ദേവ നന്ദനം 🌹
➖➖➖➖➖➖
Part -11
_________
ദേവ്, നീ എന്താ ആ കുട്ടിയോട് അങ്ങനെ പെരുമാറിയത്?
"ഏത് കുട്ടിയോട്, എങ്ങനെ?" ഡ്രൈവിങ്ങിനിടയിൽ ദേവൻ ഒഴുക്കൻ മട്ടിൽ ചോദിച്ചു.
"നീ ഒന്നും അറിയാത്ത പോലെ ഭാവിക്കല്ലേ ദേവ്, ഞാൻ നന്ദനയുടെ കാര്യമാ പറഞ്ഞത് എന്ന് നിനക്ക് മനസിലായി എന്നെനിക്കറിയാം. നിങ്ങൾ തമ്മിൽ വഴക്കാണെന്ന് എനിക്കറിയാം. എന്നാലും ദേവ്, ഒരു കാര്യം നീ മനസിലാക്കണം അവളാണ് നിന്റെ അച്ഛന്റെ ഫ്രണ്ട് മാധവൻ അങ്കിളിന്റെ മകൾ, അല്ലാതെ ശില്പയല്ല."
"അതു കൊണ്ട്? നീ എന്താ പറഞ്ഞു വരുന്നത് സുധീ ?"
"ദേവ് ,നീ നന്ദനയെ കരുതിക്കൂട്ടി അവഗണിച്ചതല്ലേ? അങ്ങനൊരാൾ നമ്മുടെ കൂടെ ഉണ്ടെന്ന് പോലും ഓർക്കാത്തത് പോലെയാണ് നീ പെരുമാറിയത്..അതിനെ ഒന്ന് നോക്കിയത് പോലും ഇല്ലല്ലോ, മറ്റേ കുട്ടിയോട് ആണെങ്കിൽ ഒടുക്കത്തെ സ്നേഹവും സംസാരവും. അതിന്റെ മുഖം കാണണമായിരുന്നു , വല്ലാത്ത വിഷമം ആയിട്ടുണ്ട് അവൾക്ക്."
" അവളുടെ മുഖത്ത് സങ്കടമാണോ സന്തോഷമാണോ എന്നറിയാൻ എനിക്ക് അവളെ നോക്കി നിൽകലല്ല പണി." ഒരു പുച്ഛത്തോടെ ദേവൻ പറഞ്ഞു.
"ഓ...അങ്ങനെയാണോ..എന്നാൽ ഞാൻ ഒരു കാര്യം പറയട്ടെ, എനിക്ക് പ്രത്യേകിച്ച് പണിയില്ലാത്തത് കൊണ്ടായിരിക്കും ഞാൻ അവളെ ശ്രദ്ധിച്ചിരുന്നു. ഹാഫ് സാരി ഒക്കെ ഉടുത്ത് എന്തൊരു ഐശ്വര്യമായിരുന്നു ആ മുഖത്ത്. ആ വിടർന്ന കണ്ണും, നീണ്ട മൂക്കും, തടിച്ച ചുണ്ടുകളും.."
'നിർത്തെടാ പന്നീ....' സുധി പറഞ്ഞ് തീരും മുൻപ് ദേവൻ ദേഷ്യത്തിൽ കാർ നിർത്തി.
"എന്താ...എന്തിനാ നീ ദേഷ്യപ്പെട്ട് കാർ നിർത്തിയെ?" സുധി സംശയത്തോടെ ദേവനെ നോക്കി.
"പിന്നെ, നീ അനാവശ്യം പറയുന്നത് ഞാൻ കേട്ട് കൊണ്ട് നിൽക്കണോ?"
"അനാവശ്യമോ? ഞാൻ ഉള്ള കാര്യമാ പറഞ്ഞത്.നിനക്ക് അവളെ ഇഷ്ടമല്ലെങ്കിൽ നീ കേൾക്കേണ്ട, എന്നാൽ എനിക്കവളെ നന്നായി ഇഷ്ടപ്പെട്ടു, ഞാൻ അവളെ വിവാഹം ചെയ്താലോ എന്ന് ആലോചിക്കുകയായിരുന്നു"
" കൊന്ന് കളയും പന്നി," ദേവൻ സുധിയുടെ കോളറിന് കുത്തിപ്പിടിച്ചു. അവളുടെ നേർക്ക് നിന്റെ ഒരു നോട്ടം പോലും വീണ് പോകരുത്, നന്ദന ഈ ദേവനുള്ളതാ...ദേവന് മാത്രം...."
പെട്ടെന്ന് സുധി പൊട്ടിച്ചിരിച്ചു.പിന്നെ മെല്ലെ ദേവന്റെ കൈ അവന്റെ ഷോൾഡറിൽ നിന്ന് മാറ്റ്, ദേവനെ തന്നെ നോക്കി വീണ്ടും ചിരിച്ചു.
സുധിയുടെ പെരുമാറ്റം കണ്ട് ഒന്നും പിടി കിട്ടാതെ ദേവൻ സുധിയെ നോക്കി.
"ഡാ കള്ള ദേവ് ദത്ത് മേനോനെ, മാടമ്പള്ളിയിലെ പ്രേമരോഗിയെ കണ്ടെത്താൻ ഈ സുധി ഇറക്കിയ സൈക്കോലോജിക്കൽ ഐഡിയയിൽ നീ മൂക്കും കുത്തി വീണല്ലേ..എനിക്കറിയായിരുന്നു അല്ലെങ്കിലും ഇത് ഇങ്ങനെ വരൂ എന്ന്.. രണ്ടെണ്ണത്തിന്റെയും വഴക്ക്, അവന്റെ മഴ നോക്കി നിൽപ്പ്, പ്രതികാരം .മണ്ണാങ്കട്ട.."
സുധി പറയുന്നത് കേട്ട് ദേവ് ഒരു കള്ളച്ചിരിയോടെ ഇരുന്നു.
"പിന്നെ എന്തിനാ ദേവ്, നീ ഇന്ന് അവളെ അവഗണിച്ച് മാറ്റി നിർത്തിയത്.? "
"ഹ ഹ ഹ, അത് പിന്നെ, ഒരു രസം... ഒരു എല്ല് കൂടുതലുണ്ട് അവൾക്ക്, അത് നീയും കണ്ടതും കേട്ടതുമാണല്ലോ..അപ്പോൾ പിന്നെ അവളുടെ ജാഡ കുറച്ച് കുറയാൻ തന്നെ വേണ്ടി ചെയ്തതാണ്. പിന്നെ ഞാൻ അവളെ ശ്രദ്ധിച്ചില്ല എന്ന് പറയുന്നത് തെറ്റാണ്, അമ്പലത്തിൽ കയറി പോകുമ്പോഴേ എന്റെ നോട്ടം മുഴുവൻ എന്റെ ചുന്ദരിക്കുട്ടിയിൽ ആയിരുന്നു. പിന്നെ അവരുടെ അടുത്തെത്തിയപ്പോഴാ ഞാൻ എന്റെ നോട്ടം തന്നെ മാറ്റിയത്.
"അപ്പോൾ ഇനി എന്താ പ്ലാൻ? അവളോട് പറയണ്ടേ ? അവൾക്ക് അങ്ങനോന്നും ഇല്ലെങ്കിൽ?" സുധി തന്റെ സംശയം പ്രകടിപ്പിച്ചു.
"വെയിറ്റ് ആൻഡ് സീ ...എന്തായാലും നീ ഒന്നുറപ്പിച്ചോ സുധീ, ഈ ദേവന് ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് മാധവൻ അങ്കിളിന്റെ പൊന്നോമന പുത്രി നന്ദന ആയിരിക്കും." അതും പറഞ്ഞ് സുധിയെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു ചിരിച്ചു കൊണ്ട് ദേവൻ വണ്ടി മുന്നോട്ടെടുത്തു.
കിടന്നിട്ടും ഉറക്കം കിട്ടാതെ നന്ദു കിടക്കയിൽ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു കിടന്നു. മനസ് ആകെ അസ്വസ്ഥമാണ്.ഉറങ്ങാൻ കണ്ണടയ്കുമ്പോഴൊക്കെ കുറച്ച് മുമ്പ് നിധി പറഞ്ഞ വാക്കുകൾ ആണ് ഓർമ വരുന്നത്.മനസ് ആകെ അസ്വസ്ഥമായത് കൊണ്ടാണ് നിധിയെ വിളിച്ചത്. അല്ലെങ്കിലും എന്ത് കാര്യവും അവളുമായി സംസാരിച്ചാൽ മാത്രമേ ആശ്വാസവും അതിലുപരി ഒരു ഉത്തരവും കിട്ടുള്ളൂ. അതു കൊണ്ടാണ് അമ്പലത്തിൽ നടന്നത് വരെയുള്ള കാര്യങ്ങളും ഇലൊഴുള്ള തന്റെ മാനസികവാസ്തയും പറഞ്ഞത്.എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൾ എന്റെ ഈ മാനസികാവസ്ഥയ്ക്കുള്ള കാരണം പറഞ്ഞു തന്നു.
അവൾ പറഞ്ഞ വാക്ക് ഇപ്പോഴും മനസിൽ അതു പോലെ തറച്ചു നിൽക്കുന്നു. ....
"നന്ദൂ.. .യൂ ആർ ഇൻ ലൗ "
"എനിക്ക് അയാളോട് പ്രണയമാണോ? തന്റെ മനസിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ആ പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരം പ്രണയം ആണോ..,അത് കൊണ്ടാണോ അമ്പലത്തിൽ വെച്ചും കാറിൽ വെച്ചും ദേവേട്ടൻ അകലം പാലിച്ചപ്പോൾ മനസ് വിങ്ങിയത്." ഇങ്ങനെ ഒരായിരം ചോദ്യങ്ങൾ നന്ദുവിന്റെ മനസിലൂടെ കടന്ന് പോയി അവൾക്ക് പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.
പിറ്റേന്ന് അവധി ദിവസമായത് കൊണ്ട് മാധവന് ബാങ്കിൽ പോകേണ്ടിയിരുന്നില്ല. അന്ന് കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വിവാഹം ഉണ്ടായതിനാൽ മാധവൻ അംബികയെയും നന്ദുവിനെയും കൂട്ടി വിവാഹത്തിന് പോയി. വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരുന്നതിനിടയിൽ മാധവൻ അവരെയും കൊണ്ട് ഒരു വലിയ തറവാടിന് മുൻപിൽ കാർ നിർത്തി.
"ഇത് എവിടെയാ അച്ഛേ ? നമ്മൾ എന്തിനാ ഇവിടെ വന്നത് ?"
"വാവേ, ഇതാണ് വിശ്വൻ അങ്കിളിന്റെ തറവാട്. പണ്ട് ഞാനൊക്കെ ഇവിടെ കളിച്ചു വളർന്നതാ.."
നന്ദു കാറിൽ നിന്നിറങ്ങി , രണ്ട് നിലകളിലായി കെട്ടിപ്പൊക്കിയ വിശ്വന്റെ തറവാടിനെ തന്നെ നോക്കി നിന്നു.
"ഇതാരൊക്കെയാ വന്നിരിക്കുന്നെ, വിശ്വേട്ടാ ഒന്നിങ്ങു വന്നേ... നോക്കിക്കേ ആരൊക്കെയാ വന്നിരിക്കുന്നെ എന്ന്."
സന്തോഷത്തോടെ പുറത്തേക്ക് നടന്നു വരുന്ന ഇന്ദിരയെ കണ്ടപ്പോൾ എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിടർന്നു.
ഇന്ദിര പുറത്തേക്ക് വന്ന് ആദ്യം തന്നെ അടുത്ത് പോയത് നന്ദുവിന്റെ അടുത്തേക്കാണ്.
"എന്താ ഒന്ന് വിളിച്ചു പോലും പറയാതെ വന്നത് "
നന്ദുവിന്റെ തലയിൽ തലോടിക്കൊണ്ടു ഇന്ദിര എല്ലാവരോടും ആയി ചോദിച്ചു.
"എന്റെ വിശ്വനെ കാണാൻ വരുമ്പോൾ ഞാൻ മുൻകൂട്ടി പറയണോ ഇന്ദിരേ? "
"അയ്യോ മാധവേട്ടാ, പെട്ടെന്ന് കണ്ടപോൾ ചോദിച്ചു പോയതാ..വരൂ, മൂന്നാളും കയറിയിരിക്ക്."
നന്ദു അച്ഛന്റെയും അമ്മയുടെയും കൂടെ അകത്തേക്ക് കയറിയിരുന്നു. അപ്പോഴേക്കും വിശ്വനാഥനും അവരുടെ അടുത്തേക്ക് വന്നു.
"അല്ല, ആരാ ഇതൊക്കെ, എവിടെയോ പോയിട്ടുള്ള വരവാണല്ലോ."
"എന്റെ കൂടെ വർക് ചെയ്യുന്ന ഒരാളുടെ വിവാഹത്തിന് പോയി വരുന്നതാ, നന്ദു മോൾ കുഞ്ഞായിരിക്കുമ്പോൾ അല്ലെ ഇവിടെ വന്നത്. അവൾക്ക് ഒരു സർപ്രൈസ് കൊടുക്കാന്ന് വച്ചു."
"അത് നല്ല കാര്യം, നവനീത് എന്തേ വരാഞ്ഞത്? ഇന്ന് ലീവ് അല്ലെ?"
"അവന്റെ ഫ്രണ്ടിന്റെ എൻകേജ്‌മെന്റ് ആയത് കൊണ്ട് അവൻ അങ്ങോട്ട് പോയി, ഞങ്ങൾ മൂന്ന് പേരും വിവാഹത്തിനും പോയി."
ഇവരുടെയൊന്നും സംസാരത്തിൽ ഇടപെടാതെ അവിടെയിരുന്ന് വീടിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു നന്ദു.
"നന്ദു മോൾ എന്തേ ഒന്നും പറയാതെ ഇരിക്കുന്നേ?"
"ഒന്നുമില്ല ആന്റി, .ഞാൻ ഈ തറവാടൊക്കെ ഒന്ന് ചുറ്റി കണ്ടോട്ടെ."
"അതിനെന്താ മോളെ , മോൾക്ക് ഇഷ്ടമുള്ള പോലെ എല്ലായിടവും നോക്കി കണ്ടോളൂ.."
അത് കേട്ടതും നന്ദു സന്തോഷതോടെ മാധവനെ നോക്കി. പൊയ്ക്കോളൂ എന്ന് പുഞ്ചിരി കൊണ്ട് മാധവൻ അവൾക്ക് സമ്മതം കൊടുത്തു.
പഴയ ഒരു തറവാട് ആണെങ്കിലും അവിടെയും ഇവിടെയുമായൊക്കെ പുതുക്കി പണിഞ്ഞിട്ടുണ്ട്. താഴെ ഉള്ള മുറികളൊക്കെ ചുറ്റിക്കണ്ടതിനു ശേഷം നന്ദു പതിയെ മുകളിലേക്ക് കയറിപ്പോയി. താഴെ ഉള്ളത് പോലെ തന്നെ വിശാലമായ ഹാൾ തന്നെയായിരുന്നു മുകളിലും. അവിടെയുള്ള ഓരോരോ മുറികൾക്കും വസ്തുക്കൾക്കും വളരെയേറെ കൗതുകവും സുഗന്ധവും ഉള്ളതായി നന്ദുവിന് തോന്നി.ഓരോ മുറികൾ കയറിയിറങ്ങി അവസാനം ആണ് അൽപ്പം വലിപ്പമുള്ള ഒരു മുറി നന്ദുവിന്റെ ശ്രദ്ധയിൽ പെട്ടത്.അതിനകത്തേക്ക് കയറിയപ്പോൾ തന്നെ എന്തോ വശ്യമായ സുഗന്ധം തന്നെ പുണരുന്നതായി അവൾക്ക് തോന്നി. മുറിക്ക് നടുവിലായി തൂക്കിയിട്ടിരിക്കുന്ന ആട്ടു കട്ടിൽ മുറിയുടെ ഭംഗി ഇരട്ടിച്ചിട്ടുണ്ട്. കിഴക്കേ ഭാഗത്തുള്ള തുറന്നിട്ട ജനാല വഴി വന്ന ഇളം കാറ്റ് നന്ദുവിനെ തഴുകി സ്വാഗതം അറിയിച്ചപ്പോൾ നന്ദുവിന്റെ കാലുകൾ അറിയാതെ ആ ജനാലയ്ക്കരികിലേക്ക് ചുവട് വച്ചു. അവിടെ നിന്ന് പുറത്തേക്ക് നോക്കിയ നന്ദുവിന്റെ ചുണ്ടിൽ അറിയാതെ തന്നെ ഒരു പുഞ്ചിരി വിടർന്നു. തലയെടുപ്പോടു കൂടി തറവാടിന്റെ കാരണവരായി നിൽക്കുന്ന കുളപ്പടവ്, അതിന്റെ ഉൾഭാഗത്തായി സൂര്യനോടുള്ള തന്റെ പ്രണയത്തിൽ വിവശയായി നിൽക്കുന്ന താമരപ്പൂക്കളെയും നെഞ്ചിലേറ്റി തന്റെ വാർധക്യത്തിലും തനിക്ക് പറയാൻ ഒരു പാട് കഥകൾ ഉണ്ടെന്ന് ഓർമ്മപ്പെടുത്തുന്ന
അപ്പൂപ്പൻ കുളം.
എന്തു കൊണ്ടോ നന്ദുവിന് ആ മുറിയും ജനാലകളും പുറത്തു കാണുന്ന കുളവും കുളപ്പടവുമൊക്കെ പരിചിതമെന്ന് തോന്നിപ്പോയി.അവൾ ജനാലയിൽ പിടിച്ച് തന്നോട് എന്തൊക്കെയോ പറയാൻ കൊതിക്കുന്ന അപ്പൂപ്പൻ കുളത്തിലേക്ക് തന്നെ നോക്കി നിന്നു. പെട്ടെന്ന് അവൾക്ക് ചുറ്റും ചെമ്പകപ്പൂവിന്റെ മണം പരന്നു. തന്നെ സ്വാഗതം അറിയിച്ച ആ ഇളം കാറ്റ് കുറച്ചു കൂടി ശക്തിയായി അവളെ പുണർന്നു. പെട്ടെന്ന് പാവാടയും ബ്ലൗസും ഇട്ട ഒരു പെണ്കുട്ടിയെ നെഞ്ചോട് ചേർത്ത് കുളപ്പടവിൽ മുണ്ടും ഷർട്ടും വേഷമണിഞ്ഞ ഒരു ചെറുപ്പക്കാരന്റെയും അവ്യക്തമായ രൂപം നന്ദു കണ്ടു.പെട്ടെന്ന് തന്നെ അവ്യക്തമായ ആ രൂപങ്ങൾക്ക് ചുറ്റും ഇരുട്ട് വ്യാപിച്ചു.കുളവും കുളപ്പടവും ഇരുട്ടിൽ മറഞ്ഞു.ആ ഇരുട്ട് തന്റെ കണ്ണികളിലേക്ക് വ്യാപിക്കുന്നത് നന്ദുവറിഞ്ഞതും ഏതോ രണ്ട് കൈകൾ അവളെ താങ്ങി നിർത്തി.
തുടരും...
രചന : അഞ്ജു വിപിൻ.
( അയ്യോ എന്താ എനിക്ക് പറ്റിയത്, മാടമ്പള്ളിയിലെ ചിത്ത രോഗി എന്നിലാണോ 😜😜... )
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....