ആത്മസഖി, തുടർക്കഥ ഭാഗം 67 വായിക്കൂ...

Valappottukal



രചന: മഴ മിഴി

മുൻഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

അവൾ ഇല്ലാത്ത ഒരു ലോകം തനിക് ചിന്തിക്കാൻ കൂടി കഴിയില്ല..
നന്ദയോട് ഇപ്പോൾ എങ്ങനെയാ ഒരു കുഞ്ഞിന്റെ കാര്യം പറയുന്നത്..
അവള് സമ്മതിക്കുമോ പെട്ടന്നൊരു കുഞ്ഞിന്റെ അമ്മായാവാൻ ..അവളുടെ പഠിത്തം പോലും കഴിഞ്ഞിട്ടില്ല...
ഉടനെ ഒരു കുഞ്ഞു വന്നാൽ അവളുടെ  ഭാവി എന്താവും..അവളുടെ സമ്മതമില്ലാതെ താൻ ഒരിക്കലും അങ്ങനെ ഒരു കാര്യം ചെയ്യില്ല...

അവൻ  ഓരോന്ന് ചിന്തിച്ചു   നന്ദയെ ചേർത്ത് പിടിച്ചു അങ്ങനെ നിന്നു..


ആദിയേട്ട....
ആദിയേട്ടന് എന്താ പറ്റിയെ...
വൃന്ദ ആദിക്ക് അരുകിൽ ചേർന്നിരുന്നു അവന്റെ നെറ്റിയിലെ  തലോടി കൊണ്ട് ചോദിക്കുമ്പോൾ ആദിയുടെ മനസ്സിൽ ഒരു തരം നിർവികാര്യത നിറഞ്ഞിരുന്നു.. അവൻ കണ്ണു തുറക്കാതെ ഉറക്കം നടിച്ചു അങ്ങനെ തന്നെ കിടന്നു..

കുറച്ചു നേരം അവൾ എന്തൊക്കെയോ ചോദിച്ചു തന്റെ മറുപടി കിട്ടാഞ്ഞിട്ടാവണം തന്റെ കവിളിൽ ചുംബിച്ചു കൊണ്ട് ഉറങ്ങി പോയോ ആദിയേട്ട എന്നും ചോദിച്ചു അരികിൽ കിടന്നു ബെഡ് ഷീറ്റ് എടുത്തു തന്നെ പുതപ്പിച്ചു കൊണ്ട്  പോകുന്ന അവളുടെ കാലൊച്ച  തന്റെ അരികിൽ നിന്നും മാറി എന്നറിഞ്ഞതും  അവൻ പതിയെ കണ്ണുതുറന്നു  നോക്കി..


കാബോഡിൽ നിന്നും ഡ്രെസ്സും എടുത്തു ബാത്‌റൂമിലേക്ക് കയറുന്നവളെ അവനൊന്നു നോക്കി കൊണ്ട് വീണ്ടും കണ്ണുകൾ അടച്ചു കിടന്നു..
കഴിഞ്ഞ രാത്രിയിൽ തങ്ങൾക്കിടയിൽ  നടന്നതൊക്കെ ഓർത്തതും അവന്റെ ചങ്കിടിപ്പ് ഏറി.. മനസ്സ് വീണ്ടും ആസ്വസ്ഥമായി... കുടിക്കാൻ തോന്നിയ നിമിഷത്തെ അവൻ സ്വയം പ്രാകി കൊണ്ട് നെറ്റിക്ക് മീതെ കയ്യും വെച്ച് കിടന്നു..

ഒരിക്കൽ താൻ പ്രാണനെക്കാളെറേ പ്രണയിച്ചവൾ താൻ താലി ചാർത്തി സ്വന്തമാക്കിയവൾ. തന്റേത് മാത്രമായവൾ.. പക്ഷെ അവൾ ചെയ്തു കൂട്ടിയ കാര്യങ്ങൾ ഓർക്കുമ്പോൾ പ്രാണൻ പിടയുന്ന പോലെ നോവുന്നു... എങ്ങനെയാണു തന്റെ വൃന്ദയ്ക്ക് ഇത്ര ദുഷ്ടയാവാൻ കഴിഞ്ഞത്.. പ്രണയിച്ചിരുന്നപ്പോൾ ഒരിക്കൽ പോലും അവളിൽ ഇങ്ങനെ ഒരു സ്വഭാവം ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ല.. പിന്നെ എവിടെ ആണ് തനിക് തെറ്റിയത്.. അവൾ എപ്പോൾ ആണ് മാറിയത്..

കഴിഞ്ഞു പോയ രാത്രി വീണ്ടും വീണ്ടും ഓർക്കുമ്പോൾ ഹൃദയം വല്ലാതെ പിടയുന്നു... സ്വസ്ഥമായി ഒന്ന് കിടക്കാൻ പോലും കഴിയുന്നില്ല... പറ്റി പോയി... മദ്യം തലയ്ക്കു പിടിച്ച സമയത്ത് ചെയ്തതാണെങ്കിലും അവൾ തന്റെ ഭാര്യ ആയിട്ട് കൂടി മനസ്സ് അക്‌സെപ്റ് ചെയ്യുന്നില്ല..

ഇനി പഴയത് പോലെ അവളെ സ്നേഹിക്കാൻ തനിക്ക് ആവുമോ... അവൾ ചെയ്ത തെറ്റ് ഓർക്കുമ്പോൾ കഴിയുന്നില്ല ഒന്നിനും ഹൃദയം അത്രമേൽ ആഴത്തിൽ  മുറിഞ്ഞു ചോര വാർക്കുന്നു..

ആദി  ഓരോന്ന് ഓർത്തു ആ കിടപ്പ് കിടന്നു  മയങ്ങി പോയി..

ടി.... വസന്തേ വേഗം വാടി....
നിന്റെ ഒരുക്കം കണ്ടാൽ കരുതും കല്യാണത്തിന് പോവാണെന്നു...
ഹോ..അവടെ ഒരു പട്ടു ചേല ചുറ്റൽ...

ഇങ്ങോട്ട് ഇറങ്ങി വാടി.....അയാൾ അകത്തേക്ക് നോക്കി പുഴുത്ത തെറി വിളിച്ചു കൊണ്ടിരുന്നു 

ദാ... വരുന്നു... ഗംഗദരേട്ട....

ഹോ... ഈ മനുഷ്യന്റെ ഒരു കാര്യം.. അവർ പിറുപിറുത്തു കൊണ്ട് സാരി ഒന്നുകൂടി വിടർത്തിയിട്ട് ഇറങ്ങി വന്നു..

ഹോ...ഈ രാത്രിയിൽ  അവടെ ഒരു  ചമയം വാരി പൂശാൽ..

മോനെ കാണാൻ ആസ്പത്രിയിലേക്ക് തന്നെയാണോടി വസന്തേ നീ വരുന്നേ..
അതോ വല്ല സ്വർണകടേടെ  പരസ്യത്തിൽ അഭിനയിക്കാനോ?

ദേ... മനുഷ്യ... എന്റെ വായിന്നു പൂരപ്പാട്ട് കേക്കേണ്ടെങ്കിൽ  വന്നു വണ്ടി എടുത്തെ മനുഷ്യ...

എന്റെ തലേ വിധി അല്ലാണ്ട് എന്താ..

അയാൾ ഉറഞ്ഞു തുള്ളി കൊണ്ട്  കാർ വേഗത്തിൽ മുന്നോട്ട് എടുത്തു..

ഇനിയും ഒരുപാട് ദൂരം പോണോ ഗംഗദരേട്ട.. കൊറേ നേരമായി യാത്ര തുടങ്ങിയിട്ട് വസന്ത അനിഷ്ടത്തോടെ പറഞ്ഞു 

ജെ. ജെ. ഹോസ്പിറ്റൽ  പരുത്തി പാറ ..എന്ന് കണ്ടതും അയാളുടെ ഉള്ളിൽ വല്ലാത്തൊരു ഉരുണ്ടു കൂടൽ..അത്  ഹോസ്പിറ്റലിനു ഉള്ളിലേക്ക് പോകും തോറും ക്രെമേണ  കൂടി കൂടി വന്നു..
വസന്ത  തന്റെ സാരി ഉടയാതെ വളരെ ശ്രദ്ധിച്ചു അകത്തേക്ക് നടന്നു..

അത്യാഹിതത്തിലെ ബെഡിൽ കയ്യിലും കാലിലും പ്ലാസ്റ്റർ ഇട്ടു കിടക്കുന്ന ഗിരിയെ കണ്ടു ഗംഗദരൻ ഓടി ചെന്നു .. കൂടെ  വസന്തവും...
ഗിരിയുടെ കവിളിലും ചുണ്ടിലും പൊട്ടിയ ഭാഗത് ആന്റി സെപ്റ്റിക് പഞ്ഞിയിൽ മുക്കി വെച്ച് കൊണ്ടു നിന്ന നേഴ്സ് അവരുടെ അലമുറ കേട്ടു  ദേഷ്യത്തോടെ നോക്കി..

അവര് അപ്പോഴേക്കും ഗിരിക്ക് അരികിലേക്ക് ഓടി ചെന്ന് എന്തൊക്കെയോ ചോദിച്ചു കൊണ്ടു അവർ അവനെ പിടിച്ചു കുലുക്കി..

പെട്ടന്ന് നേഴ്സ് ചൂടായി...
നിങ്ങൾ എന്താ ഈ കാണിക്കുന്നേ..... കുറച്ചു മുൻപ് വരെ നിലവിളി ആയിരുന്ന,അയാളെ  ഇപ്പോൾ  മരുന്ന് കുത്തിവെച്ചു  സാടെഷാനിൽ കിടത്തിയേക്കുവാ...

നിങ്ങൾ ആരാ ഈ കിടക്കുന്ന ആളുടെ?
അമ്മയും അച്ഛനുമാ..

നേഴ്സ് അവരെ  ഒന്ന് ഇരുത്തി നോക്കി..
ഹോ... എന്ത് സ്ത്രീയാ ഇത്... മോനെ കാണാൻ വന്നതാണോ ഇവര് ഈ വേഷത്തിൽ...
അവരെ പുച്ഛത്തോടെ നോക്കി  നേഴ്സ് ഒന്ന് ചിരിച്ചു..

അയ്യോ എന്റെ കുഞ്ഞിന് എന്താ പറ്റിയെ... അവനെ ആരാ ഇവിടെ എത്തിച്ചേ....

കുറച്ചു ബംഗാളി പിള്ളേരാ എത്തിച്ചേ....
വഴിയിൽ വണ്ടിയിടിച്ചു കിടന്നതാ.. അതിന്റെ കൂടെ മൂക്കറ്റം  വെള്ളം ആയിരുന്നു...

അയാളുടെ കയ്യുടെ വിരലുകൾക്ക് ഓടിവുണ്ട്.. സ്പ്ളിന്റിങ് സപ്പോർട്ട് കൊടുത്താണ് പ്ലാസ്റ്റർ ഇട്ടേക്കുന്നത്... കാലിന്റെ മുട്ടിനു ഓടിവുണ്ട്... പാദത്തിന്  അടുത്ത കൊഴ തെന്നിയിട്ടുണ്ട്... മുഖത്തെ പേശികൾക്കൊക്കെ നല്ല  മുറിവും ചതവും  ഉണ്ട്.. അയാൾക്ക് ഒരു മൂന്ന് മാസം കഴിയാതെ സംസാരിക്കാൻ കഴിയില്ല... ചിക് ബോൺസൊക്കെ  പൊട്ടിയിട്ടുണ്ട്... മൂന്നുമാസമെന്നു ഞാൻ പറഞ്ഞത് എന്റെ ഒരു അറിവ് വെച്ചാണ്.. കൂടുതൽ ഡോക്ടറോട്  ചോദിച്ചാൽ മതി...ഡോക്ടർ പറയും..


പെട്ടന്നാണ് നഴ്സിനെ ആരോ വിളിച്ചത്..

അരുണ സിസ്റ്ററെ.

വേഗം വാ ഒരു എമർജൻസി കേസ് വന്നിട്ടുണ്ട്..
സെബി.... ഞാൻ വരുവാടി.. ഇവിടെ കഴിഞ്ഞു..
ദാ.. എത്തി...
അതും പറഞ്ഞു അവൾ മറ്റൊരു ആക്‌സിഡന്റ് നോക്കാൻ പോയി..

ഗംഗദരനും വസന്തയും കേട്ടതൊന്നും വിശ്വസിക്കാനാവാതെ മയങ്ങി കിടക്കുന്ന ഗിരിയെ നോക്കി..

ഗംഗദരൻ വസന്തേ അവിടെ ഇരുത്തി ഡോക്ടറെ കാണാൻ പോയി..

മദ്യപിച്ചു വണ്ടി ഓടിച്ചു വണ്ടി കുഴിയിലേക്ക് മറിഞ്ഞതാണെന്ന കൊണ്ടു വന്നവർ പറഞ്ഞെ...

പോലീസിൽ അറിയിച്ചിട്ടുണ്ട്...

ഒരു ആറു മാസം വേണ്ടി വരും പഴയത് പോലെ ഒന്ന് എണീറ്റു നടക്കാൻ.. കാലിന്റെ ചിരട്ട പൊട്ടിയിട്ടുണ്ട് അതിനു ഒരു ഓപ്പറേഷൻ  വേണ്ടി വരും നീര് കുറഞ്ഞ ഉടനെ ചെയ്യണം... രണ്ടു  മൂന്ന് ദിവസം കൊണ്ടു നീര് വലിയും.. പിന്നെ ഉള്ളത്  മുഖത്തെ ബോൺസിന്റെ കാര്യമാണ് നല്ലരീതിയിൽ അതിനു ക്ഷതം പറ്റിയിട്ടുണ്ട് ചിലയിടത്തു  ബോൺസ് ക്രാക് ആയിട്ടുണ്ട്.. ഉടനെ ഒന്നും ആളിന് സംസാരിക്കാൻ ആവില്ല...ആളിനെ കൊണ്ട് കഴിവതും സംസാരിപ്പിക്കാൻ ശ്രമിക്കരുത് ... അത് ബോൺസിന്റെ ക്രാക്ക് കൂട്ടും..പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല 

വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു ഗംഗദരൻ ഡോക്ടറിന്റെ റൂമിനു പുറത്തേക്ക് വന്നത്.. അയാൾക്ക് കേട്ടതൊന്നും വിശ്വസിക്കാനായില്ല...

ഗിരി കുടിക്കാറുണ്ട്...പക്ഷെ എത്ര കുടിച്ചാലും അവനു ബോധമുണ്ട്..പാളിച്ച ഉണ്ടാകാറില്ല.. പിന്നെ എങ്ങനെ ഇത് സംഭവിച്ചു..അവൻ എങ്ങനെ ഇത്രയും ദൂരമെത്തി...
അയാളുടെ മനസ്സിൽ പലരുടെയും മുഖം മിന്നി മാഞ്ഞു..
അതിലേറെ ആ നേരം അയാളിൽ അരിശം നിറഞ്ഞു..

ഇനി അവനെ കൊണ്ട് ഒന്നിനും കഴിയില്ലെന്ന്  അയാൾക്ക് തോന്നി.. എല്ലാം കൈവിട്ടു പോകുമോ എന്നൊരു തോന്നൽ അയാളുടെ ഉള്ളിൽ ആ നിമിഷം ഉറഞ്ഞു കൂടി...അതൊരു ആന്തലായി മാറി അയാളെ ചുട്ടു പൊള്ളിച്ചു..

എല്ലാം നഷ്ടപ്പെട്ടവനെ പോലെ അലറി കൊണ്ട് അയാൾ  ഗിരിയുടെ അടുത്തേക് ചെന്നു....


ലിജോ പറഞ്ഞത് പോലെ സൺ‌ഡേ  അവന്റെ വീട്ടിൽ നിന്നും അനുനെ കല്യാണം ആലോചിച്ചു ചെന്നു..


അനുന്റെ വിവാഹം പെങ്ങടെ മകനുമായി ഉറപ്പിച്ചുന്നു പറഞ്ഞപ്പോൾ ലിജോടെ അമ്മ പറഞ്ഞു ഉറപ്പിരല്ലേ നടന്നുള്ളു കെട്ട് കഴിഞ്ഞില്ലല്ലോ..
ഇഷ്ടം ഉള്ളവരല്ലേ ഒന്നിച്ചു ജീവിക്കേണ്ടത്..

അനുവും ലിജോയും തമ്മിൽ ഇഷ്ടത്തിലാണ്... അവളെ ഞങ്ങൾക്ക് തന്നുടെ...

അനുന്റെ അച്ഛനും അമ്മയും അതിനെ ശക്തമായി എതിർത്തു..
മതം അവിടെയും ഒരു വില്ലനായി നിലകൊണ്ടു..

അവർ ആ വിവാഹം നടത്തില്ലെന്നു ഉറപ്പിച്ചു പറഞ്ഞു കൊണ്ട് അവരെ പറഞ്ഞു വിട്ടു..
അനു കെട്ടുവാണെങ്കിൽ  ലിജോയെ കെട്ടുള്ളുന്നു പറഞ്ഞു.. വേറെ ആരെയെങ്കിലും കെട്ടേണ്ടി വന്നാൽ അവൾ മരിക്കുമെന്ന് ഭീക്ഷണി മുഴക്കി..


അതോടെ വീട്ടിലെ അന്തരീക്ഷം താളം തെറ്റി തുടങ്ങി...


ഒരാഴ്ചയ്ക്ക് ശേഷം..
നന്ദയ്ക്ക് എക്സാം തുടങ്ങി കാശി അവളെ പഠിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു...

ഇടയ്ക്കിടെ കാശിയുടെ കയ്യിൽ നിന്നും തല്ലും പിച്ചും ശകാരങ്ങളും വാങ്ങി കൂട്ടി നന്ദ പഠിച്ചു.. ഇടയ്ക്കിടെ അവൾ പിണങ്ങി  മുഖം വീർപ്പിച്ചു അവനെ കണ്ണുരുട്ടി നോക്കും...

എന്റെ നന്ദേ... നിനക്ക് പഠിക്കാൻ വയ്യെങ്കിൽ അത് പറ...
വെറുതെ എന്തിനാ കാശു കളയുന്നെ...നമുക്ക് നിർത്താടി....
എന്നിട്ട്  നീ എന്റെ അഞ്ചാറ് പിള്ളേരെ യൊക്കെ നോക്കി വീട്ടിൽ ഇരുന്നോ....


മ്മ്.... നന്ദ മൂളിയതും കാശിയുടെ കൈയിൽ ഇരുന്ന പുസ്തകം അവളുടെ  പുറത്തു വീണു...അവൻ കലിച്ചു തുള്ളി പുറത്തേക്ക് പോയി

ഇതെന്ത്  പാടാപ്പാ ...
എല്ലാം പറയുന്നത് അങ്ങേരു.... ഞാൻ സമ്മതിച്ചാൽ അങ്ങേരു കാട്ടു പോത്തിനെ പോലെ നിന്നു ചീറ്റും... ഇതിപ്പോ ഞാൻ  പറഞ്ഞതിൽ എന്താ തെറ്റ്...

എനിക്ക് വയ്യ ഈ കണക്ക് പഠിക്കാൻ...
ഞാൻ കൊഴഞ്ഞു...
ഇതിന്നു രക്ഷപെടാൻ അങ്ങേരു ഒരു വഴി പറഞ്ഞു തന്നപ്പോൾ സമ്മതിച്ചതാണോ എന്റെ കുറ്റം..


അവൾ കാശി ഇറങ്ങി പോയ വഴിയേ നിന്നു പിറുപിറുത്തു..
പോയ സ്പീഡിൽ കാശി അകത്തേക്ക് വന്നു...

നന്ദ കൂർപ്പിച്ചു അവനെ നോക്കി...
എന്താടി  നാക്കിനു എല്ലില്ലാത്തവളെ  നോക്കുന്നെ..
ഹോ ഈ പറയുന്ന ആളുടെ നാക്കിനു എല്ലു ഉണ്ടോ...
ഉണ്ടേൽ ഒന്ന് കാട്ടി തന്നെ ?

എല്ലു മാത്രം അല്ല ഞാൻ പല്ലൂടി കാട്ടി തരാടി ... അവൻ പല്ലിളിച്ചു കാണിച്ചു..
ഹോ എന്തോ വൃത്തികെട്ട പല്ലാ...
ചിമ്പാൻസി പോലും തോറ്റു പോവും..

അതൊക്കെ പോട്ടെ നീ ആ ടെക്സ്റ്റ്‌ ഒക്കെ മടക്കി വെച്ച് ഒന്ന് വന്നേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ..

നന്ദ ഉത്സാഹത്തോടെ ബുക്കും പുത്തകവും മടക്കി കെട്ടി കാശിടെ കൂടെ ബാൽക്കണിയിലേക്ക് ചെന്നു..
എന്താ കാശിയേട്ട...
അവൾ രായലിംഗിൽ പിടിച്ചു ദൂരേക്ക് നോക്കികൊണ്ട് ചോദിച്ചു ..
കാശി അവളെ ചേർത്ത് പിടിച്ചു അവളുടെ മുഖത്തേക്ക് നോക്കി 

നീ കുറച്ചു മുൻപ് ശെരിക്കും പറഞ്ഞതാണോ...
എന്ത്.... പറഞ്ഞതാണോന്ന്...
കുറച്ചു മുൻപ് പറഞ്ഞത്...
ഒന്ന് തെളിച്ചു പറ കാശിയേട്ട..

കുഞ്ഞിന്റെ കാര്യം...

നന്ദ ഞെട്ടി അവനെ നോക്കി..
ഈശ്വര  ഞാൻ പെട്ടു... ഞാൻ അപ്പോളത്തെ ഒരു  ഇതിൽ പറഞ്ഞതാ...
കാശിയേട്ടൻ അത് സീരിയസ് ആയി എടുത്തോ...ഒരു കുഞ്ഞിന്റെ അമ്മ ആകാനുള്ള അറിവൊക്കെ എനിക്ക് ഉണ്ടോ?
ഒരു കുഞ്ഞിനെ എങ്ങനെയാ എടുക്കുന്നതെന്നോ നോക്കുന്നതെന്നോ ഒന്നും എനിക്ക് അറിയില്ല... എന്റെ കൈയിൽ കുഞ്ഞു നിൽക്കുമോ... താഴെ വീണാലോ... എനിക്ക് അത്രയ്ക്കുള്ള  പക്വത ആയോ....

അവൾ ആലോചനയോടെ എന്ത് പറയണമെന്ന് അറിയാതെ അവനേ നോക്കി..
അവൾ പറയുന്നത് എന്താണെന്നു അറിയാനുള്ള ആകാംഷയോടെ അവൻ അവളെ തന്നെ നോക്കി നിന്നു..


തുടരും 




വായിച്ചിട്ട് വേഗം അഭിപ്രായം പറ പിള്ളേരെ...



പ്രിയ കൂട്ടുകാരേ, ചെറുകഥകൾ എഴുതുന്ന ആളാണോ നിങ്ങൾ, അല്ലെങ്കിൽ എഴുതാൻ താൽപ്പര്യം ഉണ്ടോ, നിങ്ങളുടെ കഥകൾ ഈ പേജിലൂടെ ആയിരക്കണക്കിന് വായനക്കാരിലേക്ക് എത്തിക്കാം, കൂടാതെ മികച്ച റീച്ച് കിട്ടുന്ന കഥകൾക്ക് പണവും സമ്പാദിക്കാം... കൂടുതൽ വിവരങ്ങൾക്ക് പേജിലേക്ക് മെസേജ് അയക്കുക...
To Top