കലിപ്പൻ& കലിപ്പത്തി, ഭാഗം: 9

Valappottukal

['എന്റീശോയെ! ഇങ്ങേരെന്താ ഇവിടെ?'

'അമ്പല നടയിൽ നിന്നിട്ടാണോ കുഞ്ഞാടെ ഈശോനെ വിളിക്കുന്നത്.'

'കൃഷ്ണൻ തന്നെ വേണം എന്നില്ല, കർത്താവായാലും പറഞ്ഞു തന്നാൽ മതി, എന്നെ ഇപ്പൊ ഇവിടെ കൊണ്ട് വന്നു ഇട്ടതിലെ ഉദ്ദേശം. അല്ലെങ്കിൽ വേണ്ട... നീ അല്ലെ മുന്മുൻ ഇതിന്റെ റൈറ്റർ, നീ എങ്കിലും പറഞ്ഞ താ, എന്താ അടുത്തത്? എന്റെ ശവമടക്കാണോ?'

'നിന്റെ സ്റ്റോറി എന്റെ ഭാവനയിൽ നിന്ന് എഴുതുന്നത് നീ ഇവനെ കണ്ട സെക്കൻഡിൽ ഞാൻ നിർത്തിയതാ... എന്നെങ്കിലും നീ ഞാൻ പറയുന്നത് കേട്ടിട്ടുണ്ടോ! പിന്നെ എന്ത് കാര്യത്തിനാ എന്നോട് ചോദിക്കുന്നത്. തല്ക്കാലം നീ നേരെത്തെ വിളിച്ച കർത്താവിനെയോ, അല്ലെങ്കിൽ മുന്നിൽ ഇരിക്കുന്ന കൃഷ്ണനോടൊ ചോദിക്കു!']

"ചെറുക്കന്മാരുടെ വായില് നോക്കി നിക്കാതെ, തിരിഞ്ഞു നിന്ന് പ്രാർത്ഥിക്കെടി പോത്തേ..." അവന്റെ ഡയലോഗ് ആണ്. കണ്ണടച്ച് നിൽക്കുകയാണ് നമ്പർ ത്രീ.

'എന്റ കൃഷ്ണാ! ഇയാൾക്ക് തൃക്കണ്ണുണ്ടോ? കണ്ണടച്ച് നിക്കുവാണല്ലോ... പിന്നെ എങ്ങനെ കണ്ടു?' മിക്കിയുടെ മൈൻഡ് വോയിസ്.

പെട്ടന്ന് നമ്പർ ത്രീ, അവന്റെ തൃക്കണ്ണല്ലാത്ത, സാധാ രണ്ടു കണ്ണുകളും തുറന്നു അവളെ നോക്കി പേടിപ്പിച്ചു. അത് കണ്ടതും, മിക്കി ഞെട്ടി, തിരിഞ്ഞു കൃഷ്ണനെ നോക്കി പറയാനുള്ളതൊക്കെ പെട്ടന്ന് പറഞ്ഞു തീർത്തിട്ട്, വലം വയ്ക്കാൻ പോയി.

ഒരു സംശയത്തിന് തിരിഞ്ഞു നോക്കിയപ്പോ അവള് കണ്ടു, ഒരല്പം പുറകെ ആയി തന്നെ ഉണ്ട് നമ്പർ ത്രീ.

['എന്റമ്മോ! എന്താ ലുക്ക്! അല്ലെങ്കിലും ഈ മലയാളി ചെറുക്കൻമാര് മുണ്ടുടുത്താൽ ഒരു പ്രത്യേക ലുക്ക് ആണ്! ക്രീം ഷർട്ടും, ക്രീം മുണ്ടും. കൊള്ളാല്ലോ... ഇന്നിങ്ങേരുടെ കല്യാണം വല്ലതും ആണോ? ആരാണാവോ ആ പെണ്ണ്? കൊണ്ട് നടക്കാൻ ഒക്കെ ഇങ്ങേരു സൂപ്പറാ... ആ വാ തുറക്കാതിരുന്നാൽ മതി. ഇയ്യോന്റെ കൃഷ്ണാ... ധാ വരുന്നു! മിക്കി... എസ്‌കേപ്പ്...'

ലവൾ വലവും വച്ച്, പ്രാർത്ഥിച്ചിട്ടു, ജീവനും കൊണ്ടോടി.

അവളുടെ സ്പീഡിൽ ഉള്ള പ്രാർത്ഥന കേട്ട് കൃഷ്ണൻ നടയ്ക്കുള്ളിൽ നിന്ന് വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു, ' ഹേയ് മിക്കി, ആ അവസാനം പറഞ്ഞത് എന്താ ? മനസ്സിലായില്ല. .. പറഞ്ഞിട്ട് പോവൂ കുട്ടി. ..'

ആരോട് പറയാൻ! ആര് കേൾക്കാൻ.

]

അമ്പലത്തിന്റെ പുറത്തു ഒരു സൈഡിൽ നിന്നാണ് പ്രസാദവും തീർത്ഥവും വാങ്ങേണ്ടത്. അവള് വച്ചടിച്ചു അങ്ങോട്ട് ചെന്നു. ഒരു 3-4 മിനിറ്റ് വെയിറ്റ് ചെയ്തിട്ടാണ്, തിരുമേനി പ്രസാദവും ആയി വന്നത്.

തീർത്ഥം വാങ്ങാൻ കൈ നീട്ടുമ്പോ, അവളുടെ കയ്യിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഒരു കൈ കൂടെ നീണ്ടു വന്നു. അതിന്റെ ഉറവിടം നോക്കി പോയ മിക്കിയുടെ കണ്ണുകൾ ചെന്ന് നിന്നതു. .. മനസ്സിലായല്ലോ നിങ്ങള്ക്ക്! നമ്പർ ത്രീയിന്റെ മുഖത്തു തന്നെ.

'എന്റെ കൃഷ്ണാ!'

ഇതെല്ലാം അവള് അറിയാണ്ട് വിളിച്ചു പോവുന്നതാണ് കേട്ടോ! ചില ആളുകൾ എത്ര കിട്ടിയാലും പഠിക്കില്ല. അതൊക്കെ നമ്മുടെ മിക്കി, ഒറ്റ അനുഭവം കൊണ്ട് പഠിച്ചു. പാവാട ആയതു കൊണ്ട് കാണാത്തതാ, അവളുടെ മുട്ട് കൂട്ടി ഇടിക്കുന്നത്.

തിരുമേനി അവൾക്കു നേരെ പ്രസാദം നീട്ടി. അവൾ ദക്ഷിണ കൊടുത്തു പ്രസാദം വാങ്ങി...

പുറകിൽ നിൽക്കുന്ന നമ്പർ ത്രീയെ നോക്കാതെ, അവൾ അമ്പലത്തിനു ചുറ്റും വലം വച്ചു, അമ്പലക്കുളത്തിന്റെ പടവുകൾ ഇറങ്ങി. അവൾ അച്ഛനെ വിളിച്ചു വരാൻ പറഞ്ഞു.

ചുറ്റും ഒന്ന് നോക്കി, അവൾ അവിടെത്തെ ഭംഗി ആസ്വദിച്ചു.

'ഒരു ദിവസം ഇവിടെ ഇറങ്ങി കുളിക്കണം. എന്ത് കിടിലൻ കുളം ആണ്. ഈ ആമ്പലും ഒക്കെ കൂടെ വരുമ്പോ, കിടു ഫീൽ ഹേ! ഭയങ്കര നൊസ്റ്റാൾജിയ. .. നീന്തി തുടിയ്ക്കാൻ തോന്നുന്നു. ..' അവൾ വെള്ളത്തിൽ കാൽപാദം നനച്ചു കൊണ്ട് പറഞ്ഞു.

'അതൊക്കെ ഓക്കേ... നല്ല ലുക്കുള്ള കുളം തന്നെ ആണ്. പക്ഷെ നൊസ്റ്റാൾജിയ വരാൻ നീ എപ്പോഴാണ് അതിനു കുളത്തിൽ കുളിച്ചിട്ടുള്ളത്? അത് പോട്ടെ... എന്തോ തുടിക്കുന്ന കാര്യം പറയുന്നുണ്ടായിരുന്നല്ലോ... നിനക്ക് നീന്താൻ അറിയ്യോ? അതും പോട്ടെ... മുട്ടൊപ്പം വെള്ളത്തിൽ താഴെ വീഴാതെ നേരെ ചൊവ്വേ നിക്കാൻ അറിയ്യോ? ആരോ എവിടെയോ എന്തോ പറഞ്ഞു കേട്ടിട്ടുണ്ട്. അതിന്റെ ആണ് അവളുടെ നൊസ്റാൾജിയേയും, നീന്തി തുടിക്കലും. '

ഒരു വളിച്ച ചിരിയും ആയി നിൽപ്പുണ്ട് നമ്മുടെ ഗാഥാ നായിക.

'മിക്കി... നീ ഞെട്ടരുത്.'

'അയ്യോ എന്താ?'

'നിന്നോടല്ലെടി പറഞ്ഞെ, ഞെട്ടല്ലെന്നു! കാര്യം കേൾക്കുന്നതിന് മുന്നേ ചുമ്മാ expression ഇട്ടു ഓവർ ആക്കുവാ...'

'പറഞ്ഞു തൊലയ്ക്കു.'

'ദോ ലവൻ ധിങ്ങോട്ടു വരുന്നുണ്ട്. സ്കൂട്ട് ആയിക്കോ.'

'കർത്താവേ!'

'ഇവിടെ അടുത്തുള്ളത് കൃഷ്ണൻ ആണ്! അങ്ങേരെ വിളി.'

' ഓ ശെരി! കൃഷ്ണാ... കാത്തോളണേ']

മിക്കി തിരിയുമ്പോഴേക്കു, അവൾ നിൽക്കുന്നതിനു തൊട്ടു മുകളിൽ ഉള്ള സ്റ്റെപ്പിൽ നമ്പർ ത്രീ എത്തി.

അവൾക്കു മുഖത്തു നോക്കാൻ പേടി ആയിട്ട്, താഴെ നോക്കി, അവനെ മറികടന്നു പോവാൻ തുടങ്ങി.

ദേണ്ടെ അവൻ അവളുടെ കയ്യിൽ കയറി പിടിച്ചു നിർത്തി.

അവൾ ഇതെന്താ എന്നുള്ള ഭാവത്തിൽ അവന്റെ മുഖത്തേക്കു നോക്കി.

അവന്റെ ഇടതു കൈ കൊണ്ട്, അവളുടെ വലതു കയ്യിൽ പിടിച്ചു, ആ കയ്യിലിരുന്ന പ്രസാദത്തിൽ നിന്ന് ആദ്യം കുറച്ചു ചന്ദനം എടുത്തു നെറ്റിയിൽ തൊട്ടു. പിന്നെ കുംകുമവും എടുത്തു തൊട്ടു.

മിക്കി വായും പൊളിച്ചു 'ഇയാളിത് അമ്പലത്തിൽ നിന്ന് തന്നെ അല്ലെ വരുന്നേ' എന്ന് ആലോചിച്ചു നോക്കി നിൽപ്പുണ്ട്.

പ്രസാദമായി കിട്ടിയ തൃമധുരവും കുറച്ചെടുത്തു വായിലേക്കിട്ടു, അവൻ അവളെ നോക്കി. അവളുടെ വായും തുറന്നുള്ള നിൽപ്പ് കണ്ടു, അവൻ കയ്യിലിരുന്ന പഴവും കൽക്കണ്ടവും അവളുടെ വായിലേക്ക് വച്ചു.

അപ്പോഴാണ് അവൾക്കു റിലേ വന്നത്. അവന്റെ കയ്യി നിന്ന് അവൾ കൈ വലിച്ചെടുത്തു.

"താൻ അമ്പലത്തിൽ നിന്ന് തന്നെ അല്ലെ വരുന്നേ? ഈ ചന്ദനവും പ്രസാദവും തനിക്കു അവിടെന്നു വാങ്ങിക്കൂടായിരുന്നോ?"

"ചന്ദനം ഓക്കെ അങ്ങനെ ചുമ്മാ വാങ്ങി കളയുന്നതെന്തിനാ! നിന്റെ കയ്യിലുണ്ടല്ലോ... നീ ഇത് മുഴുവനും കൂടെ നെറ്റിയിൽ വയ്ക്കാനൊന്നും പോവുന്നില്ലല്ലോ..."

"അത് ഞാൻ ചിലപ്പോ മൊത്തം ആയി വച്ചെന്നിരിക്കും. ഇത് എന്റെ ചന്ദനം ആണ്. ഞാൻ എനിക്ക് തോന്നുന്നത് പോലെ ചെയ്യും"

[

നേരെത്തെ ഇവളെന്തോ പാഠം പഠിച്ചു എന്ന് ഞാൻ പറഞ്ഞില്ലേ! അതൊക്കെ മായ്ച്ചു കളഞ്ഞേക്ക്. ഇവള് എത്ര കിട്ടിയാലും പഠിക്കില്ല.

'ചില്ല് മിക്കി ചില്ല്'

''മുൻമുനേ, അസ്ഥാനത്തു കയറു ദിലീഷ് പോത്തൻ കളിക്കരുതെന്നു ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്. ഒന്നാമത്തെ കലിപ്പായി ഇരിക്കുവാ.'

'കലിപ്പാവുന്നു എന്ന് അറിയാവുന്നതു കൊണ്ടു തന്നെയാ നിന്നോട് അടങ്ങാൻ പറഞ്ഞെ. നീ ചുമ്മാ അവനെ കയറി മൂപ്പിക്കാതെ! അവന്റെ ഒരു കൈക്കില്ല നീ... പോരാത്തതിന് അമ്പലക്കുളവും. മുക്കി കൊന്നു കളയും ചിലപ്പോ നിന്നെ.']

"അതെനിക്കറിയാം നിനക്ക് അരപ്പിരി ലൂസ് ആണെന്ന്."

സമ്മതിക്കില്ല ഈ ചെറുക്കൻ അവളെ ഒന്ന് പറഞ്ഞ മനസ്സിലാക്കാൻ. ഇനി നീ അനുഭവിക്കു! *** ഇത് ഞാനാ, മുന്മുൻ! ***

"താൻ എന്താടോ പറഞ്ഞെ? തനിക്കാടോ അരപ്പിരി പോയി കിടക്കുന്നതു!"

"നീ ഇന്ന് കുളിച്ചോ?"

"എന്ത്?" ആസ്ഥാനത്തെ അവന്റെ ചോദ്യം കേട്ട് അവൾ ഞെട്ടി.

"നീ ഇന്ന് കുളിച്ചോ എന്ന്."

"ഞാൻ കുളിച്ചോ ഇല്ലേന്നു അറിയാൻ ആണോ താൻ അമ്പലത്തിലേക്ക് എഴുന്നുള്ളിയത്?"

"അല്ല! നിന്റെ തലയിൽ ഒരു എട്ടുകാലി."

കേൾക്കേണ്ട താമസം, അവൾ ഒച്ച എടുത്തു കൊണ്ട്, തലയിട്ടു കുടയാൻ തുടങ്ങി.

പടവില് കിടന്നുള്ള അവളുടെ ഡാൻസ് കണ്ടിട്ടാവണം, അവൻ പെട്ടന്നവളെ പിടിച്ചു ചേർത്ത് നിർത്തി. ഒരു കൈ കൊണ്ട് അവന്റെ നെഞ്ചിലേക്ക് അവളുടെ തല ചേർത്ത് പിടിച്ചു, നെറ്റിയിൽ കൈ കൊണ്ട് രണ്ടു തവണ തട്ടി.

[ഓഹ് മൈ ഗോഡ്! അയാളിത് ഏതു പെർഫ്യൂം ആണ് അടിക്കുന്നത്! എന്താ അടിപൊളി സ്മെൽ... നോ, മിക്കി. .. കണ്ട്രോൾ... എനിക്കെന്താ ഷോക്ക് അടിക്കുന്നോ... അതയാളുടെ ഹാർട്ട് ബീറ്റ് അല്ലെ? ഞാൻ ഇങ്ങേരുടെ നെഞ്ചിൽ ആണോ തല വച്ചിരിക്കുന്നത്. വല്ല കുർളക്കും തല വക്കേണ്ടതിനു പകരം']

അവൾ പെട്ടന്ന് അവനെ പുറകിലേക്ക് തള്ളി, നീങ്ങി നിന്നു.

"താൻ ആള് കൊള്ളാല്ലോ... കിട്ടിയ ചാൻസിനു പെൺപിള്ളേരെ കയറി പിടിക്കുന്നോ!"

"നീ ഇവിടുന്നു ഉരുണ്ടു മറിഞ്ഞു താഴെ വീഴണ്ട എന്ന് വിചാരിച്ചു, ഒരു ഹെല്പ് ചെയ്യാം എന്ന് വച്ചപ്പോ..."

"ഉവ്വ! തന്നെ എനിക്ക് അറിയാത്തതൊന്നും അല്ലല്ലോ... പെണ്ണ് പിടിയൻ!" അവള് ചുണ്ടു കൂട്ടിക്കൊണ്ടു തല വെട്ടിച്ചു.

"അയ്യടാ... അതിനു ഇവിടെ എവിടെ പെണ്ണ്?"

"ഡോ"

"നിന്നോട് ഞാൻ മുന്നേ പറഞ്ഞതാ, ഈ കുളിയും നനയും ഒന്നും ഇല്ലാത്ത നിന്നെ ഒക്കെ പെണ്ണിന്റെ കൂട്ടത്തിൽ പെടുത്താൻ പറ്റില്ലാന്ന്. കണ്ടില്ലേ, തലേന്ന് എട്ടുകാലി ഒക്കെ ഇറങ്ങി വരുന്നു. ആ മുടി ഒക്കെ കുടഞ്ഞു നോക്കിയാൽ അറിയാം, വല്ല പാമ്പോ പഴുത്തരയോ മറ്റോ ഇറങ്ങി വരുവോന്നു. നീ എന്താ വിചാരിച്ചെ! ദാവണി ഉടുത്തപ്പോ നീ വെല്യ സുന്ദരി ആയി എന്നോ? നല്ല ബെസ്റ്റ് ആയിട്ടുണ്ട്! ഇങ്ങനേ തന്നെ എടുത്തു പാടത്തു കൊണ്ട് പോയി വക്കാൻ കൊള്ളാം. അവളുടെ ഒരു കാപ്പിരി മുടിയും, ഉണ്ടക്കണ്ണും, അതിനു പറ്റിയ ഒരു തലേം! എന്തൊരു നാറ്റാണ് നിനക്ക്. പോയി കുളിയെടി ശവമേ! നിന്നെ പിടിച്ച ഞാൻ ഇനി പോയി കുളിക്കണം."

പോയി... പോയി... കയ്യിന്നു പോയി.

മിക്കി ദേഷ്യം കൊണ്ട് നിന്ന് വിറക്കുന്നുണ്ട്. മുഖം ഇപ്പൊ ഒരു ഏകദേശം നല്ലോണം പഴുത്ത ലൗലോലിക്കയുടെ കളർ ആയിട്ടുണ്ട്. ചുണ്ടൊക്കെ വിറയ്ക്കുന്നുണ്ട്.

ആവൻ ഇതൊക്കെ നല്ലോണം ആസ്വദിക്കുന്നത് പോലെ അവളുടെ മുഖത്തോട്ടും നോക്കി നിൽപ്പാണ്. ഇടയ്ക്കു പൊട്ടി വരുന്ന ചിരി കടിച്ചു പിടിക്കുന്നുണ്ട്.

"എന്നാ താൻ പോയി കുളിച്ചിട്ടു വാടോ!" ഇതും പറഞ്ഞു അവനെ പിടിച്ചു ഒറ്റ തള്ളു.

അവൻ, ആമേൻ സിനിമയിൽ ശോശാമ്മയുടെ തള്ളു കൊണ്ട് പാലത്തിൽ നിന്ന് മറിഞ്ഞു കെട്ടി വെള്ളത്തിൽ വീഴുന്ന സോളമന്റെ അചാച്ചനെ പോലെ, നേരെ കുളത്തിലേക്ക്.

ഹല്ലേലൂയാ bgm നു പകരം "ഗോകുല ബാലകനെ, കണ്ണാ. .." പാട്ടും, അമ്പലത്തിലെ മണിയടിയും.

തള്ളി ഇട്ടിട്ടു മറ്റൊരു പരീക്ഷണത്തിന് അവളു മുതിര്ന്നില്ല. അവൾ ഓടി!

പുറകിൽന്നു "ഡീ" എന്ന് ഒരു അലർച്ച കേട്ടപ്പോ അവൾ തിരിഞ്ഞു നോക്കി. അവൾ അപ്പോഴും വെള്ളത്തിൽ തന്നെ കിടപ്പുണ്ട്. വെള്ളത്തിൽ കിടക്കുവാണെങ്കിലും അവൻ നല്ല ചൂടിലാ. .. സില്ലി ബോയ്! അവൾ അവനെ വെള്ളത്തിൽ മറിച്ചിടും എന്ന് പാവം 'സ്വപ്നേപി നിരീച്ചില്ല്യ'! ഹായ്... കഷ്ടായിരിക്കണു!

"ബഹുആഹ്ഹ!" *** യെസ്! ഇത് അവളുടെ കൊലച്ചിരി ആണ്! " നല്ലോണം തേച്ചുരച്ചു കുളിച്ചിട്ടു കയറി വന്നാൽ മതീട്ടോടാ, മാക്രി പോഞ്ഞിക്കരേ!" അവനെ നോക്കി മുന്നേ ചിരിച്ച ആ ചിരി ഒന്ന് കൂടെ ചിരിച്ചിട്ട്, അവൻ അവിടെന്നു കയറി വരുന്നതിനു മുന്നേ, അവൾ പടവ് കയറി ഓടി.

അവളുടെ ഭാഗ്യത്തിന് അവൾ അമ്പലത്തിനു മുന്നിൽ എത്തുമ്പോ ചന്ദ്രശേഖർ എത്തിയിരുന്നു.

അവൾ ഒന്ന് കൂടെ തിരിഞ്ഞു നിന്ന്, അമ്പലത്തിലേക്ക് നോക്കി തൊഴുതു, ഓടി ചെന്ന് കാറിൽ കയറി.

"വാ! പോവാം." അവള് കാറിൽ കയറി അമ്പലക്കുളത്തിൽ വശത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

രണ്ടു മിനിറ്റ് ആയിട്ടും കാർ എടുക്കാതിരുന്നപ്പോഴാണ് അവൾ എന്താണെന്നു അറിയാൻ, ചന്ദ്രശേഖറിനെ നോക്കിയത്.

അയാൾ മിക്കിയെ നോക്കി തറഞ്ഞിരിക്കുകയാണ്.

"വണ്ടി എടുക്കച്ചേ"

ഇല്ല! അപ്പുറത്തു നിന്ന് ഒരു അനക്കവും ഇല്ല... കണ്ണ് മിഴിച്ചു തന്നെ ഇരിപ്പുണ്ട്.

"എന്താ അച്ഛേ?"

"എടി മോളേ! ശെരിക്കും നിന്റെ കല്യാണം ആയിരുന്നോ?" അയാളുടെ വാക്കുകൾ ഒന്ന് ഇടറിയില്ലേ? ആ ആർക്കറിയാ! അയാലെന്താ പറയുന്നേ എന്ന് അയാൾക്ക് തന്നെ അറിയില്ല. ഞെട്ടി പണ്ടാരം അടങ്ങി ഇരിക്കുകയാണ്.

"എന്തോന്ന്?"

അയാൾ ഫ്രന്റ് മിറർ അവളുടെ നേരെ തിരിച്ചു കാണിച്ചു കൊടുത്തു.

ഇത്തവണ അവളും ഞെട്ടി മാമാ!

നെറുകയിൽ നല്ല ഭംഗി ആയി സിന്ദൂരം ഇട്ടിരിക്കുന്നു.

അവൾ ഞെട്ടി ചന്ദ്രശേഖറിനെ നോക്കി.

"എന്നാലും നീ ഒരു വാക്കു പറഞ്ഞില്ലല്ലോ മോളെ! ആകെ ഉള്ള ഒരു കുഞ്ഞിന്റെ കല്യാണം പോലും കൂടാൻ പറ്റിയില്ലല്ലോ ഞങ്ങൾക്ക്!"

['അച്ഛൻ ഓവർ ആക്കുവാണോ അതോ ശെരിക്കും സെന്റി അടിക്കുവാണോ?']

"അങ്ങനെ പറയരുത് അച്ഛേ... ഞാൻ രാവിലെ പറഞ്ഞതല്ലേ, എന്റെ കല്യാണകാര്യം."

"മോളേ"

"ഒന്ന് പോയെ, അച്ഛേ... ഇത് ഞാൻ നെറ്റിയിൽ സിന്ദൂരം തൊട്ടു കൈ തട്ടിയപ്പോഴോ മറ്റോ ആയതാ... ആ ഒരു എട്ടുകാലി എന്റെ തലയിൽ വീണു! അതിനെ തട്ടിക്കളഞ്ഞപ്പോ ആവും"

"നിന്റെ തലയ്ക്കകത്തു ഇതിനെ ഒക്കെ വളർത്തുന്നുണ്ടോ?"

"അച്ഛയ്ക്കു അമ്പലക്കുളത്തിൽ ഒന്ന് കുളിക്കണോ?"

"വേണ്ട...ഞാൻ ഇങ്ങോട്ടു വരുമ്പോ അല്ലെ കുളിച്ചെ"

"എന്നാ അധികം ഡയലോഗ് അടിക്കാതെ വണ്ടി എടുക്ക്."

അവൾ അതും പറഞ്ഞു, ടിഷ്യു എടുത്തു സിന്ദൂരം മായ്ക്കാൻ ആഞ്ഞു.

"എടാ പാറൂ, തുടക്കണ്ട... നിന്റെ അമ്മനെ ഒന്ന് കാണിച്ചു ഞെട്ടിക്കാം."

"അയ്യടാ! അമ്മക്ക് ആദ്യം റിയാക്ഷന്, പിന്നെ ഡയലോഗ്. അതാ റൂട്ട്! പൊന്നു മോനെ, ചന്ദ്രൻകുഞ്ഞെ, എന്നെ കൊണ്ട് വയ്യ, അമ്മേടെ കയ്യിന്നു വാങ്ങിക്കൂട്ടാൻ."

"ആ! അതും നേരാ! നീ തുടച്ചോ..."

അവൾ സിന്ദൂരം തുടയ്ക്കാൻ തുടങ്ങി.

'ഇയാളെന്നാലും എന്തിനാണ് ഇങ്ങനെ ചെയ്തത്. ആയാളല്ലാതെ സിന്ദൂരം ആവാൻ വേറെ ഒരു വഴിയും ഇല്ല.'

എത്ര ആലോചിച്ചിട്ടും അവൻ എന്തിനു അങ്ങനെ ചെയ്തു എന്ന് അവൾക്കു മനസിലായില്ല. അവൾ സിന്ദൂരം മായ്ക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു... കുറെ തുടച്ചിട്ടും, ചുവപ്പിന്റെ ഒരു നേരിയ പാട്, അവിടെ അവശേഷിച്ചു...

 (തുടരും...)
ലൈക്ക് ചെയ്തു അഭിപ്രായങ്ങൾ കുറിക്കണേ....

രചന: സെഹ്‌നസീബ്

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top