Diya Aadhi
"എനിക്ക് ഒരു പ്രണയത്തിനോട് താല്പര്യം ഇല്ല.. ഏട്ടനെന്താ വട്ടാണോ??..
എനിക്ക് പ്രണയം എന്ന് കേൾക്കുന്നതെ കലിയാണ്.. ഇനി നമ്മൾക്കിടയിൽ ഈ സംസാരം വേണ്ട... "
അവളുടെ അറുത്തുമുറിച്ചുള്ള മറുപടി കേട്ടപ്പോൾ ഇനിയെന്താ പറയാ എന്നുള്ള ആലോചനയിൽ ആയി.... കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ വീണ്ടും അവളോടായി പറഞ്ഞു...
"ആമി...... ഞാൻ നിന്നോട് ഒരു മരംചുറ്റി പ്രണയം ആണോ ആവശ്യപെട്ടത്.....?????
ഒന്നിലേലും ഞാനൊരു ഇരുപത്തിയെട്ടു വയസ്സായ ആൾ അല്ലെ?? അതിന്റെ മച്യുരിറ്റി ഒക്കെ ഉണ്ടെന്നു തന്നെയാ എന്റെ വിശ്വാസം....ഞാൻ തമാശക്കല്ല ഇത് നിന്നോട് ചോദിച്ചത്. ജീവിതകാലം മുഴുവൻ കൂടെ കൂട്ടാൻ തന്നെയാ.... "
ഇത്രെയും പറഞ്ഞു പെണ്ണിനെ ഇടംകണ്ണാൽ നോക്കി.....
എവിടെന്ന് 🙄🙄🙄🙄🙄🙄🙄 പെണ്ണിന് ഒരു ഭാവമാറ്റവും ഇല്ല.... അങ്ങനെ അങ്ങ് വിട്ടാൽ പറ്റില്ലന്ന് ഞാനും മനസ്സിൽ കരുതി.
രണ്ടും കല്പിച്ചു ഞാൻ വീണ്ടും പറഞ്ഞു...
"പറഞ്ഞത് മനസ്സിലായില്ലെങ്കിൽ വീണ്ടും പറയാം.... ഞാൻ നിന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു.... ന്റെ ഭാര്യ ആക്കാൻ ആഗ്രഹിക്കുന്നു.... എന്റെ കുട്ടികളുടെ അമ്മ ആക്കാൻ ആഗ്രഹിക്കുന്നു... അവരുടെ കുട്ടികളുടെ മുത്തശ്ശി ആക്കാൻ ആഗ്രഹിക്കുന്നു... മുതുമുത്തശ്ശി ആക്കാൻ ആഗ്രഹിക്കുന്നു.... "
"ഒന്ന് നിർത്തുന്നുണ്ടോ..... "
അവളുടെ അലർച്ച കേട്ടപ്പോഴാ വായിൽനിന്നു വീണ വാക്കുകളെ കുറിച്ചു ബോധം വന്നത്... ശോ ആകെ ചളം ആക്കിയല്ലോ എന്നോർത്ത് ഞാൻ വീണ്ടും നോക്കിയപ്പോൾ എന്നെ കൊല്ലാനുള്ള ദേഷ്യം ആ കണ്ണിൽ ഞാൻ കണ്ടു...
ഇത്രേം പറയണ്ടായിരുന്നു എന്നോർത്ത് ഞാൻ ഒരു നിഷ്കു ചിരി അങ്ങ് ഇട്ടിട്ട് പറഞ്ഞു.
"സോറി ആമി... മനപ്പൂർവം അല്ല.... പിന്നെ നിന്നെ എനിക്ക് സഹോദരി ആയി കാണാനാവില്ല... പക്ഷെ ആ രീതിയിൽ എല്ലാവിധ കെയറും ഞാൻ തരും... എന്നോട് മിണ്ടാതിരിക്കല്ലേ ഇനി ഇതിന്റെ പേരിൽ.... "
അവളുടെ മറുപടി ഒരു മൂളലിൽ ഒതുങ്ങി...
ഇന്നിനി അതെ കുറിച്ചു സംസാരിച്ചാൽ ഡാർക്ക് സീൻ ആവും എന്ന നല്ല ബോധ്യം ഉള്ളത്ക്കൊണ്ട് ഞാൻ അവളോട് പറഞ്ഞു...
"പോയി പഠിച്ചോ.... എന്തേലും ഡൌട്ട് ഉണ്ടെങ്കിൽ ചോദിച്ചാമതി.... ഞാൻ പറഞ്ഞു തരാം... "
അതിനും ഉത്തരം ഒരു മൂളലിൽ ഒതുക്കി... ഒന്ന് തിരിഞ്ഞ് നോക്കാതെ അവൾ നടന്നകന്നു....
"ഹും ദുഷ്ട..... "
എന്ന് ഞാൻ മനസ്സിൽ പറഞ്ഞു അവൾ പോയ വഴിയേ നോക്കി.. തിരിച്ചു വീട്ടിലേക്ക് യാത്ര തിരിച്ചു..
വീട്ടിൽ എത്തിയതും കണ്ണുംപൂട്ടി കിടന്നു.. കോഴിക്കോട് ഉള്ള കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ വെച്ചാണ് അവളെ ഞാൻ ആദ്യമായി കണ്ടത്. അന്നൊരിക്കലും കരുതിയില്ല ഇവൾ ആവും എന്റെ ജീവൻ എന്ന്... ആദ്യമൊക്കെ കളിയായി തുടങ്ങിയാ സൗഹൃദം ആയിരുന്നു..പിന്നീട് അത് കംബൈൻഡ് സ്റ്റഡിക്ക് ആയുള്ള കണ്ടുമുട്ടലുകൾ ആയിരുന്നു കൂടുതലും.ആ സമയങ്ങളിലുള്ള തുറന്നു പറച്ചിലിൽ ആണ് ഞങ്ങളെ കൂടുതൽ അടുത്തപ്പിച്ചതും....
പിന്നീട് എപ്പോഴാണ് എനിക്ക് അവളോട് പ്രണയം തോന്നിയത്???? അറിയില്ല....
തനി മുരടൻ ആയ ഞാൻ എങ്ങനെയാ ഇത്രെയും സോഫ്റ്റ് ആയത്... കട്ട കലിപ്പൻ ആയ ഞാനെങ്ങനെയാ ഇത്രയും ക്ഷമ പഠിച്ചത്..... പ്രണയത്തിന്റെ ഓരോ ലീലാവിലാസങ്ങൾ 😂😂😂😂😂 അല്ലാതെ എന്താ ഇപ്പൊ പറയാ...
പക്ഷെ ഇന്ന് അവൾ എന്ന് പറഞ്ഞാൽ എന്റെ ജീവനാണ്....മറ്റൊരാൾക്കും ഞാനവളെ വിട്ട് കൊടുക്കില്ല എന്ന് വീണ്ടും മനസ്സിൽ പറഞ്ഞു ഞാൻ കിടന്നു....
ദിവസങ്ങൾ ഒരോന്നായി കടന്നു പൊയ്ക്കൊണ്ടേ ഇരുന്നു... ഒരുമിച്ചുള്ള പഠനങ്ങൾ ഒരുപാട് ഉണ്ടായിരുന്നെങ്കിലും പിന്നീട് ഞാനവളോട് അതേക്കുറിച്ചു പറഞ്ഞില്ല... പകരം എല്ലാ അർത്ഥത്തിലും അവളെ ഞാൻ സ്നേഹിച്ചുകൊണ്ടേ ഇരുന്നു....
അങ്ങനെ വീണ്ടും ഒരു പുതുവർഷ പുലരിയിൽ ഞാൻ വീണ്ടും അവളോടായി ചോദിച്ചു....
"ആമി.... ഞാൻ പറഞ്ഞ കാര്യത്തിൽ വല്ല ഹോപ്പ് ഉണ്ടോ???? "
വളരെ പ്രതീക്ഷയിൽ ഞാൻ ചോദിച്ചപ്പോൾ അവളുടെ വക മറു ചോദ്യം....
"എന്ത് കാര്യം?? "
ഓ അവൾടെ ഒരു ജാഡ.... എന്റെ അടുത്ത അവളുടെ കളി... ഹും അങ്ങനെ അങ്ങ് വിട്ട് കൊടുക്കാൻ ഞാനും തയ്യാറായില്ല....
"കല്ല്യാണകാര്യം.... നിനക്ക് ഒന്ന് യെസ് പറഞ്ഞൂടെ ആമി ..... "
"ഏട്ടൻ ഇത് വിട്ടില്ലേ??? "
അവളുടെ ഒരു ചോദ്യം... വന്ന ദേഷ്യം കടിച്ചമർത്തി.... ഞാൻ അവളോട് പറഞ്ഞു...
"അങ്ങനെ വിടാൻ വേണ്ടിയല്ല ഞാൻ ഇതൊക്കെ പറഞ്ഞത്... നീ മാറുന്നത് വരെ ഞാൻ കാത്തിരിക്കും "
അതും പറഞ്ഞു ദൂരേക്ക് കണ്ണും നട്ടിരുന്നു..
"ഏട്ടാ... നോക്ക്... എനിക്ക് ഏട്ടനോട് ഒരു വിരോധവുമില്ല... എനിക്ക് അങ്ങനെ ആവണ്ട... പിന്നെ എനിക്ക് ഒരു കല്യാണത്തിന് താല്പര്യം ഇല്ല... "
കേട്ടപാതി ഞാൻ ചോദിച്ചു
"എന്തുക്കൊണ്ട്?? "
"എനിക്ക് സിവിൽ സർവീസ് എഴുതണം.. പിന്നെ ഒരു മാര്യേജ് ഒകെ ചെയ്താൽ അത് ഡ്രോപ്പ് ആവും "
ഞാനും വിട്ട് കൊടുത്തില്ല...
"ആഹാ അതാണോ പ്രശ്നം എന്നാ നീ എന്നെ തന്നെ കെട്ടിയാമതി... ഡ്രോപ്പ് ആവില്ല.. നമുക്ക് ഒരുമിച്ച് പഠിച്ച എഴുതാം.. "
അവളുടെ അടവ് ഞാൻ നാലാക്കി മടക്കി കൈയിൽ കൊടുത്ത സന്തോഷത്തിൽ അവളെ നോക്കി.. അവളുടെ മുഖത്ത് ഒരു ഭാവ പകർച്ചയും ഇല്ല...
"എനിക്ക് ആണുങ്ങളെ ഇഷ്ടം അല്ല.. എനിക്ക് പേടി ആണ് പ്രണയവും വിവാഹവും എല്ലാം... "
നിശ്ശബ്ദതക്ക് വിരാമമിട്ട് ഞാൻ തന്നെ തുടങ്ങി...
"നീ ഇപ്പോഴും ആ പഴയ പ്രണയം ഓർത്തു ഇരിക്കാണോ ആമി... നിനക്ക് അത് മറക്കാറായില്ലേ???നിന്നെ സ്നേഹിക്കുന്ന മനസിലാക്കുന്ന ഒരുത്തൻ നിന്റെ പുറകെ നടക്കുന്നത് നീ ന്താ മനസ്സിലാക്കാത്തത്...നീ അവനെ മനസിലാക്കാൻ നോക്ക്.. പാസ്റ്റിൽ ജീവിക്കാതെ... "
"വെറുതെ കാത്തിരുന്നു സമയം കളയണ്ട... ഏട്ടൻ പഠിക്കാൻ നോക്ക്... "
അവളുടെ ഒരു ഉപദേശം...... വന്ന വാശിക്ക് ഞാനും പറഞ്ഞു...
"ഈ ജന്മം നീ തന്നെയ എന്റെ പെണ്ണ്... അതിലൊരു മാറ്റവും ഇല്ല ... എത്രനാൾ വേണെമെങ്കിലും ഞാൻ കാത്തിരിക്കും.... പിന്നെ നീ പറഞ്ഞ വാക്ക് നിന്നെ ക്കൊണ്ട് തന്നെ ഞാൻ മാറ്റി പറയിപ്പിക്കും... ദാറ്റ് മീൻസ് യെസ് പറയിപ്പിക്കുകയും ചെയ്യും. കല്യാണം കഴിക്കുകയും ചെയ്യും... ന്താ നീ ബെറ്റിനുണ്ടോ??? "
"യെസ്... ബെറ്റ്.... ഏട്ടന് പറ്റുമെങ്കിൽ നോക്ക്... ഏട്ടൻ ജയിച്ച ഞാൻ വാങ്ങിത്തരും ഷാർജഷേക്ക്... "
അവളെ തിരുത്തി കൊണ്ട് ഞാൻ പറഞ്ഞു
"നീ ജയിച്ചാലും ഞാൻ ജയിച്ചാലും ഞാൻ നിനക്ക് വാങ്ങി തരും ഷാർജഷേക്ക്.. "
അതും പറഞ്ഞു ഒരു ചിരിയും പാസ്സ് ആക്കി ലാലേട്ടൻ സ്റ്റൈലിൽ നടന്നു അകന്നു ഞാൻ....
പിന്നീട് ഉള്ള ദിവസങ്ങൾ വേറെ ഒന്നിലും ശ്രദ്ധ കൊടുക്കാതെ പഠിക്കാൻ തുടങ്ങി... രണ്ടുവർഷം അതിനുളിൽ ജോലിയും അവളെയും ഞാൻ നേടും അതായിരുന്നു ലക്ഷ്യം....
വീണ്ടുമൊരു പുതുവർഷ പുലരിയിൽ ജോലിയും കിട്ടി അവളെ പെണ്ണും കണ്ടു കല്യാണവും ഉറപ്പിച്ചപ്പോൾ ലോകം കീഴടക്കിയ സന്തോഷം തോന്നിയിരുന്നു....പിനീട് അങ്ങോട്ട് ഒരു പ്രണയകാലം ആയിരുന്നു...അതിർവരമ്പുകൾ ഇല്ലാത്ത പ്രണയം... കല്യാണ ദിവസം ആ താലി അവളുടെ കഴുത്തിൽ അണിയിച്ചു ആ ചെവിയിൽ മെല്ലെ പറഞ്ഞു....
"ബെറ്റിൽ ഞാനാ ജയിച്ചത്... നിനക്ക് വിഷമം ഉണ്ടോ ആമി.... "
ഒരു കള്ള ചിരിയോടെ അവൾ പറഞ്ഞു
"ന്റെ ഏട്ടൻ ജയിച്ചാൽ ഞാൻ ജയിച്ചതിനു തുല്യം അല്ലെ.... "
കടപ്പാട്
(എവിടയോ ഇരിക്കുന്ന ഏതോ ഒരു ഏട്ടന് 😍😜)
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....