ആത്മസഖി, തുടർക്കഥ ഭാഗം 66 വായിക്കൂ...

Valappottukal



രചന: മഴ മിഴി


അപ്പൊ തുടങ്ങിക്കോടാ ..... ഇവനു ഇന്ന് കിട്ടുന്ന താല്ലോടെ  ഇവന്റെ കഴപ്പ് തീരണം... അതല്ല തീർന്നില്ലെങ്കിൽ  നമ്മളു തീർക്കും..

ഗിരി തല്ലു കൊണ്ടു അവശനായി കാശിയെ നോക്കി..
ഷർട്ടിന്റെ കയ്യും തെരുത് പിടിച്ച് മീശ പിരിച്ചു വെച്ചു കൊണ്ട് കാശി അങ്കതിനെന്നപോലേ ഗിരിക്ക് നേരെപാഞ്ഞു അടുത്തു..

കാശിയുടെ ശക്തമായ ചവിട്ടു ഏറ്റു  ഗിരി  വേച്ചു പിന്നിലേക്ക് വീണു.. അവന്റെ നെഞ്ചിൽ നിന്നും ചോര വാർക്കുന്നത് പോലേ അവനു തോന്നി...
നിലത്തു വീണു കിടക്കുന്നവനെ പിടിച്ചു എണീപ്പിച്ചു ഇരു കവിളിലും മാറി മാറി അടിച്ചു..

നീ എന്റെ പെണ്ണിനെ ഉപദ്രവിക്കാൻ  ശ്രെമിക്കും അല്ലേടാ നായെ...
ഞാൻ ഒന്നും അറിയില്ലെന്ന് നീ കരുതിയോ?എന്നിട്ടും ദേഷ്യം തീരാതെ കാശി അവന്റെ  കഴുത്തിൽ കുത്തിപിടിച്ചു...
ഗിരി തന്നെകൊണ്ട് ആവും വിധം എതിർക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു..
കാശിയുടെ കരുതിനു മുന്നിൽ ഗിരിയുടെ കരുത്തു നിഷ്ഫലമായിരുന്നു..

നീ അല്ലേടാ പറഞ്ഞെ ഇവന്റെ ഉശിര് പോയിന്നു എന്നിട്ട് ഇവൻ ഇപ്പോഴും ഉശിരിൽ തന്നെ ആണല്ലോടാ ഒള്ളത്..

ആണോടാ കാശി... ആ ഉശിര് നീ അങ്ങ് തീർത്തേക്ക് അതോടെ ഉള്ള ഉശിര് പൊയ്ക്കോളും..ലിജോ ചിരിയോടെ പറഞ്ഞു...

തല്ലു കൊള്ളൂബോഴും  ഗിരിയുടെ മുഖം ദേഷ്യത്തിൽ വലിഞ്ഞു മുറുകി ഇരുന്നു...

വായിൽ നിറഞ്ഞ ചോര തുപ്പിക്കൊണ്ട് ഗിരി നെഞ്ചും വിരിച്ചു പറഞ്ഞു...ഡാ.... നീ ഓർത്തോ നീ കൈ വെച്ചത് ആരെ ആണെന്നുള്ളത്...

നിനക്ക് എന്നെ അറിയാഞ്ഞിട്ട....

നീ ഇന്ന് എന്നെ തല്ലാൻ വളർന്നെങ്കിൽ അത് ഞാൻ നിനക്ക് ദാനം തന്ന ജീവനാ...അന്നേ ഞാൻ ആ ജീവൻ ഇങ്ങു എടുത്തിരുന്നെങ്കിൽ ഇന്ന് എന്റെ മുന്നിൽ നീ ഇങ്ങനെ നിൽക്കില്ലായിരുന്നു...

ആ ജീവൻ എടുക്കാൻ ഈ ഗിരിക്ക് അധിക സമയം വേണ്ട,എന്റെ ഭിക്ഷയ നിന്റെ ഈ ജീവിതം...
നീ ഓർത്തോ...


ഡാ... %₹%₹%പന്ന മോനെ നീ എന്താ കരുതിയെ  അന്ന്  എന്നെ  വണ്ടിയിടിച്ചു  കൊല്ലാൻ ശ്രെച്ചത് നീയാണെന്ന് എനിക്ക് നന്നായിട്ട് അറിയാം...നീ തനിച്ചല്ല അത് ചെയ്തതെന്നും എനിക്കറിയാം 
  നിനക്കൊപ്പം ഒരു പെണ്ണ് ഉണ്ടായിരുന്നു...
അവൾ ആരാണെന്നും എനിക്കറിയാം..എന്നെ കൊല്ലാൻ ശ്രെച്ചത്  നന്ദയ്ക്ക് വേണ്ടി ആണെന്നും എനിക്ക് അറിയാം....


എന്റെ പെണ്ണിന്റെ പുറകെ ഉള്ള നിന്റെ നടത്തം അവസാനിപ്പിച്ചില്ലെങ്കിൽ നീ ഓർത്തോ നിന്നോട് ഔദാര്യമോ ദയയോ ഒന്നും ഈ കാശി കാട്ടില്ല... എന്റെ നന്ദയ്ക്ക് വേണ്ടി നിന്നെ കൊല്ലേണ്ടി വന്നാൽ ഞാൻ അതും ചെയ്യും..

നിനക്ക് അവളെ കിട്ടാൻ ഞാൻ സമ്മതിക്കില്ലെടാ .... അവൾ എന്റെയാ.... നിന്നെ കൊന്നിട്ടായാലും അവളെ  നേടും  ഞാൻ...അതിനി ഒരു ദിവസത്തേക്ക് ആണെങ്കിൽ ഒരു ദിവസത്തേക്ക്... എനിക്ക്  അവളെ  വേണം...അതെന്റെ കൂടി ആവിശ്യമാ....

തന്റെ നേരെ ചൊടിച്ചു കൊണ്ട് വീറോടെ സംസാരിക്കുന്ന ഗിരിയുടെ കൈ കാശി ബലമായി കുത്തി ഒടിച്ചു... ഗിരി വേദന കൊണ്ടു അലറി വിളിച്ചു...


കണിമംഗലത്തെ മായയുടെ മകളാണ് നന്ദയെങ്കിൽ അവൾക്ക് അവകാശപ്പെട്ടത് അവൾക്ക് തന്നെ കിട്ടിയിരിക്കും...

അതിനു വേണ്ടി നീ എന്തൊക്കെ പ്ലാൻ ചെയ്താലും  അതിനെയെല്ലാം തകർക്കാൻ ഈ കാശി കാണും മുന്നിൽ .നന്ദയ്ക്ക് ഒപ്പം നിഴൽ പോലെ ഞാൻ കാണും 

കേട്ടോടാ കണിമംഗലത്തെ  ഗംഗദരന്റെ മോനെ...

നീയും നിന്റെ തന്തയും വിചാരിച്ചത് ഒന്നും നടക്കാൻ പോണില്ല...
ഇനി അതെന്റെ  കൂടി വാശിയ ..

നിന്റെ സകല കളികളും ഞാൻ ചെന്നൈയിൽ വന്നപ്പോൾ അറിഞ്ഞതാണു..

അവന്റെ പറച്ചിൽ കേട്ടു ഗിരിയും ലിജോയും ഞെട്ടി നിന്നു..

കാശി ഗിരിയെ പിടിച്ചു തള്ളി കൊണ്ട്  ബുള്ളറ്റിൽ കയറി  വീട്ടിലേക്ക് പോയി..

ലിജോ അവന്റെ പോക്ക് കണ്ടു അന്തിച്ചു നിന്നു...


കാശി വീട്ടിൽ എത്തുമ്പോൾ നന്ദ അമ്മയോടൊപ്പം ഇരിപ്പുണ്ടായിരുന്നു... അവനെ കണ്ടതും അവളുടെ ചുണ്ടിൽ ചിരി വിടർന്നു..

കാശിയുടെ മുഖത്തെ ഗൗരവഭാവം കണ്ടു നന്ദ പേടിച്ചു..

അവൾ അവന്റെ അടുത്തേക്ക് ഓടി ചെന്നപ്പോഴാണ്  ആദിയും വൃന്ദയും വന്നത്... വൃന്ദയുടെ മുഖത്തു സന്തോഷം  നിറഞ്ഞിരുന്നു


... കാശിയെ കണ്ടതും അത് പതിയെ മങ്ങി... ആദി  ഗൗരവത്തിൽ അകത്തേക്ക് പോയി... അവന്റെ പോക്ക് കണ്ടു കാശി ഉത്കണ്ഠയോടെ അവന്റെ പുറകെ പോയി..

ആദിയേട്ട..

എന്ത് പറ്റി....?
ഏട്ടന്റെ മുഖത്ത് എന്താ ഒരു ടെൻഷൻ പോലെ.... ഒന്നുല്ലെടാ കാശി നിനക്ക് തോന്നുന്നതാടാ...

ഏയ്‌...അല്ല ഏട്ടാ... എനിക്ക് എന്റെ ഏട്ടനെ അറിഞ്ഞൂടെ... ഞാൻ ഇന്നും ഇന്നലെയും അല്ലല്ലോ ഏട്ടനെ കാണാൻ തുടങ്ങിയിട്ട്..

അത്രേം ദൂരം ഡ്രൈവ് ചെയ്തു വന്നതിന്റെ ടയെർഡ്നെസ്സ് ആണെടാ... വല്ലാത്ത തല വേദന ഞാൻ ഒന്ന് കിടക്കട്ടെടാ...

ആദി റൂമിലേക്ക് കയറി പോകുന്നത് കാശി സ്റ്റെയറിൽ നിന്നും നോക്കി നിന്നു..

പെട്ടന്ന് അവനെ മറി കടന്നു വൃന്ദ കയറി വന്നത്..

അവൻ പതിയെ വൃന്ദേ വിളിച്ചു...
ഏട്ടത്തി ഒന്ന് നിന്നെ..

അവൾ തെല്ലു ഭയത്തോടെ നിന്നു..

ഏട്ടന് എന്താ പറ്റിയതെന്നു എനിക്കറിയില്ല... ആ ഗിരിയുടെ കൂടെ കൂടി എന്റെ ഏട്ടനെ  ഉപദ്രവിക്കാൻ ശ്രെമിച്ചാൽ നിന്റെ ലൈഫ്  ആകും തകരുന്നത്..

ആദിയേട്ടന്റെ മേൽ ഒരു തരി മണ്ണ് വീണാൽ വൃന്ദേ നീ ഓർത്തോ നന്ദയോട് നീ ചെയ്തതിനു ഞാൻ മിണ്ടാതെ നിന്നത് പോലെ മിണ്ടാതെ നിൽക്കില്ല..
അന്ന് നിന്റെ അവസാനമായിരിക്കും... ഈ പറയുന്നത് ദേവർമഠത്തിലേ കാശിനാഥനാ...

അവൾ പേടിച്ചു വിറച്ചു റൂമിലേക്ക് നടന്നു...
കാശി എല്ലാം അറിഞ്ഞിരിക്കുന്നു... ഗിരിയുടെ പ്ലാൻ അവൻ അറിഞ്ഞു കാണുമോ?അവളിൽ ഭയം നിറഞ്ഞു...

ആദിയേട്ടന് എന്താ പറ്റിയെ... അവിടുന്ന് വരുമ്പോൾ കുഴപ്പം  ഒന്നും ഉണ്ടായിരുന്നില്ലല്ലോ.... പിന്നെ പെട്ടന്ന് ഇതെന്തു പറ്റി...അവൾ ആലോചനയോടെ ആദിക്ക് അടുത്തേക്ക് ചെന്നു....

നന്ദ അടുക്കളയിൽ നിന്നും കോഫിയുമായി റൂമിലേക്ക് പോയി...
അവൾചെല്ലുമ്പോൾ  കാശി ബെഡിൽ ചാരി ഇരിപ്പുണ്ട് കുളിക്കുകയോ വേഷം മാറുകയോ ചെയ്തിട്ടില്ല.... അവൻ ഹെഡ് ബോഡിൽ ചാരി... നെറ്റിയിക്ക് കുറുകെ കൈ വെച്ചു കാര്യമായ ചിന്തായിലാണ്... നന്ദ കോഫി ടേബിളിൽ വെച്ചിട്ട് കാശിക്ക് അടുത്തേക്ക് ചെന്നു..

കാശിയേട്ട.... കാശിയേട്ടാ....
അവൾ പേടിച്ചു പേടിച്ചു വിളിച്ചു..

അവൻ നെറ്റിക്ക് കുറുകെ വെച്ച കൈ മാറ്റി അവളെ നോക്കി..
ഇന്ന് കാശിയേട്ടന് എന്താ പറ്റിയെ....
ഞാൻ എന്തേലും തെറ്റ് ചെയ്തോ?
അവൾ  എന്തോ ഓർത്തപോലെ ചോദിച്ചു..

കാശി അവളുടെ മുഖത്തേക്ക് നോക്കി...
തലവേദന ആണെങ്കിൽ ഞാൻ കോഫി കൊണ്ടുവന്നിട്ടുണ്ട്...
കോഫി കുടിച്ചിട്ട് ഫ്രഷ് ആയി വരുമ്പോഴേക്കും  ചോറ് എടുക്കാം..

അവൾ ടേബിളിൽ ഇരുന്ന കോഫി എടുത്ത് അവനു നേരെ നീട്ടി കൊണ്ട് പറഞ്ഞു..
കാശി കോഫി വാങ്ങി ചുണ്ടോടു ചേർത്തതും എരിവ് വലിച്ചത് പോലെ അവൻ ഒന്ന് പിടഞ്ഞു...

എന്ത് പറ്റി കാശിയേട്ട.... കോഫി ചൂടാണോ...
ഞാൻ ചൂട് കുറച്ചു കൊണ്ട് വന്നതാണല്ലോ നോക്കട്ടെ...
അവൾ കോഫി വാങ്ങാൻ അടുത്തേക്ക് ചെന്നപ്പോഴാണ് അവന്റെ ചുണ്ടിന്റെ സൈഡ് മുറിഞ്ഞു ചോര ഉണങ്ങിയിരിക്കുന്നത് കണ്ടത്...

പെട്ടന്ന് അവൾ വല്ലാത്ത ഭാവത്തോടെ കാശിയെ നോക്കി..
ഇത് എന്ത് പറ്റിയതാ കാശിയേട്ട എവിടെ എങ്കിലും വീണോ..
അതോ ആരോടെങ്കിലും വഴക്കിനു പോയോ...

കാശി ഒന്നുംപറയാനാവാതെ  അവളെ നോക്കി.. ഗിരിയുമായുള്ള അടിക്കിടയിൽ പറ്റിയതാവും താൻ അപ്പോൾ അത് ശ്രെദ്ധിച്ചിരുന്നില്ല...
നന്ദ അപ്പോഴേക്കും കരഞ്ഞു തുടങ്ങി....

എനിക്ക് അറിയാം കാശിയേട്ടൻ ആ ഗിരിയോട് വഴക്കിനു പോയിക്കാണും... ഞാൻ പറഞ്ഞതല്ലേ ഒന്നിനും പോകരുതെന്ന്... എന്നോട് പോകില്ലെന്ന് പറഞ്ഞിട്ട് അയാളോട് വഴക്കിനു പോയി അല്ലെ...

അയാൾ അന്നത്തെ കൂട്ട് കാശിയേട്ടനെ എന്തെങ്കിലും ചെയ്താൽ പിന്നെ എനിക്ക് ആരാ ഉള്ളെ...

കാശിയേട്ടൻ എന്താ അതോർക്കാതെ..

പെട്ടന്ന് അവളുടെ വായിൽ നിന്നും കേട്ടത് കാശിക്ക് വിശ്വസിക്കാനായില്ല...

നന്ദയ്ക്ക് അറിയാമായിരുന്നോ അന്നത്തെ ആക്‌സിഡന്റിന്റെ കാര്യം..

എന്നിട്ട് അവൾ എന്താ തന്നോട് പറയാഞ്ഞേ..
കാശി കോഫി ടേബിളിൽ വെച്ചിട്ട് നന്ദയെ ചുറ്റിപ്പിടിച്ചു തന്നോട് അടിപ്പിച്ചു..

അന്നത്തെ ആക്സിഡന്റിന്റെ കാര്യം നിനക്ക് അറിയാരുന്നോ നന്ദേ....

നന്ദ തലയും കുനിച്ചു നിന്നു പോയി... അവളെ വല്ലാതെ വിറച്ചു പോയി...
അപ്പോഴത്തെ വിഷമത്തിൽ ഒന്നും ആലോചിക്കാതെ പറഞ്ഞതാണ്... ഇനി കാശിയേട്ടൻ അതൂടി അറിഞ്ഞാൽ അയാളോട് വഴക്കിനു പോയാലോ... അവൾക്ക് വല്ലാത്ത ഭയം തോന്നി...

നന്ദേ.... പറയ്... നന്ദേ....
നിന്നോട് ആരു പറഞ്ഞു ആ ആക്‌സിഡന്റ്  ഗിരി ഉണ്ടാക്കിയതാണെന്നു..

നന്ദ എന്ത് പറയണമെന്നറിയാതെ അവനെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

നന്ദേ... നീ... കള്ളം പറയാൻ മാത്രം ശ്രമിക്കരുത്...
സത്യം പറയ് നന്ദേ... നിന്നോട് ആരാ ഈ സത്യങ്ങൾ പറഞ്ഞെ..

കാശിയേട്ടനും അറിയാരുന്നോ അത് ഗിരിയ ചെയ്തതെന്ന്....
അവളുടെ ചിന്തയിൽ മുഴുവൻ ആ നേരം അതായിരുന്നു.


നന്ദേ... എനിക്ക് ദേഷ്യം വരാനുണ്ട് പറയാനുണ്ടോ നീയ്..

കാശിയുടെ ദേഷ്യത്തിലുള്ള സ്വരം കാതിൽ തുളഞ്ഞു കയറിയതും നന്ദ അറിയാതെ പറഞ്ഞു പോയി..

ഗി.... ഗിരിയാ.... പറഞ്ഞെ...

കാശി വിശ്വാസം വരാതെ അവളെ തുറിച്ചു നോക്കി...
അവനോ?എപ്പോ...?

അ ... അന്ന് ഞാൻ കോളേജ് വിട്ടു വന്നപ്പോൾ അയാളുമായി വഴക്ക് ഉണ്ടായതും  അയാൾ പറഞ്ഞ കാര്യങ്ങളും കാശി അവനെ തല്ലിയതും  നന്ദ ഓർത്തെടുത്തു പറഞ്ഞു കൊണ്ട് കാശിയെ കെട്ടിപിടിച്ചു..

അയാളോട് തല്ലുകൂടാൻ പോവല്ലേ കാശിയേട്ട...
എനിക്ക് പേടിയാ.... അയാള് ദുഷ്ടാന...
അയാൾ എന്തും ചെയ്യും...
എനിക്ക് കാശിയേട്ടൻ ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ പറ്റില്ല..
കാശിയേട്ടന് എന്തേലും പറ്റിയാൽ ഈ നന്ദ പിന്നെ ജീവനോടെ കാണില്ല..


കാശി അവളെ കെട്ടിപിടിച്ചു  സമാധാനിപ്പിച്ചു..
അങ്ങനെ ഒന്നും ഉണ്ടാവില്ല...നന്ദേ....ഞാൻ ഇല്ലേ നിന്റെ കൂടെ..
ദൈവം നമ്മളെ ഒരിക്കൽ അകറ്റിയിട്ട് വീണ്ടും കൂട്ടി ചേർത്തത്  അകറ്റാനാണോ...

നീ പേടിക്കാതെ.... നിന്നെ വിട്ടു ഈ കാശി എവിടെയും  പോവില്ല പെണ്ണെ....

അവളെ ഇറുക്കി പിടിച്ചു പറയുമ്പോൾ അവന്റെ ഉള്ളിൽ സുരേന്ദ്രൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു..

നന്ദയോട് ഈ കാര്യങ്ങൾ എങ്ങനെ പറയും... അവൾ എങ്ങനെ ആവും പ്രതികരിക്കുക..

പെട്ടന്ന്  നന്ദയെ ഭാര്യയിൽ നിന്നും തന്റെ കുഞ്ഞിന്റെ  അമ്മയിലേക്ക് കാണാനും അവനു സാധിക്കുന്നുണ്ടായിരുന്നില്ല..

അതിനുള്ള പ്രായവും പക്വതയും അവൾക്കില്ല...
ഇത്രയും ചെറുപ്പത്തിലേ  അവൾ ഒരു  കുഞ്ഞിന്റെ  അമ്മാ ആവുകയെന്നു പറഞ്ഞാൽ അവനു അത് ഓർക്കാനും കൂടി കഴിയുന്നുണ്ടായിരുന്നില്ല..

പക്ഷെ തനിക്കും അവൾക്കും ഒരു കുഞ്ഞു ഉണ്ടായില്ലെങ്കിൽ ഒരു പക്ഷെ നന്ദയുടെ അച്ഛൻ പറഞ്ഞ പോലെ ഗിരിയും അവന്റെ വീട്ടുകാരും സ്വത്തിനുവേണ്ടി അവളെ എന്തും ചെയ്യും... അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ  നന്ദ പിന്നെ ജീവനോടെ കാണില്ല..

അവൾ ഇല്ലാത്ത ഒരു ലോകം തനിക് ചിന്തിക്കാൻ കൂടി കഴിയില്ല..
നന്ദയോട് ഇപ്പോൾ എങ്ങനെയാ ഒരു കുഞ്ഞിന്റെ കാര്യം പറയുന്നത്..
അവള് സമ്മതിക്കുമോ പെട്ടന്നൊരു കുഞ്ഞിന്റെ അമ്മായാവാൻ ..അവളുടെ പഠിത്തം പോലും കഴിഞ്ഞിട്ടില്ല...
ഉടനെ ഒരു കുഞ്ഞു വന്നാൽ അവളുടെ  ഭാവി എന്താവും..അവളുടെ സമ്മതമില്ലാതെ താൻ ഒരിക്കലും അങ്ങനെ ഒരു കാര്യം ചെയ്യില്ല...

അവൻ  ഓരോന്ന് ചിന്തിച്ചു   നന്ദയെ ചേർത്ത് പിടിച്ചു അങ്ങനെ നിന്നു..

തുടരും

To Top