ദേവ നന്ദനം, Part 7

Valappottukal
ദേവ നന്ദനം 🌹
➖➖➖➖➖
Part-7
_________

     "അപ്പോൾ എന്താ ചെയ്യുക ദേവ്? ഇത് കൊടുക്കാൻ കഴിയില്ലല്ലോ,നന്ദനയാണെങ്കിൽ വീക് ആയി കൊണ്ടിരിക്കുവാണ്, ഹോസ്പിറ്റലിൽ കൊണ്ട് പോകണോ?"

"വേണ്ട അതിന്റെ ആവശ്യമുണ്ടാവില്ല,ഇത് ഫുഡ് കഴിക്കാത്തതിന്റെ പ്രോബ്ലെം ആണ്.വിച്ചൂ, ഒരു ഗ്ലാസ് പാലും കുറച്ച് ബ്രെഡും പെട്ടെന്ന് കിട്ടുവോ?"

"ഷുവർ ദേവ്,ഞാൻ ഇപ്പോൾ തന്നെ കൊണ്ട് വരാനുള്ള ഏർപ്പാടാക്കാം.."

"വിച്ചൂ,പാലിൽ കുറച്ച് ബൂസ്റ്റ്‌ ഇടാൻ പറ്റിയെങ്കിൽ അത്രയും നല്ലത്..വെറും പാൽ ഇവൾ കുടിക്കില്ല."

"ഓകെ ഡാ., " അതും പറഞ്ഞു വൈശാഖ് ഫോൺ എടുത്തു പുറത്തേക്ക് നടന്നു.

നിധി ഒന്നും പറയാനാവാതെ ദേഷ്യം ഉള്ളിൽ കടിച്ചമർത്തി ഇരുന്നു."മോളെ  നന്ദൂ, ഇതൊന്നും നീ കാണുന്നില്ലേ" അവൾ പതുക്കെ നന്ദുവിന്റെ മുടിയിൽ തലോടിക്കൊണ്ടു പറഞ്ഞു.

ഇവിടെ എന്തൊക്കെയാ നടക്കുന്നത് എന്ന് മനസ്സിലാവാതെ ശരണും ആൻവിയും തരിച്ചു നിൽക്കുകയായിരുന്നു.

ദേവൻ അവിടെ ഉണ്ടായിരുന്ന ചെയറിൽ കണ്ണുമടച്ചു ചാരി ഇരുന്നു.

അപ്പോഴേക്കും പുറത്തു നിന്ന വൈശാഖിന്റെ കയ്യിൽ ആരോ ബ്രെഡും പാലും ഒരു ട്രേയിൽ കൊണ്ടു കൊടുത്തു.

"ദേവ്.. , ഫുഡ് കൊണ്ട് വന്നിട്ടുണ്ട്."

അതു കേട്ടതും ദേവൻ എഴുന്നേറ്റ് നന്ദുവിന്റെ അടുത്ത് പോയി നിന്നു.

നിധി അവനെ തന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.
ഒട്ടും പ്രതീക്ഷിക്കാതെ സോഫയിൽ ചാരി കിടന്ന നന്ദുവിനെ തന്റെ കയ്യിൽ കോരി എടുത്ത് ദേവൻ  സോഫയിൽ ഇരുന്നു.

പ്രതീക്ഷിക്കാതെയുള്ള ദേവന്റെ പ്രവർത്തിയിൽ എല്ലാവരും പകച്ചു പോയി.നിധി അവിടെ നിന്ന് എഴുന്നേറ്റു. എല്ലാവരുടെയും മുമ്പിൽ വച്ച് പ്രത്യേകിച്ച് നന്ദുവിന്റെ ഈ അവസ്ഥയിൽ പ്രതികരിക്കുന്നത് നല്ലതല്ലെന്നു കരുതി അവൾ എല്ലാം സഹിച്ചു നോക്കി നിന്നു.

ഒരു കൊച്ചു കുഞ്ഞിനെ പോലെ ദേവൻ അവന്റെ ജീവനെ നെഞ്ചോടടക്കി പിടിച്ചു.ഒരു പൈതലിനെ പോലെ നന്ദു ദേവന്റെ നെഞ്ചോടൊട്ടി കിടന്നു.

"വിച്ചൂ,..അത് ഇങ്ങോട്ട് കൊണ്ട് വരൂ.."

വൈശാഖ് കയ്യിലുള്ള പാൽ ഗ്ലാസ് ദേവന് കൊടുത്തു.

"നന്ദൂസെ, മോളെ ഈ പാൽ കുടിക്ക്.,." ദേവൻ പാൽ ഗ്ലാസ് അവളുടെ ചുണ്ടിൽ വച്ചു.

"എ.. എ ..എനിക്ക്.. വേ..ണ്ട ദേവേട്ടാ.."പാതി ബോധത്തിൽ നന്ദുവിന്റെ വാക്കുകൾ മുറിഞ്ഞു പോയി.

ഉപബോധ മനസിൽ നിന്നുള്ള ആ  വാക്കുകൾ കേട്ടതും ദേവന്റെ കണ്ണ് നിറഞ്ഞു.

"മോളെ പാൽ അല്ല,ബൂസ്റ്റ്‌ ഇട്ടിട്ടുണ്ട്,ദേ കുടിക്ക്..അല്ലെങ്കിൽ എനിക്ക് ദേഷ്യം വരുവേ..ഒന്നും കഴിക്കാതെ ഇരുന്നിട്ടല്ലേ ഇങ്ങനൊക്കെ..മര്യാദക്ക് വേഗം കുടിക്ക്." ദേവൻ പാൽ കുറച്ചായി നന്ദുവിനെ കുടിപ്പിച്ചു.
ഒരു കൊച്ചു കുഞ്ഞു അനുസരിക്കുന്നത് പോലെ നന്ദു അത് കുടിക്കാൻ തുടങ്ങി.

വൈശാഖ്  വേഗം ഒരു ബ്രഡ് എടുത്ത് ദേവന് കൊടുത്തു.

ദേവൻ അത് പാലിൽ മുക്കി നന്ദുവിന്റെ വായയിൽ വച്ച് കൊടുത്തു..അനുസരണയുള്ള കുഞ്ഞിനെ പോലെ നന്ദു അത് കഴിച്ചു..

"മ...തി.ദേ.വേട്ട.." നന്ദുവിന്റെ ചുണ്ടുകൾ പതിയെ പറഞ്ഞു.

ദേവൻ വേഗം തന്റെ കർച്ചീഫ് എടുത്ത് നന്ദുവിന്റെ വായ തുവർത്തികൊടുത്തു..
പതിയെ നന്ദുവിനെ നെഞ്ചിൽ നിന്നു മാറ്റി മടിയിൽ കിടത്താൻ നോക്കിയപ്പോൾ നന്ദു ദേവന്റെ ഷർട്ടിന്റെ പിടിവിട്ടില്ല.
അത്‌ കണ്ട് ദേവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
പിന്നെ ആ ശ്രമം ഉപേക്ഷിച്ച് അവളെ നെഞ്ചോട് ചേർത്തു പിടിച്ചു.

ദേവ്..ഫുഡ് മതിയോ?

ഉം..മതി വിച്ചൂ..ഒരു ഫൈവ് ടെൻ മിനുട്ട്സ് മയങ്ങി എണീക്കുമ്പോഴേക്കും ഓകെ ആയിക്കോളും.

"ഓകെ ഡാ... അതു മതി.".വൈശാഖിന് സമാധാനമായി.

അവിടെ നടക്കുന്നുതൊന്നും മനസ്സിലാവാതെ ആൻവിയും ശരണും നിധിയെ നോക്കി.
അവരുടെ നോട്ടത്തിന് ഉത്തരം കൊടുക്കാതെ നിധി പുറത്തേക്ക് പോയി.

"എന്നാൽ നന്ദന കുറച്ച് റസ്റ്റ്‌ എടുക്കട്ടെ ,നമുക്ക് പോകാം വരൂ," വൈശാഖ് ശരണിനോടും ആൻവിയോടുമായി പറഞ്ഞു.
വൈശാഖിനു പിന്നാലെ അവരും പുറത്തേക്ക് പോയി..

വൈശാഖ് ക്യാബിനിൽ കയറിയതിന്റെ പിറകെ നിധിയും അകത്ത് കയറി.

നിഷ്കളങ്കമായി  തന്റെ നെഞ്ചിൽ ഒട്ടി  മയങ്ങുന്ന നന്ദുവിനെ ദേവൻ കണ്ണെടുക്കാതെ നോക്കികൊണ്ടിരുന്നു.

"എന്റെ നന്ദൂസിന്റെ ഉപ ബോധ മനസ്സിൽ ഇന്നും ഈ ദേവേട്ടൻ ഉണ്ടെന്ന് മനസിലായി.അത് മതി ഈ ദേവേട്ടന് ,വർഷങ്ങളോളം പ്രതീക്ഷിച്ചു ജീവിക്കാൻ."  ദേവൻ നന്ദുവിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

വൈശാഖിന്റെ ക്യാബിനിൽ നിന്നിറങ്ങിയ നിധിയെയും കാത്ത്  പുറത്ത് ശരണും ആൻവിയും നിൽപ്പുണ്ടായിരുന്നു.

"ആൻവി,ശരൺ  നിങ്ങൾ രണ്ടു പേരും എന്തിനാ ഇവിടെ നിൽക്കുന്നത് എന്ന് എനിക്കറിയാം..നിങ്ങളുടെ മനസ്സിൽ ഒരു പാട് ചോദ്യങ്ങൾ ഇണ്ടാവും എന്നും എനിക്കറിയാം."

"അറിയാമല്ലോ ,എന്നാൽ വളച്ചു കെട്ടാതെ പറയാൻ നോക്ക് നിധീ, എന്താ അവിടെ ഞങ്ങൾ കണ്ടതിന്റെ അർത്ഥം?നന്ദനയും  ദേവ് സാറും തമ്മിൽ എന്താ റിലേഷൻ? വെറും പരിചയമല്ല എന്നു ഞങ്ങൾക്ക് മനസിലായി.ഞങ്ങൾക്ക് അറിയണം സത്യാവസ്ഥ." ആൻവി നിധിയുടെ മുന്പിലായി ചെന്നു നിന്ന് പറഞ്ഞു.

"ഇപ്പോൾ നിങ്ങൾ കണ്ട ഈ ദേവ് സാർ  നാലു വർഷം മുൻപ് നന്ദുവിന്റെ പ്രാണനായിരുന്നു,എന്നാൽ ഇന്ന് അവൾ ഏറ്റവും കൂടുതൽ വെറുക്കുന്നതും അയാളെ തന്നെ ആണ്..'

"വാട്ട് ? എന്താ കാരണം,എല്ലാം തെളിച്ച് പറ നിധീ.." ശരൺ  അറിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.

"എസ്....നിങ്ങൾക്ക് എല്ലാം മനസിലായ സ്ഥിതിക്ക്  ഞാൻ പറയാം എല്ലാം......"

"ദേവേട്ടാ...തനിച്ചാക്കി പോവല്ലേ  ..ചതിക്കല്ലേ ദേവേട്ടാ.."

മയക്കത്തിൽ നന്ദു അറിയാതെ പറയുന്ന വാക്കുകൾ കേട്ട് ദേവന്റെ നെഞ്ചു തകർന്നുപോയി
ദേവന് തന്റെ കണ്ണിൽ നിന്നും ഒഴുകി വരുന്ന കണ്ണുനീരിനെ തടഞ്ഞു നിർത്താനായില്ല .നന്ദുവിനെ ഒന്നു കൂടി മുറുകെ ചേർത്തു പിടിച്ച് ദേവൻ സോഫയിലേക്ക് തല ചാരി വച്ച് കണ്ണടച്ചു.

ദേവന്റെ ഓർമകൾ നാലു വർഷം പുറകിലേക്ക് പോയി.......

✨✨✨✨✨✨✨✨✨

    "മോനെ ദേവാ..നിനക്കു മാധവനെ ഓർമ ഉണ്ടോ?ലാസ്റ്റ് ടൈം മാധവൻ നിന്നെ കാണുമ്പോൾ നിനക്ക്  12 വയസായിരുന്നു."

" എന്റെ ഡാഡ്, അങ്ങോട്ട് തന്നെയല്ലേ ഈ പോകുന്നത്, കാറിൽ കയറിയതിൽ പിന്നെ ഇത് എത്രാമത്തെ തവണയാ അങ്കിളിനെ കുറിച്ച് ഡാഡ് എന്നോട് പറയുന്നത് എന്നറിയോ..."

"നിനക്കൊന്നും പറഞ്ഞാൽ മനസിലാവൂല്ല ഞങ്ങൾ തമ്മിലുള്ള ബന്ധം, ഒരുമിച്ച് കളിച്ചു വളർന്നവരാ...പഠിച്ചു കഴിഞ്ഞു ഞാൻ ദുബായിൽ ജോലി കിട്ടി പോയി,അവന് നാട്ടിൽ തന്നെ ബാങ്കിൽ ക്ലർക് ആയി ജോലിയും കിട്ടി.
പിന്നെയുള്ള എന്റെ ജീവിതം ദുബായിൽ ആയിരുന്നല്ലോ,കൊല്ലത്തിൽ രണ്ട് തവണ അച്ഛനെയും അമ്മയെയും ഏട്ടനെയും കാണാൻ വരും,അത്ര തന്നെ.കല്യാണത്തിന് ശേഷം പിന്നെ അത് കൊല്ലത്തിൽ ഒരു തവണ ആയി,നീ ജനിച്ചു കഴിഞ്ഞ് ഞാൻ പിന്നെ ബിസിനസിലേക്ക് കടന്നു,പിന്നെ ജീവിതം  യാന്ത്രികമായണല്ലോ നടന്നത്."

"മോനെ ദേവാ, നിന്റെ ഡാഡിക്ക് മാധവേട്ടനെ ജീവനായിരുന്നു.ഞങ്ങളുടെ കല്യാണം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞായിരുന്നു, മാധവേട്ടന്റയും അംബികയുടെയും കല്യാണം കഴിഞ്ഞത്.നിനക്കു നാല് വയസ് ഉള്ളപ്പോൾ ആണ് നമ്മൾ ദുബായിൽ തന്നെ സെറ്റ്ൽഡ്‌ ആയത്.ഹരി മോന് രണ്ട് വയസ്സായിരുന്നു.നമ്മൾ പോകുമ്പോൾ അംബിക രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണി ആയിരുന്നു,മൂത്ത കുട്ടി നിന്റെ പ്രായവും.പിന്നെ നമ്മുടെ നാട്ടിലേക്കുള്ള വരവൊക്കെ കുറഞ്ഞില്ലേ, അച്ഛനും അമ്മയും മരിച്ചതിൽ പിന്നെ നിങ്ങളുടെ വല്യച്ഛൻ മാത്രമല്ലേ തറവാട്ടിൽ ഇണ്ടായിരുന്നത്, കല്യാണം കഴിക്കാത്ത ഒറ്റത്തടിയായത് കൊണ്ട് അച്ഛനും അമ്മയും പോയെ പിന്നെ ഏട്ടനും തീർത്ഥ  യാത്ര എന്നും പറഞ്ഞു ഇറങ്ങി.അതിൽ പിന്നെ നമ്മളും ഇങ്ങോട്ട് വന്നിട്ടില്ല ...15 കൊല്ലം മുൻപ് ആണ് അവസാനമായി വന്നത്."

"എന്തായാലും ,അച്ഛനു കിട്ടിയത് ബെസ്റ്റ് ജോടിയെ തന്നെ, ഭർത്താവിനെ പോലെ  ഒരേ ചിന്താ ഗതി തന്നെ ഭാര്യയ്ക്കും..ഇങ്ങനെ ആവണം ദമ്പതികൾ ആയാൽ,അല്ലെടാ സുധീ.."

"നീ ആരോടാ, ദേവാ ഈ പറയുന്നേ അവൻ കയറിയപ്പോൾ മുതൽ തുടങ്ങിയ ഉറക്കമാ...ദാ ആ കാണുന്ന ഗേറ്റ് ആണ് മാധവന്റെ വീട്.."

കാർ ഗേറ്റിനു മുന്പിലെത്തി, ഗേറ്റിൽ വലിയ അക്ഷരത്തിൽ എഴുതിയ ആ പേര് ദേവൻ വായിച്ചു ,- "നന്ദനം".

തുടരും.....

രചന: അഞ്ജു വിപിൻ.

     (ഈ പാർട് ലെങ്ത്  വളരെ കുറഞ്ഞു പോയി എന്നറിയാം, ഇന്ന് ഒരു പാർട് കൂടി തന്ന് ആ കുറവ് നികത്തിയേക്കാട്ടോ..😄 പക്ഷേ എല്ലാവരും ഈ പാർട്ട് ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യണേ...
അപ്പോൾ നമ്മുടെ സ്റ്റോറി ഫ്ലാഷ്ബാക്കിലേക്ക് പോയിരിക്കുകയാണ്..കഥയിൽ ഇനി അങ്ങോട്ട് ഉണ്ടാകുന്ന എല്ലാ സംശയങ്ങളും ,അഭിപ്രായങ്ങളും ഇവിടെ കുറിക്കാൻ മറക്കല്ലേ...)

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top