സോൾമേറ്റ്സ്

Valappottukal


കാത്തിരിപ്പിനൊടുവിൽ അവൻ വാച്ചിലേക്ക് നോക്കിയപ്പോ സമയം 3.30 കഴിഞ്ഞിരിക്കുന്നു  ഈ പെണ്ണിന്റെ ബസ്സിതുവരെ എത്തിയില്ലലോ  2.45 നു എത്തണ്ടതാ ഇപ്പൊത്തന്നെ മുക്കാൽ മണിക്കൂർ വൈകിയല്ലോ ... ഫോൺ വിളിച്ചിട്ട് ഓഫും ഇനിയിപ്പോ കോൺടാക്ട് ചെയ്യാൻ ഒരു മാർഗ്ഗവുമില്ലാത്തതുക്കൊണ്ട്  വരുന്ന ഓരോ ബസ്സിലും അവൾക്കുവേണ്ടി കണ്ണുപരതിക്കൊണ്ടിരുന്നു....

   ഞാൻ ആരെയാ കാത്തിരിക്കുന്നതെന്നല്ലേ ആലോചിക്കുന്നത്....     എന്റെ പേര് മഹേഷ്‌. മഹി എന്നാണ് എല്ലാവരും വിളിക്കുക. തിരുവന്തപുരത്ത്‌  2വർഷമായി ജോലിചെയ്യുന്നു..
               ഇനി ഞാനാരെയാ കാത്തു നിൽക്കുന്നതെന്നു പറയാം എന്റെ പ്രിയകൂട്ടുക്കാരി അനാമിക, എഞ്ചിനീയറിംഗ് ചേർന്നതുമുതൽ എന്റെ ബെസ്റ്ഫ്രണ്ട്‌ , എല്ലാതരികിടക്കും കൂട്ടുനിക്കുന്നവൾ,
എന്റെ വിഷമങ്ങൾ അവളുടെ കുട്ടിക്കളികളാൽ മാറ്റുന്നവൾ ,  എന്റെ എല്ലാരഹസ്യങ്ങളും അറിയുന്നവൾ. ന്യൂജൻ ഭാഷയിൽ പറഞ്ഞാൽ ന്റെ സ്വന്തം ചങ്ക്.. അവൾക്കിവിടെ ഒരു ജോലി ശരിയായിട്ടുണ്ട് ഞാനവിടെ ഉള്ളത്കൊണ്ട് എന്നെയാണ് വിളിച്ചത്
എഞ്ചിനീയറിംഗ് കഴിഞ്ഞതിനുശേഷം ഇന്നാദ്യമായാണ് ഞങ്ങൾ കാണാൻ പോകുന്നത്..
=================================

ഒരു പുതിയ ബസ്സ് വന്നപ്പോൾ ഞാനവിടെ പോയി നിന്ന് ഇതിലെങ്ങാനും ആ മൊതലുണ്ടെങ്കിലോ എന്നോർത്തു  ഇറങ്ങുന്ന ഓരോരുത്തരെയും നോക്കി.വിചാരിച്ചതു പോലെ അവൾ ഈ ബസ്സിലുണ്ടായിരുന്നു. അവളിറങ്ങിയതും ചുറ്റും എനിക്കുവേണ്ടിയുള്ള പരതൽ ആയിരുന്നു.അവളെ കണ്ടതും ഞാനവളുടെ നേരെനടന്നടുത്തു എന്നെ കണ്ടപാടെ ഒരു  ചിരിയും പാസ്സാക്കി അവൾ പറഞ്ഞു

"സോറി മഹി എന്റെ ഫോൺ ഓഫ്‌ ആയി പിന്നെ അതുമല്ല  വരുന്നവഴി ഒരു മരം വീണു ബ്ലോക്കായി അതാ ഇത്രയ്ക്കും വൈകിയത്. "
    ചോദിക്കുന്നതിനു മുൻപേ അവൾ എല്ലാം ഒറ്റശ്വാസത്തിൽ പറഞ്ഞൊതുക്കി..

" വാ നമുക്ക് വല്ലതും കഴിക്കാം. രാവിലെ ഇറങ്ങിയതല്ലേ "

എന്നും പറഞ്ഞവളുടെ ബാഗും വാങ്ങി അടുത്തുള്ള ഹോട്ടലിലേക്ക് നടന്നു..  കഴിക്കുന്നതിനടയിൽ
അവളുടെ ഹോസ്റ്റലും ജോലിയുടെ  കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞപ്പോഴല്ലേ മനസിലായത് അവളുടെ മെയിൻ ഉദ്ദേശം സിവിൽസർവിസ് പരിശീലനത്തിന്  പോവാനാണെന്ന്. പകൽ  സമയങ്ങളിൽ  ടീച്ചിങ്ങും പിന്നെ രാവിലെ  പരിശീലന  ക്ലാസ്സും. അന്നൊരുപാട് ഞങ്ങൾ സംസാരിച്ചു  വൈകുന്നേരമായപ്പോൾ ഞാനവളെ ഹോസ്റ്റലിലാക്കി ഫ്ലാറ്റിൽ  വന്നു കിടന്നു.

   സത്യംപറഞ്ഞാൽ  ഒരുപാട്  സമയമെടുത്താണ്  ഈ സിറ്റിയോടും  ജോലിയുമായി ഇഴുകിച്ചേർന്നത്... ജോലിയുടെ ടെൻഷനും റിസ്കും ആലോചിക്കുമ്പോൾ ചിലപ്പോഴെങ്കിലും ആലോചിച്ചപോകും പഴയ എഞ്ചിനീയറിംഗ് കാലമായിരുന്നു നല്ലതെന്ന്. അവളുവരുന്നുവെന്നു അറിഞ്ഞപ്പോഴാ ഒരു ഉന്മേഷമൊക്കെ തോന്നിയത്.. ഇനിയിപ്പോ കൂട്ടുക്കൂടാനൊരാളായല്ലോ. പണ്ടത്തെ കോളേജ്ഡേസ് ഓർത്തു എപ്പോഴാ ഉറങ്ങിയതെന്നറിയില്ല രാവിലെ അവളുടെ വിളി വന്നപ്പോഴാ എഴുനേറ്റത്.

     "ടാ മഹി നീ എന്തായാലും  എന്റെ കോളേജ് വഴിയല്ലേ ജോലിക്ക്  പോകുന്നെ എന്നെയും കൂട്ടാവോ ?? "

"ആ..അനു.. ഞാൻ വന്നേക്കാം "

എന്നും പറഞ്ഞു  എഴുനേറ്റു കുളിച്ച് റെഡിയായി  ഇറങ്ങി.പിന്നീടെന്നും അവളെ കൊണ്ടുവിടലും കൊണ്ടുവരലും ഒരുപതിവായി അവളുടെ മുഖത്തും ഒരാശ്വാസമുണ്ട് അറിയാത്ത ഒരു സ്ഥലത്ത് കൂട്ടിനു ഞാനുള്ളതിന്റെ  ഒരു സന്തോഷം...  എന്നും ക്ലാസ്സിലെ വിശേഷങ്ങൾ മുടങ്ങാതെ പറയും അതുകേട്ടില്ലെങ്കിൽ എനിക്കും ഒരു സുഖമുണ്ടാവില്ല കാരണം എന്നും കളിയാക്കാനുള്ള വക അതിൽനിന്നും കിട്ടും...

   കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഒരു ദിവസം ഞാനും അവളും ഞങ്ങളുടെ  ഫ്രണ്ട്സും കൂടി ഒരു ഞായറാഴ്ച്ച പുറത്തുനിന്നും ഭക്ഷണം  കഴിക്കാനും ബീച്ചിലും  കറങ്ങാൻ പോയി. പിന്നീടുള്ള എല്ലാ എല്ലാ ഒഴിവുദിവസങ്ങളിലും പുറത്തുനിന്നുള്ള ഭക്ഷണവും  കറക്കവും ശീലമായി.. അത് ഒരു ദൃഢമായ കൂട്ടുക്കെട്ടിന്‌  കാരണമായി..

ഒരിക്കലും മറക്കാത്ത രീതിയിലുള്ള പിറന്നാളാഘോഷങ്ങൾ (നല്ല മുട്ടൻ പണികൾ ) അവളുടെ സ്വന്തം കൈക്കൊണ്ടുണ്ടാക്കിയ  നല്ല ദുരന്തം ഭക്ഷണങ്ങൾ..   പിന്നെ തമ്മിലുള്ള  ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം നല്ല രസമായിരുന്നു.
ഞങ്ങളുടെ ഗ്രൂപ്പിൽ അവൾ മാത്രമായിരുന്നു സിവിൽ സർവീസ് പരിശീലനത്തിന്  പോയിരുന്നത്,  അതുകൊണ്ട് അവളെ കൂട്ടത്തിൽ ആരേലും കളിയാക്കുമ്പോൾ ഒരു ഡയലോഗ് ഉണ്ട് 

"എന്നെ കളിയാക്കണ്ടട്ടോ... ഞാൻ ഭാവിയിലെ ആരാന്നറിയോ നിങ്ങൾക്ക്???? "

അവളിതു പറഞ്ഞു തീരുപോഴേക്കും  ഞാൻ പറയും

"ഭാവിയിലെ അടുക്കളക്കാരി "

അതിനവളുടെ മറുപടി നല്ല അസ്സൽ ഇടി ആവും..
=================================

ഒരിക്കൽ  ഞാനെന്റെ കസിന്റെ മാര്യേജ് ആയപ്പോൾ വീട്ടിലേക്കു പോവൻനേരം  അവളോട്‌ പറഞ്ഞപ്പോൾ ആ മുഖം വാടിയത് ഞാനറിഞ്ഞു ... പോവാൻ നേരം വിളിച്ചപ്പോൾ അവൾ പറഞ്ഞതിതായിരുന്നു

  " മാര്യേജ് കഴിഞ്ഞാൽ പെട്ടന്ന്  ഇങ്ങു വന്നോണം നി. ഇല്ലെങ്കിൽ എനിക്ക് ഒരു ഉഷാറുണ്ടാവില്ല.. പിന്നെ അമ്മയോടെന്റെ  സ്പെഷ്യൽ   അനേഷ്വണം പറയണം. "

"ഓക്കേ മാഡം."

എന്നും പറഞ്ഞു വീട്ടിലേക്ക് പോകുന്നവഴി മനസുമുഴുവൻ അവളായിരുന്നു. കൂട്ടുകാരെല്ലാം ചോദിച്ചപ്പോലെ  ഞാനവളെ പ്രണയിച്ചുതുടങ്ങിയോ????  
ഞങ്ങൾ തമ്മിൽ  ഇനി പ്രണയമാണോ??
ഒരുപാടാലോചിച്ചെങ്കിലും അതിനൊരുത്തരം തരാൻ എന്റെ മനസിന്‌ കഴിഞ്ഞില്ല. പക്ഷെ അപ്പോഴും ഒരുകാര്യം വളരെ വ്യക്തമായിരുന്നു മറ്റെല്ലാ കൂട്ടുക്കാരേക്കാൾ കൂടുതൽ ഞാനവളെ സ്‌നേഹിക്കുന്നുണ്ടെന്ന്.

വീട്ടിൽ എത്തിയപ്പോൾ അവളെ വിളിച്ചെങ്കിലും അവളെടുത്തില്ല,  പിന്നെ തിരക്ക് കാരണം ഒന്ന് ഫോൺ എടുക്കാൻ പോലും നേരം കിട്ടിയില്ല. കസിൻസ് എല്ലാവരും ഉള്ളതുകൊണ്ട് അവരുമായി അങ്ങുകൂടി. ഇടക്കുവല്ലപ്പോഴുമാണ് എല്ലാവരും ഒത്തുചേരുന്നത്.. കിടക്കാൻ നേരം  നോക്കിയപ്പോഴാ അവളൊരുപാട് മെസ്സേജ് അയച്ചിരുന്നെന്നു.  അതിനെല്ലാം കൂടി ഞാനൊരു മറുപടികൊടുത്തു

"സോറി ഡി നല്ല തിരക്കായിരുന്നു... "

അതിനുമറുപടിയായി അവൾ പറഞ്ഞു

" ആ വീട്ടിൽപോയപ്പോ നമ്മളെയൊക്കെ മറന്നല്ലേ... "

വെറുതെയവളെ ചൂടാക്കാൻ വേണ്ടി ഞാനും പറഞ്ഞു.

" മം മറന്നുപോയി. ഓർമിപ്പിച്ചത് നന്നായിട്ടോ 😁😁"

പിന്നീടൊന്നും പറഞ്ഞില്ല.. വീണ്ടും അവളെ ചൂടാക്കാൻ ഞാൻ കസിൻ സിസ്റ്ററുമായുള്ള ഫോട്ടോ ഡി പി ഇട്ട്..

' ഇതാരാ?? "
   അവൾ ചോദിച്ചപ്പ്പോൾ  ഞാൻ പറഞ്ഞു
"ഇതെന്റെ പെണ്ണ് ന്റെ ഭാര്യ."

അതുപറഞ്ഞുതീർന്നതും  അവൾ

"ഓക്കേ ബൈ "

എന്നും പറഞ്ഞോരുപ്പോക്ക്...

ഞാൻ പറഞ്ഞു

"അനു ഞാൻ ഒരു തമാശ പറഞ്ഞതാ. ജസ്റ്റ്‌ ഫോർ കൊല്ലിങ് "

അപ്പൊ അവൾ പറഞ്ഞു

"ഞാൻ ബുക്ക് വായിക്കാൻ  പോവാ പിന്നെ കാണാം ബൈ "

പിന്നെ വിളിച്ചിട്ടും എടുത്തില്ല മെസ്സജുമില്ല
പിന്നെ അവളെ കണ്ടത് അടുത്ത  ഞായറാഴ്ച്ചയാണ്. അന്നും അവൾ വലുതായൊന്നും മിണ്ടിയില്ല. ഞങ്ങളെ കണ്ടിട്ടാവാം ഫ്രണ്ട്‌സ് ചോദിച്ചു എന്താ പ്രശ്നമെന്ന്   ഒന്നുമില്ല എന്ന് ഒഴിഞ്ഞുമാറിയെങ്കിലും അവർ വിട്ടില്ല എല്ലാം കേട്ടപ്പോൾ അവരെല്ലാം പറഞ്ഞു  ഇഷ്ടമാണെങ്കിൽ അത് സമ്മതിച്ചു പരസ്പരം സ്നേഹിച്ചുടെ ഇതൊരുമാതിരി പോസ്സസീവെനസും തല്ലും. പക്ഷെ അതിനും  ഒരു മറുപടിയെനിക്ക് തന്നില്ല.പകരം ഒരുതരം അകൽച്ചയായിരുന്നു അവൾക്കെന്നോട്.

           ഇതുംകൂടിയായപ്പോൾ ഞാനവളെ കണ്ട് സംസാരിച്ചു.

"അനു അവർ പറയുന്നപ്പോലെ ഒന്നും നമ്മൾക്കിടയിൽ ഇല്ലല്ലോ പിന്നെന്താ നീ  ഒഴിഞ്ഞുമാറുന്നേ.. ഇറ്റ്സ് അൺസഹിക്കബിൾ. "

അതിനുമറുപടിയൊരു ചിരിയായിരുന്നു..

വീണ്ടും ഞങ്ങളുടെ സൗഹൃദം ദൃഢമായെങ്കിലും....എവിടേയോ അവളോടെനിക്ക് പ്രണയമായിരുന്നു... പറഞ്ഞില്ല പറയാൻ ധൈര്യമില്ലായിരുന്നു.. തമാശരൂപേണ പലതവണ ആ ഇഷ്ടം പറഞ്ഞെങ്കിലും അവളതു കാര്യമാക്കിയില്ല...

ഒരിക്കലും ഒന്നിക്കാൻ കഴിയില്ല എന്നറിഞ്ഞുകൊണ്ട് ഒരു 2വർഷം ഞാനവളെ പ്രണയിച്ചു.. 
=================================
എന്റെ എൻഗേജ്മെന്റിനു മുൻപ് ഒരിക്കൽക്കൂടി ഞാൻ ചോദിച്ചു.

" നിനക്കെന്റെ ഭാര്യയായിക്കൂടെ അനു. ഞാൻ നിന്നെ സ്നേഹിച്ചിരുന്നു.."

അതിനു മറുപടി ഇതായിരുന്നു....

" വേണ്ട മഹി. അതുശരിയാവില്ല.. രണ്ടുവീട്ടിലും ജാതി ഒരു പ്രശനമാവും... അതുകൊണ്ടുമാത്രമാ  അറിഞ്ഞിട്ടും അറിയാത്തപോലെ നടിച്ചത് നിന്റെ സ്നേഹം..  മേ ബി  പിന്നീട് അതൊരു വിഷമമായി നിൽക്കും..  നമ്മുടെ സ്നേഹം ഇങ്ങനെ നിൽക്കുന്നത് തന്നെയാ എന്നും ഭംഗി... "
=================================

"എന്താ മാഷേ ഭയങ്കര ആലോചനയിൽ ആണല്ലോ... എന്താ ഈ പത്രവും പിടിച്ചു കണ്ണടച്ചിത്ര  ആലോചന... "

ന്റെ ഭാര്യ,  ശ്രീ വിളിച്ചപ്പോഴാണ് ഓർമകളിൽ നിന്നും എണീറ്റത്....

ഒന്നുമില്ല ഞാൻ വെറുതെ ഓരോന്നും ആലോചിച്ചതാ...
 
"ആഹാ ഇന്നും നമ്മുടെ കളക്ടർ കൂട്ടുകാരിയെ പത്രത്തിൽ കണ്ടല്ലേ...  നടക്കട്ടെ നടക്കട്ടെ "

പോടിയവിടന്നു തുടങ്ങിയവളുടെ കളിയാക്കൽ...

"ഓർമ്മകൾക്കെന്തു  സുഗന്ധം
എന്നാത്മാവിൻ  നഷ്ട  സുഗന്ധം.... "

ഈ പാട്ടുംപാടി ഒരു ചിരിയും പാസ്സാക്കി അവളടുക്കളയില്ലേക്ക് പോയി....

ഇന്നവൾക്കും എനിക്കും ഒരു കുടുംബമുണ്ട് കുട്ടികളുണ്ട്. നിന്നവർക്ക് വേണ്ടിയാണു ജീവിതം.. അന്ന് അനു  പറഞ്ഞതുതന്നെയാ ശെരി... ഇന്നും അവളെന്നു പറയുമ്പ്പോൾ ഒരു പ്രേത്യേക ഇഷ്ടമാ.. മറ്റാരോടും തോന്നാത്ത സൗഹൃദവും കരുതലും പ്രണയവും ഒത്തുചേർന്ന ഒരുതരം സ്നേഹം.. അതെന്നും ഹൃദയത്തിന്റെ കോണിൽ പൊടിപിടിച്ചുകിടപ്പുണ്ട് ഇങ്ങനെ വല്ലപ്പോഴും പൊടിതട്ടിനോക്കാൻ പാകത്തിൽ....
കൂടുതൽ നല്ല കഥകൾക്കായി വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ...
രചന:  Diya Aadhi

To Top