കലിപ്പൻ& കലിപ്പത്തി, ഭാഗം: 10

Valappottukal


"മീരാ... ഒരു നിലവിളക്കിങ്ങെടുത്തോ! നമ്മടെ മോള് ദേ കല്യാണം ഒക്കെ കഴിഞ്ഞു എത്തിയിട്ടുണ്ട്."

വീട്ടിലേക്കു ചെന്ന് കയറിയ പാടെ ചന്ദ്രശേഖർ വിളിച്ചു കൂവി.

"ചന്ദ്രൻകുഞ്ഞു എന്റെ കല്യാണവും ശവ അടക്കും ഒരു ദിവസം തന്നെ നടത്തിക്കുവോ?" മിക്കി പതിയെ പുള്ളിയുടെ ചെവിയിൽ ചോദിച്ചു.

ചന്ദ്രശേഖർ മറുപടി പറയുന്നതിന് മുൻപേ, മീരയും, പുറകെ ഒരു പാത്രത്തിൽ അപ്പവും, മുട്ട കറിയും ആയി നിക്കിയും കിച്ചണിൽ നിന്ന് ഇറങ്ങി വന്നു.

"എന്ത് കല്യാണം ? ആരുടെ കല്യാണം? " നിക്കി ആണ്! വായിൽ അപ്പം കുത്തി തിരുകി വച്ചിരിക്കുന്നത് കാരണം പറഞ്ഞത് തിരിയുന്നില്ല.

"നീ അറിഞ്ഞില്ലേ, മോളെ? നിന്റെ ചങ്കിന്റെ കല്യാണം ആയിരുന്നെടി ഇന്ന്."

മീരയും നിക്കിയും ഞെട്ടി മിക്കിയെ നോക്കി.

നിക്കി ഇറങ്ങി ഓടി പുറത്തു ചെന്ന് നോക്കി, ആരെങ്കിലും അവിടെ നിൽക്കുന്നുണ്ടോ എന്ന്. ആരേം കാണാഞ്ഞു, അവൾ തിരിച്ചു കയറി വന്നു.

മീര ഈ ടൈമിൽ മകളെ സ്കാൻ ചെയ്യുകയായിരുന്നു.

ആദ്യം നോട്ടം പോയത് കഴുത്തിലേക്കാണ്. അവിടെ കല്യാണത്തിന്റേതായ തെളിവൊന്നും(ഈ താലി) കാണാഞ്ഞു, ആശ്വാസത്തോടെ മിക്കിയുടെ മുഖത്തേക്ക് നോക്കി.

നെറ്റിയിൽ മായാതെ കിടന്ന ആ റെഡ് സ്പോട് detected!!!

"ഡീ" എന്നൊരു അലർച്ച ആയിരുന്നു പിന്നീട് ആ വീടും വീട്ടുകാരും, വലിഞ്ഞു കയറി വന്ന നിക്കിയും, അത്യാവശ്യം കുറച്ചു നാട്ടുകാരും കേട്ടത്.

മിക്കി യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ചന്ദ്രശേഖരനെ നോക്കി. തിരിച്ചു മീരയെ നോക്കി.

ഞെട്ടി തറഞ്ഞു നിൽക്കുന്നുണ്ട് ആ പാവം. കൂടെ നിക്കിയും.

"ഇതിനായിരുന്നോ നീ ഒരുങ്ങിക്കെട്ടി രാവിലെ തന്നെ അമ്പലത്തിൽ പോയത്! കുടുംബത്തിന്റെ മാനം കളഞ്ഞല്ലോടി നീ!" മീര തലയിൽ കൈ വച്ച്, ചെയറിലേക്കിരുന്നു.

ചന്ദ്രശേഖർ ചിരി കണ്ട്രോൾ ചെയ്യാൻ കഷ്ടപ്പെടുന്നുണ്ട്. മിക്കി മീരയിൽന്നു ഒരു കയ്യകലം മാറി ഇരുന്നു.

നിക്കി മീരയുടെ തോളത്തു സമാധാനിപ്പിക്കാൻ എന്നോണം കൈ വച്ചു, മിക്കിയെ നോക്കി ആരാ ആരാ എന്ന് കണ്ണ് കൊണ്ട് ചോദിക്കുന്നുണ്ട്.

ഏകദേശം ഒരു 30 സെക്കൻഡ്‌സ് അങ്ങനെ ഇരുന്നിട്ട് മീര ചാടി എഴുന്നേറ്റു.

"ഇപ്പൊ ഇറങ്ങണം നീ ഈ വീട്ടിൽ നിന്ന്. ഒരു നിമിഷം കൂടെ നീ ഇവിടെ നിൽക്കരുത്. എന്തിനാ ചന്ദ്രേട്ടാ ഇവളേം കൂടെ വിളിച്ചു കൊണ്ട് വന്നത്. പോവാൻ പറ. നമുക്കിങ്ങനെ ഒരു മകൾ ഇനി ഇല്ല."

"അയ്യേ അയ്യേ അയ്യേ! ഒന്ന് നിർത്തിക്കെ! ഓവർ ആക്കി നശിപ്പിക്കുവാണല്ലോ." മിക്കി ഇടയ്ക്കു കയറി.

"എന്താടി? ശെരി ആയില്ലേ?" മീര കണ്ണൊക്കെ തുടച്ചു മിക്കിയെ നോക്കി.

"ഭയങ്കര ഓവർ ആയിരുന്നു. അല്ലെ, അച്ഛേ?"

"സത്യം! ഞാൻ പറയാൻ തുടങ്ങുവായിരുന്നു."

"ഓ പിന്നെ! ഇങ്ങനെ ഒരു സിറ്റുവേഷനിൽ പറയേണ്ട ഡയലോഗ്സും expressions ഒക്കെ പക്കാ ആയിരുന്നു. നല്ലതായിരുന്നു, അല്ലെ നിക്കി!"

സംഭവം, ഈ കുടുംബത്തെ കണ്ടു വരുന്ന സ്ഥിരം കച്ചട നാടകം ആണെന്ന് മനസിലായ നിക്കി, അവളുടെ ശ്രദ്ധ വീണ്ടും അപ്പവും മുട്ടയും കുത്തിക്കയറ്റുന്നതിലേക്കു തിരിച്ചിരുന്നു.

"ആ ഉവ്വ! അല്ല മീര, നീ എന്താ എന്നാലും ഞെട്ടാഞ്ഞേ?" ചന്ദ്രശേഖരന് ഡൌട്ട്.

"ഒരു സെക്കന്റ് ഞെട്ടിയായിരുന്നു. പിന്നെ ആണ് നമ്മുടെ മോളെ കുറിച്ചാണല്ലോ ഈ പറയുന്നേ എന്ന് ഓർത്തെ! അവള് എന്തൊക്കെ ചെയ്താലും ഒളിച്ചോടി പോവില്ലെന്നു എനിക്ക് ഉറപ്പുണ്ട്. അവൾക്കു കിട്ടേണ്ടതെല്ലാം വാങ്ങികൊണ്ടേ എന്റെ പൊന്നു മോള് ഇവിടുന്നു ഇറങ്ങത്തൊള്ളൂ. അല്ലെടി, മറിയെ?"

"അതത്രോള്ളൂ!" മിക്കി ക്കു ആ കാര്യത്തിൽ ഒരു സംശയവും ഇല്ല.

"പക്ഷെ എങ്ങനെയാ മിയ നിന്റെ നെറുകയിൽ സിന്ദൂരം വന്നേ?" മീര അവളുടെ നെറുകയിൽ തൊട്ടു.

അപ്പോഴാണ് നിക്കിയും അത് ശ്രദ്ധിച്ചത്. ഞെട്ടിയിട്ടാണോ, അതോ പറ്റുന്നതിൽ കൂടുതൽ തള്ളിക്കയറ്റിയത് കൊണ്ടാണോ എന്ന് അറിയില്ല, അവൾ കഴിച്ച അപ്പം, നേരെ നെറുകയിലേക്കാണ് പോയത്.

അവൾ കഷ്ടപ്പെട്ട് ചുമക്കാൻ തുടങ്ങി. മീര 'പതിയെ കേറ്റ്' എന്ന് പറഞ്ഞു, അവൾക്കു ഒരു ഗ്ലാസ് വെള്ളം എടുത്തു കൊടുത്തു. തലയിലും മൂന്നു നാല് കൊട്ട് കൊട്ടി.

"അത് 'അമ്മ... ഒരു എട്ടുകാലി തലയിൽ വീണു. അതിനെ തട്ടിക്കളയുമ്പോ പറ്റിയതാ." മിക്കി explain ചെയ്തു.

"ശ്രദ്ധിക്കണ്ടേ മോളെ, ഇതൊക്കെ. ഇതൊന്നും കുട്ടിക്കളി അല്ല, മിയ. ഇതൊക്കെ നമ്മുടെ ഓരോ വിശ്വാസങ്ങൾ ആണ്. അത് വച്ച് കുട്ടിക്കളി കാണിക്കരുത്. " മീര മിക്കിയുടെ മുടിയിൽ തഴുകി കൊണ്ട് പറഞ്ഞു കൊടുത്തു.

"താലി ഒന്നും കെട്ടിയില്ലല്ലോ അമ്മാ... chilaax മീര മാം" അവൾ മീരക്ക് ഒരു ഉമ്മയും കൊടുത്തു, നീക്കിയെയും വിളിച്ചു മുകളിലേക്ക് ഓടി.

മുറിയിൽ ചെന്ന് ഡോർ അടച്ചു, അവൾ നീക്കിയോട് വള്ളി പുള്ളി തെറ്റാതെ ഉണ്ടായ സംഭവങ്ങൾ എല്ലാം പറഞ്ഞു. ലാസ്‌റ് പീസ് മുട്ടയുടെ കഷ്ണവും വായിലേക്ക് വച്ച് നിക്കി ചോദിച്ചു,

"എന്നാലും നീ ഇങ്ങനെ ഒരുങ്ങി ഒക്കെ പോയിട്ടും അവൻ അങ്ങനെ പറഞ്ഞോ? അവനെ കണ്ണിനെന്തെങ്കിലും പ്രശ്നം ഉണ്ടോ? നീ ഈ കോലത്തിൽ നല്ല കിടിലൻ പീസ് ആയിട്ടുണ്ട് കാണാൻ. സത്യം പറയാല്ലോ, ഞാൻ ഒരു ആണായിരുന്നെങ്കിൽ, നിന്നെ ഇങ്ങനെ കണ്ടാ സ്പോട്ടിൽ പ്രേമിച്ചേനേ."

"സത്യം?" മിക്കി നിക്കിയുടെ അടുത്തേക്ക് ഇരുന്നു, അവളുടെ കയ്യിൽ പിടിച്ചു.

"പിന്നല്ലാണ്ട്! ശ്രദ്ധിക്കണം - ഞാൻ ഒരു ആണായിരുന്നെങ്കിൽ. ഞാൻ പക്ഷെ ആണല്ലല്ലോ! അത് കൊണ്ട് തല്ക്കാലം നീ എന്റെ അടുത്ത് നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്. ഐ ആം സോറി, ഞാൻ നിന്നെ ഒരു ഫ്രണ്ടിനെ പോലെയേ കണ്ടിട്ടുള്ളു." നിക്കി മിക്കിയുടെ കൈ വിടുവിച്ചു, കൈ കഴുകാൻ ബാത്റൂമിലേക്കു പോയി.

"പോടി പട്ടി"

നിക്കി ഇളിച്ചു കാണിച്ചു.

"എന്നാലും ആ കൊരങ്ങിനു അങ്ങനെ പറയേണ്ട ആവശ്യം ഉണ്ടോ? ഒന്നില്ലെങ്കിലും ഞാൻ ഒരു പെണ്കുട്ടി അല്ലെ ? ഇങ്ങനെ ആണോ സംസാരിക്കേണ്ടത്."

"അതിനു നീ പെണ്ണാണോ എന്നാണല്ലോ അവന്റെ സംശയം. അപ്പൊ പിന്നെ അങ്ങനെ സംസാരിക്കാം ആയിരിക്കും"

"പെണ്ണാണെന്ന് സംശയം ഉണ്ടെങ്കിൽ എന്തിനാ പിന്നെ എന്റെ നെറ്റിയിൽ സിന്ദൂരം ഇട്ടേ?"

"നിന്റെ അടുത്ത് ആരാ കുഞ്ഞേ, സിന്ദൂരം അവൻ ആണ് ഇട്ടതു എന്ന് പറഞ്ഞത്. സിന്ദൂരം നിന്റെ നെറ്റിയിൽ ആവാൻ പല പല പോസ്സിബിലിറ്റീസ് ഉണ്ട്. ചിലപ്പോ അത് നിന്റെ കൈകൊണ്ടു തന്നെ ആയതാവാം. അല്ലെങ്കിൽ, അവൻ എട്ടുകാലിയെ തട്ടിക്കളഞ്ഞപ്പോ ആയതാവും. എന്തായാലും നിങ്ങൾ തമ്മിൽ ഉള്ള ഒരു ഇരിപ്പുവശം വച്ച്, നിന്നെ കെട്ടാൻ വേണ്ടി ചെയ്തതാവില്ലല്ലോ !"

"അതാവില്ല! അപ്പൊ അവൻ അല്ല ചെയ്തേ എന്നാണോ നീ പറയുന്നേ?"

"എനിക്ക് അങ്ങനെയാ തോന്നുന്നേ."

"എന്തായാലും അവനു ഒരു ചെറിയ പണി കൊടുക്കാൻ പറ്റിയല്ലോ! അത് കാരണം ഒരു റിലാക്സേഷൻ ഒക്കെ ഉണ്ട്." അവൾ കട്ടിലിലേക്ക് മലർന്നു കിടന്നു.

"അത് നേരാ... ഇനി അവനെ കാണാതിരുന്നാൽ മതിയായിരുന്നു." നിക്കിയും കിടന്നു കൊണ്ട് പറഞ്ഞു.

പക്ഷെ, കാണാൻ കിടക്കുന്നെ ഉള്ളു എന്ന് അവരറിഞ്ഞില്ല,സുഹൃത്തുക്കളെ, അവര് അറിഞ്ഞില്ല.

*********************************************************************************************************************************

അങ്ങനെ കാത്തിരിക്കാതെ തന്നെ ആ ദിവസം വന്നെത്തി. അവരുടെ കോളേജ് ലൈഫിന്റെ ഫസ്റ്റ് ഡേ.

നിയ തലേന്ന് രാത്രി കുടുംബ സമേതം എത്തിയിട്ടുണ്ട്. ഇനി തൊട്ടു മിക്കിയുടെ വീട്ടിൽ ആണ് താമസം. മീരയ്ക്കും ചന്ദ്രശേഖറിനും പേടി ഇല്ലാതില്ല. ഒരു കണക്കിനാണ് ഒരെണ്ണത്തിനെ മേയ്ക്കുന്നതു. അതിന്റെ കൂടെ, അതേ അച്ചിൽ വാർത്തതു പോലെ ഉള്ള ഒരെണ്ണം കൂടെ.

അയാളത് സ്വന്തം ചേട്ടനോട് പറയാനും മടിച്ചില്ല. ഇവിടെ നിർത്തിക്കോ, പക്ഷെ നേർവഴിക്കു കൊണ്ട് പോയേക്കാം എന്നുള്ള ഗ്യാരണ്ടി ഒന്നും തരാൻ പറ്റില്ല എന്ന് പറഞ്ഞു ഉറപ്പു കൊടുത്തു. അങ്ങനെ തന്നെ ഉള്ള ഒരു ഉറപ്പു പ്രതീക്ഷിചിരുന്നതിനാൽ ആവണം, ദേവപ്രസാദിനും വല്യ ഞെട്ടൽ ഒന്നും ഉണ്ടായില്ല.

രാത്രി നിക്കിയും വന്നു, മൂന്നു പേരും കൂടെ സംസാരിച്ചിരുന്നു കുറെ രാത്രി ആണ് ഉറങ്ങിയത്. അത് കാരണം

രാവിലെ എഴുന്നേറ്റു അമ്പലത്തിൽ പോണം എന്നൊക്കെ ഉണ്ടായിരുന്ന ആഗ്രഹം, നല്ല അടിപൊളിയായി ഫ്ലോപ്പ് ആയി. അലാം അടിച്ചത് ഒന്നും അറിയാതെ നല്ല സുഖം ആയി കിടന്നുറങ്ങി.

ഒരു ഏഴര ആയപ്പോ, ഇന്ന് ഫസ്റ്റ് ഡേ ആയത്ത് കൊണ്ട് മാത്രം, മീര മൂന്നിനേം എഴുന്നേൽപ്പിച്ചു റെഡി ആവാൻ വിട്ടു.

മിക്കി ഒരു കുർത്ത ആണ് വലിച്ചു കയറ്റിയത്, ഒരു mustard യെല്ലോ കളറിൽ ചെറുതായി വൈറ്റ് എംബ്രോയിഡറി ചെയ്ത കുർത്തയും, വൈറ്റ് സിഗാർ bottomsഉം. മുടി രണ്ടു സൈഡിൽ നിന്നും കുറച്ചെടുത്തു ഒരു ക്രാബ് ക്ലിപ്പ് ഇട്ടു വച്ചു. കമ്മൽ ഒന്നും മാറ്റാൻ നിന്നില്ല. കണ്ണ് ചെറുതായിട്ട് എഴുതി, കുറച്ചു ലിപ് balmum ഇട്ടു. പിന്നെ ഒഴിച്ച് കൂടാൻ ആവാത്ത, പെർഫ്യൂമിൽ കുളിയും കൂടെ കഴിഞ്ഞപ്പോ മിക്കി റെഡി.

നിയ ഇട്ടതു ഒരു പ്ലെയിൻ വൈറ്റ് crepe ലോങ്ങ് കുർത്തയും, റെഡ് bottomsഉം. അവളുടെ നീണ്ട കോലു മുടി മിക്കിയുടെ പോലെ തന്നെ കെട്ടി. കണ്ണ് നല്ല ഭംഗിയായി എഴുതി, ഒരു പൊട്ടും വച്ചു. ഒരു കൊച്ചു റെഡ് ജുമ്ക്കയും ഇട്ടു. ഹായ്, എന്താ ഒരു ഭംഗി കാണാൻ.

നിയക്ക് ശെരിക്കും പറഞ്ഞാൽ മിക്കിയേക്കാൾ കുറച്ചു ഭംഗി കൂടുതൽ ഉണ്ടല്ലേ?

['അതെ! ഹീറോയിൻ ഞാൻ ആണെന്ന് മറക്കണ്ട'

'നീ ഹീറോയിൻ ആണെന്ന് കരുതി എനിക്ക് സത്യം പറയാൻമേലെ?'

'ടിപ്പിക്കലി, ഹീറോയിൻ ആയിരിക്കും കൂട്ടത്തിൽ ഏറ്റവും സുന്ദരി.'

'പക്ഷെസത്യം അതല്ലല്ലോ . നിയ അല്ലേ സുന്ദരി?'

'അങ്ങനെ ഒന്നും പറഞ്ഞാൽ ശെരിയാവില്ല.'

'ഓഹോ... എന്നാൽ പിന്നെ നിയയെ ഹീറോയിൻ ആക്കാം. അല്ലെങ്കിലും നിന്നെ കൊണ്ട് ഇത് ഒരു ഹാപ്പി എൻഡിങ് സ്റ്റോറി ആയിട്ട് മുന്നോട്ടു കൊണ്ട് പോവാൻ പറ്റും എന്ന് ഒരു പ്രതീക്ഷ ഇല്ല. നീ എന്റെ കഥ ഫുൾ വെട്ടും കുത്തും കൊണ്ട് നിറയ്‌ക്കും. അത് കൊണ്ട്, ഞാൻ പതിയെ ഹീറോയിൻനെ മാറ്റിയാലോ എന്ന് ആലോചിക്കുവാ.'

'അപ്പൊ ഇക്കഴിഞ്ഞ പാർട്ടുകൾ ഒക്കെയോ? എത്ര ആള്ക്കാര് വായിച്ചതാ? അവരോടൊക്കെ എന്ത് സമാധാനം പറയും?'

'അവരൊക്കെ സന്തോഷിക്കും.' പണ്ട് ഗോപാലകൃഷ്ണൻ ഉർവശി തീയേറ്റേഴ്സിൽ വച്ച് ബാലകൃഷ്ണനോട് പറയുന്നത് പോലെ.

'ഒക്കെ, കോംപ്രോമൈസ്... നായിക ഞാൻ! സപ്പോർട്ടിങ് റോളിൽ അവൾ. സമ്മതിച്ചോ?'

'അപ്പൊ ഭംഗി?'

'അതിപ്പോ... നാട്ടുനടപ്പനുസരിച്ചു....'

'നാട്ടുനടപ്പ് ഞാൻ അനുസരിക്കട്ടാ? നിന്നെ ഹീറോയിൻ സ്ഥാനത്തു നിന്ന് മാറ്റട്ടാ'

'ഓ ഇല്ല! അവൾക്കു തന്നെ ഭംഗി! പോരെ? കോപ്പ്'

'ആഹ് മതി. എന്നാ പിന്നെ ബാക്കി പറഞ്ഞോട്ടെ. ..?'

'ഹ്മ്മ്മ് പറയ്‌...'

ലവടെ മുഖത്തു തെളിച്ചം പോരാ! ഇങ്ങനെ ഉണ്ടോ, കുശുമ്പു! ഹോ! ]

ഒരുങ്ങിക്കെട്ടി താഴെ എത്തിയപ്പോ അവിടെ നിക്കിയും ഹാജർ. ഫുഡ് ഒക്കെ കഴിച്ചു, അവർ രണ്ടു സ്കൂട്ടിയിൽ ആയി കോളേജിലേക്ക് തിരിച്ചു. പോവുന്ന വഴി വെങ്കിയെയും പൊക്കണം. ഒരു മണിക്കൂറിനു അടുത്തുണ്ട് ഡ്രൈവ്.

അങ്ങനെ അവർ ആദ്യാമായി അവരുടെ കോളേജിലേക്ക് ഐശ്വര്യമായി കാലു കുത്തി.

പക്ഷെ അതൊരു ഒന്നൊന്നര കുത്തലായിരുന്നു. കോളേജ് ബസും പിള്ളേരും ഒക്കെ വരുന്ന പീക്ക് ടൈമിൽ, കളർ ഡ്രെസ്സിൽ 4 പെണ്പിള്ളേര്, 2 സ്കൂട്ടിയിൽ അവിടെ ചെന്ന് കയറിയപ്പോ, പല സീനിയർ കണ്ണുകളും അവരെ നോട്ടം ഇട്ടു.

ജൂനിയർസ്‌ ആണെന്ന് മനസ്സിലാക്കാൻ അവർക്കു ഗണിച്ചു നോക്കേണ്ട ആവശ്യം ഒന്നും ഇല്ലായിരുന്നു! സീനിയർസ് എല്ലാവരും യൂണിഫോമിൽ. ഫസ്റ്റ് യെർസ് കളർ ഡ്രെസ്സിൽ.

ഇതൊന്നും അറിയാതെ പാവം പിള്ളേര് ക്ലാസ്സിലേക്ക് വച്ച് പിടിച്ചു പോയിട്ടുണ്ട്. cs ആണ് ബ്രാഞ്ച്. പോവുന്ന വഴിക്കു ദൈവം സഹായിച്ചു പ്രേശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

അവർ ക്ലാസ്സിൽ ചെല്ലുമ്പോൾ ഒരു 10-15 പിള്ളേരെ ക്ലാസ്സിൽ ഉള്ളു. അവർ മൊത്തത്തിൽ എല്ലാവരെയും ഒന്ന് നോക്കി ചിരിച്ചു കാണിച്ചിട്ട് ലാസ്റ് ബെഞ്ചിൽ പോയിരുന്നു, കത്തിയടി തുടങ്ങി. കുറെ കഴിഞ്ഞപ്പോ പിന്നെയും പിള്ളേര് വന്നു. അപ്പൊ പിന്നെ മുന്നിലും സൈഡിലും ഒക്കെ ഇരുന്നവരും ആയി കൂട്ടായി.

ഒരു മണിക്കൂറിനുള്ളിൽ തന്നെ അവർക്കു കുറച്ചു പുതിയ ഫ്രണ്ട്സിനെയും കിട്ടി. അതുല്യ, ലക്ഷ്മി, സിജോ, കൃഷ്ണചന്ദ്, സായി, ആദം, തോംപ്സൺ.

എല്ലാവരും ആയി കത്തി വച്ചുകൊണ്ടിരുന്നപ്പോഴാണ് അവരുടെ hod കയറി വന്നു കുറെ കഥ ഒക്കെ പറയുന്നത്. കോളേജിനെ കുറിച്ച്, ഡിപ്പാർട്മെന്റിന്റെ കുറിച്ച്, കലപില, കലപിലാ!

ഇതൊക്കെ റെക്കോർഡ് ചെയ്തു ഒരു പെൻ ഡ്രൈവിൽ ആക്കി തന്നാൽ പോരെ. എല്ലാ വർഷവും ഇതൊക്കെ തന്നെ അല്ലെ! ഒന്ന് മാറ്റി പിടിച്ചൂടേ!

hodയുടെ വക ഒരു മണിക്കൂറത്തെ കത്തിയടിക്കു ശേഷം, പിന്നീട് ഫിസിക്സ് , കെമിസ്ട്രി , ഗ്രാഫിക്സ് ഇത്യാദി സബ്ജെക്ട്സ് ന്റെ ടീചെർസ് വന്നു പ്രസംഗിച്ചിട്ടു പോയി. ബാക്കി ഉള്ളവർ ഇനീം വരാനുണ്ട്. ഓരോ തവണയും ടീച്ചേഴ്സിന് പരിചയപ്പെടുത്തി പെടുത്തി പിള്ളേരൊക്കെ മടുത്തു.

ഒരു 12:30 വരെ കാര്യങ്ങൾ അങ്ങനെ സ്മൂത്ത് ആയിട്ട് പോയി.

ലഞ്ച് ബ്രേക്കിന് ബെൽ അടിക്കുന്നതിനു തൊട്ടു മുൻപ്, ക്ലാസ്സിൽ ഉണ്ടായിരുന്ന ഗ്രാഫിക്സ് സർ പറഞ്ഞു

"നിങ്ങള്ക്ക് ഇന്ന് ഉച്ച കഴിഞ്ഞു ക്ലാസ് ഇല്ല."

ക്ലാസിൽ മൊത്തം ഒരു സമാധാനത്തിന്റെ നെടുവീർപ്പ് ഉയർന്നു.

"എല്ലാവരും ക്ലാസ് കഴിഞ്ഞാൽ വേഗം പോവാൻ നോക്കുക. സീ യൂ ഇൻ ക്ലാസ് tomorrow."

ഇതും പറഞ്ഞു അങ്ങേരു പോയി. അപ്പൊ തന്നെ ബെല്ലും അടിച്ചു.

എല്ലാവരോടും ബൈയും പറഞ്ഞു അവർ വീട്ടിലേക്കു പോവാൻ, പാർക്കിങ്ങിലേക്കു നടന്നു.

"ബലേബേഷ്! നല്ല എന്തോ തരം പണി അല്ലെ മക്കളെ ആ ഇരിക്കുന്നേ?" നിയ പാർക്കിങ്ങിൽ വച്ചിരിക്കുന്ന അവരുടെ സ്കൂട്ടിടെ നേരെ ചൂണ്ടി പറഞ്ഞു.

7-8 സീനിയർസ്, അവരുടെ സ്കൂട്ടിടെ കുറച്ചപ്പുറം ഉള്ള ബൈക്കുകളുടെ മേലെ ഇരിക്കുന്നു.

"നമുക്ക് കുറച്ചു കഴിഞ്ഞു വന്നാലോ?" നിക്കി ചോദിച്ചു.

"അപ്പോഴും അവര് പോയില്ലെങ്കിലോ?" വെങ്കി യുടെ മറുചോദ്യം.

"'she's റൈറ്റ്. നമ്മൾ ഇപ്പൊ ഇവിടെന്ന് മുങ്ങിയാലും വേറെ ആരുടെ എങ്കിലും വായിൽ പോയി ചാടും. വെറുതെ എന്തിനാ! ഇതാവുമ്പോ ഈ ഭാഗത്തു വലിയ തിരക്കില്ല. നാണംകെട്ടാലും ആരും കാണില്ല. നിങ്ങൾ വാ! സമയം കളയാതെ കിട്ടുന്നതും വാങ്ങി വീട്ടിൽ പോവാം." മിക്കി പറഞ്ഞു.

അവർ സീനിയർസിന് അടുത്തേക്ക് നടന്നു.

ഇവർ പമ്മി പമ്മി പുറകെ നിന്ന് വരുന്നത് കണ്ടു, ഒരു സീനിയർ പുറം തിരിഞ്ഞിരുന്നു വേറെ ഒരുത്തനെ കണ്ണുകൊണ്ടു ഇവരെ കാണിച്ചു കൊടുത്തു. അവൻ പതിയെ തല ചരിച്ചു പുറകിലേക്ക് നോക്കി.

പിടക്കോഴികളുടെ കണ്ണുകൾ വിടർന്നു.

"സൈഡ് പ്രൊഫൈൽ കിടു! അളിയാ സ്പാർക് സ്പാർക് " നിഷ്കളങ്കയുടെ ചിരിയും, കുറുക്കന്റെ കണ്ണുകളും ഉള്ള നിക്കി കോഴി ചെറുതായി കൂവി തുടങ്ങി. മിക്കിക്കു മാത്രം കേൾക്കാവുന്ന ഒച്ചയിൽ ആണ് കൂവൽ.

"മിണ്ടാതിരുന്നോ, ഒരുത്തിക്കു സ്പാര്ക് അടിച്ചതിന്റെ ഷോക്ക് ഇത്വരെ മാറിയിട്ടില്ല." മിക്കി അവളെ നോക്കി കണ്ണുരുട്ടി.

ഫൈനലി അവർ സ്കൂട്ടിടെ അടുത്തെത്തി.

അവർ അടുത്തെത്തിയിട്ടും സീനിയർസ് ഓക്ക് അവരെ നോക്കി നിൽക്കുന്നതല്ലാതെ, ഒന്നും മിണ്ടുന്നില്ല.

ഇവരും ഒന്നും മിണ്ടാതെ വന്നു വണ്ടി എടുത്തു.

"ഒന്ന് നിന്നെ." ആ കൂട്ടത്തിൽ നിന്ന് ഒരു വിളി.

"വിളിച്ചെടി വിളിച്!" നിയ ആണ്.... പതുക്കെ പറഞ്ഞതാ...

നാല് പേരും ചെറിയ പേടിയോടെ അങ്ങോട്ടേക്ക് നോക്കി.

"മക്കള് ഇങ്ങു വന്നേ... ചേട്ടൻമാര് ചോദിക്കട്ടെ..." നേരെത്തെ നിക്കിക്ക് സ്പാര്ക് കൊടുത്ത സ്പാർക്കേട്ടനു മുന്നിൽ ഇരിക്കുന്ന ക്യൂട്ട് ചേട്ടൻ ആണ്. സ്പാർക്കേട്ടൻ ഇതുവരെ ഫുൾ ഫേസ് ന്റെ ദർശനം തന്നിട്ടില്ല. അങ്ങേരു ഫോണിൽ എന്തോ കുത്തിക്കൊണ്ടിരിക്കുവാണ്‌.

നാല് പേരും അവരുടെ അടുത്ത് വന്നു നിരന്നു നിന്നു.

"നിങ്ങൾ cs അല്ലേ?" ക്യൂട്ട് ചേട്ടൻ ചോദിച്ചു.

അതെ എന്ന് നാല് പേരും നല്ല syncil തലയാട്ടി.

ക്യൂട്ടേട്ടന് സ്പാർക്ഏട്ടനെ നോക്കി കണ്ണ് കൊണ്ട് എന്തോ കാണിച്ചു. അങ്ങേരു തിരിഞ്ഞു.

എന്റ പള്ളി!!! സ്മോക്കും വിൻഡും ബിജിഎംഉം ഒക്കെ ഇട്ടു പൊളിക്കേണ്ട ലുക്ക്. യൂണിഫോം ആണെങ്കിലും പുള്ളിടെ ദേഹത്തു കിടക്കുമ്പോ അപാര ലുക്ക്. നല്ല neat ഡ്രസിങ്. ചെറിയ കുറ്റിതാടിയും മീശയും. മുടി ഒക്കെ നല്ല ഭംഗിയിൽ ചീകി ഒതുക്കി വച്ചിരിക്കുന്നു. അർണവ് സിംഗ് റൈസാദയെ യൂണിഫോം ഇട്ടു മുന്നിൽ കൊണ്ട് വന്നു നിർത്തിയത് പോലെ.

നാല് പേരും കണ്ണും തള്ളി നിൽപ്പുണ്ട്.

"നാല് പേരുടെയും ഐഡി കാർഡ് ഇങ്ങെടുത്തേ." സ്പാർക്ഏട്ടന്റെ ഫസ്റ്റ് ഡയലോഗ്. ആഹാ എന്താ വോയിസ്.

നാല് പേരും ഫ്ലാറ്റ്. കൂട്ടത്തിൽ നിക്കി ആണ് നെഞ്ചും തല്ലി വീണിരിക്കുന്നത്.

അവർ ഐഡി കാർഡ് ഊരി കൊടുത്തു.

സ്പാർക്ഏട്ടൻ നാലും വാങ്ങി നോക്കി.

"താനിയ, ആരാ?" നിയ കൈ പൊക്കി. എല്ലാവരും അവളെ ഒന്ന് അടിമുടി നോക്കി.

"പ്രേസേന്റ് സർ പറയാണോ ആവോ!" മിക്കി പതിയെ നിക്കിയുടെ ചെവിയിൽ പറഞ്ഞു.

നിക്കി വന്ന ചിരി കടിച്ചു പിടിച്ചു. ക്യൂട്ടേട്ടന് ഇത് കണ്ടെന്നു തോന്നുന്നു. പക്ഷെ ഒന്നും മിണ്ടിയില്ല അപ്പൊ. ഫാഗ്യം!

"നയന?" അങ്ങേരു ഐഡി കാർഡിൽ നിന്ന് തല പൊക്കി.

നിക്കി കൈ പൊക്കി.

"വിനയ?" വീണ്ടും ഐഡി കാർഡിൽ നിന്ന് തല പൊങ്ങുന്നു.

"ദാറ്റ്സ് മീ." വെങ്കി. ടെൻഷൻ ആയിന്നു തോന്നുന്നു അവൾക്കു. ഇംഗ്ലീഷ് വരുന്നു.

അവരെല്ലാം തമ്മിൽ ഒന്ന് നോക്കിയിട്ടു അവളെ വീണ്ടും നോക്കി.

നോക്കി നോക്കി കളിക്കുവാ. ..

"ഓക്കേ... അപ്പൊ താൻ ആണ് മേഘ്‌ന" സ്പാർക് ഏട്ടൻ വലിയ ഒരു കണ്ടു പിടുത്തം നടത്തി.

['ആകെ നാല് പേരല്ലേ ഉള്ളു. അതില് മൂന്നു പേരുടെ പേര് വിളിച്ചു കഴിഞ്ഞു. ഇനി നാലാമത്തേത് ഞാൻ ആണെന്ന് അറിയാൻ എന്താ ഇത്ര പാട്. അതിനിയാൾ ഗ്രാവിറ്റി കണ്ടു പിടിച്ച ന്യൂട്ടൺ നെ പോലെ expression ഇടുന്നതെന്തിനാ?'

'ഒന്ന് മിണ്ടാതിരിക്കു, മിക്കി. വെറുതെ ചൊറിയാൻ പോവണ്ട! നാല് വര്ഷം ഇവിടെ പേടിക്കേണ്ടത്. അതില് ഒരു വര്ഷം ഇവന്മാരുടെ കൂടെ. അത് കൊണ്ട് ദൈവത്തെ ഓർത്ത്‌ മിണ്ടാതെ ഇരിക്ക്.'

'ഓ ശെരി!'

അതും പിടിച്ചില്ല. ഒന്നും പറയാൻ വയ്യ ഇപ്പൊ! ]

"തന്നെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ?" സ്പാർകേട്ടൻ ഹേ!

"എനിക്കറിയില്ല ചേട്ടാ! ചേട്ടനെ ഞാൻ ആദ്യായിട്ട് കാണുവാ."

അവൻ അവൾ നോക്കി ഒന്ന് കാര്യമായി തന്നെ മൂളി.

"നിങ്ങളെ ആരെങ്കിലും ഇന്ന് റാഗ് ചെയ്തോ?" സ്പാർകേട്ടാൻ ചോദിച്ചു

"ഇല്ല." അവർ ഒരേ സ്വരത്തിൽ പറഞ്ഞു.

"അപ്പൊ ശരി! കന്നി റാഗിങ് ഇവിടുന്നു തന്നെ ആവാം." ക്യൂട്ടേട്ടന് ബഹുത് ഹാപ്പി ഹോ ഗയ എന്ന് തോന്നുന്നു.

"ചടങ്ങൊന്നും തെറ്റിക്കണ്ട. നമുക്ക് സെല്ഫ് ഇൻട്രോന്നു തന്നെ തുടങ്ങാം." അത്വരെ സൈലന്റ് ആയി നിന്നിരുന്ന ഒരു ചേട്ടൻ ബാറ്റിംഗ് നു ഇറങ്ങി.

പല രീതിയിൽ അവരെ കൊണ്ട് സെല്ഫ് ഇൻട്രോ കൊടുപ്പിച്ചു.

നിയയോട് അലറി പൊളിച്ചു, നിക്കിയോട് നാഗവല്ലിയെ പോലെ, വെങ്കിയോട് ഡാൻസ് ചെയ്തുകൊണ്ട്, മിക്കിയോട് പാടി കൊണ്ട് ഇൻട്രൊഡ്യൂസ് ചെയ്യാൻ പറഞ്ഞു.

പേടി ലേശം കൂടുതൽ ആണെങ്കിലും, നാണം അത്രയ്ക്കില്ലാത്തതു കൊണ്ട് പ്രശ്നം ഇല്ല. നല്ല ഭംഗി ആയി തന്നെ പിള്ളേര് അത് ചെയ്തു.

ഫസ്റ്റ് റൌണ്ട് സക്സ്സ്ഫുൾ!

അടുത്ത റൌണ്ട് കുറച്ചു കൂടെ കായികാഭ്യാസം ഉള്ള പണി ആയിരുന്നു.

ബാറ്റും ബാളും ഇല്ലാതെ ക്രിക്കറ്റ് കളിയ്ക്കാൻ. അതും മനോഹരം ആയി തന്നെ ചെയ്തു.

sixer അടിച്ച വെങ്കിയുടെ ബോൾ, ഓടി ചാടി വന്നു മിക്കി ക്യാച്ച് ചെയ്തു. അമ്പയർ ആയ നിയ ഔട്ട് കാണിച്ചു. മാത്യു ഹെയ്ഡന്റെ വിക്കറ്റ് എടുത്ത ശ്രീശാന്തിനെ പോലെ നിക്കി കിടന്നു ചാടി. വെങ്കി (ഇമാജിനറി) ബാറ്റ് താഴെ എറിഞ്ഞു ഫ്രസ്ട്രേഷൻ തീർത്തു.

ഗംഭീര പ്രകടനത്തിന് ശേഷം, 'ഓക്കേ നെക്സ്റ്റ്' എന്ന രീതിയ്ൽ നാലു പേരും വീണ്ടും നിരന്നു നിന്നു.

സീനിയർസ് ഒക്കെ കൂടെ എന്തോ പതുക്കെ സംസാരിച്ചു. ഒരു ചേട്ടൻ എഴുന്നേറ്റു എങ്ങോട്ടോ പോയി.

"നൈസ്! വെൽ ടണ്! ഇനി ഒരു ചെറിയ ടാസ്ക് കൂടെ. അത് കൂടെ കഴിഞ്ഞാൽ നിങ്ങള്ക്ക് പോവാം. അത് പക്ഷെ നിങ്ങളിൽ ആരെങ്കിലും ഒരാള് ചെയ്‌താൽ മതി." സ്പാർകേട്ടൻ അടുത്ത റൗണ്ടിനെ കുറിച്ച് പറഞ്ഞു തുടങ്ങി.

ഇനി എന്ത് പണ്ടാരമാണെന്ന് ആലോചിച്ചു അവർ നിന്നു.

സ്പാർകേട്ടൻ അവരുടെ നാല് പേരുടെയും ഐഡി കാർഡ് തിരിച്ചു വച്ചു. അത് മിക്കിയുടെ നേരെ നീട്ടി.

"പിക്ക് one."

അവള് കണ്ണും പൂട്ടി ഒരെണ്ണത്തിൽ തൊട്ടു. അത് എടുത്തു നോക്കിയ അവന്റെ മുഖത്തു ഒരു ചിരി വിരിഞ്ഞു.

"നല്ല കൈ ആണല്ലോ!" അവൻ അതും പറഞ്ഞു ആ കാർഡ് അവൾക്കു നേരെ കാണിച്ചു.

സബാഷ്! അവളുടെ ഐഡി കാർഡ് തന്നെ.

അവൾ വളിച്ച ഒരു ചിരി പാസ് ആക്കി.

"അപ്പൊ, തേർഡ് റൗണ്ടിന്റെ കോണ്ടെസ്റ്റന്റ് മേഘ്‌ന ആണ്! റെഡി അല്ലെ, മേഘ്‌ന?"

'അല്ല എന്ന് പറയാനുള്ള ഓപ്ഷൻ ഉണ്ടോ? ഇല്ലാല്ലേ?'

അവൾ തലയാട്ടി.

അപ്പോഴേക്ക് നേരെത്തെ പോയ ചേട്ടൻ എന്തോ പൊതിയും ആയി തിരിച്ചു വന്നു.

ആ പൊതി സ്പാർകേട്ടൻ എടുത്തു അവളുടെ സ്കൂട്ടിടെ മുകളിൽ വച്ചു തുറന്നു.

കാന്താരി മുളക്!!!

നാല് പേരും കാന്താരി മുളകിലേക്കും സ്പാർകേട്ടന്റെ മുഖത്തേക്കും മാറി മാറി നോക്കി.

"സൊ, ഈ റൗണ്ടിൽ മേഘ്‌നയ്ക്ക് രണ്ടു ഒപ്ഷൻസ് ആണ് ഉള്ളത്. ഒന്ന്, ഞങ്ങൾ തരുന്ന ഒരു ഐറ്റം ഞങ്ങൾ പറയുന്ന ആൾക്ക് വിറ്റു കാണിക്കുക. സെക്കന്റ് one, ഈ കാന്താരിയിൽ നിന്ന് മൂന്നേ മൂന്നെണ്ണം എടുത്തു, പൊട്ടിച്ചു, നിങ്ങൾ നാല് പേരിൽ ഏതെങ്കിലും ഒരാളുടെ മുഖത്തു തേക്കുക. യു കാൻ ചൂസ്."

ഇതും പറഞ്ഞു അങ്ങേരു കയ്യും കെട്ടി, അവിടിരുന്ന ഒരു ബൈക്കിലേക്കു ചാരി നിന്നു.

'ഇതൊരുമാതിരി ഡാഷ് ഓപ്ഷൻ ആയി പോയി. ആരെങ്കിലും രണ്ടാമത്തെതെടുക്കുവോ!'

"ഫസ്റ്റ് ഓപ്ഷൻ"

"clever ചോയ്സ്, മേഘ്‌ന. താൻ പേടിക്കുവൊന്നും വേണ്ട. വേറെ ഒന്നും അല്ല. ..ധാ ഈ ടീഷർട്ട് താൻ വിറ്റ് കാണിച്ചാൽ മതി." ക്യൂട്ടേട്ടന് ബാഗിൽ നിന്ന് നന്നായി ഫോൾഡ് ചെയ്ത ഒരു ബ്ലാക്ക് ടീഷർട്ട് എടുത്തു അവളുടെ കയ്യിലേക്ക് കൊടുത്തു. അതിപ്പോഴും പ്ലാസ്റ്റിക് coveril ആണ്.

"ആർക്കെങ്കിലും വിറ്റാൽ പോരാ, മേഘ്ന. ഞങ്ങൾ പറയുന്ന ആൾക്ക് വിക്കണം. ഓക്കേ?" സ്പാർകേട്ടൻ എഴുന്നേറ്റു.

"ചേട്ടൻ കണ്ടു വച്ചിരിക്കുന്നത് ഈ കോളേജിലെ ഏറ്റവും കലിപ്പനും , ഡ്രഗ് അഡിക്റ്റും പെണ്ണുപിടിയനും ആയ ഒരാളെ ആയിരിക്കും അല്ലെ?" മിക്കി ദയനീയം ആയി നോക്കി, ടീഷർട്ട് വാങ്ങിക്കൊണ്ടു അവനോടു ചോദിച്ചു.

"അതെന്താ താൻ അങ്ങനെ ചോദിച്ചേ?"

"ഇങ്ങനെത്തെ scene ഒക്കെ കുറെ സിനിമയിലൊക്കെ കണ്ടിട്ടുള്ളതല്ലേ! ആദ്യത്തെ sceneil ചേട്ടന്റ റാഗിങ്ങിന്റെ പാർട്ട് ആയി ഞാൻ ചെല്ലുന്നു, ചോദിക്കുന്നു, അയാളെന്നെ തല്ലുന്നു, അല്ലെങ്കിൽ ഉപദ്രവിക്കുന്നു, എനിക്ക് മെന്റൽ ആവുന്നു.എന്റെ പഠിത്തം നിർത്തുന്നു. അല്ലെങ്കിൽ ഞാൻ സൂയിസൈഡ് ചെയ്യുന്നു. ചേട്ടനു കുറ്റബോധം. പിന്നെ actual ഹീറോയിന്റെ എൻട്രി. എന്റെ കഥ ബാക്ക്ഗ്രൗണ്ടിൽ ഇടയ്ക്കിടെ ഓടുന്നു. ഇതിനിടയ്ക്ക് ഹീറോ ആയ ചേട്ടനും ഹീറോയിനും ഒന്നാവുന്നു, വൃത്തികെട്ടവൻ ആയ വില്ലനെ തല്ലിക്കൊല്ലുന്നു. എന്റെ ആത്മാവിനു ആത്മശാന്തി. ശുഭം. ഇതൊക്കെ അല്ലെ?"

"താൻ ഹീറോയിൻ ആണെങ്കിലോ?" സ്പാർകേട്ടൻ വീണ്ടും കയ്യും കെട്ടി, ബൈക്കിലേക്കു ഇരുന്നു.

"എന്റെ മൊത്തത്തിൽ ഉള്ള ഒരു അനുഭവം വച്ചിട്ട്, ഹീറോയിൻ ഞാൻ ആവുന്ന ഒരു ചാൻസും ഇല്ല. ഞാൻ ഈ ഹോറർ മൂവിസിലൊക്കെ ആദ്യം മരിക്കുന്ന കാരക്റ്റെർസിൽ ഒരാളാണ്."

"ഹാഹാ! എന്തായാലും ഞാൻ ഇപ്പൊ ഡയറക്റ്റ് ചെയ്യാൻ പോവുന്ന മൂവിയിൽ തനിക്കു ഒന്നും സംഭവിക്കില്ല. because താൻ ആണ് ഹീറോയിൻ. ഇത് ഡിറക്ടറിന്റെ വാക്കു. പോരേ?"

"adaar ലവ് സ്റ്റോറി പോലെ, അവസാനം ഹീറോയിൻ നെ മാറ്റുവോ?"

"ഒന്നില്ലെങ്കിലും തനിക്കു നല്ല കിടിലൻ ചുരുണ്ട മുടി അല്ലേ? താൻ ആണ് നൂറിന്, അതായതു ഹീറോയിൻ. ഇപ്പൊ സമാധാനം ആയോ?"

അവൾ വല്യ ഉറപ്പില്ലാതെ ഒന്ന് മൂളി.

"അപ്പൊ താൻ വാ! ഞാൻ ആളെ കാണിച്ചു തരാം." അവൻ അവളെയും വിളിച്ചുകൊണ്ടു മുൻപോട്ടു നടന്നു.

പാർക്കിംഗ് കോളേജിന്റെ മെയിൻ എൻട്രൻസിന് അടുത്താണ്. അവിടെന്നു അവരെയും കൂട്ടി മെയിൻ ബ്ലോക്ക്ഉം അഡ്മിൻ ബ്ലോക്ക്ഉം, കഴിഞ്ഞു, കുറച്ചു പുറകിൽ ഉള്ള ഒരു buildingന്റെ കുറച്ചു ദൂരെ ആയി നിന്നു. ആ ബില്ഡിങ്ങിന്റെ സൈഡിൽ ആയി, കുറെ മരങ്ങളും, അതിന്റെ ചുവട്ടിൽ 4-5 ബെഞ്ചുകൾ ഇട്ടിട്ടു ഉണ്ട്. കുറെ ആണ്പിള്ളേര് അവിടെ ഇരിക്കുന്നുണ്ട്.

"എന്തോ ഉടായിപ്പു മണുക്കുന്നുണ്ട്." വെങ്കി നീക്കിയോട് പറഞ്ഞു.

"സംശയമേ വേണ്ട! നല്ലൊരു പണി നമുക്കായി കട്ട വെയ്റ്റിംഗ് ആണ്." നിക്കിയും പറഞ്ഞു.

ഈ ടൈമിൽ സ്പാർകേട്ടൻ മിക്കിക്കു കാര്യങ്ങൾ വിവരിച്ചു കൊടുക്കുകയാണ്.

"ആ മരത്തിന്റെ ചുവട്ടിൽ ഇരിക്കുന്ന ആളുകളെ കണ്ടോ?"

മിക്കി തലയാട്ടി.

"അവിടെ ഇരിക്കുന്ന ആർക്കു വേണെങ്കിലും നിനക്ക് ഇത് വിൽക്കാം. മിനിമം ഒരു 500 രൂപയ്ക്കെങ്കിലും."

"ചേട്ടാ... മൊത്തത്തിൽ ഉള്ള ഒരു കിടപ്പു വശം വച്ചിട്ട്, എന്നെ കൊണ്ട് പോവാൻ ഒരു ആംബുലൻസ് ഇപ്പോഴേ വിളിച്ചെക്കാവോ?"

"നീ പേടിക്കുവൊന്നും വേണ്ട! അല്ലെങ്കിൽ ഒരല്പം പേടിച്ചോ... അവൻമാര് ആളിച്ചിരി കൂടിയ ഇനം ആണ്. ഒരേ ഒരു ഉറപ്പു ഞാൻ തരാം. അവിടിരിക്കുന്ന ഒരൊറ്റ എണ്ണത്തിന്റെ കൈ നിന്റെ മേലെ വീഴില്ല. പോരേ?"

"ചേട്ടന്റെ ഉറപ്പിനെങ്ങനാ നാട്ടിൽ ഡിമാൻഡ്? ചാക്കിന്റെ ഉറപ്പൊക്കെ ഉണ്ടോ?" ആത്മഗതമേ ഉദ്ദേശിച്ചുള്ളൂ. അവൻ തറപ്പിച്ചു ഒന്ന് നോക്കുന്നത് കണ്ടാണ്, ഒച്ച കൂടി പോയി ന്നു മനസിലായത്.

അവൾ നല്ലോണം ചമ്മിയ ഒരു ചിരി ചിരിച്ചു, ഒരു സോറി അങ്ങ് പറഞ്ഞു.

"ഹ്മ്മ്മ്... നീ ചെല്ല്!" അവൻ ചെറുതായി ചിരിച്ചു കൊണ്ട് പറഞ്ഞു.

അവൾ തിരിഞ്ഞു നിന്ന് അവളുടെ ഫ്രണ്ട്സിനോട് പോയി വരട്ടെ എന്ന് മൗനാനുവാദം ചോദിച്ചു. പിന്നെ നേരെ നോക്കി അറിയാവുന്ന സകല ദൈവങ്ങളെയും ജാതി മത ഭേദമന്യേ മനസ്സിൽ വിളിച്ചു, രണ്ടും കൽപ്പിച്ചു ടീഷർട്ടും കയ്യിൽ പിടിച്ചു മുന്നോട്ടു നടന്നു.

അവൾ അവിടെക്കെത്തുമ്പോഴേക്ക് ഒരു രണ്ടു മൈൽ നടന്ന ഫീൽ ഉണ്ടായിരുന്നു. നല്ലോണം വിയർത്തു. ദൂരം അധികം ഒന്നും ഇല്ല. ടെൻഷൻ അടിച്ചു വിയർത്തതാ.

അവൾ അവിടെ ചെന്നപ്പോഴേക്കു 3-4 തലകൾ തിരിഞ്ഞു നോക്കി. അവൾ ആ കൂട്ടത്തിൽ പാവം എന്ന് തോന്നിയ ഒരു കണ്ണാടി ഒക്കെ വച്ച ഒരു പയ്യന്റെ അടുത്തേക്ക് ചെന്നു. കണ്ടിട്ട് ഒരു മനുഷ്യപ്പെറ്റൊക്കെ ഉണ്ട്.

"ചേട്ടാ..."

അവൻ ഒന്നും പറഞ്ഞില്ല. .. പകരം എന്താ എന്നുള്ള രീതിയിൽ അവളെ നോക്കി.

"ചേട്ടാ... ഒരു ഹെല്പ് ചെയ്യാവോ?"

വീണ്ടും നോ ഡയലോഗ്സ്, ഒൺലി ഭാവാഭിനയം.

"ഈ ടീഷർട്ട് എന്റെ കയ്യിന്നു വങ്ങാവോ? അഞ്ഞൂറ് രൂപയ്ക്കു. കാശ് ഞാൻ സത്യം ആയും നാളെ കൊണ്ട് വന്നു തരാം. ഇല്ലെങ്കിൽ എനിക്ക് കാന്താരി മുളക് ഫേഷ്യൽ ചെയ്യേണ്ടി വരും. അത് കൊണ്ടാ... പ്ളീസ്." അവൾ വിനയവും ദയനീയതയും സമാസമം ചേർത്ത് കൊണ്ട് പറഞ്ഞു.

അവൻ കൈ നീട്ടി. അവൾ ആ ടീഷർട്ട് കയ്യിലേക്ക് വച്ച് കൊടുത്തു.

'ഹോ! സമാധാനം ആയി!' അവൾ ഒന്ന് ചിരിച്ചു.

അവൻ ആ ടീഷർട് തുറന്നു നോക്കി. പിന്നെ അവൻ കാണിച്ച ഭാവാഭിനയം എന്താണെന്നു മനസ്സിലായെങ്കിലും എന്തിനാണെന്ന് അവൾക്കു മനസ്സിലായില്ല.

പ്രേമം കലിപ്പ് സോങ് ആണ് അയാള് മുഖം കൊണ്ട് കാണിക്കുന്നത്.

കണ്ണു ചുവക്കണു
പല്ലു കടിക്കണു
മുഷ്ടി ചുരുട്ടണു
ആകെ വിയർക്കണു
നാടിഞരമ്പു വലിഞ്ഞു മുറുകണു
പേശികളാകെ ഉരുണ്ടു കയറണു
ചങ്കിനകത്തു താളമടിയ്ക്കണു
തകിട തകിട മേളമടിയ്ക്കണു
കയ്യും കാലും വെറ വെറയ്ക്കണു
പെട പെടയ്ക്കണു തുടി തുടിയ്ക്കണു
പെരുവെരലു പെരുത്തു കയറണു
വെളിച്ചപ്പാടുപോൽ ഉറഞ്ഞു തുള്ളണു...

ഇതെല്ലാം ഒന്ന് വിടാതെ ആ ചേട്ടൻ കാണിച്ചു തന്നു. സ്റ്റേജിൽ കാണിച്ചിരുന്നെങ്കിൽ ഉണ്ണിയേട്ടൻ ഫസ്റ്റ് അടിച്ചേനെ. പക്ഷെ ഇതെന്തിനാ ഇവിടെ ഈ expression ഇട്ടു ചാവാണെ ?

'മൂർഖൻ പാമ്പിനാണോ ഭഗവാനെ ടീഷർട് വയ്ക്കാൻ നോക്കിയത്. '

"ഡീ"

'ഏഹ്? ഈ ചേട്ടൻ dts ആണോ ? അവിടെന്നും ഇവിടെന്നും ഒക്കെ ഒച്ച കേൾക്കുന്നു. ലിപ് മൂവേമെന്റ്സും കണ്ടില്ലല്ലോ.' മിക്കി ആലോചിച്ചു.

"ദിവള് ഇവിടെ ടീഷർട്ട് വിൽക്കാൻ വന്നേക്കുവാ. നീ നോക്ക് എന്താന്നു?

കലിപ്പ് ചേട്ടൻ പുറകിലേക്ക് നോക്കി ആരോടോ പറഞ്ഞു.

കൗതുകം ലേശം കൂടി പോയി. അവളും തിരിഞ്ഞു നോക്കി.

"എന്റെ കൃഷ്ണാ!" അവൾ മനസ്സറിഞ്ഞു വിളിച്ചു.

എങ്ങോട്ടോടണം എന്ന് അറിയാതെ അവൾ നിന്ന് പരുങ്ങി.

നിങ്ങള് കണ്ടില്ലേ? കണ്ടില്ലെങ്കിലും മനസിലായി കാണുമല്ലോ ആരായിരിക്കും എന്ന്! എന്നാലും നമുക്ക് കാമറ അവള് നോക്കുന്ന സൈഡിലേക്ക് തിരിക്കാം.

കണ്ടോ! നമ്പർ ത്രീ, അവിടെ നെഞ്ചും വിരിച്ചു നിക്കുന്നത്.

യൂണിഫോമിൽ ആണ് - അപ്പൊ ഇവിടെത്തെ സ്ടുടെന്റ്റ് ആണ്. പോരാത്തതിന് സീനിയർ ആണ്.

ഈ സിനിമയിലൊക്കെ കാണുന്നത് പോലെ, ഹീറോയുടെയും വില്ലിൻറെയും ഒക്കെ കൂടെ കാണുന്നത് പോലെ 3-4 പേര് പുറകിൽ ഉണ്ട്. അപ്പൊ ഏതോ ഒരു ഗാങ്ങിന്റെ ലീഡർ ആണ്. അവരാണല്ലോ ഈ triangle shapeil നിൽക്കുമ്പോ മുന്നിൽ നിക്കുന്നത്.

എപ്പോഴോ ഇൻ ചെയ്തിരുന്ന ഷിർട്ടിന്റെ ഒരു വശം ഫുൾ പുറത്താണ്. ഷിർട്ടിന്റെ ബട്ടൺ മുകളിൽ നെഞ്ച് കാണാവുന്ന രീതിയിൽ തുറന്നിട്ടിരിക്കുന്നു. ശരീരം അനങ്ങി പണി എടുക്കുന്ന ആ ആൾ. പോരാത്തതിന് കട്ട താടിയു മീശയും. ഇതതു തന്നെ. ഇവൻ തന്നെ വില്ലൻ. സ്പാര്ക്ഏട്ടൻ ഹീറോ ആടാ, ഹീറോ!

'ഈശ്വരാഹ്... ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ അവസ്ഥ.' അവൾ നെഞ്ചിൽ കൈ വച്ച്, മുകളിലേക്ക് നോക്കി.

********************************************************************************************* എന്റെ ഹീറോയിൻ ജീവനോടെ ഉണ്ടെങ്കിൽ ബാക്കി നാളെ! :🤷🏼‍♀️🙄
 (തുടരും...)
ലൈക്ക് ചെയ്തു അഭിപ്രായങ്ങൾ കുറിക്കണേ....

രചന: സെഹ്‌നസീബ്

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top