അമ്മുസിനെ കെട്ടി കൂടെ കൊണ്ട് വന്നപ്പോൾ ഞങ്ങൾ തീരുമാനിച്ചതാണ്, രണ്ട് വർഷം കഴിഞ്ഞു മതി...

Valappottukal
രചന: Ajith

കുഞ്ഞിക്കാൽ...

രാവിലെ ഷേവ് ചെയ്തോണ്ട് ഇരുന്നപ്പോൾ അമ്മുക്കുട്ടി പുറകിലൂടെ വന്നു കെട്ടിപിടിച്ചത്….പെട്ടന്ന് ഉള്ള കെട്ടിപ്പിടുത്തത്തിൽ … അത് പ്രതീക്ഷിക്കാത്തത് ആയതു കൊണ്ട് മുഖം കുറച്ചു മുറിഞ്ഞു… അപ്പൊ ദേഷ്യം വന്നെകിലും 

""എന്താടി മാക്രി രാവിലെ ഒരു പ്രത്യേക സ്നേഹം ""
എന്ന് ചോദിച്ചപ്പോൾ….. 

""ഒന്നുമില്ല ഏട്ടാ "".. 

എന്ന് നല്ല വിഷമത്തോടെ ആണ് അമ്മു പറഞ്ഞത്….

              എന്റെ മുഖം മുറിഞ്ഞതിന്റെ വിഷമം കൊണ്ടാണ് അവൾ അങ്ങനെ ഒന്നും ഇല്ല എന്ന് പറഞ്ഞത് എന്ന് അറിയാം….പക്ഷെ അതും അല്ല അവൾക്ക് എന്നോട് സീരിയസ് ആയി എന്തോ പറയാൻ ഉണ്ടെന്നും എനിക്ക് അറിയാം… കാരണം എന്റെ അമ്മു അങ്ങനെ ആണ്….എനിക്ക് എന്തെകിലും വിഷമം ആയി എന്നാൽ അവൾക്കത് സഹിക്കാൻ ആവില്ല….

         "  എന്താടി ഏട്ടന് ഒന്നും പറ്റിയില്ലല്ലോ… ചെറിയ ഒരു മുറിവ് അല്ലേ ഉള്ളു….മോള് പറ എന്താ പറയാൻ ഉള്ളത്.. എന്ന് ചോദിച്ചപ്പോൾ…"

.""അത് ഏട്ടാ സോറി ഞാൻ കാരണം അല്ലേ ഏട്ടന്റെ മുഖം മുറിഞ്ഞത്""…

എന്ന് പറഞ്ഞു അവളുടെ കണ്ണ് നിറഞ്ഞു….

"അത് സാരമില്ലടാ… ഷേവ് ചെയുമ്പോൾ ഇതൊക്കെ ഉണ്ടാവുന്നത് അല്ലേ… പോട്ടെടാ മോള് പറ എന്താ "....

എന്ന് ചോദിച്ചു ചേർത്ത് പിടിച്ചപ്പോൾ….അവൾ വിഷമം എല്ലാം മറന്നു…

"അതെ ഏട്ടാ അതോ….അത് ഒരു കാര്യം പറയാൻ ഉണ്ട്….'

"എന്താടാ എന്റെ മോളുട്ടി പറ…."

"അത് ഏട്ടൻ പോയിട്ട് വരുമ്പോൾ ഒരു പ്രഗ്നൻസി കിറ്റ് വാങ്ങിയിട്ട് വരണം…."

"എന്താ അമ്മു നീ ഈ പറയുന്നത്….ഇത് സത്യം ആണോ…."

"അറിയില്ല ഏട്ടാ….. ഒരു സംശയം മാത്രം"

"എങ്കിൽ ഞാൻ ഇപ്പൊ തന്നെ പോയി വാങ്ങിയിട്ട് വരട്ടെ…."

"എന്റെ പൊന്നോ….ഏട്ടൻ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ മതി "

"എങ്കിൽ ഞാൻ ഇന്ന് ഡ്യൂട്ടിക്ക് പോകുന്നില്ല…  നമുക്ക് ഹോസ്പിറ്റലിൽ പോകാം അവിടെ പോയി ചെക്ക് ചെയ്യാം…"

"അതൊന്നും വേണ്ട ഏട്ടാ….ഒരു കിറ്റ് വാങ്ങി ടെസ്റ്റ്‌ ചെയ്യാം പിന്നെ മതി ഹോസ്പിറ്റലിൽ പൊക്കൊക്കെ…"

"വേണ്ട അമ്മുസേ ഞാൻ പറയുന്നത് കേട്ടാൽ മതി…".

           അമ്മുസിനെ കെട്ടി കൂടെ കൊണ്ട് വന്നപ്പോൾ ഞങ്ങൾ തീരുമാനിച്ചതാണ്….രണ്ട് വർഷം കഴിഞ്ഞു മതി കുട്ടികൾ എന്ന്….അങ്ങനെ രണ്ടു വർഷം അടിച്ചു പൊളിച്ചു പക്ഷെ അത് കഴിഞ്ഞു ഒരു കുട്ടി വേണം എന്ന് ആഗ്രഹിച്ചപ്പോൾ കിട്ടിയില്ല….പിന്നെ അഞ്ചു വർഷങ്ങൾക്ക് ശേഷം ആണ് ഇപ്പൊ ഇങ്ങനെ ഞാൻ കേൾക്കാൻ ആഗ്രഹിച്ച ഈ കാര്യം… എന്റെ അമ്മുട്ടി ഒരു അമ്മയാവാൻ പോകുന്നു….ഞങ്ങൾക്ക് ഒരു കുട്ടി വരാൻ പോകുന്നു എന്ന് കേട്ടത് 

       അവളെയും കൂട്ടി ഹോസ്പിറ്റലിൽ ചെന്നപ്പോൾ പരിചയം ഉള്ള ഡോക്ടർ ആയതുകൊണ്ട്….എല്ലാം പെട്ടന്ന് തന്നെ നടന്നു… ടെസ്റ്റ്‌ എല്ലാം കഴിഞ്ഞു ഡോക്ടർ വന്നപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഒരു സന്തോഷവും ഉണ്ടായിരുന്നില്ല… എങ്കിലും ഡോക്ടർ പറഞ്ഞു 

"" എടാ അവൾ പ്രഗ്നൻറ് ആണ്…"

 എന്നാലും എന്ന് പറഞ്ഞപ്പോൾ…

          "എന്താ ഡോക്ടർക്ക് ഒരു സന്തോഷം ഇല്ലാത്തതു എന്ന് ചോദിച്ചപ്പോൾ… എടാ അതെ അവളുടെ ബോഡി വീക്ക് ആണ്….ഈ കുട്ടിക്ക് ജന്മം കൊടുക്കാൻ അവൾ തുനിഞ്ഞാൽ അവളുടെ ജീവിതം അത് നമുക്ക് കിട്ടുമോ എന്ന് ഉറപ്പ് പറയാൻ പറ്റില്ല….അതുകൊണ്ട് ഇത് വേണ്ട എന്ന് വെച്ചു കൂടെ എന്ന്…."

          പക്ഷെ അവളുടെ പിന്നെ എന്റെയും ഒരു ആഗ്രഹം….ഒരു കുട്ടി വേണം എന്ന് ഉള്ളത്….പക്ഷെ അഞ്ചു വർഷങ്ങൾക്ക് ശേഷം ഒരിക്കലും പ്രതീക്ഷിക്കാതെ കയ്യ് വന്ന ഭാഗ്യം….അത് വിട്ടുകളയുക എന്ന് പറഞ്ഞാൽ അത് എനിക്ക് തന്നെ ഒട്ടും സഹിക്കാൻ പറ്റുന്ന കാര്യം അല്ല… പിന്നെ അവൾ എങ്ങനെ ഇത് സഹിക്കും… അവളോട് ഞാൻ എങ്ങനെ ഇത് പറയും

               എങ്കിലും

 ""ഇത് നമുക്ക് വേണ്ട എന്ന് പറഞ്ഞല്ലേ പറ്റുള്ളൂ…. അല്ലേൽ എന്റെ അമ്മുട്ടി എനിക്ക് നഷ്ടമായാലോ ""..

അത് എനിക്ക് ഒരിക്കലും ചിന്തിക്കാൻ പോലും പറ്റില്ല… അതുകൊണ്ട് ഇത് പറയാൻ തന്നെ അവളുടെ അടുത്തോട്ടു ചെന്നു….പക്ഷെ അവളുടെ ബോഡി വീക്ക് ആണ്…. അതുകൊണ്ട് ഇത് വേണ്ട എന്ന് പറഞ്ഞാൽ...അവൾ സമ്മതിക്കില്ല….

          കാരണം ഒരു കുട്ടി എന്ന് പറഞ്ഞാൽ…. അത് അവളിലൂടെ എനിക്ക് തരാൻ പറ്റുക എന്ന് പറഞ്ഞാൽ… അതിന് വേണ്ടി അവൾ മരിക്കാൻ വരെ തയ്യാർ ആവും….അതുകൊണ്ട് ആ കുട്ടിയെ നമുക്ക് കിട്ടില്ല എന്ന്… എന്തെകിലും പറഞ്ഞു….അവളെക്കൊണ്ട് സമ്മതിപ്പിക്കുകയെ നിവൃത്തി ഉള്ളു…

"അമ്മുസേ…."

"എന്താ ഏട്ടാ….എന്താ ഡോക്ടർ പറഞ്ഞത്… ഞാൻ പറഞ്ഞത് സത്യം അല്ലേ…."

"അതെ മോളെ നീ പറഞ്ഞത് ശെരിയാണ്….പക്ഷെ നമുക്ക് ഈ കുഞ്ഞിനെ ദൈവം വിധിച്ചിട്ടില്ല…"

"എന്താ ഏട്ടാ ഈ പറയുന്നത്…."

'അതെ മോളെ….നമ്മൾ ഈ കുഞ്ഞിന് വേണ്ടി… അത്രയും നാൾ നോക്കിയിരുന്നാലും… നമുക്ക് കുഞ്ഞിനെ ജീവനോടെ കിട്ടില്ല എന്ന് ഡോക്ടർ പറഞ്ഞത്….അതുകൊണ്ട്…"

"അതുകൊണ്ട്….എന്താ ഏട്ടൻ ഉദ്ദേശിച്ചത്…."

"നമുക്ക് ഇതിനെ വേണ്ട എന്ന് വെക്കാം എന്ന്… ഡോക്ടർ പറഞ്ഞതും അത് തന്നെ ആണ്…."

"എന്താ ഏട്ടാ ഈ പറയുന്നത്….വേണ്ട എന്ന് വെക്കാനോ….ഇത്രയും നാൾ ആറ്റുനോറ്റ് കാത്തിരുന്നിട്ട്….അടുത്ത് എത്തിയിട്ട് ഇപ്പൊ വേണ്ട എന്ന് വെക്കാനോ….ഞാൻ സമ്മതിക്കില്ല….ഇനി എനിക്ക് ഏതെങ്കിലും പറ്റും എന്ന് ഓർത്തു ആണോ ഏട്ടൻ ഇത് പറയുന്നത്…"

"നിനക്ക് പറഞ്ഞാൽ മനസിലാവില്ലേ അമ്മു… നമുക്ക് നമ്മുടെ കുഞ്ഞിനെ ജീവനോടെ കിട്ടില്ലടി….അതല്ലെടാ മോളെ ഞാൻ ഇങ്ങനെ പറയുന്നത്….ഇല്ലേൽ നമ്മളുടെ കുഞ്ഞിനെ വേണ്ടാന്ന് വെക്കാൻ എനിക്കും ആവുമോ…"

          ഇത് കേട്ടപ്പോൾ ചങ്ക് പറിഞ്ഞുപോകുന്ന വിഷമത്തോടെയാണെകിലും… എന്റെ അമ്മുട്ടി കുഞ്ഞിനെ വേണ്ട എന്ന് വെക്കാൻ സമ്മതിച്ചു…

              കുഞ്ഞിനെ കളയാൻ ഡോക്ടർ കാണിച്ചു തന്ന പേപ്പറിൽ എല്ലാം ഒപ്പ് ഇട്ടു കൊടുക്കുമ്പോഴും….കണ്ണ് രണ്ടും നിറഞ്ഞു ഒഴുകുമ്പോഴും….ഒരേഒരു ആശ്വാസം മാത്രം ഉണ്ടായിരുന്നുള്ളു മനസ്സിൽ….എന്റെ അമ്മുസിനു ഒന്നും വരുത്താതെ എന്റെ കൂടെ ഉണ്ടാകുമല്ലോ എന്നുള്ള ആശ്വാസം…

Nb : ഇപ്പോഴത്തെ കാലത്തു സ്വന്തം സുഖത്തിനായി കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നവരും….പിന്നെ മറ്റുള്ളവരുടെ മുന്നിൽ സ്വന്തമായി കൊച്ചുങ്ങൾ ഉണ്ടെന്ന് പറയാൻ നാണം ഉള്ളവരും ഉള്ളപ്പോൾ….. ഇങ്ങനെയും കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന എത്രയോ ആളുകൾ….അല്ലേൽ നഷ്ടപെടുന്ന എത്രയോ ആളുകൾ….അല്ലേ….


പ്രിയ കൂട്ടുകാരേ, ചെറുകഥകൾ എഴുതുന്ന ആളാണോ നിങ്ങൾ, അല്ലെങ്കിൽ എഴുതാൻ താൽപ്പര്യം ഉണ്ടോ, നിങ്ങളുടെ കഥകൾ ഈ പേജിലൂടെ ആയിരക്കണക്കിന് വായനക്കാരിലേക്ക് എത്തിക്കാം, കൂടാതെ മികച്ച റീച്ച് കിട്ടുന്ന കഥകൾക്ക് പണവും സമ്പാദിക്കാം... കൂടുതൽ വിവരങ്ങൾക്ക് പേജിലേക്ക് മെസേജ് അയക്കുക...
To Top