നീ ഇല്ലാ നേരം ചേരാതെ വാനിൽ Part 3

Valappottukal


"കണ്ണേട്ടൻ എന്താ ഇവിടെ"??... മേഘയുടെ ചോദ്യം കേട്ടു അവൻ ഞെട്ടി തിരിഞ്ഞു എല്ലായിടത്തും നോക്കി.

"ഇത്. ... ഇത് എന്റെ മുറി അല്ലേ ??ആണല്ലോ കുറച്ച് നേരം മുൻപ് അതേ ആയിരുന്നു"...

"അതല്ല കണ്ണേട്ടൻ എങ്ങനെയാ അകത്തു വന്നത് ??

"ഞാൻ വാതിൽ തുറന്നു അല്ലേ വന്നത്. ഭിത്തി പൊളിച്ചു അല്ലല്ലോ. ഇനി തൂണ് പൊളിച്ചു വരാൻ ഞാൻ നരസിംഹം ഒന്നും അല്ലല്ലോ"!!

"ദേ പൊട്ടൻ കളിക്കാതെ എന്റെ മുന്നിൽ"...

''പോടീ അവിടുന്ന്"...

"അമ്മു മോള് എവിടെ ??

"അമ്മു മോളോ വന്നപ്പോൾ തന്നെ എല്ലാരേം ചാക്കിൽ കെട്ടി ഇത് എങ്ങോട്ടാ ???"

"ചോദിച്ചതിന് മറുപടി പറ "

"അവൾ താഴേക്കു പോയി "... കണ്ണൻ ആ മുറി മുഴുവൻ നോക്കി.

"ഓ തമ്പുരാട്ടി വന്നു കയറിയപ്പോൾ തന്നെ ഭരണം തുടങ്ങിയോ ??

"എന്നതാ"??

"ഓ എന്നതാ ന്ന് !!എന്ത് ഭാഷ ആടി ഇത്"??

"ഞങ്ങൾ കോട്ടയംകാർ ഇങ്ങനെയാ ഞങ്ങടെ ഫാഷ ഇങ്ങനെയാ"...

"ഫാഷാ അല്ല ഭാഷ"....

"അതെനിക്ക് അറിയാം "

"നിനക്ക് ഉണ്ട  അറിയാം"....

"കണ്ണേട്ടൻ ഈ മുറി വൃത്തി ആയി വെച്ചൂടെ "??

"ഓ പിന്നെ രാവിലെ 9നു പോകുന്നു രാത്രി 10. 30ക്ക് വന്നു കിടക്കുന്ന ഞാൻ ഇനി ഇതിന്റെ ഭംഗി നോക്കി നടക്കാം"....

''എന്നാ പറഞ്ഞാലും കുറെ ന്യായം ഉണ്ടല്ലോ"....

"നീ ഡ്രസ്സ്‌ മാറിയോ"??...

"മ്മ്"...

"ജസ്റ്റ്‌ മിസ്സ്‌....ശേ"...

"അല്ലേലും കണ്ണേട്ടന് ടൈമിംഗ് തീരെ ഇല്ല "..... അതും പറഞ്ഞു കുസൃതി ചിരി ചിരിച്ചു  മേഘ വാതിൽ തുറക്കാൻ നോക്കി.

"മോളെ... അത് ലോക്ക് ആ ഇങ്ങു പോര്.... ഇങ്ങു പോര്..."...അവൾ അവനെ ഒറ്റപുരികം പൊക്കിക്കൊണ്ട് എളിയിൽ കൈ കുത്തി നിന്നു''....

" ഇതെന്റെ മുറി എന്റെ കതക് ഞാൻ തൊട്ടാൽ മാത്രമേ അവൻ അനങ്ങൂ"....കണ്ണൻ പറഞ്ഞു. ..

"ഷമ്മി ഹീറോ ആണെന്ന് കൂടെ പറ...."

"അതിന് ഹീറോയിസം ഞാൻ കാണിച്ചില്ലല്ലോ... കാണിക്കാൻ പോകുന്നതല്ലേ ഉള്ളു. കട്ടിലിൽ ഇരുന്ന കണ്ണൻ മേഘയുടെ കൈ പിടിച്ചു വലിച്ചു. അവൾ അവന്റെ മടിയിൽ പോയി ഇരുന്നു.

"ന്റെ അമ്മച്ചി.... കാണുന്ന പോലെ അല്ലല്ലോഡി നല്ല വെയിറ്റ് ആണല്ലോ"....

"വിട് മനുഷ്യ.... "...അവൾ എഴുന്നേൽക്കാൻ ശ്രെമിച്ചതും അവൻ അവളുടെ അരയിൽ രണ്ടു കയ്യും കൊണ്ടും വട്ടം പിടിച്ചു. അവളുടെ ശരീരത്തിൽ കൂടി ഒരു മിന്നൽ പാഞ്ഞു പോകും പോലെ തോന്നി. അവൾ ശരിക്കും വിറച്ചു. അവൾ കണ്ണന്റെ മുഖത്തേക്ക് നോക്കി. അവൻ കണ്ണ് ഇമ ചിമ്മാതെ അവളെ തന്നെ പ്രണയ പൂർവ്വം  നോക്കി ഇരുന്നു.

"കണ്ണേട്ടാ വിട്... അവിടെ അന്വേഷിക്കും"...അവൾ വളരെ മൃദു ആയി പതിഞ്ഞ സ്വരത്തിൽ അവന്റെ കാതിൽ  പറഞ്ഞു.

"ഇത്രയും നേരം എന്നോട് വായിട്ട്  അലച്ച പെണ്ണാണോ ഇപ്പോ ഒരു പൂച്ച കുഞ്ഞിനെ പോലെ എന്റെ മടിയിൽ ഇരിക്കുന്നത്"??...അവൻ ശബ്ദം താഴ്ത്തി ചോദിച്ചു. അവൾ എന്ത് പറയണം എന്ന് അറിയാതെ താഴേക്കു നോക്കി. ഇടയ്ക്ക് എപ്പോഴോ അവരുടെ കണ്ണുകൾ തമ്മിൽ ഒന്ന് കോർത്തു. കൺപീലികൾ പോലും ഒരേ താളത്തിൽ ചലിച്ചു. പതിയെ മേഘയുടെ കണ്ണുകൾ കണ്ണന്റെ ചൊടികളിൽ ഉടക്കി നിന്നു. നിമിഷ നേരം കൊണ്ട് അവൻ ആ ചൊടികളിൽ നനവ് പടർത്തി നിന്നിരുന്ന തേൻ നുകർന്നു.

"കണ്ണേട്ടാ.... എന്ന് ശ്വാസം മാത്രം കേൾപ്പിച്ചു കൊണ്ടുള്ള അവളുടെ ആ വിളി അവനെ വീണ്ടും ഹരം കൊള്ളിച്ചു. കണ്ണന്റെ കൈ കൾ അവളുടെ അരക്കെട്ടിൽ അമരുമ്പോൾ അവൾ അവനിലേക്ക് കൂടുതൽ ചേർന്ന് ഇരുന്നു. അവളുടെ ചുണ്ടുകളെ വെറുതെ വിട്ടു കൊണ്ട് കണ്ണന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലും മുഖത്തും എല്ലാം ഒഴുകി നടന്നു. കണ്ണുകൾ ഇറുക്കെ അടച്ചു കൊണ്ട് അവൾ അവന്റെ ശ്വാസത്തിൽ അലിഞ്ഞു ചേർന്നു. കൈ വിരലുകൾ അവന്റെ തല മുടിയിൽ കൂടി ഒഴുകി നടന്നു. അവന്റെ കറുത്ത  ഷിർട്ടിൽ അവൾ മുറുക്കെ പിടിച്ചു വലിച്ചു.

പതുക്കെ അവൻ അവളെ സ്വതന്ത്ര ആക്കി. രണ്ടു പേരുടെയും മുഖത്ത് ചെറിയ നാണം തെളിഞ്ഞു നിന്നു.

അവൻ പതിയെ അവളുടെ മുടി പുറകോട്ടു ഇട്ടു കൊടുത്തു കൊണ്ട് ഇടുപ്പിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

"കല്യാണം വരെ എനിക്ക് എന്റെ പെണ്ണിനെ ഓർക്കാൻ ഇത്രയും മതി"....അവൾ ഒരു തേങ്ങലോടെ അവനെ ഇറുകെ പുണർന്നു.

വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു കണ്ണൻ വാതിൽ തുറന്നു. അവൻ ഉടുത്ത മുണ്ട് അഴിഞ്ഞു പോയിരുന്നു. അതിൽ പിടിച്ചു കൊണ്ട് ആണ് വാതിൽ തുറന്നത്.

അമ്മു ആയിരുന്നു വാതിൽ മുട്ടിയത്  അവന്റെ ആ കോലം കണ്ടപ്പോൾ അമ്മു ഒന്ന് ഞെട്ടി.

"ദൈവമേ ഇങ്ങനെ പോയാൽ ഉടനെ ഞങ്ങൾ എല്ലാവരും അപ്പച്ചി ആകേണ്ടി വരുമല്ലോ"....അവൾ മനസ്സിൽ ഓർത്തു ചിരിച്ചു. അമ്മു അവനെ നോക്കി പേടിപ്പിച്ചു കൊണ്ട് മുറിയിലേക്ക് കയറി.മേഘയെയും കൊണ്ട് പുറത്തേക്കു പോയി.

"ഞാൻ ഒന്നും അറിഞ്ഞില്ല... അവൾ ഒന്ന് ഒച്ച വെച്ചിരുന്നു എങ്കിൽ ഒന്ന് ഉറക്കെ കരഞ്ഞിരുന്നു എങ്കിൽ ഞാൻ ഉണർന്നെനെ"... എന്ന രീതിയിൽ കണ്ണൻ നിന്നു.

അമ്മുവും മേഘയും പുറത്തേക്കു ഇറങ്ങി.

"ഇനി ഉടനെ ഒന്നും ചേച്ചിയെ അന്വേഷിച്ചു വരണ്ട ഞങ്ങൾ കുറച്ച് സംസാരിക്കാൻ പോകുവാ"....അമ്മു കണ്ണനോട് പറഞ്ഞു.

"മ്മ്... വാവേ"...മേഘ തിരിഞ്ഞു നോക്കി.

അമ്മു കലിപ്പിച്ചു നോക്കിയപ്പോൾ കണ്ണൻ ഒന്നുമില്ല എന്ന് കാണിച്ചു.

"ചേച്ചിയെ വാവേ എന്നാണോ വിളിക്കുന്നെ ചേട്ടായി ??

"അതേ"

"എങ്കിൽ ഞങ്ങൾ വാവ ചേച്ചി എന്ന് വിളിക്കാം"...

"മ്മ് ഇഷ്ടമുള്ളത് വിളിച്ചോ ''

"നാല് കൊല്ലം പ്രേമിച്ചിട്ട് കിട്ടിയത് നാല് ഉമ്മ... ആ അതെങ്കിലും കിട്ടിയല്ലോ... ഭാഗ്യം "

"ടാ.... ആ കൊച്ചിന്റെ വീട്ടിൽ അറിയുവോ ഇഷ്ടത്തിൽ ആണെന്ന്"??... കണ്ണന്റെ അച്ഛൻ അങ്ങോട്ട്‌ വന്നു.

"ഇല്ല"....

"എങ്കിൽ എന്റെ പൊന്നു മോൻ വാ ഞങ്ങൾ കാർന്നോന്മാർക്ക്  കുറച്ച് ചോദിക്കാൻ ഉണ്ട്".... അച്ഛനും കൊച്ചച്ഛനും കൂടി കണ്ണനെയും കൊണ്ട് അടുത്ത മുറിയിലേക്ക് പോയി.

"ഈശ്വര ഇവർ എന്നെ വഴി തെറ്റിക്കാൻ കൊണ്ട് പോകുവാണോ എങ്കിൽ ഇന്ന് തന്നെ അവൾ എന്നെ ഡിവോഴ്സ് ചെയ്യും"....

"എന്താടാ വരുന്നില്ലേ"??

"ഏഹ്.... ഞാൻ ദാ വന്നു"... കണ്ണൻ അവരുടെ ഒപ്പം മുറിയിലേക്ക് പോയി.

ഇതേ സമയം... അമ്മുവും വാവ ചേച്ചിയും കൂടെ വേറെ ഒരു മുറിയിൽ എത്തി. വാതിൽ തുറന്നപ്പോൾ നേരത്തെ കണ്ട പട മുഴുവൻ അവിടെ ഇരുപ്പുണ്ട്.

"ആ വാ ഏട്ടത്തി... ".. ചക്കര അവളെ വിളിച്ചു.

"ഇവിടെ ഇരിക്ക്".... പൊന്നു പറഞ്ഞു. വാവ ചേച്ചി കട്ടിലിൽ ഇരുന്നു.

"ചേച്ചി എന്താ വിയർക്കുന്നെ  ??ഞങ്ങൾ പിടിച്ചു തിന്നുക ഒന്നുമില്ല"... വാവ ഒന്ന് ചിരിച്ചു. അവരും ചിരിച്ചു.

"ചേച്ചിയെ ഇങ്ങോട്ട് കൊണ്ട് വന്നത് എന്തിനാണ് എന്ന് അറിയുവോ"??...വർഷ ചോദിച്ചു. ഇല്ല എന്ന അർത്ഥത്തിൽ മേഘ കണ്ണടച്ച് കാണിച്ചു.

"ഞങ്ങടെ ചേട്ടായിടെ love story കേൾക്കാൻ വേണ്ടിയാ"....

"കടവുളേ മൂർഖൻ പാമ്പിനെ ആണല്ലോ ചവിട്ടിയത്"....മേഘ ഓർത്തു.

"മ്മ് പറ ചേച്ചി ഞങ്ങടെ ചേട്ടനെ അങ്ങ് കോട്ടയത്ത്‌ ഉള്ള ചേച്ചി എങ്ങനെ വളച്ചെടുത്തു "??

"വളച്ചു എടുക്കാൻ അത് കമ്പി ആണല്ലോ.... ഞാൻ അങ്ങേരെ അല്ല അങ്ങേരു എന്നെയ വളച്ചത് "...അവൾ മനസ്സിൽ ആലോചിച്ചു.

"ഹാ പറ ചേച്ചി ഇത് എന്താ ആലോചിക്കണെ  "??...അവർ എല്ലാവരും കൂടെ ചോദിച്ചു.

"മ്മ് പറയാം"...

"ഓക്കേ... പിള്ളേരെ ഇനി ആരും മിണ്ടരുത്"...അപ്പു പറഞ്ഞു.

"ഞങളുടെ love സ്റ്റോറി കുറച്ച് ട്രാജഡി ആണ്....ആദ്യം തന്നെ മേഘ ഇൻട്രോ കൊടുത്തു.

"കണ്ണേട്ടനെ പരിചയപ്പെടും  മുൻപേ എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. കട്ട പ്രണയം ആയിരുന്നു ഒരു വർഷം. ആളുടെ പേര് മനു. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ആള് എന്നെ വിളിച്ചിട്ട് പറഞ്ഞു എനിക്ക് ഇനി ഈ റിലേഷൻ മുന്നോട്ട് കൊണ്ട് പോകാൻ താല്പര്യം ഇല്ല എന്ന്.അന്ന് ഞാൻ ശരിക്കും തകർന്നു. കാരണം പോലും അറിയാതെ ആ പ്രണയം പൊട്ടി ചിതറി പോയി. വിളിച്ചു ഒരുപാട് എടുത്തില്ല... മെസ്സേജ് എല്ലാം block ചെയ്തു. നമ്പർ ഉൾപ്പെടെ മാറ്റി കളഞ്ഞു ആള്. വല്ലാത്ത ഒരു ഡിപ്രെഷൻ സ്റ്റേജ് ആയി ഇരിക്കുന്ന സമയത്തു ആണ് ഞാൻ സോഷ്യൽ മീഡിയയിൽ ഇൻവോൾവ്  ആകുന്നത്. ഒരിക്കൽ ഒരു ചേട്ടൻ ഇട്ട പോസ്റ്റിനു താഴെ ആയി കണ്ണേട്ടന്റെ കമന്റ്‌ കണ്ടാണ് ഞാൻ അത് വായിച്ചത്. കൗമാരക്കാർ ആയുള്ള പെൺകുട്ടികളും മറ്റ് ചില പെൺകുട്ടികളും തലയിൽ ഷാൾ ഇട്ടു മറച്ചു ബൈക്കിൽ കാമുകന്മാരുടെ  ഒപ്പം പോകുന്നു ഇതാണ് ഇപ്പോഴത്തെ പ്രണയം  അതിന് എതിരെ പ്രതികരിക്കണം എന്നാരുന്നു പോസ്റ്റ്‌. കണ്ണേട്ടന്റെ കമന്റ്‌... ഇതാണ് പ്രണയം എന്ന് നിന്നോട് ആരാടാ ഊളെ പറഞ്ഞത് അവൻ വല്യ കണ്ടു പിടുത്തവും ആയി ഇറങ്ങിയിരിക്കുന്നു ഇതാരുന്നു കണ്ണേട്ടന്റെ കമന്റ്‌. അത് വായിച്ച എനിക്ക് അതിൽ കണ്ണേട്ടൻ പറയാൻ ബാക്കി വെച്ചത് എന്താണ് എന്ന് അറിയാൻ ആകാംഷ തോന്നി. ഞാൻ കണ്ണേട്ടന് മെസ്സേജ് അയച്ചു"....

"അപ്പോ അങ്ങോട്ട്‌ ചെന്ന് കേറി കൊടുത്തു അല്ലേ"??... മാളു ചോദിച്ചു. എല്ലാവരും ചിരിച്ചു അവളുടെ ചോദ്യത്തിൽ.

"എന്നിട്ട്"??...കൊച്ചു ചോദിച്ചു.

"എന്നിട്ട് എന്താ ഞാൻ മെസ്സേജ് അയച്ചു. ആ പോസ്റ്റിന്റെയും കമന്റ്‌ന്റെയും സ്ക്രീൻ ഷോർട് ആണ് ആദ്യം അയച്ചത്. ഇതിന്റെ ബാക്കി എന്താ പറയാതെ ഇരുന്നത് എന്ന് ചോദിച്ചു. അതിന്റെ ബാക്കി ഞാൻ പറഞ്ഞാൽ കൂടി പോകും എന്ന് മാത്രം കണ്ണേട്ടൻ പറഞ്ഞു. പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല. കണ്ണേട്ടൻ ഇങ്ങോട്ട് മെസ്സേജ് അയച്ചു കൊണ്ടിരുന്നു. പരിചയം ഇല്ലാത്ത ആൾ അല്ലേ അതുകൊണ്ട് പേര് ഒഴിച്ചു ബാക്കി എല്ലാം ഞാൻ മാറ്റി പറഞ്ഞു"...

"നമ്മുടെ ചേട്ടായി ഒരു കോഴിയും ആണോ"??പൊന്നു ചോദിച്ചു.

"ഹഹഹ... എന്നിട്ട് പിന്നെയോ ??

"എന്നിട്ട് രണ്ടു ദിവസം കൊണ്ട് തന്നെ ഞങ്ങൾ നല്ല കൂട്ടായി. പുള്ളി എന്റെ ഫോട്ടോ കാണണം അല്ലെങ്കിൽ ഒരു വോയിസ്‌ എങ്കിലും അയക്കാൻ പറഞ്ഞു. Messenger ഇല്ലാത്തതു കൊണ്ട് ഞാൻ അയച്ചില്ല. പിന്നെ കുറെ നിർബന്ധിച്ചു എന്റെ വാട്സ്ആപ്പ് നമ്പർ കൊടുത്തു. എന്റെ ഫോട്ടോ കണ്ടു സൗണ്ട് കേട്ടു അതിന്റെ പിറ്റേ ദിവസം നിങ്ങടെ ചേട്ടായി എന്നെ കേറി പ്രൊപ്പോസ് ചെയ്തു. ഞാൻ അമ്പിനും വില്ലിനും അടുക്കില്ല എന്ന് കണ്ടപ്പോൾ പുള്ളിടെ പഴയ തേപ്പ് കഥ എന്നോട് പറഞ്ഞു. സത്യം പറയാല്ലോ ഞാൻ അന്ന് വല്യ ലോല ഹൃദയ ആരുന്നു. ഞാൻ ആ കഥയിൽ വീണു. 5വർഷം സ്നേഹിച്ച പെണ്ണ് വേറെ ഒരുത്തനെ കണ്ടപ്പോൾ പോയി എന്നും അതിന്റെ വിഷമത്തിൽ കുടിച്ചിട്ട് വന്നപ്പോൾ ബൈക്ക്  ആക്‌സിഡന്റ് ആയി എന്നൊക്കെ കേട്ടപ്പോൾ എന്റെ മനസ്സ് അങ്ങ് ഉരുകി"....

"ന്റെ പൊന്നു ചേച്ചി അന്ന് ആക്‌സിഡന്റ് ആയത് വണ്ടിടെ ബ്രേക്ക്‌ പോയതാ"....മാളു പറഞ്ഞു.

"മ്മ് അത് ഞാൻ അറിഞ്ഞത് 3വർഷം കഴിഞ്ഞപ്പോഴാ"....

"ഹഹഹഹ... എന്നിട്ടോ"??....

"എന്നിട്ട് രണ്ടു ദിവസം ദിവ്യ പ്രേമം ഉണ്ടായിരുന്നു മൂന്നാം ദിവസം മുതൽ അവോയ്ഡ് ചെയ്യാൻ തുടങ്ങി. വിളിച്ചാൽ എടുക്കില്ല മെസ്സേജ് അയച്ചാൽ മിണ്ടില്ല ഇതൊക്കെ തന്നെ. നമ്മൾ പെൺകുട്ടികൾ അല്ലെങ്കിലും ഏറ്റവും കൂടുതൽ നമ്മളെ അവോയ്ഡ് ചെയ്യുന്ന ചെറുക്കനെ അല്ലേ സ്നേഹിക്കാൻ പോകുകയുള്ളൂ. വല്ലതും സംസാരിക്കുക ആണെങ്കിൽ പോലും രണ്ടു വാക്ക് മാത്രം. അതിന്റെ ഇടയ്ക്ക് പറഞ്ഞു നമ്മൾ തമ്മിൽ സെറ്റ് ആകില്ല വേണ്ട എന്ന്. ഞാൻ കുറെ കരഞ്ഞത് മിച്ചം. എന്റെ കരച്ചിൽ കാരണം മാത്രം ആള് ഇട്ടേച്ചു പോയില്ല. ഒരു വർഷത്തോളം ഇത് ഇങ്ങനെ തുടർന്നു. പിന്നെ പിന്നെ ഞാൻ മൈൻഡ് ചെയ്യാതെ ആയി. ഇങ്ങോട്ട് 2പറഞ്ഞാൽ അങ്ങോട്ടും തിരിച്ചു പറയാൻ തുടങ്ങി. ദിവസവും 30വട്ടം വിളിക്കുന്ന ഞാൻ വിളിക്കാതെ ആയി. മിണ്ടാതെ ആയി. അപ്പോൾ ആൾക്ക് മനസിലായി ഞാൻ വേണ്ടാന്ന് വെക്കാനുള്ള പ്ലാൻ ആണെന്ന്. സെറ്റ് ആകില്ല എന്ന് പറഞ്ഞ ആള് തന്നെ ഇങ്ങോട്ട് വന്നു സെറ്റ് ആക്കി. കുറെ വെയിറ്റ് ഇട്ടു കേട്ടോ ഞാൻ പിന്നെ സഹകരിക്കാം എന്ന് വെച്ചു. അപ്പോഴേക്കും ഞാൻ കുറച്ച് ബോൾഡ് ആയി. എന്നെ പോലെ അല്ലല്ലോ കണ്ണേട്ടന് ജോലി ഉണ്ട് തിരക്ക് ഉണ്ട് അതൊക്കെ മനസ്സിലാക്കി പെരുമാറാൻ തുടങ്ങിയപ്പോൾ ഏട്ടനും ഹാപ്പി ആയി. നമ്മൾ പെൺകുട്ടികൾ പച്ച പൈങ്കിളി ആകുമ്പോൾ ആണ് ഈ ആണുങ്ങൾക്ക് തല കനം തുടങ്ങുന്നേ. എന്നാൽ വേറെ ഒരുത്തനോട് മിണ്ടിയാൽ അല്ലെങ്കിൽ അടുത്ത് ഒന്ന് പെരുമാറിയാൽ ഏത് കാട്ടു പോത്തും മൂക്കും കുത്തി വീഴും. പിന്നെ ഞങ്ങൾക്ക് ഇടയിൽ പ്രണയതേക്കാൾ കൂടുതൽ വഴക്ക് ആണ് ഉണ്ടാവുക. മിക്ക couples നെ പോലെയും രാത്രി വിളി ഇല്ല. മുടിഞ്ഞ ചാറ്റിങ് ഇല്ല. വിളിക്കും വിശേഷം തിരക്കും അത്രയൊക്കെയെ ഉള്ളു. Sex പറയാനോ അല്ലെങ്കിൽ വേറെ ഒരു വൃത്തികേട് ഒന്നും കാണിക്കാൻ കണ്ണേട്ടന് തോന്നിയിട്ടില്ല. അതിലൊക്കെ കണ്ണേട്ടന് 100മാർക്ക്‌ ഉണ്ട്. കാര്യം അടിയും തല്ലും എല്ലാം ആണെങ്കിലും എന്റെ നെഞ്ച് പിടഞ്ഞാൽ അവിടെ അറിയാം ന്റെ മുഖം മാറിയാൽ സൗണ്ട് മാറിയാൽ കണ്ണേട്ടൻ കണ്ടു പിടിക്കും"..... മേഘ പറഞ്ഞു നിർത്തി.

"എന്നാലും ഈ കണ്ണൻ ചേട്ടായി ദുഷ്ടൻ ആണ്. നമ്മളോട് ആരോടും ഇങ്ങനെ ഒരാളെ കുറിച്ച് പറഞ്ഞതും ഇല്ല. ഇതിനെ കുറെ വിഷമിപ്പിക്കുകയും ചെയ്തു",.... ചക്കര എഴുന്നേറ്റു ചെന്ന് മേഘയെ കെട്ടിപ്പിടിച്ചു. പിന്നെയും അവർ എല്ലാവരും സംസാരിച്ചു ഇരുന്നു. എല്ലാവർക്കും പെട്ടെന്ന് തന്നെ മേഘയെ ഇഷ്ടം ആയി. കുറച്ച് കഴിഞ്ഞു ശോഭ ആന്റി മുറിയിലേക്ക് വന്നു.

"എടി പിള്ളേരെ കുറച്ച് പേര് താഴേക്കു വന്നേ അവിടെ അടുക്കളയിൽ ആളില്ല"....അവർ എല്ലാവരും എഴുന്നേറ്റു കുറച്ച് പേർ അടുക്കളയിലേക്ക് പോയി. കുറച്ച് പേർ ഡ്രസ്സ്‌ പാക്ക് ചെയ്യാൻ പോയി. ചിപ്പിയുടെ കല്യാണം കാരണം എല്ലാവരും കൂടെ ഒന്ന് ഒത്തു കൂടിയത് ആയിരുന്നു. ചിപ്പിയും, റിൻസി, ജൂണ, റിയ ചേച്ചിമാർ വൈകുന്നേരം വരും എന്ന് അമ്മു പറഞ്ഞു. മേഘയും അടുക്കളയിലേക്ക് പോയി.

എല്ലാവരും തിരക്കിട്ട ജോലിയിൽ ആണ്.

"മോള് അവിടെ പോയി ഇരുന്നോ..."...കണ്ണന്റെ അമ്മ പറഞ്ഞു.

"സാരമില്ല അമ്മേ"....

"ചേച്ചി.... ഇത് എന്ത് മീനാ"??...തങ്കമണി ആന്റി കണ്ണന്റെ അമ്മയോട് ചോദിച്ചു. അമ്മയുടെ കൂടെ മേഘയും അങ്ങോട്ട്‌ പോയി.

"ഇത് കണ്ടിട്ട് ഇല്ലല്ലോ ഇതുവരെ"....അമ്മ സംശയം പ്രകടിപ്പിച്ചു.

"ഇത് കരിമീൻ ആണ് അമ്മേ"...മേഘ പറഞ്ഞു.

"ആണോ ??ഇത് ഇവിടെ മേടിച്ചിട്ടില്ല...ഞങ്ങൾ കണ്ടിട്ടും ഇല്ല"...അമ്മ പറഞ്ഞു.

"ഇതിപ്പോ എങ്ങനാ കറി വെക്കുന്നെ"??...ആന്റി ചോദിച്ചു.

"സാധാരണ കറി വെക്കും പോലെ വെക്കാം"...അമ്മ പറഞ്ഞു.

"വേണ്ട അമ്മേ അന്നേരം ടേസ്റ്റ് കിട്ടില്ല.വെട്ടി തന്നാൽ ഞാൻ കരിമീൻ പൊളിക്കാം "....

"മോൾക്ക്‌ ഇതൊക്കെ അറിയുവോ"??...അമ്മ ചോദിച്ചു.

"ന്റെ പ്രേമ ആന്റി അത് കോട്ടയം ആണ് അത് മറന്നോ.... അച്ചായന്മാരുടെ  നാട്ടിൽ നിന്ന് വന്ന ആളോട് ആണോ ചോദിക്കുന്നെ"....മാളു ചോദിച്ചു.

"എങ്കിൽ ഞാൻ വെട്ടി തരാം"....ആന്റി മീൻ വെട്ടാൻ ഇരുന്നു. മേഘ ഉള്ളിയും, കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി,മഞ്ഞ പോടീ എല്ലാം സെറ്റ് ആക്കി ഗ്രെവി  ഉണ്ടാക്കി വെച്ചു. മീൻ വെട്ടി കൊണ്ട് വന്നപ്പോൾ അവൾ അത് പുരട്ടി മീൻ പൊള്ളിച്ചു എടുത്തു വാഴ ഇലയിൽ.

ഉച്ചക്ക് 1.30ആയപ്പോൾ എല്ലാവരും ഡൈനിങ്ങ്  ടേബിൾനു ചുറ്റും ഇരുന്നു.

ചോറ്, മോര്, പയർ തോരൻ, പപ്പടം, സാമ്പാർ,ചിക്കൻ കറി, ചിക്കെൻ ഫ്രൈ, കരിമീൻ പൊള്ളിച്ചത്, അച്ചാർ ഇത്രയും ആയിരുന്നു വിഭവങ്ങൾ. മേഘയെ കണ്ണന്റെ അടുത്ത് ഇരുത്തി പ്രേമ അമ്മ അവൾക്കു ഭക്ഷണം വിളമ്പി കൊടുത്തു. അവൾ അത് കഴിച്ചു. കണ്ണന്റെ മുഖം കണ്ടപ്പോൾ അവൾക്കു മനസിലായി രണ്ടെണ്ണം അടിച്ചു എന്ന്. അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു.

"മീൻ പൊള്ളിക്കാൻ  നിങ്ങൾക്കു അറിയാരുന്നോ "??...കൊച്ചച്ചൻ ചോദിച്ചു.

"അത് പുതിയ മകളുടെ സ്പെഷ്യൽ ഡിഷ്‌ ആണ്"...ഓമന ആന്റി ചിരിച്ചു കൊണ്ട് പറഞ്ഞു.

"എന്തായാലും പറയാതെ ഇരിക്കാൻ മേല സൂപ്പർ ആയിട്ടുണ്ട് കേട്ടോ മോളെ"....കൊച്ചച്ചൻ പറഞ്ഞു. എല്ലാവരും അത് ശരി വെച്ചു.

"ഇവിടെ ഉള്ള വാലുകൾക്ക് ചമ്മന്തി അരയ്ക്കാൻ  പോലും അറിയില്ല"....ശോഭ ആന്റി പറഞ്ഞു.

"ആഹാ ഇപ്പോ ഞങ്ങൾ ഔട്ട്‌ ആയല്ലേ.... പുതിയ മോളെ കിട്ടിയപ്പോൾ ഞങ്ങളെ ഔട്ട്‌ ആക്കി അല്ലേ"??...നിലത്തു ഇരുന്നു ഭക്ഷണം കഴിച്ചു കൊണ്ട് ഇരുന്ന കുഞ്ഞു ചോദിച്ചു.

"ചിലർ വരുമ്പോൾ ചരിത്രം വഴി മാറും"....വല്യച്ഛൻ പറഞ്ഞു.

"ചരിത്രം മാത്രമല്ല ചിലരെ കുറിച്ച് ഉണ്ടായിരുന്ന ചിത്രവും മാറി"...അമ്മു കണ്ണനെ ഒന്ന് ആക്കി പറഞ്ഞു. കണ്ണൻ കുടിച്ചു കൊണ്ടിരുന്ന വെള്ളം നെറുകയിൽ കയറി അവൻ ഇരുന്നു ചുമച്ചു. മേഘ അവന്റെ തലയിൽ കൊട്ടുന്നത് കണ്ടു എല്ലാവരും പരസ്പരം ചിരിച്ചു.

"ചിപ്പിക്കും അവളുമാർക്കും നഷ്ടം ആയി പോയി"....ലീല ആന്റി  പറഞ്ഞു.

"ശരിയാ... വാവ ചേച്ചി നാളെ പോയാൽ പോരെ നമുക്ക്"??...ചക്കര ചോദിച്ചു.

"അയ്യോ നാളെ എനിക്ക് തിരിച്ചു പോകണം മോളെ"...

"അതിന്റെ ഇടയ്ക്ക് മേഘ മോൾക്ക്‌ പേരും ഇട്ടോ എല്ലാവരും"??....ബിന്ദു ആന്റി ചോദിച്ചു.

"മ്മ് ചേട്ടായി വിളിക്കുന്നത് കേട്ടതാ"....

ഭക്ഷണം കഴിഞ്ഞു അമ്മമാർക്ക് എല്ലാവർക്കും മേഘ വിളമ്പി കൊടുത്തു. എല്ലാവർക്കും പുതിയ ഒരു മോളെ കൂടെ കിട്ടിയ സന്തോഷം ഉണ്ടാരുന്നു മുഖത്ത്. പെട്ടെന്ന് തന്നെ അവൾ എല്ലാവർക്കും പ്രിയപ്പെട്ടവൾ ആയി.

സമയം അഞ്ചു ആകാറായപ്പോൾ മേഘ ചുരിദാർ മാറി ഫ്രഷ് ആയി വന്നു. യദുവിനെ വിളിച്ചു സ്ഥലം പറഞ്ഞു കൊടുത്തു. അവൻ എത്തി.അവൾക്കു വേണ്ടി റോഡിൽ കാത്ത് നിന്നു. എല്ലാവരുടെയും മുഖം ഇപ്പോ കരയും എന്ന ഒരു സ്റ്റൈൽ ആയി.

"വേഗം പെട്ടിയും ഭാണ്ഡവും ആയി ഇങ്ങു വന്നേക്കണം"...കുഞ്ഞാന്റി അവളെ കെട്ടിപ്പിടിച്ചു പറഞ്ഞു. അവൾ ചിരിച്ചു കൊണ്ട് അവളെ കെട്ടിപ്പിടിച്ചു.

"എടി ഞാൻ കൊണ്ട് പോയി വിടാം"...കണ്ണൻ പറഞ്ഞു.

"കുടിച്ചിട്ട് വണ്ടി ഓടിക്കണ്ട "....

"ഭരണം തുടങ്ങിയോ ഇപ്പോഴേ"??,കണ്ണൻ ആലോചിച്ചു.

എല്ലാവരോടും യാത്ര പറഞ്ഞു മേഘ. എല്ലാവരും അവളെ കെട്ടിപിടിച്ചു. നാത്തൂന്മാർ  എല്ലാവരും അവളുടെ ഫോൺ നമ്പർ വാങ്ങി. മേഘ കണ്ണന്റെ അച്ഛന്റെയും അമ്മയുടെയും കാലിൽ വീണു അനുഗ്രഹം വാങ്ങി.

മേഘയും കണ്ണനും വീടിന്റെ പുറത്തേക്കു ഇറങ്ങി റോഡിലേക്ക് നടന്നു. അവളുടെ കണ്ണ് എന്തുകൊണ്ടോ നിറഞ്ഞു. അവന്റെയും.

"കണ്ടു കൊതി തീർന്നില്ല"...അവൻ പറഞ്ഞു.

"Thank you ഇത്രയും നല്ലൊരു ദിവസം എനിക്ക് തന്നതിന്"...

"മ്മ്"...കണ്ണൻ ഒന്ന് മൂളി. അവൾ യദു കാണാതെ കണ്ണന്റെ  കവിളിൽ ഒരു ഉമ്മ നൽകി അവൾ യദുവിന്റെ വണ്ടിയിൽ പോയി കയറി. കണ്ണുകൾ തുടച്ചു കൊണ്ട് യാത്ര പറഞ്ഞു. കണ്ണൻ വീട്ടിലേക്കു ചെന്നപ്പോൾ വീട് ശരിക്കും ഉറങ്ങിയാ പോലെ. അവൻ അകത്തേക്ക് കയറിയപ്പോൾ എല്ലാവരും അവനെ ദേഷ്യത്തോടെ നോക്കി കൊണ്ട് ഇരിക്കുക ആണ്.

"പടച്ചോനെ പണി വല്ലതും പാളിയോ"??...

തുടരും

രചന :-അനു അനാമിക

To Top