രചന: Basil Joy Kattaassery
രാവിലെ മൊബൈലിൽ ഒരു കോൾ ...പരിചയമില്ലാത്ത നമ്പർ ആയോണ്ട് അവൻ എടുത്തില്ല ...ട്രൂ കോളറിൽ നോക്കി ആരാന്നു ...ഇല്ല...അതിലും ഇല്ല ... രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ വീണ്ടും അതെ നമ്പറിൽ നിന്നും കോൾ ...
ഫോൺ എടുത്തു ...
"ഹലോ ..."
അങ്ങേ തലയ്ക്കൽ നിന്നും മറുപടിയില്ല ...
വീണ്ടും പറഞ്ഞു - "ഹലോ ..."
അപ്പോൾ അവിടെന്നു പതിഞ്ഞ പെൺശബ്ദത്തിൽ -"ഹലോ ..."
അവൻ ചോദിച്ചു ,"ആരാ ???"
അവിടെന്നു കുറച്ചു സെക്കൻഡുകൾ കഴിഞ്ഞു പതിഞ്ഞ ശബ്ദത്തിൽ -" ഞാനാ ..."
അവൻ ഒന്ന് നിശ്ചലനായി ...
അപ്പോൾ അവിടെന്നു അവൾ (വിളിച്ച പെൺകുട്ടി ) - "സുഖല്ലേ ???"
അവൻ ഒന്ന് പതിയെ മൂളി
അവൾ -"എവിടാ ഇപ്പോൾ ???"
അവൻ - "ഞാൻ ...വീട്ടിലുണ്ട് ..."
അവൾ ഒന്ന് മൂളി ...
മൗനം ...
അവൾ പിന്നെ ചോദിച്ചു -"പപ്പയും മമ്മയും സുഖമായി ഇരിക്കുന്നോ ???"
അവൻ - "പപ്പാ ചെറുതായിട്ടൊന്നു മരിച്ചു പോയാർന്നു ...മമ്മയ്ക്കു കുഴപ്പോന്നൂല ..."
അവൾ കുറച്ചു നേരത്തേക്ക് മിണ്ടീല ...അവനു ദേഷ്യാന്നു തോന്നി കാണും ആ മറുപടിയിൽ ...
അവൾ -"എന്നോടൊന്നും ചോദിക്കണില്ലേ ???"
അവൻ -"നീയിപ്പോ എനാ കാട്ടാനാ വിളിച്ചേ രണ്ടു കൊല്ലം കഴിഞ്ഞു ...???"
അവൾ കുറച്ചു നേരത്തേക്ക് മിണ്ടീല ...
പിന്നീട് കേട്ടത് കരച്ചിലാണ് ...അതിനു ശേഷം അവൾ പറഞ്ഞു -"സോറി ഡാ ...എന്താ പറയണ്ടെന്ന് എനിക്കറിയില്ല ..."
അവൻ ഒന്നും മിണ്ടീല ...
അവൾ -"പെങ്ങളുടെ കല്യാണം കഴിഞ്ഞോ ???"
അവൻ -"ഉവ്വ ..."
അവൾ -"നീ കെട്ടുന്നില്ലേ ???"
അവൻ -" ഞാൻ കെട്ടി രണ്ടു പിള്ളേരും ഉണ്ട് ..ഇരട്ടകളാ ..."
അവൾ തൊണ്ട ഇടറി കൊണ്ട് -"നിനക്കിപ്പോഴും എന്നോട് നല്ല ദേഷ്യാ ലേ ???"
അവൻ -" ഞാൻ കാര്യമായിട്ട് പറഞ്ഞതാ ...എന്റെ കല്യാണം കഴിഞ്ഞു ...രണ്ടു പിള്ളേരും ഉണ്ട് ...ഒന്ന് ചെറുക്കനും ,ഒന്ന് പെണ്ണും ..."
അത് കേട്ടപ്പോൾ അവൾക്കു വിഷമായി ...വിഷമത്തോടെ അവൾ ചോദിച്ചു -"കുട്ടി എവിടുന്നാ ???"
അവൻ -"കുട്ടി എന്റെ ..അല്ലാണ്ടിപ്പോ ആരുടേയാ ???"
അവൾ -"അതല്ല ...നിന്റെ പെണ്ണ് എവിടെന്നാ ???"
അവൻ -"നിനക്കിഷ്ടമില്ലാതിരുന്ന നിമ്മി ഇല്ലേ ...?അവൾ ..."
അവൾ പെട്ടെന്ന് -"ഏതു നിമ്മി ??? ആ നിമ്മി പാറേക്കാരനോ ???"
അവൻ -"അത് തന്നെ ..."
അവൾ ചൂടായി കൊണ്ട് -"നീയെന്തിനാ അവളെ കെട്ടിയെ ???എനിക്കവളെ ഇഷ്ടം അല്ലാർന്നു എന്നറിയിലേ ???"
അവൻ -"അത് ശെരി ...രണ്ടു കൊല്ലം മുന്നേ എന്നെ ഇട്ടേച്ചു പോയവളുടെ ഇഷ്ടം നോക്കി ഞാൻ ഇനി പെണ്ണും കെട്ടാനായിരുന്നോ ???"
അവൾ വീണ്ടും -" എനിക്കവളെ ഇഷ്ടം അല്ലാർന്നു എന്ന് നിനക്കറിയില്ലേ ???"
അവൻ -" എന്നെ ഇട്ടേച്ചു പോയ പെണ്ണിന്റെ ഇഷ്ടം ഞാൻ നോക്കേണ്ട കാര്യം എന്നാ ...നീ പോയ വാശിക്ക് അവളെ ഞാൻ പ്രേമിച്ചു കെട്ടി ..."
അവൾ -"നിന്നെ ഞാൻ ശെരിയാക്കി തരാം ..."
അവൻ -"എന്തൂട്ട് ???"
അവൾ -"യൂ ആർ എ ചീറ്റ് ..."
അവൻ -"ആ പഴയ ഓഞ്ഞ സ്വഭാവം ...ഇപ്പോഴും ഒരു മാറ്റം ഇല്ലല്ലേ ???"
അവൾ -"ഞാനവളോട് എല്ലാം പറയും ... നമ്മൾ പ്രേമത്തിലാർന്നു ന്നു ..."
അവൻ -"അവളോടെല്ലാം ഞാൻ പറഞ്ഞിട്ടുണ്ടെടി ...നീ ഒരു സുപ്രഭാതത്തിൽ എന്നെ ഇട്ടേച്ചു പോയ കാര്യവും അവൾക്കറിയാം ...ഒന്ന് വെച്ചിട്ടു പോയെടി ഒന്ന് ..."
അവൾ -"എന്റെ കെട്ട്യോനോട് പറഞ്ഞു നിനക്ക് ഞാൻ കൊട്ടേഷൻ തരുമെടാ പട്ടി ...എന്റെ പിള്ളേരാണേ സത്യം ..."
അവൻ -" അത് ശെരി ...അവൾക്കു കല്യാണം കഴിക്കാം...എനിക്ക് കല്യാണം കഴിക്കാൻ പാടില്ല ...എന്തൂട്ട് നിയമാ ഇത് ???"
അവൾ -" ഞാൻ അതിനു കല്യാണം കഴിച്ചിട്ടില്ല ..."
അവൻ -"കല്യാണം കഴിക്കാതെ പിള്ളേരുണ്ടായോ ???"
അവൾ കുറച്ചു നേരത്തെ മൗനത്തിനു ശേഷം ചെറിയ പരിഭവത്തിൽ -" ഞാൻ ചുമ്മാ പറഞ്ഞതാ ...നീ അവളെ കെട്ടിയെന്നു പറഞ്ഞപ്പോൾ ..."
അവൻ -"എന്നാ ഞാനും ചുമ്മാ പറഞ്ഞതാ ... ഞാൻ അവളെ കണ്ടിട്ടും കൂടി ഇല്ല നീ പോയെ പിന്നെ ..."
അവൾ -"സത്യം ???"
അവൻ -"ആന്നു ..."
അവൾ -"ഞാനാണേ സത്യം ???"
അവൻ പെട്ടെന്ന് രണ്ടു മൂന്നു വർഷം പുറകിലേക്ക് പോയി ...അവൾക്കൊരു മാറ്റവും ഇല്ല ...
അവൻ -"ഇപ്പോഴും എന്നെ ഇഷ്ടാലെ ...???"
അവൾ - " എങ്ങനെ അറിയാം ???"
അവൻ -"അതാ പൊസസ്സീവ്നെസ്സ് കണ്ടപ്പോൾ മനസ്സിലായി ..."
അവൾ -" നിന്നെ എനിക്ക് നേരിട്ട് കാണണം ...എന്താ സംഭവിച്ചതെന്ന് ഞാൻ പറയാം ... "
അവർ എന്തൊക്കെയോ സംസാരിച്ചു പിന്നീട് ഫോൺ വെച്ചു ...നേരിട്ട് കണ്ട ശേഷം അവൾ അവരുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പറഞ്ഞത് കേട്ടപ്പോൾ അവനു കുറ്റബോധം തോന്നി ...അവളെ പിന്നീട് അവൻ കൂടുതൽ ഇഷ്ടപെടുകയാണ് ചെയ്തത് ... എന്തായാലും ഒന്ന് നഷ്ടമായാൽ മറ്റൊന്നിന്റെ പുറകെ പോകുന്ന ചില ന്യൂ ജൻ പ്രണയങ്ങളിൽ നിന്ന് അവനും അവളും വേറിട്ട് നിന്നു ... ഇനി ഒരിക്കലും കാണില്ല ,മിണ്ടില്ല എന്ന് വിശ്വസിച്ചെങ്കിലും ആ രണ്ടു വർഷം അവൻ കാത്തിരുന്നത് അവൾക്കു വേണ്ടിയായിരുന്നു ...നഷ്ടപ്പെട്ടെന്ന് കരുതിയെങ്കിലും ആ രണ്ടു വർഷം അവളുടെ ഉള്ളിൽ അവനെ തിരിച്ചു കിട്ടുമെന്ന വിശ്വാസവും ഉണ്ടായിരുന്നു ...അതങ്ങനെ തന്നെ സംഭവിച്ചു ... ശുഭം !
രചന: Basil Joy Kattaassery
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....