ദേവാമൃതം 20

Valappottukal

"അമ്മൂ... അമ്മൂ... എഴുന്നേൽക്ക്..!!!"
ദേവേട്ടൻ എന്റെ കവിളിൽ തട്ടി വിളിക്കുകയായിരുന്നു...

ഞാൻ കണ്ണ് തുറന്നു.. ചുറ്റും നോക്കി.. ഇപ്പോഴും ഞാൻ ചേട്ടായിയുടെ റൂമിൽ തന്നെയാണ്.. എന്നെ ഒരു ബെഡിൽ കിടത്തിയിരുന്നു..

ദേവേട്ടൻ എനിക്കരികിലുണ്ട്.. ചേട്ടായി ദേവേട്ടന് പിന്നിലായി നിൽക്കുകയാണ്.. ഞാൻ അവരെ നോക്കിയതും ചേട്ടായി മൂക്കത്ത് വിരൽ വച്ചു കളിയാക്കി..

"അയ്യേ..!! ഈ അമ്മുക്കുട്ടിക്ക് ഇത്രയും ധൈര്യമേ ഉള്ളോ.."

ഞാൻ കിടക്കയിൽ നിന്ന് എഴുന്നേറ്റിരുന്നു.. ദേവേട്ടൻ എന്നെ എഴുന്നേൽക്കാൻ സഹായിച്ചു.. ഞാനൊന്നും മിണ്ടിയില്ല..

എഴുന്നേറ്റിരുന്നപ്പോഴാണ് ചേട്ടായിക്ക് പിന്നിൽ ഒരു നഴ്സ് ട്യൂബുകളിൽ മാർക്കർ പെൻ കൊണ്ട് ലേബൽ ചെയ്യുന്നത് കണ്ടത്.. അപ്പോൾ എന്റെ ബ്ലഡ് എടുത്തു അല്ലേ.. 🙄

ചേട്ടായി ദേവേട്ടന്റെ തോളിൽ കൈവച്ചു എന്നെ നോക്കി പറഞ്ഞു.. "അളിയാ.. ഒന്ന് അഭിനയിച്ചപ്പോഴേക്കും ബോധം കെട്ട് വീണല്ലോ നിന്റെ പെണ്ണ്.."

ഞാൻ : അഭിനയിക്കുകയോ?? 🙄🙄

ദേവേട്ടൻ : പിന്നല്ലാതെ.. 👻 നിന്നെ ഒന്ന് ടെൻഷൻ ആക്കാം എന്ന് കരുതിയതേ ഉള്ളൂ.. ദേ കിടക്കുന്നു താഴെ..!!

എനിക്ക് ദേഷ്യം വന്നു.. ഞാൻ ദേവേട്ടന്റെ തോളിലും കൈയിലും കുറേ തല്ലി.. ചേട്ടായി അത് കണ്ട് ഇളിച്ചോണ്ടിരുന്നു.. എനിക്ക് ഒന്നൂടെ കലി കയറി.. തൊട്ടടുത്ത് ബിപി അപ്പാരറ്റസ് ഉണ്ടായിരുന്നു.. ചേട്ടായിയെ എറിയാൻ ഞാൻ അത് പൊക്കിയെടുത്തതും ദേവേട്ടൻ അത് പിടിച്ച് വാങ്ങി...

ചേട്ടായി അത് വാങ്ങി നഴ്സിന്റെ കൈയിൽ കൊടുത്തു.. "ഹോ..!! ഇപ്പോ എന്നെ ഇവിടെ അഡ്മിറ്റാക്കിയേനെ..!!" 👻

ഞാൻ ദേവേട്ടന്റെ മുഖത്ത് തറപ്പിച്ചു നോക്കി.. 😡 ദേവേട്ടൻ '' സോറി '' പറഞ്ഞ് കണ്ണുപൊത്തി 🙈

എനിക്ക് പെട്ടെന്ന് ചിരി വന്നു..

ചേട്ടായി : അമ്മൂ.. തല വേദനയും ദേഹം വേദനയുമൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.. നമ്മുക്ക് എന്തെങ്കിലും ഉറപ്പിച്ചു പറയണമെങ്കിൽ നിന്റെ കാല് തന്നെ പിടിക്കണം.. " 😇

ഞാൻ : എന്റെ കാലോ??? 🙄🙄

ചേട്ടായി : അയ്യടീ.. നിന്റെ കാല് പിടിക്കണമെന്ന് പറഞ്ഞാൽ നിന്നെ പോലുള്ള ലാബ് ടെക്നീഷ്യന്മാരുടെ കാല് പിടിക്കണമെന്ന്.. 😁

ഞാൻ : ഓഹ്.. അതായിരുന്നോ.. 😁

ദേവേട്ടൻ : നീ പിന്നെ എന്താ വിചാരിച്ചേ.. അവൻ നിന്റെ കാല് പിടിച്ച് കരയുമെന്നോ?? 👻

"ദേവേട്ടന് ബെസ്റ്റ് ഫ്രണ്ടിനെ കണ്ടപ്പോൾ കുറച്ച് ഇളക്കം കൂടിയിട്ടുണ്ട്.. ഇതിനുള്ള മരുന്ന് ഞാൻ പോകുന്ന വഴി തരാട്ടാ.." 😡 ഞാൻ ദേവേട്ടന്റെ ചെവിയിൽ പറഞ്ഞു..

ദേവേട്ടൻ വീണ്ടും "സോറി" എന്ന് പറഞ്ഞ് മുഖം പൊത്തി.. 🙈

ചേട്ടായി : മോൾക്ക് ഇപ്പോ ചെറിയ ക്ഷീണം ഉണ്ട്.. അതുകൊണ്ട് കുറച്ച് വൈറ്റമിൻ ഗുളികയും മറ്റുമേ ഞാൻ ഇപ്പോൾ എഴുതിയിട്ടുള്ളൂ.. അത് കഴിക്കണം കേട്ടോ.. 😇

ഞാൻ അനുസരണയോടെ തലയാട്ടി..

ദേവേട്ടൻ : ഒന്ന് മുഖം കഴുക്കീട്ടൊക്കെ വാ പൊന്നൂ.. ദാ വാഷ്റൂം ഇവിടെ തന്നെയുണ്ട്.. 😘

ചേട്ടായി : പൊന്നുവോ??!! 😍 അതാരാ വേറെയാള്??? 👻

ദേവേട്ടൻ : പറഞ്ഞുതരാം..

ദേവേട്ടൻ എഴുന്നേറ്റു ചേട്ടായിയുടെ തോളിൽ കൈയിട്ട് തിരിഞ്ഞ് നടന്ന് മൂപ്പരുടെ കാതിനടുത്തേക്ക് ചുണ്ടനക്കി എന്തൊക്കെയോ പറഞ്ഞു.. അത് ചേട്ടായിക്ക് മാത്രം മനസ്സിലായിക്കാണും 😅

നമ്മളിതൊന്നും കാണുന്നില്ലേ.. 🙈🙈 ഞാൻ വാഷ്റൂമിലേക്ക് പോയി.. തിരികെ എത്തിയപ്പോ രണ്ടാളും സംസാരിച്ചുകൊണ്ടിരിക്കുയായിരുന്നു..

എന്നെ കണ്ടതും ദേവേട്ടൻ എഴുന്നേറ്റു.. "പോകാം???" 😘

ഞാൻ തലയാട്ടി 😇

ചേട്ടായി : റിസൾട്ട് ഞാൻ തന്നെ മേടിച്ചുവയ്ക്കാം.. എന്നിട്ട് നിന്നെ വിളിക്കാമെടാ.. ഇപ്പോൾ ഫാർമസിയിലേക്ക് ഞാനും വരാം.. ബില്ലടയ്ക്കണ്ട..! 😇

ദേവേട്ടൻ : നീ ഈ ഹോസ്പിറ്റൽ നഷ്ടത്തിലാക്കുമോ.. 😂

ചേട്ടായി : നിനക്ക് രണ്ട് ഗുളികയെടുത്ത് തരുന്നതോടെ ഹോസ്പിറ്റൽ നഷ്ടത്തിലാകുന്നെങ്കിൽ ആകെട്ടെടാ ...

ചേട്ടായി വീണ്ടും ചുമച്ചു.. 😂

ഞാൻ : നിങ്ങൾ എംബിബിഎസ്സ് പഠിച്ച കോളേജ് തൃശ്ശൂരായിരുന്നോ.. 🙄

ദേവേട്ടൻ : അല്ല.. തിരുവനന്തപുരത്ത്... എന്തേ 🙄

ഞാൻ : ഇടയ്ക്കിടയ്ക്ക് കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് കേൾക്കുന്നു.. അതുകൊണ്ട് ചോദിച്ചതാ 👻😂

ചേട്ടായി : അമ്മൂ.. നീ ഇവിടെ ഉള്ളതുകൊണ്ട് മാത്രമാണ് സെൻസർ ചെയ്ത് ഇവൻ സംസാരിക്കുന്നത്.. ഇവൻ ഭൂലോക തറയാണ് 😅

ദേവേട്ടൻ : മതിയെടാ മതി.. നിന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന മൃഗം.. സോറി.. പക്ഷി..! അത് ഏതാണ് എന്ന് അവൾക്ക് മനസ്സിലായി 😂

ഞങ്ങൾ ഫാർസിയിലെത്തി.. ചേട്ടായി ഞങ്ങളേയും കൂട്ടി അതിനുള്ളിലേക്ക് കയറി..

ചേട്ടായിയെ കണ്ടതും അവിടെയുള്ള ഒരു സ്റ്റാഫ് ചേച്ചിമാർ അങ്ങോട്ടേക്ക് വന്നു.. ദേവേട്ടൻ മരുന്ന് അടുക്കിവച്ചിരുന്ന റാക്കിൽ നിന്ന് ഓരോന്നായി എടുത്തു നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു..

ചേട്ടായി അവരിൽ ഒരാളോട് സംസാരിച്ചു.. "ആഹ് ജീനേ.. തിരക്കുണ്ടോ..?? " 😇

ജീന ചേച്ചി : ഇല്ലല്ലോ ഡോക്ടറേ.. എന്താണ്..?? 😇

ചേട്ടായി : ഒരു സ്ടിപ്പ് വൈറ്റമിൻ ഡി ടാബ്ലറ്റ്സ് വേണമായിരുന്നു..

ജീന ചേച്ചി : ഇപ്പോൾ കൊണ്ടുവരാല്ലോ..

ജീന ചേച്ചി പോയതും വേറെ കുറേ ചേച്ചിമാർ ഞങ്ങളുടെ അടുത്തേക്ക് വന്നു എന്നെ നോക്കി ചേട്ടായിയോട് ചോദിച്ചു.. അവരിലൊരാൾ ചോദിച്ചു.." ഇതാരാ ഡോക്ടറേ???" 🙄

ചേട്ടായി : കണ്ടിട്ട് ആരാ എന്നാ തോന്നുന്നേ?? 😜

അവരുടെ മുഖം മ്ലാനമായത് പോലെ തോന്നി..

ചേട്ടായി പറഞ്ഞു.. "ഇതെന്റെ അനിയത്തിയാണ്.. അമ്മു.." 😇

അവരുടെ മുഖത്ത് പൂത്തിരി കത്തി.. ഓഹ്.. ഇവരൊക്കെ ചേട്ടായിയുടെ ഫാൻസ് ആയിരിക്കും.. 😜 അനിയത്തിയാണെന്ന് പറഞ്ഞപ്പോൾ എന്താ ഒരു സന്തോഷം..

എന്നാൽ ആ കൂട്ടത്തിൽ രണ്ട് മൂന്ന് പേരുടെ കണ്ണ് ഞങ്ങൾക്ക് പിന്നിലേക്ക് എത്തി വലിഞ്ഞു നോക്കി.. ഞാൻ പിന്തിരിഞ്ഞ് നോക്കി.. ഓഹ്..!! കൊന്നതെങ്ങിനെ വായ്നോക്കുകയാണോ.. 😒 മല പോലെ ഈ ചേട്ടായി മുമ്പിൽ നിൽക്കുമ്പോ എന്റെ ദേവേട്ടനെ തന്നെ വായ്നോക്കുന്നോ..

അവർ ചോദിച്ചു "അതാരാ സാറേ ആ ബാക്കിൽ നിൽക്കുന്നേ?? 😍

ചേട്ടായി ദേവേട്ടനെ ഒന്ന് നോക്കിയിട്ട് അവരോട് പറഞ്ഞു.." ആ..!! അതേതോ കാട്ടുമാക്കാൻ.. " 👻

ഞാൻ ചാടിക്കയറി പറഞ്ഞു : എന്റെ ഹസ്ബന്‍ഡാ..." 😇

ചേട്ടായി എന്നെ പാളി നോക്കി.. ശ്ശൊ!! എനിക്ക് വയ്യ.. 🙈

ഒരു ചേച്ചി എന്നോട് ചോദിച്ചു "പേരെന്താ..?? " 😇

ഞാൻ : അമൃത 😇

ലെ ചേച്ചി : അപ്പോ ക്രിസ്ത്യൻ അല്ലേ.. 🙄

ഞാൻ : ദേ.. അങ്ങരെ കെട്ടിയപ്പോൾ മതം മാറിയതാ.. 😇

ഞാൻ ദേവേട്ടനെ ചൂണ്ടിക്കാട്ടി പറഞ്ഞു 😅

ദേവേട്ടൻ കെട്ടിയതാണെന്ന് അറിഞ്ഞപ്പോൾ പലരുടേയും കണ്ണിലെ നിരാശ്ശ കണ്ട് ഞാൻ ഉള്ളിൽ പൊട്ടി പൊട്ടി ചിരിച്ചു.. 👻

ജീന ചേച്ചി വന്ന് ടാബ്‌ലറ്റ്സ് തന്നു..
ദേവേട്ടൻ പെട്ടെന്ന് ചേട്ടായിയെ വിളിച്ചു..

ഞങ്ങൾ ദേവേട്ടന്റെ അടുത്തേക്ക് പോയി..

ദേവേട്ടൻ രണ്ട് മരുന്ന് പാക്കറ്റ് കൈയിലെടുത്തു ചേട്ടായിയോട് ചോദിച്ചു: എടാ.. അസെറ്റാമിനൊഫിനനോ  ഇബൂപ്രൂഫനോ??

ദൈവമേ..!! ഇതേത് ഭാഷ?? 😱

ചേട്ടായി : അസെറ്റാമിനോഫിനെനാണ് ബെറ്റർ.. ബട്ട്...
ചേട്ടായിയും എന്തൊക്കെയോ പറയുന്നു..

ഇനി ഞാൻ അസത്താണ് എന്ന് ഇവർ കോഡുഭാഷയിൽ പറയുന്നതാണോ 🙄

ചേട്ടായി പറഞ്ഞുകൊണ്ടിരുന്നു "ഇപ്പോ തലവേദനയ്ക്ക് അസെറ്റാമിനോഫിനെൻ മതി തൽക്കാലം...

അയ്യേ.. മരുന്നിന്റെ പേരായിരുന്നോ.. 😁 വെറുതേ രണ്ടിനേയും സംശയിച്ചു.. ശ്ശൊ എന്നെ കൊണ്ട് ഞാൻ തന്നെ തോറ്റു! 🙈

ദേവേട്ടൻ ചേട്ടായിയോട് : ഡാ ഒരു ഡൈക്ലോഫിനാക്ക് കൂടി..

അതെന്ന ചാദനം?? 🙄

ചേട്ടായി അടുത്തിരുന്ന ഷെൽഫിൽ നോക്കി ഒരു ടൂത്ത് പേസ്റ്റ് പോലെയിരിക്കുന്ന മരുന്ന് പായ്ക്കെടുത്തു ദേവേട്ടന് കൊടുത്തു..

ദേവേട്ടന്റെ കൈയിൽ നിന്ന് ഞാനത് നൈസായി വാങ്ങി നോക്കി... ശരീര വേദനയ്ക്കുള്ള മരുന്ന്... ദേവേട്ടൻ എന്നെ എത്ര മാത്രം ശ്രദ്ധിക്കുന്നൂ.. 😔 മരുന്നുകളൊക്കെ കറക്റ്റായി ഞാൻ കഴിച്ചോളാം കണ്ണാ... ദേവേട്ടനെ അധികം വിഷമിപ്പിക്കാതെ എന്റെ അസുഖം വേഗം മാറ്റി തരണേ..

ചേട്ടായി എന്നെ നോക്കി ചിരിച്ചുകൊണ്ട് ദേവേട്ടനോട് പറഞ്ഞു.. "എടാ പാവം.. മരുന്നിന്റെ പേര് കേട്ട് പേടിച്ചെന്ന് തോന്നുന്നു.." 😂

ഞാൻ : അയ്യടാ..! പേടിയോ?? എനിക്കോ?? നിങ്ങൾക്ക് ആൽബെന്ഡസോൾ മെബന്ഡസോളൊക്കെ അറിയുമോ? 👻

ചേട്ടായി : വിരയ്ക്കുള്ള മരുന്ന് 😂

ദേവേട്ടൻ : ഓഹ്.. അവൾ സെക്കന്റ് ഇയറിൽ രണ്ട് മരുന്നിന്റെ പേര് പഠിച്ചു.. അയിനാണ്.. 😏

ജോസപ്പേ.. കുട്ടികൾ എംബിബിഎസ്സ് ആണെന്ന് നോം മറന്നു 😐 അയ്യോ.. ചേട്ടായിയുടെ അച്ഛന് വിളിച്ചതല്ലാട്ടോ 🙈🙈🙈 അത് പഴയൊരു സിനിമ ഡയലോഗാ.. 🙈🙈

ചേട്ടായിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ചേട്ടായി ദേവേട്ടനോട് അടക്കം പറയുന്നത് ഞാൻ കേട്ടു.. "ദേവാ.. പ്ലീസ്.. ഞാൻ പറഞ്ഞത് മറക്കരുത്.. അമ്മുവിന്റെ മുമ്പിൽ നീ തളരരുത്.. എത്രത്തോളം സന്തോഷിപ്പിക്കാമോ അത്രത്തോളം സന്തോഷിപ്പിക്കുക.. അവൾ പോലും മറക്കണം അവൾക്ക് അസുഖമുണ്ടെന്ന്.. ഒരു ചെറിയ ജലദോഷമാണെങ്കിൽ പോലും മനസ്സ് അത് മറന്നാൽ ശരീരത്തിന് പാതി അസുഖം കുറയുമെന്നാണ്.. ഇതൊന്നും ഞാൻ നിനക്ക് പറഞ്ഞ് തരേണ്ട കാര്യമില്ലല്ലോ??"

ദേവേട്ടൻ തലയാട്ടി ചേട്ടായിയുടെ കൈ മുറുക്കി പിടിച്ചു.. എനിക്കത് കണ്ടുനിൽക്കാനായില്ല.. ഞാൻ മുന്നോട്ട് നടന്നു.. അപ്പോൾ അവർ കരഞ്ഞത് എന്നെ കളിയാക്കാനായിരുന്നില്ല.. അല്ലേ.. 😔

സാരമില്ല.. 😘 എനിക്കതിന്റെ കാരണം അറിയണ്ട.. ചേട്ടായി പറഞ്ഞത് പോലെ ഇവരുടെ ചിരിയും എനിക്കൊരു മരുന്നാണ്.. ഇത്രയും സമയത്തിനിടയിൽ എനിക്കൊരു അസുഖമുണ്ടെന്ന് പോലും ഞാൻ ഇടയ്ക്കിടയ്ക്ക് മറന്നു പോയി..

ദേവേട്ടൻ എന്റെ ചെവിക്ക് പിടിച്ചപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നത്..

"എന്താടീ കുരിപ്പേ??" 😘

"ദേവേട്ടാ.. നമ്മുക്ക് ആ ഇടവഴി പോയാ മതീട്ടോ.." 😍

"ആയ്ക്കോട്ടേ.." 😘

ഞാൻ ദേവേട്ടന് പിന്നിൽ ബൈക്കിൽ കയറി.. അപ്പോഴേക്കും ചേട്ടായി അങ്ങോട്ടേക്ക് വന്നു.. എന്നാടായി പറഞ്ഞു..

"അമ്മൂ.. മരിയയോട് ചേട്ടായിയുടെ അന്വേഷണം പറയണം.." 😍

ഈ മരിയയുടെ കാര്യം തന്നെ ഒരു അഭിനയമല്ലേ ചേട്ടായീ.. 😔

എനിക്കത് മനസ്സിലായിട്ടും ഞാനത് പുറത്തുകാണിച്ചില്ല.. "പറയാട്ടോ.." 😇

ചേട്ടായി ദേവേട്ടനോട് ചോദിച്ചു "അല്ല മൊയലാളീ.. എന്റെ ഫീസ്...??" 🙄

ദേവേട്ടൻ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു കൊണ്ട് ഇളിച്ചു കൊണ്ട് ചീറിപ്പാഞ്ഞു.. " പറ്റിലെഴുതിക്കോടാാാാ.....!! "

ഞാൻ തിരിഞ്ഞ് നോക്കി ചേട്ടായിയെ കൈവീശി കാണിച്ചു.. ചേട്ടായി തിരിച്ചും..

ഞങ്ങൾ എന്റെ ഇടവഴിയിലേക്ക് കയറി.. സമയം 6മണിയോട് അടുക്കാറായിരുന്നു.. തണുത്ത കാറ്റ് വീശി തുടങ്ങി..

ഞാൻ : ദേവേട്ടാ.. വണ്ടി ഒന്ന് നിർത്താമോ.. 😘

ദേവേട്ടൻ ബൈക്ക് സൈഡിലായി ഒതുക്കി നിര്‍ത്തി.. ഞാൻ ചാടി ഇറങ്ങി..

ദേവേട്ടൻ ബൈക്ക് ഓഫാക്കിക്കൊണ്ട് എന്നോട് ചോദിച്ചു "എന്താടീ മാക്കാച്ചീ??" 🤨

ആശാൻ ഈ മയിൽവാഹനത്തിൽ നിന്ന് ഒന്നിറങ്ങിക്കേ.. 😉

ദേവേട്ടൻ ഇറങ്ങി.. എന്റെ അടുത്തേക്ക് നടന്നു..

"യ്യോ.. അടുത്ത് വരണ്ട..! അവിടെ ഇരിക്ക്" 😱😱

ദേവേട്ടൻ എനിക്ക് അഭിമുഖമായി ഒന്നും മനസ്സിലാകാത്തത് പോലെ നോക്കി ബൈക്കിന്റെ സീറ്റിലിരുന്നു..

ഞാൻ പെട്ടെന്ന് ദേവേട്ടനെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുത്തു..!!! ❤️

പുള്ളിക്ക് അത് ഷോക്കായി പോയി.. 😂

"അത് പിന്നെ ദേവേട്ടാ.. ഏട്ടൻ എഴുന്നേറ്റ് നിന്നാൽ എനിക്ക് തരാൻ ബുദ്ധിമുട്ടായിരിക്കും.. അതോണ്ടാ" 🙈

ദേവേട്ടൻ എന്റെ മുടി തലോടി മൂർദ്ധാവിൽ ചുംബിച്ചു.. കാറ്റ് ഞങ്ങളെ ചുറ്റിപറ്റി നിന്നു... എന്റെ മുടിയിഴളും ചുരിദാർ ഷോളും പാലക്കാടൻ കാറ്റിൽ പറന്നു കളിച്ചു..

ദേവേട്ടൻ എന്റെ ഷോൾ എനിക്ക് കെട്ടിവച്ചു തന്നു.. എന്റെ മുടി മടക്കി അമ്മക്കെട്ട് കെട്ടി തന്നു.. മുഖത്ത് വീണ ചെറുതാക്കി വെട്ടിയ മുടിയിഴകൾ കാതിന് പിന്നിലേക്ക് ഒതുക്കിവച്ചു തന്നു.. ഇളകി വീഴാറായ പൊട്ട് നേരെ കുത്തിവച്ചു..

"ഈഹ്..!! കരി പടർന്നു.. നിൽക്ക്.." ദേവേട്ടൻ തന്റെ കർച്ഛീഫ് എടുത്ത് എനിക്ക് കണ്ണിനടിയിലെ കരി തുടച്ചു തന്നു.. എന്നിട്ട് എന്റെ മൂക്കിന്റെ തുമ്പും തുടച്ചു തന്നിട്ട് പെട്ടെന്ന് കർച്ഛീഫ് എടുത്ത് പോക്കറ്റിൽ വച്ചു.. ചിലപ്പോൾ മൂക്കിന്ന് ചോര വന്ന് കാണും.. അത് തുടച്ചിട്ട് ഞാനത് കാണാതെയിരിക്കാനാകും ദേവേട്ടൻ പെട്ടെന്ന് തന്നെ തൂവാല ഒളിപ്പിച്ചു വച്ചത്...

"ഇപ്പോ എന്റെ കുട്ടി ചുന്ദരിയായി.." 😘

"ദേവേട്ടാ.. ആ കർച്ഛീഫ് ഒന്ന് തര്വോ..?? 😘

" അയ്യടീ.. നിനക്ക് വേണേൽ നിന്റെ എടുത്തോ.. ഞാൻ തരൂല്ല.. " 👻

ഞാൻ ഒന്ന് ചിരിച്ചു..
" എവിടെന്നാ ആ ചാര കളറ് കുർത്ത കിട്ടിയത്??? എന്റെ ഗൗൺ തയ്ച്ച് ബാക്കി വന്ന തുണി കൊണ്ട് തയ്ച്ചത് പോലെയുണ്ട് ആ കുർത്ത.. " 🤔

" അത് ഒരു അബദ്ധമായിരുന്നു.. 😅 ഞാൻ ഓൺലൈനിൽ ഓഡർ ചെയ്തത് ബ്ലാക്ക് കുർത്തയായിരുന്നു.. കിട്ടിയത് ഇതും..! അതും നിശ്ചയത്തിന്റെ അന്ന് രാവിലെ..!! നീ പറഞ്ഞ സോൾമേറ്റ്സ് പോലെ നമുക്ക് ആകാൻ കഴിയില്ല എന്നാണ് ഞാൻ കരുതിയത്.. ലോകത്ത് എങ്ങുമില്ലാത്തൊരു കളറായിരുന്നല്ലോ ആ കുർത്തയുടേത്.. 😂 നേരമില്ലാനേരത്ത് പിന്നെ അത് തന്നെ ധരിച്ചു.. സൈസ് ഫിറ്റായത് കൊണ്ട് മാറ്റിയെടുക്കാനും പോയില്ല.. നിന്നെ കണ്ടപ്പോൾ നീയും അതേ കളർ..!! " ♥️

അത് നിന്റെ പണിയായിരിക്കും അല്ലേ കണ്ണാ.. 🙈 ഗുഡ് ജോബ്..! 😉👍

" ദേവേട്ടാ.. ഒരു കാര്യം പറയാനുണ്ട്.. "😘

" എന്താടീ.. "😘

എന്റെ അച്ഛനും അമ്മയും ഞങ്ങളുടെ കാര്യം സംസാരിച്ചത് ഞാൻ ദേവേട്ടനോട് പറഞ്ഞു..

"എന്റെ അമ്മയ്ക്ക് നിന്നെ ഇഷ്ടമാകും അമ്മൂ.. നീ അതിൽ പേടിക്കണ്ട.. "😘

" എനിക്ക് പേടിയൊന്നുമില്ല.. കാരണം ദേവേട്ടന്റെ അച്ഛന് എന്നെ ഇഷ്ടപ്പെട്ടല്ലോ " 👻

" അച്ഛനോ?? നീ എന്താ ഈ പറയുന്നത്?? " 🙄

ഞാൻ ദേവേട്ടന്റെ അച്ഛൻ പറഞ്ഞ ആ മാസ് ഡയലോഗ് ദേവേട്ടനോട് പറഞ്ഞു..

"എന്റെ ഈശ്വരാ..!! 🤦‍♂️ ഈ കുരിപ്പിനെ കൊണ്ട്...!! ഞാൻ ഇനി അച്ഛന്റെ മുഖത്ത് എങ്ങനെ നോക്കും.. " 🙈

" ഹീ ഹീ.. അനുഭവിച്ചോ.. "😂

" വാ.. നമ്മുക്ക് പോകാം.. ഇരുട്ടാറായി.. "😘

" ദേവേട്ടാ.. ഒരു കാര്യം കൂടി.." 😘

"ഇനി എന്താ??" 🤨

"എനിക്കൊരു ഉമ്മ തരോ??" 🙈

"അയ്യെടീ.. അതൊക്കെ ഇനി കല്യാണം കഴിഞ്ഞിട്ട്... " 😁

" ഇത് പെണ്ണുങ്ങൾ പറയേണ്ട ഡയലോഗ് അല്ലേ..?? "🙄

"എന്നിട്ടും നീ അത് അല്ലല്ലോ പറഞ്ഞത്?? " 👻

" പോടാ..!! " 👻

" ഏഹ്..?? പോടാന്നോ??!! ഇന്ന് മര്യാദയ്ക്ക് പോയിരുന്ന് പഠിച്ചോണം..!! രണ്ട് ദിവസം കഴിഞ്ഞാൽ ഇന്റേണൽ എക്സ്സാം തുടങ്ങും.. മറക്കണ്ട..! എല്ലാ വിഷയത്തിനും ചുമ്മാതങ്ങനെ പാസ്സായാൽ പോര! നല്ല മാർക്കോടു കൂടി പാസ്സാകണം..! പേപ്പർ ഞാൻ കറക്റ്റ് ചെയ്യുമെന്ന് കരുതി ഉഴപ്പിയാൽ നോക്കിക്കോ എന്റെ കൈയ്യിന്റെ ചൂട് നീ അറിയും!! കേട്ടോടീ കുരുട്ടടയ്ക്കേ??!! " 😡

" ഉത്തരവ് പോലെ.. " 🙈

" എന്നാലും ചോദിച്ച സ്ഥിതിക്ക് ഒന്ന് തന്നേക്കാം.. "😉

എന്റെ കൈ നീട്ടി പിടിച്ച് ദേവേട്ടൻ എനിക്ക് കൈയിലൊരു ഉമ്മ തന്നു 🙈❤️

" ഇപ്പോ ഇത്രേം മതി.. എല്ലാ സബ്ജക്റ്റിലും നല്ല മാർക്ക് വാങ്ങിയാൽ കെട്ടിപ്പിടിച്ച് 100 എണ്ണം നിനക്ക് തരാം" 😜

" എന്നാൽ ഞാൻ പഠിക്കണില്ല.. " 😁

"പഠിച്ചില്ലെങ്കിൽ എന്റെ സ്വഭാവം മാറുമേ അമ്മൂ... പഠിത്തം കഴിഞ്ഞിട്ടേ ഉളളൂ പ്രേമമൊക്കെ..!" 🤨

ചേട്ടായി തന്ന മരുന്നുകൾ ദേവേട്ടൻ എനിക്ക് നേരെ നീട്ടി..

" നിനക്ക് ശരിക്കും നടുവിന് നീർക്കെട്ട് കാണും.. കുളി കഴിഞ്ഞ് മുടി നന്നായി തോർത്തിയിട്ടേ അഴിച്ചിടാൻ പാടുള്ളൂ.. ഇല്ലെങ്കിൽ ആ വെള്ളം നടുവിലേക്ക് ഇറങ്ങും.. അമ്മയോ ഏടത്തിയോ ചോദിച്ചാൽ ഡോക്ടർ ദാ ഈ മരുന്ന് പുരട്ടാൻ പറഞ്ഞു എന്ന് പറയണം.. കേട്ടോ.." 😘 ദേവേട്ടൻ ശരീരം വേദനയ്ക്കുള്ള ഓയിന്റ്മെന്റ് തന്നു..

എനിക്ക് സങ്കടവും സന്തോഷവും ഒന്നിച്ചുവന്നു.. എന്നെ മാത്രമല്ല.. ദേവേട്ടന് എന്റെ വീട്ടുകാരേയും മനസ്സിലാക്കാൻ പറ്റുന്നുണ്ട്.. അവരേയും കെയർ ചെയ്യുന്നൊരാളാണ് ദേവേട്ടൻ.. ❤️

ദേവേട്ടൻ എന്നെ വീട്ടിൽ കൊണ്ടാക്കി.. അമ്മയും ചേച്ചിയും എന്നെ കാത്ത് ഉമ്മറത്ത് തന്നെയുണ്ടായിരുന്നു.. ബൈക്കിന്റെ ശബ്ദം കേട്ടതും അച്ഛനും പുറത്തേക്ക് വന്നു..

അച്ഛൻ ദേവേട്ടനെ വീട്ടിലേക്ക് വിളിച്ചു.. അമ്മ ചായയെല്ലാം തയ്യാറാക്കി കാത്തിരിക്കുകയായിരുന്നു.. ചേച്ചി എന്നെ താങ്ങി പിടിച്ചു..

"ടീ ചേച്ചീ.. എനിക്ക് നടക്കാൻ കുഴപ്പമൊന്നുമില്ല.." 😘

"അത് നീയല്ല തീരുമാനിക്കേണ്ടത്.." 🤨 ചേച്ചി എന്നെ കൊണ്ട് സോഫയിൽ ഇരുത്തി..

ദേവേട്ടൻ എല്ലാവരുമായി സംസാരിച്ചിരുന്നു..

ദേവേട്ടൻ ചേച്ചിയോട് പറഞ്ഞു : ഏടത്തീ.. അമ്മുവിന് എക്സാം തുടങ്ങാറായി.. അവൾ ഉഴപ്പാതെ ശ്രദ്ധിക്കണേ.. കഴിഞ്ഞ തവണ മാർക്ക് ഒത്തിരി കുറഞ്ഞു പോയി.. 😇

ഓഹ്.. അടിപൊളി 🙄 ഇനി ഇവൾ എന്റെ പുറകേന്ന് മാറില്ല.. യൂ ടൂ ദേവേട്ടാ!! 👊

ചേച്ചി : ഞാൻ ശ്രദ്ധിച്ചോളാം ദേവാ.. അവളെ ഞാൻ പഠിപ്പിച്ചോളാം.. 😇👍

ഞാൻ ഇടയ്ക്ക് കയറി : അതിന് നിനക്ക് സയർസ് വല്ലതും അറിയുമോ?? നീ കോമേഴ്സ് അല്ലേ 😏

അമ്മ : അതിന് ഒരു വഴിയുണ്ട്.. ദേവൻ മോന് ബുദ്ധിമുട്ടാകില്ലെങ്കിൽ ഇടയ്ക്കൊക്കെ വന്ന് ഇവളെ പഠിപ്പിക്കാമോ? 😇

നല്ല ബെസ്റ്റ് അമ്മ! 🙄

"അതിനെന്താ അമ്മേ... ഞാൻ പഠിപ്പിക്കാൻ വന്നോളാം" 😇

എന്നിട്ട് മൂപ്പര് എന്നെ നോക്കി ഒരു കള്ള ചിരി പാസ്സാക്കി.. 👻

"എനിക്ക് സംസാരിച്ചിരിക്കാൻ ഒരു കൂട്ടുമായല്ലോ.." 😛 അച്ഛനാണ് പറഞ്ഞത്..

"അതിന് നിങ്ങളോട് സംസാരിക്കാനല്ല.. മോൾക്ക് ട്യൂഷൻ എടുക്കാനാ മോൻ വരുന്നത്.. അവർ ഇരിക്കുന്ന ഏരിയയിലെ നിങ്ങൾ പോവണ്ട..! നിങ്ങൾ കൊഞ്ചിക്കുന്നത് കാരണമാ അവൾ പഠിക്കാത്തത്.. " 🤨

എന്നിട്ട് അമ്മ ദേവേട്ടനെ നോക്കി.." മോന് പറ്റുമ്പോഴൊക്കെ വാ കേട്ടോ.." 😇

ദേവേട്ടൻ പുഞ്ചിരിച്ചു.. 😇 എന്നിട്ട് ചായ ഊതിക്കുടിച്ചുക്കൊണ്ട് എന്നെ പാളി നോക്കി മീശ പിരിച്ചു ഒരു കണ്ണിറുക്കി കാണിച്ചു 😉

അത് അത്ര ശരിയല്ലല്ലോ.. 🙄🙄

പോകാൻ നേരം ആരും കാണാതെ ഞാൻ ദേവേട്ടനെ നുള്ളി..
"ദേ..! ട്യൂഷന്റെ മറവിൽ വല്ല കുരുത്തക്കേടും കാണിച്ചാലുണ്ടല്ലോ എന്റെ.... " 😡

എന്നെ പറയാൻ സമ്മതിക്കാതെ ദേവേട്ടൻ പറഞ്ഞു..

" അയ്യടാ.. പെണ്ണിന്റെ മനസ്സിൽ ഇരുപ്പ് കൊള്ളാം..!! പഠിപ്പിന്റെ നേരത്ത് പഠിത്തം മാത്രം..!! നീ കുരുത്തക്കേട് കാണിക്കുമോ എന്നാണ് എന്റെ പേടി.. എങ്കിൽ എന്റെ സ്വഭാവം മാറും.. വേണ്ടി വന്നാൽ രണ്ട് പൊട്ടിക്കുകയും ചെയ്യും..!! കേട്ടോടീ കുരിപ്പേ..!!!" 😡😡😡😡

ദേവേട്ടൻ ഇറങ്ങി പോയി...

കൃഷ്ണാ... എനിക്ക് എന്തിന്റെ കേടായിരുന്നു??? നിനക്ക് സമാധാനം ആയല്ലോ അല്ലേ... 🙄

(തുടരും...)

ഫോളോ ചെയ്യണേ, അഭിപ്രായങ്ങൾ ദയാവായി അറിയിക്കണേ... കമന്റ് ഇടാൻ മടി എങ്കിൽ ബാക്ക് പോയി ലൈക്ക് ഇട്ടിട്ട് പോണേ...

രചന: അനശ്വര ശശിധരൻ
To Top