ശിവഭദ്ര, ഭാഗം: 13

Valappottukal
ശിവഭദ്ര, ഭാഗം: 13

"നിങ്ങളൊക്കെ ഒരമ്മയാണോ.. പണ്ടെങ്ങോ സ്നേഹിച്ച പുരുഷനെ കൂട്ടുകാരി കെട്ടിയതിനു പക തീർക്കേണ്ടത് മകളെ ആ വീട്ടിലേക്ക് വിട്ടിട്ടാണോ... "

"അതിന് ആരു പറഞ്ഞു എന്റെ മോളെ ആ വീട്ടിലേക്ക് അയക്കുമെന്ന്.. ഒന്നും കാണാതെ ശോഭ കളിക്കില്ല... അവൾ എനിക്കിട്ട് കളിച്ച അതെ നാണയത്തിൽ ഞാനും കളിച്ചു.. "

"ഇതിനിടയിൽ ഉരുകുന്ന ഒരുപാട് മനസ്സുകൾ ഉണ്ട്... "

"ഇതുപോലെ ഞാനും കുറെ ഉരുകിട്ടുണ്ട്..എന്റെ അച്ഛൻ അമ്മ... എന്റെ ആങ്ങളമാർ... എത്ര വർഷം ഒരു വിഷാദരോഗിയായി ഒരു മുറിയിൽ കഴിച്ചു കൂട്ടി... ഒടുവിൽ എല്ലാവർക്കും വേണ്ടി ആയിരുന്നു ഞാൻ ഗിരിക്ക് കഴുത്തു നീട്ടി കൊടുത്തത്.... എന്നിട്ടും എനിക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല... ഈ ഒരു ജന്മം ആണവൾ നശിപ്പിച്ചത്... "

"അമ്മയെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ശിവ ഞങ്ങൾക്ക് പിരിയാൻ കഴിയില്ല.. "

"നടക്കില്ല ശിവ.. എന്റെ മോളുടെ കഴുത്തിൽ ആരു താലികെട്ടണം എന്ന് ഞാൻ തീരുമാനിക്കും... അതു പക്ഷെ.. ഒരിക്കലും നിയോ ജോണോ ആയിരിക്കില്ല.. "

"അമ്മേ.. എന്തിനാ ഇങ്ങനെ വാശി...  ഇപ്പൊ അമ്മ പറഞ്ഞില്ലേ സ്നേഹിച്ച ആളെ മറ്റൊരാൾ സ്വന്തമാക്കിയപ്പോൾ അമ്മേടെ ജീവിതം നശിച്ചു എന്ന്... അപ്പൊ നാളെ എന്റെ ജീവിതവും അങ്ങനെ തന്നെ നശിക്കില്ലേ... എന്നെക്കുറിച്ചു അമ്മ ഒന്നു ചിന്തിച്ചു നോക്കിയോ.. "

"ശിവയെ ഞാൻ പിടിച്ചു നിനക്ക് കെട്ടിച്ചു തരില്ല.. എന്റെ കാച്ചു അവനു ഞാൻ കൊടുത്ത വാക്കുണ്ട്... അത് എനിക്ക് മാറ്റാൻ കഴിയില്ല.. "

"കാച്ചുവിന് കഴുത്തു നീട്ടാൻ ഭദ്ര ജീവനോടെ ഉണ്ടെങ്കിൽ അല്ലെ.. "

"നിന്റെ പേടിപ്പിക്കൽ ഒന്നും എന്നോട് നടക്കില്ല... "

"പേടി തോന്നണമെങ്കിൽ മനസിൽ എവിടെ എങ്കിലും ഒരു പൊട്ടു സ്നേഹം വേണം.. അമ്മ എന്നാൽ ഒരുപാട് അർഥങ്ങൾ ഉണ്ട്.. പ്രസവിച്ചാൽ മാത്രം അമ്മയാകില്ല... "

"നീ എന്നെ പഠിപ്പിക്കാൻ വരണ്ട ഭദ്ര... "

"ആരെയും പഠിപ്പിക്കാൻ ഞാൻ വരണില്ല.. "

"മതി നിന്റെ വിസ്താരം... നടക്ക് വീട്ടിലേക്കു.. "

അതു പറഞ്ഞു എന്റെ കയ്യിൽ പിടിച്ചു വലിച്ചു അമ്മ പടവുകൾ കയറി...

പാടത്തൂടെ അമ്മേടെ പിറകെ നടക്കുമ്പോൾ വല്ല ആറ്റിലും ചാടി ചാകാൻ ആണ് തോന്നിയെ...

ഇത്രയും കാലം അമ്മക്ക് ഞാൻ ആരായിരുന്നു... !!  ശത്രുവോ... !! അപ്പൊ അച്ഛൻ പറഞ്ഞത് തന്നെയാ ശരി.. !!! മടുത്തപ്പോൾ പോയതാ ആ സാധു... !!!

വഴിയിൽ വച്ചു കാച്ചുവിനേം കുഞ്ഞമ്മാവനേം കണ്ടതും അമ്മ തറവാട്ടിലേക്ക് നടന്നു..

വീടിന്റെ മുന്നിൽ എത്തിയപ്പോൾ ആണ് തിരുമേനിയോട് എല്ലാം വിളിച്ചു പറയണം എന്ന് തോന്നിയത്...

ഞാൻ വേഗം ഫോണെടുത്തു തിരുമേനിക്ക് ഡയൽ ചെയ്തു...

"തിരുമേനി... "

"എന്താ കുട്ടി... ന്താ കരയണേ..? "

എല്ലാം തിരുമേനിയോട് പറഞ്ഞതും മനസിന് വല്ലാത്ത ആശ്വാസം തോന്നിയെനിക്ക്...

"മോളെ.. "

"അമ്മയെ കുറ്റം പറയാൻ കഴിയില്ല.. അവൾ അത്രക്ക് സഹിച്ചിട്ടുണ്ട്.. അവനെ ഓർത്ത് വേറെ ഒരു വിവാഹം വേണ്ട എന്ന് പറഞ്ഞു കിടന്നിട്ട് ആങ്ങളമാരുടെ ചവിട്ടും തൊഴിയും ഒരുപാട് കൊണ്ടിട്ടുണ്ട് അവൾ..

അന്നൊക്കെ ഇതുപോലെ ഫോണൊന്നും ഇല്ലാലോ.. കത്തുകൾ ആയിരുന്നു... അവൾ കൊടുത്തു വിട്ട കത്തുകൾ ഒന്നും ജൂലി മഹേന്ദ്രന് കൊടുത്തില്ല.. ജൂലിക്ക് മഹേന്ദ്രനോട് ഇഷ്ടം ഉണ്ടെന്നു ശോഭക്ക് അറിയില്ലായിരുന്നു...ജൂലി പറഞ്ഞതും ഇല്ല...

 പറഞ്ഞാൽ കൂട്ടുകാരി അകന്നു പോകും എന്ന് കരുതി ആകാം..  കോളേജിലെ വലിയ സഖാവൊക്കെ ആയിരുന്നു മഹി... കാണാനും സുന്ദരൻ... ആരോടും മിണ്ടാത്ത  നാണം കുണുങ്ങി ആയ ആ സുന്ദരി പെൺകുട്ടിക്ക് അന്ന് പിന്നാലെ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു പക്ഷെ അവരൊന്നും അവളുടെ മനസ്സിൽ കേറിയില്ല... പക്ഷെ ഒടുവിൽ മഹിയെ കണ്ടപ്പോൾ തോന്നിയ ഇഷ്ടം ആദ്യം തുറന്നു പറഞ്ഞത് ജൂലിയോട് ആയിരുന്നു...

ഒരുപാട് എഴുതുമായിരുന്ന തന്റെ അമ്മയുടെ കഥകളിലും കവിതകളിലും എല്ലാം ആ സഖാവ് ആയിരുന്നു...

പക്ഷെ ഇതൊന്നും മഹി മാത്രം അറിഞ്ഞില്ല...ജൂലി മനഃപൂർവം ഒളിപ്പിച്ചു.. ഒടുവിൽ ജൂലി അവളുടെ ഭ്രാന്തമായ ഇഷ്ടം അവനെ അറിയിക്കുമ്പോൾ ആദ്യമായി ഒരു പെൺകുട്ടി നേരിട്ട് വന്നു ഇഷ്ടം പറഞ്ഞപ്പോൾ ഉള്ള കൗതുകം ആയിരുന്നു അവന്റെ മനസിൽ..

അതിന് പിന്നാലെ ജൂലിയുടെ വീട്ടുകാർ ആണ് മുൻകൈ എടുത്തു ആ മിശ്രവിവാഹത്തിന് കുട പിടിച്ചത്... ഒറ്റ മകൾ അല്ലെ.. അവർക്ക് മകളുടെ ഇഷ്ടങ്ങൾ ആയിരുന്നു വലുത്.. അതുകൊണ്ടൊക്കെ തന്നാ മോളെ കോളേജിൽ പറഞ്ഞു വിടാൻ അവൾ ഭയന്നത്.. നാളെ മറ്റൊരു ശോഭ ആകാതിരിക്കാൻ... "

"അമ്മ എഴുത്തുമായിരുന്നോ... "

"ഉവ്വ്.. ഒരുപാട്... ആ വിവാഹത്തിന് ശേഷം എഴുതിയിരുന്നില്ല.. എന്ന് തോന്നുന്നു.. വീട്ടിൽ തപ്പി നോക്ക് കാണും.. "

"ഇതൊക്കെ എന്താ എന്നോട് പറയാഞ്ഞത്.. അല്ല തിരുമേനി എങ്ങനെ ഇതൊക്കെ അറിഞ്ഞു... "

"ഇഷ്ടം തോന്നിയാൽ എല്ലാം നമ്മൾ അന്നെഷിച്ചു കണ്ടു പിടിക്കില്ലേ.. അവളുടെ മൂത്ത ആങ്ങളയുടെ ഭാര്യ സത്യഭാമ എന്റെ സഹപാഠി ആണ്.. അവൾ വഴി അറിഞ്ഞതാ എല്ലാം.. ഈ സ്നേഹം അങ്ങനെ ആണ്... അതിന്റെ വലിയൊരു സ്മാരകം അല്ലെ കുട്ടി ഈ ഞാനും... "

"അമ്മയുടെ മനസ്സിൽ ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടെന്നറിഞ്ഞിട്ടും തിരുമേനി എന്തിനാ ഇങ്ങനെ കാത്തിരിക്കണേ... "

"കൂടെ ജീവിച്ചാൽ മാത്രം സ്നേഹം സഫലമാകു എന്നുണ്ടോ... സ്നേഹിക്കുന്നവരുടെ ഒരു നോട്ടം മതി... അകലെ നിന്നൊന്ന് കണ്ടാൽ മതി മനസ് നിറയും...

ഇന്നുവരെ ഒന്നും തിരിച്ചു പ്രതീക്ഷിച്ചിട്ടില്ല.. പ്രതീക്ഷകളും ഇല്ല... ഇല്ലത്തെ പറമ്പിലെ തേങ്ങ കക്കാൻ വരുമ്പോൾ ഞാൻ ഒന്നും കാണാത്ത പോലെ അടുക്കള ജനലിലൂടെ നോക്കി നിൽക്കും.. അതിനും ഉണ്ടൊരു സുഖം...

നമ്മൾ ഇഷ്ടപെട്ടത് കയ്യിൽ കിട്ടിയാൽ അതിനോടുള്ള ഇഷ്ടം കുറയില്ലേ.. പക്ഷെ കിട്ടാത്തതിനെ നമ്മൾ കൂടുതൽ കൂടുതൽ പ്രണയിക്കും.. "

"അങ്ങനെ ഒന്നും ഇല്ല.. ഇഷ്ടം കുറയത്തോന്നും ഇല്ല.. "

"കുറയും മോളെ... ഉദാഹരണം.. മോൾ ഇന്ന് കടയിൽ ഒരു നല്ല പാട്ടുപാവാട കണ്ടു ഇഷ്ടം തോന്നി വാങ്ങാൻ ചെന്നപ്പോളേക്കും വേറെ ആരെങ്കിലും കൊണ്ടു പോയി എന്ന് കരുതു...

 ഒരിക്കലും മോൾക്ക്‌ ആ പാവാടയോട് ഇഷ്ടം കുറയില്ല... ആ വാങ്ങിയ ആൾ അതിട്ടു നടക്കുന്ന കണ്ടാൽ മോൾ ചിന്തിക്കില്ലേ എനിക്ക് അത് വാങ്ങാൻ പറ്റിയില്ലല്ലോ എന്ന്.. ഒരുപക്ഷെ മോൾ അത് വാങ്ങി എന്ന് കരുതു... എത്ര നാൾ ഇടും അത് കുറെ കഴിയുമ്പോൾ ആ ഇഷ്ടം കുറയില്ലേ...

അത് ഒരു കൊച്ചു വികാരം.. അതിന്റെ നൂറുമടങ്ങാണു പ്രണയം എന്ന വികാരം... അത് മനസ്സിൽ കിടന്നു പഴകും തോറും വീഞ്ഞുപോലെ വീര്യം കൂടി വരും... "

"ഉം... ആയിരിക്കും... "

"പിന്നെ മോളെ ഗിരി മോളെ വിളിക്കും ചിലപ്പോൾ.. ഞാൻ നമ്പർ കൊടുത്തിട്ടുണ്ട്.. പാസ്പോർട്ട്‌ എടുക്കണം എന്നൊക്കെ പറയുന്നുണ്ടായിരുന്നു... "

"ആർക്ക്...?? "

"മോൾക്ക്‌.. "

"എന്തിന്... "

"മോളെ കൂട്ടികൊണ്ട് പോകാൻ... "

"അമ്മയെ ഒറ്റക്കാക്കി എങ്ങനെയാ.. "

"ഞാനൊക്കെ ഇവിടെ ഇല്ലേ കുട്ടി... പിന്നെ ഒരു പൂച്ചകുഞ്ഞു പോലും പേടിച്ചിട്ടു അവള്ടെ അടുത്തേക്ക് പോകില്ല... മോൾ ധൈര്യം ആയി പൊക്കോ... ശിവേടെ കല്യാണം ഒക്കെ കഴിഞ്ഞു എല്ലാം ഒന്നു തണുക്കട്ടെ എന്നിട്ട് വന്നാൽ മതി.. "

"തിരുമേനി എന്താ പറയണേ... ശിവയെ വിട്ടുകൊടുക്കാൻ എനിക്ക് കഴിയില്ല.. "

"മറക്കണം കുട്ടി... അവർ നിസ്സാരക്കാർ അല്ല.. ആ ചെക്കനെ അവർ വച്ചേക്കോ... "

"എങ്കിൽ എന്നെ കൂടെ കൊന്നോട്ടെ അവർ.. "
"

"മോൾ നല്ലോണം ഒന്നു ആലോചിച്ചു ഒരു തീരുമാനം എടുക്കു... "

"അയ്യോ അമ്മ വന്നു എന്ന് തോന്നുന്നു.. ഞാൻ വക്കാ.. "

ഫോൺ വച്ചു ഉമ്മറത്തേക്ക് വന്നപ്പോൾ അമ്മ കോഴികളെ ഒക്കെ ആട്ടി കൂട്ടിൽ കേറ്റുന്നു..

ഉമ്മറത്തെ തിണ്ണയിൽ പാടത്തേക്ക് നോക്കി ഇരിക്കുമ്പോൾ എന്റെ മനസ്സ് നൂലില്ലാ പട്ടം കണക്കെ വാനിൽ പറന്നകലുകയായിരുന്നു...

ബാക്കി വായിക്കുവാൻ CLICK HERE....

രചന: ജ്വാല മുഖി

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top