"എന്താ... അമ്മേ എല്ലാവരും ഇങ്ങനെ നോക്കുന്നെ"??.. കണ്ണൻ ചോദിച്ചു. അവൻ എല്ലാവരുടെയും മുഖത്തേക്ക് നോക്കി ആർക്കും ഒരു ഭാവ വ്യത്യാസം ഒന്നുമില്ല. ഒരുമാതിരി കൊലക്കുറ്റവും ബാലസംഗവും കഴിഞ്ഞ പ്രതിയെ പോലെ എല്ലാവരും നോക്കുന്നുണ്ട്.
"ഈശ്വര ഇവർക്ക് ഇതെന്തു പറ്റി ??ഇനിപ്പോ അമ്മു വാഷ് റൂമിൽ വെച്ചു നടന്നത് പറഞ്ഞോ ??അതോ അവളെ ഇവർക്ക് ഇഷ്ടം ആയില്ലേ??....കണ്ണൻ മനസ്സിൽ വിചാരിച്ചു.
"അമ്മേ എന്താ കാര്യം ??എല്ലാവരും എന്താ ഇങ്ങനെ നോക്കുന്നത്"??...കണ്ണൻ ചോദിച്ചു. അമ്മ അപ്പോഴും അവനെ കലിപ്പിച്ചു നോക്കുകയായിരുന്നു.
"ഡാ... "..അച്ഛന്റെ പെട്ടെന്ന് വിളി കേട്ടു കണ്ണൻ ഒന്ന് ഞെട്ടി ബോർഡറിൽ നിൽക്കുന്ന പട്ടാളക്കാരനെ പോലെ സ്റ്റെഡി ആയി നിന്നു.
"മോനെ കണ്ണാ സീൻ അത്ര പന്തിയല്ല "....അവൻ സ്വയം പറഞ്ഞു. അച്ഛൻ അവന്റെ അടുത്തേക്ക് വന്നു.
"എടാ... എടാ... കുരുത്തം കെട്ടവനെ"...അച്ഛൻ അവന്റെ ചെവിയിൽ തൂക്കി എടുത്തു. എന്നിട്ട് ചെവി ഇട്ടു വട്ടം കറക്കി.
"അയ്യോ... അച്ഛാ വിട്... വിട്... അമ്മേ ഒന്ന് പറ... വേദനിക്കുന്നു....ആഹ്ഹ് "......കണ്ണൻ പറഞ്ഞു.
"വിടില്ല... നിനക്ക് നല്ല അടി കിട്ടാത്തതിന്റെ കുറവ് ഉണ്ട് കണ്ണാ"...അമ്മ അവന്റെ കൈ പിടിച്ചു തിരിച്ചു.
"നിങ്ങള് രണ്ടും ഇങ്ങനെ തുടങ്ങാതെ. ഞാൻ എന്ത് ചെയ്തിട്ടാ"??...
നിങ്ങൾക്കു ആർക്കും ഇഷ്ടം അവളെ ഇഷ്ടം എങ്കിൽ പിന്നെ എന്തിനാ അവളോട് ഇത്ര സ്നേഹം കാണിച്ചേ"??………കണ്ണൻ അലറി കൊണ്ട് ചോദിച്ചു.
"ഏഹ്... ആർക്കു ഇഷ്ടം ആയില്ല എന്ന്... ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടം ആയി"...പൊന്നു പറഞ്ഞു.
"പിന്നെ എന്തിനാ എന്റെ ചെവി പിടിച്ചു വലിച്ചേ"??....അച്ഛൻ അവന്റെ ചെവിയിൽ നിന്ന് കൈ എടുത്തു. അവൻ നിന്ന് ചെവി തിരുമി.
"ഹോ പിതാശ്രീയുടെ ഒടുക്കത്തെ പിടിയും"...അവൻ മനസ്സിൽ പറഞ്ഞു.
"ഇങ്ങനെ ഒരു പെണ്ണിനെ നിനക്ക് ഇഷ്ടം ആയിട്ട് നീ പറയാതെ ഇരുന്നതിനും എന്റെ കയ്യിലെ കാശ് പോയതിനുഉം ആണ് ഇപ്പൊ ഇത് തന്നത്".....അച്ഛൻ പറഞ്ഞു.
"കാശോ"??....കണ്ണന് ഒന്നും മനസ്സിലായില്ല.
"അതേടാ... നിന്റെ കല്യാണത്തിന് ഫോട്ടോ കൊണ്ട് വരുന്ന വരവിൽ ആ ബ്രോക്കർ എത്ര രൂപ ആണെന്ന് അറിയുവോ ഊറ്റി എടുത്തത്"!!...അച്ഛൻ അത് പറഞ്ഞു അവനെ ഒന്ന് കലിപ്പിച്ചു നോക്കി.
"ഞാൻ പറഞ്ഞതല്ലേ എനിക്ക് പെണ്ണ് ആലോചിക്കേണ്ട എന്ന്"....
"നീ പറയുന്നത് കേട്ടാണോ നിനക്ക് ഞങ്ങൾ ജന്മം തന്നത് ??നീ പറഞ്ഞിട്ടാണോ നിനക്ക് ഭക്ഷണം തന്നത് ??നിന്നോട് ചോദിച്ചിട്ട് ആണോ നിന്നെ സ്കൂളിലും കോളേജിലും അയച്ചത്"??.....
"ഈ ഡയലോഗ് ഞാൻ വേറെ എവിടെയോ കേട്ടിട്ടുണ്ടല്ലോ"...
"ദേ കണ്ണാ ഞങ്ങൾ ഒരു കാര്യം പറയാം ഇക്കൊല്ലത്തെ ഓണം പൊക്കോട്ടെ അടുത്ത കൊല്ലത്തെ ഓണം ഉണ്ണാൻ അവൾ ഇവിടെ വേണം നിന്റെ ഭാര്യ ആയിട്ട് ഞങ്ങടെ മോള് ആയിട്ട്.അത്രക്ക് ഇഷ്ടം ആയെടാ ഞങ്ങൾക്ക് അവളെ".....തങ്കമണി ആന്റി പറഞ്ഞു. അത് എല്ലാവരും കൈ അടിച്ചു പാസ്സ് ആക്കി.
"ദൈവമേ ലവള് മീനിന്റെ ഉള്ളിൽ വല്ല കൈ വിഷവും ആണോ പൊള്ളിച്ചു കൊടുത്തത്"....അവൻ മുകളിലേക്ക് നോക്കി ചെവി തിരുമി കൊണ്ട് ആലോചിച്ചു.
"ദേ... ചേട്ടായി ആ ചേച്ചിയെ എങ്ങാനും തേച്ചാൽ പിന്നെ ചേട്ടായിക്ക് ചക്കര എന്നൊരു പെങ്ങൾ ഉണ്ടാകില്ല".....ചക്കര പറഞ്ഞു. അതിന് പുറകെ ബാക്കി പെങ്ങന്മാരും പറഞ്ഞു.
"ഞാനോ തേക്കാനോ"???.....കണ്ണൻ ഒന്നുമറിയാത്ത ഒരു കുട്ടിയെ പോലെ ചോദിച്ചു.
"മ്മ് ഞങ്ങൾക്ക് അറിയാത്ത ആളൊന്നും അല്ലല്ലോ ചേട്ടായി"....അമലു പറഞ്ഞു.
"ശരിയാ മോനെ കരുൺ അവൾ എല്ലാവർക്കും വേണ്ടി എന്തോ കൂടോത്രം ചെയ്തിട്ടുണ്ട്.ഇവർക്ക് ആർക്കും അറിയില്ലല്ലോ അവളെ തേച്ചാൽ ഇപ്പോഴുള്ള സൗമ്യ ഭാവം മാറി അവൾ കരിങ്കാളി ആയി ഉറഞ്ഞു തുള്ളുമെന്ന്"....അവൻ ചിരിച്ചു കൊണ്ട് മുറിയിലേക്ക് പോയി. കട്ടിലിൽ കയറി കിടന്നു. ആ മുറി നിറയെ അവളുടെ മുടിയിൽ നിന്ന് ഉയർന്ന കാച്ചിയ എണ്ണയുടെ ഗന്ധം ഉള്ളതായി അവനു തോന്നി. ഇനീപ്പോ മീൻ വറുത്ത smell ആണോ അവൾ ആണല്ലോ മീൻ വറുത്തത്"... അവൻ സ്വയം കിടന്നു ചിരിച്ചു. തലയിണ മുകളിലേക്ക് എറിഞ്ഞു കളിച്ചു.
''പൊന്നു ചേച്ചി ചേട്ടായിടെ റിലേ മൊത്തം പോയെന്ന തോന്നുന്നേ.ഊളംപാറയിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വരും. കണ്ടില്ലേ പൊട്ടിച്ചിരിയും കളിയും വർത്തമാനവും "...പുറത്തു നിന്നു അവനെ നോക്കികൊണ്ട് . ചക്കര പറഞ്ഞു.
"നീ ഇങ്ങു വാ അത് അസുഖം വേറെയാ"... പൊന്നു അവളെയും കൊണ്ട് പോയി.
***************
"ചേച്ചി ഫ്രണ്ടിനെ കണ്ടോ"??..വീട്ടിലേക്കു ഉള്ള യാത്രക്ക് ഇടയിൽ യദു ചോദിച്ചു.
"മ്മ്"....മേഘ ഒന്ന് മൂളി.
"ചേച്ചി ഇങ്ങോട്ട് ആണ് പോന്നത് എന്ന് അറിഞ്ഞിരുന്നു എങ്കിൽ ഞാനും വന്നേനെ"...
"അതെന്താ''??
"അത് ലേഡീസ് ഹോസ്റ്റൽ അല്ലെ... ഇഷ്ടം പോലെ വെറൈറ്റി കാണുമല്ലോ"...
"അത് ലേഡീസ് ഹോസ്റ്റൽ ഒന്നുമല്ല. പോടാ വായിൽ നോക്കി"...
"മാന്യമായി ജോലി ചെയ്യണ ഞങ്ങളെ പോലുള്ളവരുടെ പേര് വായിൽ നോക്കി, കോഴി എന്നൊക്കെ...!!ഒരു പെണ്ണിനെ കാണുമ്പോൾ തൊട്ടു അവൾ വീട്ടിൽ എത്തും വരെ സുരക്ഷിതം ആയി വീട്ടിൽ എത്തിക്കാൻ സ്രെമിക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് ഇങ്ങനെ തന്നെ കിട്ടണം. ആ ആയിക്കോട്ടെ.ആയിക്കോട്ടെ.... "..യദു ചിരിച്ചു.
"പറയുന്ന കേട്ടാൽ തോന്നുമല്ലോടാ എല്ലാം നിന്റെ മാമന്റെ മക്കൾ ആണെന്ന്"....
"ആരുന്നു എങ്കിൽ എത്ര നന്നായേനെ"....അവർ ഇരുന്നു ചിരിച്ചു.
അവർ വീട്ടിൽ എത്തി.
"ഇന്റർവ്യൂ എങ്ങനെ ഉണ്ടായിരുന്നു"??.. അമ്മ ചോദിച്ചു.
"കുഴപ്പം ഇല്ലാരുന്നു"..
"എന്താ നിങ്ങൾ ഇത്ര താമസിച്ചേ"??...
"ലാസ്റ്റ് ആയിരുന്നു നമ്പർ സൊ ലേറ്റ് ആയി"....യദു പറഞ്ഞു.
"മോള് പോയി റസ്റ്റ് എടുക്കു"...യദുവിന്റെ അമ്മ പറഞ്ഞു.
അവൾ ചെന്ന് കുളിച്ചു ഭക്ഷണം കഴിച്ചു നേരത്തെ കിടന്നു.
കണ്ണന്റെ പെങ്ങന്മാർ മേഘയെ അവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്തു. വൈകി വന്ന ചിപ്പി, റിൻസി, റിയ, ജൂണ ചേച്ചിമാർക്ക് അനിയന്റെ പെണ്ണിനെ കാണാൻ പറ്റാതെ പോയതിനെ കുറിച്ച് പറഞ്ഞു പരിഭവം ആയി.
കണ്ണൻ അത്യാവശ്യം കുടിച്ചത് കൊണ്ട് ക്ഷീണം ആണെന്ന് ഓർത്തു മേഘ ഫോൺ വിളിച്ചില്ല. അവൾ നാളെ രാവിലെ 10മണിക്ക് പോകും എന്ന് മാത്രം മെസ്സേജ് അയച്ചു ഉറങ്ങാൻ കിടന്നു. എന്നിട്ടും അവളുടെ മനസ്സ് അനുസരണ ഇല്ലാത്ത കുട്ടിയെ പോലെ കണ്ണന്റെ ഓർമകളിലും അവരുടെ പ്രണയത്തിലും ഇന്നത്തെ ദിവസത്തിലും തത്തി കളിച്ചു നടന്നു.അവന്റെ ആ ചുടു ചുംബനം അവളിൽ ആകെ നിറഞ്ഞു നിന്നു. ചൂണ്ടു വിരൽ കൊണ്ട് അവൾ അതിനെ ചെറുതായി തഴുകി. നാണം കൊണ്ട് അവൾ മുഖം തലയിണയിൽ പൂഴ്ത്തി. ഉറക്കം വരാതെ കിടന്നു.
************
പിറ്റേന്ന് രാവിലെ അമ്മയും മേഘയും 10ന്റെ ബസിന് നാട്ടിലേക്ക് കയറി. സ്റ്റാൻഡ് അവൾ മുഴുവനും കണ്ണനെ നോക്കി.അവസാന നിമിഷം എങ്കിലും ഒന്ന് കാണാൻ പറ്റണേ എന്ന് അവൾ മനസ്സുരുകി പ്രാർഥിച്ചു. പക്ഷെ അവൻ വന്നില്ല.
"കുടിച്ചതിന്റെ കെട്ടു വിട്ടു കാണില്ലാവും"...അവൾ മനസ്സിലോർത്തു.
നിരാശയോടെ നിറഞ്ഞ കണ്ണുകൾ തുടക്കുമ്പോൾ കണ്ണുനീരിനെ വകഞ്ഞു മാറ്റി അവൻ മുന്നിൽ വന്നു നിൽക്കുന്നു.അവനെ കണ്ടതും എന്തോ തിരികെ കിട്ടിയ സന്തോഷം ആയിരുന്നു അവൾക്കു. അവളുടെ മുഖം സൂര്യനെ പോലെ തിളങ്ങി. ഒരു നിറപുഞ്ചിരി അവൾക്കു നൽകി അവനും. ബസ് എടുത്തപ്പോൾ അവൻ മെസ്സേജ് ചെയ്തു.
"ഞാൻ വരും ഉടനെ... നിനക്ക് വേണ്ടി"... ആ മെസ്സേജ് അവൾക്കു നൽകിയ സന്തോഷം ചെറുത് ഒന്നും ആയിരുന്നില്ല.വിട്ടു പോകുന്നതിന്റെ വേദന രണ്ടാൾക്കും ഉണ്ടായിരുന്നു. അവൾ ഓരോന്നൊക്കെ ആലോചിച്ചു ഇരുന്നു.
കണ്ണൻ തിരിച്ചു ഓഫീസിൽ എത്തിയപ്പോൾ ജീവൻ അവിടെ നിൽപ്പുണ്ടാരുന്നു.മുഖം കുറച്ച് വീർത്തിട്ടുണ്ട്.
"എന്താടാ നിന്റെ മുഖത്തിന് പറ്റിയെ"??...കണ്ണൻ ചോദിച്ചു.
"നിനക്ക് ഒന്നും അറിയില്ല അല്ലെ"....
"ഇല്ല... എന്താടാ"??
"നീ ഇന്നലെ ഒരു സാധനത്തിനെ അഡ്ജസ്റ്റ് ചെയ്യാൻ എന്നോട് പറഞ്ഞില്ലേ... അവർ ശരിക്കും അഡ്ജസ്റ്റ് ചെയ്തതാ. അഡ്ജസ്റ്റ് മെന്റ് കാരണം കുറച്ച് നേരം ഞാൻ ബഹിരാകാശത്തു ആയിരുന്നു.അവനും അവന്റെ ഒരു ഒലക്ക പ്രേമവും"....
"ഹാ പിണങ്ങാതെ അളിയാ".....
"പോടാ.... തെണ്ടി"....
"ഹാ പോട്ടെ ജീവ അതിന് പകരം ഇന്ന് ഫുൾ ട്രീറ്റ് എന്റെ വക"....
"ഉറപ്പാണോ"??
"മ്മ് ഉറപ്പ്"....
"മേഘ വന്നിട്ട് പോയോ"??
"മ്മ് ഇപ്പോൾ പോയതേ ഉള്ളു"....
"നിനക്ക് അവളെ കെട്ടാൻ പ്ലാൻ ഒന്നും ഇല്ലേ"??
"കുറച്ച് നാൾ മുൻപ് വരെ ഇല്ലാരുന്നു. എന്നാൽ ഇപ്പോ അവൾ ഇല്ലാണ്ട് പറ്റില്ല. അത് മാത്രം അല്ല ഇനി അവളെ കെട്ടിയില്ല എങ്കിൽ എന്റെ വീട്ടുകാർ എന്നെ ഇറക്കി വിടും".....
"അടിപൊളി....നിനക്ക് അങ്ങനെ തന്നെ വേണം. അവൾ നല്ല കുട്ടി ആണെടാ... നിനക്ക് ചേരും. ഒരുപാട് നന്മയും സ്നേഹവും ഉള്ളൊരു നാട്ടിൻ പുറത്ത്കാരി".....
"മ്മ്....വാ ഇനി ഇവിടെ നിന്ന് സ്വാമി സാറിന്റെ ചിലവിൽ കൂടി നീ ബഹിരാകാശത്തു പോകണ്ട. വർക്ക് പെൻഡിങ് ആണ്".....കണ്ണൻ പറഞ്ഞു. അവർ രണ്ടും ഓഫീസിലേക്ക് കയറി പോയി.
കണ്ണന്റെയും വാവയുടെയും പ്രണയം മുല്ലവള്ളി പോലെ പടർന്നു പന്തലിച്ചു കൊണ്ടേ ഇരുന്നു ഓരോ ദിവസം കഴിയുംതോറും.
ചിപ്പിയുടെ കല്യാണം കഴിഞ്ഞുള്ള മൂന്ന് മാസങ്ങൾക്ക് ശേഷം ഉള്ള ഒരു തിങ്കളാഴ്ച......കണ്ണൻ മേഘയെ വിളിച്ചു. .
"ഹലോ കണ്ണേട്ടാ"....
"വാവേ നീ എവിടാ"??
"ഞാൻ ഇപ്പോൾ വീട്ടിൽ"...
"മ്മ് നിന്റെ അച്ഛന്റെ നമ്പർ ഒന്ന് തന്നെ"...
"അതെന്തിനാ"??
"അങ്ങേരും ആയി ഒന്ന് സംഗമിക്കാൻ "...
"എന്തുവാ"??
"എടി നമ്പർ താ....ഇങ്ങനെ നടന്നാൽ മതിയോ ഇവിടെ വന്നു എന്റെ കൂടെ കിടക്കണ്ടേ ??ജീവിക്കണ്ടേ ?? അതിന് ഉള്ള ലൈസൻസ് കിട്ടുവോ എന്ന് അറിയാനാ"!!....
"കണ്ണേട്ടൻ പറഞ്ഞു വരുന്നത്"??
"പെണ്ണ് കാണാൻ വരുന്ന കാര്യം ആണേടി പോത്തേ"....
"അയ്യോ ഇത്ര പെട്ടന്നോ... ഞാൻ ഇവിടെ ഒരു സൂചന പോലും കൊടുത്തിട്ടില്ല"....
"ആ എങ്കിൽ നീ ഇന്ന് പറ. എന്നിട്ട് അച്ഛന്റെ നമ്പർ താ.."
"മ്മ്... "
"ഞാൻ വെക്കുവാ... കുറച്ച് തിരക്ക് ഉണ്ട്"....
"മ്മ്"....
കണ്ണൻ കാൾ കട്ട് ചെയ്തപ്പോൾ തൊട്ടു അകാരണമായ ഒരു ഭയം മേഘക്ക് തോന്നി.
"അമ്മ സമ്മതിക്കും പക്ഷെ അച്ഛൻ..... ???ജാതിയുടെ കാര്യം പറഞ്ഞു പ്രശ്നം ഉണ്ടാക്കാൻ ചാൻസ് ഉണ്ട്.പുള്ളി നായരും ഞാൻ ഈഴവയും അല്ലെ"....
"എന്തായാലും അമ്മയോട് കാര്യം പറയാം"...കട്ടിലിൽ കിടന്ന അവൾ എഴുന്നേറ്റു അമ്മയുടെ അടുത്ത് എത്തി.
"അമ്മേ''....
"എന്നാടി"??
"എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്"....
"മ്മ് എന്നാ"??
"ഞാൻ... അത്... അത് ഞാൻ.... അമ്മയോട് ഒരു കരുൺന്റെ കാര്യം പറഞ്ഞിട്ടില്ലേ"??.. അവൾ വിറച്ചു വിറച്ചു പറഞ്ഞു തുടങ്ങി.
"മ്മ്"....
"പുള്ളി അച്ഛയുടെ നമ്പർ ചോദിച്ചു"...
"എന്തിന്"??
"കല്യാണം ആലോചിക്കാൻ"...
"നീ കൊടുത്തോ"??
"ഇല്ല... "
"നിനക്ക് ഇഷ്ടം ആണോ"??
"മ്മ്... "
"അവൻ നല്ല പയ്യനാ ഞാൻ സംസാരിച്ചിട്ടുണ്ടല്ലോ കണ്ടിട്ടും ഉണ്ടല്ലോ വീഡിയോ കാൾ ൽ.നീ നമ്പർ കൊടുത്തോ.അച്ഛനോട് ഞാൻ പറഞ്ഞോളാം"....
മേഘ അമ്മയെ കെട്ടിപ്പിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു. അവളുടെ സന്തോഷത്തിനു അതിര് ഇല്ലാരുന്നു.
ഉച്ചക്ക് അച്ഛൻ ഉണ്ണാൻ വന്നപ്പോൾ അമ്മ കാര്യം അവതരിപ്പിച്ചു. അച്ഛൻ എതിർ ഒന്നും പറഞ്ഞില്ല അവർ വരട്ടെ എന്ന് മാത്രം പറഞ്ഞു. എല്ലാവരുടെയും സംസാരത്തിൽ നിന്ന് ആർക്കും എതിർപ്പ് ഇല്ല എന്ന് മനസിലായി. മേഘ പുതിയ ജീവിതത്തിന്റെ സ്വപ്‌നങ്ങൾ കണ്ടു തുടങ്ങി. അങ്ങനെ കണ്ണന്റെ വീട്ടുകാർ മേഘയെ പെണ്ണ് കാണാൻ വരുന്ന ദിവസം ആണ് ഇന്ന്. ഒരു ചടങ്ങിന് വേണ്ടി നടത്തുന്നു എന്ന് മാത്രം. അമ്മയും അച്ഛനും കണ്ണനും കണ്ണന്റെ അനിയൻ അച്ചുവും (ബാംഗ്ലൂർ ആരുന്നു )
ഇന്നലെ വരെ വളരെ ഉത്സാഹം കാണിച്ച അച്ഛൻ ഇന്ന് ഒരു താല്പര്യം കാണിക്കാത്തത് മേഘയിൽ കുറച്ച് പേടി ഉണ്ടാക്കി. അമ്മ പറഞ്ഞപ്പോൾ അവൾ പോയി ഡ്രസ്സ് മാറി അണിഞ്ഞു ഒരുങ്ങി നിന്നു. മേഘയുടെ അമ്മാവനും അമ്മായിയും വല്യച്ചനും വല്യമ്മയും വന്നിരുന്നു. 11മണി ആയപ്പോൾ ഒരു സ്വിഫ്റ്റ് കാർ അവളുടെ വീടിന്റെ മുൻപിൽ വന്നു നിന്നു. അതിൽ നിന്ന് ആദ്യം മേഘയുടെ ആങ്ങള സൂര്യൻ ഇറങ്ങി. അവൻ ആണ് കണ്ണനൊക്കെ വഴി കാണിക്കാൻ പോയത്. പുറകെ ഒരു ബൈക്കിൽ അവന്റെ 2കൂട്ടുകാർ എത്തി. അതിന് ശേഷം കാറിൽ നിന്ന് അച്ചു ഇറങ്ങി പിന്നെ അമ്മ പിന്നെ അച്ഛൻ ശേഷം കരുൺ ഇറങ്ങി.
"കുറച്ച് ഗ്ലാമർ ആയി വരണം എന്ന് മേഘ കണ്ണനോട് പറഞ്ഞിരുന്നു. പക്ഷെ ചെറുക്കൻ അതുക്കും മേലെ ആയിട്ട് ആണ് വന്നത്. കസവ് മുണ്ട് ഉടുത്തു ആകാശനീല നിറമുള്ള സിൽക്ക് ജുബ്ബ ആരുന്നു വേഷം കയ്യിൽ ആപ്പിൾ ന്റെ വാച്ച് രണ്ടു മൂന്ന് മോതിരം ഒരു കയ്യിൽ ചെയിൻ.കട്ട താടി മാറ്റി അത് ട്രിം ചെയ്തിട്ടുണ്ട്. ചെറിയ ഒരു ചന്ദന കുറിയും. ആ വരവ് ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു.അമ്മാവനും വല്യച്ഛനുമൊക്കെ ഇഷ്ടമായി എന്ന് അവരുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാൻ പറ്റി. അമ്മാവനും മേഘയുടെ അച്ഛനും കൂടെ അകത്തേക്ക് അവരെ ക്ഷണിച്ചു.
അവർ ചെരുപ്പ് പുറത്തു ഊരി ഇട്ടിട്ടു അകത്തേക്ക് കയറി. സോഫായിൽ ഇരുന്നു.
"യാത്രയൊക്കെ"??...അമ്മാവൻ ചോദിച്ചു.
"യാത്രയൊക്കെ സുഖമായിരുന്നു. ഞങ്ങൾ ഇന്നലെ പുറപ്പെട്ടു. ഇവിടെ ഏറ്റുമാനൂർ വന്നു റൂം എടുത്തു. രാവിലെ അമ്പലത്തിൽ പോയിട്ട് ഇങ്ങോട്ട് വന്നു. സൂര്യൻ വന്നത് കൊണ്ട് വരാൻ ബുദ്ധിമുട്ട് ഉണ്ടായില്ല"....കണ്ണന്റെ അച്ഛൻ പറഞ്ഞു.
"മ്മ്... ഇത് മേഘയുടെ അമ്മായിയും അമ്മാവനും ആണ് കേട്ടോ ഇത് വല്യച്ചനും വല്യമ്മയും പിന്നെ അത് അമ്മ"....മേഘയുടെ അച്ഛൻ എല്ലാവരെയും പരിചയപ്പെടുത്തി.
"ഇവനാണ് ചെറുക്കൻ കരുൺ ഇത് അമ്മ പ്രേമ ഇത് കാർത്തിക് അച്ചു എന്ന് വിളിക്കും...എന്റെ പേര് കൃഷ്ണൻ"....
"മ്മ്.... മോൻ എന്ത് ചെയ്യുന്നു"??മേഘയുടെ അച്ഛൻ ചോദിച്ചു
"ഞാൻ N.H റിസോർട്ടിൽ FCN ആയി വർക്ക് ചെയ്യുന്നു"...അത് പറഞ്ഞപ്പോൾ മേഘയുടെ അച്ഛന്റെ മുഖം വലിഞ്ഞു മുറുകി.
"അച്ഛൻ എന്താ ജോലി"??...മേഘയുടെ അച്ഛൻ കണ്ണന്റെ അച്ഛനോട് ചോദിച്ചു.
"ഞാൻ ഒരു ആയുർവേദ ഡോക്ടർ ആണ്. ഇപ്പോൾ കുറെ നാളായി ആരേം consult ചെയ്യുന്നില്ല"...
"മ്മ്"....
"എങ്കിൽ മോളെ വിളിക്കാം"....മേഘയുടെ അമ്മ പറഞ്ഞു.
"ആം"...
അമ്മ പോയി അവളെ വിളിച്ചു കൊണ്ട് വരാൻ പോയി. കണ്ണൻ ചെറിയൊരു ചിരിയോടെ എല്ലാവരെയും നോക്കി.മേഘ ആണെങ്കിൽ അടുക്കളയിൽ ആയിരുന്നു.അമ്മ ചെന്ന് അവളുടെ കയ്യിൽ ചായ എടുത്തു കൊടുത്തു.
"അമ്മേ ഞാൻ പോണോ"??
"ചെല്ല് പെണ്ണെ"...വല്യമ്മ പറഞ്ഞു.
ചായ വെച്ച ട്രേയും ആയി അവൾ വിറച്ചു വിറച്ചു ഹാളിലേക്ക് നടന്നു. ഒരു കസവ് സെറ്റ് മുണ്ടും ആയിരുന്നു വേഷം.മെറൂൺ കളർ ബ്ലൗസിൽ ഗോൾഡൻ കളർ വർക്ക് ചെയ്ത ബ്ലൗസ് ആയിരുന്നു.
അവളെ കണ്ടപ്പോൾ കണ്ണന്റെ മുഖത്ത് ഒരു ചെറിയ കുസൃതി ചിരി വിടർന്നു. അവൾ ചായ എല്ലാവർക്കും ആയി കൊടുത്തു. പുറകെ അമ്മായിയും അമ്മയും വല്യമ്മയും കൂടെ പലഹാരം നിരത്തി. വട്ടേപ്പം, ഉണ്ണിയപ്പം, മിസ്ച്ചർ കായ വറുത്തത്, ഉപ്പേരി, ചെറു പഴം വെച്ചില്ല കല്യാണം മുടങ്ങും എന്നാണ് പറയാറ്. ചായ ഊതി കുടിക്കുന്ന കണ്ണനെ അവൾ ഇടംകണ്ണിട്ട് നോക്കി.
എല്ലാവരും പരസ്പരം സംസാരിച്ചു ഇരുന്നു.
"അപ്പോൾ എങ്ങനെയാ കാര്യങ്ങൾ.കുട്ടികൾക്ക് ഇഷ്ടം ആയ സ്ഥിതിക്ക്".....കണ്ണന്റെ അച്ഛൻ വിനയത്തോടെ ചോദിച്ചു.
"അത് പിന്നെ ഒന്നും വിചാരിക്കരുത് ഞങ്ങൾക്ക് ഈ ബന്ധത്തിന് താല്പര്യമില്ല"....മേഘയുടെ അച്ഛൻ എടുത്തു അടിക്കും പോലെ പറഞ്ഞത് കേട്ടു എല്ലാവർക്കും ഞെട്ടൽ ഉണ്ടായി. അവർ പരസ്പരം നോക്കി.
"അളിയാ... നല്ല പയ്യൻ അല്ലെ പിന്നെ എന്താ"??...അമ്മാവൻ ചോദിച്ചു.
"അതല്ല അളിയാ.... ഒരു സർക്കാർ ജോലിക്കാരന് മാത്രേ ഞാൻ എന്റെ മോളെ കൊടുക്കുക ഉള്ളു"....അച്ഛന്റെ സംസാരം കേട്ടു അവരുടെ എല്ലാവരുടെയും മുഖം വലിഞ്ഞു മുറുകി. മേഘയുടെ കണ്ണുകൾ നിറഞ്ഞു.
"അച്ഛാ ചേച്ചിക്ക് ഇഷ്ടം ആണെങ്കിൽ അത് നടക്കുന്നത് അല്ലെ ശരി"....സൂര്യൻ പറഞ്ഞപ്പോൾ അച്ഛൻ അവനെ കടുപ്പിച്ചു ഒന്ന് നോക്കി. കണ്ണന്റെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് മേഘ കണ്ടു. അവൾ വേണ്ട എന്ന അർത്ഥത്തിൽ തല ആട്ടി.
"സർക്കാർ ജോലി ഇല്ല എന്നെ ഉള്ളു ഞങളുടെ മോന് നല്ല വിദ്യാഭ്യാസവും, വിവരവും, സാമ്പത്തികവും ഇവളെ പൊന്നു പോലെ നോക്കാൻ ഉള്ള കഴിവും ഉണ്ട്"....കണ്ണന്റെ അച്ഛൻ പറഞ്ഞു.
"ശരി അതെല്ലാം ശരി ആയിരിക്കാം പക്ഷെ, ഇവരുടെ നക്ഷത്രങ്ങൾ രണ്ടും മുന്നാൾ ആണ്"...അതും കൂടെ കേട്ടപ്പോൾ എല്ലാവർക്കും നിയന്ത്രണം വിട്ടു.
"എന്ന് ആരാ പറഞ്ഞെ അച്ഛനോട്"??....മേഘ ആണ് ചോദിച്ചത്.
"സ്വാമി"....
"നിങ്ങൾക്കു ഈ വിവാഹം നടത്താൻ താല്പര്യമില്ല. അതുകൊണ്ട് ആണ് നിങ്ങൾ നട്ടാൽ കുരുക്കാത്ത ന്യായം പറയുന്നത്.സർക്കാർ ജോലിക്കാരൻ തന്നെ വേണമായിരുന്നു എങ്കിൽ അത് വിളിച്ചപ്പോഴേ പറഞ്ഞൂടാരുന്നോ"??...കണ്ണന്റെ അച്ഛൻ ദേഷ്യത്തോടെ എഴുന്നേറ്റു പുറത്തേക്കു പോയി. പുറകെ അച്ചുവും അമ്മയും കണ്ണനും പോയി.
"കണ്ണേട്ടാ"....മേഘ അവനെ വിളിച്ചു. മേഘയുടെ നിറഞ്ഞു ഒഴുകുന്ന കണ്ണുകൾ കണ്ടതും അവൻ അവിടെ തറഞ്ഞു നിന്നു. അവൾ ഓടി അവന്റെ അടുത്ത് എത്തി.
"കണ്ണേട്ടാ ഞാൻ".....അവളുടെ ശബ്ദം ഇടറി.
"നിന്നെ എനിക്ക് ജീവന. ഇത് നിന്റെ തെറ്റും അല്ല ഒരിക്കലും ഞാൻ എന്റെ വാവയെ കുറ്റം പറയില്ല. ഒരു ഉറപ്പ് ഞാൻ എന്റെ വാവക്ക് തരാം നീ അല്ലാതെ മറ്റൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടാകില്ല"....
"കണ്ണേട്ടാ".....അവൾ അവനെ കെട്ടിപ്പിടിച്ചു കൊണ്ട് അവന്റെ മാറിലേക്ക് വീണു. അവൻ അവളെ ചേർത്തു പിടിച്ചു. അത് കണ്ടതും മേഘയുടെ അച്ഛൻ അവളെ അവനിൽ നിന്ന് അടർത്തി മാറ്റി തലങ്ങും വിലങ്ങും തല്ലി. അമ്മാവനും വല്യച്ചനും അയാളെ പിടിച്ചു മാറ്റി. കണ്ണൻ അയാളുടെ കയ്യിൽ കയറി പിടിച്ചു.
"ഇപ്പോൾ നിങ്ങൾ ഇവളെ തല്ലുമ്പോൾ എനിക്ക് നോക്കി നിൽക്കാനേ കഴിയൂ. നിങ്ങൾ ഇവളുടെ അച്ഛൻ ആയി പോയി. ഇനി ഇവളെ തല്ലരുത്.പ്ലീസ് ".....താഴാവുന്ന അത്രയും താഴ്ന്നാണ് കണ്ണൻ പറഞ്ഞത്.അത്രയും പറഞ്ഞു കണ്ണൻ പുറത്തേക്കു ഇറങ്ങി അവന്റെ അച്ഛന്റെ അടുത്തേക്ക് പോയി.
"നീ വിളിച്ചാൽ മേഘ വരുമെങ്കിൽ നീ കൂടെ കൂട്ടിക്കോ നിങ്ങടെ വിവാഹം അച്ഛൻ നടത്തി തരും"....കണ്ണൻ ഒന്ന് ആലോചിച്ചു നിന്നു.എന്നിട്ട് ശ്വാസം ഒന്ന് വലിച്ചു വിട്ടു.വീടിന്റെ അകത്തേക്ക് കയറി.
"വാവേ"...കരഞ്ഞു കൊണ്ട് നിന്ന മേഘ അവനെ നോക്കി. അവൾ ഓടി അവന്റെ അടുത്ത് ചെന്നു.
"ഞാൻ വിളിച്ചാൽ നീ വരുമെങ്കിൽ നിന്നെ കൊണ്ട് പോകാൻ ഞാൻ തയ്യാർ ആണ്. പൊന്നു പോലെ നോക്കിക്കോളാം ഞാൻ".... അവൾ അവന്റെ മുഖത്തേക്ക് നോക്കി പൊട്ടിക്കരഞ്ഞു.മേഘ അവന്റെ കൈ പിടിക്കാൻ തുടങ്ങിയ നിമിഷം അവളുടെ അച്ഛൻ അവളെ പിടിച്ചു വലിച്ചു.
"അച്ഛാ വിട്.... വിട് അച്ഛാ.... എനിക്ക് പോണം...എന്നെ വിട്".......മേഘ അലമുറ ഇട്ടു കരഞ്ഞു.
കണ്ണന്റെ നേർക്ക് കൈ ഓങ്ങി. പെട്ടെന്ന് ആ കൈ അച്ചു കേറി തടഞ്ഞു.
"തല്ലും അടിയും എല്ലാം ദാ അവിടെ... ഇവന്റെ ദേഹത്ത് താൻ തൊട്ടാൽ"....അച്ചു വിരൽ ചൂണ്ടി പറഞ്ഞു.
"മക്കളെ നിങ്ങൾ ഇപ്പോൾ പൊക്കോ ഞങ്ങൾ വിളിക്കാം"...എന്ന് പറഞ്ഞു അമ്മാവൻ അവരെ സമാധാനിപ്പിച്ചു വിട്ടു.
"കണ്ണേട്ടാ.... കണ്ണേട്ടാ"....എന്ന് അവൾ കരഞ്ഞു കൊണ്ട് വിളിക്കുന്നത് മാത്രം ആയിരുന്നു കണ്ണന്റെ മനസ്സിൽ.
മേഘയുടെ അച്ഛൻ അവളെ തറയിൽ കൂടെ ഇട്ടു വലിച്ചു അവളുടെ മുറിയിലിട്ട് പൂട്ടി.
"അച്ഛാ... തുറക്ക്... വാതിൽ തുറക്ക്... അച്ഛാ പ്ലീസ്.. "...മേഘ വാതിലിൽ കൊട്ടിക്കൊണ്ടിരുന്നു.
"അളിയനെന്താ ഭ്രാന്തായോ"??അമ്മാവൻ ചോദിച്ചു.
"ഇറങ്ങേടാ എന്റെ വീട്ടിൽ നിന്ന്"...മേഘയുടെ അച്ഛൻ പറഞ്ഞു.
"അളിയാ ഞങ്ങള്"...
"ഇറങ്ങി പോടാ"...
"ഡോ ഇറങ്ങിക്കോളാം ഞങ്ങള്. പക്ഷെ ഞങ്ങടെ കൊച്ചിന് എന്തെങ്കിലും പറ്റിയാൽ താൻ പിന്നെ ഭൂമിക്കു മുകളിൽ ഉണ്ടാകില്ല"....
മേഘയുടെ അച്ഛൻ അവരെ രൂക്ഷമായി നോക്കി. അവർ ഇറങ്ങി പോയി. ആര് തടഞ്ഞിട്ടും അവർ നിന്നില്ല.
"നിങ്ങൾ എന്താ മനുഷ്യ ഈ കാണിച്ചേ"??....മേഘയുടെ അമ്മ ചോദിച്ചു.മിണ്ടരുത് എന്ന് അയാൾ ചൂണ്ട് വിരലുകൊണ്ട് അവരെ കാണിച്ചു.
"ഇന്ന് അവളെ സ്വാമിയുടെ അടുത്ത് കൊണ്ട് പോകണം"....അത് അകത്തിരുന്ന മേഘ കേട്ടു. അവൾ കരഞ്ഞു കൊണ്ട് നെഞ്ചിൽ കൈ വെച്ചു. അവൾക്കു ആ പേര് കേട്ടപ്പോൾ തല പൊട്ടി പോകും പോലെ തോന്നി. അവൾ ഒരു ഭ്രാന്തിയെ പോലെ അലറി വിളിച്ചു.
തുടരും
രചന :-അനു അനാമിക
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...