന്റെ ചെവിയിൽ പറഞ്ഞു.
"മിണ്ടാതെ ഇരിക്കേടാ, തെണ്ടീ.." ദേവൻ സുധിയുടെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്തു.
ദേവനും നന്ദുവും പറയുന്നത് കേട്ട് ഇന്ദിര ചെറുതായി ഒന്ന് ഞെട്ടി.
"കാലവും സമയവും തെറ്റി ചെമ്പകം പൂക്കും എന്ന് ഇവിടുത്തെ 'അമ്മ പണ്ട് എന്നോട് പറഞ്ഞിട്ടുണ്ട് അംബികെ..നേരത്തെ വിശ്വേട്ടൻ പറഞ്ഞ തറവാടുമായി ബന്ധപെട്ട പഴയ കഥകളിൽ അതും പെടും."
ഇന്ദിര പറയുന്നത് കേട്ട് ചെറിയ ഞെട്ടലോടെ എല്ലാവരും ഇന്ദിരയെ തന്നെ നോക്കി.
"അപ്പോൾ ഇന്ററെസ്റ്റിങ് ആയ എന്തൊക്കെയോ കാര്യങ്ങൾ ഈ തറവാടിനെ ചുറ്റിപ്പറ്റി ഉണ്ടല്ലോ...
എന്നാൽ അത് എനിക്കും കേൾക്കണം, ആന്റി പറ.." സുധി ആകാംഷയോടെ ചോദിച്ചു.
"എന്നെക്കാൾ കൂടുതൽ അത് വിശ്വേട്ടനാണ് അറിയുക. നിന്റെ അങ്കിളിനോട് തന്നെ ചോദിച്ചോള്ളൂ.." ഇന്ദിര നൈസ് ആയിട്ട് ഒഴിഞ്ഞു മാറി.
സുധിയുടെയും ,ദേവന്റെയും, നന്ദുവിനെയും നോട്ടം വിശ്വനിലേക്കായി.
"കുട്ടികളുടെ ആഗ്രഹല്ലേ വിശ്വാ...താൻ പറ..ചെറുപ്പത്തിൽ എപ്പോഴാ കെട്ടിട്ടുണ്ടെങ്കിലും എനിക്ക് ഒന്നും അത്ര ഓർമയില്ല.ഇപ്പോൾ പറഞ്ഞാൽ എനിക്കും കേൾക്കാലോ.."
"ഞാൻ പറയാം.. പക്ഷെ ആദ്യമേ പറഞ്ഞേക്കാം എനിക്ക് ഇതിൽ വലിയ വിശ്വാസം ഒന്നും ഇല്ല."
വിശ്വൻ പഴയ കഥ പറയാൻ തുടങ്ങി..
തുടരും...
രചന : അഞ്ജു വിപിൻ.
ലൈക്ക് ചെയ്ത് 2 വരി കുറിച്ചിട്ടു പോണേ...
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....