അനാമിക, PART 24

Valappottukal
" അനാമിക "
   പാർട്ട്‌ : 24

പെട്ടെന്ന് ടെറസ്സിൽ വെളിച്ചം വീണു...
രണ്ടുപേരും വെപ്രാളത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ....
പരിചിതമായ രണ്ടു കണ്ണുകൾ.... ഈ കണ്ടത് ഒന്നും വിശ്വസിക്കാനാകാതെ അവരെ തന്നെ ഉറ്റു നോക്കി  നിൽക്കുന്നു....

ദേവിന്റെ കൈകളിൽ മേലുള്ള ആമിയുടെ പിടി
മുറുകി വന്നു....

ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം ആ കണ്ണുകളുടെ ഉടമ തന്നെ സംസാരിച്ചു തുടങ്ങി...

നിന്റെ മാറ്റം കണ്ടപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാനാണ് ദേവ്... നിന്നിൽ ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രണയവും, കുസൃതിയും ഒക്കെയും കണ്ടപ്പോൾ എനിക്ക് സന്തോഷവും അത്ഭുതവും ആണ് ഉണ്ടായത്...
മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ എനിക്ക് മനസ്സിലായി നിന്റെ മാറ്റത്തിന്റെ കാരണം ഇവൾ ആണെന്ന്...

പക്ഷെ മറ്റൊരാളുടെ ഭാര്യ ആകാൻ പോകുന്നവളോട് നിന്റെ ഈ സ്നേഹം തെറ്റ് ആണ്..
ഇവൾ നിന്നെയും അയാളെയും ഒരു പോലെ വഞ്ചിക്കുക അല്ലേ....

ദക്ഷ....  എന്ന ദേവിന്റെ അലർച്ചയിലും, അവന്റെ ഭാവ പകർച്ചയിലും....
ആമി പോലും ഒരു നിമിഷം ഭയപ്പെട്ടു പോയി...

ആമിയെ തോളിൽ കൈ ഇട്ട് തന്റെ നെഞ്ചോട്  ചേർത്ത് പിടിച്ചു കൊണ്ട് ആദി പറഞ്ഞു....

ദക്ഷ നീ പറഞ്ഞ മറ്റൊരാളുടെ ഭാര്യ ആകാൻ പോകുന്നവളോട് ഉള്ള സ്നേഹം... അതിന് എന്റെ കയ്യിൽ വ്യക്തമായ മറുപടി ഉണ്ട്....
എന്ന് പറഞ്ഞ് ആമിയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ദേവ് പറഞ്ഞു ചിലരോടൊക്കെ ഞാൻ ഒരു വാക്ക് പറഞ്ഞു പോയി അത് കൊണ്ട് മാത്രം ആണ് എനിക്ക് ഈ നിശബ്ദത സ്വീകരിക്കേണ്ടി വന്നത്...

ഞാൻ ഇവളോട് ചെയ്ത് പോയൊരു തെറ്റ് അത് തിരുത്താൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു....
എന്നോട് എന്നെങ്കിലും ഇവൾക്ക് ക്ഷമിക്കാൻ കഴിയും എന്ന വിശ്വാസം ആ ദിവസത്തിന് വേണ്ടിയാണ് ഞാനും കാത്തിരിക്കുന്നത്...

ഞാൻ ചെയുന്ന ഓരോ കാര്യങ്ങളിലും എനിക്ക് എന്റേതായ കാരണങ്ങൾ ഉണ്ട് ദക്ഷ.... നിനക്ക് എന്നെ മനസ്സിലാക്കാൻ സാധിക്കുമെങ്കിൽ നീ അത് മനസ്സിലാക്കാൻ ശ്രമിക്ക്... ഇതിൽ കൂടുതൽ ഒന്നും എനിക്ക് ഇപ്പോൾ നിന്നോട് പറയാൻ സാധിക്കില്ല...

ദക്ഷയോട് ഇത്രെയും പറഞ്ഞതിന് ശേഷം ദേവ് ആമിയെ നോക്കി പറഞ്ഞ് നീ താഴേക്ക് ചെല്ല്...
ദയനീയമായി ദേവിനെയും, ദക്ഷയും നോക്കി ആമി താഴേക്ക് പോയി...
അവൾക്ക് പുറകെ ഇറങ്ങാൻ തുടങ്ങിയ ദക്ഷയോട് ദേവ് പറഞ്ഞു...

ദക്ഷ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്..

വേണ്ട ദേവ്.... എനിക്ക് അറിയാം നീ ഇപ്പോൾ എന്നോട് എന്താണ് പറയാൻ ആഗ്രഹിക്കുന്നത് എന്ന്... ഞാൻ ഇവിടെ സംഭവിച്ചത് ഒന്നും ആരോടും പറയരുത് എന്ന് അല്ലേ...

അതെ എന്ന് ദേവിന്റെ മുഖം ദക്ഷയോട് മൗനമായി പറയുന്നിണ്ടായിരുന്നു...

ഒരു പുഞ്ചിരി ദേവിന് സമ്മാനിച്ചു ദക്ഷ ഇറങ്ങിയപ്പോൾ എല്ലാം കേട്ട് കൊണ്ട് അർജുനും, കാർത്തിയും ഇനി എന്താകും സംഭവിക്കുക എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുന്നുണ്ടായിരുന്നു...
പതിയെ ദേവിന് അരികിലേക്ക് വന്ന് കൊണ്ട് കാർത്തി ചോദിച്ചു...

കാർത്തി : ദേവ്.... ദക്ഷ പോയി എല്ലാരോടും പറയില്ലേ... ധാരിണി ഇത് ഒക്കെയും അറിയുമ്പോൾ എന്താകും സംഭവിക്കുക....

അജു : ദക്ഷ ഇപ്പോൾ ഇത് ആരോടും പറയുമെന്ന് എനിക്ക് തോന്നുന്നില്ല.... ദേവിനോട് ഉള്ള സൗഹൃദം കാരണം അവൾ ഇത് മൂടി വെച്ചേക്കും പക്ഷെ ദേവിനോളം പ്രിയപ്പെട്ടത് ആണ് അവൾക്ക് ധാരിണിയും... അതാണ് ഒരു പേടി...

ദേവ് : ഞാൻ ഇപ്പോൾ തൽക്കാലം ഒന്നും ആലോചിച്ചു പേടിക്കാൻ ഇല്ലാ... വരുന്നത് പോലെ വരട്ടെ... സത്യം എന്നാണെങ്കിലും പുറത്ത് വരും...

കാർത്തി : ദേവ്... നിനക്ക് എങ്കിൽ അവളോട് എല്ലാം  പറഞ്ഞു കൂടായിരുന്നോ... മറ്റൊരുത്തന്റെ ഭാര്യയാകാൻ പോകുന്നവൾ അല്ല അവൾ.... പകരം നിന്റെ  താലിയുടെയും, സിന്ദൂരത്തിന്റെയും യഥാർത്ഥ അവകാശി അവൾ ആണെന്ന്...

ദേവ് : ദേവിന് വാക്ക് ഒന്നേ ഒള്ളൂ.... എന്ത് സാഹചര്യം വന്നാലും ഈ ഞാനായിട്ട് ഒരിക്കലും ആരോടും വെളിപ്പെടുത്തില്ല അവൾ എന്റെത് ആണെന്ന്... പക്ഷെ ഈ ലോകത്തോട്  അവളായി തന്നെ വിളിച്ചു പറയും അവൾ

" mrs. അനാമിക ആദിദേവ് ആണെന്ന്..."

അജു : അവൾ ഒരിക്കലും അത് പറയാൻ തയ്യാറായില്ലെങ്കിലും...??

ദേവ് : അവൾ പറയും... ഉറപ്പായും പറയും... അവളുടെ കണ്ണുകളിൽ എന്നോട് ഉള്ള പ്രണയം എനിക്ക് വായിച്ചെടുക്കാൻ സാധിക്കുന്നുണ്ട്.... പിന്നെ അത് സമ്മതിച്ചു തരാൻ മടികാണിക്കുന്ന അവളോട്‌ ആണെനിക്ക് കൂടുതലിഷ്ടം....

അജു : ദേവ്... അവളുടെ വാശി എനിക്ക് നന്നായി അറിയാം.. അവൾ കെട്ടി ഉണ്ടാക്കിയ അതിർവരമ്പുകൾ നിനക്ക് ഭേദിക്കാൻ കഴിഞ്ഞില്ലെങ്കിലോ...

ദേവ് : " സ്നേഹത്തിന് ഭേദിക്കാൻ കഴിയാത്തത് ആണോ അതിർ വരമ്പുകൾ...."

അജു : നിങ്ങളുടെ സ്നേഹം കുറച്ചു കടുപ്പം തന്നെയാണ്... നിങ്ങൾ സ്നേഹിക്കുവാണോ അതോ പോരടിക്കുക ആണോ എന്ന് പോലും മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥയിൽ കൊണ്ടെത്തിക്കും കണ്ട് നിൽക്കുന്നവരെ...

കാർത്തി : സാധാരണ എല്ലാവരും സ്നേഹിക്കുന്നതുപോലെ സ്നേഹിച്ചാൽ എന്താ രണ്ടിനും.... ഇതൊരുമാതിരി മനുഷ്യന് മനസ്സിലാകാത്ത ഭാഷയിൽ കൊറേ ഡയലോഗും കണ്ണിൽ കണ്ടാൽ രണ്ടും കൂടെ കീരിയും,  പാമ്പിനെയും പോലെ അടി വയ്ക്കുകയും ചെയ്യും.... എല്ലാരുടെയും കണ്ണ് വെട്ടിച്ചു റൊമാൻസും നടത്തും.. 

അജു : കണ്ട് നിൽക്കുന്ന ഞങ്ങളെ ഒക്കെയും പ്ലിങ് ആക്കുകയും ചെയ്യും...

ദേവ് : ഈ ദേവ് പത്മനാഭന്റെ പ്രണയം.... എല്ലാവരിൽ നിന്നും എല്ലാത്തിൽ നിന്നും വ്യത്യസ്തമായിരിക്കും...

" ഉദാഹരണത്തിന്.... പുല്കൊടിക്ക് മഞ്ഞു തുള്ളിയെ സ്നേഹികാനെ കഴിയൂ സ്വന്തമാക്കാന്‍ കഴിയില്ല...
പക്ഷെ മഞ്ഞു തുള്ളിക്ക് പുൽകൊടിയിലൂടെ ഊർന്നിറങ്ങാൻ കഴിയും എന്റെ പ്രണയവും അത് പോലെയാണ്.... "

ദേവിന്റെ വാക്കുകളിലെ അർത്ഥം തിരിച്ചറിയാൻ കഴിയാതെ പാവം അജുന്റെയും, കാർത്തിയുടെയും  കിളി പോയി ഉള്ള നിൽപ്പ് ഒന്ന് കാണണ്ടത് തന്നെ ആയിരുന്നു... വെറുതെ വടി കൊടുത്ത് അടി
വാങ്ങിക്കണ്ടായിരുന്നല്ലോ എന്നൊരു തോന്നൽ ആണ് ഇപ്പോൾ രണ്ടിന്റെയും മനസ്സിൽ....

ദേവ് ഒരു കള്ള ചിരി രണ്ടുപേർക്കും സമ്മാനിച്ച് താഴേക്ക് ഇറങ്ങി ചെന്ന്... ദക്ഷ ആരോടും ഒന്നും പറഞ്ഞിട്ടില്ല എന്ന് താഴത്തെ സാഹചര്യം കണ്ടപ്പോൾ മനസ്സിലായി... ദേവിനെ കാത്തു നിന്നത് പോലെ പൂജ അവന് അരികിലേക്ക് ചെന്ന്...

ദേവ് : പൂജ ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ... ഇപ്പോൾ നിന്നെ കണ്ടാൽ ആരാണെങ്കിലും പ്രൊപ്പോസ് ചെയ്യും....

പൂജ എന്തോ ദേവിനോട് പറയാനായി തുടങ്ങിയപ്പോഴേക്കും അവൻ പെട്ടെന്ന് അവളുടെ തോളിൽ കൂടി കൈ ഇട്ട് അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവളോട്‌ പറഞ്ഞു... എനിക്ക് പൂജയെ ഒരുപാട് ഇഷ്ടമാണ്... നിന്റെ കുറുമ്പും, തമാശകളും എല്ലാം ആണ് നിന്റെ പ്ലസ് പോയിന്റ് അത് എന്നും ഇത് പോലെ തന്നെ നില നിർത്തണം...

അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കിയ പൂജയോടെ അവൻ പറഞ്ഞു നിന്റെ മനസ്സിൽ തോന്നിയത് എന്നോട് ഉള്ള പ്രണയം അല്ല... അത് വെറുമൊരു അട്ട്രാക്ഷൻ ആണ്... നീ എന്നും എനിക്ക് പ്രിയപ്പെട്ടവൾ ആയിരിക്കും എന്റെ ലച്ചൂനെ പോലെ.... അറിയാതെ പൂജയുടെ കണ്ണ് നിറഞ്ഞു പക്ഷെ ആ കണ്ണീരിനെ പിടിച്ചു നിർത്തി കൊണ്ട് അവൾ ദേവിനോട് ചോദിച്ചു ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ...

പൂജയുടെ ആ നിഷ്കളങ്കമായ ചോദ്യം കേട്ടപ്പോൾ ദേവിന് ചിരി ആണ് വന്നത് എങ്കിലും അവൻ അവളെ ചേർത്ത് കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു അയ്യേ ഇത്രെയേ ഒള്ളോ എന്റെ പൂജ... നിനക്ക് പറ്റിയ ഒരാളെ ഞാൻ കണ്ട് വെച്ചിട്ടുണ്ട്... സമയം ആകുമ്പോൾ ഞാൻ അത് പറയും അന്നേരം ഒരു എതിർപ്പും പറയാതെ നല്ല കുട്ടിയായി അങ്ങ് സമ്മതിച്ചെക്കണം കേട്ടല്ലോ...

അറിയാതെ ഇത് കണ്ട് നിന്ന ആമിയുടെ കണ്ണ് നിറഞ്ഞു പോയി.... ദേവ് എന്ത് പക്വതയോടെയാണ് പൂജയുടെ മനസ്സിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയത്... പൂജ ദേവിനോട് അവളുടെ ഇഷ്ടം പറയാൻ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ ഒരു നിമിഷം പോലും ഉള്ളിൽ പേടി തോന്നിയില്ല കാരണം ദേവിലുള്ള വിശ്വാസം ആയിരുന്നു....

ദക്ഷയുടെ നോട്ടം ആമിയിൽ ഒരു പിടച്ചിൽ ഉണ്ടാക്കി... എന്നോട് പറഞ്ഞ വാക്ക് പാലിക്കാൻ വേണ്ടി മാത്രമാണ് ദേവ് മൗനം പാലിച്ചത്... അത് ആമിയിൽ എന്തെന്ന് ഇല്ലാത്ത ഒരു സന്തോഷം ഉണ്ടാക്കി...  എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ ദേവിനെ ഒന്ന് കാണണമെന്ന് തോന്നി.. പക്ഷെ ദക്ഷയുടെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാത്തതുകൊണ്ട് അത് വേണ്ടെന്ന് വെച്ചു മടങ്ങി...

തിരികെ ഉള്ള യാത്രയിൽ പൂജ ഒരുപാട് സന്തോഷവതി ആയിരുന്നു... കല പിലാ സംസാരിച്ചു കൊണ്ടേ ഇരുന്നവൾ... വീടിൽ എത്തിയിട്ടും എന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു... എല്ലാവരും ഫ്രഷ് ആയി കിടന്നിട്ടും ഞാൻ പോയി വന്ന വേഷത്തിൽ സോഫയിൽ തന്നെ ഇരുന്ന്...

പെട്ടെന്ന് ആണ് മൊബൈൽ വെളിച്ചം ശ്രദ്ധിക്കുന്നത്... സൈലന്റ് ആയത് കാരണം ഫോൺ ബെൽ അടിച്ചത് കേട്ടില്ലായിരുന്നു... നോക്കിയപ്പോൾ മൂന്നു മിസ്സ്ഡ് കാൾ... ഇത് ആരാണ് ഈ നേരത്ത് എന്ന് ആലോചിച്ചു ഫോൺ എടുത്തപ്പോൾ...

ഹലോ പോലും പറയാൻ ഉള്ള സാവകാശം തരാതെ ഒറ്റ പറച്ചിൽ ആയിരുന്നു...

" വേഗം പുറത്തേക്ക് ഇറങ്ങി വാടി എന്ന്.... "

ഇത്രേം അധികാരത്തിൽ എന്നോട് ഇത് പറയണമെങ്കിൽ ഇതാരായിരിക്കും എന്ന് നിങ്ങൾക്ക് ഊഹിക്കാലോ...

ഞാൻ എങ്ങും വരില്ല എന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് ആയിരുന്നു അടുത്ത മറുപടി എങ്കിൽ ഞാൻ അങ്ങോട്ട്‌ വരാം... അങ്ങേര് പറഞ്ഞത് പോലെ ചെയ്യും എന്ന് അറിയാവുന്നത് കൊണ്ട് വേണ്ട ഞാൻ വരാം എന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു...

പതിയെ റൂമിൽ ചെന്ന് അവരെ നോക്കി രണ്ടും നല്ല ഉറക്കമാണ്... ഡോർ തുറന്ന് പുറത്തേക്ക് വന്നപ്പോൾ കാറിൽ ചാരി നിൽപ്പുണ്ട് നമ്മുടെ കഥാനായകൻ...

അറിയാതെ ഉള്ളിൽ ആലോചിച്ചു പോയി...
ഇയാൾക്ക് രാത്രിയിൽ ഉറക്കം ഒന്നുമില്ലേ...
പിന്നെ സത്യം പറഞ്ഞാൽ അങ്ങേരെ കണ്ടപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടി, കാരണം ഞാൻ ഇറങ്ങാൻ നേരം ഈ തിരുമോന്ത ഒന്ന് കാണാൻ ആഗ്രഹിച്ചല്ലോ...

എന്താടി വായും പൊളിച്ചു നിൽക്കുന്നത് വേഗം വന്ന് കയറിക്കെ എന്ന അലർച്ച കേട്ടപ്പോൾ ആണ് ആലോചന മതിയാക്കി മുഖത്ത് കുറച്ചു ഗൗരവം വരുത്തി അയാളോട് ചോദിച്ചു..

കയറാനോ.... എങ്ങോട്ട്....

ദേവ് : അനൂ.... നീ ആയിട്ട് കയറുന്നോ അതോ ഞാൻ തൂക്കി എടുത്ത് വണ്ടിയിൽ ഇടണോ...

ആമി : തൂക്കി എടുക്കാൻ ഞാൻ എന്താണ് പട്ടിയോ, പൂച്ചയോ വല്ലതും ആണോ...

ദേവ് : അത് ഒക്കെയും ഇതിലും എന്ത് ഭേദം...

കളിച്ചോണ്ട് നിൽക്കാതെ വേഗം കയറഡി എന്ന് ഒന്ന് തറപ്പിച്ചു പറഞ്ഞപ്പോഴേക്കും, അനുസരണ ഉള്ള കുട്ടിയെപോലെ അവൻ തുറന്ന് കൊടുത്ത ഫ്രണ്ട് സീറ്റിലേക്ക് കയറി ഇരുന്ന്...

കാർ കുറച്ചു ദൂരം ചെന്ന് കഴിഞ്ഞപ്പോൾ അവൾ അവനോടു ചോദിച്ചു... എങ്ങോട്ടേക്കാണ് എന്നെ കൊണ്ട് പോകുന്നത്....

ചോദ്യം തീരുന്നതിനു മുന്നേ അവന്റെ  മറുപടി വന്നു... കൊല്ലാൻ കൊണ്ടു പോവാണ്...
നിനക്ക് എന്ത് എങ്കിലും വിരോധം ഉണ്ടോ....
ആ മറുപടി കേട്ടപ്പോൾ തന്നെ മനസ്സിലായി ചോദിച്ചിട്ട് കാര്യമില്ല ഇങ്ങേര് പറയില്ല എന്ന്...

അവൾ പതിയെ കാർ ഇന്റെ ഗ്ലാസ്‌ ഡോർ താഴ്ത്തി പുറത്തേക്ക് ചെറുതായി കൈ നീട്ടി...... പുറത്ത് നിന്ന് വരുന്ന കാറ്റിനെ തന്നിലേക്ക് ആവാഹിക്കാൻ ശ്രെമിച്ചു... ആ രാത്രിക്ക്  വിവരിക്കാൻ കഴിയാത്തത്ര ഭംഗി ഉണ്ടെന്ന് അവൾക്ക് തോന്നി...
ദേവിന്റെ അവസ്ഥയും മറിച്ച് അല്ലായിരുന്നു... രാത്രി യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന അവന് ഇന്നത്തെ യാത്ര ജീവിതത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമായി മാറുകയായിരുന്നു... ഇരുവരും ചേർന്നുള്ള ആദ്യത്തെ യാത്ര, ഓരോ നിമിഷവും അവർ ആസ്വദിക്കുകയായിരുന്നു...

കാറ്റിൽ അവളുടെ മുടി പാറി കളിച്ചു നടന്നു... ഡ്രൈവ് ചെയ്യുക ആണെങ്കിലും ഇടക്ക് ഇടക്ക് ദേവിന്റെ നോട്ടം അവളിലേക്ക് തന്നെയായിരുന്നു...

പക്ഷെ അവർ പോലും അറിയാതെ അവരെ പിന്തുടരുന്ന കാറിനെയോ അതിലെ ആളുകളെയോ അവർക്ക് കാണാൻ സാധിച്ചില്ല...

കുറച്ചു ദൂരം കൂടി ചെന്ന് ദേവ് കാർ നിർത്തിയപ്പോൾ ആണ് അവൾ സ്വർണലിപിയിൽ കൊത്തിയിരിക്കുന്ന അക്ഷരങ്ങളിലേക്ക് ശ്രദ്ധിക്കുന്നത്......

"ഡാഫോഡിൽസ്..."

അവൾ അർജുനിൽ നിന്നും ഒരുപാട് പറഞ്ഞ് കേട്ടിരിക്കുന്നു ഈ സ്ഥലം... ദേവ് ആർക്കും ഇങ്ങോട്ടേക്ക് പ്രവേശനം നൽകാറില്ല... അവൾ ഒരുപാട് കാണാൻ ആഗ്രഹിച്ച സ്ഥലമായിരുന്നു ഇത്...

പതിയെ അവൻ കാർ അകത്ത് പോർച്ചിലേക്ക്  കയറ്റിയപ്പോൾ അവളുടെ നെഞ്ചിൽ പെരുമ്പറ മുഴുകുന്നുണ്ടായിരുന്നു...

കാർ തുറന്ന് അവൻ പുറത്തേക്ക് ഇറങ്ങി ഡോർ തുറന്ന് തിരിഞ്ഞു നോക്കിയപ്പോൾ കക്ഷി അകത്തേക്ക് കയറാതെ പുറത്ത് കാറിൽ ചാരി ഒറ്റ നിൽപ്പാണ്.....

ദേവ് : അനൂ നീ കയറുന്നില്ല....

ഇല്ലാ എന്ന അർത്ഥത്തിൽ അവൾ കണ്ണ് ചിമ്മി കാണിച്ചു...

അനൂ നീ ആയിട്ട് കയറുന്നോ അതോ ഞാൻ പൊക്കി എടുത്ത് കയറ്റണോ എന്ന് ചോദിച്ചിട്ടും പെണ്ണിന് ഒരു കുലുക്കവും ഇല്ലാ എന്ന് കണ്ടപ്പോൾ രണ്ടാമത് ഒന്ന് ആലോചിക്കാതെ  അവളെ കയ്യിൽ കോരിയെടുത്തവൻ അകത്തേക്ക് നടന്ന്...
ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നെ കൈകളിൽ കിടന്ന് കുതറി...
അന്നേരം അവൻ അവളെ ഒന്നുടെ ദേഹത്തേക്ക് അടുപ്പിച്ചു....

അവളുമായി നേരെ അവൻ പോയത് അവന് ഏറെ പ്രിയപ്പെട്ട അവന്റെ മുറിയിലേക്ക് തന്നെ ആയിരുന്നു... അവളെ ബെഡിൽ കൊണ്ട് പോയി കിടത്തി, അവൾക്ക് അഭിമുഖമായി തലക്ക് കൈയും കൊടുത്ത് ചരിഞ്ഞു കിടന്ന് കൊണ്ട് അവളെ നോക്കി അവൻ ചോദിച്ചു...

പേടിയുണ്ടോ...

അവൾ ബെഡിലേക്ക് ചരിഞ്ഞു എഴുനേൽക്കാനായി ശ്രെമിച്ചപ്പോൾ പെട്ടെന്ന് അവന് പിടി കിട്ടിയത് അവളുടെ ബ്ലൗസ് ഇന്റെ മുകളിലുള്ള കെട്ടിൽ ആണ്.... പിടി വീണതും കെട്ടഴിഞ്ഞതും ഒരുമിച്ചായിരുന്നു...

എഴുനേൽക്കാനായി ശ്രമിച്ച ആമി ഒരു നിമിഷം നിശ്ചലമായി പോയി... അവൻ പതിയെ പുറകിലൂടെ
ചുറ്റിപിടിച്ചു അവനിലേക്ക് അവളെ കൂടുതൽ അടുപ്പിച്ചു പിടിച്ചു......

അവന്റെ വിരലുകൾ കുസൃതി കാണിക്കാൻ തുടങ്ങിയപ്പോൾ അവളുടെ നെഞ്ചിടിപ്പ് ഉയരുന്നുണ്ടായിരുന്നു.... അവൾ കെട്ടി പൊക്കിയ അതിർവരമ്പുകളിൽ വിള്ളൽ സംഭവിച്ചു തുടങ്ങിയിരിക്കുന്നു....

അവളുടെ മുടിയിഴകൾ മാറ്റി പതിയെ അവൻ അവളുടെ പുറത്തേക്ക് മുഖം ചേർത്ത് അവന്റെ ചുണ്ടുകളാൽ ചുംബിച്ചു... അവന്റെ ചുണ്ടുകൾ അവളുടെ പുറത്ത് ഓടി കളിച്ചപ്പോൾ, അതുവരെ തോന്നാത്ത ഒരനുഭൂതി തന്നിൽ വിരിയുന്നത് അവൾ അറിഞ്ഞു...

അവന്റെ താടി രോമം അവളുടെ പുറകിൽ തട്ടിയപ്പോൾ അവനെ ഇറുകി പുണരാൻ അവളുടെ മനസ്സും വല്ലാതെ ആഗ്രഹിച്ചു...

പെട്ടെന്ന് ആണ് കാളിങ് ബെൽ ശബ്ദിച്ചത്...
രണ്ടു പേരും കാളിങ് ബെൽ കേട്ട് പരസ്പരം നോക്കി...

ഇങ്ങോട്ടേക്ക് ഈ സമയം വരാൻ ആരാണ് എന്ന ചോദ്യം രണ്ടു പേരുടെയും മനസ്സിൽ ഒരു പോലെ ഉയർന്ന് വന്നു...

അപ്പോഴേക്കും വീണ്ടും കാളിങ് ബെൽ മുഴങ്ങി കേട്ടു....

(തുടരും.........)

നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണേ, എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു...

രചന: ശിൽപ്പ ലിന്റോ

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top