രചന: ബിജി
മെഡിസിറ്റിയിലെ കാർഡിയാക് ഡിപ്പാർട്ട്മെന്റിലെ സ്‌റ്റാഫുകൾക്കൊക്കെ പൂരമായിരുന്നു .....
സ്‌റ്റാഫ്നേഴ്സ് സീന .... കരച്ചിലാണ് .....
വിദ്യുത് ഡോക്ടറോടൊപ്പം വാർഡിൽ സീനയാണ് പോയത് .....
ഏതോ ഒരു രോഗിയുടെ ഫയൽ മിസ്സായി ....
വാർഡിലെ രോഗികളുടെ മുന്നിൽ വച്ച് ഷൗട്ടു ചെയ്തു .....
ആരെ കാണിക്കാനാ വേഷം കെട്ടി ഇറങ്ങിയേക്കുന്നത് .....
സീന കരഞ്ഞു പോയി ....
പൂങ്കണ്ണീരു പൊഴിക്കാതെ മാറങ്ങോട്ട് ....
അവളെ തള്ളി മാറ്റി വാർഡിൽ നിന്ന് ഇറങ്ങിപ്പോയി .....
വിദ്യുതിന്റെ കാർ ചെന്നു നിന്നത് മറൈൻ ഡ്രൈവിലാണ് .....
കാറിൽ തന്നെ ഇരുന്നു ഇറങ്ങിയില്ല .....
ഞാൻ ജനിക്കുന്നതിന് കുറച്ച് ദിവസം മുൻപാണ് കാർഡിയാക്ക് അറസ്റ്റിൽ അച്ഛൻ മരിക്കുന്നത്...
അച്ഛനില്ലാതെ വളർന്ന കുട്ടി ആയിരുന്നതിനാൽ ആ സ്നേഹം കൂടി തന്നാണ് അമ്മ വിമല വളർത്തിയത് .......
അമ്മയുടെ പാത പിൻതുടർന്ന് MBBS ന് പോയത് അമ്മയോടുള്ള ഇഷ്ടം ഒരു കാരണം..... അതിലു കൂടുതൽ ആപ്രൊഫക്ഷനോടുള്ള ഇഷ്ടം കൊണ്ടു തന്നെയാണ് ......
മെഡിസിറ്റിയിൽ ജോയിൻ ചെയ്തു .....
പൂർണ്ണ ......
ഡിസ്റ്റന്റ് റിലേറ്റിവായ കുട്ടിയുടെ വിവാഹാലോചന അമ്മതന്നെയാണ് കൊണ്ടുവന്നത് ....
മനസ്സിൽ തട്ടിയ പ്രണയമൊന്നും ഉണ്ടായിട്ടില്ല...
ചിലരേ കാണുമ്പോഴുള്ള ആ സ്പ്ന്ദനം ആരോടും തോന്നിയതും ഇല്ല .......കാത്തിരിക്കാൻ ഒരാളും ഇല്ലെന്നിരിക്കെ അമ്മ കൊണ്ടുവന്ന അലയൻസിന് സമ്മതം മൂളി ....
ആദ്യ കൂടിക്കാഴ്ചയിൽ തന്നെ കൊള്ളാം എന്നു തോന്നു .....
ഷാർപ്പ് ഷൂട്ട് മൈൻഡുള്ള .... സ്വന്തം തീരുമാനങ്ങളിൽ നിന്ന് വ്യതിചലിക്കാത്ത വ്യക്തി ....
വിവാഹത്തിനു ശേഷം ... നല്ല പങ്കാളിയാകാൻ രണ്ടു പേരും പരിശ്രമിക്കുന്നതു പോലെ അനുഭവപ്പെട്ടു ...
എവിടെയൊക്കെയോ സിങ്കില്ലായ്മ.....
പലപ്പോഴും അവൾ വീക്ഷണയായി തോന്നി .....
ഉന്തിയും തള്ളിയും ഒരു വർഷം ഓടി ....
ഒരു ദിവസം അവൾ പറഞ്ഞു പിരിയാമെന്ന് .......
എനിക്കും ഒന്നും പറയാനില്ലാരുന്നു ......
ഡിവോഴ്സും കിട്ടി ....
ആര് ആരെയാ കുറ്റം പറയുക.....
കാഴ്ചയിലെ ചേർച്ചയല്ലല്ലോ ജീവിതത്തിലേക്ക് കടക്കുമ്പോൾ വേണ്ടത്.....
ഹാർട്ട് പേഷ്യന്റായിരുന്ന അമ്മയ്ക്ക് ഇതൊന്നും താങ്ങാനായില്ല .....
എന്നെ തനിച്ചാക്കി ആളങ്ങ് പോയി .....
ഒരാശ്വാസം പോലെ അവളിവിടെ ഉണ്ടായിരുന്നു .....
പയസ്വിനി.....
മദ്യപിച്ച് വരുന്നതു കണ്ടാലോ ....
മദ്യകുപ്പി കണ്ടാലോ പെണ്ണ് ഭദ്രകാളി ആവും ....
മദ്യപിച്ച് വന്നൊരു ദിവസം പച്ചവെള്ളം തലവഴി ഒഴിച്ചവൾ ....
തല്ലികൊല്ലാൻ തോന്നി അതിനെ ....
മദ്യപിച്ചാ പട്ടിണിക്കിടുക ....
വീട്ടിൽ കയറ്റാതിരിക്കുക ....
ആകെ എടങ്ങേറ്.....
കണ്ണിൽ കണ്ട ചീത്തയൊക്കെ വിളിച്ചവളെ ....
ഇറങ്ങി പോകാൻ പറഞ്ഞു ....
ഒരാഴ്ച ഈ വഴിക്ക് കണ്ടില്ല അവളെ ....
അവളില്ലാത്ത വീട്ടിൽ ...
അവളുടെ വഴക്കു കേൾക്കാത്ത വീട്ടിൽ ഭ്രാന്ത് പിടിക്കും പോലെ ....
നിറയെ കറുത്ത പീലികളുള്ള കണ്ണാൽ അവളെന്നെ തളർത്തുന്നു എന്നു തോന്നി തുടങ്ങി ....
ഒടുവിൽ തോല്ക്കാൻ തീരുമാനിച്ചു .....
പുഷ്പൻ ചേട്ടൻ റെക്കമെന്റ് ചെയ്‌തോണ്ട് അവളെത്തി ....
പക്ഷേ കണ്ടീഷനുണ്ട് .....
മദ്യപിച്ച് വീട്ടിൽ എത്തരുത് ....
വീട്ടിലിരുന്ന് മദ്യപിക്കാൻ പാടില്ല ....
പിശാചിനെ . എടുത്ത് ചുമരിൽ തേയ്ക്കാനൊക്കെ തോന്നി ....
അവളുടെ പ്രസ്സൻസില്ലാതെ പറ്റില്ലാന്ന് അവന് ഈ കുറച്ച് ദിവസം കൊണ്ട് മനസ്സിലായി ....
ആദ്യമായി ഒരാളെ താൻ സ്നേഹിക്കുന്നതായി തിരിച്ചറിഞ്ഞു ....
അവള് തിരികെ വീട്ടിൽ വന്നതിന് ശേഷമാ സമാധാനം ആയത്....
അവൾക്കിഷ്ടമില്ലാത്ത മദ്യപാനം ഉപേക്ഷിച്ചു ....
അവളുള്ള പകൽ കാരണമില്ലാതെ വീട്ടിലെത്തും....
അടുക്കും ചിട്ടയോടും ഓരോ ജോലിയും ചെയ്തു തീർക്കുന്നവളേ സാകൂതം ശ്രദ്ധിക്കും ....
പാവം ... അമ്മയ്ക്ക് ഒരുപാട് ഇഷ്ടമായിരുന്നവളെ .....
അവളെ കൈവിടരുതെന്നാ അമ്മ പറഞ്ഞിട്ടു പോയത് .....
ഒരിക്കലും : ഒരിക്കലും .... അവളെ കൈവിടില്ല ....
കാറിന്റെ ഹോണടി കേട്ടാണ് ചിന്തയിൽ നിന്ന് ഉണർന്നത് .....
തൊട്ടുബാക്കിൽ കിടന്ന കാറിന് സൈഡ് കൊടുക്കാനായി കാർ മുന്നോട്ട് എടുത്തു .......
വീട്ടിലേക്കുള്ള യാത്ര മൂകമായിരുന്നു .....
ഇന്നവൾ പറഞ്ഞു ഇനി ജോലിക്ക് വരുന്നില്ലെന്ന് .....
കാരണം ഒന്നും പറഞ്ഞില്ല ....
അല്ലെങ്കിലും അവളൊന്നും തുറന്നു പറയാറില്ലല്ലോ ....
പോകാതിരുന്നു കൂടേന്ന് ചോദിച്ചു ദയനീയമായിരുന്നു എന്റെ ശബ്ദം ...
അതു കേട്ടിട്ടാവാം ആശ്ചര്യത്തോടെ എന്നെ നോക്കിയവൾ .....
പോകണം ഡോക്ടർ .....
അതും പറഞ്ഞ് അവൾ നടന്നു നീങ്ങി ......
എന്റെ പ്രാണനും കൊണ്ടാണ് അവൾ പോകുന്നത്....
എനിക്കെന്തവകാശമാ പിടിച്ചു നിർത്താൻ .....
ഉള്ളിലുള്ളത് പറയാനും കഴിഞ്ഞില്ല ....
പ്രണയം ഒരു തീ ആണല്ലേ ....
കാറ്റായി ആളിപ്പടർത്തുകയും ...
മഴയായി പെയ്തൊടുങ്ങുകയും ചെയ്യുന്നൊരു മിത്ത് .....
പയസ്വിനി
യാത്രയ്ക്കൊരുങ്ങുകയാണ് .....
ഈ ഒരു യാത്ര അത്ര എളുപ്പം ഒന്നും ആയിരുന്നില്ല .....
മുഴു പട്ടിണി കിടന്നിട്ടുണ്ട് ....
ഒറ്റ യൂണിഫോം ....ചന്ദനക്കളർ ബ്ലൗസിൽ കരിമ്പനും ... മുടി കിടക്കുന്നിടത്ത് എണ്ണക്കറയും ....
എന്നും വൈകിട്ട് അലക്കും .... പക്ഷേ കാലത്ത് സ്കൂളിൽ പോകാൻ നേരം ഇടുമ്പോഴും ഉണങ്ങിയിട്ടുണ്ടാവില്ല ....
നനഞ്ഞ തുണിയുടെ വൃത്തികെട്ട ഗന്ധം കാരണം ആരും അടുത്തിരിക്കില്ല ....
അഞ്ചാം ക്ലാസ് വരെ കഞ്ഞി കിട്ടുമാരുന്നു ടൗണിലെ സ്കൂളിൽ എത്തിയപ്പോൾ അതും നിന്നു ....
വീട്ടിലെ സ്ഥിതി ദയനീയം ആയിരുന്നു .....
അമ്മയെ കട്ടിലിന്റെ കാലിൽ കെട്ടിയിടേണ്ട അവസ്ഥ .... അലർച്ചയും ബഹളവും സ്വയം ശരീരം മുറിക്കലും... ഒരിക്കൽ കിണറ്റിൽ ചാടി .....
ഇങ്ങനെ ജീവിക്കാൻ മാത്രം എന്തു തെറ്റാ ചെയ്തിട്ടുള്ളന്ന് ദൈവത്തോട് പരാതി പറയും ...
പത്താം ക്ലാസ് നല്ല മാർക്കോടെ പാസ്സായി .....
പ്ലസ്ടുവും ആ സ്കൂളിൽ തന്നെ ആയിരുന്നു ......
അച്ഛന്റെ മരണം .... ചേച്ചി തിരികെ വീട്ടിൽ എത്തിയത് ഈ സമയങ്ങളിലാണ് .....
വീട് കൊടും പട്ടിണിയിലേക്ക് .....
വിശന്ന് അലമുറയിടുന്ന അമ്മ ....
വിശന്നാലും അടക്കിപിടിച്ച് ചുരുണ്ടു കൂടുന്ന ചേച്ചി .....
സഹായം ചോദിച്ച് ചെല്ലാൻ എഞ്ചുവടി മുത്തച്ഛനേ ഉണ്ടായിരുന്നുള്ളു .....
കുറച്ച് രൂപ എടുത്തു നീട്ടിയപ്പോ വാങ്ങിക്കാതെ നിന്നു ....
സ്കൂളിൽ പോയിട്ട് വന്ന് ചെയ്യാൻ പറ്റുന്ന എന്തെങ്കിലും ചെറിയ പണി ..... അതു മാത്രമാണ് ചോദിച്ചത് ....
അങ്ങനെയാണ് .... ക്ലാസ് കഴിഞ്ഞ് വരുന്ന സമയങ്ങളിൽ മുത്തച്ഛനൊപ്പം കുട്ടികൾക്ക് അക്ഷരം ചൊല്ലി കൊടുക്കാൻ തുടങ്ങി--...
പട്ടിണിയില്ലാതെ തട്ടിയും മുട്ടിയും കഴിയാം അത്ര തന്നെ .....
ആ സമയത്താണ് .... അച്ഛൻ കടം വാങ്ങിയ മണിയപ്പന്റെ ക്വട്ടേഷൻ പിള്ളാർ വീട്ടിൽക്കയറി ... ചട്ടിയും കലവും പുറത്തേക്കെറിഞ്ഞതും ....
അമ്മയെ തള്ളിയിട്ടതും .....
കാലൊടിഞ്ഞ അമ്മയെ കൊണ്ട് ആശുപത്രിയിൽ .....
എങ്ങനെയൊക്കെയോ പരീക്ഷ എഴുതി ....
ആരോടൊക്കെയുള്ള ദേഷ്യമാണോ ....എന്തിന് ജനിച്ചെന്ന സങ്കടമാണോ മുരടൻ സ്വഭാവം മാത്രമായി എനിക്ക് ......
ഒരു രാത്രി മണിയപ്പൻ കയറി വന്നു ....
വാങ്ങിയ മുതലും പലിശയ്ക്കും പകരം നിങ്ങളേ മതിയെന്ന് പറഞ്ഞ് കിടപ്പു മുറിയിലേക്ക് വന്നു .....
എല്ലും തോലും മാത്രമായ ചേച്ചിയെ പുശ്‌ചത്തോടെ നോക്കി എന്നിലേക്ക് നീണ്ടവന്റെ കണ്ണുകൾ .....
വല്ലാത്തൊരു നോട്ടത്തോടെ സ്വന്തം തുടയിൽ തിരുമ്മി ....
പൂ പോലെ അയാൾ എന്നെ എടുത്തുയർത്തി ---..
തടയാൻ വന്ന ചേച്ചിയേയും അമ്മയേയും അവന്റെ ഗുണ്ടകൾ പിടിച്ചു വെച്ചു ......
മുട്ടറ്റം ഉള്ള പാവാടയും .... പഴകിയ ഇറുക്കമുള്ള ബ്ലൗസും ആയിരുന്നു എന്റെ വേഷം ...
പാൻ മസാലയുടെ രൂക്ഷ ഗന്ധം ... എന്നിലേക്ക് ആഞ്ഞ് നാവു നീട്ടി എന്റെ കഴുത്തിൽ നക്കിയെടുത്തവൻ .....
തുടയിലൂടെ ഒഴുകി കയറിയ വിരലുകൾ .....
ഇരു മാറിനേയും വേദനിപ്പിച്ചു ....
പൈസ ... പൈസ തരാം ....
വേദനിക്കുന്നു .....
എപ്പടി .... അവൻ പുരികം പൊക്കി
തരാം ... സത്യമായും തരാം ...
വിട് വിടെന്നെ ....
മ്.. പാക്കലാം....
മാറ് ഒന്നുകൂടി അമർത്തി .....
കഴുത്തിൽ പാൻ മസാല തുപ്പി വച്ചവൻ.....
ഒരു മാസം കൂടി അവധി തന്നവൻ ഇറങ്ങിയതും ....
വലിയ വായിൽ കരഞ്ഞ് . താഴേക്ക് വീണിരുന്നു .....
കാഴുത്തിലൂടെ ചാലിട്ടിറങ്ങിയ പാൻ മസാലയും തുപ്പലും കൂടി കലർന്ന് ....
അറപ്പും വേദനയും നിസ്സഹായതയും ...
പുഴുവരിച്ച് കയറിയ അവസ്ഥ ...
നെഞ്ച് പറിഞ്ഞ് പോകുന്ന വേദന
മറപ്പുരയിൽ വസ്ത്രം മാറിയപ്പോൾ തീണർത്ത വിരൽപ്പാടുകൾ ഇരു മാറിലും .... ഇരു തുടകളും ചുമന്ന് കരിനീലിച്ചു കിടന്നു .....
ഒരാഴ്ചക്കാലം പനി പിടിച്ച് കിടന്നു ...
എത്രയോ രാത്രികളിൽ പേടിച്ച് ഞെട്ടി ഉണർന്നിട്ടുണ്ട് ....
പഠിത്തം പ്ലസ് ടുവോടെ ഉപേക്ഷിച്ചു ....
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ....
ആദ്യം ജീവിക്കാൻ ഒരു ജോലി വേണം ...എന്നിട്ട് സ്വപ്നങ്ങളിലേക്ക് നടക്കാമെന്ന് ...തീരുമാനിച്ചു ...
തുടരും
വായിക്കുന്നവർ സ്റ്റിക്കറ് Super മാറ്റി രണ്ട് വരി എഴുതുക ...