കട്ടക്കലിപ്പന്റെ പൊട്ടിപ്പെണ്ണ്...

Valappottukal


സെക്രട്ടേറിയറ്റിന് സമീപമുള്ള ബസ്സ് സ്റ്റോപ്പിൽ ക്ലാസ് കഴിഞ്ഞ് ബസ് കാത്ത് നിൽക്കുകയാണ് മീര.. സ്ഥിരം 2.30ക്ക് ഒരു ബസ് കിട്ടുന്നതാണ്.. പക്ഷേ ഇന്ന് ഒരു ബസ് പോയിട്ട് ഒരു സ്കൂട്ടർ പോലും ആ വഴിയില്ല.. ഓപ്പോസിറ്റ് സൈഡ് ഫുൾ ബ്ലോക്കും..

"ഇതെന്ത് കൂത്താണപ്പാ.." 🙄
മീര മനസ്സിൽ ആലോചിച്ചു..

സ്റ്റോപ്പിൽ ഒന്ന് രണ്ട് ചേച്ചിമാരുണ്ട്.. അവരും കുന്തം വിഴുങ്ങിയത് പോലെ നിൽപ്പാണ്.. അര മണിക്കൂറോളം കഴിഞ്ഞ് അവരെ അവരുടെ കെട്ട്യോൻമാർ വന്ന് കൂട്ടിക്കൊണ്ട് പോയി.. മീര സ്റ്റോപ്പിൽ തനിച്ചായി..

"പ്രതിഷേധം... പ്രതിഷേധം..!!"

അങ്ങകലെ നിന്ന് ഒരു കൂട്ടം ആളുകൾ വരുന്നത് മീര കണ്ടു.. നടുക്കത്തോടെ അവൾ മനസ്സിലാക്കി അത് സെക്രട്ടേറിയറ്റ് മാര്‍ച്ചാണെന്ന്.. ജാഥയ്ക്ക് എതിരായി ലാത്തിയും ബാരിക്കേഡുകളുമായി സന്നദ്ധരായി നിൽക്കുന്ന പോലീസുകാർ..
പത്രത്തിലും സിനിമയിലുമല്ലാതെ ഇങ്ങനെ ഒന്ന് അവൾ നേരിട്ട് കണ്ടിട്ടേയില്ല.. പത്രത്തിൽ കണ്ടുവരാറുള്ള തലപൊട്ടി ചോരയൊലിക്കുന്ന പ്രവർത്തകരുടെ ചിത്രങ്ങൾ അവളുടെ കൺമുമ്പിലൂടെ മിന്നിമാഞ്ഞു പോയി..

വിറയാർന്ന കൈകളാൽ അവൾ ഫോണെടുത്ത് അമ്മയെ വിളിച്ചു.. 'സ്വിച്ച്ഡ് ഓഫ്.. "

പിന്നെ അച്ഛനെ വിളിച്ചു.." കോൾ എടുക്കുന്നില്ല.."

"ഇന്ന് എന്റെയും തല പൊളിയുമല്ലോ ദേവീ.. " മീര ഷാൾ കൊണ്ട് മുഖം പൊത്തി കരയാൻ തുടങ്ങി... 😪😪😪

" ടീ കൊച്ചേ.. പെട്ടെന്ന് വീട്ടിൽ പോകാൻ നോക്ക്..!! "
ഒരാൾ തുമ്മിയാൽ ഞെട്ടിവിറയ്ക്കുന്ന മീരയ്ക്ക് ആ ശബ്ദം കേട്ട് അറ്റാക്ക് വന്നപോലെയായി..

മുമ്പിൽ ഒരു പോലീസുകാരൻ.. മുഖത്ത് കട്ട കലിപ്പ്.. 😡

" വീട്ടിൽ പോകാൻ നോക്ക്..!! വേഗം..!!"
അവൻ ശബ്ദം ഉയർത്തി..

മീര പൊട്ടിക്കരഞ്ഞുകൊണ്ട് അവ്യക്തമായ സ്വരത്തിൽ പറഞ്ഞു.. "എയ്നെയാരുംവിക്കാവരൂല്ല.." 😭

"എന്ത്??!! വാ തുറന്ന് പറ പെണ്ണേ!" 😡

"എന്നെ ആരും വിളിക്കാൻ വരൂല്ല.." 😭

"പോത്ത് പോലെ വളർന്നല്ലോ? ഇനിയും സ്കൂൾ പിള്ളേരെ പോലെ നിന്നെ വിളിക്കാൻ വരണോ??!!!" 😡

മീര പൊട്ടിക്കരഞ്ഞുകൊണ്ടിരുന്നു.. പ്രതിഷേധക്കാർ അടുത്ത് അടുത്ത് വരുന്നുണ്ടായിരുന്നു..

" വാ ഇങ്ങോട്ട്.. ഞാൻ കൊണ്ടാക്കാം.. " അവൻ അവളുടെ കൈപ്പിടിച്ചുകൊണ്ട് പോയി..

കുറച്ചപ്പുറത്തായ് അവന്റെ ബൈക്ക് ഉണ്ടായിരുന്നു.. അവൻ ബൈക്ക് തിരിക്കാൻ നിന്നതും പ്രതിഷേധക്കാരെറിഞ്ഞ ഒരു കല്ല് അവർക്ക് നേരെ പാഞ്ഞ് വന്ന് അവന്റെ ബൈക്കിന്റെ കണ്ണാടിയിൽ പതിച്ചു.. കണ്ണാടി പൊട്ടിച്ചിതറി.. ഇത് കണ്ടതും മീരയുടെ ബോധം പോയി..

അവൻ പെട്ടെന്ന് മീരയേയും താങ്ങിയെടുത്ത് ഒരു ഇടവഴിയിലേക്ക് ഓടി ചെന്നു.. അവൻ അവളെ തട്ടി വിളിക്കാൻ ശ്രമിച്ചു..

"ഡോ.. എഴുന്നേൽക്ക്.."

രണ്ട് മൂന്ന് വട്ടം വിളിച്ചപ്പോഴേക്കും അവൾ കണ്ണുതുറന്ന് അവനെ നോക്കി.. അവന്റെ മടിയിൽ തലവെച്ച് കിടക്കുകയായിരുന്നു അവൾ.. കണ്ണുതുറന്നപ്പോൾ മുമ്പിൽ കണ്ട അവന്റെ മുഖം പത്തായി അവൾക്ക് തോന്നി..

"അയ്യോ...!!! " അവൾ നിലവിളിച്ചു.. 😱

അവളുടെ വായ് പൊത്തിപ്പിടിച്ചു അവൻ പറഞ്ഞു.."എന്റെ പൊന്ന് കൊച്ചേ തന്നെ പീഡിപ്പിക്കാൻ വന്നതല്ല.. സഹായിക്കാൻ വന്നതാ.. ഒച്ച വെച്ച് ആളെക്കൂട്ടി നാറ്റിക്കരുത്.. "

അവൾ എന്തോ പറയാനുള്ള പോലെ കണ്ണ് കൊണ്ട് ആഗ്യം കാണിച്ചു.. അവന്റെ മടിയിൽ കിടന്ന് അവൾ പിടയുന്നുണ്ടായിരുന്നു..

"എന്ത്..??" 😡 "എന്താടീ?? പറയെടീ??"

മീര അവന്റെ കൈയിൽ കടിച്ചു.. അവൻ പെട്ടെന്ന് കൈ വലിച്ചു..

" ഇതാണ് ഈ കാലത്ത് ഒരാള്‍ക്ക് സഹായം ചെയ്താലുള്ള കുഴപ്പം.." 😡 അവൻ കൈകുടഞ്ഞുകൊണ്ട് പറഞ്ഞു..

അവൾ കിതപ്പോടെ അവന്റെ മടിയിൽ നിന്നെഴുന്നേറ്റു പറഞ്ഞു..
"അതെനിക്ക് ശ്വാസം മുട്ടിയിട്ടാ.. എന്റെ മൂക്കും കൂടിയാ സർ പൊത്തിപ്പിടിച്ചത്.." 😐

അവൻ അവളെ ദേഷ്യത്തോടെ നോക്കി..
" എന്താ നിന്റെ പേര്?? 😡

"മീര.."

"നീ ഈ നാട്ടുകാരി അല്ലേ?? "

" അതേ സർ.. "

" സെക്രട്ടറിയേറ്റ് സമരവും കല്ലേറും ഒന്നും കണ്ടിട്ടില്ലേ..?? "

" ആഹ് പിന്നെ..!! ടീവിയിൽ കണ്ടിട്ടുണ്ട്.."😍😍 അവൾ ആവേശത്തോടെ പറഞ്ഞു..

"റോഡിലേക്ക് വണ്ടി കടത്തി വിടാത്തത് കണ്ടതല്ലേ നീ??"

"കണ്ടു പക്ഷേ എനിക്ക് മനസ്സിലായില്ല.. "

" ബസ് വരുന്നില്ല എന്ന് കണ്ടപ്പോൾ ദാ ഈ ഇടവഴി ഇറങ്ങി അടുത്ത ബസ്സ് സ്റ്റോപ്പിൽ പൊയ്ക്കൂടായിരുന്നോ?? "

"എനിക്ക് ബസ്സൊന്നും കയറാൻ അറിയില്ല.. ആകെ ഇവിടെന്ന് 2.30യ്ക്ക് വീട്ടിലേക്കുള്ള ബസ് കേറാൻ അറിയാം"😇

" വേറെയൊന്നും നിനക്കറിയില്ലേ..?? "😶

" ആഹ്.. വീട്ടിൽ നിന്ന് ഇങ്ങോട്ട് 8മണിയുടെ ബസ് കയറാനും അറിയാം"😇😇😇😇

അവൻ പ്ലിംഗിതനായി നിന്നു.. 🙄

" വാ.. എഴുന്നേൽക്ക്.. അടുത്ത ബസ് സ്റ്റോപ്പ് വരെ കൊണ്ടു വിടാം.. " അവൻ എഴുന്നേറ്റു അവൾക്ക് നേരെ കൈനീട്ടി..
അവന്റെ കൈ താങ്ങിപ്പിടിച്ച് അവൾ എഴുന്നേറ്റു..

" എനിക്ക് കുറച്ചു വെള്ളം വേണം.. "

" ഇവിടെയുള്ള കടയെല്ലാം അടപ്പിച്ചു.. വാ.. അങ്ങോട്ട് പോകുമ്പോൾ വാങ്ങി കുടിക്കാം.. "

" മ്മം.. " അവൾ മൂളി അവനൊപ്പം നടന്നു..
അവർ ഒരു കടയുടെ മുമ്പിൽ എത്തി..

"എന്താ എന്നുവെച്ചാൽ മേടിച്ച് കുടിക്ക്.." എന്നും പറഞ്ഞ് അവൻ പോക്കറ്റിൽ നിന്നും ഫോണെടുത്ത് കൈയിൽ പിടിച്ചു നോക്കികൊണ്ടിരുന്നു.. അവൾ കടയിലേക്ക് കയറി ഒരു കുപ്പി വെള്ളം വാങ്ങി അവന്റെ അടുത്തേക്ക് വന്നു..

" സർ...?? "

" എന്താ..??"

"ഒരു 12രൂപ തരുമോ??" 😥

"ഏഹ്..?? എന്തിന്?" 🤨

"വെള്ളത്തിന് 15രൂപയാ..എന്റെ കൈയിൽ മൂന്ന് രൂപയേ ഉണ്ടായിരുന്നുള്ളൂ.." 😐

"നീ പൈസയൊന്നും എടുക്കാതെയാണോ കോളേജിൽ വരുന്നത്..??" 😡

"അയ്യോ.. കളഞ്ഞു പോകുമെന്ന് പേടിച്ചിട്ടാ എടുക്കാത്തെ.." 😥

അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.. അവൻ ചുറ്റും നോക്കി.. എല്ലാവരും അവരെ നോക്കുന്നുണ്ടായിരുന്നു.. അവനാണെങ്കിൽ യൂണിഫോമിലും.. അവൻ പൈസ അവൾക്ക് കൊടുത്തു..
അവൾ അത് കടയിൽ കൊടുത്തു..

"നമ്മുക്ക് പോകാം..??! " 😇 അവൾ ഉന്മേഷത്തോടെ അവനു മുമ്പിൽ ചാടി വന്നു

അവൻ ഒരു നൂറ് രൂപ എടുത്ത് അവൾക്ക് കൊടുത്തു..
" ദൈവത്തെ ഓർത്ത് ഒരു ഓട്ടോ പിടിച്ചു പോകൂ.. പ്ലീസ്.." 🙏

"അയ്യോ.. ആരുടേയും കൈയിൽ നിന്ന് പൈസ വാങ്ങാൻ പാടില്ലെന്ന് അച്ഛൻ...." 🙄

അവൾ പറഞ്ഞു തീരും മുന്‍പേ അവന് നിയന്ത്രണം വിട്ടു..
"ഒന്ന് പോടീ ഇവിടെന്ന്...!!!" 😡😡😡

അവൻ ഒരു ഓട്ടോയ്ക്ക് കൈകാണിച്ചു.. അവളെ അതിൽ കയറ്റി വിട്ടു.. വീടിന് മുമ്പിൽ ഓട്ടോ നിർത്തി..
അവൻ കൊടുത്ത പൈസ ഓട്ടോക്കാരന് നേരെ മീര നീട്ടി..

അയാൾ പറഞ്ഞു.." അയ്യോ വേണ്ട മാഡം.."

"ഏഹ്?? അതെന്താ??" 🙄

"മാധവ് സാറിന് വേണ്ടപ്പെട്ടവരുടെ കൈയിൽ നിന്ന് എങ്ങനെയാ പൈസ മേടിക്കുന്നത്??"

"ആര്??" 🙄 മീര ഒന്നും മനസ്സിലാകാതെ നിന്നു

"എസ് ഐ സാറ് കെട്ടാൻ പോകുന്നത് മാഡത്തിനെ അല്ലേ??.."

അവൾക്ക് ചിരി വന്നു.. എങ്കിലും അത് കടിച്ചമർത്തി അവൾ പറഞ്ഞു..

"ഇത് ചേട്ടന്റെ കൂലിയാണ്.. വാങ്ങിക്കോള്ളൂ.. മടിക്കണ്ട.. ചേട്ടനും വീടും കുടുംബവുമൊക്കെ ഉള്ളതല്ലേ" 😇 അവൾ അയാൾക്ക് കാശ് കൊടുത്തു നടന്നു..

അവൾ മനസ്സിൽ പറഞ്ഞു..
"എസ് ഐ മാധവ്.. മ്മ്.. കൊള്ളാം.. "

അവൾ വീട്ടിലെത്തി നടന്നതെല്ലാം അച്ഛനോടും അമ്മയോടും പറഞ്ഞു.. പിറ്റേന്ന് പത്രത്തിൽ മാധവിന്റെ ഫോട്ടോ അവർക്ക് കാണിച്ചും കൊടുത്തു..

" ഹയ്യ്.. നല്ല ചെക്കൻ..! അല്ലേ ഏട്ടാ??" അമ്മ അച്ഛനോടായി പറഞ്ഞു..

"അതേ.. കൊച്ചമ്മയെ നമ്മുക്ക് അങ്ങ് അവന് കെട്ടിച്ച് കൊടുത്താല്ലോടീ?? " 😜 അച്ഛൻ അമ്മയോട് പറഞ്ഞു അവളെ കളിയാക്കി

അച്ഛന്റെ കവിളിൽ നുള്ളിക്കൊണ്ട് അവൾ ചവിട്ടി തുള്ളി മുറിയിലേക്ക് പോയി.. 😡

ഫോണെടുത്ത് ഫേസ്ബുക്ക് നോക്കി.. മാധവ് എന്ന് സെര്‍ച്ച് ചെയ്തു.. വന്നല്ലോ.. ലോകത്തുള്ള സകല മാധവും മാധവനും മാധവിയും ഒക്കെ..

അവൾ സബ് ഇൻസ്പെക്ടർ മാധവ് എന്ന് സെര്‍ച്ച് ചെയ്തു..
"ദാ വന്നല്ലോ നമ്മുടെ സർ.." മീര ഉള്ളിൽ ചിരിച്ചു..

അവൾ അവന്റെ ഫോട്ടോസെല്ലാം നോക്കി.. എല്ലാത്തിലും ഒരേ കലിപ്പ് ഭാവം..

"തനിക്ക് ഒന്ന് ചിരിച്ചൂടേ ടോ..?"😏
മീര മുഖത്ത് പുച്ഛം വാരി വിതറി പേന കൊണ്ട് ഫോണിലെ അവന്റെ ഫോട്ടോയ്ക്ക് ഒരു കുത്ത് കൊടുത്തു.. എന്നിട്ട് ചിരിച്ചു..

അവൾ അവന്റെ പ്രൊഫൈൽ വിശദമായി അരിച്ചു പെറുക്കി..
"ഭാഗ്യം.. ആള് ഒറ്റത്തടിയാണ്.."

വീണ്ടും അവന്റെ ഫോട്ടോകൾ അവൾ ഓരോന്നായി നോക്കി കൊണ്ടിരുന്നു.. അവന്റെ ചെറുപ്പത്തിലെ ഒരു ചിത്രം കണ്ട് അവൾ കുടുകുടെ ചിരിച്ചു കൊണ്ടിരുന്നു.. പെട്ടെന്ന് ഫോൺ അവളുടെ കൈയിൽ നിന്ന് വഴുതി വീണു..

"ഭാഗ്യം.. ഒന്നും പറ്റിയില്ല.." എന്ന് പറഞ്ഞ് അവൾ ഫോണെടുത്ത് നോക്കിയതും ഞെട്ടിത്തരിച്ചു നിന്നു..

"ഈശ്വരാ.. മൂന്ന് വർഷം മുമ്പ് അയാൾ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ഞാൻ 'ഹാഹാ' റിയാക്ഷൻ കൊടുത്തെന്നോ????!!" 😱😱😱😱

അവൾ പെട്ടെന്ന് നെറ്റ് ഓഫാക്കി

"ഇല്ല.. ഞാൻ ഇനി കോളേജിൽ പോണില്ല.. എത്രയും വേഗം നാട് വിടണം.. എവിടെ പോകും ദേവീ?? ഇന്ത്യ വിടണേൽ പാസ്പോർട്ട് വേണമെന്ന് തോന്നുന്നു.. ഇനി തമിഴ് നാട് പോകണോ?? തമിഴ് അറിയില്ലല്ലോ ഈശ്വരാ.. " അവൾ ഓരോന്ന് പിറുപിറുത്തുകൊണ്ട് ഇരുന്നു..
നേരം കടന്ന് പോയി..

"നീയിന്ന് കോളേജിൽ പോകുന്നില്ലേ?? " അച്ഛനായിരുന്നു അത്..

" ആഹ്.. പോകുവാ അച്ഛാ.. " അവൾ വേഗം കുളിച്ച് കൈയിൽ കിട്ടിയ ചുരിദാർ എടുത്തിട്ടു..

" എന്താ പെണ്ണേ നിനക്ക് ബോധമൊന്നും ഇല്ലേ? വെള്ളയും മഞ്ഞയും ടോപ്പ്, നീല പാന്റ്, പച്ച ഷാൾ?? വട്ടായോ??" 🤔

"ഇതിപ്പോഴത്തെ ഫാഷനാണ്.. അമ്മയൊന്ന് പോയേ.. " ചമ്മൽ മറച്ചുവെച്ച് അവൾ വീട്ടിൽ നിന്ന് ഇറങ്ങി..

ക്ലാസ്സിലെത്തി മീര അവളുടെ ചങ്ക് കൂട്ടുകാരി ഗായത്രിയോട് കാര്യങ്ങളെല്ലാം പറഞ്ഞു..

ഗായത്രി പറഞ്ഞു.." നിനക്ക് വേറെയാരേയും കിട്ടിയില്ലേ പെണ്ണേ???!!! അയാൾ ഒരു മുരടനാണ്.. കാണാൻ ലുക്ക് ഉണ്ടെന്നേ ഉള്ളൂ.. ലൈക്കും അല്ല 'ഹാഹാ' റിയാക്ട് ചെയ്തിട്ട് അവൾ വന്നേക്കുന്നു.. അതും മൂന്ന് വർഷം മുമ്പുള്ള ഫോട്ടോയ്ക്ക്!! നിനക്കറിയുമോ.. ഹെൽമറ്റ് ഇല്ലാത്തതിന് ഒരിക്കൽ എന്നെ നടുറോഡിൽ നിർത്തി കുറേ പൊരിച്ചതാണ്.. പോരാത്തതിന് ആയിരം രൂപ പിഴയും.. നിനക്ക് നിന്റെ എഫ് ബി അക്കൗണ്ട് അപ്പോഴേ അങ്ങ് ഡിയാക്ടിവേറ്റ് ചെയ്തുകൂടായിരുന്നോ മണ്ടി??!!! " 😥😥😥

" അയ്യോ.. എന്റെ ഫോൺ വീട്ടിലാ.." മീര കരയാൻ തുടങ്ങി 😭

"ദാ എന്റെ ഫോണിൽ നിന്ന് നോക്ക്" ഗായത്രി ഫോൺ മീരയ്ക്ക് കൊടുത്തു..

അക്കൗണ്ട് ഓപ്പൺ ചെയ്തതും" ഡീ..!!! " എന്നുള്ള മാധവിന്റെ ഒരു മണിക്കൂർ മുമ്പുള്ള മെസ്സേജ്.. 😱
അത് കണ്ടതും മീരയ്ക്ക് നെഞ്ചിടിപ്പ് കൂടി അക്കൗണ്ട് ക്ലോസ് ചെയ്തു..

വൈകിട്ട് വീട്ടിലേക്ക് പോകുന്ന ബസ്സിൽ ഒത്തിരി തിരക്കുണ്ടായിരുന്നു.. അതിനിടയ്ക്ക് മീരയെ ഒരുത്തൻ ശല്യം ചെയ്തു.. മീരയ്ക്ക് ശബ്ദം തീരെ കുറവായിരുന്നു..

" മാറി നിൽക്കെടോ..!!" വിറയലോടെയെങ്കിലും ധൈര്യം സംഭരിച്ച് മീര പറഞ്ഞു..

"അയ്യോടാ.. നല്ല ശബ്ദമാണല്ലോ.. കിളിയുടെ പോലെയുണ്ട്.." ശല്യം ചെയ്തയാൾ അവളുടെ അടുത്ത് നിന്ന് മാറിയില്ല.. മീരയ്ക്ക് കരച്ചിൽ വന്നു.. സ്റ്റോപ്പ് എത്തിയതും അവൾ പെട്ടെന്ന് ഇറങ്ങി.. പുറകേ അയാളും..

മീര മുഖം പൊത്തിക്കരഞ്ഞുകൊണ്ട് നടന്നു.. പെട്ടെന്ന് അവൾ ഒരു പിൻവിളി കേട്ടു..
" ഡീ...!!! "

അവൾ തിരിഞ്ഞു നോക്കി.. എസ് ഐ മാധവ്..! ഡ്യൂട്ടി യൂണിഫോമിലാണ്.. മാധവ് അവളുടെ അരികിലേക്ക് നടന്നു വന്നു.. മാധവ് മീരയെ നോക്കി.. അവളുടെ കണ്ണുകൾ മാധവിന് പിന്നിൽ നിന്നിരുന്ന അവളെ ശല്യം ചെയ്തയാളിലായിരുന്നു..

മാധവ് മീരയോട് ചോദിച്ചു..
"എന്താ കരയുന്നത്?? എന്ത് പറ്റി?? "

മീര മാധവിന്റെ മുഖത്തേക്ക് ഒന്ന് നോക്കി.. കരഞ്ഞു കലങ്ങി അവളുടെ കണ്ണുകൾ ചുവന്നിരുന്നു.. അവന് പിന്നിൽ നിന്ന അയാളെ അവൾ വീണ്ടും നോക്കി..

മാധവും ഒന്ന് തിരിഞ്ഞ് അയാളെ നോക്കി.. എന്നിട്ട് മീരയോടായി പറഞ്ഞു
"കാര്യം പറയെടീ...."
മാധവിന് ദേഷ്യം വരാൻ തുടങ്ങി...

മീര അയാളെ നോക്കികൊണ്ട് വിറയലോടെ പറഞ്ഞുതുടങ്ങി.. "അയാൾ... ബസ്സിൽ.."

പറഞ്ഞു തീരും മുന്‍പേ "പ്ഠേ..!!" എന്നൊരു ശബ്ദം മീര കേട്ടു.. മാധവ് അയാളുടെ ചെകിട്ടത്ത് അടിച്ചിരുന്നു..

"ഡാ! നിനക്കൊക്കെ എന്തിന്റെ കേടാണ്??!!!! " 😡😡😡😡😡
കണ്ണുപ്പൊട്ടുന്ന ചീത്ത പറഞ്ഞുകൊണ്ട് മാധവ് അയാളെ പൊതിരെ തല്ലി.. മീര കണ്ണുകൾ ഇറുക്കി അടച്ച് ചെവി പൊത്തി നിന്ന് കരഞ്ഞു.. അവൾ നന്നായി പേടിച്ചിട്ടുണ്ടായിരുന്നു.. ആളുകൾ അവർക്ക് ചുറ്റും ഓടിക്കൂടി..

മാധവ് അയാളുടെ ഷർട്ടിന്റെ കോളർ പിടിച്ച് കൊണ്ട് അയാളെ മീരയുടെ മുമ്പിൽ നിർത്തി..
"ഡീ..!!"

മീര കണ്ണുകൾ തുറന്നു.. അവൾ കരച്ചിലടക്കാൻ പാടുപെടുന്നുണ്ടായിരുന്നു.. മാധവ് ദേഷ്യം കൊണ്ട് അടിമുടി വിറയ്ക്കുന്നുണ്ട്..

"തല്ലെടീ ഇവനെ..!!" മാധവ് മീരയോട് ആജ്ഞാപിച്ചു..

മീര ഇല്ലെന്ന് തലയാട്ടി... അവളുടെ കണ്ണിൽ നിന്ന് കണ്ണീർ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു..

"മീരാ.. നിന്നോടാ പറഞ്ഞേ..!" 😡

"എ... എനിക്ക് പേ.. പേടിയാ.." മീര വിറച്ചുകൊണ്ട് പറഞ്ഞു..

"ഛീ.. തല്ലെടീ..!!!!" 😡😡😡😡 എന്ന് മാധവ് പറഞ്ഞതും "പ്ഠേ..!!!!! " എന്ന ശബ്ദത്തോടെ അയാൾ മാധവിന്റെ പിടി വിട്ടു നിലത്ത് വീണു.. അയാളുടെ ഒരു പല്ലും തെറിച്ചു പോയി.. മാധവ് ഇത് കണ്ട് സ്തംഭിച്ചു നിന്നു.. മീര തന്റെ കൈയിലേക്ക് "എനിക്ക് ഇത്രയും കരുത്ത് ഉണ്ടായിരുന്നോ" എന്ന ഭാവത്തിൽ നോക്കി.. ചുറ്റും നിന്നവർ കൈയടിച്ചു പിരിഞ്ഞു..

അവർ വീട്ടിലേക്ക് ഒന്നിച്ച് നടന്നു..
" എന്നാലും ഇത്രയ്ക്ക് വേണ്ടിയിരുന്നില്ല.." മാധവ് പറഞ്ഞു..

"എന്താ.." മീര ചോദിച്ചു..

"അല്ല.. ഒരടി അടിയ്ക്കാൻ പറഞ്ഞപ്പോഴേക്കും അവന്റെ പല്ലടിച്ചു തെറിപ്പിച്ചല്ലോ.. " 😵

"ഞാനേയ്... ഈ കലിപ്പന്റെ പെണ്ണാ..! അപ്പോൾ കുറച്ചൊക്കെ കലിപ്പ് എനിക്കും ആകാല്ലോ.." 😍

"ഹയ്യോടീ.. എന്താ പറഞ്ഞേ..?? "

" ഞാൻ പറയൂല്ല..." 🙈

"പറ പെണ്ണേ.. ഞാൻ ശരിക്ക് കേട്ടില്ല.. " 👻

" ഇത്രയൊക്കെ കേട്ടാൽ മതി.. 🙈🙈🙈 സർ വീട്ടിലേക്ക് കയറുന്നോ..? അച്ഛനേയും അമ്മയേയും പരിചയപ്പെടാം.."

" അതൊക്കെ ഒഫീഷ്യലായി എന്റെ വീട്ടുകാരേയും കൂട്ടി ഞാൻ വരുന്നുണ്ട്.. കേട്ടോടീ...!! പിന്നേ.. ചെയ്തു തന്ന ഉപകാരത്തിന് എനിക്ക് സമ്മാനമൊന്നും ഇല്ലേ..?? " 😜😜😜😜👻😍

" പിന്നില്ലാതെ.. ഞാനിന്ന് 5രൂപ എടുത്തിട്ടുണ്ട്..!! വാ..! സിപ്പ് അപ്പ് വാങ്ങിത്തരാം..! " 😍😍😍😍😍

" ഈശ്വരാ.... ഒന്നും വേണ്ടായിരുന്നു.. " 🙄

ശുഭം...!

രചന: അനശ്വര ശശിധരൻ

ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ...
To Top